Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സഞ്ചാര സ്വാതന്ത്ര്യസമരം
അനുഭവം സ്ത്രീ

സഞ്ചാര സ്വാതന്ത്ര്യസമരം

By Sheeba PrasadOctober 3, 2023Updated:October 3, 20235 Comments4 Mins Read207 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ വളരെ ആവേശത്തോടെയും അടങ്ങാത്ത ആഗ്രഹത്തോടെയും സ്വന്തമാക്കിയതാണ് എന്റെ ഡ്രൈവിംഗ് ലൈസൻസ്. ഒട്ടുമിക്ക സ്ത്രീകളെയും പോലെ ഞാനും അഞ്ച് വർഷം ഐഡി പ്രൂഫ് മാത്രമായി ഉപയോഗിച്ച ഒരു വസ്തു. അതല്ലാതെ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലായിരുന്നു.

ലൈസൻസ് കിട്ടിയതിന്റെ അഞ്ചാം വാർഷിക സ്മരണ പുതുക്കിക്കഴിഞ്ഞ് എനിക്ക് ഒരു ആഗ്രഹം തോന്നി, ലൈസൻസ് കൈയിലുണ്ടല്ലോ, പിന്നെ എന്തുകൊണ്ട് എനിക്കും ഡ്രൈവ് ചെയ്തു കൂടാ?

ചേട്ടൻ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം ആരും കാണാതെ പോർച്ചിൽ കിടന്ന കാറിന്റെ  ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു നോക്കി. ആഹാ കൊള്ളാം. ഒരു അന്തസ്സൊക്കെയുണ്ട്. കാർപോർച്ചിൽ നിന്ന് അതൊന്നു സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്ക് ഇറക്കാൻ ധൈര്യം മാത്രം പോരല്ലോ! താഴേക്ക് നോക്കിയപ്പോൾ ആക്സിലറേറ്റർ, ക്ലച്ച്, ബ്രേക്ക്‌ ഇവ ഏതൊക്കെയാണെന്നു തിരിച്ചറിയാൻ വയ്യാ!

അന്നത്തെ ശ്രമം ഉപേക്ഷിച്ചു പുറത്തിറങ്ങി. ഭാഗ്യം ആരും കണ്ടില്ല!

ആ ആഴ്ച അവസാനം ഞാൻ ചേട്ടനോട് പറഞ്ഞു,

“എനിക്ക് കാർ ഓടിക്കണം”

“ഓടിച്ചോ.”

“എന്നുപറഞ്ഞാൽ എങ്ങനെയാ? കൈ തെളിയാതെ വണ്ടി ഓടിക്കാൻ പറ്റില്ലല്ലോ, നമ്മുടെ കാറിൽ ഗ്രൗണ്ടിൽ പോകാം.”

“അതു വേണ്ടാ, നീ ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടിയിൽ കൈ തെളിഞ്ഞാൽ മതി.”

മുഖം വീർപ്പിച്ചു നടന്നിട്ടും രക്ഷയില്ല.

കുറ്റം പറയാൻ പറ്റില്ല, പുതിയ വണ്ടിയാണ്.

ഞാനും ആലോചിച്ചു നോക്കി. പുതിയ വണ്ടിയിൽ കയറി കസർത്തു കാണിച്ചു അതിനൊന്നും പറ്റണ്ട. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ചേട്ടൻ സഹിച്ചേക്കും. പക്ഷേ വണ്ടിക്ക് വല്ലതും പറ്റിയാൽ…

നമ്മടെ സ്വന്തം ആശാനെ വിളിച്ച് കാര്യം പറഞ്ഞു. വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ആശാൻ വിത്ത്‌ വണ്ടി പറഞ്ഞ സമയത്ത് റെഡി.

അഞ്ചുകൊല്ലം മുൻപത്തെ പോലെ തന്നെ, കാറിൽ കയറി, സ്റ്റിയറിങ്ങ് തൊട്ടുതൊഴുതു. ആശാൻ പറഞ്ഞത് പോലെ കാർ മുന്നോട്ട് പോകുകയായി.

ഒരാഴ്ച കഴിഞ്ഞപ്പോൾ കോൺഫിഡൻസ് ആയി.

