Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വേരറുത്തു പോകുന്നവർ
കഥ ജീവിതം

വേരറുത്തു പോകുന്നവർ

By Rajendran JpDecember 24, 2025Updated:December 27, 20258 Comments3 Mins Read399 Views
Bookmark Now
Please login to bookmark Close

No account yet? Register

വേരറുത്തു പോകുന്നവർ

By: രാജേന്ദ്രൻ ഇടയമ്മേൽ

“ഹോ... എന്നാ ഒരു തണുപ്പാ… കർത്താവിന് വല്ല കുംഭത്തിലോ മീനത്തിലോ ജനിച്ചാൽ പോരാരുന്നോ… “ കമ്പിളിക്കുപ്പായത്തിൻറെ കഴുത്ത് ഒന്നുകൂടി വലിച്ചിറുക്കി കഴുത്തിന് കുറച്ചു കൂടി ചേർത്തുപിടിച്ച് ദേവസ്യാച്ചൻ പിറുപിറുത്തു.

“ദൈവദോഷം പറയാതെൻ്റെ മനുഷേനേ… കർത്താവനുഗ്രഹിച്ച അടുത്ത ക്രിസ്മസ് പിള്ളാരട കൂടെ നൂസിലാണ്ടി കൂടാം..” അന്നമ്മച്ചേടത്തി കെട്ട്യോനെ ശാസിച്ചു.

രണ്ടു പേരും പാതിരാ കുർബാനയും കഴിഞ്ഞ് പള്ളിയിൽ നിന്നും വരുന്ന വഴിയാണ്. മെയിൻറോഡ് വരെ കുന്നേലെ മത്തായീം പെമ്പിളേം കൂട്ടുണ്ടായിരുന്നു. മേപ്രത്തെ വീട്ടിലേക്കുള്ള വഴി തിരിയുന്നേടം മുതൽ ദേവസ്യാച്ചനും അന്നമ്മയും മാത്രമായി. രണ്ടു കുടുംബത്തും അവർ രണ്ടു ദമ്പതികൾ മാത്രമേ ഉള്ളൂ. മക്കളെല്ലാം വിദേശത്താണ്. മത്തായിയും ലില്ലിക്കുട്ടിയും അമേരിക്കയിലുള്ള മകളുടെ അടുത്ത് നിന്ന് വന്നിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ. അവരുടെ അമേരിക്കൻ വിശേഷങ്ങൾ കേട്ടു നടന്നു വന്നതിൻറെ റിയാക്ഷനാണ് അന്നമ്മയുടെ വാചകം എന്ന് ദേവസ്യാച്ചന് മനസിലായി.

ആയ കാലം മുഴുവനും പറമ്പിൽ കഷ്ടപ്പെട്ടും പശുവിനെ വളർത്തിയും പിള്ളേരെ രണ്ടിനേം പഠിപ്പിച്ചു. രണ്ടെണ്ണം ജോലിക്ക് കേറി. ആദ്യം ഡൽഹിയിൽ. പിന്നെ ഗൾഫിൽ. അവിടുന്ന് അയർലണ്ടിൽ. മൂത്തവൻ ജോയിക്കുട്ടി കുടുംബവും അയർലണ്ടിൽ നിന്ന് ന്യൂസിലണ്ടിലേക്ക് പോയിട്ട് മൂന്നു മാസം കഴിഞ്ഞു. കുഞ്ഞുമോളും കെട്ട്യോനും അയർലണ്ടിൽത്തന്നെ ഉണ്ട്. അവൻ്റെ വീട് വിട്ട് സ്വന്തം വീടും കാറും ഒക്കെ വാങ്ങി അവൻ്റെ അപ്പനേം അമ്മേം കൂടെക്കൂട്ടി. ഇതൊക്കെ കണ്ടിട്ട് അന്നമ്മയ്ക്ക് അങ്ങോട്ട് ഒക്കുന്നുമില്ല. ബന്ധക്കാരും അയലോകക്കാരും ഒക്കെ ഓരോ നാട്ടിൽ പോയിവന്ന് വിശേഷങ്ങൾ പറയുന്നത് കേട്ട് താൻ എന്നുംകുന്നും ഈ മലമൂട്ടിൽ തന്നെ കെടക്കേണ്ടി വരുമല്ലോ എന്നോർത്ത് ഒരാധി.

