സ്വച്ഛമാം സാന്ത്വനം കൊതിച്ചു ഞാൻ വിതച്ച സ്നേഹം പതിരായിപ്പോയി… പാഴ് വിത്തുകൾ മുളച്ചു പൊന്തി വെറുപ്പിന്റെ വൻമരങ്ങളായ് തലയ്ക്കുമീതെ പടർന്നു പന്തലിച്ചിന്ന് ചുറ്റിലും വെറുപ്പിന്റെ വാടയിറ്റുന്ന ഉഷ്ണക്കാറ്റുതിർക്കുന്നു.. ദുസ്സഹമീ വെറുപ്പിന്റെ കാടെരിക്കാൻ ഏതരണി നൽകുമൊരു തീത്തുള്ളി…
Author: Sheeba Prasad
മഞ്ഞപ്പൂക്കൾ നിറഞ്ഞ പൂവരശ്ശിന്റെ തണലിൽ നിന്നും ഓവർ ബ്രിഡ്ജിന്റെ പടികൾ കയറി കിഴക്കേയറ്റത്തായി ഒതുങ്ങി നിന്ന് അയാൾ താഴേക്കു നോക്കി. വഞ്ചിനാട് എക്സ്പ്രസിൽ നിന്നിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾക്കിടയിൽ അവളെക്കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു. പടവുകൾ കയറി വരുന്നവർക്ക് പിന്തിരിഞ്ഞ്, കണ്ണടച്ചു നിന്ന്, കോട്ടൺ സാരി ഉലയുന്ന വേറിട്ട ശബ്ദത്തിനായി അയാൾ കാതോർത്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ഒരുകാലത്തു പരിചിതമായിരുന്ന ഒരു സുഗന്ധം അയാളെ കടന്നു പോയി. തിരിഞ്ഞു നോക്കാനുള്ള പ്രേരണ അടക്കി ഹൃദയവേദനയോടെ അയാൾ നിന്നു. കടമകളുടെയും കർത്തവ്യങ്ങളുടെയും ഞെരുക്കത്തിൽ നഷ്ടപ്പെട്ടു പോയവളുടെ ഓർമ്മകൾ ആത്മാവിനോളം വേരാഴ്ത്തി ശ്വാസം മുട്ടിക്കും എന്നറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. പറിച്ചെറിയാൻ കഴിയാത്ത അവളെന്ന ഉന്മാദം.. അവളറിയാതെ അവളെ ഒന്ന് കാണുക. അങ്ങനെയും ചില ഭ്രാന്തുകൾ. ആ ഭ്രാന്തിൽ അയാളിന്നും ജീവിക്കുന്നു!
എന്റെ പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച്, ഒന്നിലേറെ തവണ ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഇക്കുറി ഞാനെന്ന അധ്യാപികയെക്കുറിച്ച് എഴുതാം. അല്ലെങ്കിലും എന്നെക്കുറിച്ച് നല്ല രണ്ട് വാക്ക് പറയാൻ ഞാനല്ലേയുള്ളൂ! അധ്യാപികയാകണം എന്നൊരു അദമ്യമായ ആഗ്രഹത്തിന്റെ പുറത്ത് ഞാൻ ഈ ജോലി കണ്ടെത്തി എന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകുമായിരുന്നെങ്കിൽ തന്നെയും ആ ആഗ്രഹത്തെ, പ്രൈമറി ക്ലാസ്സിലെ നിഷ്കളങ്കരായ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക എന്ന് ഞാൻ പരിമിതപ്പെടുത്തിയേനെ. ഞാൻ പഠിപ്പിക്കുന്നത് മുതിർന്ന കുട്ടികളെയാണ്. ബാല്യത്തിന്റെ നിഷ്കളങ്കതകൾ കൈമോശം