Author: Sreeja Ajith

വായനയോട് പ്രിയം.

ഓണനാളിൻ ഒളിയുമായ് പ്രകൃതിയും മനുഷ്യരുമൊരുങ്ങിടും നേരം, അകത്തളങ്ങളിൽ നിറയും രുചി തൻ ഗന്ധങ്ങളോടൊപ്പമെൻ അകതാരിൽ ഓർമ്മകൾ തൻ ചിതറിവീഴും മണിമുത്തുകളിൽ നിറഞ്ഞു തുളുമ്പിടുന്നു സ്നേഹത്തിൻ കൂട്ടുകളാൽ രുചിയേറ്റിയ പായസമധുരങ്ങൾ തൻ മദഭരരസങ്ങൾ.

Read More

ജീവിതത്തിൽ പല ഘട്ടങ്ങളിലായി ഒരുപാട് ഉപദേശങ്ങൾ പലരിൽ നിന്നുമായി കിട്ടിയിട്ടുണ്ട്.അവയെല്ലാം ജീവിതത്തെ ഒരു പാട് സ്വാധീനിച്ചിട്ടുമുണ്ട്. ഒരു പ്രായത്തിൽ ഉപദേശത്തോളം അരോചകമായ ഒന്നും തന്നെയുണ്ടായിരുന്നില്ല.എന്നാൽ മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും എന്ന് പറയുന്ന പോലെ പിന്നീട് പലപ്പോഴും ഈ ഉപദേശങ്ങൾ എത്രത്തോളം പ്രസക്തമാണെന്ന് മനസ്സിലായിട്ടുണ്ട്. ചെറിയ കുട്ടിയായിരുന്നപ്പോൾ കക്കരുത്, നുണ പറയരുത്, കള്ളത്തരം കാണിക്കരുത് എന്നൊക്കെയായിരുന്നു ഉപദേശങ്ങൾ. അതെല്ലാം മിക്കവാറും എല്ലാ കുട്ടികളെയും പോലെ അക്ഷരംപ്രതി അനുസരിച്ചിട്ടുമുണ്ട്. കുറച്ചു മുതിർന്നപ്പോൾ പെൺകുട്ടികൾക്ക് വേണ്ടിയുള്ള കോൺവെൻറ് സ്കൂൾ ആയതു കൊണ്ട് ഉപദേശങ്ങളുടെ പെരുമഴ നനഞ്ഞാണ് ഓരോ ദിവസവും കടന്നുപോയിരുന്നത്. എൺപതുകളിൽ ജനിച്ച കുട്ടികൾക്ക് ഇന്നത്തെ പുതുതലമുറയ്ക്കുള്ളത് പോലെയുള്ള പല സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്നില്ല. അതിൽ ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നുമില്ല.അതു കൊണ്ട് തന്നെ എത്ര ഇഷ്ടപ്പെട്ടിലെങ്കിലും ഉപദേശങ്ങൾ എല്ലാം കേട്ട് നിൽക്കുകയേ വഴിയുള്ളു. അന്ന് സ്ഥിരമായി കേട്ടിരുന്ന ഒരു ഉപദേശമായിരുന്നു “മുള്ള് ഇലയിൽ വന്ന് വീണാലും ഇല വന്ന് മുള്ളിൽ…

Read More

ചിങ്ങപ്പുലരി തൻ സ്നേഹ സമ്മാനമായെത്തിയല്ലോ, മനമിതിൽ ഉറങ്ങിക്കിടക്കും അക്ഷരക്കുഞ്ഞുങ്ങളെ ഭാവന തൻ ഉടയാടകളാൽ ചമയിച്ചൊരുക്കി ഹൃദയതാളങ്ങൾ നിറം പകരും തൂലികയാൽ കമനീയരൂപം നൽകി, നിരത്തി നിർത്താനായൊരു അക്ഷരക്കൂട്ട്. വളയിട്ട കരങ്ങളാൽ രുചിക്കൂട്ടുകൾ മാത്രമല്ല, കഥ തൻ, കവിത തൻ, അമൃതു തോൽക്കും അക്ഷരക്കൂട്ടുകളും ചമയ്ക്കുമല്ലോ ഞങ്ങൾ.

Read More