Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുതിയ രൂപം !
കഥ ജീവിതം സ്ത്രീ

പുതിയ രൂപം !

By Salini MuraliAugust 11, 2023Updated:August 11, 20234 Comments6 Mins Read369 Views
Bookmark Now
Please login to bookmark Close

No account yet? Register

“നന്ദേട്ടാ എനിക്ക് പോയേ പറ്റൂ. പ്ലീസ് ഇതെങ്കിലും സമ്മതിച്ചു തരണം.. ”

“പിന്നെ.. ജോലിക്ക് പോയി പത്ത് കാശ് കൊണ്ട് വരാനൊന്നുമല്ലല്ലോ കൊച്ചിനെയും ഇട്ടേച്ച് ഈ പ്രായത്തിൽ പഠിക്കാനെന്നും പറഞ്ഞു ഒരുങ്ങിക്കെട്ടി  പോകുന്നത്… ”

നന്ദേട്ടന്റെ അമ്മ ഇത് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ ബഹളം ആണ്.. കുഞ്ഞുണ്ടായി പോയത് ഒരു വലിയ കുറ്റം പോലെ ആണ് അവരുടെ സംസാരം കേട്ടപ്പോൾ തോന്നിയത്..

തന്റേതായ ഒരു കാര്യത്തിനും സ്വയം ഒരു തീരുമാനം എടുക്കാൻ കഴിയാത്ത ഗതികേട് ഓർത്തപ്പോൾ നിരാശ തോന്നി.

പഠിക്കാൻ മിടുക്കിയായ മകളെ വീണ്ടും വീണ്ടും പഠിപ്പിക്കണമെന്ന് അമ്മയ്ക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.

പക്ഷെ ആഗ്രഹം കൊണ്ട് മാത്രം കാര്യങ്ങൾ ഒന്നും നടക്കില്ലല്ലോ !

ചെറുപ്പത്തിലേ വിധവയാകേണ്ടി വന്ന അമ്മ  രണ്ട് പെൺ മക്കളെയും കൊണ്ട് ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതി ആണ് ഇവിടെ വരെയെത്തിച്ചത്.

ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സ്കൂൾ ടീച്ചർ ആകണമെന്നായിരുന്നു വലിയ ആഗ്രഹം. അതിന് വേണ്ടി ആത്മാർത്ഥ ശ്രമം നടത്തുമ്പോഴായിരുന്നു ജീവിതം മാറ്റിമറിച്ച സംഭവങ്ങൾ തന്നെ ഒരു പുതിയ തുരുത്തിലെത്തിച്ചത്.

അപ്രതീക്ഷിതമായി വന്ന ഒരു വിവാഹലോചന അമ്മയുടെ മനസ്സിൽ ചെറിയ ചാഞ്ചാട്ടം ഉണ്ടാക്കിയത് അറിഞ്ഞപ്പോൾ വിഷമവൃത്തത്തിൽ അകപ്പെട്ടത് പോലെ ആയി.

അമ്മയ്ക്കും അനിയത്തിക്കും തുണയാകാൻ എത്രയും പെട്ടന്ന് പഠിച്ചു ഒരു ജോലി വാങ്ങിക്കണം എന്ന തന്റെ തീരുമാനം ഇളക്കുന്ന തരത്തിൽ അമ്മ കണ്ണുനീരും പ്രാരാബ്ദങ്ങളും മുന്നിൽ നിരത്തി വെച്ചപ്പോൾ കുറച്ചു ദിവസം മൗനവ്രതം പാലിച്ചു.

“ഇത് ദൈവമായിട്ട് കൊണ്ട് വന്ന ആലോചനയാണ് മോളെ. നിനക്ക് പഠിക്കാനാണ് ആഗ്രഹമെങ്കിൽ അവർ ഇനിയും പഠിപ്പിക്കാൻ തയ്യാറാണ്..നിനക്ക് താഴെ ഒരു പെണ്ണും കൂടി ഉണ്ടെന്ന് മറക്കരുത്. അച്ഛനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഞാൻ നിർബന്ധിക്കില്ലായിരുന്നു. എനിക്കും എന്റെ മക്കൾ പഠിച്ചു വലിയ നിലയിലാകണമെന്നു തന്നെയാണ് ആഗ്രഹം..”

