സന്ധ്യ മയങ്ങിയാൽ നടക്കാൻ ഉള്ള ഇഷ്ടം പണ്ടേ ഉള്ളതാ. എവിടെ ആണെങ്കിലും ആ ശീലത്തിന് ഒരു തടസ്സവും ഉണ്ടാക്കിട്ടില്ല. ജീവിതത്തിൻടെ രണ്ടു ആറ്റവും കൂട്ടി മുട്ടിക്കാൻ ദൂരദേശത്തു ചേക്കേറിയെങ്കിലെയും നടത്തം മുടക്കിട്ടില്ല. അംബി പാലക്കാട് നിന്നും ദുബായ് യിലേക്ക് പറന്നതാണ്. മാളവിക കണ്ണൂരിൽ നിന്നും ജോലി അന്വേഷിച്ചു വന്നതാണ്. പാർക്കിലൂടെ നടന്ന് പോകുന്ന അംബിയും മാളവികയും ഒരിക്കലും നേരിട്ട് സംസാരിച്ചിരുന്നില്ല. ഓരോ സന്ധ്യക്കും അവർ തമ്മിൽ വഴികളിൽ കുട്ടിമുട്ടാറുണ്ടെങ്കിലും സംസാരം ഒന്നും ഉണ്ടായിട്ടില്ല. രണ്ടു പേരുടെ മനസ്സിലും ഒന്ന് മിണ്ടാനുള്ള വെമ്പൽ ഉണ്ടായിരുന്നു എങ്കിലും. ഒരു ദിവസം സൂര്യൻ അസ്തമിക്കാറായ സമയത്, അംബി ഒരു അത്ഭുതം ശ്രദ്ധിച്ചു—അവരുടെ നിഴലുകൾ മണ്ണിൽ നീളുമ്പോൾ, സ്വാഭാവികമായി ഒന്നിനോടൊന്ന് ചേർന്ന് നിൽക്കുന്നു . അവർ തമ്മിൽ അകലമുണ്ടെങ്കിലും , നിഴലുകൾ എല്ലായ്‌പ്പോഴും ആദ്യം കണ്ടുമുട്ടി. കൗതുകം കൊണ്ട് അംബി അവിടെയൊരു ചെറിയ വര വരച്ചു—ഒരു പൂവ് വെച്ചു. അടുത്ത ദിവസം അതേ സ്ഥലത്ത് മാളവികയുടെ മറുപടി…
