Author: Wordwarrior

My world of Boundless realm where the lines between real life and fantasies blur.

മേരി ടീച്ചർ ഏറെ സന്തോഷത്തിലായിരുന്നു. തന്റെ മകൻ സിറിലും മരുമകൾ ലീനയും അവരുടെ മക്കളായ നോയലും ജ്യൂവലും വെക്കേഷൻ ചിലവഴിക്കാനായി ഇങ്ങോട്ടേക്കു വരുന്നുണ്ട് എന്ന് അറിഞ്ഞതിന്റെ സന്തോഷമാണ്. അവർ നാല് പേരും കാനഡയിലാണ് താമസിക്കുന്നത്. സിറിലും ലീനയും അവിടെ കെമിക്കൽ എൻജിനീയർമാരായി ജോലി ചെയ്യുന്നു. പന്ത്രണ്ട് വയസ്സുകാരായ നോയലും ജ്യൂവലും ഇരട്ടകളാണ്. അവരുടെ തിരക്ക് പിടിച്ച ജീവിതം കാരണം മേരി ടീച്ചർക്ക് ഒരു വീഡിയോ കോൾ ചെയ്യാൻ പോലും അവർക്ക് പറ്റിയിരുന്നില്ല. നാല് കൊല്ലമായി അവരെ ഒന്ന് നേരിൽ കണ്ടിട്ട്. നാല് വർഷങ്ങൾക്കു മുമ്പ് ടീച്ചറുടെ ഭർത്താവ് മരിച്ച സമയത്ത് വന്ന് പോയതാണ് അവർ.അതിന് ശേഷം ഒറ്റപ്പെട്ട ജീവിതമാണ് ടീച്ചർ നയിക്കുന്നത്. അതു കൊണ്ടു തന്നെ ടീച്ചറുടെ ജീവിതത്തിലെ ഏക പ്രതീക്ഷയും അവരുടെ ഒരേയൊരു മകനും കുടുംബവും തന്നെയായിരുന്നു. ഓരോ വർഷവും ക്രിസ്മസ് അടുത്താൽ സിറിലും കുടുംബവും വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു മേരി ടീച്ചർ. എന്നാൽ കഴിഞ്ഞ മൂന്നു വർഷവും അവർ…

Read More

ആ ചെറിയ ഡയറിയിൽ കുറിച്ചിട്ട ഓരോ വരികളും വായിക്കുമ്പോൾ രാജീവൻ വെട്ടി വിറക്കുകയായിരുന്നു. മായ തന്നെ വിട്ട് പോയിട്ട് ഇന്നേക്ക് പത്ത് ദിവസം കടന്നു. അവൻ പതിയെ ആ ഡയറിയുടെ ചട്ടയിൽ തന്റെ വിരലോടിച്ചു. വീണ്ടും വായിച്ചു നിർത്തിയിടത്ത് നിന്ന് തന്നെ വായിച്ചു തുടങ്ങി. “രാജീവേട്ടന് എന്ത് കുറവുണ്ടായിട്ടാണ് ദൈവമേ ഞാനീ ബന്ധത്തിൽ പെട്ട് പോയത്? എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. ഏട്ടൻ ഇതൊക്കെ അറിഞ്ഞാൽ എന്തൊക്കെയാ സംഭവിക്കുക എന്ന് ഈശ്വരന് മാത്രമേ അറിയൂ. കിച്ചുവിനോട് ഞാൻ അന്നേ പറഞ്ഞതല്ലേ എന്നെ ഇതിലേക്ക് വലിച്ചിഴക്കേണ്ട എന്ന്. എന്നിട്ടും ഞാൻ ഈ ചതിക്കുഴിയിൽ വീണു പോയല്ലോ. എന്നെങ്കിലും ഇവയൊക്കെ രാജീവേട്ടൻ അറിയുമായിരിക്കും. അതോടെ ഭാര്യ എന്ന എന്റെ സ്ഥാനം രാജീവേട്ടൻ എടുത്തു കളയുമായിരിക്കാം. അത് താങ്ങാനുള്ള ശേഷി എനിക്കില്ല. എനിക്ക് മുന്നിൽ ഒരു വഴിയേ ഉള്ളൂ. മരണത്തിന്റെ വഴി. നാട്ടുകാരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും രാജീവേട്ടന്റെയും മുന്നിൽ അപഹാസ്യയായി നിൽക്കുവാൻ എനിക്ക്…

