Author: Sheeba Prasad

Reader, Writer, Teacher

നീയൊരിക്കലും വിരുന്ന് പാർക്കാത്ത ഒറ്റമുറി വീടാണ് ഞാൻ.. ഇതുവരേയ്ക്കും വരാതിരിക്കിലും നീ വന്നുപോയ പോൽ, എന്നിൽ നിറയെ.. നിറയെ.. നിന്നെ വാസനിക്കുമ്പോൾ.. എന്റെ ജീവിതകാലത്തിന് നിന്റെ പേരാകുന്നു..!

Read More

പ്രണയം നിങ്ങളെ മുറിവേൽപ്പിക്കും.. എങ്കിലും പ്രണയത്തിന് മാത്രം സാധ്യമാകും വിധം അത് നിങ്ങളെ നവീകരിക്കും..!!

Read More

നീയെനിക്ക് അത്രയും പാകമായ ഒരാളാണ്..! ഏച്ചുകെട്ടലിന്റെ മുഴുപ്പുകളില്ലാതെ, അളവെടുത്തു തുന്നിയ ഉടുപ്പ് പോലെ പാകം.. എന്റെ പരിഭവങ്ങൾ, വേവലാതികൾ, ആശകൾ, നിരാശകൾ, ആഹ്ലാദങ്ങൾ, എന്തിനേറെ, കാമനകൾ പോലും നൂലിഴ അളവ് തെറ്റാതെ പാകമാകുന്നു നിന്നിലും..! പരകായ പ്രവേശം പോലെ ഉടലിണങ്ങി, നിന്നെ ഞാൻ അദൃശ്യമായ് അണിഞ്ഞിരിയ്ക്കുന്നു ഉടലിലും ഉയിരിലും.. എത്ര മുഷിഞ്ഞാലും, നരച്ചു പിഞ്ഞിയാലും, ഉപേക്ഷിച്ചു കളയാനും മാത്രം നിന്നെയെനിക്ക് മടുക്കുന്നേയില്ലല്ലോ…! ✍️Splkollam

Read More

എങ്ങനെ വേണം? അയാൾ സാധ്യതകൾ ഒന്നൊന്നായി വിശകലനം ചെയ്യാൻ തുടങ്ങി. വിഷം..? പോരാ, വയർ കഴുകിയാൽ രക്ഷപ്പെട്ടേക്കും.. കത്തി..? ഒറ്റക്കുത്തിന് ചത്തേക്കും.. അത്ര എളുപ്പത്തിൽ തീരരുത്.. ആസിഡ്..? തീവ്രവേദനയാണ്.. വൈരൂപ്യത്തോടെയെങ്കിലും രക്ഷപ്പെട്ടാലോ..! പെട്രോൾ നിറച്ച കുപ്പി..? തന്റെ ദേഹത്തും തീ പടർന്ന് പണി പാളിയേക്കും.. തോക്ക്..? ഒറ്റ വെടി, ക്ഷിപ്രമരണം.. അങ്ങനെയിപ്പോ സുഖിക്കണ്ട.. മൂർഖൻ പാമ്പ്? വേണ്ട, പിടിക്കപ്പെട്ടാൽ ചീത്തപ്പേരാകും..! നാടൻ ബോംബ്..? പൊട്ടിച്ചിതറി തീരും.. എന്നാലും തിരിച്ചറിയാനാവാത്ത മുഖം; തൃപ്തി തരൂല്ല.. ഗ്യാസ് സിലിണ്ടർ? അയ്യോ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ്.. അതിലൊരു പോറൽ പോലും സഹിക്കാൻ കഴിയില്ല.. ശ്ശേ, എന്താണൊരു വഴി? ഇത്തിരിപ്പോന്ന പെണ്ണൊരുത്തിയാണ്.. കൂടെ പാർത്തതാണ്.. എന്നോ സ്നേഹിച്ചതാണ്.. മടുത്തിട്ടും കാലേൽ ചുറ്റിയ കയറായാൽ വേറെന്ത് ചെയ്യാനാണ്? ഓപ്പൺഹൈമർ.. ഫ്രിറ്റ്സ് ഹേബർ.. ഷിരോ ഇഷി.. പോങ്ങന്മാർ.. ആണവായുധങ്ങൾ.. രാസായുധങ്ങൾ.. ജൈവായുധങ്ങൾ.. വേസ്റ്റ്.. വെറും വേസ്റ്റ്.. ഒറ്റയൊരാളിനെ തിരഞ്ഞു പിടിച്ച് ഇഞ്ചിഞ്ചായി കൊല്ലാൻ കഴിയുന്ന ഒരായുധവും കണ്ടെത്താത്ത ശാസ്ത്രം.. ത്ഫൂ.. നിരാശയ്ക്കൊടുവിൽ, വേട്ടക്കാരന്റെ കൗശലത്തോടെ അയാൾ തന്നെ കണ്ടെത്തി, അളവൊപ്പിച്ച്, അലക് കൂർപ്പിച്ച, അടിമുടി അരമുള്ള, ആയുധമൊരെണ്ണം അവഗണന…!…

