Author: Sheeba Prasad

Reader, Writer, Teacher

ചന്നം പിന്നം പെയ്തു നിന്ന കർക്കിടക മഴ ശക്തിയാർജിച്ചപ്പോൾ തെക്കേ തൊടിയിൽ അങ്ങിങ്ങായി നിന്ന ആളുകൾ വീടിന്റെ വരാന്തയിലേക്കും മുറ്റത്ത്‌ കെട്ടിയ നീല ടാർപൊളിന്റെ കീഴിലേക്കും നീങ്ങി നിന്നു. തെക്കേ തൊടിയിലേക്ക് തുറക്കുന്ന ജനാലയരികിൽ നിന്ന് അയാൾ ചിതയിലേക്ക് നോക്കി. ആഞ്ഞു പെയ്യുന്ന മഴയിലും വാശി പോലെ ചിത ആളിക്കത്തുന്നു. അവളുടെ അവസാനയാത്രയ്ക്ക് ഒരു തുള്ളി കണ്ണീർ തൂവാൻ വന്നെത്തിയ ആൾക്കൂട്ടം കണ്ട് അയാൾ അന്തിച്ചു പോയി. വെറുമൊരു പ്രീ പ്രൈമറി സ്കൂൾ അധ്യാപികയുടെ ശവസംസ്കാരത്തിന് ഇത്രയേറെ ജനങ്ങളോ! നാട്ടുകാർക്ക് അവൾ അത്രയേറെ പ്രിയപ്പെട്ടവൾ ആയിരുന്നോ? ഉത്തരമില്ലാത്ത ആ ചോദ്യം കൂട്ടിയും കിഴിച്ചും അയാൾ നേരം കളഞ്ഞു. ശരീരം ചിതയിലേക്കെടുത്തു കഴിഞ്ഞ്, അടുത്ത ബന്ധുക്കൾ ഒഴികെയുള്ള ആളുകൾ പിരിഞ്ഞു. രാത്രിയേറെ വൈകിയും അയാൾക്കുറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. അയാളുടെ കൈ, കട്ടിലിനരികിലെ മേശപ്പുറത്തേക്ക്, ജഗ്ഗിലെ വെള്ളത്തിനായി പരതി. ഇല്ല.. അവിടം ശൂന്യമാണ്. അയാൾ പതിയെ അടുക്കളയിലേക്ക് നടന്നു. ഹാളിൽ മേശപ്പുറത്തായി,…

Read More

“ഇന്നത്തേത് പോലെ അന്നും ഒരു അമാവാസി രാത്രിയായിരുന്നു.. പോരെങ്കിലോ മുപ്പട്ടു വെള്ളിയാഴ്ചയും.. ഞാൻ വാസുദേവനൊപ്പം അവന്റെ സൈക്കിളിലാണ് കവല വരെ വന്നത്.. അവിടെ നിന്ന് രണ്ടു മൈൽ ദൂരമുണ്ട് വീട്ടിലേക്ക്. നേരം എത്രായീന്നു ഒരു പിടീമില്ല.. ഞങ്ങൾ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ എട്ടു മണീടെ സൈറൺ കേട്ടിരുന്നു. അപ്പൊപ്പിന്നെ എന്തായാലും പത്തുമണി കഴിഞ്ഞു കാണും..” അപ്പുപ്പൻ ഓർമയിൽ പരതി പഴയ കഥകൾ പറയുകയാണ്.  വല്ലപ്പോഴും മാത്രമേ ഇങ്ങനെ പഴങ്കഥകളുടെ ഭാണ്ഡം തുറക്കാറുള്ളൂ.. “എന്നിട്ട്?” അക്ഷമയോടെ അണ്ണൻ ചോദിച്ചു. “ഞാൻ കൊല്ലന്റെ ആലയിൽ തട്ടി വിളിച്ചു.  അയാൾക്ക് അത്ഭുതം, എന്താ ചാന്നാരെ ഈ അസമയത്ത്?” “നീ ഒരു ചൂട്ടുകറ്റ ഇങ്ങ് കത്തിച്ച് തന്നേ.. പാതിരായ്ക്ക് എങ്കിലും വീട് പിടിക്കട്ടെ..” “എന്നാലും ചാന്നാരെങ്ങനെയാ ഈ രാത്രി വീട് പിടിക്കുക.. നോക്കിയേ കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ട്.. പോരെങ്കിൽ മുപ്പട്ട് വെള്ളിയാഴ്ചയും..” “നീയൊന്നു പോടാ..” ഞാനാ ചൂട്ടും വാങ്ങി നടന്നു.. ഒരു വീട് പോലും വഴിയില്ലെങ്ങുമില്ല..…