അമ്മ എങ്ങലോടെ സാരിത്തുമ്പിൽ മുഖം തുടച്ചു..

ഒടുവിൽ സമ്മതം മൂളുകയല്ലാതെ  മറ്റ് വഴികളൊന്നുമില്ലായിരുന്നു..

പെണ്ണുകാണാൻ വന്നവരുടെ മുന്നിൽ ചായയുമായി ചെല്ലുമ്പോൾ മുഖം മിനുക്കാനോ മുടി കെട്ടാനോ ഒന്നും മെനക്കെട്ടില്ല.

അലസമായ വേഷത്തോടെയും അലഷ്യമായ  നോട്ടത്തോടെയും  നിന്ന പെൺകുട്ടിയെ ചുഴിഞ്ഞു നോക്കിയ കാരണവന്മാർ പരസ്പരം ഒന്ന് നോക്കി.

പേരും പഠിത്തവും ചോദിച്ചവർക്ക് മുഖത്ത് തെളിച്ചം കുറഞ്ഞതിന്റെ കാരണവും കൂടി അറിയണമായിരുന്നു.

“അയ്യോ അത് മോൾക്ക് ഇനിയും പഠിക്കണമെന്നാണ് ആഗ്രഹം. ഇനിയും ഒരു വർഷം കൂടി ഉണ്ടല്ലോ അതാണ് അവളുടെ വിഷമം..”

“അതിന് ഇത്രയും വിഷമിക്കാൻ എന്തിരിക്കുന്നു. കെട്ട് കഴിഞ്ഞാലും പഠിക്കാല്ലോ അല്ലേ.”

അടുത്തിരുന്നവരെ നോക്കിയാണ് ഒരാളത് പറഞ്ഞത്.

ദുർബലമായ മൂളലുകൾ ആയിരുന്നു അതിനുള്ള പ്രതികരണങ്ങൾ..

ആരോ ചെറുക്കനെ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുമ്പോഴാണ് മുൻപിലിരുന്നു ചായയും പലഹാരങ്ങളും മത്സരിച്ചു കഴിക്കുന്നവരുടെ നേർക്ക് ഒന്ന് നോക്കിയത്.

അവരിൽ തന്നെ മാത്രം ഉറ്റു നോക്കിയിരിക്കുന്ന ഒരാൾ നോട്ടം കണ്ട് ഒന്ന് ചിരിച്ചു. കാണാൻ കൊള്ളാം. കുഴപ്പമില്ല എന്ന് മനസ്സിൽ ആരോ പറയുന്നു.

തിരിഞ്ഞു നടക്കുമ്പോൾ അനിയത്തി ചെറിയൊരു ചിരിയോടെ ചോദിച്ചു.

“ചെറുക്കൻ അടിപൊളി ആണ് അല്ലെ ചേച്ചി?”

ഹും അടിപൊളി!!

നല്ല സമ്പത്തീകമുള്ള വീട്ടിൽ നിന്ന് വന്നവർക്ക് പെണ്ണ് കാണാൻ വർക്കത്തുണ്ടായിരിക്കണം എന്ന് മാത്രമായിരുന്നു ഡിമാൻഡ്.

പത്തൊൻപതാം വയസ്സിൽ വിവാഹം നടക്കുമ്പോൾ ബന്ധുക്കൾ അടക്കം പറഞ്ഞു. ഭാഗ്യമുള്ള പെണ്ണാണ്. അല്ലേൽ ഇത്ര പെട്ടന്ന് ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു ആരേലും ഈ കാലത്ത് വരുമോ? അച്ഛനില്ലാത്തവൾ എന്നൊരു സഹതാപം തോന്നി പലരും വിവാഹ സമ്മാനങ്ങളായി കവറിനുള്ളിൽ വെച്ച് തന്നത്  കുറെ നോട്ടുകളായിരുന്നു!

ആരും കുറ്റം പറയാത്ത രീതിയിൽ തന്നെ അമ്മ തന്നെ കല്യാണപ്പന്തലിലേക്ക് ഒരുക്കിയിറക്കി.