വന്നുപോയ, കൗതുകം കൊള്ളാനുള്ള മനസ്സ് നഷ്ടപ്പെട്ടു പോയ, പ്രായപൂർത്തിയായവരാണ് എന്റെ വിദ്യാർത്ഥികൾ. അൻപതും അറുപതും വയസ്സ് പിന്നിട്ടവർ വരെ എന്റെ ശിഷ്യ സമ്പത്തിലുണ്ട്! എന്റെ സമപ്രായക്കാരായ മിടുക്കർ പലരും പ്രീഡിഗ്രിക്ക് ശേഷം ടി ടി സി പഠിക്കാൻ പോയി. ഞാനാണെങ്കിലോ, ബാങ്കിൽ ജോലി കിട്ടും എന്നുറപ്പിച്ച്, ബി കോമും എം കോമും പഠിച്ചു. അക്കാലത്തെ പൊതു വർത്തമാനം അങ്ങനെ ആയിരുന്നു. എന്റെ പി ജി…
ഒന്നാം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെ ഒരേ ഒഴുക്കിൽ, ഒരേ താളത്തിൽ എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു. ഞാൻ പഠിച്ച വിഷയം കോമേഴ്‌സ് ആയത് കൊണ്ട് ബി എഡ് അതേ വിഷയത്തിൽ മാത്രമേ പഠിക്കാൻ കഴിയുകയുള്ളു. ഞാൻ പഠിച്ചിറങ്ങിയ സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ വിരലിൽ എണ്ണാവുന്ന കോളേജുകളിൽ മാത്രമേ കോമേഴ്‌സ് ബി എഡ് ഉള്ളൂ. അതുകൊണ്ട് ബി എഡ് പഠനം തല്ക്കാലം മാറ്റി വെച്ചു. എന്റെ അതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു ആ തീരുമാനം. ആ ഒരു മണ്ടൻ തീരുമാനത്തിന് പിന്നീട് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നു. പി ജി കഴിഞ്ഞ അതെ വർഷം തന്നെ ഞാൻ എസ് എൻ കോളേജിൽ ഗസ്റ്റ് അധ്യാപികയായി ചേർന്നു. അതിനടുത്ത വർഷവും അങ്ങനെ ജോലി ചെയ്തു. ആ അധ്യയന വർഷം അവസാനിച്ചപ്പോൾ എന്റെ വിവാഹവും കഴിഞ്ഞു. വിവാഹം കഴിഞ്ഞു എത്തിയ സാഹചര്യത്തിൽ ബി എഡ് പഠനം വീണ്ടും പൊടി…
“സ്നേഹമില്ലായ്മയാൽ വ്രണപ്പെട്ടു പോയിട്ടും പ്രാണനൂർന്നു പോകാതെന്നിലൊരു സ്പന്ദനം ബാക്കി.. ചോരാതൊരു തുള്ളി പ്രണയമെന്റെ ഹൃദയത്തിലിറ്റിക്കൂ ചിതൽ കയറിയ ചില്ലകളൊന്ന് തളിർക്കട്ടെ…!”
ഉടലിന്റെ ഉഷ്ണങ്ങളറിയാതെ എന്റെ ഉയിരിൽ നീ പകർന്നതിതൊന്നു മാത്രം… നേരിൻ നേർമ്മയുള്ളൊരിത്തിരി പ്രണയം…!
പകരാതെ സൂക്ഷിച്ച പ്രണയത്തിന്റെ തീരാനോവുമായ് ഞാനൊറ്റയ്ക്കായൊരീ വേളയിൽ എവിടെയായിരുന്നാലും ഇനി നിനക്കെന്റെ പ്രണയം ഭാരമാകാതിരിക്കട്ടെ…
“എത്ര കാതമകലേക്ക് നീയെന്നിൽ നിന്നുമകന്നാലും നമുക്കുള്ളിലെ പ്രണയം ഭംഗമേതുമില്ലാതെ പ്രാണനിൽ നിറയും തളിർക്കും പൂവിടും…”
