Author: Sheeba Prasad

Reader, Writer, Teacher

ഒന്നര വർഷം മുൻപ്, എന്റെ അമ്മയുടെ ചികിത്സാർത്ഥo തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ പത്തു പതിനെട്ടു ദിവസത്തോളം തങ്ങേണ്ടി വന്നു. അതിൽ തന്നെ ഏഴു ദിവസം ഐ സി യു വിന്റെ മുന്നിലാണ് ചെലവഴിച്ചത്. പ്രതീക്ഷകൾ അസ്തമിച്ചത് പോലെയുള്ള മൂന്നാം ദിവസം വൈകുന്നേരമാണ് ഞാൻ എന്റെ നാട്ടുകാരിയായ ജ്യോതി ചേച്ചിയെ കാണുന്നത്. ചേച്ചിയുടെ അച്ഛനെ അന്ന് വൈകുന്നേരം ഐ സി യുവിൽ പ്രവേശിപ്പിച്ചു. കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ജ്യോതി ചേച്ചിയെ അവിടെ വെച്ച് കണ്ടത്. എന്റെ സ്കൂൾ കാലഘട്ടത്തിൽ തന്നെ ചേച്ചി വിവാഹിതയായി ആ നാട് വിട്ടു. പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞ് ഞാനും. എന്റെ സ്കൂൾ കാലയളവിൽ മൂന്ന് വർഷം ഞങ്ങൾ ഒരുമിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു പോയിരുന്നു. അന്ന് ഞാൻ ആറിലോ ഏഴിലോ ആയിരുന്നു എന്നാണെന്റെ ഓർമ. ചേച്ചി, ടൗണിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. ഏകദേശം ഒന്നര കിലോമീറ്റർ ദൂരം, കൊച്ചു വർത്തമാനം പറഞ്ഞ് ഞങ്ങൾ ഒരുമിച്ച് നടന്നു…

Read More

കനകമഷിയാലാരോ അനുപമമൊരു കാവ്യമെഴുതിയെന്റെ ഹൃത്തിൽ… കാലത്തിനും മായ്ച്ചിടാൻ കഴിയാത്തൊരു കാവ്യം… വായിച്ചു മടുക്കാത്ത… അനുപമസുന്ദര കാവ്യം.. നീയാം പ്രണയകാവ്യം…!

Read More

“എല്ലാവരും കുമ്മായം കൊണ്ട് വരച്ച വരയിലേക്ക് കയറി നില്ക്കു…” രാജപ്പൻ സാർ ചൂരൽ വീശി, കുട്ടികളെ കൃത്യമായി വരയിൽ നിർത്തി. സ്കൂളിലെ സ്പോർട്സ് ദിനമാണ്. സ്പോർട്സ് ദിനം എന്നൊക്കെ ഞാനൊരു ഗുമ്മിന് പറഞ്ഞതാണ്. ആകെ അറുപതോ എഴുപതോ കുട്ടികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണ്. എല്ലാ വർഷവും ഒരു ദിവസം, അവസാനത്തെ രണ്ട് പിരീഡുകൾ അധ്യാപകരും കുട്ടികളും റോഡിൽ ഇറങ്ങി, റോഡിൽ തന്നെ അൻപതു മീറ്റർ ദൂരം കുമ്മായം വിതറി അളന്നു തിരിച്ച് ഓട്ടമത്സരം നടത്തും. അതാണ് ഞങ്ങളുടെ സ്പോർട്സ് ഡേ ആഘോഷം. കുട്ടികളെ, അതും പ്രൈമറി ക്ലാസ്സിലെ പിഞ്ചു കുട്ടികളെ, ഒരു പൊതു റോഡിലിറക്കി സ്പോർട്സ് മത്സരം നടത്തുന്ന അധ്യാപകരോയെന്ന് ആരും ധാർമിക രോഷം കൊള്ളരുത്. എൺപതുകളുടെ പകുതിയാണ് കാലം. സ്കൂളിന്റെ മുന്നിലെ ചെമ്മൺ പാതയിലൂടെ അക്കാലത്തു ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങൾ ചെട്ടിയാരുടെ കാളവണ്ടിയും ഒന്നാം സാറിന്റെയും രാജപ്പൻ സാറിന്റെയും രണ്ടു സൈക്കിളുകളും മാത്രമാണ്. സൈക്കിളുകൾ രണ്ടും സ്കൂളിലെ കഞ്ഞിപ്പുരയുടെ പിറകിൽ ഭദ്രമായി…

