Author: Sheeba Prasad

Reader, Writer, Teacher

നഷ്ടപ്രണയത്തിന്റെ ശവപ്പെട്ടിയ്ക്കുള്ളിൽ ഇന്നും വീർപ്പുമുട്ടി പിടയുന്നു.. നീ കടം തന്ന.. നിന്റെ ഉച്ഛ്വാസത്തിൻ ഇളം ചൂട് തങ്ങിയ ഒരു നൂറുമ്മകൾ…

Read More

ഞാനും അച്ഛനും സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ അനൗൺസ് ചെയ്തിരുന്നു.  സീറ്റ്‌ കണ്ടുപിടിച്ചു എന്റെ ബാഗും മറ്റും അച്ഛൻ തന്നെ അടുത്ത് വെച്ചു തന്നു.  ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ കൈ വീശുന്ന അച്ഛനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഞാൻ മായ. പ്ലസ് ടു അധ്യാപിക. അഞ്ചു ദിവസത്തെ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് ആണ് യാത്ര.  തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി വീണ്ടും ബസിൽ മുക്കാൽ മണിക്കൂർ യാത്ര ചെയ്തു ട്രെയിനിങ് നടക്കുന്ന സ്കൂളിൽ എത്തിച്ചേർന്നു. സ്കൂൾ, കോളേജ്, ടി ടി സി ട്രെയിനിങ് സെന്റർ എല്ലാം ചേർന്ന വിശാലമായ കോമ്പൗണ്ട് ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടപ്പെട്ടു. പതിനൊന്ന് മണി കഴിഞ്ഞാണ് അന്നത്തെ സെഷൻ ആരംഭിച്ചത്. മുപ്പതോളം അധ്യാപകർ രാവിലെ തന്നെ എത്തിച്ചേർന്നിരുന്നു.  ഉച്ചഭക്ഷണ സമയത്ത് കുറച്ച് പേരെ പരിചയപ്പെട്ടു. ഊണ് കഴിഞ്ഞു മൂന്ന് മണിയോടെ രണ്ടാം സെഷൻ ആരംഭിച്ചു. വൈകി വന്നവർ രണ്ടാം സെഷൻ മുതൽ പങ്കെടുത്തു. ട്രെയിനിങ് ആണെങ്കിലും ബോറടിപ്പിക്കാത്ത ക്ലാസുകൾ…

Read More

“മോൾക്ക്, കുസാറ്റ് എൻട്രൻസ് അപ്ലൈ ചെയ്തോ? ലാസ്റ്റ് ഡേറ്റ് ഇന്നാണ്.” ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്ന ആളിനെ ഞാൻ പ്രതീക്ഷയോടെ നോക്കി. “അപ്ലൈ ചെയ്തോ? ഇല്ലെങ്കിൽ ഞാൻ ചെയ്യാം. ഇന്ന് വരെയേ സമയം ഉള്ളൂ..” ആഹാരം ചവച്ചിറക്കുന്ന ഒച്ചയല്ലാതെ മറ്റൊരു ശബ്ദവും ആ തൊണ്ട ഭേദിച്ചു പുറത്ത് വന്നില്ല. ഞാൻ അടുക്കളയിലേക്ക് മടങ്ങി.  സിങ്കിൽ കിടന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി.  “വാ തുറന്നാൽ മുത്ത്‌ പൊഴിയുമോ? ഹും..” ദേഷ്യം അടക്കാൻ വയ്യാതെ ഞാൻ പിറുപിറുത്തു. ഇതിപ്പോ മൗനവ്രതം തുടങ്ങിയിട്ട് എത്ര നാളായി.  എനിക്ക് കോവിഡ് വരുന്നതിനും മുൻപാണ്.  കോവിഡ് വന്നത് എന്നായിരുന്നു? ഏപ്രിലിൽ ആണ് എനിക്ക് കോവിഡ് പിടിപെട്ടത്.  കൃത്യമായി പറഞ്ഞാൽ ഏപ്രിൽ രണ്ടാം തീയതി, ഞാൻ കോവിഡ് പോസിറ്റീവ് ആയി. അതിന്റെ തലേ ദിവസം തുടങ്ങിയ മൗനവ്രതം ഈ ജൂലൈ മാസത്തിൽ മൂന്ന് മാസം പിന്നിട്ട് വിജയകരമായ നാലാം മാസത്തിലേക്കു പ്രവേശിച്ചിരിക്കുന്നു! കടുത്ത പനിയായി, നിവർന്നു നിൽക്കാൻ കഴിയാതെ, ആ രാത്രിയിൽ…

