Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കടുവയുടെ ആറടി നിഴൽ
കഥ ജീവിതം ബന്ധങ്ങൾ സ്ത്രീ

കടുവയുടെ ആറടി നിഴൽ

By Lisa LaluAugust 8, 2023Updated:December 4, 20239 Comments6 Mins Read519 Views
Bookmark Now
Please login to bookmark Close

No account yet? Register

 

“ദോണ്ടടാ,കടുവ മാത്തന്റെ പെമ്പിള വരുന്നു”.
തോടിനു കുറുകെയുള്ള കലിങ്കിലിരുന്നു ഒരുത്തൻ പറഞ്ഞു. താഴെ തെളിനീരൊഴുകി ഗപ്പിയും വാൽമാക്രിയും നീന്തിത്തുടിക്കുന്ന തണുത്ത ജലം അതിന്റെ വെള്ളിക്കൊലുസുകൾ കിലുക്കി പതഞ്ഞൊഴുകി.

‘ഓ, ഈ തോട്ടിൽ ഒന്നും ചൂണ്ടൽ ഇട്ടാൽ ഒന്നും കിട്ടുകേലടാ കൂവേ.”
പുല്ലിൽ നിന്നൊരെണ്ണം പറിച്ചെടുത്ത് കൂർത്ത അറ്റം കൊണ്ട് പല്ലിട കുത്തി ദൂരെ നിന്നും വരുന്ന സൂസന്നയെ ആപാദചൂഡം വീക്ഷിച്ചു തൊമ്മിച്ചൻ ചുണ്ടുകൾ നനച്ചു.

“എന്തൊരു സ്ട്രക്ച്ചർ ആണെന്ന് നോക്കിക്കേ.” മാത്യു വെള്ളമിറക്കി.
തോട്ടുവക്കിലെ പുല്ലിൽ നിന്നൊരു പുൽച്ചാടി മാത്തൻ ചത്തതറിയാതെ ഇലകൾക്കിടയിലൊളിച്ചു. തലകുനിച്ചു കൊണ്ട് സൂസന്ന അവർക്കരികിലൂടെ നീങ്ങി.

“ഞങ്ങളിൽ ചിലർ ഒക്കെ ഇവിടെ ഇരിപ്പുണ്ടേ. ഇടയ്ക്ക് ഇങ്ങോട്ടൊക്കെ ഒന്ന് നോക്കാം.”
ഒരാൾ പതിയെ പറഞ്ഞു ഒന്ന് കൂക്കി.

“ഛേ, വിട്ടേക്കെടാ. കടുവ ചേട്ടൻ ഉണ്ടാരുന്നേൽ നീയൊക്കെ ഇങ്ങനെ നാവ് പൊന്തിയ്ക്കോ?”