Read More

“എന്നാലും എന്നോട് അവൾ ഇങ്ങനെ ചെയ്തല്ലോ?” “എങ്ങനെ ചെയ്തു? എന്താ സംഭവം?” “കഴിഞ്ഞ തിങ്കളാഴ്ച രാവിലെ, മക്കൾ ഇറങ്ങാൻ വൈകിയപ്പോ, അവരുടെ അച്ഛൻ ദേഷ്യം വന്ന്, വണ്ടിയെടുത്തു പോയി. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകാൻ വൈകില്ലേ, അതുകൊണ്ട് ഞാൻ അവളെ വിളിച്ചു ചോദിച്ചു, കുട്ടികളെ കൂടി കാറിൽ സ്കൂളിൽ ആക്കിയേക്കുമോന്ന്‌..” “എന്നിട്ട്?” “എന്നിട്ടെന്താ? അവൾ എന്റെ ചോദ്യം കേട്ട ഉടനെ പറഞ്ഞു, ഞാനിന്ന് ഓഫീസിൽ പോകുന്നില്ല.” “അന്ന് പിന്നെ കുട്ടികൾ സ്കൂളിൽ പോയില്ലേ?” “പോകാതെ പിന്നെ, ഞാൻ സ്കൂട്ടറിൽ കൊണ്ടാക്കി… അതല്ല സംഭവം.. ഞാൻ മടങ്ങി വരുമ്പോൾ അവൾ കാറിൽ പോകുന്നതും കണ്ടു… അവളുടെ കള്ളത്തരം ഞാൻ കൈയോടെ കണ്ടുപിടിച്ചു..” “എന്നാലും അവൾ എന്നോട് ഇങ്ങനെ ചെയ്തല്ലോ…” കക്ഷി പരിഭവം തുടർന്നു. ഒരു അയൽക്കാരി, അമ്പലത്തിൽ നിന്നും ഒരുമിച്ച് മടങ്ങുമ്പോൾ പറഞ്ഞതാണ്. കുറ്റം ആരോപിക്കപ്പെട്ടയാൾ എന്റെ നല്ലൊരു സുഹൃത്ത് കൂടിയാണ്… ഇക്കഴിഞ്ഞ ദിവസം അവരുടെ ഒരു ബന്ധുവിനെ സന്ദർശിച്ചു മടങ്ങുന്നതിനിടയിൽ അവൾ എന്റെ…

Read More

സ്വച്ഛമാം സാന്ത്വനം കൊതിച്ചു ഞാൻ വിതച്ച സ്നേഹം പതിരായിപ്പോയി… പാഴ് വിത്തുകൾ മുളച്ചു പൊന്തി വെറുപ്പിന്റെ വൻമരങ്ങളായ് തലയ്ക്കുമീതെ പടർന്നു പന്തലിച്ചിന്ന് ചുറ്റിലും വെറുപ്പിന്റെ വാടയിറ്റുന്ന ഉഷ്ണക്കാറ്റുതിർക്കുന്നു.. ദുസ്സഹമീ വെറുപ്പിന്റെ കാടെരിക്കാൻ ഏതരണി നൽകുമൊരു തീത്തുള്ളി…

Read More

മഞ്ഞപ്പൂക്കൾ നിറഞ്ഞ പൂവരശ്ശിന്റെ തണലിൽ നിന്നും ഓവർ ബ്രിഡ്ജിന്റെ പടികൾ കയറി കിഴക്കേയറ്റത്തായി ഒതുങ്ങി നിന്ന് അയാൾ താഴേക്കു നോക്കി. വഞ്ചിനാട് എക്സ്പ്രസിൽ നിന്നിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾക്കിടയിൽ അവളെക്കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു. പടവുകൾ കയറി വരുന്നവർക്ക് പിന്തിരിഞ്ഞ്, കണ്ണടച്ചു നിന്ന്, കോട്ടൺ സാരി ഉലയുന്ന വേറിട്ട ശബ്ദത്തിനായി അയാൾ കാതോർത്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ഒരുകാലത്തു പരിചിതമായിരുന്ന ഒരു സുഗന്ധം അയാളെ കടന്നു പോയി. തിരിഞ്ഞു നോക്കാനുള്ള പ്രേരണ അടക്കി ഹൃദയവേദനയോടെ അയാൾ നിന്നു. കടമകളുടെയും കർത്തവ്യങ്ങളുടെയും ഞെരുക്കത്തിൽ നഷ്ടപ്പെട്ടു പോയവളുടെ ഓർമ്മകൾ ആത്മാവിനോളം വേരാഴ്ത്തി ശ്വാസം മുട്ടിക്കും എന്നറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. പറിച്ചെറിയാൻ കഴിയാത്ത അവളെന്ന ഉന്മാദം.. അവളറിയാതെ അവളെ ഒന്ന് കാണുക. അങ്ങനെയും ചില ഭ്രാന്തുകൾ. ആ ഭ്രാന്തിൽ അയാളിന്നും ജീവിക്കുന്നു!