വിലകൂടിയ പട്ടുസാരികളിലും ദേഹം മറയുന്ന ആഭരണങ്ങളിലും സമ്പന്നത എടുത്തു കാട്ടാൻ ചെറുക്കൻ വീട്ടുകാർ മത്സരിക്കുന്നത് പോലെ തോന്നി.

സമ്മാനങ്ങളുമായി വന്ന കൂട്ടുകാരികൾ ചെവിയിൽ അടക്കം പറഞ്ഞു.

“നിന്റെ സെലെക്ഷൻ ഉഗ്രനായിട്ടുണ്ട് കേട്ടോ.

ഇനി നിന്റെ പഠിത്തമൊക്കെ കണക്കാ..”

നിർദോഷമായ ഫലിതങ്ങൾ നെഞ്ചിൽ  മുറിവുണ്ടാക്കുന്നത് അവരെങ്ങനെ അറിയാനാണ്..

“ഇല്ല ഞാൻ വരും. എനിക്ക് ഇനിയും പഠിക്കണം.”

മംഗളമായി നടന്ന വിവാഹത്തിന് ശേഷം പുതിയ വീടിന്റെ അകത്തളങ്ങളിലേക്ക് വലതു കാൽ വെച്ച് പ്രവേശിക്കുമ്പോൾ വലിയ വീടിന്റെ മോടിയും വലുപ്പവും തന്നെ പരിഹസിക്കുന്നത് പോലെയാണ് തോന്നിയത്.

ഇത്രയും ആഡംബരം വേണമായിരുന്നോ.

ഭർത്താവിന്റെ രണ്ട് സഹോദരിമാർ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ട് പോയി എല്ലാം കാട്ടിത്തന്നു.

വിവാഹിതരായ അവരുടെ വീടുകൾ കുറച്ചകലെ ആയിരുന്നു..

പിന്നീടുള്ള ദിവസങ്ങളിൽ വിരുന്നു പോക്കും യാത്രകളുമായി ആകെ ബഹളമയമായിരുന്നു.

വീട്ടിൽ പോയിട്ട് തിരികെ വരുമ്പോൾ മറക്കാതെ കൈയിൽ കരുതിയത് പഠിക്കാനുള്ള പുസ്തകങ്ങൾ മാത്രമായിരുന്നു.

നന്ദേട്ടൻ ആളൊരു പാവമാണ്. എല്ലാം മൂളിക്കേൾക്കും. പക്ഷെ അഭിപ്രായങ്ങളും തീരുമാനങ്ങളും വീട്ടിലെ സർവ്വാധികാരിയായ അമ്മയുടേതായിരുന്നു.

അടുക്കളയിൽ അമ്മയോടൊപ്പം എല്ലാം സഹായിച്ചു കൊടുത്തിട്ട് പഠിക്കാൻ ഉള്ളതൊക്കെ എടുത്തു മറിച്ചു നോക്കുമ്പോൾ ആയിരിക്കും അമ്മയുടെ നീണ്ട വിളി വരുന്നത്..

ചെയ്യാനില്ലാത്ത എന്തെങ്കിലും ഒക്കെ പുതിയ ജോലികൾ അമ്മ തനിക്കായി കണ്ട് വെച്ചിട്ടായിരിക്കും വിളിക്കുന്നത് എന്ന് നല്ല നിശ്ചയമുണ്ട്.

ആരോടും മുഖം കറുപ്പിക്കാതെ ഓരോന്നും ചെയ്യുമ്പോഴും കോളേജിലെ ക്ലാസുകൾ ഓരോന്നായി നഷ്ടമാകുന്നതിന്റെ വേദനയിൽ ആയിരുന്നു മനസ്സ്.