ആ ശബ്ദം സൂസന്നയ്ക്ക് കൃത്യമായി മനസിലായി. മറ്റത്തിലെ രാജുവാണ്. മാത്തൻ ചേട്ടന്റെ അനുയായിയോ പങ്കുകാരനോ ഏത് പേരിട്ടും വിളിക്കാവുന്നവൻ. വിനീതവിധേയൻ. ഇഞ്ചിക്കാട് കയറി കെണിവച്ചും അല്ലാതെയും പന്നിയെ പിടിക്കുമ്പോൾ കൂടം കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുന്നവൻ, ധൈര്യശാലി, ഉപായക്കാരൻ എന്നിങ്ങനെ പല പേരുകളും മാത്തച്ചൻ അവനു ചാർത്തി കൊടുത്തിട്ടുണ്ട്. എത്ര പറഞ്ഞാലും കേൾക്കാതെ പന്നിവേട്ട തുടരുകയായിരുന്നല്ലോ. കട്ടിമീശ വിറപ്പിച്ചു പിരിച്ചു മുകളിലേക്ക് വച്ചു തിണ്ണയിൽ തൂക്കിയിട്ടിരിക്കുന്ന നാടൻതോക്കിനെ താലോലിച്ചും രാജു കാട് കയറി കൊണ്ടുവരുന്ന വാറ്റ് ചാരായം കുടിച്ചും പകലുകൾ ഒടുക്കും. രാജു ഒരിക്കലും കുടിച്ചു കണ്ടിട്ടില്ല. കൂർഗിലേക്ക് കയറുന്നതിന്റെ ഒരു വശം കൊക്കയും മറുവശം ഇഞ്ചി തോട്ടങ്ങളും ആണ്. ഇടിഞ്ഞു വീഴാൻ തയാറായി നിൽക്കുന്ന വശങ്ങൾ ഉള്ള പാതകളിലൂടെ വാഹനമോടിക്കണമെങ്കിൽ തലയ്ക്ക് വെളിവുള്ള ആരെങ്കിലും കൂടെ വേണം. തിരിച്ചു കൊണ്ടു വരുമ്പോഴും മാത്തന്റെ കൈയിൽ കുപ്പി കാണും. രാജു ഞാനല്ല കാരണം എന്നോർമ്മിപ്പിക്കും പോലെ ഓച്ഛാനിച്ചു നിൽക്കും.

ആറടിപ്പൊക്കമുള്ള കട്ടിമീശയും കൃതാവും ശരീരം നിറയെ രോമവുമുള്ള മാത്തന് കരടി എന്നായിരുന്നു പേരിടേണ്ടതെങ്കിലും അയാളുടെ നടത്തവും ആരെയും അനുസരിപ്പിക്കും ശബ്ദഗാംഭീര്യതയും രണ്ടു പ്രസവത്തിലായി അയാൾക്ക് ഉണ്ടായ ആറു മക്കളും കർക്കശ്യവും അയാളെ കടുവ എന്നു വിളിപ്പിച്ചു.എന്നാൽ അതല്ല,സ്കൂളിൽ പഠിക്കുമ്പോൾ കടുവയ്ക്ക് ‘കവുട’ എന്നെഴുതി തെറ്റിച്ചതാണ് കാരണമെന്ന് മറ്റൊരു സംസാരവും ഉണ്ട്. പള്ളിയുടെ സ്റ്റെപ്പ് കയറുമ്പോൾ സൂസന്ന ഓർത്തു.

ശീതക്കാറ്റ് ഇലകളെ കൊഴിച്ചിട്ട പ്രഭാതത്തിലാണ് ചുരം ഇറങ്ങി ജീപ്പ് വീടിന്റെ ഗേറ്റ് ഇടിച്ചു തകർത്തു വീട്ടിലെത്തിയത്. മുറ്റത്തെ ചെടിച്ചട്ടികൾ തകർത്തു വണ്ടി ഉരുണ്ടു വീടിന്റെ വശത്തോട്ട് പോയതും താൻ ഓടിച്ചെന്നു. കരിവീട്ടി പോലുള്ള ശരീരത്തോട് ചേർന്ന ജുബ്ബ ചോരയിൽ ഒട്ടിക്കിടന്നു.

“അയ്യോ.. എന്നതാ ഇച്ചായാ.
അയ്യോ.. എന്നതാ പറ്റിയേ ?”
കൈകളിൽ പുരണ്ട ചോര കണ്ട് തല മിന്നി സൂസന്ന ആർത്തു.
പറമ്പിൽ പണിയ്ക്ക് വന്നവർ കണ്ടങ്ങൾ ചാടി ഓടിയെത്തും മുൻപ് മാത്തന്റെ ചുണ്ടുകളനങ്ങി.