Read More

ഒരിറ്റ് നാണമില്ലാതെ, ഇനി കാണുമ്പോൾ അരിപ്പത്തിരിയും ഇറച്ചിക്കറിയും വാങ്ങിത്തരുമോയെന്ന് ഞാനെന്റെ ഒരു സുഹൃത്തിനോട് നിരന്തരം ആവശ്യപ്പെടാറുണ്ട്. എന്നെത്തന്നെ അത്ഭുതപ്പെടുത്തുന്ന സംഗതിയാണ് ഈ ആവശ്യപ്പെടൽ. എന്റെ വീട്ടിലിലില്ലാത്ത ഒരു ചെടിയുടെ വിത്തോ, വായിക്കാൻ അത്രകണ്ട് ആഗ്രഹിച്ച ഒരു പുസ്തകമോ അല്ലാതെ മറ്റൊന്നും സാധാരണ ഞാൻ ആരോടും ആവശ്യപ്പെടാറില്ലായിരുന്നു. ഈയിടെയായി എനിക്ക് ഒരു മോശം സ്വഭാവം കൂടി വന്നു ചേർന്നിട്ടുണ്ട്. ആരെങ്കിലും എവിടേക്കെങ്കിലും പോകാൻ തുടങ്ങുമ്പോൾ, “പോയിട്ട് വരുമ്പോ എനിക്കെന്താ കൊണ്ട് വരിക..” എന്നൊരു വൃത്തികെട്ട ചോദ്യം ചോദിക്കും. ഇന്ന് കൂടി ഞാനെന്റെ ഒപ്പമുള്ള അധ്യാപികയോട് ചോദിച്ചിരുന്നു, ഉത്സവത്തിന് പോയിട്ട് വരുമ്പോൾ എനിക്ക് “കൊളുന്ത്” വാങ്ങി വരുമോന്ന്. ‘നോക്കട്ടെ മിസ്സേ, കിട്ടിയാൽ വാങ്ങാം’ എന്ന മറുപടി ഒരു നിമിഷത്തെക്കെങ്കിലും എന്നിൽ കൊളുത്തിയ പ്രതീക്ഷയുടെ ഒരു തിരിവെട്ടമുണ്ട്. അണയുവോളം തെളിഞ്ഞു കത്തുന്ന ഒരു കുഞ്ഞ് സന്തോഷത്തിന്റെ ചെറുനാളം. പണ്ടേതോ കാലത്ത് നിരസിക്കപ്പെട്ടതോ കിട്ടാതെ പോയതോ ആയ, ഒരിക്കലും തുറക്കാൻ കഴിയാത്ത സമ്മാനപ്പൊതികളോടുള്ള, പരിഭവം തീർക്കാനാകാം ഞാനും…