Read More

അയ്യേ മലയാളി എന്ന തോന്നൽ മനസ്സിൽ പല തവണ സൃഷ്ടിച്ച മലയാളി ആവേണ്ടിയിരുന്നില്ല എന്ന തോന്നലിൽ എത്തിച്ച പല തരത്തിലുള്ള അനുഭവങ്ങൾ സ്വന്തം ജീവിതത്തിലും സമകാലിക സംഭവങ്ങളിലും കണ്ടിട്ടുണ്ട്. ഒന്നല്ല ഒരുപാട് അവസരങ്ങൾ തന്നെയുണ്ട്. ഞാന്‍ പറയാൻ ആഗ്രഹിക്കുന്നത് നമ്മുടെ മാതൃഭാഷയോടുള്ള സ്നേഹത്തെ കുറിച്ചാണ്. പറഞ്ഞു വരുമ്പോള്‍ എന്റെ കേരളം , നമ്മുടെ ദൈവത്തിൻറെ സ്വന്തം നാട്, മാതൃഭാഷയോട് പ്രണയമാണ് എന്നൊക്കെ അടിച്ചു വിടുമെങ്കിലും നമ്മളിൽ പലരും (എല്ലാവരെയും അടച്ചാക്ഷേപിക്കുക അല്ല) എന്നാലും അധികം പേരും നമ്മുടെ മക്കളെ ആംഗലേയ ഭാഷയില്‍ പാണ്ഡിത്യം ലഭിക്കാൻ വേണ്ടി ഏതറ്റം വരെയും പോകും. “എൻറെ മക്കൾക്ക് മലയാളം തീരെ അറിയില്ല ഇംഗ്ലീഷ് മാത്രമേ അറിയൂ” എന്ന് ഏറെ അഭിമാനത്തോടെ പറയുന്ന ഒരുപാട് പേരെ എനിക്കറിയാം. കുറച്ചുകാലം മുമ്പ് മുമ്പ് സൗദിയിൽ നിന്ന് വന്ന ഒരു ബന്ധു നാട്ടിലെ ഷോപ്പിങ് മാളിൽ പോയി വന്നപ്പോൾ പറഞ്ഞ കുറച്ചു വരികൾ ഇപ്പോൾ ഞാൻ ഓർക്കുന്നു. “ഇവിടെ നിന്ന്…

Read More

2017 -ലെ ഈദുല്‍ ഫിത്‌റിന് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അത് സംഭവിച്ചത്. അതും രാത്രിയില്‍, ഇനി ഒരു നോമ്പ് കൂടി ബാക്കിയുണ്ടെന്ന് മനസ്സിലായനേരം. കുടിക്കാനുള്ള വെള്ളം തിളപ്പിക്കാന്‍ വെച്ചിരുന്നു. റൂം മുകളിലായത് കൊണ്ട്, ഇടയ്ക്കിടെ താഴെ ഇറങ്ങി കയറാനുള്ള മടി കാരണം വെള്ളം തിളപ്പിച്ച് കഴിഞ്ഞാല്‍ ആ ചെമ്പെടുത്ത് റൂമില്‍ കൊണ്ട് പോയി വെക്കുന്ന പതിവ് എനിക്കുണ്ട്. അന്നും പതിവ് പോലെ വെള്ളം തിളപ്പിച്ചശേഷം റൂമിലേക്ക് വെള്ളം എടുത്ത് കയറിയതാണ്. മൂന്ന് പടികള്‍ കയറിയ ശേഷമാണ് അത് സംഭവിച്ചത്. പാത്രത്തിന്റെ അടപ്പ് ഇളകി. വെള്ളത്തിന്റെ ചൂടും ആവിയുടെ പൊള്ളലും കൂടി കൈയില്‍ തട്ടിയപ്പോള്‍ പെട്ടെന്ന് കൈ വിട്ടു പോയി. ആ തിളച്ച വെള്ളം മുഴുവനായും വീണത് എന്റെ രണ്ട് കാലുകളിലായിരുന്നു. താഴെ ഹാളില്‍ അനിയന്‍ കിടക്കുന്നുണ്ടായിരുന്നു. മുകളില്‍ ഭര്‍ത്താവും മക്കളും. താഴത്തെ റൂമുകളില്‍ ഉമ്മയും ഉപ്പയും അനിയത്തിയും ആപ്പാപ്പയും ഉണ്ടായിരുന്നു. എന്റെ അലര്‍ച്ച കേട്ട് എല്ലാവരും ഓടി വന്നു. ഭര്‍ത്താവ്…