“രാജു.. രാജൂനെ വിശ്വസിക്കാം”

“എന്നാ പറ്റി ഇച്ചായാ.”
സൂസന്ന ആർത്തു കരഞ്ഞു. സ്റ്റിയറിങ്ങിൽ തല താഴ്ത്തി വച്ചു കടവായിൽ നിന്നും ചോര ഒലിപ്പിച്ചു മാത്തൻ നീണ്ട ഒരു ശ്വാസം ഉള്ളിലേക്ക് എടുത്തു.
നിശ്ചലമായ ശരീരം കണ്ടു സൂസന്ന നിലത്തോട്ട് പിടഞ്ഞു വീണു.

കണ്ണു തുറക്കുമ്പോൾ വീട് നിറയെ ആളും ബഹളവുമാണ്. തപ്പിപ്പിടിച്ചു നടന്നു വരുമ്പോൾ ജീപ്പിനരികിൽ പോലീസ് പരിശോധന നടത്തുന്നു. ജോണിക്കുട്ടിയും രാജുവും ഓടി നടന്നു ടാർപ്പ വലിച്ചു കെട്ടുന്നു. ഒരു വശത്തു കസേരകൾ കൊണ്ടിറക്കുന്നു.

“ഇച്ചായാ, എന്തിനാണ് കോഴിക്കോട് പോകുമ്പോൾ എല്ലാം എനിക്ക് ഇങ്ങനെ വെലയുള്ള വാങ്ങി കൊണ്ടുവരുന്നത് ?”

‘നീ വീട്ടിൽ ഉടുത്തൊടി. മാത്തന്റെ പെമ്പറന്നോരു നന്നായിട്ട് കെടക്കണമെടി. പിന്നേ കാശ് കൊടുക്കുന്നത് ഞാൻ ആണേലും നോക്കി എടുക്കുന്നത് അവനാ.’
മാത്തൻ രാജുവിന് നേരെ കൈ ചൂണ്ടി. ഓർമ്മകളിൽ നിന്ന് സൂസന്ന പെട്ടന്ന് തലകുടഞ്ഞു. ജോണിക്കുട്ടി വന്നു കെട്ടിപ്പിടിച്ചു.
“ചേച്ചീ, അമ്മച്ചിയേം അപ്പച്ചനേം അറിയിച്ചിട്ടില്ല. എന്റെ പെങ്ങക്കീ ഗതി വന്നല്ലോ.” അവൻ പൊട്ടിക്കരഞ്ഞു.

“അളിയൻ എന്നാ പണിയാണ് കാണിച്ചത്. ഇതിപ്പോൾ അളിയന്റെ തെറ്റാണ് മൊത്തം. പന്നിയെ കൊന്ന് വണ്ടിക്കകത്ത് ഇട്ടേക്കുന്നു. വാറ്റ് ചാരായം രണ്ട് ക്യാൻ നിറച്ചുണ്ട്. രാജു അവിടെങ്ങും ഇല്ലായിരുന്നു. വണ്ടിയെടുത്ത് ഒറ്റ പൊക്കാരുന്നൂന്ന്. പുറകേ ചെന്നിട്ടും നിർത്തിയില്ല. അളിയൻ എന്തേലും പറഞ്ഞോ നിന്നോട് അവസാനമായിട്ട്..?”
ജോണിക്കുട്ടി കരച്ചിലിനിടയിൽ പ്രതീക്ഷയോടെ നോക്കി.

“ഇല്ല.” തല മന്ദിക്കുന്നതിനിടയിൽ അവൾക്ക് ഓർമ്മിക്കാൻ കഴിഞ്ഞില്ല. പടിക്കൽ വച്ച കടുവയുടെ രൂപത്തിന്റെ നിഴൽ സ്വർണ്ണവെയിലിന്റെ സ്പർശത്താൽ അവളിൽ നിഴൽ തീർത്തു.