വീണ്ടും ചേട്ടനെ സോപ്പിട്ടു. ഞാൻ ഇപ്പൊ സൂപ്പറായി വണ്ടിയോടിക്കും. ആശാന്റെ ഒപ്പം കാറോടിച്ചു പോയ സ്ഥലങ്ങളെല്ലാം വിശദമായി പറഞ്ഞുകൊടുത്തു. എന്റെ ശല്യം സഹിക്കാൻ വയ്യാഞ്ഞിട്ട് ആകാം വൈകുന്നേരം റെഡിയാകാൻ പറഞ്ഞു. പറഞ്ഞ സമയത്തു തന്നെ കുളിച്ചു കുട്ടപ്പിയായി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കാൻ ചെന്നു.

“നീ ഗ്രൗണ്ടിൽ ഓടിച്ചാൽ മതി”

അല്പം നിരാശ തോന്നിയെങ്കിലും തിരിച്ചു വരുമ്പോൾ കൊല്ലം ടൗണിൽ കൂടി വണ്ടി ഓടിച്ചു ഞാനീ മനുഷ്യനെ ഞെട്ടിക്കുമെന്ന അഹങ്കാരത്തോടെ വണ്ടിയിൽ കയറിയിരുന്നു.

കൊല്ലത്ത് ആശ്രാമം മൈതാനം നീണ്ടു പരന്നു കിടക്കുവല്ലേ. അവിടെയെത്തി, കാർ ഓഫാക്കി ചേട്ടനും മോനും ഇറങ്ങി. എന്നോട് കാർ സ്റ്റാർട്ട്‌ ചെയ്ത് ഒരു റൗണ്ട് ഓടിക്കാൻ പറഞ്ഞു.

സ്റ്റിയറിങ്ങിൽ തൊട്ടു നമസ്കാരം പോലെയുള്ള കലാപരിപാടികൾ ഒക്കെ കഴിഞ്ഞു. കാർ സ്റ്റാർട്ട്‌ ചെയ്തു.  പരസ്യത്തിൽ ഒക്കെ കാണിക്കുന്നത് പോലെ കാർ ഇപ്പോൾ സ്മൂത്ത്‌ ആയി ഒഴുകി മുന്നോട്ട് പോകും എന്നു കരുതി.

എവിടുന്ന്? ക്ലച്ച് വിടുമ്പോൾ വണ്ടി ഇടിച്ചു നിൽക്കും. ഒന്ന്, രണ്ട്, മൂന്ന്,നാല്… പുറത്തിറങ്ങി നിൽക്കുന്ന ആളിന്റെ മുഖത്തേക്ക് ഞാൻ ഒന്നു പാളി നോക്കി. മുഖം സമാധാനത്തിൽ തന്നെയാണ്. എന്റെ ടെൻഷൻ കണ്ട് ചേട്ടൻ അടുത്ത് വന്നു പറഞ്ഞു, നീ ടെൻഷനാകണ്ട പതിയെ എടുത്താൽ മതി.

“ശ്ശോ, പാവം തങ്കപ്പെട്ട മനുഷ്യൻ, എന്നെ ചീത്ത വിളിക്കുമെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.”

ഗണപതി ഭഗവാനേ തേങ്ങ ഉടച്ചേക്കാം, മാനം കാത്തോളണേന്ന്, അറിഞ്ഞു പ്രാർഥിച്ചു.  എന്തായാലും ഭഗവാൻ കാത്തു.  രണ്ടു റൗണ്ട് നിർത്താതെ ഓടിച്ചു. നിർത്തിക്കഴിഞ്ഞാൽ വീണ്ടും ഫസ്റ്റ് ഗിയറിട്ട് വണ്ടി ഓടിക്കാൻ സാധിക്കുമെന്ന് എനിക്ക് യാതൊരു വിശ്വാസവുമില്ലായിരുന്നു!

അന്നത്തെ കൈ തെളിയൽ കഴിഞ്ഞ് തിരിച്ചു വരുന്ന വഴി, യന്ത്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച്, ചേട്ടൻ വിശദമായി ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി. ക്ലച്ചും ബ്രേക്കും ആക്സിലെറേട്ടറും തമ്മിലുള്ള സ്വന്ത ബന്ധങ്ങൾ ഒക്കെ പുള്ളിക്കാരൻ വാ തോരാതെ ഘോരഘോരം പ്രസംഗിച്ചു. കാരണം ശ്രീനിവാസന്റെ സിനിമയിലെ പോലെ പോളിയിൽ പഠിച്ച ആളാണ്. സ്പീഡ് കൂടണമെങ്കിൽ ഗിയർ മാറ്റി ആക്‌സിലറേറ്റർ ചവിട്ടിയാൽ മതിയെന്നും വണ്ടി നിർത്താൻ ബ്രേക്ക്‌ ചവിട്ടിയാൽ മതിയെന്നുമുള്ള അടിസ്ഥാന പാഠങ്ങൾ അറിയാവുന്നത് കൊണ്ട് ഞാൻ വലിയ താത്പര്യമില്ലാതെ, എങ്കിലും ശ്രദ്ധിക്കുന്നതായി ഭാവിച്ച് ഇരുന്നു.