മരുമകൾക്കിത് രണ്ടാം മാസമാണ്. ഏഴാംമാസം മുതൽ അവരുടെ കൂടെ ആരെങ്കിലും വേണമല്ലോ. ലിജിയുടെ അമ്മയ്ക്ക് യാത്ര ചെയ്യാനും ആവില്ല. അതാണ് ഇപ്പോ അന്നമ്മയുടെ പ്രതീക്ഷ. അവർ രണ്ടു പേരും പറമ്പിൽ ഉള്ള ആദായമെടുത്തും മക്കൾ അയച്ചു കൊടുക്കുന്ന തുക കൂട്ടിവെച്ചും അങ്ങനെ ജീവിച്ചുപോയി. അങ്ങനെ ക്രിസ്മസും ന്യൂ ഇയറും ഈസ്റ്ററും ഒക്കെ കഴിഞ്ഞ് എട്ടുനൊയമ്പ് തുടങ്ങി. ജോയിക്കുട്ടി ഇതുവരെ അമ്മച്ചിയെ കൊണ്ടുപോകുന്ന കാര്യമൊന്നും പറയുന്നില്ല. എനി അവടെ തള്ളേ അങ്ങോട്ടു കെട്ടിയെടുക്കും. അച്ചിക്കോന്തൻ. അന്നമ്മയുടെ ചിന്തകൾ ഇങ്ങനെ പലവഴി പോയി.

ദേവസ്യാച്ചൻ പതിവുപോലെ മണർകാട് പള്ളിയിൽ പോയിവന്നു. ജോയിക്കുട്ടിയുടെ പേരിൽ പുതിയതായി വാങ്ങിയ പുരയിടത്തിൽ കൊടിയുടെയും കൊക്കോയുടെയും ഒക്കെ ഇടയിൽ വെച്ച വാഴയും ചേനയും ഒക്കെ നനയ്ക്കാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കുന്ന പണിയിലാണ്. ഏതെങ്കിലും കാലത്ത് അവൻ തിരിച്ചു വരുമ്പോഴും വരുമാനത്തിന് എന്തെങ്കിലും ഒരു വഴി വേണമല്ലോ. വീടും പുരയിടവും കൂടി ജോയിയുടെ പേരിൽ എഴുതിവെച്ചു. അങ്ങനിരിക്കെ ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജോയി വീട്ടിൽ എത്തി. അമ്മച്ചിയെ കൊണ്ടുപോകാനുള്ള കടലാസും ശരിയാക്കിയിട്ടുള്ള വരവാണ്. അന്നമ്മയ്ക്ക് സന്തോഷമായി. അമ്മയും മകനും കൂടി ആദ്യം പോയി തുണിയും പെട്ടിയും കുറെ സാധനങ്ങളും ഒക്കെ വാങ്ങി വന്നു. സന്ധ്യാ പ്രാർത്ഥനയും കഴിഞ്ഞ് വീടിനു പിന്നിൽ പണിയായുധങ്ങളും ഒക്കെ വെക്കുന്ന മുറിയുടെ വരാന്തയിൽ ഇരുന്ന് അപ്പൻ രണ്ടാമത്തെ പെഗ്ഗ് ഒഴിച്ചു കൊടുക്കുന്ന കൂട്ടത്തിൽ ജോയിക്കുട്ടി നൈസായിട്ട് കാര്യം അവതരിപ്പിച്ചു.

“ആയകാലം മുഴുവൻ ഇവിടെ കിടന്നു മടച്ചതല്ലേപ്പാ? ഇനി ഇതൊക്കെ മതിയാക്കാം. നമ്മക്ക് ഈ വീടും പുരയിടവും ഒക്കെ കൊടുത്തിട്ട് അവിടെ സെറ്റിലാകാം. ഞാൻ അവിടെ ഒരു വീടും ഒക്കെ കണ്ടുവെച്ചിട്ടൊണ്ട്. അപ്പനും എൻെറ കൂടെ വരണം.ഉടനെ വേണ്ട. മൂന്നാലു മാസം കഴിഞ്ഞു മതി.”