“പിള്ളേർക്ക് ബോർഡിങ്ങിൽ വിളിച്ചറിയിച്ചിട്ടുണ്ട്. അപ്പച്ചനോട് പറഞ്ഞില്ല. പറഞ്ഞാലും അപ്പച്ചന് മനസിലാക്കാൻ പറ്റുകേലല്ലോ”
രാജു അകത്തോട്ട് നോക്കി പറഞ്ഞു. കിടപ്പിലായി മൂത്രവും മലവും പോകുന്നത് അറിയാതെ ഓർമ്മയില്ലാതെ കിടക്കുന്ന അവരോട് പറഞ്ഞിട്ട് എന്തിനാ..

സൂസന്ന പ്രാഞ്ചി പ്രാഞ്ചി ജീപ്പിനരികിൽ ചെന്നു.

“സാറേ, ഇതാണ് മാത്തൻ കൊച്ചിന്റെ ഭാര്യ.”

പൊലീസുകാർ തിരിഞ്ഞു നോക്കി.

“ഇയാൾ ഇത് ആദ്യം ആയി ചെയ്യുകയാണെന്ന് തോന്നുന്നില്ല. ഇയാളുടെ കൂടെ വേറെ ആരൊക്കെ ഉണ്ടായിരുന്നു. വകുപ്പ് വേറെയാണ്. കൊലപാതകം. കൂടെ പന്നിയെ കൊന്ന കേസും അനധികൃത വാറ്റലും. പുലിവാലാണ്”
എസ്.ഐ സൂസന്നയോടായി പറഞ്ഞു.

“ഞാൻ പറഞ്ഞിട്ട് ഇച്ചായൻ കേൾക്കാഞ്ഞത് ആണ് സാറേ. ഇച്ചായന്റെ ഹരമായിരുന്നു ഇത്. എന്നും ഒന്നും ഇല്ല. ഇടയ്ക്ക് എപ്പോഴെങ്കിലും. എന്നോട് ഒന്നും പറയാറില്ലായിരുന്നു.”

അകത്തു നിന്നും കടുവ മാത്തന്റെ പൊട്ടിച്ചിരിയുയരുന്നത് പോലെ സൂസന്നയ്ക്ക് തോന്നി.

“ഞാൻ എന്ത് ചെയ്താലും നീയും മക്കളും പെടുകേല. അതു പോരെ നിനക്ക്. അല്ലേലും ഇതൊക്കെ എന്നാടി ഒരു തെറ്റായത്. അപ്പനും അപ്പന്റെ അപ്പനും തലമുറകളായി വേട്ടയ്ക്ക് കൊണ്ടുപോയ തോക്കാണിത്. അന്നൊക്കെ അതിന്റെ പങ്കു പറ്റാൻ ഏമാന്മാരും ഉണ്ടാകും.”

“ഇച്ചായാ, ഇപ്പോൾ ഇത് തെറ്റല്ലയോ. ആരും ചൂണ്ടിക്കാണിക്കില്ല എന്ന ധൈര്യത്തിൽ അല്ലേ ഈ കളിയൊക്കെ.”

“ഡീ, ഞാൻ കഴുതയല്ല. കടുവയാണ്. നാട്ടുകാരും പറയുന്നത് അതു തന്നെയാണ്.”

അയാൾ കടുവയായിരുന്നോ?.
തന്നെയും കുഞ്ഞുങ്ങളെയും സംരക്ഷിച്ചത് ഒരാളും കയറിവരാൻ ഭയപ്പെടുംപോലെ ഒരിടം ഒരുക്കിയാണ്. അയാളുടെ ഇടത്തിൽ താനൊതുങ്ങി പോയിരുന്നു. പെട്ടന്നൊരു ദിവസം അയാൾ ഇല്ലാതെയായപ്പോൾ ബാക്കിയാകുന്നത് ഓർമ്മകളിലൂടെ നീറ്റലവശേഷിപ്പിച്ച നഖപ്പാടുകൾ മാത്രം. ഒരാൾ ഇല്ലാതെയാകുമ്പോൾ മാത്രമാണ് അയാളെ എത്ര സ്നേഹിച്ചുവെന്നും താൻ എത്ര സ്നേഹിക്കപ്പെട്ടുവെന്നും അറിയുക. അവൾ കണ്ണുനീരൊപ്പി.

