Author: Vimitha

പണ്ട് പണ്ടൊരിക്ക ഒരു വെള്ളപൊക്കം വന്നു പയ്യന്നൂര് നാട്ടില്. പെരുമ്പപ്പുഴയും കവ്വായി കായലും നാരങ്ങാത്തോടും കരകവിഞ്ഞു. പയ്യന്നൂർ അമ്പലം വെള്ളത്തിനു അടിയിലായി. ബസാറിലെ ഷേണായിയുടെ പൊകീല പീടിയേം സൂര്യന്റെ അങ്ങാടി മരുന്ന് പീടികേം എന്തിനി അധികം പറയുന്നു സ്‌കൂളും ധർമാസ്പത്രീം എല്ലാം മുങ്ങി. ഒരൊന്നൊന്നര വെള്ളക്കെട്ട്. കാവുമ്മലെ അമ്മേന്റെ വീട്ടില് മാത്രം വെള്ളം കേറിയില്ല. ആ വീട് ഒരു കുന്നിന്റെ മോളിൽ ആണ്. വീടിന്റെ മുന്നിലെ ഒഴിഞ്ഞ പാറമ്മല് കേറി നിന്നാൽ ദൂരെ കവ്വായി കായല് കാണാം. അതും കഴിഞ്ഞിറ്റ് നല്ലോണം നോക്കിയാൽ ആകാശത്തിന്റെ നെറത്തിൽ അറബിക്കടലും. വെള്ളകെട്ട് വന്നതോടെ പാറയുടെ താഴെ എല്ലാം വെളുത്ത് വെളുത്ത് ആയി കുറച്ചു നാള് കൊണ്ട് വളപ്പിലെ മുഴുവൻ വെള്ളവും താണ് വന്നു. കവ്വായി കായലും അറബിക്കടലും വെവ്വേറെ ആയി. നാരങ്ങാത്തോട്ടിലെ കച്ചറ മുഴുവൻ രണ്ട് ഭാഗത്തും കണ്ടത്തില് ഒന്നാകെ പറ്റി കെടന്നു. കണ്ടത്തിലേ വെള്ളം പിന്നെയും എത്രയോ ദിവസം എടുത്താണ് താണത് മഴ…

Read More

ഒറ്റക്ക് നടന്നാൽ, വളർത്തുദോഷം. ചോദ്യം ചെയ്താൽ, ഭർത്താവിനെ വില ഇല്ലാത്തവൾ. സ്വന്തമായി തീരുമാനം എടുത്താൽ, പൈസ ഉള്ളതിന്റെ അഹങ്കാരം. ഇനി മിണ്ടാതെ ഇരുന്നാൽ, ആൾക്കാരെ വില വെക്കുന്നില്ല. വിശക്കുമ്പോൾ ഭക്ഷണം എടുത്തു കഴിച്ചാൽ, സ്വന്തം കാര്യം മാത്രം നോക്കുന്നവൾ. അങ്ങനെ ഒരുത്തിയെ അറിയുമോ?

Read More

കാലിനു നല്ല വേദനയുണ്ട്. ഷൂ ഊരി വെച്ചപ്പോൾ ചെറിയൊരു ആശ്വാസം. മരുഭൂവിൽ നിന്നും വീശുന്ന ചൂട് കാറ്റ്. നാളെ വൈകുന്നേരമാണ് ഫ്ലൈറ്റ്. ദീർഘ നിശ്വാസം. വർഷങ്ങൾക്ക് ശേഷമാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷം. “കൊട്ടണച്ചേരി അറേക്കാല് വെടി പൊട്ടി. ഈട ഒരുത്തന് വീട്ടിൽ കൂടാൻ ആയിറ്റില്ല ഇനീം ” അമ്മയുടെ ശബ്ദം. “മേക്കഴുകി ബേം ബാ…” അമ്മയുടെ ശബ്ദം ഉയർന്നു വരും. ഓട്ടമാണ്, കിണറ്റിൻ കരയിലേക്ക്. വെള്ളം കോരി ദേഹത്തൊഴിച്ച് വീണ്ടും ഓടും. കുട്ടിക്കാലം മുഴുവൻ ഓടി തീർക്കുകയായിരുന്നോ. “അമ്മമാരെ കണ്ണ്ന്ന് വെള്ളം വീഴ്ത്ത്ന്നെ അത്ര നല്ല കാര്യല്ല ബാവ്ട്ടാ..” അമ്മ പറഞ്ഞുകൊണ്ടേ ഇരുന്നു. അമ്മയെ അനുസരിച്ചിരുന്നില്ലേ ഞാൻ. കാൽപ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കി. സുധീഷ് ഇവിടെ ആരും പരസ്പരം ചിരിക്കാറില്ല. “പോകാൻ തയ്യാറായോ?” എല്ലാ ചോദ്യങ്ങൾക്ക്കും ഉത്തരം പ്രതീക്ഷിക്ക്കേണ്ടതില്ലല്ലോ. മറുപടി പറഞ്ഞില്ല. സുധീഷിന്റെ മുഖത്ത് എന്നും ഒരു മരവിപ്പ് ആണ്. ശവം തോണ്ടുന്നവന്റെ മരവിപ്പ്. ‘മടുത്തു..’ പറയാതെ എന്നും പറഞ്ഞു കൊണ്ടേയിരുന്നു.…

