Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം -പാർട്ട് 10
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം -പാർട്ട് 10

By Nisha PillaiFebruary 10, 2024Updated:February 16, 2024No Comments6 Mins Read163 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം 

മുറിയിൽ നിന്നും പുക ഉയരുന്നത് ആനന്ദ് ശ്രദ്ധിച്ചത് അപ്പോഴാണ്. ആനന്ദിന്റെ കയ്യിലിരുന്ന സിഗരറ്റ്, താഴെ കിടന്ന പോളിത്തീൻ കവറിൽ തട്ടി, കവർ ഉരുകി തുടങ്ങിയിരുന്നു. അതിൽ നിന്നും തീപ്പൊരികൾ നിലത്തെ കാർപെറ്റിൽ വീണു തീ പടരാൻ തുടങ്ങി. ആനന്ദ് തീ ചവിട്ടി അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആനന്ദ് ടോയ്‌ലെറ്റ് ബക്കറ്റിൽ വെള്ളം നിറച്ചു കൊണ്ട് വന്നു, തീ പടർന്ന സ്ഥലത്തെല്ലാം വെള്ളം തളിച്ചു. മുറിയുടെ നിലവും കാർപെറ്റും നനഞ്ഞു. 

വെള്ളത്തുള്ളികൾ മുഖത്ത് വീണപ്പോൾ ധ്രുവൻ അനങ്ങിയതായി കസേരയിൽ ഇരുന്ന കെവിന് തോന്നി. 

“ധ്രുവൻ മരിച്ചിട്ടില്ലായെങ്കിൽ ? ഇവിടെ നിന്ന് അവനുമായി രക്ഷപ്പെടണം. “

ധ്രുവൻ മരിച്ചതായി അഭിനയിക്കുകയാണോ? പ്രാണായാമം വശമുണ്ടെന്നും കുറെ നേരം ശ്വാസം പിടിച്ചു വയ്ക്കാൻ കഴിയുമെന്നും ധ്രുവൻ പറഞ്ഞിരുന്നത് അവനോർത്തു. രക്ഷപെടാനുള്ള വഴി കണ്ടെത്താനായി കെവിൻ മുറിയുടെ നാലുവശത്തും കണ്ണുകളാൽ പരതി നോക്കി. 

തീ അണഞ്ഞപ്പോൾ, ആനന്ദ് വീണ്ടും ധ്രുവന്റെ അടുത്തേയ്ക്കു നടന്നു ചെന്നു. കറുത്ത ഷീറ്റിൽ അവനെ പൊതിയാനുള്ള ശ്രമം വീണ്ടും തുടങ്ങി. ശവം പൊതിഞ്ഞു കെട്ടി സീൽ ചെയ്തു വയ്ക്കണം, അതും കെവിന്റെ മുന്നിൽ വച്ച് തന്നെ വേണം. ആ കാഴ്ച കണ്ടു കെവിന്റെ മനോധൈര്യം കുറയണം. ആദ്യം എതിരാളിയെ ബലം കാട്ടി ഭയപ്പെടുത്തണം. പിന്നെ പതുക്കെ അവനെ കൊല്ലണം. ഇഞ്ചിഞ്ചായി, ഭയപ്പെടുത്തി കൊല്ലണം, അതാണ് രസം. 

ആനന്ദിന്റെ ഫോൺ ശബ്ദിച്ചു തുടങ്ങി. അയാൾ ചിരിച്ചു കൊണ്ട് സംസാരിയ്ക്കാൻ തുടങ്ങി. 

“ഒരുത്തനെ തീർത്തു. ഇനി ഒരുത്തനെ കൂടി.. കെവിൻ. ഡെഡ് ബോഡികൾ കെവിന്റെ കോഫീ എസ്റ്റേറ്റിൽ തന്നെ ഒരു കുഴിയെടുത്ത് മറയ്ക്കണം. നിങ്ങൾ രണ്ടും ഒരു ആംബുലൻസുമായി എന്റെ ഫ്ലാറ്റിലേക്ക് വാ. “

