Author: Shee

Ex teacher

പേര് പറയണോ… വേണ്ട. ഞാൻ അവരെ വിളിക്കുന്ന പേര് പറയണോ… അതും വേണ്ട. എന്റെ കൂടെയുള്ള ആളാണ് — അത്ര മാത്രം മതി. എന്റെ കുട്ടിക്കാല ഓർമ്മകളിൽ അവരുടെ സാന്നിധ്യം വളരെ കുറവാണ്. കാരണം, ഞാനും എന്റെ കൂടപ്പിറപ്പും അമ്മയും അച്ഛനും ഒരുമിച്ച് ഈ പറഞ്ഞ ആൾ… വേറെ ഒരു വീട്ടിൽ. എന്തിനെന്ന് ഇന്നുവരെ അറിയില്ല. ആരോടും ചോദിച്ചിട്ടില്ല… ഇനി ചോദിക്കാനും പോണില്ല. കാലം കടന്നുപോയി. ഞാൻ വലുതായി. അതിനൊപ്പം ചിന്തകളും വലുതായി. അപ്പോ ഞാൻ ചിന്തിക്കും — ആ വേറെ വീട്ടിൽ അവർ എങ്ങനെ കഴിഞ്ഞു? സന്തോഷത്തോടെയോ… അല്ലെങ്കിൽ സങ്കടം ഒളിപ്പിച്ചോ? ആർക്കറിയാം. ഞാൻ ചോദിച്ചിട്ടില്ല. ഇനി ചോദിക്കേം ഇല്ല.. ചിലപ്പോൾ ദേഷ്യവും തോന്നിയിട്ടുണ്ട്. എന്റെ കാര്യങ്ങളിൽ അവർ ആവശ്യമില്ലാതെ ഇടപെട്ടോ എന്ന് സംശയിച്ചിട്ടുണ്ട്. അതേ സമയം, എന്റെ ജീവിതത്തിലെ ചില വലിയ തീരുമാനങ്ങൾ വന്നപ്പോൾ “ഇതിൽ ഒന്ന് ഇടപെടാമായിരുന്നില്ലേ ?” എന്ന ചിന്തയും വന്നിട്ടുണ്ട്. ഞാൻ ഒരു സ്വാർത്ഥയാണ്…

Read More