Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൂടെയുണ്ട് പ്രാണനായവർ..
കുട്ടികൾ ബന്ധങ്ങൾ വീട്

കൂടെയുണ്ട് പ്രാണനായവർ..

By Sheeba PrasadSeptember 3, 2023Updated:September 3, 20235 Comments4 Mins Read260 Views
Bookmark Now
Please login to bookmark Close

No account yet? Register

നീല ടാർപായ് വലിച്ചു കെട്ടിയ മുറ്റത്ത് രണ്ടു തൂണുകളിൽ ട്യൂബ് ലൈറ്റ് വെള്ള വെളിച്ചം വിതറുന്നു. ആ വെളിച്ചത്തിന് താഴെ, ചിറകറ്റുവീണ് പ്രാണൻ വെടിഞ്ഞ ഈയലുകൾ. താഴെ ഒതുക്കു കല്ലുകൾ മുതൽ അങ്ങോട്ട് ഇരുൾ വിഴുങ്ങി തുടങ്ങി. ഉച്ചമുതൽ എന്റെ വീട്ടിൽ കൂടിനിന്ന ആളുകൾ പിരിഞ്ഞു പോയ്ക്കഴിഞ്ഞു  കാഴ്ചകൾ അവസാനിച്ചു!

അടുത്ത വീട്ടിലെ രണ്ട് ചേച്ചിമാരും മാമൻമാരും മുറ്റത്തിട്ട പ്ലാസ്റ്റിക് കസേരകളിൽ ഇരിക്കുന്നു.

“ഇത് കഴിക്ക് കുഞ്ഞേ..” എന്റെ മുന്നിലേക്ക്‌, സ്റ്റീൽ പാത്രത്തിലെ ബ്രെഡ് നീക്കി വെച്ചുകൊണ്ട്, ഏതോ ഒരു വല്ല്യമ്മ പറഞ്ഞു. എനിക്ക് അവരെ പരിചയമില്ല.

ഞാൻ എന്റെ കൈയിലെ ഡ്രിപ് കാനുലയിലേക്ക് നോക്കിയിരുന്നു. വല്ല്യമ്മ എന്റെ അരികിലേക്കിരുന്ന്, എന്റെ തലയിൽ തലോടി.

ഒരു ഏങ്ങലടി എന്റെ നെഞ്ചിൻകൂടിനുള്ളിൽ പിടഞ്ഞു. എങ്കിലും ഉള്ളിൽ ഉയർന്ന കരച്ചിൽ ഞാൻ അടക്കിപ്പിടിച്ചു.

വല്ല്യമ്മ എന്നെ മടിയിലേക്ക് ചായ്ച്ചു കിടത്തി, മുതുകത്തു താളത്തിൽ തട്ടി.. ആ മടിയിൽ കിടന്നു ഞാൻ ഇന്നലത്തെ ദിവസം ഓർത്തെടുക്കാൻ ശ്രമിച്ചു.

ഇന്നലെ ഉച്ചക്ക് ഞാനും അച്ഛനും അമ്മയും കുഞ്ഞുണ്ണിയും ഒരുമിച്ച് ബിരിയാണി കഴിച്ചു. അച്ഛൻ എനിക്കും കുഞ്ഞുണ്ണിയ്ക്കും വാരിത്തന്നു. രുചി വ്യത്യാസം ഉണ്ടായിരുന്നെങ്കിലും കുറേനാൾ കൂടി കിട്ടിയതിനാൽ മുഴുവനും കഴിച്ചു. ബിരിയാണി കഴിച്ചതിൽ പിന്നെ ഞാൻ ഉറങ്ങിപ്പോയി. ഉറങ്ങി എഴുന്നേറ്റത്, ഇന്നുച്ചയ്ക്ക് ആശുപത്രിയിലാണ്.

