Author: Sheeba Prasad

Reader, Writer, Teacher

ഇരുട്ട് കട്ടകെട്ടിയ.. തണുപ്പ് മുറ്റിയ രാത്രിയിൽ എന്റെ കിടക്കയുടെ വലതുവശം ശൂന്യമാണ്… പേരിടാത്ത വ്യസനങ്ങളെ നിശ്വാസങ്ങളാൽ പുതപ്പിച്ച് ഞാനീ രാത്രിയുടെ ധൈർഘ്യമളക്കുന്നു.. ഇന്ന് ഞാനുറങ്ങും വരെയും.. എനിക്ക് കൂട്ടിരിക്കുന്നുണ്ട് പണ്ടെന്നോ എന്റെ രാത്രികളിലേക്കും അഴിച്ചിട്ട ഉടയാടകളിലേക്കും തീ പിടിച്ച ഉടലുകളുടെ തീർത്ഥയാത്രകളിലേക്കും ഉത്തരത്തിൽ നിന്നെത്തി നോക്കി കണ്ണുപൊത്തി ചിരിച്ചൊരു പല്ലി.. ഇന്നെന്റെ രാത്രികളുടെ കൂട്ടിരിപ്പുകാരി..

Read More

നമുക്കിടയിൽ വാഗ്ദാനങ്ങളുടെ ഭാരമില്ല.. പ്രളയം പോൽ ഒഴുകിപ്പരക്കും പ്രണയമില്ല… എന്റേതെന്നോ നിന്റേതെന്നോ സ്വാർത്ഥതയുടെ കനച്ച മധുരമില്ല… തൂവാതെ തുളുമ്പാതെ ഉള്ളു നിറയ്ക്കും സ്നേഹം മാത്രം.. എന്നുമെപ്പോഴും പ്രിയപ്പെട്ടതെന്നൊരു വാക്ക് മാത്രം..!

Read More

“ഇങ്ങനെ നോക്കല്ലേ പെണ്ണേ…” “എന്തേ..?” “നിന്റെ കണ്ണിലെ ചൂണ്ടക്കൊളുത്തിൽ ഞാൻ കുരുങ്ങിപ്പോകുന്നു..” “പിന്നെ?” “എനിക്കീ കുരുക്കഴിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ?” “എങ്കിലെന്താ? എന്റെ കണ്ണിലെ ചൂണ്ടയിൽ കോർത്തു ഞാൻ നിന്റെ ഹൃദയം പറിച്ചെടുക്കും..” “വേണ്ട.. നിറയെ മുറിവുകൾ ആണതിൽ.. ഇനിയും തൊട്ടാൽ പിഞ്ഞിപ്പോകും.” “ഇല്ല.. എന്റെ ഹൃദയത്തോട് ചേർത്ത് ഞാനത് തോരാനിടും.. എന്റെ നെഞ്ചിലെ സ്നേഹമിറ്റിച്ച് ഞാനാ മുറിവുണക്കും..” “എന്നിട്ട്?” “എന്നിട്ടെന്താ? മുറി കൂടിക്കഴിയുമ്പോൾ നീയത് വേരോടെ പിഴുതെടുക്കും..!!”

Read More

ഉള്ള് പൊള്ളിക്കരിഞ്ഞ വടുക്കളിൽ തൊട്ട് കണ്ണെഴുതി ചിരിക്കുന്ന പെണ്ണ് ഞാൻ..!

Read More

കാരമുള്ള് പോലെ നോവിക്കും ഓർമ്മകളിൽ നിന്ന് സ്വയം വിടുതൽ നേടിയില്ലെങ്കിൽ ഇന്നീ നിമിഷങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ മറന്ന വിഡ്ഢിയാകും നമ്മൾ…!