Read More

രാവിലെ അമ്മയെ ഫോൺ വിളിക്കുമ്പോഴേ മറുപടി എന്താകും എന്നെനിക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു. “എന്നെക്കൊണ്ട് പറ്റില്ല… നീ അവിടെ എവിടെയെങ്കിലും കൊടുത്തു തയ്‌പ്പിക്കാൻ നോക്ക്.” അമ്മ ഒരു മയവുമില്ലാതെ അറുത്തു മുറിച്ചു പറഞ്ഞു. അതിന് കാരണമുണ്ട്, കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മ, വീട്ടിൽ വന്ന് തയ്ക്കാനുള്ള തുണികൾ വാങ്ങി പോയത്. എനിക്ക് രണ്ടു ബ്ലൗസ് തയ്ക്കാനുള്ള തുണികൾ, നീളം കുറക്കാൻ നൈറ്റികൾ, മോന്റെ ചില ഉടുപ്പുകൾ തയ്യൽ വിട്ട ഭാഗം തയ്ക്കാനുള്ളത്… എല്ലാം കൂടിയാണ് അമ്മ വന്നു കൊണ്ടു പോയത്. എന്റെ അമ്മയ്ക്ക് തുന്നൽ ജോലി ആയതു കൊണ്ട് എനിക്ക് ഒരിക്കലും പുറത്തൊരാളെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. ചേട്ടന്റെ അടുത്ത ഒരു ബന്ധുവിന്റെ മകളുടെ വിവാഹം ആണ് ഞായറാഴ്ച. അതിന് പങ്കെടുക്കുമ്പോൾ ഇടാൻ ഉള്ളതാണ് ഒരു ബ്ലൗസ്.. അത് തയ്ക്കാൻ അമ്മയെ ഏൽപ്പിച്ചു കഴിഞ്ഞപ്പോഴാണ് ചേച്ചി, എനിക്കും ചേട്ടനും മോനും പുതിയ ഡ്രസ്സ്‌ കൊണ്ട് തരുന്നത്. ചേച്ചി എല്ലാർക്കും ഡ്രസ്സ്‌ എടുത്തു തരും എന്നു പ്രതീക്ഷിച്ചില്ല.…

Read More

സൂപ്പർ മാർക്കറ്റിന്റെ, പാർക്കിങ്ങിലേക്ക് സ്കൂട്ടർ നിർത്തി ഇറങ്ങി, ഷോപ്പിലേക്കു കയറുമ്പോൾ ബാഗിനുള്ളിൽ രണ്ട് തുണി സഞ്ചികൾ ഉണ്ടെന്ന് ഞാൻ വീണ്ടും ഉറപ്പു വരുത്തി. ഇല്ലെങ്കിൽ മുപ്പത് രൂപ അതിനും കൊടുക്കേണ്ടി വരും. മെയ്‌ അവസാനം മുതൽ വിചാരിക്കുന്നതാണ് ടൗണിൽ സൂപ്പർ മാർക്കറ്റിൽ വരണമെന്ന്. സ്ഥിരമായി പലചരക്കു സാധനങ്ങൾ വാങ്ങുന്നത് നാട്ടിലെ ചെറിയ കടയിൽ നിന്നാണ്. വല്ലപ്പോഴും ഇവിടേയ്ക്ക് വരുന്നത് ചില സ്പെഷ്യൽ സാധനങ്ങൾ വാങ്ങാൻ വേണ്ടിയാണ്. ഒരു ട്രോളി എടുത്തു മുന്നോട്ട് നടക്കുമ്പോൾ നോട്ട് ബുക്കുകൾ, പേന, പെൻസിൽ തുടങ്ങിയവ ഇരിക്കുന്ന ഷെൽഫിനരുകിൽ നിൽക്കുന്ന സ്ത്രീയെ പരിചയം തോന്നി. മുഖം വ്യക്തമാകുന്നില്ല. ഞാൻ അവരെ കടന്നു മുന്നിലേക്ക്‌ പോയി, ഓഫർ ഐറ്റംസ് ചിലതൊക്കെ എടുത്തു. അപ്പോഴേക്കും അവരും എന്റെ അടുത്തെത്തി. എന്നെ സൂക്ഷിച്ചു നോക്കി അവർ ചോദിച്ചു, “ചേച്ചി, ഓർമ്മയുണ്ടോ?” അത്ര അടുത്ത് നിന്ന് കണ്ടപ്പോൾ ആളെ പിടികിട്ടി. ഭർത്താവിന്റെ ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയാണ്. കൊറോണക്ക് മുൻപ് ഞങ്ങൾ, തൃശൂർ…

