Browsing: Curated Blogs

സംഭവം കുറച്ചേറെക്കാലം മുമ്പ് നടന്നതാണ്. സ്വപ്നതുഷാരഭൂമിയായ ക്യാനഡായിലോ കാനഡ രാഗത്തിൽ മഴവില്ലിലെ “ശിവദം ശിവനാമം” എന്ന പാട്ടും പാടി കന്നഡ നാട്ടിലെ ജീവിതം മതിയാക്കി കുടിയേറിയ സമയം . വടക്കുന്നാഥന്റെ നാട്ടിൽ ജനിച്ചുവളർന്നയാളായതു കാരണം ശിവസ്തുതി എപ്പളും മ്മക്ക് മസ്റ്റാ .  “ചുള്ളാ… ങ്ങട്ട് വായോ” ന്ന്  ഹാർപ്പറേട്ടൻറെ ക്ഷണക്കത്തു കിട്ടിയതും  മ്മള് ബാംഗ്ലൂരിലെ ജോലി രാജിവെച്ച് കാനഡായിലോട്ട് പോന്നു. ട്രാൻസ്ഫർ കിട്ടാനുള്ള സാദ്ധ്യത ഒരു പരോപകാരി ഇടപെട്ട് ഇല്ലാണ്ടാക്കി.. അതോണ്ട് രാജി വെച്ചു ( അതിനെക്കുറിച്ച് മാത്രം ഒരു ചെറുകഥയെഴുതാനുള്ള സ്‌ക്കോപ്പുണ്ട് ) അമ്മ്യാർക്ക് ട്രാൻസ്ഫർ കിട്ടിയതുകാരണം കാനഡായിൽ കാലുകുത്തുമ്പോൾത്തന്നെ ഒരാൾക്ക് ജോലിയുണ്ടല്ലോ എന്ന ആത്മവിശ്വാസത്തിലാണ് ബ്രിട്ടീഷ് എയർവേയ്സിൽ കയറിയത്.  ഒട്ടും മോശമല്ലാത്ത തണുപ്പുള്ള ഒരു ഡിസംമ്പറിലാണ് നടാടെ കാനഡായിൽ കാലുകുത്തുന്നത്. പ്രശസ്ത ദന്തഡോക്ടർ ശ്രീ. അപ്പുകുട്ടൻ അവർകൾ പറയുന്നതു പോലെ “വിജ്രംബിച്ച്”  പോയി . യോഗ്യതകളേറെയുണ്ടെങ്കിലും കനേഡിയൻ എക്സ്പീരിയൻസ് ഇല്ലാത്തതു കാരണം ജോലി ഉടനെങ്ങും കിട്ടില്ല എന്നുറപ്പായിരുന്നു. എന്തു പണിയുമെടുക്കാം എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. മ്മടെ ഒരു എസ്റ്റിമേറ്റിൽ ഏതാണ്ടൊരു മൂന്നാലു മാസമെങ്കിലും ജോലി അന്വേഷിക്കേണ്ടി വരും എന്നുറപ്പിച്ചു. അതുവരെ സുഖമായി പണിയില്ലാതെയിരിക്കാം എന്നായിരുന്നു മോഹം.  ഭാഗ്യവശാൽ ലാൻഡു ചെയ്തു രണ്ടാഴ്ച കഴിഞ്ഞതും പ്രശസ്തമായൊരു ഇൻഷൂറൻസ് കമ്പനിയിൽ സെക്യൂരിറ്റി ആർക്കിടെക്റ്റായി ജോലി കിട്ടി. പക്ഷേ ജോലി സ്ഥലം സ്കാർബറോയിലായിരുന്നു . കിഴക്കേക്കോട്ടയിലുള്ള ആൾക്ക് പടിഞ്ഞാറേക്കോട്ടയിൽ ജോലി കിട്ട്യതു പോലെയുള്ള അവസ്ഥ .  ജോയിൻ ചെയ്ത ദിവസം തന്നെ ന്റെ ബോസ്സായിരുന്ന VP ( വൈസ് പ്രസി . ആളൊരു ജർമ്മൻ സായിപ്പാണ് ) ന്നോടു പറഞ്ഞു,  “ഡാ… ചുള്ളാ… നിന്റെ ടൈറ്റിൽ നോക്കണ്ടാ,  ഞാനില്ലാത്തപ്പോൾ നീയാണ് AVP ( കുഞ്ഞ്യേ ബോസ്സ് ) അതോണ്ട് ദിവസോം സ്യൂട്ടിൽ വേണം ഓഫീസിൽ വരാൻ . അതുപോലെ,  മ്മക്ക് രണ്ടു പേർക്കും കൂടി ഒരൊറ്റ സെക്രട്ടറിയേയുള്ളൂ. ഡയാന ബാർസിലോണ. അനക്ക് എന്താവശ്യമുണ്ടേലും ഡയാനയോട് പറഞ്ഞാ മതി. ഓള് വേറെ ബിൽഡിങ്ങിലാണ്, ഇവ്ടയല്ലാ.. പക്ഷേ എപ്പൊ വേണേലും ഫോണിൽ വിളിച്ചു പറഞ്ഞാ മതി. ഉടനെ നടക്കും. അത്രയ്ക്ക് കാര്യക്ഷമതയാണ്.”  അടുത്ത ദിവസം കാലത്ത് ഓഫീസിലെത്തിയതും ബോസ്സില്ലാ. ടൂറിലാണെന്ന് മനസ്സിലായി .  ക്യാബിനിലിരുന്ന് മീറ്റിങ്ങുകളെന്തെങ്കിലുമുണ്ടോന്ന് നോക്കുന്നതിനിടയിൽ ഫോൺ ചിലച്ചു ” ഹേയ് സംഗമേശ്വരൻ ഗുഡ് മോർണിങ്ങ്. ഹൗ ആർ യൂ? ദിസീസ് ഡയാന ഹിയർ.. ജസ്റ്റ് വാണ്ടഡ് ടു മേക്ക് ഷുവർ ദാറ്റ് യൂവാർ ഓക്കേ…

