Author: Sheeba Prasad

Reader, Writer, Teacher

നിന്നോർമ്മകളുടെ വേലിയേറ്റത്തിൽ ഞാനെന്റെ ഭ്രമണപഥത്തിൽ നിന്ന് വേർപെട്ട് പോകുന്നു…!

Read More

പാതിയുറക്കത്തിൽ വഴുതി വീണ കിനാക്കളെ താരാട്ട് പാടിയുറക്കി കിടത്തി ഞാൻ… രാത്രിമഴ കണ്ണീരൊഴുക്കി തുടച്ച് വെടിപ്പാക്കിയ.. നിദ്രയെന്നെ കൈവിട്ട രാത്രിയിൽ… ഏകാന്ത രാവിൻ വ്യസനങ്ങളെ- ക്കുറിച്ചൊരു കവിത എഴുതണം… ഇനിയുണരാത്ത അവസാന നിദ്രയ്ക്ക് മുൻപേ കുറിക്കട്ടെ എന്റെ ഒടുവിലത്തെ വരികൾ…

Read More

എന്റേതെന്നൊരു വിശ്വാസപ്പെ- രുക്കത്താൽ നിന്നെ ഞാനൊട്ടുമേ അവിശ്വസിച്ചില്ല.. അതിനാൽ മുദ്ര ചാർത്തി സ്വന്തമാക്കി താഴിട്ട് പൂട്ടി വെച്ചില്ല… എന്റെ വിശ്വാസങ്ങളെ കവച്ചു കടന്ന്.. നിന്നെയും എന്നിൽ നിന്നെന്നെയും വേരോടെ പിഴുതെടുത്തു നീ പോയ്‌.. തിരസ്കാരങ്ങളുടെ പുറമ്പോക്കിൽ വെള്ളിടിയേറ്റ് പിളർന്ന മൃതവൃക്ഷം പോലിന്ന് ഞാൻ ഒറ്റയ്ക്ക് നിന്നെരിയുന്നു…

Read More

എന്നെയോർക്കുമ്പോൾ ചൂടാറി തണുത്തുറഞ്ഞു പോമൊരു ഹൃദയത്തിൽ നിന്നാണ് അന്യയായ് ഞാനെന്നേക്കുമായ് പടിയിറങ്ങിയത്.. ഇനി വരും കാലം ചിരപരിചിതരാം അപരിചിതർ നാം എങ്കിലും… നിസ്സ്വയാമെൻ പ്രാണനിൽ ഭാരമില്ലാതലിഞ്ഞു ചേർന്നു പോയ്‌ നിന്റെ ഓർമയും ഗന്ധവും നീ തന്ന നോവും … നിന്നിൽ ഞാൻ മരിച്ചെന്നാലും എന്നിൽ നിനക്ക് മരണമില്ലല്ലോ…!

Read More

ബസ്സിറങ്ങി, റോഡ് മുറിച്ചു കടന്ന്, അനു അടയാളം പറഞ്ഞ ബുക്ക്‌ സ്റ്റാളിന് മുന്നിലായി ഞാൻ നിന്നു. കോളേജ് ബസ് സ്റ്റോപ്പിന്റെ നാല് കൊല്ലത്തെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി. എത്ര വേഗത്തിലാണ് മാറ്റങ്ങൾ സംഭവിക്കുന്നത്! അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും കൊറോണ കാലത്തിനു ശേഷം ഞാനും അനുവും തമ്മിൽ കണ്ടിട്ടില്ല. അധികനേരം കാത്തു നിൽക്കേണ്ടി വന്നില്ല. അതിന് മുന്നേ തന്നെ, അനുവിന്റെ കാർ എന്റെ മുന്നിൽ വന്നു ബ്രേക്കിട്ടു. മുൻസീറ്റിലേക്ക് ഇരുന്നു കൊണ്ട് അവളെ നോക്കവേ എന്റെ മുഖം വിടർന്നു. കഴിഞ്ഞ എത്രയോ വർഷങ്ങളായി എനിക്ക് പരിചിതയായിരുന്ന അനുരാധയ്ക്ക് പകരം ഒരു പുതിയ അനു. കൂടുതൽ സുന്ദരിയായ, കുറേകൂടി ചെറുപ്പക്കാരിയായ, മിടുക്കിയായ അനുരാധ! “നീ എന്താ നോക്കുന്നെ?” റോഡിൽ നിന്ന് കണ്ണെടുക്കാതെ, ഡ്രൈവിംഗ് ൽ ശ്രദ്ധിച്ചു കൊണ്ടാണ് ചോദ്യം. “നീ ഒരുപാട് മാറിപ്പോയി. മൂന്നാല് കൊല്ലം മുൻപേ കണ്ടതിനേക്കാൾ, കുറച്ചു കൂടി യങ് ആയ പോലെ. നല്ല സുന്ദരിയായിട്ടുണ്ട്. സ്റ്റൈലിഷ് ലുക്ക്‌. പഴയ കോളേജ്…