Read More

“ഈശ്വരാ, ഇങ്ങനെ കുടിച്ചാൽ അങ്ങേരുടെ കരൾ അടിച്ചു പോകുമല്ലോ… അങ്ങേർക്ക്‌ നല്ല ബുദ്ധി തോന്നി കള്ളുകുടി നിർത്തിയാൽ മതിയാരുന്നു. ഇല്ലെങ്കിൽ ആയുസ്സ് എത്താതെ തട്ടിപോകും..” മുറ്റം തൂക്കുന്നതിനിടയിൽ, തൊട്ടു ചേർന്നുള്ള വീടിന്റെ ടെറസിലെ അന്നത്തെ വെള്ളമടി പാർട്ടി കണ്ട് ഞാൻ ഗദ്ഗദപ്പെടുമ്പോൾ, എന്റെ നല്ല പാതി സിറ്റ് ഔട്ടിൽ നിന്ന് എന്നെ തുറിച്ചു നോക്കി മോനോട് ചോദിച്ചു, “എന്തു പറ്റിയെടാ, നിന്റെ അമ്മ നാട്ടുകാരുടെ ആരോഗ്യത്തിൽ വരെ ഔത്സുക്യം കാണിക്കുന്നു?” “ആഹ്, അത് പിടികിട്ടിയില്ലേ?” “ഇല്ല, എന്താ കാര്യം?” “അയാൾ എങ്ങാനും തട്ടിപ്പോയാൽ അതും അമ്മയുടെ ആയില്യത്തിന്റെ പേരിൽ ക്രെഡിറ്റ്‌ ആകും..” മോന്റെ മറുപടി കേട്ട് എന്റെ ഭർത്താവ് ഗൂഢമായി ചിരിച്ചു. ഞാൻ വിവാഹം കഴിഞ്ഞു വന്ന് താമസമായ വീടിന്റെ വടക്കു വശത്തെ വീട്ടിലെ സ്ത്രീ, അവരുടെ കുഞ്ഞുന്നാൾ മുതൽ അപസ്മാര രോഗിയായിരുന്നു. മുടങ്ങാതെ മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ ഉള്ള അവർ, 65 വയസ്സിൽ മരണപ്പെട്ടതും, കള്ളുകുടിയും സ്ഥിരജോലി ഇല്ലായ്മയും കാരണം…

Read More

സ്നേഹിക്കപ്പെടുന്നവരുടെ മിഴികൾക്ക് തിളക്കമേറും.. കവിളുകൾക്ക് തുടുപ്പേറും… ചൊടികളിൽ സദാ ഒരു ചിരി വിടർന്നു നിൽക്കും.. വാക്കുകൾ മധുരതരമായിരിക്കും.. പൂവിനോടും പുഴയോടും കാറ്റിനോടും കടലിനോടും അവർ തങ്ങളുടെ സ്നേഹം അറിയിക്കും.. അവർക്ക് സ്നേഹരാഹിത്യത്താൽ മുറിവേറ്റവരുടെ ഭാഷയറിയില്ല.. നോവറിയില്ല.. കാരണം… അവർ നിരന്തരം സ്നേഹിക്കപ്പെട്ടവരാണ്.. സ്നേഹത്താൽ മതിക്കപ്പെട്ടവരാണ്…

Read More

പല രാത്രികളുടെ ആവർത്തനം പോലെ വ്യർത്ഥമായ മണിക്കൂറുകൾക്ക് ശേഷം, പുറത്തെ വിളറിയ ആകാശം കണക്ക്‌ വിളർത്തു തളർന്ന അയാളുടെ മുഖത്തേക്ക് നോക്കി പകയോടെ അവൾ വിളിച്ചു, ‘ഷണ്ഡൻ..’ അർഥശൂന്യമായ നിമിഷങ്ങളുടെ വഴുവഴുപ്പ്, കുടഞ്ഞു തെറിപ്പിച്ച് ഷവറിന് കീഴെ നിൽക്കുമ്പോൾ മേലാകെ ചിതറി വീഴുന്ന നൂൽ മഴയ്ക്കൊപ്പം അയാളുടെ കണ്ണീരും ഒലിച്ചിറങ്ങി. തന്റെ മേലേക്ക് വീണ് ചിതറുന്ന വെള്ളത്തുള്ളികൾ പ്രളയജലം പോലെ പെരുകി, തന്നെ പൊതിഞ്ഞ്, ആ കുളിമുറിയുടെ ചതുരത്തിനുള്ളിൽ സമാധിയായി എന്നേക്കുമായി ഒടുങ്ങാൻ കൊതിച്ച്, നേരമറിയാതെ അയാൾ നനഞ്ഞു നിന്നു. പുറത്ത് ഭാര്യയിൽ നിന്നുയരുന്ന നിന്ദാഗർഭമായ വാക്കുകളുടെ പെരുമഴയിൽ ഇനിയൊരു ഉണർച്ച സാധ്യമല്ലാത്ത വിധം തളർന്നു പോയ പൗരുഷത്തിലേക്ക് നോട്ടം പാളി വീഴുമ്പോൾ അയാൾ ശബ്ദമില്ലാതെ  കരഞ്ഞു. കിടപ്പറയിൽ പതിവുപോലെ അവളെ നോക്കാൻ ത്രാണിയില്ലാതെ കിടക്കയുടെ ഓരത്തായി അയാൾ കമിഴ്ന്നു കിടന്നു. “ആഹാ, തല നന്നായി തോർത്തിയില്ല അല്ലെ? എഴുന്നേൽക്ക്, ഞാൻ തോർത്തി തരാം.” വാത്സല്യത്തോടെ അയാളുടെ മുടിയിഴയിലൂടെ വിരലോടിച്ചു കൊണ്ട്…