Read More

“നീ രോഷ്നിയുടെ ചുണ്ട് കണ്ടിട്ടുണ്ടോ?” “ഇല്ല..” അവൾ വെറുപ്പോടെ പിറുപിറുത്തു. “തൊണ്ടിപ്പഴം പോലിരിക്കും.. ഓഹ്..” അയാളുടെ കൈകൾ അവളുടെ ശരീരത്തിൽ ആർത്തിയോടെ പരതി നടന്നു. വയറിൽ അമർത്തി അയാൾ തുടർന്നു, “നീ ലേഖയുടെ വയർ കണ്ടിട്ടുണ്ടോ?” “ഇല്ല..” വിമ്മിഷ്ടത്തോടെ ഒരു ഞരക്കം അവളുടെ ചുണ്ടുകൾക്കുള്ളിൽ ഞെരിഞ്ഞു.. “ആലില വയറല്ലേ ലേഖയ്ക്ക്..” “നീ സ്നേഹയുടെ മാറിടം കണ്ടിട്ടുണ്ടോ?” “ഇല്ല..” വാക്കുകൾ തൊണ്ടക്കുഴിയിൽ ഞെരുങ്ങുമ്പോൾ മിഴിനീർ അവളുടെ ചെന്നിയിലൂടൊഴുകി. “നീ രാജിയുടെ അരക്കെട്ട് കണ്ടിട്ടുണ്ടോ?” ചോദ്യത്തോടൊപ്പം അയാളുടെ വിരലുകൾ അവളുടെ അരക്കെട്ടിൽ തഴുകി. “ഞാൻ ആരുടേയും മൂടും മുലയും കണ്ടിട്ടില്ല… ഛെ..” അയാളുടെ ഭാരത്തെ തള്ളിയകറ്റി കിതപ്പോടെ അവൾ ചീറി.. “കഴുവേറി മോളെ അവിടെ കിടക്കെടീ…” അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു അയാൾ ചീറി. “നിങ്ങൾക്ക് എന്നെ ഞാനായി കാണാൻ ഇനിയും കഴിയില്ലേ?” വിങ്ങിപ്പൊട്ടിയ കരച്ചിലോടെ അവൾ ബെഡിലേക്ക് വീണു. രോഷ്നിയെയും ലേഖയെയും സ്നേഹയെയും മനക്കണ്ണിൽ തഴുകി, ഒടുവിൽ കിതപ്പോടെ അയാൾ അവളുടെ മേലേക്ക് വീണു.…