Read More

“വെറുപ്പ്‌ പുകയും വെടിമരുന്ന് പുരകളാണ് പല വീടുകളുടെയും അകത്തളങ്ങൾ.” ഈയിടെ വായിച്ചൊരു പുസ്തകത്തിലെ വരികളാണ്. കുറച്ചു നാളുകൾക്കു മുൻപ്, ഒരുമിച്ച് ഒരു ദിവസം ചെലവഴിച്ച വേളയിൽ, എനിക്ക് വളരെ അടുപ്പമുള്ള താര ചേച്ചി, നിസ്സംഗതയോടെ പറഞ്ഞ ചില കാര്യങ്ങളുമായി കൂട്ടി വായിക്കുമ്പോൾ ഈ വരികളുടെ അർഥത്തിൽ തെല്ലും അത്ഭുതം തോന്നുന്നില്ല. വിവാഹത്തിന്റെ ഇരുപതാം വാർഷികം പിന്നിട്ടു കഴിഞ്ഞ, അത്യാവശ്യം ധനസ്ഥിതിയുള്ള ദമ്പതികളായ താര ചേച്ചിയും ഭർത്താവും കഴിഞ്ഞ എത്രയോ വർഷങ്ങളായി രണ്ടു മുറികളിലായി ഉറങ്ങി, അവരവരുടെ ലോകങ്ങളിലേക്ക് ഉണർന്നെഴുന്നേൽക്കുന്നവരായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു. നമ്മുടേത് എന്നല്ലാതെ, എന്റേതെന്നും നിന്റേതെന്നും ജീവിതത്തെ അടയാളപ്പെടുത്തുന്ന നിർഭാഗ്യരായ ദമ്പതികൾ! ചേച്ചിയിൽ നിന്ന് കേട്ടതിലൂടെയും പിന്നെ പലപ്പോഴും നേരിട്ട് കണ്ട അനുഭവങ്ങളിലൂടെയും എനിക്ക് മനസ്സിലായത്, ചേച്ചിയ്ക്ക് ഭർത്താവിനോട് ഒന്നും അങ്ങോട്ട്‌ പറയാൻ കഴിയില്ല എന്നതാണ്. ഉദാഹരണത്തിന്, ഞായറാഴ്ച രാവിലെ ചേച്ചി, ഭർത്താവിനോട് പറയുന്നു, “മീനും പച്ചക്കറികളും നേരത്തെ വാങ്ങിയിട്ട് വരണേ.. അതൊക്കെ ഒതുക്കിയിട്ട് വേണം മറ്റു…