Read More

കണ്ണുകളിൽ നോക്കി സംസാരിക്കാൻ കഴിയാതെ ഉൾവിറയലോടെ നിന്നിട്ടുണ്ടോ? ആൾക്കൂട്ടത്തിൽ ഒരു മുഖം തിരഞ്ഞ്, കണ്ടെത്താതെ ഒടുവിൽ നിരാശ തോന്നിയിട്ടുണ്ടോ? ഏറ്റവും വാചാലയാകുമ്പോഴും ഒരാൾക്ക് മാത്രം മൗനം കൊണ്ട് മറുപടി നൽകിയിട്ടുണ്ടോ? ഒരു ചിരിയിൽ.. ഒരു നോക്കിൽ.. ഹൃദയം കുതിച്ചു തുള്ളുന്നത് അറിഞ്ഞിട്ടുണ്ടോ? രണ്ടുപേർക്ക് ചുറ്റിലും പ്രപഞ്ചം നിശ്ചലമാകുന്നത്  അനുഭവിച്ചിട്ടുണ്ടോ? മിഴികൾ കോർക്കുമ്പോൾ ഉള്ളിൽ മഞ്ഞു വീണലിയുന്ന സുഖമറിഞ്ഞിട്ടുണ്ടോ? ഉത്തരം എന്തായാലും ഇതാണ് പ്രണയം…!!

Read More

ഒന്നര വർഷം മുൻപ്, എന്റെ അമ്മയുടെ ചികിത്സാർത്ഥo തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ പത്തു പതിനെട്ടു ദിവസത്തോളം തങ്ങേണ്ടി വന്നു. അതിൽ തന്നെ ഏഴു ദിവസം ഐ സി യു വിന്റെ മുന്നിലാണ് ചെലവഴിച്ചത്. പ്രതീക്ഷകൾ അസ്തമിച്ചത് പോലെയുള്ള മൂന്നാം ദിവസം വൈകുന്നേരമാണ് ഞാൻ എന്റെ നാട്ടുകാരിയായ ജ്യോതി ചേച്ചിയെ കാണുന്നത്. ചേച്ചിയുടെ അച്ഛനെ അന്ന് വൈകുന്നേരം ഐ സി യുവിൽ പ്രവേശിപ്പിച്ചു. കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ജ്യോതി ചേച്ചിയെ അവിടെ വെച്ച് കണ്ടത്. എന്റെ സ്കൂൾ കാലഘട്ടത്തിൽ തന്നെ ചേച്ചി വിവാഹിതയായി ആ നാട് വിട്ടു. പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞ് ഞാനും. എന്റെ സ്കൂൾ കാലയളവിൽ മൂന്ന് വർഷം ഞങ്ങൾ ഒരുമിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു പോയിരുന്നു. അന്ന് ഞാൻ ആറിലോ ഏഴിലോ ആയിരുന്നു എന്നാണെന്റെ ഓർമ. ചേച്ചി, ടൗണിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. ഏകദേശം ഒന്നര കിലോമീറ്റർ ദൂരം, കൊച്ചു വർത്തമാനം പറഞ്ഞ് ഞങ്ങൾ ഒരുമിച്ച് നടന്നു…

Read More