ഇന്നലെ രാവിലെ കുളി കഴിഞ്ഞ്, അമ്മ ഇടീച്ചു തന്ന പുതിയ ഉടുപ്പ്, കത്രിക കൊണ്ട് മുറിച്ച്, ഞാൻ കിടന്ന ബെഡിന്റെ അരികിലേക്ക് മാറ്റിയിട്ടത് കണ്ട്, മയക്കം വിട്ടുന്നർന്ന എന്റെയുള്ളിൽ സങ്കടം വിങ്ങി. ഒരു ബെഡ് ഷീറ്റ് കൊണ്ട്, എന്റെ കഴുത്തു വരെ പുതച്ചിട്ട്, ഒരു സിസ്റ്റർ ഇറങ്ങിപ്പോയി..

“ശ്ശോ പോയ ഓണത്തിന് അണ്ണാച്ചിയുടെ കൈയിൽ നിന്ന് കാശ് കടംവാങ്ങി, അച്ഛൻ വാങ്ങിത്തന്ന പുതിയ ഉടുപ്പായിരുന്നു. ഇട്ടു കൊതി തീർന്നില്ല.

അമ്മയോട് പറഞ്ഞ്, അത് തുന്നി റെഡിയാക്കണം.” ഞാൻ കണ്ണടച്ച് കിടന്നു.

പതിയെ ഞാൻ വീണ്ടും മയക്കത്തിലേക്കു വഴുതി വീണു.. എന്റെ ചുറ്റിലും അവ്യക്തമായ കാഴ്ചകൾ മാറി മാറിവന്നു.

“കുഞ്ഞുണ്ണി, നിൽക്ക് മോനെ.. ഓടല്ലേ ചേച്ചി കൂടെ എത്തിക്കോട്ടെടാ..” അവൻ എന്റെ കണ്ണു വെട്ടിച്ചു മുന്നോട്ട് ഓടുന്നു..

“മോനെ.. നിൽക്കൂ.. അമ്മയും അച്ഛനും എന്നെ വഴക്കു പറയുമെടാ… ചേച്ചിടെ മുത്തല്ലേ നിൽക്ക്..” ഞാൻ വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞു..

അവൻ നിന്നില്ല.. എന്നെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടും ഓടി.. ഞാൻ എത്ര ആഞ്ഞ് ഓടിയിട്ടും അവന്റെ ഒപ്പമെത്താൻ കഴിയുന്നില്ല. അവൻ എന്നിൽ നിന്നും ഒത്തിരി അകലത്തിലായി. എനിക്ക് സങ്കടം വന്നു.

അവന്റെ ഇരു വശങ്ങളിലായി, അതാ അച്ഛനും അമ്മയും. ഹോ എനിക്കാശ്വാസമായി. കാലുകൾ കുഴഞ്ഞ്, കുന്നിൻ ചാരെ താഴ്‌വരയിൽ ഞാൻ മുട്ടു കുത്തിയിരുന്നു. ദൂരെ കുഞ്ഞുണ്ണിയും അമ്മയും അച്ഛനും പൊട്ടു പോലെ അപ്രത്യക്ഷരായി.

താഴ്‌വരയിൽ ഞാൻ ഒറ്റയ്ക്കായി. പതിയെ എന്റെ ചുറ്റിലും ഇരുൾ പരന്നു. എനിക്ക് പേടി തോന്നി.. കാലൻ കോഴി എന്നെ വട്ടമിട്ടു പറന്ന്, ഉച്ചത്തിൽ കൂവി. ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു, കാൽ മുട്ടുകളിൽമേൽ മുഖം പൂഴ്ത്തിയിരുന്നു.

“അമ്മാ, നിൽക്ക്… ഞാനും വരുന്നു… അച്ഛാ.. ഞാനും വരുന്നു..” നിലവിളിയോടെ ഞാനെഴുന്നേറ്റു.

സിസ്റ്റർ എന്റെ അരികിലേക്ക് ഓടിയെത്തി, എന്നെ ബെഡിൽ പിടിച്ചു കിടത്തി.