അടുത്ത ദിവസം വീണ്ടും ഗ്രൗണ്ടിൽ എത്തി ഒരു റൗണ്ട് ഓടിച്ചു കഴിഞ്ഞപ്പോൾ ഗ്രൗണ്ടിന് വെളിയിൽ റോഡിൽ ഓടിക്കാൻ പറഞ്ഞു.  മോനെയും ഒപ്പമിരുത്തി റോഡിലേക്ക് ഇറങ്ങി. അത്യാവശ്യം തിരക്കുള്ള റോഡാണ്. എങ്ങനെയെങ്കിലും ഒരു റൗണ്ട് ഓടിച്ചു തിരിച്ചു വന്നു.

തിരികെ വീട്ടിലേക്കു പോകുന്ന സമയം ടൗണിൽ തന്നെ എന്നോട് ഓടിക്കാൻ പറഞ്ഞു. ഞാൻ വേണ്ടാ വേണ്ടാ എന്നു പറഞ്ഞിട്ടും ചേട്ടൻ നിർബന്ധിച്ചു.

സകല ദൈവങ്ങളെയും ധ്യാനിച്ച് ഞാൻ വണ്ടിയെടുത്തു. കടപ്പാക്കട ട്രാഫിക് സിഗ്നൽ ഉണ്ട്‌. പച്ച സിഗ്നൽ കണ്ട് വേഗത്തിൽ വന്നെങ്കിലും എനിക്ക് അപ്പുറം കടക്കാൻ കഴിഞ്ഞില്ല. നാലു റോഡുകൾ വന്നു ചേരുന്ന സ്ഥലമാണ്. സിഗ്നൽ തെളിഞ്ഞു… മുന്നിൽ ആദ്യം എന്റെ കാറാണ്. തലേ ദിവസത്തെ പോലെ തന്നെ….ക്ലച്ച് വിടുന്നു… വണ്ടി ഇടിച്ചു നിൽക്കുന്നു… എത്ര പ്രാവശ്യം ഓഫായി എന്ന് എണ്ണാനൊന്നും നേരം കിട്ടിയില്ല.

പുല്ലിച്ചിറ പള്ളിയിൽ പെരുന്നാളിനും ക്രിസ്മസ് കരോലിനും കേൾക്കുന്ന തമ്പോല മേളത്തെ ഓർമിപ്പിച്ചു കൊണ്ട് എന്റെ കാറിന് പിറകിൽ ഹോണടി മേളം കൊട്ടിക്കയറി. സീറ്റ്‌ ബെൽറ്റ്‌ എന്നെ വരിഞ്ഞു മുറുക്കിയത് കാരണം ഇത്തരം ദുർഘട സന്ധികളിൽ എന്നെ രക്ഷിക്കുന്ന ‘തലകറക്കം’ എന്ന രക്ഷാമാർഗം പ്രയോഗിക്കാനും കഴിയില്ലെന്ന് ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു. എനിക്കുണ്ടെന്ന് ഞാൻ അഹങ്കരിച്ചിരുന്ന എന്റെ ബുദ്ധിയുടെ അവസാന തുള്ളിയും ആവിയായിപ്പോയി. കൊട്ടതേങ്ങ പോലൊരു തലയും പേറി ഇനിയെന്ത് വേണ്ടൂ എന്നറിയാതെ ഞാൻ കണ്ണും മിഴിച്ചിരുന്നു.

ടെൻഷൻ കൊണ്ട് എന്താ ചെയ്യേണ്ടതെന്നു ഞാൻ മറന്നു പോയി.

“ക്ലച്ച് ചവിട്ടി ഫസ്റ്റ് ഗിയർ ഇട്ടു വണ്ടിയെടുക്കെടീ” എന്റെ ഭർത്താവ് അലറി.

“ക്ലച്ച് ഏതാ? ” ഞാൻ വിറച്ചു കൊണ്ടു ചോദിച്ചു..

“ഇറങ്ങെടീ… @#@#..” അടുത്ത അലർച്ച.