Read More

“ഒരിക്കൽ കൈ പിടിച്ചു മുട്ടിയുരുമ്മി ഇണക്കുരുവികളെ പോലെ നടന്ന അതേ വഴിയിൽ നാം ഇന്ന് നടന്ന് പോകുന്നത് അപരിചിതരെ പോലെ… അന്യരെ പോലെ..   എന്നായിരുന്നു നമുക്കിടയിൽ ഇത്രയും വലിയ അകലം വന്ന് തുടങ്ങിയത്?   ഒരുമിച്ചു ഒരേ ദിശയിൽ ഒരേ താൽപര്യത്തോടെ നോക്കി നിന്നിരുന്ന നാം ഇന്ന് പകപ്പോടെ രണ്ട് വഴികളിലേക്ക് ദൃഷ്ടി നട്ടിരിപ്പാണ്. യാഥാർഥ്യത്തിന്റെ മുഖം എത്ര വികൃതമാണ്, അല്ലേ?    ആത്മാർത്ഥതയും സത്യസന്ധതയും എന്ന് മുതലാണ് വെറും നടിപ്പായി മാറിയത്. വെറുപ്പിന്റെ യഥാർത്ഥ നിറത്തെ, ആത്മാർത്ഥത തൊട്ട് തീണ്ടാത്ത ചിരിയുടെ മുഖം മൂടിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചതാദ്യം നമ്മളിലാരായിരുന്നു?   ഉത്തരം കിട്ടാത്ത ഒരു കൂട്ടം ചോദ്യങ്ങൾക്കിടയിൽ കിടന്ന് ഞാൻ, ഒരു പക്ഷേ ശ്വാസം മുട്ടി മരിക്കുമോ എന്തോ?”

Read More

വട്ടത്തിൽ പരന്ന് കിടന്നു നെയ്യിലിരുന്ന് മൊരിയാൻ ആഗ്രഹിച്ച എന്നെ അവളുടെ മടി കാരണം ആവി കയറ്റി വിട്ടു വീർപ്പിച്ചു വെച്ചിരിക്കുന്നു.

Read More

പ്രിയപ്പെട്ട അച്ഛനും അമ്മയും എന്റെ സഹധർമ്മിണിയും അറിയാൻ, നിങ്ങൾക്ക് എല്ലാവർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ പരമസുഖമാണ്. ജോലിത്തിരക്കുകൾ ഉണ്ടെങ്കിലും എനിക്ക് ലഭിക്കുന്ന ആറക്ക ശമ്പളത്തിൽ ഞാൻ തൃപ്തനാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കുമുള്ള പണം സമയാസമയം ഞാൻ അയച്ച് തരുന്നതിനാൽ അക്കാര്യത്തിൽ നിങ്ങളും തൃപ്തരായിരിക്കാം. ഞാനിങ്ങോട്ട് വന്നിട്ടിപ്പോൾ ഏഴ് വർഷം കഴിഞ്ഞിരിക്കുന്നു. നാട്ടിലെ മണ്ണിന്റെ മണവും ഗുണവും തോട്ടിലെ വെള്ളത്തിൻ നനവുമെല്ലാം എന്നിൽ നിന്നും അകന്നു മാറിയിട്ടിന്നേക്ക് ഏഴ് വർഷം തികയുന്നു. ആദ്യാവധിക്ക് ഞാൻ നാട്ടിലേക്ക് വരാനിരുന്നപ്പോൾ റാണിയുടെ കല്ല്യാണച്ചെലവും സുബോധിന്റെ പഠനചെലവും പറഞ്ഞ് അമ്മയെന്നെ പിന്തിരിപ്പിച്ചു. പിന്നീടുള്ള ഓരോ വർഷവും ഓരോ കാര്യങ്ങളും പറഞ്ഞു നിങ്ങളെന്റെ വരവിനെ മുടക്കി. ഞാൻ കൈയിൽ നിന്നും ചിലവാക്കി ആ വീട്ടിൽ നടത്തിയ പരിപാടിക്കിടയിൽ എന്റെ ഫോൺകോൾ പോലും എടുക്കാൻ പറ്റാത്ത തരത്തിലുള്ള തിരക്കുകൾ നിങ്ങളെ ബാധിച്ചിട്ടുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി വരാനിരുന്നപ്പോൾ എന്റെ സഹധർമ്മിണിക്ക് അവളുടെ…