Read More

നീല ടാർപായ് വലിച്ചു കെട്ടിയ മുറ്റത്ത് രണ്ടു തൂണുകളിൽ ട്യൂബ് ലൈറ്റ് വെള്ള വെളിച്ചം വിതറുന്നു. ആ വെളിച്ചത്തിന് താഴെ, ചിറകറ്റുവീണ് പ്രാണൻ വെടിഞ്ഞ ഈയലുകൾ. താഴെ ഒതുക്കു കല്ലുകൾ മുതൽ അങ്ങോട്ട് ഇരുൾ വിഴുങ്ങി തുടങ്ങി. ഉച്ചമുതൽ എന്റെ വീട്ടിൽ കൂടിനിന്ന ആളുകൾ പിരിഞ്ഞു പോയ്ക്കഴിഞ്ഞു  കാഴ്ചകൾ അവസാനിച്ചു! അടുത്ത വീട്ടിലെ രണ്ട് ചേച്ചിമാരും മാമൻമാരും മുറ്റത്തിട്ട പ്ലാസ്റ്റിക് കസേരകളിൽ ഇരിക്കുന്നു. “ഇത് കഴിക്ക് കുഞ്ഞേ..” എന്റെ മുന്നിലേക്ക്‌, സ്റ്റീൽ പാത്രത്തിലെ ബ്രെഡ് നീക്കി വെച്ചുകൊണ്ട്, ഏതോ ഒരു വല്ല്യമ്മ പറഞ്ഞു. എനിക്ക് അവരെ പരിചയമില്ല. ഞാൻ എന്റെ കൈയിലെ ഡ്രിപ് കാനുലയിലേക്ക് നോക്കിയിരുന്നു. വല്ല്യമ്മ എന്റെ അരികിലേക്കിരുന്ന്, എന്റെ തലയിൽ തലോടി. ഒരു ഏങ്ങലടി എന്റെ നെഞ്ചിൻകൂടിനുള്ളിൽ പിടഞ്ഞു. എങ്കിലും ഉള്ളിൽ ഉയർന്ന കരച്ചിൽ ഞാൻ അടക്കിപ്പിടിച്ചു. വല്ല്യമ്മ എന്നെ മടിയിലേക്ക് ചായ്ച്ചു കിടത്തി, മുതുകത്തു താളത്തിൽ തട്ടി.. ആ മടിയിൽ കിടന്നു ഞാൻ ഇന്നലത്തെ ദിവസം ഓർത്തെടുക്കാൻ…

Read More

’പുതുതലമുറ പെൺകുട്ടികൾ വിവാഹം കഴിക്കാൻ വിമുഖത കാട്ടുന്നു…’ കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ, ഞാൻ ഉൾപ്പെടെ പലരും വായിച്ചതും ഏറെ ചിന്തിച്ചതുമായ വിഷയമാണ്. അതിനെ തുടർന്നുള്ള കമന്റുകൾ, മറുപടികൾ ഒക്കെയും പെൺകുട്ടികൾ, വിദ്യാഭ്യാസം, ജോലി, വരുമാനം ഇവ മൂന്നും നേടിക്കഴിയുമ്പോൾ ഉള്ള അവരുടെ അഹങ്കാരം അല്ലെങ്കിൽ ധാർഷ്ട്യമാണ് ഇങ്ങനെ ഒരു തീരുമാനത്തിന് കാരണം എന്നൊരു സൂചനയിലേക്ക് വിരൽ ചൂണ്ടുന്നു. ഇങ്ങനെ ഒരു ന്യായീകരണത്തിലൂടെ സ്വയം ആശ്വാസം കണ്ടെത്തുന്നതിന് പകരം ശരിയായ കാരണങ്ങൾ വിശകലനം ചെയ്യുന്നതല്ലേ നല്ലത്? മലയാളി പുരുഷന്റെ മനോഭാവം മാറാതെ, വരും കാലത്ത് പെണ്ണ് കിട്ടും എന്ന് തോന്നുന്നില്ല. മുപ്പതോ മുപ്പത്തഞ്ചോ വർഷം മുൻപ്, ഉമ്മറത്തെ ചാരുകസേരയിൽ നീണ്ടിരുന്ന്, അകത്തേക്ക് നോക്കി, “എടീ ചായ കൊണ്ട് വാ… അല്ലെങ്കിൽ എടീ വെള്ളം കൊണ്ട് വാ..” എന്നൊക്കെ ആജ്ഞാപിച്ചിരുന്ന കാർന്നോരുടെ അതേ മനോഭാവം വെച്ചു പുലർത്തുന്നവരാണ് ഇന്നത്തെ പുതു തലമുറ പുരുഷൻമാരും എന്ന് പറഞ്ഞാൽ അതിന്റെ സത്യാവസ്ഥ ആർക്കും നിഷേധിക്കാൻ…

