Author: Sheeba Prasad

Reader, Writer, Teacher

“ഹാ, നീയെങ്ങോട്ടാ ഓടിപ്പോകുന്നത്? കുറച്ചു നേരം കൂടി, ഇവിടെ എന്റടുത്തു ഇരിക്ക്…” വല്ല്യ പാപ്പൻ, ഭാര്യയോട് പരിഭവിച്ചു. “എനിക്ക് അടുക്കളയിൽ പിടിപ്പതു പണിയുണ്ട്..” “അതിന് നിന്റെ മരുമക്കൾ പെൺപിള്ളേർ ഇല്ലേ?” “ഓ, എന്റെ കണ്ണും കൈയും എത്തണ്ടേ എല്ലായിടത്തും..” “ഉം… വന്ന് വന്ന്… നിനക്കും മടുപ്പായി അല്ലെ? “അങ്ങനാണോ നിങ്ങൾ നിരീച്ചത്?” “എടീ ലക്ഷ്മിക്കുട്ടിയെ, ഞാൻ ഒരൂട്ടം ചോദിച്ചാൽ നീ സത്യം പറയുമോ?” “എന്നതാ? നിങ്ങൾ ചോദിച്ചോ..” “അന്ന് ഞാൻ കെട്ടുമ്പോ, നിനക്ക് എന്നെ ഇഷ്ടം ആയിരുന്നോ?” “ഇതാപ്പോ നന്നായെ… കെട്ടു കഴിഞ്ഞു കൊല്ലം അറുപതായി… നിങ്ങൾ എന്നോട് ഒരിക്കലും ഇങ്ങനെ ചോദിച്ചിട്ടില്ലല്ലോ?” “ഇപ്പൊ വെറുതെ ഓരോന്ന് ആലോചിച്ചപ്പോ ചോദിക്കാൻ തോന്നി.. കേൾക്കാൻ ഒരു കൊതി.” “നീ പറ… ഇഷ്ടമായിരുന്നോ” വൃദ്ധന്റെ കണ്ണിലെ പതിനെട്ടുകാരന്റെ പ്രണയതിളക്കത്തിൽ, പോയ ഋതുക്കളുടെ മുഴുവൻ നിറങ്ങളും ലക്ഷ്മിക്കുട്ടിയുടെ കവിളിൽ തുടുത്തു. “അയ്യോടാ, അവൾടെ ഒരു നാണം….” “ഒന്ന് പോയെ….” ഒരുമിച്ചൊരു ചിരിയിൽ രണ്ടുപേരുമലിഞ്ഞു.

Read More

“ചേട്ടാ…” “ഉം…” “പിന്നെ…” “ഉം…” “ചേട്ടാ…” “നീയെന്നെ ലേലം വിളിച്ചു വിൽക്കാൻ പോകുവാണോ..? ശ്ശോ… ഇതെന്തൊരു മനുഷ്യൻ…അരസികൻ..ഞാൻ മനസ്സിൽ പറഞ്ഞു… “അതുപിന്നെ… എല്ലാരും ചോദിക്കുന്നു..” “ആ ചോദിക്കട്ടെ….” “എന്താന്ന് ചോദിക്ക്…” “ആ… എന്താ?” “മധുവിധു യാത്രയൊക്കെ കഴിഞ്ഞോന്ന്…” “കഴിഞ്ഞെന്ന് പറഞ്ഞില്ലേ നീ…” “ങേ… അതെപ്പോ?” “പിന്നെ ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ പോയതെവിടാന്നാ വിചാരം?” “എവിടാ..? “ടീ.. നീ തങ്കശ്ശേരി ലൈറ്റ് ഹൌസ് കണ്ടില്ലേ? കൊല്ലം കളക്ടറേറ്റ് കണ്ടില്ലേ? എന്തിന് ജില്ലാ ജയിൽ വരെ കാണിച്ചു തന്നില്ലേ? എല്ലാം പോട്ടെ നിന്നെ ആദ്യമായി ട്രെയിനിൽ കയറ്റിയില്ലേ? ഇത്രയും റിച്ച് ഒരു മധുവിധു യാത്ര വേറെ ആർക്ക് കിട്ടിക്കാണും?” “ടീ അടുത്ത ആഴ്ച നിന്നെ ഞാൻ എവിടാ കൊണ്ടുപോകുന്നതെന്ന് അറിയാമോ?” “എവിടാ?” ആഹ്ലാദം അടക്കി ഞാൻ ചോദിച്ചു. “വേളാങ്കണ്ണി തുയ്യം പള്ളിയിൽ…” “അത് തമിഴ്നാട്ടിൽ അല്ലെ?” “അയ്യേ അതല്ല… കൊല്ലത്തെ തുയ്യം പള്ളി…” ഇനിയും യാത്ര പോകാൻ വയ്യാതെ ഞാൻ തിരിഞ്ഞു കിടന്നു…