Read More

പറങ്കിമാങ്ങയുടെ ചാറ് ശർക്കരപാനിയുമായി ചേർത്ത് ഉണ്ടാക്കിയ വാറ്റ് കുപ്പിയിലേക്ക് മാറ്റുമ്പോൾ ആണ് അടച്ചു വെച്ച അടുക്കള വാതിലിൽ ഒരു മുട്ട് കേട്ടത്. വെളിച്ചം കടന്ന് വരാത്ത അടുക്കള തുറന്നപ്പോൾ കറ പിടിച്ച പല്ല് കാണിച്ചൊരു ചിരി ആയിരുന്നു.. “എനക്കും ഒരു തുള്ളി താപ്പാ” തുറിച്ച് നോക്കിയ നോട്ടത്തിൽ വീണ്ടും ആ കറ പിടിച്ച പല്ലുകൾ വെളുത്ത ചിരിയാൽ അപേക്ഷ സമർപ്പിച്ചപ്പോൾ വാതിൽ അടച്ചുകൊണ്ട് പതിയെ പറഞ്ഞു “അപ്പർത്തെ ചായ്പ്പിലേക്ക് ബാ.” ഒരു ചില്ലുഗ്ലാസിൽ മദ്യം പകർന്ന് സ്റ്റീൽ കോപ്പയിൽ ഉച്ചക്കത്തെ ബാക്കിയായ മൊളകിട്ട മീൻ കറിയുമായി ചായ്പ്പിലേക്ക് നടക്കുമ്പോൾ ഉടുത്ത കൈലിയുടെ കോന്തല വലിച്ചു ബ്ലൗസ്സിൻറെ കഴുത്തിനു ഇടയിലേക്ക് തിരുകി. ” നിങ്ങോ ഏത് നാട്ട്ന്നാന്ന്? ഈട്യൊന്നും കണ്ടിറ്റേ ഇല്ലല്ലാ” എന്ന ചോദ്യത്തിന് ‘ഈട ബന്നാൽ പട്ട* കിട്ടുംന്ന് പീട്യെലെ കണ്ണേട്ടൻ പറഞ്ഞെന്ന്’ മറുപടി കിട്ടി. ഒരു ഗ്ലാസ് പിന്നെ ഒരു കുപ്പി ആകുവോളം കാത്തിരുന്നു. ചായ്‌പിന്റെ തൂണിൽ തല ചാരി…

