Author: Sheeba Prasad

Reader, Writer, Teacher

അടുക്കളയുടെ മൂലയ്ക്ക് ഇട്ട തടുക്കിൽ ഇരുന്നു, ചക്ക പുഴുക്കും നെയ്ചാള കുരുമുളകിട്ട് വെച്ചതും കുഴച്ചു തിന്ന്, അവസാന സ്വാദിനായി വിരലുകൾ ഊറുമ്പോഴാണ് വയറിന്റെ ഇടതു വശത്തായി ചെക്കൻ ഒരു ചവിട്ട് തന്നത്. ഇതെന്താപ്പോ സംഗതി എന്ന് ഞാൻ അന്ധാളിച്ചു. അമ്മയുടെ കൈപിടിച്ച് എഴുന്നേറ്റു പോയി കൈ കഴുകുമ്പോൾ അടിവയറ്റിൽ നിന്നൊരു കൊള്ളിയാൻ പാഞ്ഞു നടുവിന് താഴെ വിലങ്ങനെ നിന്നു. ശ്വാസമെടുക്കാൻ കഴിയാതെ കണ്ണും തുറിച്ചു ഞാൻ നിൽക്കുന്നത് കണ്ട് അമ്മയ്ക്ക് വശപ്പിശക് തോന്നി. “എന്താടി?” ഞാൻ ഒന്നുമില്ലെന്ന് തല വെട്ടിച്ചു. “മുന്നിലോട്ട് പോയിരിക്ക്…” പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം അസഹ്യമായ വേദനയിൽ എനിക്ക് കാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഞാൻ ചുവരിൽ പിടിച്ചു മുൻവശത്തെ മുറിയിലേക്ക് നടന്നു. കട്ടിലിൽ ഇരുന്ന്, കൈയെത്തിച്ചു ഫാനിട്ടു. അപ്പോഴേക്കും ഞാൻ വിയർത്തു കുഴഞ്ഞിരുന്നു. “ഇതാണോ പ്രസവ വേദന? ഏയ്‌ ആയിരിക്കില്ല.” ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു. കുറച്ചു നേരം കാറ്റു കൊണ്ടു കഴിഞ്ഞപ്പോൾ ഒരാശ്വാസം. ഇപ്പൊ വേദനയില്ല. ഏതാണ്ട് അര…

Read More

പത്തു മുപ്പത് കൊല്ലം മുൻപത്തെ കഥയാണ്. ഞാൻ എട്ടാം ക്ലാസ്സിൽ നിന്നും ഒൻപതാം ക്ലാസ്സിലേക്ക് ജയിച്ച വെക്കേഷൻ സമയം. വിഷു കഴിഞ്ഞു ട്യൂഷൻ സെന്ററുകൾ തുറന്നു. തിങ്കൾ മുതൽ വെള്ളിയാഴ്ച വരെയാണ് ക്ലാസ്സ്‌. ശനിയും ഞായറും അവധി. ആദ്യ ആഴ്ചയിൽ മൂന്നു ദിവസത്തെ ക്ലാസ്സ്‌ കഴിഞ്ഞു വന്ന ആദ്യ ഞായറാഴ്ച, ഞങ്ങൾ കുട്ടികൾ എല്ലാവരും അടുത്ത പറമ്പുകളിൽ ഒളിച്ചു കളിച്ചു നടക്കുന്ന കൂട്ടത്തിൽ കൈയിൽ കിട്ടുന്നവ എല്ലാം തിന്നും. അങ്ങനെ വയറു നിറയെ പഴുത്ത കശുമാങ്ങയും തിന്നു, ചെട്ടിയാരുടെ കശുമാവിന്റെ താഴ്ന്ന ചില്ലകളിൽ തൂങ്ങി ആടി കളിക്കുമ്പോഴാണ്, സന്തോഷിന് പച്ച മാങ്ങാ ഉപ്പും മുളകും വെളിച്ചെണ്ണയും കൂട്ടി തിന്നാം എന്ന ബുദ്ധി തോന്നിയത്. പിന്നെ ഞങ്ങൾ ഒട്ടും താമസിച്ചില്ല. സന്തോഷ്‌ തന്നെ പച്ചുറുമ്പ് കൂട് നിറഞ്ഞ കിളിച്ചുണ്ടൻ മാവേൽ വലിഞ്ഞു കയറി മാങ്ങാ പൊട്ടിച്ചു. ഞാനും അണ്ണനും വീട്ടിൽ നിന്നും അമ്മ കാണാതെ ഉപ്പും മുളകും വെളിച്ചെണ്ണയും കൊണ്ടു കൊടുത്തു. മാങ്ങാ…

