Author: Sheeba Prasad

Reader, Writer, Teacher

ഇല്ലായ്‌മകൾക്ക് അത്രമേൽ ആഴമുണ്ടെന്നും മുറിവിനോളം നോവുണ്ടെന്നും ശൂന്യതയോളം അഗാധമാണെന്നും മരണത്തോളം മരവിപ്പാണെന്നും ഓർമിപ്പിക്കുന്നു നീയില്ലായ്‌മകൾ…!

Read More

ബയോപ്‌സി റിപ്പോർട്ടിൽ കണ്ണോടിക്കവേ ഡോക്ടറുടെ മുഖം മങ്ങുന്നത് സുഭദ്ര വേവലാതിയോടെ നോക്കി. കണ്ണട ഊരി മേശപ്പുറത്തേക്ക് വെച്ച് ഡോക്ടർ മുന്നോട്ടാഞ്ഞിരുന്നു. “സീ സുമിത്ര, ഞാൻ ചേച്ചിയോട് ഒന്ന് സംസാരിക്കട്ടെ. സുമിത്ര കുറച്ചു നേരം പുറത്തേക്ക് ഇരിക്കൂ..” കണ്ണുകൾ കൊണ്ട് മറുപടി ഒതുക്കി സുമിത്ര ഡോക്ടറുടെ മുറിക്ക് പുറത്തിറങ്ങി. “ഡോക്ടർ..” ” കുറച്ച് കോംപ്ലിക്കറ്റെഡ് ആണ്. ഗർഭപാത്രം നീക്കം ചെയ്യണം. സെർവിക്സിലേക്കോ ചുറ്റുമുള്ള മറ്റു ഭാഗങ്ങളിലേക്കോ ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സെർവിക്സിൽ ബാധിച്ചിട്ടുണ്ടെങ്കിൽ റാഡിക്കൽ ഹിസ്‌റ്റ്ക്ടമി വേണ്ടിവരും. വലിയ സർജറി ആണ്. എത്രയും വേഗം വേണം.” “ഇവിടെ ചെയ്യാൻ കഴിയുമോ?” “അറിയാമല്ലോ ഇതൊരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലാണ്. പ്രൈവറ്റ് ഹോസ്പിറ്റൽ ആകുമ്പോൾ ചികിത്സ ചെലവും കൂടും.” “വേണമെങ്കിൽ ആർ സി സി യിലേക്ക് ഞാൻ റെഫറൻസ് ലെറ്റർ തരാം.” “ഞങ്ങൾ വീട്ടിൽ പോയി, അവളുടെ ഭർത്താവിനോടും മക്കളോടും ആലോചിച്ചു വരാം.” “ആലോചന അധികം നീളരുത്. എവിടെ ആയാലും എത്രയും നേരത്തെ ചികിത്സ ആരംഭിക്കണം.”…

Read More

നിന്റെ കണ്ണിലെ കത്തും പ്രണയത്തിൽ ഉറ്റുനോക്കാൻ നിന്നെ തൊട്ട് ഞാൻ നിന്ന നേരം… ഉള്ളെരിഞ്ഞെങ്കിലും കണ്ടു നിന്നു… നിന്റെ കണ്ണിൽ കരിന്തിരിയായ് എരിഞ്ഞ പ്രണയം…

Read More

വഴിതെറ്റി വന്നൂവെന്ന് ഖേദിച്ചു നീ മടങ്ങുമ്പോൾ കേട്ടുവോ… ആർദ്രമൊരു ഹൃദയത്തിൽ ജ്വലിച്ചാളും പ്രണയത്തിൻ നിശ്ശബ്ദവിപ്ലവം….!

Read More

നഷ്ടമെന്നൊരു നോവിൻ നൂലിനറ്റത്ത്.. അടരാതെ നീയൊരൊറ്റ നീർത്തുള്ളി മാത്രം…

Read More

ചക്രവാളത്തിനറ്റം വരേയ്ക്കും നോട്ടമെയ്ത് കാത്തു നിൽക്കുന്നു ഞാൻ.. വിഷാദത്തിൻ നേർത്ത തിരികളെരിയുമെൻ ഹൃത്തിൽ ആനന്ദത്തിൻ തേൻതുള്ളിയായ് നീ പെയ്യും നിമിഷമെണ്ണി…

Read More

ആവതില്ല പ്രണയമേ നിന്നെയെൻ വിസ്‌മൃതിയുടെ ആഴങ്ങളിൽ കുഴിച്ചു മൂടുവാൻ.. ചോര ചീന്തി മീസാൻ കല്ലിൻ ഭാരമേറ്റേണ്ടതെൻ നെഞ്ചിലല്ലേ…

Read More

ഒരു തൂവൽ കൊണ്ടെങ്കിലും മൃദുലമായ് നീയെന്നെ തഴുകിയെങ്കിൽ ദുഃഖഭാരമൊഴിഞ്ഞു നിൻ ഹൃദയത്തിൽ ഞാൻ വീണലിഞ്ഞേനെ….

Read More

ചങ്കിൽ തറഞ്ഞിരിക്കുന്നു നീയുപേക്ഷിച്ചതിൻ ശിഷ്ടം… ആണ്ടോടാണ്ട് വിങ്ങിപ്പഴുത്ത് പുതുക്കുന്നു നീയെന്ന ദുഃഖത്തിൻ ഓർമദിവസം…!

Read More

കെട്ട് പൊട്ടിപ്പാറും അന്ധമാമൊരിഷ്ടത്തിൻ തുഞ്ചത്തായ് കോർത്തിടുന്നു.. വിഷാദത്തിൻ വെയിലേറ്റ് മെലിയുന്നെൻ പ്രാണനെ….

Read More