തൊട്ടു പിറകിൽ ഒരു ശബ്ദം കേട്ട് ആനന്ദ് തിരിഞ്ഞു നോക്കി. പിന്നിൽ പഴയൊരു ഇരുമ്പ് കസേരയും ഉയർത്തി പിടിച്ചു കൊണ്ട് കെവിൻ നില്ക്കുന്നു. നിൽക്കാൻ ബാലൻസ് ഇല്ലാതെ അവന്റെ ശരീരം കസേരയും കൊണ്ട് നിന്നാടുകയാണ്. കസേര കൊണ്ടവൻ ആനന്ദിനെ അടിയ്ക്കാനായോങ്ങി, അവൻ മറിഞ്ഞു വീഴാനൊരുങ്ങി. തന്റെ മേൽ വീഴാതിരിയ്ക്കാൻ ആനന്ദ് വശത്തേയ്ക്ക് ഒഴിഞ്ഞു മാറി. കെവിന്റെ കാലിൽ രണ്ടും പിടിച്ചു വലിച്ചു വശത്തേയ്ക്കിട്ടു. 

“നന്നായി, നിന്നെയും കൂടി എത്രയും പെട്ടെന്നു തീർത്താൽ… ഈ രാത്രി തന്നെ എനിക്ക് ഇവിടെ നിന്നും രക്ഷപെടാം. നിങ്ങൾ രണ്ടിന്റെയും ശവങ്ങൾ അവരെ ഏല്പിച്ചു ഞാൻ നേരെ എയർ പോർട്ടിലേയ്ക്ക് പോകും. ഒരു ഹണി മൂൺ ട്രിപ്പ്, ഒരു കോളേജ് കുമാരിയുടെ കൂടെ. പക്ഷെ കെവിൻ ക്രിസ്റ്റീനയുടെ ഗ്ലാമർ ഒന്നും ഇവൾക്കില്ല കേട്ടോ. “

ആനന്ദ് കയ്യിലിരുന്ന സർജിക്കൽ ബ്ലേഡ് കെവിന് നേരെ വീശി. ബ്ലേഡ് കെവിന്റെ കയ്യിലുരഞ്ഞു ചോര പൊടിഞ്ഞു. രക്തത്തുള്ളികൾ കണ്ടു പകച്ചു കെവിൻ പിറകോട്ടു നീങ്ങി. കെവിന്റെ മുഖത്തെ ഭയം ആനന്ദ് ആസ്വദിച്ചു. കെവിന്റെ കണ്ണുകളാകട്ടെ നിശ്ചലമായി നിലത്തു കിടക്കുന്ന ധ്രുവന്റെ മുഖത്ത് പതിഞ്ഞു. 

“പ്രിയപ്പെട്ട ധ്രുവൻ, നിന്നെയും കൂടി എനിക്ക് കൊലയ്ക്കു കൊടുക്കേണ്ടി വന്നല്ലോ. “

കെവിൻ വികാരത്താൽ അലറി വിളിച്ചു. പിന്നെ അതൊരു പൊട്ടിക്കരച്ചിലായി മാറി. അവന്റെ ശബ്ദം ആസ്വദിച്ചു നിന്ന ആനന്ദിന്, പെട്ടെന്നൊരു ഭയം ഉണ്ടായി. ഇവൻ്റെ കരച്ചിൽ കേട്ടു അയൽവാസികൾ ഉണരുമെന്ന ഭയം. ആനന്ദ് പെട്ടെന്ന് കെവിന്റെ വാ പൊത്തിപ്പിടിച്ചു. കെവിനേ ഭിത്തിയിലേയ്ക്ക് ചേർത്ത് നിർത്തി കൊണ്ട് ബ്ലേഡ് അവന്റെ കഴുത്തിനോട് ചേർത്ത് വച്ചു. 

കോളിങ് ബെല്ലിന്റെ ശബ്ദം മുറിയ്ക്കുള്ളിൽ മുഴങ്ങി. 