പുറത്തു നിന്നൊരാൾ എനിക്കായ് വാങ്ങിക്കൊണ്ട് വന്ന ഫ്രോക് വെച്ചു നീട്ടി. സിസ്റ്റർ എന്നെ എഴുന്നേൽപ്പിച്ചിരുത്തി ഫ്രോക് ഇടീച്ചു. എനിക്ക് നാണം തോന്നി. അമ്മയല്ലാതെ ആരും എന്നെ കുളിപ്പിച്ച്, ഡ്രസ്സ്‌ ഇടീച്ചിട്ടില്ല.

“ആ, മോൾ മിടുക്കി ആയല്ലോ.. ഇനി നമുക്ക് വീട്ടിൽ പോകാം അല്ലേ?” ഡോക്ടർ ചോദിച്ചു.

“കുഞ്ഞുണ്ണിയും അമ്മയും അച്ഛനും എവിടെ?”

“അവരൊക്കെ നേരത്തെ പോയല്ലോ..”

എനിക്ക് വിശ്വാസം വന്നില്ല. എന്നെക്കൂട്ടാതെ അവർ എവിടെയും പോകില്ല.. എന്റെ മുഖത്തെ അവിശ്വാസം കണ്ട്, ഡോക്ടർ പറഞ്ഞു, “മോളെ കൊണ്ട് പോകാൻ, ദേ, മോൾടെ ടീച്ചർ വന്നു.. ”

ഞാൻ തിരിഞ്ഞു നോക്കി. ശരിയാണ്. ലില്ലി ടീച്ചറുണ്ട്.. ജോർജിന്റെ അപ്പനുണ്ട്, ഹെഡ് മാഷുണ്ട്.

ഞാൻ വേഗം കട്ടിലിൽ നിന്നിറങ്ങി. ലില്ലി ടീച്ചർ, എന്നെ ചേർത്തു പിടിച്ചു നടന്നു. ഹെഡ് മാഷ്ടെ കാറിലാണ് ഞങ്ങൾ എന്റെ വീട്ടിലേക്കു പോയത്.

ജോർജിന്റെ വീടിന്റെ മുന്നിൽ കാർ നിർത്തി, അവന്റെ അപ്പൻ എന്നെ എടുത്തു നടക്കാൻ തുടങ്ങി. വീട്ടിലേക്കുള്ള ചരൽ വഴിനീളെ ആളുകൾ കൂട്ടം കൂടിയും അല്ലാതെയും നിൽക്കുന്നു.

“എന്താ ഇങ്ങനെ ആൾക്കൂട്ടം.. ” എനിക്ക് വല്ലായ്മ തോന്നി. ഞാൻ താഴേക്ക്‌ ഊർന്നിറങ്ങാൻ നോക്കി. ഞങ്ങൾക്ക് കടന്നു പോകാനായി ആളുകൾ വഴിയൊഴിഞ്ഞു തന്നു.

പടവുകൾ കയറി, മുറ്റത്തെത്തി, കിതച്ചു കൊണ്ട് ജോർജിന്റെ അപ്പൻ എന്നെ താഴെ നിർത്തി.

ഞാൻ ഒന്നേ നോക്കിയുള്ളൂ… മുറ്റത്ത് രണ്ടു കട്ടിലുകളിലായി, അച്ഛനും അമ്മയും കുഞ്ഞുണ്ണിയും വെള്ള പുതച്ച് ഉറങ്ങുന്നു.

അലറിക്കരഞ്ഞു കൊണ്ട്, ഞാൻ അവരുടെ മേലേക്ക് ആഞ്ഞു. ആരൊക്കെയോ എന്നെ വട്ടം ചുറ്റിപ്പിടിച്ചു.

കുതറിക്കരഞ്ഞു ഞാൻ നിലത്തുവീണു. നിലത്തു വീണുരുണ്ട് കരഞ്ഞ എന്നെ ഏതൊക്കെയോ അമ്മമാർ മടിയിലേക്ക് ചേർത്തണച്ചു..