“സാറേ, ബാക്കി ഞങ്ങളോട് പറ. ചേച്ചിയ്ക്ക് ഒന്നും അറിയുകേല.”
ജോണിക്കുട്ടി മുന്നോട്ട് വന്നു. എസ് ഐ യെ മാറ്റി നിർത്തി കൈയിൽ എന്തോ പിടിപ്പിച്ചു.
അൽപ്പ നേരത്തിനുള്ളിൽ പോലീസ് വാഹനം ഗേറ്റ് കടന്നു പോയി.

പോസ്റ്റുമോർട്ടം കഴിഞ്ഞു കൊണ്ടുവന്ന ശവശരീരം അസ്വാഭാവികമായി മരിച്ച ഒരാളുടേത് അല്ലായിരുന്നു. അത്രയും ശാന്തതയോടെ മാത്തൻ കിടക്കുന്നത് കണ്ട് നിർന്നിമേഷയായി സൂസന്ന ഇരുന്നു. തന്റെ പതിനേഴാം വയസ്സിൽ കണ്ടിഷ്ടപ്പെട്ടു കൂടെകൂട്ടിയ കാലം മുതൽ ഈ നാൽപതാം വയസ്സുവരെ ഒരിഷ്ടത്തിനേ എതിര് നിന്നിട്ടുള്ളൂ. അത് മക്കളെ വീട്ടിൽ നിർത്തി പഠിപ്പിക്കുന്ന കാര്യത്തിൽ മാത്രമായിരുന്നു.

“എനിക്ക് പ്രേമിക്കാൻ തോന്നുമ്പോൾ പ്രേമിക്കണം. കാമിക്കാൻ തോന്നുമ്പോൾ അതും വേണം. പിള്ളേര് ഇവിടുണ്ടേൽ ആ പേടി പേടിക്കണം. ഇതാകുമ്പോൾ അവര് വെക്കേഷനല്ലേ വരൂ.”
പതിയെ താനും സമ്മതം മൂളി. രാജു മാത്രം ഏത് സമയവും വീടിനുള്ളിൽ കടന്നു വരാൻ ഉള്ള സ്വാതന്ത്ര്യമെടുത്തു. ഉലഞ്ഞ ഉടുപ്പുകളും അഴിഞ്ഞു വീഴുന്ന മുടിക്കെട്ടുമായി പടികൾ ഇറങ്ങി വരുമ്പോൾ പലപ്പോഴും അവൻ ഇമചിമ്മാതെ നോക്കിനിന്നു. ആലസ്യത്തിന്റെ ഒരംശം അപ്പോളും തന്റെ ഉടൽ വിറപ്പിക്കുന്നുണ്ടായിരുന്നു. കിടപ്പറയിലും മാത്തച്ചൻ കടുവയായിരുന്നു.

FB_IMG_1587133376476

ശവസംസ്‌കാരം ഗംഭീരമായി നടന്നു. കേസ് തേച്ചു മായ്ച്ചു കളയാൻ ജോണിക്കുട്ടി മുന്നിൽ നിന്നു.
പള്ളിയിൽ തിരുരൂപത്തിന് മുന്നിൽ മുട്ടുകുത്തി സൂസന്ന കണ്ണടച്ചു.

“ഇന്നൊരു തീരുമാനം ഉണ്ടാക്കും ഇച്ചായാ”
സെമിത്തേരിയിൽ മാത്തന്റെ കല്ലറയ്ക്കു മുൻപിൽ മെഴുകുതിരി കത്തിച്ചു സൂസന്ന പറഞ്ഞു.