“അവർ വന്നു. നിന്നെ അവർ തന്നെ പായ്ക്ക് ചെയ്‌തോളും”

കെവിനേ തള്ളിയിട്ടു അനന്ദ് വാതിൽ തുറന്നു. അയാൾ പ്രതീക്ഷിച്ചിരുന്നത് പോലെ അതയാളുടെ സുഹൃത്തുക്കൾ ആയിരുന്നില്ല. ഫ്ളാറ്റിലെ സെക്യൂരിറ്റി ആയിരുന്നു. നന്ദകുമാർ എന്ന വിരമിച്ച പട്ടാളക്കാരൻ, ജോലിയിൽ ഒരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല നന്ദൻ. എല്ലാവർക്കും അയാളെ ഇഷ്ടമായിരുന്നു, വിശ്വാസമായിരുന്നു. 

“സാർ ഇതുവരെ ഉറങ്ങിയില്ലേ. മുകളിലെ ഡോക്ടർ മീന മാഡം ഇവിടെ നിന്ന് ഒരു അലർച്ച കേട്ടെന്നു പറഞ്ഞു ഓഫീസിലേയ്ക്ക് വിളിച്ചു. ശബ്ദം കേട്ടത് ഇവിടെ നിന്നാണോ സാർ. ഒരു വലിയ അലർച്ച ഞാനും കേട്ടിരുന്നു. “

“ഏയ് ഞാൻ ടി വി കാണുകയായിരുന്നു. ഒരു ഇംഗ്ലീഷ് ഹൊറർ സിനിമ, അതിലെ ശബ്ദമായിരിക്കും ഡോക്ടർ കേട്ടത്. “

“ആണോ, ആയിരിക്കും സാർ. “

വിശ്വാസം വരാത്തതുപോലെ സെക്യൂരിറ്റി ആനന്ദിനെ ചുഴിഞ്ഞു നോക്കി. അയാൾ നേരെ ഫ്ളാറ്റിലെ ഗേറ്റിൽ പോയി ടോർച്ചടിച്ചു നാലു ഭാഗത്തും നോക്കി. 

അയാൾ പോയെന്നു ഉറപ്പു വരുത്തിയ ശേഷം ആനന്ദ് വാതിലടച്ചു. പോക്കറ്റിൽ നിന്നും ഫോണെടുത്തു സുഹൃത്തിനെ വിളിച്ചു. 

“നിങ്ങൾ ഇതുവരെ പുറപ്പെട്ടിട്ടില്ലേ. വണ്ടി റോഡിൽ ഇട്ടിട്ടു കയറി വരണം. ആ സെക്യൂരിറ്റിക്ക് എന്തോ സംശയം തോന്നിയിട്ടുണ്ട്. ചിലപ്പോൾ അയാളെ കൂടി, നമുക്ക് മൂന്ന് ശവങ്ങൾ കുഴിച്ചു മൂടേണ്ടി വരും. “

ഫോൺ വച്ചിട്ട് തിരികെ വന്നപ്പോൾ കെവിനെ കാണാനില്ല. ധ്രുവന്റെ ശരീരം പകുതി പൊതിഞ്ഞ നിലയിൽ കിടക്കുന്നു. കെവിനെവിടെ? ഹാളിലും ബെഡ്‌റൂമിലുമെല്ലാം നോക്കി. അവിടെയൊന്നും കെവിനേ കണ്ടില്ല. അടുക്കളയിലേക്കുള്ള വാതിൽക്കൽ രക്തത്തുള്ളികൾ കണ്ടു. നേരെ അടുക്കളയിലേയ്ക്ക് നടന്നു. അടുക്കളയിൽ നിന്നും ബാൽക്കണിയിലേക്കുള്ള ഡോർ കം വിൻഡോ പകുതി തുറന്നു കിടക്കുന്നു. അതിലൂടെ ബാൽക്കണിയിലേയ്ക്ക് നോക്കി. നിലത്തെങ്ങാനും ഒളിച്ചു കിടക്കുന്നുണ്ടോയെന്ന്, അവിടെയും കെവിനുണ്ടായില്ല. 