സി എ കാരനായ നന്ദേട്ടൻ എന്തിനാണ് പഠിത്തം പൂർത്തിയാകാതെ തന്നെ വിവാഹം കഴിച്ചതെന്ന് പല വട്ടം ചോദിക്കാൻ ആഗ്രഹിച്ചു. നല്ല പഠിത്തക്കാരിയെയോ പണക്കാരിയെയോ കെട്ടിയിരുന്നെങ്കിൽ ഇത്ര ചെറുപ്പത്തിലേ തനിക്ക് ഒരു കുടുംബിനിയാകേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

പല രാത്രികളിലും അദ്ദേഹത്തിന്റെ നെഞ്ചിൽ മുഖം ചേർത്ത് വിങ്ങലോടെ കിടക്കുമ്പോൾ പുസ്തകങ്ങൾ തന്നെ നോക്കി ഒരു മൂലയിൽ ഇരുന്നു അടക്കിപ്പിടിച്ചു തേങ്ങുന്നുണ്ട് എന്ന് തോന്നി.

മാസങ്ങൾ ഒരുപാട് തവണ തന്നെ കബളിപ്പിച്ചു കൊണ്ട് കടന്ന് പോയി..

മാസമുറ തെറ്റിയത് അറിയാതെ പഴയതിലും കൂടുതൽ ജോലി ചെയ്തു.

ആരോടൊക്കെയോ ഉള്ള  പക വീട്ടൽ പോലെ.

ഒടുവിൽ തലചുറ്റലും ഓക്കാനവും വന്ന് തളർന്ന് വീഴുമ്പോൾ കണ്ട സ്വപ്‌നങ്ങൾ ഒക്കെയും ആരൊക്കെയോ തല്ലിക്കെടുത്തിയ സങ്കടമാണുണ്ടായത്.

ഇരുപതാം വയസ്സിൽ ഒരു പെൺകുഞ്ഞിന്റെ അമ്മയാകുമ്പോൾ അന്ന് വീട്ടിൽ വല്ലാത്ത ആഘോഷമായിരുന്നു.

കുഞ്ഞിനെ കാണാൻ വന്നവരിൽ ആരോ ഉപേക്ഷിച്ചിട്ട് പോയ ചില വാക്കുകളുടെ കൂർത്ത വക്കുകൾ കൊണ്ട് കയറി നെഞ്ചകം മുറിഞ്ഞു പോയിരുന്നു.

“നന്ദൂന് കുഴപ്പമൊന്നും ഇല്ലാന്ന് ഇപ്പോൾ മനസ്സിലായില്ലേ.. എന്തായാലും രണ്ടാമത് അവനെക്കൊണ്ട് കെട്ടിക്കാൻ തോന്നിയത്

നല്ല കാര്യമായി..”

“അതെയതെ..പണം ഇല്ലെങ്കിലെന്ത്. ഈ കുട്ടിയാണ് അവന് വിധിച്ചിരിക്കുന്നത്..’

കണ്ണുകൾ അടച്ചു കിടന്നത് കൊണ്ട് അവൾ ഉറക്കമാണെന്ന് അവർ തെറ്റിദ്ധരിച്ചു പോയിരുന്നു..

പക്ഷെ കേട്ടത് സത്യം തന്നെ ആണോ എന്ന് അറിയാനൊരു വാശി തോന്നി. അവകാശവും!

തന്റെ അരികിലായി കയ്യും കാലുമിളക്കി കിടന്ന കുഞ്ഞിനെ നന്ദേട്ടൻ കൊഞ്ചിപ്പിക്കുമ്പോഴാണ് ആ ചോദ്യം ഒരു വിഴുപ്പ് കെട്ട് പോലെ മുന്നിലേക്ക് ഇട്ടുകൊടുത്തത്..

“ഞാൻ എത്രാമത്തെ ഭാര്യയാണ് നന്ദേട്ടന്റെ..?”

ഒന്ന് ഞെട്ടിയെങ്കിലും ആൾ മുഖത്ത് പ്രസന്നത വരുത്താനാണ് ശ്രമിച്ചത്..

“നീ എല്ലാം അറിഞ്ഞതല്ലേ..പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം?”

ഇത്തവണ ഞെട്ടിയത് ഞാൻ ആയിരുന്നു എന്ന് ആളറിഞ്ഞില്ല . എന്ത് അറിഞ്ഞു എന്നാണ്?