Read More

“മറിയം..” ദൂരെ നിന്നും ഒരു വിളിയൊച്ച. ഉമ്മ ആയിരിക്കും. ചെമ്മരിയാടിൻ കൂട്ടങ്ങളുമായി അതിരാവിലെ ഇറങ്ങിയതാണ്. മലമുകളിൽ നിന്നും ഇങ്ങു ദൂരെ താഴ്വരയിൽ എന്റെ നിഴലനക്കം കണ്ടത് കൊണ്ടായിരിക്കണം നേർത്ത് നേർത്ത് വരുന്ന ആ വിളിയൊച്ച. കയ്യിലിരിക്കുന്ന വടി കൊണ്ട് ഉയർത്തി വിളി ഞാൻ കേട്ടതായി അറിയിച്ചു. വടിയുടെ അറ്റത്തായി ചുറ്റിയ പൊടി പിടിച്ചു കറുപ്പിലേക്ക് നിറപ്പകർച്ച പറ്റിയ ചുവന്ന കൈലേസ് വായുവിൽ പറന്നു. മലമുകളിൽ പാറക്കൂട്ടങ്ങൾക്ക് ഇടയിൽ ഉമ്മയുടെ നിഴൽ രൂപം അനങ്ങി, വീടിന്റെ ഭാഗത്തേക്ക്‌ മറഞ്ഞു. ചെമ്മരിയാടുകളെ ഇവിടെ നിർത്തിയിട്ട് പോകാൻ കഴിയുകയില്ല. ചിലപ്പോൾ കുറുക്കനോ അതുമല്ലെങ്കിൽ കുരുത്തംകെട്ട പിള്ളേരോ അവയെ പിടിച്ചു കൊണ്ട് പോകാൻ സാധ്യത ഉണ്ട്. കൂടെ വന്ന അനുജനെ കാണാൻ ഇല്ല. കുറച്ചു മുൻപ് വരെ കൂടെ ഉണ്ടായിരുന്നു. ഒലിവ് മരത്തിനു ചുവട്ടിൽ ഇരുന്നപ്പോൾ കുറച്ചു അപ്പുറത്തായി കുഞ്ഞു പാറക്കല്ലുകൾ ദൂരേക്ക് എറിഞ്ഞ് ഏറ്റവും ദൂരെ ആരാണ് എറിയുക എന്ന കുഞ്ഞു മത്സരം ഒന്നിച്ചാണ് നടത്തിയത്.…

Read More

“നാട്ടിൽ എവിടെയാ?” എന്റെ നേർക്ക് വന്ന ചോദ്യത്തിന് കണ്ണൂർ എന്ന് ഉത്തരം കൊടുത്തു കൊണ്ട് എനിക്കു നേരേ നീട്ടിയ ഇരിപ്പിടങ്ങളിൽ ഒന്നിൽ ഞാൻ ഇരുന്നു. ചുറ്റിലും നോക്കി. ഒരു കുഞ്ഞ് കോൺക്രീറ്റ് കെട്ടിടം. അകത്തു എത്ര മുറിയെന്നോ അതിൽ ആരൊക്കെ താമസം എന്നോ എനിക്കു അറിയില്ല. യാത്രയിൽ കൈയിൽ കരുതിയ ബാഗ് മുന്നിൽ നിൽക്കുന്ന മനുഷ്യൻ അല്പം മുൻപേ വാങ്ങി വരാന്തയിൽ വെച്ചിട്ടുണ്ട്. നടുവേ പിളർന്ന ഒരു മരത്തടി കൊണ്ട് താത്കാലികമായി ഉണ്ടാക്കിയ ഒരു ഇരിപ്പിടം ആണ്. ഇരിക്കുന്നിടത്ത് തൊട്ടു താഴെ നിന്നും തുടങ്ങി അവസാനം കാണാത്ത അത്രയും ദൂരത്തിൽ ആപ്പിൾ തോട്ടം. ദൂരെ സൂര്യപ്രകാശത്തിൽ തിളങ്ങുന്ന വെള്ളിമലകൾ “കഴിക്കാൻ മാഗി ഉണ്ട്, എടുക്കട്ടേ?” നല്ല ക്ഷീണം ഉണ്ട്. അതിലേറെ വിശപ്പും. കുറച്ചു നാളുകൾ തുടർച്ചയായുള്ള യാത്രയാണ്. “എനിക്കൊന്നു കുളിക്കണം.” ഞാൻ അദ്ദേഹത്തെ നോക്കി. “ഈ പറമ്പിന് അപ്പുറം ഒരു കുഞ്ഞ് ചാല് ഒഴുകുന്നുണ്ട്. താല്പര്യം ഉണ്ടെങ്കിൽ അങ്ങോട്ട് പോകാം.” അദ്ദേഹം…