Read More

“ചേട്ടാ, എനിക്ക് ഒരു ആഗ്രഹം…” പുതുപ്പെണ്ണ് നാണത്തോടെ ചേട്ടന്റെ കാതിൽ പറഞ്ഞു. “എന്റെ മുത്തിന് എന്താ ആഗ്രഹം… മുത്ത്‌ ധൈര്യമായി പറഞ്ഞോ..” “പറയട്ടെ…. വാങ്ങി തരുമോ?” “വാങ്ങി തരുമോന്നോ? അതെന്താ മുത്തേ അങ്ങനെ ഒരു സംശയം? അമ്പിളി അമ്മാവനെ ഒഴിച്ച് എന്ത് വേണേലും നിന്റെയീ ചേട്ടൻ കൊണ്ടുത്തരും…” “നമ്മുടെ വീട്ടിലും നീലത്താമര വേണം…” “നീ ഇതുവരെ നീലത്താമര കണ്ടിട്ടില്ലേ?” “കണ്ടിട്ടുണ്ട്… എന്നാലും സ്വന്തമായി വേണം…” “ഓക്കേ.. ചേട്ടൻ ഏറ്റു… ഞാൻ വൈകിട്ട് പുറത്ത് പോയി വരുമ്പോൾ വാങ്ങി വരാം..” “ഉം…” പുതുപ്പെണ്ണ് സന്തോഷം കൊണ്ട് വിജ്രംഭിച്ചു… ആദ്യമായി പറഞ്ഞ കാര്യം ഉടനടി സാധിച്ചു തരുന്ന ചേട്ടൻ… ശ്ശോ! ചേട്ടൻ പുറത്തു പോയ പിന്നാലെ മുത്ത്‌, മുറ്റത്തിറങ്ങി, ചെറിയ തൊടി കഴുകി വൃത്തിയാക്കി വെള്ളം നിറച്ചു… ഓരോ നീലത്താമര മൊട്ട് വിരിയുമ്പോഴും തന്റെ ആഗ്രഹങ്ങളും സഫലമാകും. പുറത്ത് പോയ ചേട്ടൻ തിരികെ വന്ന പാടെ പെൻഡ്രൈവ് കൈയിൽ ഏൽപ്പിച്ചു പറഞ്ഞു… ” ദേ,…

Read More

“ഈ ചളുങ്ങിയ പാത്രങ്ങളും മറ്റും മാറ്റി പുതിയവ വാങ്ങാം..” അയാൾ അവളോടായി പറഞ്ഞു. “തട്ടുമുട്ട് സംഭവിച്ച ഫർണിചറുകൾ ആ ചായ്‌പിലേക്കു മാറ്റിയിടാം..” അവൾ പറഞ്ഞു. “പുതിയ വീട്ടിലേക്ക് എല്ലാം പുതിയ സാധനങ്ങൾ മതി. ഞാൻ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്..” അയാൾ അഭിമാനം പൂണ്ടു. “അച്ഛാ, എല്ലാം പുതിയത് വാങ്ങുമ്പോൾ അപ്പൂപ്പനെയും മാറ്റി വാങ്ങുമോ?” കുഞ്ഞു മോന്റെ ചോദ്യം. “ഓ അതോ, അപ്പൂപ്പനെ നമ്മൾ തിരിച്ചു പോകാൻ നേരം വേറെ ഒരു വീട്ടിലേക്ക് മാറ്റും. അവിടെ അപ്പൂപ്പനെ പോലെ ഒരുപാട് പേരുണ്ട്.. അപ്പൂപ്പനും ബോറടിക്കില്ല.. എങ്ങനെ ഉണ്ട് അച്ഛന്റെ ബുദ്ധി?” മൂന്ന് വയസ്സുകാരന്റെ നിഷ്കളങ്കമായ ചോദ്യം ഒരു ചുവരപ്പുറം ജന്മം കൊണ്ട് പഴകിപ്പോയ ഒരാൾ കൂടി ശ്രദ്ധിച്ചിരുന്നു എന്നവർ അറിഞ്ഞില്ല!