(ഒന്നാം ഭാഗം വായിക്കാതെ രക്ഷപ്പെട്ട ഭാഗ്യവാന്മാർക്ക്, ഹതഭാഗ്യരാകാൻ വേണ്ടി ലിങ്ക് ഇതാ ഇവിടെയുണ്ട് ) ഞാനും എന്റെ ജമഗയും ********************************** രാജി ചേച്ചിയുടെ വീട്ടിൽ നിന്നും, കാലിൽ…

“അപ്പുറത്ത് സ്റ്റേജിൽ ആനിവേഴ്സറി പരിപാടികൾ നടക്കുമ്പോൾ, ഇതാണിവിടെ പരിപാടി അല്ലേ? എല്ലാത്തിനേം ഞാൻ ശരിയാക്കുന്നുണ്ട്.” ടീച്ചറെ കണ്ട് ഞങ്ങൾ ഞെട്ടി. കഴുത്തിനു പുറകിലേക്ക് ഒരു മിന്നൽ പോലെ…

“ചില ആരാധകർക്കൊപ്പം ഫോട്ടോസ് എടുക്കേണ്ടി വരുന്ന നിമിഷങ്ങളിൽ അത്ര സുഖകരമല്ലാത്ത പല അനുഭവങ്ങളും ഉണ്ടാകാറുണ്ട്… ചിലർ വന്ന് അപ്രതീക്ഷിതമായി കവിളിൽ ഉമ്മ വെക്കും, ചിലർ എന്റെ പിൻഭാഗത്ത്…

അപ്പൊ ഇതായിരുന്നോ ഈ ട്യൂഷൻ ? ******************************** മഴയും ചെളിവെള്ളവും കൊണ്ടു നിറഞ്ഞു വഴിയും കുളവുമെല്ലാം ചളിഞ്ഞു-പിളിഞ്ഞു കിടന്നൊരു ജൂഞ്ചൂലായ് മാസം. വീട്ടുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട്…

മുദ്രകളില്ലാതെ അഭയം തേടുന്നവർ (Memoir) നീണ്ട കാലത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ദുബായിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി എനിക്ക് ഉദ്യോഗം  ലഭിക്കുന്നത്. ദുബായ് ഇൻവെസ്റ്റ്മെന്റ്  പാർക്കിൽ…

പ്രിയപ്പെട്ട ആദം, നിന്റെ വാരിയെല്ല് നഷ്ടപ്പെട്ടത്തിൽ  നിനക്ക് പരാതിയില്ലെന്നറിയാം. പക്ഷേ ആ വാരിയെലിന്  ഇന്നേതോ ആധാർകാർഡിന്റെ അടയാളമായി ജീവിക്കേണ്ടി വരുന്നു. നിന്നിലേക്കുള്ള ദൂരമാണ് എന്റെ ജീവിതമെന്ന വെളിപാടുണ്ടാവുമ്പോഴേക്കും…

” മോൾക്ക് എന്താ ഇത്ര ടെൻഷൻ? ” മോൾടെ ഈ തലവേദന ശാരീരികമായ ഒരസുഖം ആയിട്ട് തോന്നുന്നില്ല.. മോൾ പറ ന്തേലും ടെൻഷൻ ഉണ്ടോ മോൾക്ക്? ഗീത…

ജീവിതത്തിൽ പല ഘട്ടങ്ങളിലായി ഒരുപാട് ഉപദേശങ്ങൾ പലരിൽ നിന്നുമായി കിട്ടിയിട്ടുണ്ട്.അവയെല്ലാം ജീവിതത്തെ ഒരു പാട് സ്വാധീനിച്ചിട്ടുമുണ്ട്. ഒരു പ്രായത്തിൽ ഉപദേശത്തോളം അരോചകമായ ഒന്നും തന്നെയുണ്ടായിരുന്നില്ല.എന്നാൽ മൂത്തവർ വാക്കും…

എന്റെ മകനേ, അമ്മയ്ക്കറിയാം നിന്നെയങ്ങനെ വിളിക്കാൻ പാടില്ലെന്ന്. കൊതി കൊണ്ടാണ് ട്ടോ .. ‘ അമ്മ’ എന്ന് എന്നെ തന്നെ അഭിസംബോധന ചെയ്തതിലും മോനെന്നോട് പൊറുക്കണം.…