Read More

ഭൂതകാലത്തിൽ എന്റെ ഭൂമിയും ആകാശവും കടലുമായവനേ… നിന്നോടെനിക്കിപ്പോഴും സ്നേഹമാണ്. വിഷാദത്തിന്റെ ചതുപ്പിലേക്ക് ആഴ്ന്നു പോകാതെന്നെ ചേർത്ത് പിടിച്ചതിന്.. ആർക്കുമാർക്കും നിറയാൻ കഴിയാതെന്നിൽ നിറഞ്ഞു തൂവിയതിന്… സ്നേഹദാരിദ്ര്യ കാലങ്ങളിൽ ഇത്തിരിപ്പങ്ക് പോറ്റി ജീവിപ്പിച്ചതിന്… പ്രണയത്തിന്റെ ഭൂതകാലപ്പച്ചയെ മഞ്ഞയിലകളായ് എന്റെ മേലെയിന്നും കൊഴിച്ചിടുന്നതിന്… ഇറങ്ങിപ്പോയിട്ടും പിന്നെയും അടയാളങ്ങളെ മായ്ക്കാതെ ബാക്കി വെച്ചതിന്… കെട്ടുപോയ പ്രണയത്തിന്റെ കനൽ പേറും നെരിപ്പോടൊരെണ്ണം ചൂട് കായാൻ ഏൽപ്പിച്ചതിന്… ഒട്ടുകാലമെൻ പ്രാണനും പ്രണയവുമായവനേ… നിന്നോടെനിക്കിപ്പോഴും സ്നേഹമാണ്…!

Read More

“എല്ലാം കൂടി എന്നെക്കൊണ്ട് പറ്റാതായിരിക്കുന്നു. രമണി ചേച്ചിയോട് അടുക്കളയിൽ ഒന്ന് സഹായിക്കാൻ കൂടി പറഞ്ഞാലോ?” “അതിനുമാത്രം എന്തു മലമറിക്കുന്ന പണിയാ നിനക്കിവിടെ ഉള്ളത്?” വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ നിന്നു കണ്ണെടുത്തു അയാൾ ചോദിച്ചു. “ഏട്ടന് അറിയില്ലേ, എനിക്ക് ഓഫീസ് സമയം മാറിയത്? മുൻപ് രാവിലെ എട്ടരക്ക് ഇറങ്ങിയിരുന്ന ഞാൻ ഇപ്പോൾ ഏഴ് നാൽപതിനു ഇറങ്ങണം.” “അതാണോ ഇത്ര വലിയ കാര്യം? മൂടിപ്പുതച്ചു ഉറങ്ങുന്ന നേരത്തു മുക്കാൽ മണിക്കൂർ നേരത്തെ എഴുന്നേറ്റാൽ പോരെ?” അയാൾ പരിഹാരം നിർദ്ദേശിച്ചു. “ഞാൻ ഇപ്പോൾ എഴുന്നേൽക്കുന്നത് അഞ്ച് മണിക്കാണ്. ഇനി അതു നാലേകാൽ ആക്കണം എന്നാണോ ഏട്ടൻ പറയുന്നത്?” “എടി, നിനക്ക് അറിയാമോ എന്റെ അമ്മ നാലുമണിക്കാണ് ഉറക്കം എഴുന്നേറ്റിരുന്നത്. ഇന്നത്തെ പോലെ ഗ്യാസ് കണക്ഷൻ ഇല്ല, കിണറ്റിൽ മോട്ടോർ ഇല്ല…. ഒരു സൗകര്യങ്ങളും ഇല്ല.” “അന്ന് ഏട്ടന്റെ അമ്മയ്ക്ക് ജോലിക്ക് പോകണ്ടായിരുന്നു.” “അതുശരിയാ, ഉദ്യോഗം ഇല്ലായിരുന്നു, പക്ഷേ അച്ഛനും ഞങ്ങൾ മൂന്നു മക്കളും ഉണ്ടല്ലോ വീട്ടിൽ,…