Read More

ഗാന്ധി പാർക്കിന് മുന്നിൽ ബസിറങ്ങി അവൾ പാർക്ക്‌ മുറിച്ചു കടന്നു. വെയിൽ ചാഞ്ഞു തുടങ്ങിയ കടൽത്തീരത്ത്, ഉന്തു വണ്ടിയിൽ സാധനങ്ങൾ ഏന്തിയ കച്ചവടക്കാർ, തണൽ തേടി. വീശിയടിക്കുന്ന കാറ്റിൽ, കോട്ടൺ സാരി, പറന്നുയരാൻ വെമ്പുമ്പോൾ മണൽപ്പരപ്പിൽ നടക്കാൻ അവൾ ആയാസപ്പെട്ടു. ദൂരെ പരിചിതമായൊരു മുഖം കണ്ട് അവൾ തിടുക്കപ്പെട്ടു. “എന്തിനാ ഇത്ര തിടുക്കം? പതിയെ വന്നാൽ പോരെ? ഞാൻ എവിടെയും പോകില്ല..” നേർത്ത ചിരിയോടെ അയാൾ പറഞ്ഞു. “അടുക്കുന്തോറും ദൂരം ഏറുന്നത് പോലെ..” “സുഖമാണോ?” “സുഖം..” ഒപ്പമുള്ള ആളിന്റെ മീശയിലും ചെന്നിയിലും നര പടർന്നു തുടങ്ങി. അവൾ ശ്രദ്ധിച്ചു.. “വയസ്സായി തുടങ്ങി..” മീശ തടവി, ചിരിയോടെ അയാൾ അവളെ നോക്കി. വിട പറയാൻ മടിക്കുന്ന പകലിനെ പോലെ, കണ്ടു മതിവരാതെ, കാപ്പിക്കപ്പിന് ഇരുപുറവും നിശ്ശബ്ദരായി അവരിരുന്നു. സ്വപ്‌നങ്ങളിൽ ചേർത്ത് വെക്കാൻ കടം കൊണ്ടൊരു സായാഹ്നം അവസാനിക്കരുതേയെന്ന പ്രാർഥനയോടെ.. സ്നേഹിച്ചു മതിവരാതെ രണ്ടാത്മാക്കൾ…

Read More

നുണഞ്ഞു തീരും മുൻപേ ചുണ്ടിൽ നിന്നടർന്നു വഴുതിപ്പോയൊരു ചുംബനത്തിൻ ചൂടിനായ് ഞാനിന്നും കാത്തിരിക്കുന്നു!

Read More

നീയാം വസന്തത്തെ വരവേൽക്കാൻ ഞാനിനിയെന്റെ ഇലകളൊന്നൊന്നായ് പൊഴിക്കാം നിന്റെ വറ്റാത്ത പ്രണയമെന്നിൽ തൂകുമെങ്കിൽ ഇനിയും ഞാൻ തളിർക്കാം.. പൂക്കാം… നിനക്ക് മേലെ പടർന്നൊരു പൂമരത്തണലാകാം…

Read More

“മാം, ഞങ്ങൾക്ക് ഒരു റിക്വെസ്ട് ഉണ്ടായിരുന്നു.” സരിത മുഖവുരയായ് പറഞ്ഞു. “എന്താണ്?”, ഞങ്ങളുടെ മുഖത്തേക്ക് മാറിമാറി നോക്കി മാഡം ചോദിച്ചു. “ക്രിസ്തുമസ് ആഘോഷ ദിവസം കളർ സാരി ഉടുത്തു വരാനാണ് ഞങ്ങൾക്ക് ആഗ്രഹം.” “എല്ലാ ദിവസവും നിങ്ങൾ കളർ സാരി ഉടുത്തല്ലേ വരുന്നത്? ആഘോഷദിവസങ്ങളിൽ നമ്മുടെ യൂണിറ്റി ഉയർത്തിക്കാണിക്കാൻ വേണ്ടിയാണ് നമുക്ക് എല്ലാവർക്കും സെറ്റ് സാരിയും ചുവന്ന ബ്ലൗസും ധരിച്ച് വരാം എന്നൊരു ആഗ്രഹം ഞാൻ പ്രകടിപ്പിച്ചത്.” നിഷ്കളങ്കമായ മുഖഭാവത്തോടെ മാഡം പറഞ്ഞു നിർത്തി. “മാം, ഞങ്ങളിൽ രണ്ടുമൂന്നു പേർക്ക് പീരിഡ്സ് ഡേറ്റ് ആണ്. അങ്ങനെയുള്ള അവസരത്തിൽ ഞങ്ങൾക്ക് ഓഫ്‌ വൈറ്റ്സാരി ഉടുത്തു വരാൻ കഴിയില്ല.” “ഓ, പ്രായം ഇത്രയും ആയിട്ടും പീരിയഡ്‌സ് സമയത്തു വേണ്ടുന്ന മുൻകരുതൽ എടുക്കാൻ അറിയില്ലേ? കഷ്ടം.” അത് പറയുമ്പോൾ മാഡത്തിന്റെ മുഖം പരിഹാസത്തിന്റെ നേർത്ത ആവരണത്താൽ തിളങ്ങി. “ഞാൻ ഒരു കാര്യവും ആരെയും നിർബന്ധിച്ചു ചെയ്യിക്കാറില്ല. നിങ്ങളുടെ ഇഷ്ടം പോലെ നിങ്ങൾക്ക് ചെയ്യാം.” മൊബൈൽ ഫോണിൽ…

Read More