“നാശം ! ആ സെക്യൂരിറ്റിക്ക് വരാൻ കണ്ട സമയം. അവൻ രക്ഷപെട്ടു. അവനെ കണ്ടു പിടിയ്ക്കണം. ബോസിനെ വിളിക്കണം. അയാളുടെ ആളുകൾ ഈ രാത്രി നഗരം മുഴുവൻ തപ്പട്ടെ. ഇന്ന് തന്നെയവനെ കണ്ടെത്തണം. “

ആനന്ദ് കുനിഞ്ഞിരുന്നു ധ്രുവൻ്റെ കാലുകൾ പ്ലാസ്റ്റിക് നാടകൾ കൊണ്ട് കൂട്ടിക്കെട്ടി. ശരീരവും മുഖവും മറച്ചു പൊതിഞ്ഞെടുത്താൽ ആംബുലൻസിൽ കൊണ്ട് പോകാൻ എളുപ്പമാണ്. ഇനി ആ സെക്യൂരിറ്റിയെ കൂടി കൊല്ലണം. 

ധ്രുവനിൽ നിന്നും നേരിയ ഞെരക്കം കേട്ട പോലെ. ധ്രുവന്റെ മൂക്കിന്റെ താഴെ ആനന്ദ് വിരൽ ചേർത്ത് വച്ചു. 

“ശ്വാസമുണ്ടോ? ഇവൻ മരണത്തിൽ നിന്നും രക്ഷപെട്ടു വന്നവനാണ്, ഇനി ഒരിക്കൽ കൂടി…. അത് വേണ്ട. “

മുറിയുടെ മൂലയിൽ വച്ചിരുന്ന പഴയൊരു ക്രിക്കറ്റ് ബാറ്റ് ആനന്ദ് ഉയർത്തി പിടിച്ചും കൊണ്ട് ധ്രുവന്റെ തല ലക്ഷ്യമാക്കി മുന്നോട്ടടുത്തു. കൈയുയർത്തി ബാറ്റ് കൊണ്ട് അവന്റെ തല നോക്കി ആഞ്ഞടിച്ചു. വേഗതയും ഉന്നവും കിറു കൃത്യമായിരുന്നു. എവിടെയാണ് പിഴച്ചത്?ബാറ്റ് നിലത്തെത്തുന്നതിനു മുൻപ് ധ്രുവന്റെ ശരീരമൊന്നു അനങ്ങുകയും വലതു വശത്തേയ്ക്ക് വേഗതയിൽ ഉരുണ്ടു മാറുകയും ചെയ്തു. 

“ഇതെന്ത് കഥ ? ഈ നാറി ചത്തില്ലേ. ഇവനല്ലേ ബോധം നഷ്ടപ്പെട്ട് അനങ്ങാതെ കിടന്നത്. ശ്വാസം പോലുമില്ലാതെ കസേരയിൽ നിന്നും നിലത്തു വീണത്. “

കൂടുതൽ ആലോചിയ്ക്കാൻ സമയം കിട്ടുന്നതിന് മുൻപ് പിറകിൽ നിന്നും ആനന്ദിന്റെ തലയിലൊരു അടി കിട്ടി. തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ കെവിൻ, കയ്യിലൊരു ഇരുമ്പു ദണ്ഡ്. അടുത്ത അടി കൃത്യം ആനന്ദിന്റെ തിരുനെറ്റിയിൽ വീണു. പിന്നിൽ നിന്നും ധ്രുവൻ ആനന്ദിന്റെ വായിലേയ്ക്ക് തുണി കുത്തിക്കയറ്റി. പിന്നെ നിർത്താതെയുള്ള അടിയായിരുന്നു. ഒരു മാനസിക രോഗിയെ പോലെ കെവിൻ അവന്റെ തല അടിച്ചു തകർത്തു. ചോരയും തലച്ചോറും തറയിലും ഭിത്തിയിലും തെറിച്ചു വീണു. എന്നിട്ടും ഒരുന്മാദിയെ പോലെ കെവിൻ മർദനം തുടർന്നു. 