പിന്നെ ഞാനൊന്നും നോക്കിയില്ല, സീറ്റ്‌ ബെൽറ്റ്‌ വലിച്ചു പറിച്ചു ഡോർ തുറന്നു വെളിയിലിറങ്ങി. അപ്പോഴേക്കും ചുവപ്പ് സിഗ്നൽ ആയിക്കഴിഞ്ഞു.

ഞാൻ പുറകിലെ സീറ്റിൽ കയറിയിരുന്നു, കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടേയിരുന്നു.

ലൈസൻസ് പൊടി തട്ടിയെടുക്കുമ്പോൾ എനിക്കൊരു ഉദ്ദേശം ഉണ്ടായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം!

അങ്ങനെ സഞ്ചാര സ്വാതന്ത്ര്യസമരം ഒറ്റയ്ക്ക് നയിക്കാൻ പോയ ഞാൻ ബ്രിട്ടീഷുകാർ തൂക്കിക്കൊന്ന ഭഗത്സിങ്ങിനെ പോലെ തലയും കുമ്പിട്ടിരുന്നു. ഒരു വ്യത്യാസമുള്ളത് എന്റെ വധശിക്ഷ വഴിയിൽ വെച്ചു നടത്തുമോ വീട്ടിൽ എത്തിയിട്ടാണോ എന്നതായിരുന്നു.

ചേട്ടന്റെ ദേഷ്യം കണ്ട് മോനും ഭയന്നുപോയി.

വീട്ടിൽ എത്തിയപ്പോഴേക്കും ചേട്ടനൊന്ന് തണുത്തു. എന്നാലും അടുത്ത ആറു മാസത്തേക്ക്, അറിയാതെ പോലും ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയിട്ടില്ല!

നാണം കെട്ട് പിന്മാറേണ്ടി വന്നെങ്കിലും ആ നാണക്കേട് മാറാൻ ആറുമാസമേ എടുത്തോളൂ.  അടുത്ത സാഹസത്തിന് ഇറങ്ങിയത് സ്വന്തമായി ഒരു സെക്കന്റ്‌ ഹാൻഡ് കാർ വാങ്ങിയിട്ടായിരുന്നു.

രണ്ടുമൂന്ന് ദിവസം മാത്രം എന്റെ ഒപ്പം വന്നാൽ മതിയെന്നു ഞാൻ ചേട്ടനോട് ദയനീയമായി പറഞ്ഞു. സഹതാപം കൊണ്ടോ എന്തോ പുള്ളിക്കാരൻ നാലഞ്ച് ദിവസം വന്നു.

പിന്നെ ഞാൻ വെളുപ്പാൻകാലത്തു മോനെ ഒപ്പം ഇരുത്തി റോഡിൽ ഇറങ്ങാൻ തുടങ്ങി. അങ്ങനെയങ്ങനെ ഞാനൊരു സ്വതന്ത്ര ഡ്രൈവർ ആയി!

നമ്മുടെ റോഡിൽ ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ വിചാരിക്കാറുണ്ട് ഈ പൈലറ്റുമാർക്കൊക്കെ എന്ത് എളുപ്പമായിരിക്കും വിമാനം പറത്താൻ… ആകാശത്ത് ആകുമ്പോൾ ലെഫ്റ്റിൽ കൂടി ഓട്ടോ,  ടൂ വീലർ ഇതൊന്നും ഓവർറ്റേക്ക് ചെയ്തു കേറില്ല, പ്രൈവറ്റ് ബസിന്റെ മരണ പാച്ചിൽ ഇല്ല.. മുന്നിൽ പോകുന്ന വിമാനം പെട്ടെന്ന് ബ്രേക്ക് ചെയ്തു നിർത്തില്ല… എന്താ സുഖം!!!

Post Views: 35
10
Sheeba Prasad

Reader, Writer, Teacher

5 Comments

  1. Neethu V. R on October 25, 2023 7:16 AM

    Super👌👏🏻

    Reply
  2. Divya Sreekumar on October 6, 2023 7:32 PM

    സഹനസമരം വിജയിച്ചല്ലോ👍👌👌

    Reply
  3. Nishiba M on October 6, 2023 5:35 PM

    മനോഹരം. രസകരമായ അവതരണം

    Reply
  4. Silvy Michael on October 4, 2023 10:45 AM

    അവസാനം സ്വാതന്ത്ര്യം നേടിയല്ലോ. അതുമതി.🥰😂😂

    Reply
  5. Sabira latheefi on October 3, 2023 12:57 PM

    🤣🤣

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.