തിരിച്ചു പോകുമ്പോൾ തോട്ടുവക്കിൽ മുണ്ട് തുടയോളം മടക്കിക്കുത്തിയ രാജുവിന് അവളൊരു പുഞ്ചിരി എറിഞ്ഞു. രാത്രി അവളെ ഏറ്റവും മനോഹരിയാക്കുന്ന സാരി അലസമായി ഉടുത്തു മുടി വിതിർത്തു അവൾ വാറ്റ് കുപ്പി എടുത്തു ടീപ്പോയിൽ വച്ചു. പതിനൊന്ന് മണി കഴിഞ്ഞപ്പോൾ മുറിയുടെ ജനലിനപ്പുറം ഒരനക്കം കേട്ട് അവൾ ഞെട്ടി.

“ആരാത് ?”
“ഞാൻ.. ഞാനാ രാജു.” അയാൾ വെളിച്ചത്തിലേക്ക് നീങ്ങി.

“ആ രാജുവോ. എന്താ രാജു ?”

” അച്ചായൻ പോയേപിന്നെ സൂസിയ്ക്ക് എന്തെങ്കിലും ആവിശ്യം ഉണ്ടോന്ന് ചോദിച്ചില്ല.” രാജു വിക്കി.
സൂസി, ഇച്ചായൻ സ്നേഹം കൂടുമ്പോൾ വിളിക്കുന്ന പേര്.

“എനിക്ക് എന്താവശ്യമാണ്. കയറി വാ. ഞാൻ വാതിൽ തുറക്കാം.”
അവൾ പറഞ്ഞു.

അവൻ കയറിയതും അവൾ മുൻവാതിൽ അടച്ചു കുറ്റിയിട്ടു.
“ഹോ എന്തൊരു തണുപ്പാണ് അല്ലേ ഇപ്രാവശ്യം.”
“അതേ, രാജു കുടിക്കൂലെ. എനിക്ക് കുടിക്കുന്ന ആണുങ്ങളെ ആണ് ഇഷ്ടം.”

“അതെനിക്ക് അറിയില്ലായിരുന്നു”. സാരിയുടെ സുതാര്യതയിൽ തെളിഞ്ഞ പുക്കിൾച്ചുഴിയിൽ കണ്ണു കോർത്തു അയാൾ ചുണ്ടുനനച്ചു.

“ഇച്ചായൻ കുടിക്കുന്ന വാറ്റാണ്. ഇനി ഇച്ചായനുള്ളത് എല്ലാം രാജു നോക്കി നടത്തണം. എനിക്ക് ഒന്നും അറിഞ്ഞുകൂടാ.”

അയാൾ സെറ്റിയിൽ ഒന്നാഞ്ഞിരുന്നു. ഊർന്നു വീണ സാരിയ്ക്ക് ഉള്ളിൽ നിറഞ്ഞ മാറിടത്തിൽ അയാളുടെ കണ്ണു പതിഞ്ഞു.
പെട്ടന്ന് കുതിച്ചു പൊങ്ങി അയാളവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. അരക്കെട്ടിൽ കൈയമർത്തി.

“ഈയൊരു നിമിഷത്തിനായി ഞാൻ കാത്തിരുന്നത് വർഷങ്ങളാണ് സൂസി. ദൂരെ നിന്ന് നിന്നെ നോക്കി കണ്ട് കൊതിച്ചതാണ്. അപ്പോൾ ആണ് ഇങ്ങേര് നിന്നെ കെട്ടിക്കൊണ്ട് വന്നത്.”
രാജു പറഞ്ഞു.

സൂസന്ന അയാളുടെ ചുണ്ടുകൾക്ക് മീതെ ചൂണ്ടുവിരൽ വച്ചു. ചെവിയിൽ മന്ത്രിച്ചു.
“എനിക്കറിയാം. ഇച്ചായൻ പറഞ്ഞിട്ടുണ്ട്.”
അയാൾ പൊള്ളലേറ്റത് പോലെ നീങ്ങി. അവൾ അയാളെ ചേർത്തു പിടിച്ചു. ചാരായം തുറന്നു വായിലൊഴിച്ചു.