Read More

എന്റെ പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച്, ഒന്നിലേറെ തവണ ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഇക്കുറി ഞാനെന്ന അധ്യാപികയെക്കുറിച്ച് എഴുതാം. അല്ലെങ്കിലും എന്നെക്കുറിച്ച് നല്ല രണ്ട് വാക്ക് പറയാൻ ഞാനല്ലേയുള്ളൂ! അധ്യാപികയാകണം എന്നൊരു അദമ്യമായ ആഗ്രഹത്തിന്റെ പുറത്ത് ഞാൻ ഈ ജോലി കണ്ടെത്തി എന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകുമായിരുന്നെങ്കിൽ തന്നെയും ആ ആഗ്രഹത്തെ, പ്രൈമറി ക്ലാസ്സിലെ നിഷ്കളങ്കരായ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക എന്ന് ഞാൻ പരിമിതപ്പെടുത്തിയേനെ. ഞാൻ പഠിപ്പിക്കുന്നത് മുതിർന്ന കുട്ടികളെയാണ്. ബാല്യത്തിന്റെ നിഷ്കളങ്കതകൾ കൈമോശം വന്നുപോയ, കൗതുകം കൊള്ളാനുള്ള മനസ്സ് നഷ്ടപ്പെട്ടു പോയ, പ്രായപൂർത്തിയായവരാണ് എന്റെ വിദ്യാർത്ഥികൾ. അൻപതും അറുപതും വയസ്സ് പിന്നിട്ടവർ വരെ എന്റെ ശിഷ്യ സമ്പത്തിലുണ്ട്! എന്റെ സമപ്രായക്കാരായ മിടുക്കർ പലരും പ്രീഡിഗ്രിക്ക്‌ ശേഷം ടി ടി സി പഠിക്കാൻ പോയി. ഞാനാണെങ്കിലോ, ബാങ്കിൽ ജോലി കിട്ടും എന്നുറപ്പിച്ച്, ബി കോമും എം കോമും പഠിച്ചു. അക്കാലത്തെ പൊതു വർത്തമാനം അങ്ങനെ ആയിരുന്നു. എന്റെ പി ജി…

Read More

ഒന്നാം ക്ലാസ്സ്‌ മുതൽ ബിരുദാനന്തര ബിരുദം വരെ ഒരേ ഒഴുക്കിൽ, ഒരേ താളത്തിൽ എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു. ഞാൻ പഠിച്ച വിഷയം കോമേഴ്‌സ് ആയത് കൊണ്ട് ബി എഡ് അതേ വിഷയത്തിൽ മാത്രമേ പഠിക്കാൻ കഴിയുകയുള്ളു. ഞാൻ പഠിച്ചിറങ്ങിയ സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ വിരലിൽ എണ്ണാവുന്ന കോളേജുകളിൽ മാത്രമേ കോമേഴ്‌സ് ബി എഡ് ഉള്ളൂ. അതുകൊണ്ട് ബി എഡ് പഠനം തല്ക്കാലം മാറ്റി വെച്ചു. എന്റെ അതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു ആ തീരുമാനം. ആ ഒരു മണ്ടൻ തീരുമാനത്തിന് പിന്നീട് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നു. പി ജി കഴിഞ്ഞ അതെ വർഷം തന്നെ ഞാൻ എസ് എൻ കോളേജിൽ ഗസ്റ്റ് അധ്യാപികയായി ചേർന്നു. അതിനടുത്ത വർഷവും അങ്ങനെ ജോലി ചെയ്തു. ആ അധ്യയന വർഷം അവസാനിച്ചപ്പോൾ എന്റെ വിവാഹവും കഴിഞ്ഞു. വിവാഹം കഴിഞ്ഞു എത്തിയ സാഹചര്യത്തിൽ ബി എഡ് പഠനം വീണ്ടും പൊടി…

Read More

“സ്നേഹമില്ലായ്മയാൽ വ്രണപ്പെട്ടു പോയിട്ടും പ്രാണനൂർന്നു പോകാതെന്നിലൊരു സ്പന്ദനം ബാക്കി.. ചോരാതൊരു തുള്ളി പ്രണയമെന്റെ ഹൃദയത്തിലിറ്റിക്കൂ ചിതൽ കയറിയ ചില്ലകളൊന്ന് തളിർക്കട്ടെ…!”

Read More

ഉടലിന്റെ ഉഷ്ണങ്ങളറിയാതെ എന്റെ ഉയിരിൽ നീ പകർന്നതിതൊന്നു മാത്രം… നേരിൻ നേർമ്മയുള്ളൊരിത്തിരി പ്രണയം…!

Read More