Read More

“ഹൗസിങ് കോളനിയുടെ ഇടതുവശത്ത് നാലാമത്തെ വീടാണ്.” വാഹനത്തിന്റെ പുറകിൽ അവൾക്കരികിലായി ഇരുന്നയാൾ പറഞ്ഞു. “കോർണറിൽ കാണുന്ന പച്ചച്ചായം അടിച്ച വീട്. മജന്തയും വെള്ളയും കടലാസ് പൂക്കൾ ഗേറ്റിൽ പടർന്നു കയറിയ വീട്.” ഒപ്പമുള്ളവർക്ക് വ്യക്തമായി വഴി പറഞ്ഞു കൊടുക്കാൻ അവൾ ആഗ്രഹിച്ചു.  പിന്നെ, സ്വന്തമായി കണ്ടുപിടിക്കട്ടെയെന്ന് കരുതി അവൾ മൗനം പാലിച്ചു. വാഹനം ഹൗസിങ് കോളനിയിലേക്ക് പ്രവേശിച്ചപ്പോൾ അവൾക്ക് കൗതുകം തോന്നി. അവൾ അന്നത്തെ ദിവസം ഒന്ന് റീവൈൻഡ് ചെയ്തു വീണ്ടും കണ്ടു. രാവിലെ അഞ്ച് അമ്പതിനാണ് അവൾ മൈത്രി നഗറിലെ ഹൗസ് നമ്പർ പതിനാലിൽ നിന്നും പുറപ്പെട്ടത്. ഭർത്താവ്, ക്ഷിപ്രകോപിയായ, ചന്ദ്രശേഖരൻ നായർക്കു വേണ്ടി കട്ടൻ കാപ്പിയുണ്ടാക്കി ഫ്ലാസ്കിൽ അടച്ചു വെച്ചു. പൂവ് പോലെ മൃദുവായ ഇഡലിയും സാമ്പാറും ചൂടാറാതെ കാസറോളിൽ പകർന്നു. നായർക്ക് വേണ്ടതെല്ലാം തയ്യാറാക്കിയെങ്കിലും, തന്നെ കാണാതെ ചന്ദ്രശേഖരൻ നായർ രാവിലെ അസ്വസ്ഥനാകുന്നതോർത്ത് അവളുടെ ചുണ്ടിലൊരു കുസൃതിച്ചിരി വിടർന്നിരുന്നു. കുളി കഴിഞ്ഞ് വിടർത്തിയിട്ട മുടിയും വെപ്രാളപ്പെട്ട് ചുറ്റിയ…

Read More

ചെമ്പകം പൂത്ത പാതിരാവ്.. മുന്തിരിച്ചാറു പോൽ നിന്റെ പ്രണയം പകുത്ത രാവ്.. പാതി മാഞ്ഞൊരീ ഈറൻ നിലാവിൽ മുഗ്ധമീ രാവിനെന്തു ചേല്!!