ഞാൻ വളരെ ആവേശത്തോടെയും അടങ്ങാത്ത ആഗ്രഹത്തോടെയും സ്വന്തമാക്കിയതാണ് എന്റെ ഡ്രൈവിംഗ് ലൈസൻസ്. ഒട്ടുമിക്ക സ്ത്രീകളെയും പോലെ ഞാനും അഞ്ച് വർഷം ഐഡി പ്രൂഫ് മാത്രമായി ഉപയോഗിച്ച ഒരു വസ്തു. അതല്ലാതെ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലായിരുന്നു. ലൈസൻസ് കിട്ടിയതിന്റെ അഞ്ചാം വാർഷിക സ്മരണ പുതുക്കിക്കഴിഞ്ഞ് എനിക്ക് ഒരു ആഗ്രഹം തോന്നി, ലൈസൻസ് കൈയിലുണ്ടല്ലോ, പിന്നെ എന്തുകൊണ്ട് എനിക്കും ഡ്രൈവ് ചെയ്തു കൂടാ? ചേട്ടൻ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം ആരും കാണാതെ പോർച്ചിൽ കിടന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു നോക്കി. ആഹാ കൊള്ളാം. ഒരു അന്തസ്സൊക്കെയുണ്ട്. കാർപോർച്ചിൽ നിന്ന് അതൊന്നു സ്റ്റാർട്ട് ചെയ്തു പുറത്തേക്ക് ഇറക്കാൻ ധൈര്യം മാത്രം പോരല്ലോ! താഴേക്ക് നോക്കിയപ്പോൾ ആക്സിലറേറ്റർ, ക്ലച്ച്, ബ്രേക്ക് ഇവ ഏതൊക്കെയാണെന്നു തിരിച്ചറിയാൻ വയ്യാ! അന്നത്തെ ശ്രമം ഉപേക്ഷിച്ചു പുറത്തിറങ്ങി. ഭാഗ്യം ആരും കണ്ടില്ല! ആ ആഴ്ച അവസാനം ഞാൻ ചേട്ടനോട് പറഞ്ഞു, “എനിക്ക് കാർ ഓടിക്കണം” “ഓടിച്ചോ.” “എന്നുപറഞ്ഞാൽ എങ്ങനെയാ?…
പതിനൊന്നു മണിയോടെ പൂർത്തിയാക്കിയ ആദ്യ ഫയൽ അടച്ചു വെയ്ക്കുമ്പോഴും കണ്ണുകൾ പോയത് എതിർവശത്തെ ഒഴിഞ്ഞ കസേരയിലേക്കാണ്. കാന്റീനിൽ ചായയ്ക്ക് കാത്തിരിക്കുമ്പോൾ, വാതിലിന് നേർക്ക് നീളുന്ന തന്റെ നോട്ടങ്ങൾ നിരാശയാൽ ചിമ്മിയടക്കുമ്പോൾ ഇതുവരെയും ഇല്ലാത്ത ഒരു അസ്വസ്ഥത തന്നെ ചൂഴ്ന്നു നിൽക്കും പോലെ അവൾക്ക് തോന്നി. ചായ കുടിച്ച് എഴുന്നേൽക്കുമ്പോഴേക്കും കണ്ടു, ദൂരെ പരിചിതമായ മിഴികൾ ആരെയോ തേടുന്നത്. ഹൃദയം ഒന്ന് കുതിച്ചു തുള്ളിയോ? ശ്ശേ, അവൾ സ്വയം ശാസിച്ചു. പുറത്തേക്കിറങ്ങി, ഓഫീസ് വരാന്തയിലേക്ക് കയറുമ്പോൾ ആ മിഴികളിലും കണ്ടു തിരഞ്ഞതെന്തോ കണ്ടെത്തിയ പോലെ ചുണ്ടിന്റെ കോണിൽ ഒരു ആശ്വാസച്ചിരി! അയാളെ കടന്നു പോകുമ്പോൾ പതിയെ പറഞ്ഞു, “ഇൻസ്‌പെക്ഷൻ ഉണ്ടായിരുന്നു.” “ഉം..” എന്നൊരു മറുപടിയിൽ അവൾ സ്വയം അത്ഭുതപ്പെട്ടു. യൗവനത്തിന്റെ പകുതിയും പിന്നിട്ടു കഴിഞ്ഞു. വിരസതയുടെ മുഖംമൂടി തന്റെ മുഖത്തു പാകമായി തുടങ്ങി എന്നവൾ അസ്വസ്ഥപ്പെട്ടു തുടങ്ങിയ കാലത്താണ്, ഇനിയും പൂവിടാൻ വസന്തങ്ങൾ ഏറെയുണ്ടെന്ന് അയാൾ അവളെ ഓർമിപ്പിച്ചത്… ഒന്നിനും വേണ്ടിയല്ലാതെ.. നോട്ടം…