Read More

“ഇതിപ്പോ ഓരോ ദിവസവും ഓരോ ഏടാകൂടം ആണല്ലോ? അമ്മയിതു കണ്ടോ?” “എന്തു കാണാനാ?” നമ്മുടെ രാത്രിയിലെ അതിഥി കാട്ടി വെച്ചേക്കുന്നത് കാണണമെങ്കിൽ ഇറങ്ങി വന്നേ. “കെട്ടിപൊതിഞ്ഞു നിർത്തിയ മൂന്നു സപ്പോട്ടയാണ് ഇന്നലെ രാത്രിയിൽ പോയത്. ആദ്യമായി കായ് പിടിച്ചതായിരുന്നു. അതിന്റെ രുചി ഒന്നറിയാൻ കഴിഞ്ഞില്ല.” അമ്മയും മോളും കിണറ്റിൻ കരയിലേക്ക് വന്നു ചുറ്റുപാടും നിരീക്ഷിച്ചു. “ഞാൻ രാത്രിയിൽ ജനാല അടക്കാൻ നേരം കണ്ടായിരുന്നു മതിലിന് മുകളിൽ അവനെ. മതിൽ വഴിയാണ് വരവ്.” മോൾ പറഞ്ഞു. “ഇരുട്ടത്തു ആരും കാണാതെ പമ്മി വന്നു കാര്യം സാധിച്ചു പോയാൽ പോരെ അവനു, അല്ലാതെ ഇങ്ങനെ ദ്രോഹിക്കണോ?” അമ്മ മൂക്ക് ചുളിച്ചു കൊണ്ട് പറഞ്ഞു. “നമ്മൾ കിടക്കാൻ തുടങ്ങുമ്പോൾ അവൻ തട്ടുംപുറത്തു ഉണ്ടായിരുന്നു.” ഉം അമ്മ മൂളി. ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയ അമ്മയും കോളേജ് വിദ്യാർത്ഥിനി ആയ മകളും അന്നാട്ടിൽ താമസത്തിനു വന്നിട്ട് അധിക കാലം ആയിട്ടില്ല. രണ്ടുപേരുടെയും സംസാരത്തിന്റെ അറ്റവും മൂലയും…

Read More

തനിച്ചായിപ്പോയവളുടെ വേവലാതിയിൽ മുങ്ങിയാണ് നീയടുത്തുള്ളപ്പോൾ ഞാൻ നിന്നെ അള്ളിപ്പിടിക്കുന്നത്… ഓരോ വാക്കിലും നീ നട്ടുപോയ അലിവിന്റെ വേരിൽ തൊട്ടാണ് ഞാനെന്റെ വരണ്ട ദിനങ്ങളെ നനച്ചൊരുക്കുന്നത്.. നീ തന്നുപോയ ഉമ്മകളുടെ ഉപ്പലിഞ്ഞാണ് നമുക്കിടയിലെ സ്ഥലരാശികൾ മായുന്നത്…

Read More

വിഷാദവീഞ്ഞ് നുണയുന്നേരം ദൈവച്ചിരിയോടെന്നെ സ്നേഹം കൊണ്ട് തൊട്ടവനേ… നീയല്ലാതാരെന്നിൽ കവിതയായ് ഉയിർക്കുവാൻ…!

Read More

ഓരോ വേദനയിലും ഞാൻ നിന്നെയോർക്കും.. ഇനിയുമണങ്ങാത്ത അകമുറിവുകൾ നീയെന്ന് നിലവിളിക്കും.. നിന്നോളം ആരുമെന്നെ നോവിച്ചില്ലെങ്കിലും നിന്നോളം ആരുമെന്നെ സ്നേഹിച്ചില്ലെന്ന് ഞാനെന്നെ കെട്ടിപ്പിടിക്കും…!

Read More

ഞങ്ങൾ പ്രണയമെന്നെഴുതിപ്പോൾ തുടുത്തു പോയതാണ് ഭൂമി പാതാളങ്ങൾ.. നിലച്ചു പോയതാണ് ചുറ്റിലും ഒച്ചയനക്കങ്ങൾ… എന്നിട്ടും ഉടലോളം നീളത്തിൽ ഉമ്മ വെക്കാതെ, മുറുകിയ കെട്ടിപ്പിടുത്തങ്ങളാൽ പ്രണയത്തിന്റെ അതിർത്തികൾ മാറ്റിയെഴുതാതെ, നിശ്വാസങ്ങളോളം അരികത്ത് നിന്ന് വൻകരകളോളം അകലങ്ങളിലേക്ക് ഞങ്ങളെ ഞങ്ങൾ മാറ്റി നട്ടു…! പ്രണയരഥങ്ങൾക്ക്‌ വഴിതെറ്റാതെ, വിരഹിച്ച രണ്ട് രാജ്യങ്ങളായി ഞങ്ങൾ പരിവർത്തനം ചെയ്തു…! പ്രണയം കൊണ്ട് സ്നാനപ്പെടാതതിൻ വിത്തുപാത്രങ്ങളെ പകുത്ത്, ഞങ്ങൾക്കായ് എഴുതേണ്ടും കവിതയാൽ സന്ധിചെയ്ത്, തീരാസ്നേഹ- ക്കൊതിയുമായ് വറുതികളിലേക്ക് ഞങ്ങൾ മടങ്ങിപ്പോയി…

Read More

പാതിയിൽ പൊലിഞ്ഞ സ്വപ്‌നത്തെ, കടിഞ്ഞൂൽ പെറ്റ് പോറ്റിയൊരാശയെ.. ഏറിടുന്ന നിരാശയെ… എന്റെയതീത ദുഃഖത്തെ, ഞാൻ നീയെന്നു വിളിക്കും..

Read More