രണ്ടാമത്തെ പെഗ് സാവധാനം കുടിച്ചിറക്കിയതല്ലാതെ ദേവസ്യാച്ചൻ ഒന്നും പറഞ്ഞില്ല. ദീർഘമായി ശ്വാസമൊന്ന് വലിച്ചുവിട്ടു. ഇടതുകൈ തലയ്ക്കു പിന്നിലേക്ക് ഉയർത്തി മടക്കിപ്പിടിച്ച് വലതുകൈകൊണ്ട് ഇടതുവാരിയും തടവി അടുക്കളയിലേക്ക് പോയി. അന്നു പിന്നീട് അയാൾ പറമ്പിലേക്ക് പോയില്ല.

അന്നമ്മയുടെ പെട്ടി പാക്ക് ചെയ്യാൻ അയാളും സഹായിച്ചു. അയാളുടെ നിശബ്ദത താൻ പോകുന്നതിൻ്റെ വിഷമം കൊണ്ടാണെന്ന് അവരും കരുതി. അടുത്ത ഒന്നുരണ്ടു മാസം കൊണ്ട് പത്തുപന്ത്രണ്ടു പേർ ആ വീടിനും വസ്തുവിനും വില പറയാൻ വന്നു. ചിലർക്ക് വിലയൊത്തില്ല, വിലയൊത്ത ചിലരുമായി ദേവസ്യാച്ചനും ഒത്തില്ല. അങ്ങനെ അടുത്ത ക്രിസ്മസ് ആയി. ദേവസ്യാച്ചൻ മക്കളെ വിളിച്ച് ഇത്തവണ ക്രിസ്മസ് ഒരുമിച്ച് വീട്ടിൽ കൂടാം എന്ന് പറഞ്ഞു.

പണിക്കാരൻ ബാബുവും ദേവസ്യാച്ചനും കൂടി മുറ്റത്തിനു താഴെ നിൽക്കുന്ന വലിയ ജാതി മരം ക്രിസ്മസ്ട്രീയായി ഒരുക്കി. അതിൻെറ ചുവട്ടിൽ മനോഹരമായ ഒരു പുൽക്കൂട് ഒരുങ്ങി. ജാതിമരത്തിനു മുകളിൽ ഒരു വലിയ ചുവന്ന നക്ഷത്രം തിളങ്ങി.

ക്രിസ്മസിനു തലേന്ന് മക്കളെല്ലാം എത്തി. വൈകുന്നേരം അവർക്ക് ഒരു അതിഥി കൂടിയെത്തി. തിരുവല്ലാക്കാരൻ കുര്യൻ. എല്ലാവരുംകൂടി പാതിരാ കുർബാനയും ഒക്കെ കൂടി. പോർക്കും മീനും പോത്തും താറാവും അപ്പവും ചേർന്ന് പിറ്റേന്ന് ഉച്ചക്ക് വിരുന്നും ഗംഭീരമായി. ആണുങ്ങളെല്ലാവരും കൂടി പുരയിടം കാണാനായിറങ്ങി. ഓരോ ചെടിയും ഓരോ മരക്കാലും തൊട്ടുകാണിച്ച് അതെല്ലാം നട്ടു നനച്ചു വളർത്തിയ കഥകൾ പറഞ്ഞു ദേവസ്യാച്ചൻ. അന്നമ്മയും പെണ്ണുങ്ങളും ചേർന്ന് പെട്ടികൾ കെട്ടി. ന്യൂ ഇയറിന് അയർലണ്ടിലെ മകളുടെ കൂടെ. അതുകഴിഞ്ഞ് ന്യൂസിലണ്ടിലേക്ക്. അങ്ങനെയായിരുന്നല്ലോ അവരുടെ പരിപാടി.

സന്ധ്യ മയങ്ങിയപ്പോൾ ആണുങ്ങളെല്ലാം സ്മോളടിക്കാനുള്ള വട്ടം കൂട്ടി. അവിടെവെച്ച് കുര്യൻ ആ സ്ഥലത്ത് താൻ തുടങ്ങാൻ ഉദ്ദേശിക്കുന്ന റിസോർട്ടിൻറെ കാര്യം പറഞ്ഞു. അപ്പോഴാണ് വീടും പുരയിടവും എല്ലാം കുര്യനു വിറ്റ കാര്യം ദേവസ്യാച്ചൻ അറിഞ്ഞത്. കൈയ്യിൽ ഇരുന്ന കള്ള് കുടിച്ചിറക്കിയപ്പോൾ തൊണ്ടയും നെഞ്ചും ചങ്കിനൊപ്പംഎരിഞ്ഞു. പക്ഷേ  അയാളൊന്നും മിണ്ടിയില്ല.