“അതൊന്നും എനിക്കോ ഇച്ചായനോ പ്രശ്നമല്ല. കുടിക്ക്”

അയാൾ ദീർഘമായി നിശ്വസിച്ചു. ഓരോ ഇറക്കുകൾ ആയി അവളോട് ഒട്ടി നിന്നു കുടിച്ചു തീർത്തു.

“ഈ സാരി ഞാൻ ആണ് സെലക്ട് ചെയ്തത്.”
അവൾ ചിരിച്ചു.
“ഇച്ചായനോട് ഞാൻ പറഞ്ഞതാണ്. എനിക്ക് ചാരായം തരല്ലേന്ന്. തന്നതും പോര. എന്റെ സൂസിയെക്കുറിച്ചു എന്താ നിന്റെ അഭിപ്രായം എന്ന് ഒരു ചോദ്യം.”

“തുണിയഴിച്ചു അവടെ കൂടൊന്ന് കെടക്കണം എന്ന് ഞാൻ മനസ്സിൽ തോന്നിയത് പറഞ്ഞതല്ല, ഉടനെ തോക്കിന്റെ പാത്തി വച്ചു എന്നെ അടിച്ചു താഴെയിട്ടു. അടിച്ചു പൂസായ നിമിഷത്തിലാണ് അയാളോട്‌ എനിക്ക് പ്രതികാരം ഇരച്ചു കയറിയത്. വേണ്ടാന്ന് വച്ചെങ്കിലും കഴിഞ്ഞില്ല. നിന്റെ ഉടല് മാത്രം ആരുന്നു മനസ്സിൽ.”

“എന്നിട്ട്..” സൂസന്നയുടെ ചോദ്യം ഉറക്കെയായി.

“പന്നിയുടെ കെണി പൊട്ടിച്ചു വിട്ടത് ഞാനാ. അത് കേറിയങ്ങ് മേഞ്ഞു. എന്നിട്ടും എണീറ്റ് പോകാൻ നോക്കിയപ്പോൾ ആണ് ഞാൻ ഒരു വെടി പൊട്ടിച്ചത്. അപ്പോളേക്കും ജീപ്പ് എടുത്ത് പാഞ്ഞു. അവസാനമായിട്ട് സൂസിടെ മൊകം കാണാൻ.”

“ചതിക്കുമെന്നു ഇച്ചായൻ കരുതിയില്ല. ചാരായത്തിൽ നഞ്ചെപ്പോഴാ കലക്കിയത് .”
സൂസന്നയുടെ ചോദ്യത്തിൽ രാജു പതറി.

“അതെങ്ങനെ അറിഞ്ഞു ?”
അയാളുടെ ശബ്ദം ഇടറി.

“ഒറ്റയാൻ വന്നാലും കുലുങ്ങാത്ത ആളെ പന്നി കുത്തി ഇടണമെങ്കിൽ ആള് ദുർബലനാകണം. ചാരായം ഇച്ചായനെ കരുത്തനാക്കുകയാണ് പതിവ്.”

“എന്നെ തല്ലിക്കഴിഞ്ഞു തോട്ടിൽ ഇടാൻ വച്ച നഞ്ചു ഞാൻ എടുത്തു ചാരായത്തിൽ കലക്കിയാരുന്നു.”
രാജു മുഖത്ത് നോക്കാതെ പറഞ്ഞു.