“ഞാൻ ഒന്നും അറിഞ്ഞിട്ടില്ല. എന്നോട് ആരും ഒന്നും പറഞ്ഞിട്ടുമില്ല…”

ലേശം കടുപ്പിച്ചു തന്നെ ആണ് അത് പറഞ്ഞത്.

ഒരു വലിയ ചതി തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ എന്നൊരാശങ്ക ഉള്ളിലൊരു അപായമണി മുഴുക്കുന്നുണ്ട്‌..

ചെറുപ്രായത്തിൽ എത്തിപ്പിടിക്കാൻ കഴിയാത്ത ഭാരങ്ങൾ തന്റെ തലയിൽ കെട്ടിവെച്ചു തന്നത് പ്രിയപ്പെട്ടവർ എന്നു കരുതിയവർ തന്നെ ആണല്ലോ എന്നോർത്തായിരുന്നു നടുക്കം മുഴുവനും!

ഒരു രണ്ടാം കെട്ടുകാരനായിരുന്നു തന്റെ ഭർത്താവ് എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയുന്നില്ല..

കണ്ണിൽ നിന്നൊഴുകിയിറങ്ങിയ ചോര വറ്റിപ്പോയ വേദനകൾ മരവിച്ചു പോയ മുഖത്ത് തറച്ചു നിന്നു.

“ഉമേ.. നീയെന്താ ഇങ്ങനെ നോക്കുന്നത്..

നിന്നെ ഇതൊന്നും ആരും അറിയിച്ചില്ലേ..?”

എങ്ങലടികൾ ശക്തമായപ്പോൾ ഉറങ്ങി കിടന്ന കുഞ്ഞ് ഒന്ന് ഞരങ്ങി.

അയാൾ അവളെ ചേർത്ത് പിടിച്ചു അശ്വസിപ്പിക്കുമ്പോലെ ..

പിന്നെ ശബ്ദം താഴ്‌ത്തി കഴിഞ്ഞു പോയ പലതും ഓരോന്നായ് അവൾക്ക് മുന്നിൽ നിരത്തി വെച്ചു.

ആദ്യ ഭാര്യ വലിയൊരു വീട്ടിലെ ഒറ്റപ്പുത്രിയും, സീരിയൽ രംഗത്ത് തിളങ്ങി നിന്ന ഒരു നടിയായിരുന്നുവെന്നും അയാളുടെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ പോലും അവൾക്ക് താല്പ്പര്യം ഇല്ലായിരുന്നുവെന്നും പറയുമ്പോൾ അയാളുടെ ഒച്ച ലേശം പതറിയിരുന്നു.

അവൾക്ക് സ്വന്തം കരിയർ മാത്രമായിരുന്നു വലുത്. വീട്ടിൽ എത്താൻ പല ദിവസങ്ങളിലും വൈകുമ്പോൾ ചോദ്യം ചെയ്യാൻ അവൾ ആരെയും അനുവദിച്ചിരുന്നില്ല. പിന്നീട് പല കഥകളും അവളെപ്പറ്റി കേൾക്കാൻ തുടങ്ങിയതോടെ വീട് യുദ്ധസമാനമായി.

അതോടെ രണ്ട് വർഷം മാത്രം ആയുസ്സുണ്ടായിരുന്ന വിവാഹ ബന്ധം വേർപെടുത്തുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ..

പക്ഷെ  ഒരു വിവാഹമേ വേണ്ടാ എന്ന് തീരുമാനിച്ച മകനെ ഒരു തുരുത്തിലടുപ്പിക്കാൻ അമ്മ പരിശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് ഉമ യുടെ വിവരം ബ്രോക്കർ പറഞ്ഞത്. അച്ഛനില്ലാത്ത ആ കുടുംബത്തെ ഒറ്റയ്ക്ക് നയിക്കുന്ന സമ്പത്തീകമായി ഒട്ടും മെച്ചമില്ലാത്ത അമ്മയും ഒരു സഹോദരിയും മാത്രമുള്ള അവളുടെ പ്രായം പക്ഷെ ഒരു വലിയ പ്രശ്‌നമായിരുന്നു. ഇത്രയും പ്രായം കുറഞ്ഞ പെൺ കുട്ടിയെ രണ്ടാം ഭാര്യ ആയി വിവാഹം കഴിക്കാൻ തീരെ താല്പ്പര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ  പെൺവീട്ടുകാരോട് തങ്ങളുടെ വിവരങ്ങൾ ഒന്നും  മറച്ചു വെച്ചതുമില്ല.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവളുടെ അമ്മ സമ്മതം മൂളി.എല്ലാം ഞാൻ മകളെ പറഞ്ഞു സമ്മതിപ്പിച്ചോളാം എന്ന് പറഞ്ഞു അവർക്ക് പ്രതീക്ഷ കൊടുത്തു.