Read More

ഇരുട്ട് കട്ടകെട്ടിയ.. തണുപ്പ് മുറ്റിയ രാത്രിയിൽ എന്റെ കിടക്കയുടെ വലതുവശം ശൂന്യമാണ്… പേരിടാത്ത വ്യസനങ്ങളെ നിശ്വാസങ്ങളാൽ പുതപ്പിച്ച് ഞാനീ രാത്രിയുടെ ധൈർഘ്യമളക്കുന്നു.. ഇന്ന് ഞാനുറങ്ങും വരെയും.. എനിക്ക് കൂട്ടിരിക്കുന്നുണ്ട് പണ്ടെന്നോ എന്റെ രാത്രികളിലേക്കും അഴിച്ചിട്ട ഉടയാടകളിലേക്കും തീ പിടിച്ച ഉടലുകളുടെ തീർത്ഥയാത്രകളിലേക്കും ഉത്തരത്തിൽ നിന്നെത്തി നോക്കി കണ്ണുപൊത്തി ചിരിച്ചൊരു പല്ലി.. ഇന്നെന്റെ രാത്രികളുടെ കൂട്ടിരിപ്പുകാരി..

Read More

നമുക്കിടയിൽ വാഗ്ദാനങ്ങളുടെ ഭാരമില്ല.. പ്രളയം പോൽ ഒഴുകിപ്പരക്കും പ്രണയമില്ല… എന്റേതെന്നോ നിന്റേതെന്നോ സ്വാർത്ഥതയുടെ കനച്ച മധുരമില്ല… തൂവാതെ തുളുമ്പാതെ ഉള്ളു നിറയ്ക്കും സ്നേഹം മാത്രം.. എന്നുമെപ്പോഴും പ്രിയപ്പെട്ടതെന്നൊരു വാക്ക് മാത്രം..!

Read More

“ഇങ്ങനെ നോക്കല്ലേ പെണ്ണേ…” “എന്തേ..?” “നിന്റെ കണ്ണിലെ ചൂണ്ടക്കൊളുത്തിൽ ഞാൻ കുരുങ്ങിപ്പോകുന്നു..” “പിന്നെ?” “എനിക്കീ കുരുക്കഴിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ?” “എങ്കിലെന്താ? എന്റെ കണ്ണിലെ ചൂണ്ടയിൽ കോർത്തു ഞാൻ നിന്റെ ഹൃദയം പറിച്ചെടുക്കും..” “വേണ്ട.. നിറയെ മുറിവുകൾ ആണതിൽ.. ഇനിയും തൊട്ടാൽ പിഞ്ഞിപ്പോകും.” “ഇല്ല.. എന്റെ ഹൃദയത്തോട് ചേർത്ത് ഞാനത് തോരാനിടും.. എന്റെ നെഞ്ചിലെ സ്നേഹമിറ്റിച്ച് ഞാനാ മുറിവുണക്കും..” “എന്നിട്ട്?” “എന്നിട്ടെന്താ? മുറി കൂടിക്കഴിയുമ്പോൾ നീയത് വേരോടെ പിഴുതെടുക്കും..!!”

Read More

ഉള്ള് പൊള്ളിക്കരിഞ്ഞ വടുക്കളിൽ തൊട്ട് കണ്ണെഴുതി ചിരിക്കുന്ന പെണ്ണ് ഞാൻ..!

Read More

കാരമുള്ള് പോലെ നോവിക്കും ഓർമ്മകളിൽ നിന്ന് സ്വയം വിടുതൽ നേടിയില്ലെങ്കിൽ ഇന്നീ നിമിഷങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ മറന്ന വിഡ്ഢിയാകും നമ്മൾ…!

Read More