അവസാനമായി, കുഞ്ഞുണ്ണിയ്ക്കു ഉമ്മ കൊടുക്കാനായി ഞാൻ വാശി പിടിച്ചു കരഞ്ഞു. അവന്റെ കവിളിൽ അമർത്തി ചുംബിക്കുമ്പോൾ, നീലിച്ച ചുണ്ടുകളിൽ പാൽ മണമില്ല. അവന്റെ കവിളുകൾ മരവിച്ചിരുന്നു. പാതിയടഞ്ഞ കണ്ണുകളോടെ അവൻ ഉറക്കം നടിച്ചു കിടക്കുകയാണെന്നു തോന്നി.  ഞാൻ അവനെ കുലുക്കി വിളിച്ചു. എന്നെ കാണാതെ അവൻ കരഞ്ഞിട്ടുണ്ടാവുമോ? ഇല്ല.. അവന്റെ ഒപ്പം അച്ഛനും അമ്മയും ഉണ്ടല്ലോ..

പിന്നെ ഞാൻ കരഞ്ഞില്ല. കണ്ണീർ എന്റെയുള്ളിൽ ഉറഞ്ഞുപോയി. ഉറങ്ങികിടക്കുന്ന എന്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ഞാനെന്റെ ജീവനിലേക്ക്, പ്രാണനിലേക്ക് ആവാഹിച്ചു. എന്റെ പ്രിയപ്പെട്ടവരുടെ അവസാന കാഴ്ചയുടെ ആയത്തിൽ എന്റെ ഉടൽ വെട്ടി വിറച്ചു.

“കടം കയറി മുടിഞ്ഞ്, ബിരിയാണിയിൽ വിഷം ചേർത്തു തിന്ന്, ഈ കൊച്ചിനെ ഒറ്റയ്ക്കാക്കി എന്നാലും അവരങ്ങു പോയല്ലോ…” ആരോ എനിക്ക് പിന്നിൽ പതം പറയുന്നു.

“ഇനിയീ കൊച്ചിനെ എന്തു ചെയ്യാനാ? ആര് നോക്കും? ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല.. കഷ്ടം..”

ഒരു ഒൻപത് വയസ്സുകാരിയുടെ പ്രായത്തിനുമപ്പുറം പക്വതയിലേക്ക് ഞാനുണർന്നു.

പിറ്റേന്ന് രാവിലെ വാർഡ് മെമ്പർ വന്നു. ഇടവക പള്ളിയിലെ അച്ചൻ, ലില്ലി ടീച്ചർ, പോലീസുകാർ.. പിന്നെയും ആരൊക്കെയോ… വന്നു.

എന്നെ അരികിൽ ഇരുത്തി, ലില്ലി ടീച്ചർ പറഞ്ഞു തുടങ്ങി, “മോളെ, ഇവിടെയിനി മോൾക്ക് ഒറ്റയ്ക്ക് നിൽക്കാൻ കഴിയില്ലല്ലോ.. അതുകൊണ്ട് മോളെ, തത്കാലം ടീച്ചറുടെ വീട്ടിലേക്കോ, പള്ളിയിലെ ബാലിക മന്ദിരത്തിലേക്കോ കൊണ്ടു പോകാം.. മോൾ പറയ്, മോൾക് എവിടെ നിൽക്കാനാ ഇഷ്ടം?”

എല്ലാവരും എന്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി.

തെക്കേ തൊടിയിൽ പുതുതായി ഉയർന്ന മൺകൂനയിലേക്ക് നോക്കി ഞാൻ പതിയെ പറഞ്ഞു, “ഞാൻ ബാലിക മന്ദിരത്തിൽ പോകാം..”

“മോളെ, കുറച്ചു ദിവസം ടീച്ചറുടെ വീട്ടിൽ…” ലില്ലി ടീച്ചറെ തുടരാൻ അനുവദിക്കാതെ ഞാൻ പറഞ്ഞു, “വേണ്ട…”

“മോൾ വാ, നമുക്ക് മോൾടെ ഡ്രസ്സ്‌ എടുക്കാം..” ജോർജിന്റെ അമ്മ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.