Read More

ചുവന്നു കത്തുന്ന തീയിൽ നിന്നും ഒരു കൊള്ളി എടുത്ത് ചുണ്ട് കൊണ്ട് അമർത്തി പിടിച്ചിരിക്കുന്ന സിഗരറ്റിന് തീ കൊളുത്തി. ചെറുതായി അകത്തോട്ടു വലിച്ച ശ്വാസത്തിൽ സിഗരറ്റിന്റെ അഗ്രത്തിലെ ചുവന്ന തീപ്പൊരി ഒന്ന് കൂടി തിളങ്ങി. വായിൽ നിറഞ്ഞ പുക മൂക്കിലൂടെ പുറത്തേക് പോകാൻ അനുവദിച്ച് കൊണ്ട് സിഗരറ്റ് ഇടത് കൈയിലേക്ക് പിടിച്ചു തീക്കൊള്ളി തീയിലേക്ക് തന്നെ തിരികെ ഇട്ടു. അസ്ഥിയും മാംസവും വേവുന്ന മണം. ചുവന്ന കണ്ണുകൾ കൊണ്ട് ചുറ്റിലും നോക്കി. ഇരുട്ട്. തീയുടെ ചൂടിൽ ശരീരം വിയർക്കുന്നു. തൊട്ട് മുന്നിൽ ആരെന്ന് അറിയാത്ത ഒരു മനുഷ്യന്റെ ജീവിതം സ്ഥായിയായ ഉറക്കത്തിനു വേണ്ടി തീയിൽ വെന്തുരുകുന്നു. അല്പം മാറി നിലത്തു ഇരുന്ന് ഫോൺ കൈയിൽ എടുത്തു. ‘രേണൂ, ഞാൻ തീരുമാനിച്ചു. എനിക്കു ഇവിടുന്ന് തിരികെ വരാൻ കഴിയുമെന്ന് തോന്നുന്നില്ല. എനിക്ക് വേണ്ടി കാത്തിരിക്കരുത് . നീ ഇരിക്കുന്ന ഇടമാണ് എനിക്കു ഏറ്റവും പ്രിയമെങ്കിലും ഇവിടെ ഞാൻ ശാന്തി എന്തെന്ന് അറിയുന്നു. നമ്മൾ…

Read More

കറിവെക്കാൻ കാര്യമായി ഒന്നും കാണുന്നില്ല. ഇനിയിപ്പോൾ ഏട്ടനോട് സാധനം വാങ്ങണമെന്ന് വിളിച്ചു പറഞ്ഞാൽ ചെവി പൊട്ടുന്ന ചീത്ത കിട്ടും. ഉളളത് എന്തെങ്കിലും എടുത്ത് എന്തേലുമൊക്കെ ഉണ്ടാക്കാം. ചപ്പാത്തി ചുട്ടു വെച്ചിട്ടുണ്ട്. ചപ്പാത്തിയുടെ കൂടെ പയറ്, പരിപ്പ് ഒന്നും തന്നെ ഏട്ടന് ഇഷ്ടം അല്ല. എരിവ് ഉളള തരം കറി എന്തെങ്കിലും വേണം. മുട്ട ഇല്ല. ഉണ്ടായിരുന്നെങ്കിൽ പണി എളുപ്പം ആയേനെ. ഏട്ടന് ആണേൽ മുട്ട ഭയങ്കര ഇഷ്ടവും ആണ്. നോക്കിയപ്പോൾ ഒരു ഉരുളകിഴങ്ങ് കിട്ടി. പാൻ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പില ഇട്ടു. അതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്ന ഉള്ളിയും പച്ചമുളകും ചേർത്ത് വഴറ്റി. ചതച്ചു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം പോകും വരെ അതും വഴറ്റി. ഇഞ്ചി ഒരല്പം അധികം വേണം. ഏട്ടന് ചില കറികളിൽ ഇഞ്ചിമണം മുന്നിൽ നില്ക്കുന്നത് ഇഷ്ടം ആണ്. കുഞ്ഞു കഷ്ണങ്ങളായി മുറിച്ചു വെച്ച ഉരുളക്കിഴങ്ങും അതിലേക്ക് ചേർത്ത് ഇളക്കി. മുളക് പൊടി, കുരുമുളക്…