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും വിമാനത്തിൽ  പറക്കുമ്പോൾ നിറഞ്ഞുവന്ന കണ്ണുകൾ കാഴ്ച മറച്ചെങ്കിലും ജനാലയ്ക്കരികിലെ സീറ്റിൽ നിന്ന് ദേവസ്യാച്ചൻ താഴേക്ക് നോക്കി. താഴെ എവിടെയെങ്കിലും ജാതിമരത്തിനു മുകളിൽ തിളങ്ങുന്ന ഒരു ചുവന്ന നക്ഷത്രം കാണാനുണ്ടോ എന്ന്..

Post Views: 46
6
Rajendran Jp
  • Website

ഒരു മല്ലപ്പള്ളിക്കാരൻ പ്രവാസി. കുറേ വായിച്ചു. ഇനിയും ഒരുപാട് വായിക്കണം. വായിച്ചറിഞ്ഞതിൽ ചിലതൊക്കെ കണ്ടും അനുഭവിച്ചും ജീവിച്ചും അറിഞ്ഞ് ചുറ്റുപാടുകളിലേക്ക് പറിച്ചു നടാനും വേരു പിടിപ്പിച്ചെടുക്കാനും ചില പരിശ്രമങ്ങൾ നടത്തുന്നതിൻറെ ബാക്കിയാണ് കുറച്ചു കഥകളും കവിതകളും. അതൊക്കെ ദാ ഇവിടെയുണ്ട്. http://rajendranjp.blogspot.com സമയവും ക്ഷമയും ഉള്ളവർക്ക്, ആസ്വദിക്കാൻ എന്തെങ്കിലും ഉണ്ടെന്ന് ഒരുറപ്പിന്, കൈയ്യിൽ ഒരു ഗ്ലാസ് കടുംകാപ്പിയുമായി കയറിവരാം.

8 Comments

  1. Janet Pigarez on December 30, 2025 9:12 AM

    ദേവസ്യച്ചൻ്റെ ഇനിയുള്ള ജീവിതം എന്താകും എന്ന് ഊഹിക്കാം. നന്നായി എഴുതി.👌

    Reply
    • Rajendran Edayammele on December 30, 2025 5:18 PM

      നന്ദി

      Reply
  2. Sunandha on December 26, 2025 1:42 PM

    മക്കളുടെ പേരിൽ എഴുതി വച്ചാൽ പിന്നെ ഇതൊക്കെ സ്വാഭാവികം.. നന്നായി എഴുതി 👍

    Reply
    • Rajendran Jp on December 26, 2025 7:29 PM

      മക്കളുടെ മനോഗതം കൂടി അറിഞ്ഞ് ചെയ്യണം. അല്ലെങ്കിൽ അബദ്ധം പറ്റും.

      Reply
  3. Joyce Varghese on December 25, 2025 1:55 AM

    ഹൃദയസ്പർശ്ശിയായ എഴുത്ത്. 👌
    പിറന്ന നാടും മണ്ണും നട്ടു നനച്ച മരങ്ങളും വിട്ടു പോകുന്ന വൃദ്ധന്റെ വ്യഥകൾ പറയുന്ന കഥ.
    👍👏

    Reply
    • Suma Jayamohan on December 25, 2025 5:32 PM

      ജനിച്ചു വളർന്ന നാടും വീടും ഉപേക്ഷിച്ചു പോകുന്നവരുടെ ദുഃഖങ്ങൾ മക്കൾക്കറിയില്ലല്ലോ കരയിൽ പിടിച്ചിട്ട മീൻപോലെയാവും പലരുടേയും അവസ്ഥ. നന്നായി എഴുതി❤️👌🌹

      Reply
      • Rajendran Edayammele on December 26, 2025 12:34 AM

        നല്ല വാക്കുകൾക്ക് നന്ദി.

        Reply
    • Rajendran Edayammele on December 26, 2025 12:33 AM

      നല്ല വാക്കുകൾക്ക് നന്ദി.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.