പഠിക്കാൻ താൽപ്പര്യപ്പെടുന്ന മകൾക്ക് തുടർന്നും പഠിക്കാൻ അനുവാദം നൽകുമെന്നും,

തങ്ങൾക്ക് ഒരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു ജീവിതം മകൾക്ക് കിട്ടുമെന്ന സന്തോഷത്തിലുമായിരുന്നു അമ്മയപ്പോൾ .

അതുകൊണ്ട് മാത്രമായിരിക്കും ഈ വിവരങ്ങൾ ഒന്നും അവർ മറ്റാരെയും അറിയിക്കാതിരുന്നത്.

ഇനി താൻ പറ ഞാൻ കുറ്റക്കാരനാണോ..?മുൻപ് ഒരു വിവാഹം കഴിച്ചു എന്നത് മാത്രമാണ് എന്റെ ഭാഗത്ത്‌ നിന്നുള്ള ഒരു തെറ്റ്..

എല്ലാം കേട്ടിട്ടും ഒന്നും പറയാതെ അവൾ മുഖം കുനിച്ചിരുന്നു..

എന്നിട്ട് എന്നെ നിങ്ങൾ പഠിപ്പിക്കാൻ വിട്ടോ..എന്റെ അമ്മയ്ക്കും എനിക്കും തന്ന വാക്ക് പാലിച്ചോ??ആ ഒരൊറ്റ കാര്യം മാത്രമല്ലേ ഞാൻ ആവശ്യപ്പെട്ടുള്ളൂ..

ഉള്ളിൽ അതുവരെ എല്ലാം സഹിച്ചൊരു പഴയ പതിനെട്ടു കാരി ചിലമ്പിത്തെറിച്ച സ്വരത്തിൽ അയാളോട് ആർത്തലച്ചു പെയ്യുന്ന മഴ പോലെ കലഹിച്ചു കൊണ്ടിരുന്നു..

പഠിച്ചു നല്ല നിലയിൽ എത്തി കുടുംബത്തെ പോറ്റണമെന്ന് ആഗ്രഹിച്ചിട്ട് നടന്നത് ഒരു രണ്ടാം കെട്ടുകാരനായ പണക്കാരന്റെ ഭാര്യ എന്ന ലേബൽ കൊണ്ട് നടക്കാനും!!

പിന്നീട് അമ്മയെ കാണേണ്ടി വന്ന സാഹചര്യങ്ങളിൽ മനസ്സിനെ അടക്കിപ്പിടിച്ചു.

പലതും പലർക്കും വേണ്ടി ഉപേക്ഷിച്ചു പോയ മുറിപ്പെട്ട മനസ്സാണ് ഇന്ന് തന്റേത്.

ഓരോരുത്തർക്കും ഓരോ ന്യായങ്ങൾ ഉണ്ടാവും പറയാൻ. പക്ഷെ വെറുതെ പോലും അതൊക്കെയും കേട്ടിരിക്കാൻ ഉള്ള സഹനം ഇല്ലാതായിരിക്കുന്നു..മോൾ നടന്നു തുടങ്ങിയിരിക്കുന്നു.

ഇനിയും തന്റെ അവകാശം പിടിച്ചു വാങ്ങുക എന്നത് മാത്രമാണ് ലക്ഷ്യം.

പഠിക്കണം. ഒരു ജോലി ആണ് തന്റെ സ്വപ്നം.

പണക്കാരനായ ഭർത്താവിന്റെ മുൻപിൽ കൈ നീട്ടാതെ മാന്യമായി ജോലിക്ക് പോകുന്ന ഒരു ഭാര്യ ആകാൻ എന്ത് കൊണ്ട് തനിക്ക് കഴിയില്ല..