Read More

വീട്ടിലെ വിളക്കെല്ലാം അണഞ്ഞപ്പോൾ അടുക്കളയിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് രഹന ഡയറിയിൽ എഴുതിത്തുടങ്ങി. “ഓടി തളർന്നുവോ? രാവെന്നോ പകലെന്നോയുള്ള വ്യത്യാസങ്ങൾ പോലും തിരിച്ചറിയാൻ പറ്റാത്ത കോലം. ഒരുപാട് കാലത്തിനു ശേഷമാണ് ഉമ്മിച്ചിയെ കാണാൻ സാധിച്ചത്. കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു പലതും വിളിച്ചു പറയാൻ ആഗ്രഹമുണ്ടായിട്ടും അവയെല്ലാം അടക്കി വെക്കാൻ ഉള്ളിലിരുന്നാരോ മന്ത്രിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ഒന്നും പറയാൻ സാധിച്ചില്ല. അല്ലെങ്കിലും പറഞ്ഞിട്ടിപ്പോ എന്താ കാര്യം?” “ന്റെ പൊന്നൂട്ടിക്ക് സുഖല്ലേ” എന്ന് ഉമ്മിച്ചി തോളിൽ ചേർത്ത് പിടിച്ചു ചോദിച്ചപ്പോൾ യാന്ത്രികമായി തല കുലുക്കാനേ സാധിച്ചുള്ളൂ. ഉമ്മിച്ചിയെ കണ്ട മാത്രയിൽ ഇവിടെയുള്ളവരുടെ മട്ടും ഭാവവും മാറിയത് കണ്ടപ്പോഴാണ് എനിക്ക് അത്ഭുതം തോന്നിയത്. കല്യാണം കഴിഞ്ഞ് വന്ന് രണ്ടു വർഷമായപ്പോഴേക്കും ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എന്റെ സ്ഥാനം അടുക്കളത്തിണ്ണയിലെത്തി നിൽക്കുന്നത് എങ്ങനെ ഉമ്മിച്ചിയിൽ നിന്ന് മറച്ചു വെക്കും എന്നാലോചിച്ച് തല പുകച്ചു കൊണ്ടിരിക്കുമ്പോഴാണ്, നസീ, എന്റെ നാത്തൂൻ നിർബന്ധിച്ച് ഡൈനിങ് ടേബിളിലേക്ക്…

Read More

കിട്ടാക്കടം അവഗണനയുടെ ആഴവും പരപ്പും അറിഞ്ഞവരുടെ വേദനയോളം വരില്ല മറ്റൊരു നോവും. തന്റേതാവില്ല, തനിക്ക് തരില്ല എന്നീ ഓർമപ്പെടുത്തലുകൾക്കിടയിലും എന്റേത് മാത്രമെന്ന് കണ്ണടച്ച് ഇരുട്ടത്ത് സ്വയം സമാശ്വസിച്ച ദിനങ്ങൾ നേരിട്ടവർ ഒരുപാട് കാണും. തേങ്ങലും വിങ്ങലും അടക്കിപ്പിടിച്ച് ഉള്ളിലെ സ്വത്വത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് തോറ്റോടിയവർ. യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും പിന്തിരിഞ്ഞോടാൻ പോലുമാവാതെ കാലുകളിൽ കെട്ട് കുടുങ്ങിയ അദൃശ്യചങ്ങലകളെ ഇട്ടെറിഞ്ഞ് പോകുവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചവർ. തന്റെ തോൽവിയും ജയവും മാലോകർ തന്റെ ജീവിതനിലവാരവും പ്രതികരണവും നോക്കി വിലയിരുത്തപ്പെടുമെന്ന് ഭയപ്പെട്ടവർ. സ്നേഹിക്കുന്നതിനെക്കാളുപരി സ്നേഹിക്കപ്പെടാതിരുന്നതിന്റെ നോവ് ആരെും അറിയാതിരിക്കുവാൻ പരിഭ്രമിക്കുന്നവർ. മുഖം മനസ്സിന്റെ കണ്ണാടിയായി മാറാൻ അനുവദിക്കാത്തവർ. അങ്ങനെ പലതരത്തിലുള്ള നോവുകൾ ഹൃത്തിലൊളിപ്പിച്ച ജന്മം കണക്കെ ഞാനും കടന്നു വന്നുവോ? പകരുന്തോറും വീര്യം കൂടുന്ന സ്നേഹം പോലെ തന്നെയാണ് തിരിച്ച് കിട്ടാൻ വൈകുന്ന സ്നേഹം പകരുന്ന നോവിന്റെ വ്യാപ്തി. കണ്ടുപിടിക്കണം ഇനിയൊരിക്കലെങ്കിലും ഈ നോവിന്റെ വ്യാപ്തി അളയ്ക്കാനൊരുപകരണം. ജന്മം തന്ന മാതാവാൽ നിഷേധിക്കപ്പെട്ട മുലപ്പാലെന്നൊരമൃതിലും ഞാൻ കാണുന്നു…

Read More