Read More

“നീ വാ പേടിക്കേണ്ട. നമ്മുടെ സ്ഥലം ആണ്.” അമലിന്റെ ഉറച്ച ശബ്ദം കേട്ടപ്പോൾ അലീന ചിന്തയിൽ നിന്നുണർന്ന പോലെ ഒന്ന് ഞെട്ടി. താഴേക്ക് നോക്കി.ഇരച്ച് ഒഴുകുന്ന നദി. ഇരുവശത്തും വലിയ വെളുത്ത പാറക്കല്ലുകൾ. വെള്ളം അവയിൽ തട്ടി പതഞ്ഞ് വീണ്ടും ഭീകരമായി ഒഴുകുന്നു. തീരങ്ങളിൽ പൈൻ മരങ്ങൾ കറുത്ത പച്ചപ്പോടെ ഏതോ പ്രഗത്ഭനായ ചിത്രകാരന്റെ ഭാവന പോലെ നിരന്നു നില്കുന്നു. “വാടാ” അമൽ നീട്ടിയ കൈ ശ്രദ്ധിക്കാതെ കാൽ മുന്നോട്ട് വെച്ചു. കഷ്ടിച്ച് ഒരു പാദം മാത്രം വെക്കാൻ പാകത്തിലുള്ള പടവുകൾ. കല്ലുകൾക്ക് ഇടയിൽ കഞ്ചാവ് തൈകൾ. അഞ്ചാറു പടവുകൾ ഇറങ്ങിയതോടെ മുന്നിൽ പാലം. തടിച്ച കയറിൽ മുറുക്കിയിരിക്കുന്ന ഒരു തൂക്കു പാലം. അൽപവേഷധാരികളായ വെളുത്ത മനുഷ്യന്മാർ പാലത്തിൽ അവിടവിടായി നിന്ന് ഫോട്ടോ എടുക്കുന്നു. പല നിറങ്ങൾ നിറഞ്ഞ അത്തരം വസ്ത്രങ്ങൾ നാട്ടിൽ ആരും തന്നെ അധികം ധരിച്ചു കണ്ടിട്ടില്ല. അവയൊക്കെയും ചളി പിടിച്ചു നിറം മങ്ങി ഒരുപാട് നാളുകൾ നീണ്ട…

Read More

“നീയിപ്പം തച്ചറ ഒക്ക പണിക്ക് പോന്ന്ന്ന് കേട്ടല്ല. തീയ്യചെക്കമ്മാർ ഇണ്ടപ്പാ തച്ചറ പണി എട്ക്ക്‌ന്ന്.” പണി സാധനങ്ങളുമായി ബസ് കേറാൻ നിൽകുമ്പോൾ സൊസൈറ്റിയിൽ പാല് കൊടുത്തിട്ട് തിരിച്ചു പോകുന്ന സുശീലേട്ടിയുടെ ചോദ്യം കേട്ടില്ലെന്ന് നടിച്ചു. പണി എന്തായാലും ജീവിക്കാൻ ഉള്ളത് കിട്ടിയാൽ പോരെ. കുലത്തൊഴിലു മാത്രേ ചെയ്യു പറഞ്ഞാൽ എങ്ങനെയാ, ജീവിക്കാൻ പൈസ അല്ലേ വേണ്ടത് വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് അക്കരയിലെ കോങ്കണ്ണൻ ആശാരി കൃഷ്ണേട്ടന്റെ കൂടെപണിക്ക് ഇറങ്ങിയത്. ആഴ്ചക്കൂലി ആയിരുന്നു. ഇരുപത്തി അഞ്ചു രൂപ. ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ ഒരു രൂപ പോലും വലുതാണ്. നാട്ടുകാരുടെ കുത്തുവാക്കുകൾ സഹിക്കാൻ പറ്റുന്നില്ല ചില സമയങ്ങളിൽ. ഇന്നലെ വീട്ടിലേക്ക് രാവിലെ വന്ന നാരാൺട്ടി അമ്മയോട് പറയുന്നത് കേട്ടു പത്തിൽ നല്ലോണം പഠിക്ക്ന്ന്ണ്ടായ ചെക്കൻ അല്ലേ. ആശാരിപണിക്ക് പോവാണ്ട് പഠിക്കാൻ വിട്ടൂടെ എന്ന്. അമ്മയുടെ മറുപടി കേട്ടില്ല. ചിലപ്പോൾ നിശബ്ദരാകുന്നത് നല്ലതാണ്. ഒരുപാട് ചോദ്യങ്ങൾ നിശബ്ദമാകും. വീട് ഒരു സ്വർഗം ആയിരുന്നു. അച്ഛൻ…

Read More