Read More

അയാൾ അവളോട് പറഞ്ഞു, ‘ഞാൻ എന്നും നിന്റെ വിശ്വസ്തനായ സുഹൃത്തായി നിനക്ക് കൂട്ടായി ഉണ്ടാകും. നിന്റെ ഏത് ദുഃഖവും സന്തോഷവും എന്നോട് പങ്കുവെക്കാം.’ അതുകേട്ട് അവൾ പ്രതീക്ഷയോടെ  അയാളെ നോക്കി. സങ്കടങ്ങൾ പങ്കിടാനും സന്തോഷങ്ങൾ പകരാനും ഒരു മികച്ച കേൾവിക്കാരൻ അല്ലെങ്കിൽ കേൾവിക്കാരി ഉണ്ടാവുക തന്റെ ഭാഗ്യം തന്നെ. അവൾ കരുതി. കാലം കടന്നു പോകെ അവർക്കിടയിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു. ഒരു വൈകുന്നേരം, ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ അവളുടെ സ്കൂട്ടർ ഒരു ചെറിയ അപകടത്തിൽ പെട്ടു. സഹായത്തിനായ് അവൾ ആദ്യം വിളിച്ചത് അയാളെ ആയിരുന്നു. അയാൾ ഫോൺ എടുത്തില്ല. അവൾ അയാളോട് സഹായം അഭ്യർത്ഥിച്ച് മെസ്സേജ് ചെയ്ത ശേഷം, കുറച്ചു നേരം കാത്തു നിന്നെങ്കിലും മറുപടി കണ്ടില്ല. അതോടെ മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തി വണ്ടി ഏല്പിച്ച്, ഓട്ടോയിൽ യാത്ര തുടർന്നു. വീട്ടിലെത്തി, അത്താഴം കഴിഞ്ഞു, ആദ്യ മെസ്സേജിന്റെ മറുപടി വന്നു. ” അയ്യോ മോളു, ആക്‌സിഡന്റ് പറ്റിയോ?…

Read More

അയാളുടെ ബൈക്കിന്റെ ഹോൺ ഹൗസിങ് കോളനിയുടെ വളവിൽ കേട്ടപ്പോഴേ അവൾ, ഗേറ്റ് തുറന്നു കാത്തു നിന്നു. ബൈക്ക് സ്റ്റാൻഡിലിട്ടു ബാഗ് എടുത്ത്, അയാൾ മുന്നോട്ട് നീങ്ങുമ്പോൾ ഗേറ്റ് അടച്ച് ഒപ്പമെത്തി അവൾ ഉത്സാഹത്തോടെ പറഞ്ഞു, “അതെ ചേട്ടാ, ഇന്നെന്താ സംഭവിച്ചത് എന്നറിയുമോ?” “ശ്ശോ.. എനിക്ക് നല്ല തലവേദന.. ചെലച്ചോണ്ട് നിൽക്കാതെ ഒരു ചായ എടുത്തേ…” അയാൾ ഈർഷ്യയോടെ പറഞ്ഞു. മുഖം തെല്ലു മങ്ങിയെങ്കിലും അവൾ വേഗത്തിൽ ചായയും പലഹാരവും അയാൾക്ക് മുന്നിൽ നിരത്തി. അയാൾ അത് കഴിക്കുന്നതിനിടെ, അവൾ വീണ്ടും തുടക്കമിട്ടു… “പിന്നെ ഞാൻ നേരത്തെ പറയാൻ വന്നത് എന്താന്നറിയോ?” അയാളുടെ ശ്രദ്ധ ടെലിവിഷനിൽ മിന്നി മായുന്ന ചാനൽ ചർച്ചകളിലേക്ക് തിരിയുമ്പോൾ മങ്ങിയ മുഖത്തോടെ അവൾ തിരിഞ്ഞു നടന്നത് അയാൾ കണ്ടില്ല. വെച്ചു വിളമ്പിയും വിഴുപ്പലക്കിയും തൂത്തു തുടച്ചും കഴിയുന്നവളെ ശ്രദ്ധയോടെ കേൾക്കാൻ ഒരല്പം സമയം നീക്കി വെക്കുന്നതാണ് അവളോട്‌ കാണിക്കാവുന്ന ഏറ്റവും വലിയ പരിഗണന എന്ന് അയാൾ അറിയാതെ പോയി!