“ഗുഡ്. എന്നാൽ ഇനി ചാരി ഇരുന്നോ. നിറമുള്ള ഒരു സാരി പോലും ഉടുത്തു പുറത്തിറങ്ങാൻ സാധിക്കാത്ത നിലയിൽ നീയെന്നെ വിധവ എന്ന മൂന്നക്ഷരത്തിന്റെയുള്ളിലാക്കി. ഞാൻ ഇനി എന്തു ചെയ്താലും അത് അഹങ്കാരവും അധികപ്രസംഗവുമാണ്. എത്ര കൊള്ളരുതാത്തവൻ ആണെങ്കിലും പെണ്ണിന് ഒരാൺ തുണ നല്ലതാണ്. നീ കൂടെ ഇരുന്നിടത്തു നിന്നല്ലേ വാക്കുകൾ കൊണ്ട് എന്നെ മാനഭംഗപ്പെടുത്തിയത്. ഇച്ചായൻ കടുവയായിരുന്നു. നീയടക്കം ഒരു മൃഗവും ഭയക്കാതെ ഇരുന്നിട്ടില്ല. ഞാൻ കടുവയുടെ ഭാര്യയാണടാ.”

അവൾ അവനെ ഉന്തി സെറ്റിയിൽ ഇട്ടു.

“നീ ഇച്ചായന് കൊടുത്തതിന്റെ ബാക്കിയാണ് നീ ഇപ്പോൾ കുടിച്ചത്. എന്റെ നഷ്ടം വലിയതാണ്. അത് നികത്താൻ നിനക്കെന്നല്ല. ആർക്കും കഴിയില്ല. ഇനിയിപ്പോ ജയിലിൽ ആണേൽ എന്ത്, എവിടായാൽ എന്താണ്..”

രാജു പിടഞ്ഞു എണീക്കാൻ ശ്രമിക്കുമ്പോൾ ഹൃദയത്തോട് ചേർന്നു വെടി പൊട്ടി. രക്തം വാർന്നു പിടഞ്ഞു പിടഞ്ഞു വീഴുമ്പോൾ അവസാന കാഴ്ചയെന്നോണം നഗ്‌നമായ സൂസന്നയുടെ ഉടൽ അവൻ കണ്ടു.

“ഇതിന് വേണ്ടി അല്ലേ നീയത് ചെയ്തത്. കണ്ട് ചാക്. ആറു പിള്ളേരെ കടുവ മാത്തന് കൊടുത്ത ദേഹം.”

രാജു നിശ്ചലനായി.

“അവൻ കടുവയായിരുന്നേൽ അവള് കടുവയുടെ പെമ്പിളയായിരുന്നു”
വേലിക്ക് പുറത്തു നാട്ടുകാർ ചർച്ച ആരംഭിച്ചു.
വൈധവ്യത്തിന്റെ മൂടുപടത്തിനുള്ളിൽ പോലീസുകാർക്ക് ഒപ്പം സൂസന്ന നീങ്ങുമ്പോൾ മാത്തൻ ഉണ്ടാക്കിയ പേരിന്റെ ആറടി നിഴലും അവളുടെ കൂടെ നടക്കുന്നുണ്ടായിരുന്നു.

🖋️ലിസ ലാലു.

Post Views: 26
7
Lisa Lalu

Writer, Reader Singer, Teacher 💙

9 Comments

  1. മിനി സുന്ദരേശൻ on November 30, 2024 1:57 AM

    Super👍❤️

    Reply
  2. Anjana Manohar S on September 18, 2023 2:01 PM

    Superrr❤️

    Reply
  3. Divya Sreekumar on September 18, 2023 10:10 AM

    പ്രതികാരം👍👍👌👌

    Reply
    • SHEEJA VIJAY on September 19, 2023 5:10 PM

      കിടുക്കി 👍👍👍👍

      Reply
  4. Jayalekshmi krishnan on September 17, 2023 9:07 PM

    നന്നായി എഴുതി… 🌹

    Reply
    • Nishiba M on September 18, 2023 12:00 AM

      മനോഹരം. ശക്തമായ രചന

      Reply
  5. Neethu Krishnan on September 17, 2023 3:33 PM

    പതിവ് പോലെ മനോഹരം 🥰

    Reply
    • Sobha on September 17, 2023 11:11 PM

      Super craft!കിടു 👌👌👌.

      Reply
  6. Joyce Varghese on September 8, 2023 1:22 AM

    Super 👌❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.