Read More

ഉയിരിൽ എരിയും ഏകാന്തതയുടെ നെരിപ്പോടിൽ നിന്നൊരു തിരി കൊളുത്തി എന്റെയുന്മാദ രാത്രികളുടെ ഉമ്മറത്തെ വെണ്ണീർകൂന ജ്വലിപ്പിക്കണം… ഒടുവിലായ് തീ വിഴുങ്ങി വെടിപ്പാക്കിയ രാത്രിയെ പുണർന്നുറങ്ങണം…

Read More

അനുവാദം ചോദിക്കാതെ അളന്നിടാതെ ഇത്തിരിപ്പോന്നൊരു ഹൃദയത്തിൻ ആധാരം കട്ടെടുത്തു നീ…

Read More

ഇടനെഞ്ചിൽ നീയെനിക്കായ് പകുത്തൊരിത്തിരിയിടം കുടിയിറക്കും മുൻപേ അളന്നു തിട്ടപ്പെടുത്തണം അടയാളക്കല്ലിടണം…!

Read More

നിർഭാഗ്യങ്ങളുടെ നിഴൽ വീണ് മങ്ങിപ്പോയൊരെൻ ഭൂതകാലത്തിന് എന്റെയും നിന്റെയും ജീർണ്ണ സ്വപ്‌നങ്ങളുടെ ഗന്ധം…

Read More

എന്റേതല്ലാത്ത കാരണത്താൽ ഞാനിടയ്ക്കൊക്കെ വിഷാദത്തിന്റെ പരുക്കൻ ഭിത്തികളിൽ ചെന്നിടിച്ചു വീഴാറുണ്ട്… അന്നേരം മൗനം കൊണ്ടൊരു മുഖാവരണമണിഞ്ഞ് കാഴ്ചകൾക്കും കേൾവിക്കും നേരെ ഞാനെന്റെ ഇന്ദ്രിയങ്ങളെ പൂട്ടിവെക്കും.. വിഷാദവും ഏകാന്തതയും എന്നെ വിഴുങ്ങാൻ പരസ്പരം മത്സരിക്കുമ്പോൾ അതിന്റെ ചവർപ്പ് നുണഞ്ഞ് തൊണ്ട പൊള്ളി ഞാനുമൊരു തീ വിഴുങ്ങി പക്ഷിയായ് പരിണമിക്കാറുണ്ട്…

Read More

ഞാൻ ജോലി ചെയ്യുന്ന കോളേജിലെ ഓണാഘോഷത്തിന്റെ ആരവം മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ഇതുവരെയും. എല്ലാ ആഘോഷ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി, ഓണത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ കുട്ടികളുടെ വേഷവിധാനത്തിലെ പാരമ്പര്യ തനിമയാണ്. പെൺകുട്ടികൾ മിക്കവാറും കേരള സാരിയോ ദാവണിയോ പാവാടയും ബ്ലൗസുമോ ഒക്കെ ആകും വേഷം. ഇക്കൊല്ലവും അങ്ങനെ തന്നെ ആയിരുന്നു. എന്നാലും അതിൽ ഒരു വ്യത്യസ്തത ഉണ്ടായി. കോളേജിലും അതെ പോലെ യാത്രയ്ക്കിടയിലും സാരി ഉടുത്തു കണ്ട ചെറിയൊരു ശതമാനം പെൺകുട്ടികളെങ്കിലും സിനിമ താരങ്ങളെയോ സോഷ്യൽ മീഡിയ സെലിബ്രിറ്റികളെയോ അനുകരിച്ച് ലാസ്യഭാവത്തിൽ മാറിടം ഒരെണ്ണം പുറത്ത് കാണിക്കാൻ വെമ്പൽ കൊള്ളുന്ന അസഹ്യത ഉളവാക്കുന്ന കാഴ്ച! കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലും മറ്റും സ്ഥിരം കാണുന്ന ഏറെ അരോചകം സൃഷ്ടിക്കുന്ന കാഴ്ചയാണ്, വേലി കെട്ടി തിരിക്കാത്ത പുറമ്പോക്ക് പോലെ മാറിടം പകുതി പുറത്ത് ആക്കി സാരി ചുറ്റുക. അഞ്ചെമുക്കാൽ മീറ്റർ നീളവും ഒന്നേകാലോ ഒന്നരയോ മീറ്റർ വീതിയും ഉള്ള മാന്യമായ ഒരു…

Read More