Read More

ബസ് സ്റ്റാൻഡിൽ ഇറങ്ങി റോഡ് മുറിച്ചു കടക്കാൻ തുടങ്ങുമ്പോഴേ ഒരു ചാറ്റൽ മഴ തൂവി തുടങ്ങിയിരുന്നു. കുട നിവർത്താൻ തോന്നിയില്ല അവൾക്ക്.. സാവധാനം മുന്നോട്ട് നടക്കുമ്പോൾ ആളുകൾ അത്ഭുത ജീവിയെ എന്നപോലെ അവളെ നോക്കുന്നുണ്ടായിരുന്നു. പിന്നെയും മുന്നോട്ട് നടക്കുമ്പോൾ ഒരു കുടയുടെ വട്ടത്തിൻ കീഴിലേക്ക് അവൾ മാറി. തെല്ലും അത്ഭുതം തോന്നിയില്ല… ആ കുടയുടെ അവകാശിയെ അവൾ തല ചെരിച്ചു നോക്കി. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും…കണ്ണുകളിൽ അതെ കുസൃതിച്ചിരി… “നേരെ നോക്കി നടക്കൂ പെണ്ണേ….” ചിരിയോടെ തന്നെ ആൾ പറഞ്ഞു.. വർഷത്തിൽ ഒരിക്കൽ സ്വന്തമാകുന്ന ഏതാനും കുറച്ചു മണിക്കൂറുകളുടെ സൗഭാഗ്യത്തിന് മാത്രം അർഹരായവർ… നിസ്സഹായർ…. ഒരുമിച്ച് പഠിച്ച കോളേജിന്റെ വരാന്തയിൽ മുഖത്തോട് മുഖം നോക്കിയിരിക്കുമ്പോൾ…. പണ്ടെന്നോ നനയാൻ കൊതിച്ചൊരു മഴ അവരുടെ ഉള്ളിലും നനു നനെ ചാഞ്ഞു പെയ്തു തുടങ്ങിയിരുന്നു…. പ്രണയത്തിന്റെ തോരാമഴ….

Read More

ദോശ മറിച്ചിടുമ്പോഴാണ് ആരോ ഗേറ്റ് തുറക്കുന്ന ഒച്ച കേട്ടത്. സ്റ്റോവ് ഓഫ്‌ ചെയ്തു ഞാൻ മുൻവശത്തേക്കു ചെന്നു. ഒരു ബംഗാളി പുഴുപ്പല്ല് കാട്ടി ചിരിച്ചു നിൽക്കുന്നു. വന്നു വന്നു കണികാണാൻ ഒരു മലയാളി ഇല്ലാതായല്ലോന്ന് മനസ്സിലോർത്തു ഞാൻ അയാളോട് ചോദിച്ചു, “എന്താ?” “മേം ഷീലാപതി..” “എന്തൂട്ട് പതി?” “ഹാം, മേം ഷീലാപതി ഹും…” “പിന്നെ, നിന്നെ കണ്ടാലും പറയും ശീലാവതി ആണെന്ന്…” അയാളോട് സംവദിക്കാൻ ഉള്ള ഭാഷ വശമില്ലാത്തത് കൊണ്ട്, സർവ്വവിജ്ഞാന കോശത്തെ വിളിച്ചെഴുന്നേൽപ്പിച്ചു പറഞ്ഞു, “ദേ, നിങ്ങളെ കാണാൻ സുന്ദരിയും സുശീലയുമായ ഒരു ശീലാവതി വന്നു നിൽക്കുന്നു.” “ങേ.. അതാര്? “ചെന്ന് നോക്ക്…” രാവിലെ തന്നെ ഒരു സുമുഖിയെ കണി കാണാനുള്ള പുള്ളിയുടെ ത്വര ഞാൻ ക്ഷമിച്ചു. ബ്രഷ് ചെയ്യാനുള്ള ക്ഷമയില്ലാതെ വായും മുഖവും കഴുകി പുള്ളിക്കാരൻ മുൻവശത്തേക്ക് ചെന്നു. “എവിടെ?” “ദേ നിൽക്കുന്നു..” “ഇവനോ? ഇവൻ അമ്മച്ചിടെ അങ്ങ് തൂക്കാനും തുടക്കാനും വരുന്ന ഷീലയുടെ കെട്ടിയോൻ അല്ലേ? ഓ..…

Read More