ഞാൻ അമ്മയുടെയും അച്ഛന്റെയും മുറിയിലേക്ക് കയറി. അച്ഛനും അമ്മയും ഞാനും കുഞ്ഞുണ്ണിയും ഒരുമിച്ച് കിടന്നുറങ്ങിയ ഇടം. എന്റെയും അവന്റെയും കലപില ശബ്ദം ചുറ്റും അലയടിച്ചു. എനിക്ക് ശ്വാസം മുട്ടി.

നിലത്തിരുന്ന്, ഞാൻ തുണിപ്പെട്ടി തുറന്നു. എനിക്ക് വേണ്ടത് ഓരോന്നായി എടുത്തു. അച്ഛന്റെ ഷർട്ട്, അമ്മയുടെ നൈറ്റി, കുഞ്ഞുണ്ണിയുടെ നിക്കറും ഉടുപ്പും എടുത്തപ്പോൾ നിയന്ത്രണം വിട്ടു ഞാൻ ഏങ്ങലടിച്ചു കരഞ്ഞു. കണ്ണീരടക്കി, എന്റെ ഉടുപ്പുകൾ കൂടി എടുത്തു ഒരു പ്ലാസ്റ്റിക് കവറിലാക്കി. എന്റെ അച്ഛന്റെയും അമ്മയുടെയും കുഞ്ഞുണ്ണിയുടെയും ശ്വാസവും ഗന്ധവും അവിടെയാകെ നിറഞ്ഞു നിൽപ്പുണ്ട്. ഞാനാ ശ്വാസം ആവോളം എന്റെ ഉള്ളിലേക്കെടുത്തു.

പുസ്തകങ്ങൾ എടുക്കാൻ നേരം ജോർജിന്റെ അമ്മച്ചി തടഞ്ഞു. “ഇനി മോൾക്ക്‌ നാലാം ക്ലാസ്സിലേക്ക് പുതിയ പുസ്തകങ്ങൾ അല്ലെ.. ഇതിനി വേണ്ട മോളെ..”

ആ മുറിയിൽ മറ്റൊരിടത്തും നോക്കാൻ ശക്തിയില്ലാതെ ഞാൻ വേഗം പുറത്തിറങ്ങി.

കസേരയ്ക്കടിയിൽ നിന്നും കുഞ്ഞുണ്ണിയുടെ, കീ കൊടുത്താൽ ഓടുന്ന കാറുകൂടി ഞാനെടുത്തു കവറിലാക്കി.

കവർ നെഞ്ചോട് ചേർത്ത് പിടിച്ചു, ലില്ലി ടീച്ചറുടെ അരികിലെത്തി ഞാൻ പറഞ്ഞു, “പോകാം…”

ടീച്ചർക്കൊപ്പം ഒതുക്കുകൾ ഇറങ്ങുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു… എവിടെയും ഞാനൊറ്റയ്ക്കല്ല… കൂടെയുണ്ട്… എനിക്ക് കാവലുണ്ട്… എന്റെ പ്രാണനായവർ….

Post Views: 39
3
Sheeba Prasad

Reader, Writer, Teacher

5 Comments

  1. Sunandha Mahesh on October 8, 2024 2:09 PM

    . മരണത്തിനു പോലും വേണ്ടാത്തവർ…

    Reply
  2. Divya Sreekumar on September 15, 2023 9:10 AM

    എത്രയെത്ര ജീവിതങ്ങളാണ് ഇതുപോലെ അനാഥമായിപ്പോകുന്നത് .കാലിക പ്രസക്തമായ വിഷയം…നോവ് പടര്‍ത്തിയ രചന

    Reply
  3. Joyce Varghese on September 4, 2023 5:47 AM

    നോവു പടർത്തിയ കഥ.
    നന്നായി എഴുതി.

    Reply
    • Suma Jayamohan on September 19, 2024 4:49 PM

      കരയാതെ വായിച്ചു തീർക്കാനായില്ല ഷീബ❤️👌

      Reply
    • Girija on October 8, 2024 4:56 PM

      നന്നായി…മനസ്സിലേക്കിറങ്ങി…

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.