Read More

അടുക്കളയുടെ മൂലയ്ക്ക് ഇട്ട തടുക്കിൽ ഇരുന്നു, ചക്ക പുഴുക്കും നെയ്ചാള കുരുമുളകിട്ട് വെച്ചതും കുഴച്ചു തിന്ന്, അവസാന സ്വാദിനായി വിരലുകൾ ഊറുമ്പോഴാണ് വയറിന്റെ ഇടതു വശത്തായി ചെക്കൻ ഒരു ചവിട്ട് തന്നത്. ഇതെന്താപ്പോ സംഗതി എന്ന് ഞാൻ അന്ധാളിച്ചു. അമ്മയുടെ കൈപിടിച്ച് എഴുന്നേറ്റു പോയി കൈ കഴുകുമ്പോൾ അടിവയറ്റിൽ നിന്നൊരു കൊള്ളിയാൻ പാഞ്ഞു നടുവിന് താഴെ വിലങ്ങനെ നിന്നു. ശ്വാസമെടുക്കാൻ കഴിയാതെ കണ്ണും തുറിച്ചു ഞാൻ നിൽക്കുന്നത് കണ്ട് അമ്മയ്ക്ക് വശപ്പിശക് തോന്നി. “എന്താടി?” ഞാൻ ഒന്നുമില്ലെന്ന് തല വെട്ടിച്ചു. “മുന്നിലോട്ട് പോയിരിക്ക്…” പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം അസഹ്യമായ വേദനയിൽ എനിക്ക് കാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഞാൻ ചുവരിൽ പിടിച്ചു മുൻവശത്തെ മുറിയിലേക്ക് നടന്നു. കട്ടിലിൽ ഇരുന്ന്, കൈയെത്തിച്ചു ഫാനിട്ടു. അപ്പോഴേക്കും ഞാൻ വിയർത്തു കുഴഞ്ഞിരുന്നു. “ഇതാണോ പ്രസവ വേദന? ഏയ്‌ ആയിരിക്കില്ല.” ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു. കുറച്ചു നേരം കാറ്റു കൊണ്ടു കഴിഞ്ഞപ്പോൾ ഒരാശ്വാസം. ഇപ്പൊ വേദനയില്ല. ഏതാണ്ട് അര…

Read More

പത്തു മുപ്പത് കൊല്ലം മുൻപത്തെ കഥയാണ്. ഞാൻ എട്ടാം ക്ലാസ്സിൽ നിന്നും ഒൻപതാം ക്ലാസ്സിലേക്ക് ജയിച്ച വെക്കേഷൻ സമയം. വിഷു കഴിഞ്ഞു ട്യൂഷൻ സെന്ററുകൾ തുറന്നു. തിങ്കൾ മുതൽ വെള്ളിയാഴ്ച വരെയാണ് ക്ലാസ്സ്‌. ശനിയും ഞായറും അവധി. ആദ്യ ആഴ്ചയിൽ മൂന്നു ദിവസത്തെ ക്ലാസ്സ്‌ കഴിഞ്ഞു വന്ന ആദ്യ ഞായറാഴ്ച, ഞങ്ങൾ കുട്ടികൾ എല്ലാവരും അടുത്ത പറമ്പുകളിൽ ഒളിച്ചു കളിച്ചു നടക്കുന്ന കൂട്ടത്തിൽ കൈയിൽ കിട്ടുന്നവ എല്ലാം തിന്നും. അങ്ങനെ വയറു നിറയെ പഴുത്ത കശുമാങ്ങയും തിന്നു, ചെട്ടിയാരുടെ കശുമാവിന്റെ താഴ്ന്ന ചില്ലകളിൽ തൂങ്ങി ആടി കളിക്കുമ്പോഴാണ്, സന്തോഷിന് പച്ച മാങ്ങാ ഉപ്പും മുളകും വെളിച്ചെണ്ണയും കൂട്ടി തിന്നാം എന്ന ബുദ്ധി തോന്നിയത്. പിന്നെ ഞങ്ങൾ ഒട്ടും താമസിച്ചില്ല. സന്തോഷ്‌ തന്നെ പച്ചുറുമ്പ് കൂട് നിറഞ്ഞ കിളിച്ചുണ്ടൻ മാവേൽ വലിഞ്ഞു കയറി മാങ്ങാ പൊട്ടിച്ചു. ഞാനും അണ്ണനും വീട്ടിൽ നിന്നും അമ്മ കാണാതെ ഉപ്പും മുളകും വെളിച്ചെണ്ണയും കൊണ്ടു കൊടുത്തു. മാങ്ങാ…

Read More