അന്ന് മുറിയിൽ വച്ചു ന്ദേട്ടനെ ഒറ്റയ്ക്കു കിട്ടിയപ്പോൾ തീരുമാനം അറിയിച്ചു. ഒരെതിർപ്പും കാട്ടാതെ നന്ദേട്ടൻ സമ്മതം അറിയിച്ചു.

പക്ഷെ മുൻപത്തെ അനുഭവം പോലെ ഇനിയും തന്നെ കൂടി നഷ്ടപ്പെടാൻ വയ്യ എന്ന് പറയുമ്പോൾ പുറത്ത് സ്വന്തം കാര്യത്തിനായി ഇറങ്ങി പോകുന്ന സ്ത്രീകളെയെല്ലാം ഒരേ കണ്ണോടെ കാണരുത് എന്ന് മാത്രമാണ് ഉറച്ച ശബ്ദത്തോടെ അവൾ പറഞ്ഞത്.

തന്റെ കണ്ണിലെ ആത്മവിശ്വാസം അത്രയ്ക്ക് ശക്തമായത് കൊണ്ടാവും പിന്നെ അയാൾ ഒന്നും പറഞ്ഞില്ല.

കൂടെ വരാൻ ഒരുങ്ങിയ ആളിനെ കണ്ടു ഉള്ളിലൊരു തണുപ്പ് വീണു.പാവം! താനും ഉപേക്ഷിച്ചു പോയാൽ പിന്നെ ജീവിച്ചിരിക്കില്ല എന്നുറപ്പാണ്.

പാല് കൊടുത്തു വയറു നിറപ്പിച്ച് കുഞ്ഞിനെ കുത്തി വീർത്ത മുഖത്തോടെ നിന്ന അമ്മയുടെ കയ്യിൽ ഏൽപ്പിക്കുമ്പോൾ കുഞ്ഞൊന്നു ചിരിച്ചു അവളെ നോക്കി.

കുഞ്ഞി പല്ലുകൾ കാട്ടിയുള്ള ആ ചിരി ഒരു ആശിർവാദം പോലെയാണ് തോന്നിയത്!

അമ്മ പഠിച്ചു മിടുക്കിയായിട്ട് വരാം കേട്ടോ.. അവൾ കുഞ്ഞ് മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്ത് വെച്ച് അല്പ നേരം നിന്നു.

വീട്ടിലെ എല്ലാ ജോലിയും പുലർച്ചെ എഴുന്നേറ്റ്  തീർത്തിരുന്നു.

എന്തെങ്കിലും തടസ്സം പറയാൻ അവർക്കിനിയും കാരണങ്ങൾ പുതിയത് കണ്ട് പിടിക്കേണ്ടി വരുമെന്ന് ഒരു ചിരിയോടെ ഓർത്തു..

കാറിലെ മുൻസീറ്റിൽ  ഭർത്താവിന്റെ അരികിലായി ശുഭ പ്രതീക്ഷയോടെ ഇരിക്കുമ്പോൾ വീണ്ടും ആ പഴയ കോളേജ് കുമാരി ആയതുപോലൊരു നിർവൃതി തന്നെ പൊതിയുന്നതായി തോന്നി!!

 

 

ശാലിനി മുരളി ✍️

Post Views: 39
6
Salini Murali

ഒട്ടും തിരക്കില്ലാത്ത തിരക്ക് പിടിച്ചൊരു അമ്മ !

4 Comments

  1. Shreeja R on October 12, 2023 8:04 AM

    അമ്മയോട് രണ്ട് വാക്ക് പറയേണ്ടതായിരുന്നു. മകളെ ബലി കൊടുത്തതിന്

    Reply
    • Suma Jayamohan on October 23, 2024 5:46 PM

      നല്ല കഥ❤️👌💐

      Reply
  2. Aathira Sethu on October 10, 2023 8:08 PM

    🥰

    Reply
  3. Nishiba M on October 8, 2023 11:38 PM

    മനോഹരം. ഹൃദ്യമായ അവതരണം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.