“കെവിൻ… നിർത്തൂ. ഒരു വണ്ടിയുടെ ശബ്ദം, ഒരു പക്ഷെ അവന്മാർ ആയിരിക്കും വന്നത്. നമ്മുടെ ശവം കൊണ്ട് പോകാൻ. “

കയ്യിലേയും പുറത്തെയും ചോര കഴുകി കളഞ്ഞു കെവിനും ധ്രുവനും അടുക്കള വഴി ബാൽക്കണിയിൽ ഇറങ്ങി. അവിടെ നിന്നും ഒരാൾ പൊക്കമുള്ള മതിൽ ചാടി കടന്നു. ധ്രുവൻ്റെ അവസ്ഥ വളരെ മോശമായിരുന്നു. അവനു നടക്കാൻ പോലും പറ്റാതെയായി. വേച്ച് വേച്ച് നടക്കുന്ന ധ്രുവനെ താങ്ങി കൊണ്ട് കെവിൻ ഇരുട്ടിനെ മറപറ്റി നടന്നു. 

സെക്യൂരിറ്റിയുടെ കസേരയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നന്ദകുമാറിനെയവർ ദൂരെ നിന്ന് കണ്ടു.. 

“ആനന്ദിന്റെ ആജ്ഞ പ്രകാരം സെക്യൂരിറ്റിയെ അവർ കൊന്നതാകും. “

ഗേറ്റിൽ നിന്നും മാറി ഒരു ആംബുലൻസ് പാർക്ക് ചെയ്തിരിക്കുന്നു. 

“ബെല്ലടിച്ചിട്ടു വാതിൽ തുറന്നില്ലെങ്കിൽ അവർ ആനന്ദിന്റെ ഫോണിൽവിളിക്കും, മറുപടി ഇല്ലെങ്കിൽ അവർ വാതിൽ തല്ലി പൊളിക്കും. അകത്തു കയറുമ്പോൾ ആനന്ദിന്റെ ശവം കാണും. അവർ ഇവിടെയൊക്കെ നമ്മളെ തപ്പും. നമ്മുടെ പിന്നാലെ വരും, നമ്മളെ കണ്ടു പിടിയ്ക്കും. അതിനു മുൻപ് ഇവിടെ നിന്നും കടക്കണം. “

“ഇനി അവരുടെ ബോസ്, അവനെ കണ്ടു പിടിച്ച് തീർക്കണം. സമീറിന് മുകളിൽ ഒരു ബോസ്സുണ്ടെന്നു എനിക്കറിയില്ലായിരുന്നു. “

“കെവിൻ ആരാണീ ബോസ് ? അറിയാത്ത അയാളെ നമ്മളെങ്ങനെ കണ്ടെത്തും. “

“അയാൾ നമ്മളെ തേടി പുറത്തു വരും ധ്രുവൻ. പുകഞ്ഞു തുടങ്ങിയാൽ പിന്നെ അയാൾക്ക്‌ മാളത്തിൽ ഏറെ നേരം ഒളിച്ചിരിക്കാൻ കഴിയില്ല. “

രണ്ട് പേരും കുറെയേറെ ദൂരം നടന്നു. ആമ്പുലൻസിൻ്റെ ഒച്ച അടുത്തെത്താറായപ്പോൾ റോഡിന്റെ വശത്തെ ഇരുട്ടിൽ അവർ കമഴ്ന്ന് കിടന്നു. വന്നവർ ആമ്പുലൻസിൽ മടങ്ങി പോയതാകും. 

ധ്രുവന് നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അവനെ സമീപത്തെ പെട്ടിക്കടയുടെ അടുത്ത് ഇരുത്തി സ്കൂട്ടറെടുക്കാനായി കെവിൻ പോകാൻ തുനിഞ്ഞു. ഒരു പോലീസ് ജീപ്പ് ഫ്ലാറ്റിലേക്ക് കടക്കുന്നത് കണ്ട് ധ്രുവൻ കെവിനെ തടഞ്ഞു. 

“നമുക്ക് എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോകണം. ഇനിയും കൂടുതൽ പോലീസ് ഇങ്ങോട്ട് വരാൻ സാധ്യതയുണ്ട്. പൗലേസേട്ടൻ്റെ സ്കൂട്ടർ വച്ചിരിക്കുന്ന സ്ഥലത്തേക്ക് കുറെ ദൂരം കൂടിയുണ്ട്. അവിടേയ്ക്ക് പോകുന്നത് റിസ്കാണ് കെവിൻ. “

“എന്തായാലും ആ സ്കൂട്ടറിൻ്റെ പേരിൽ, നമ്മൾ കാരണം ആ മനുഷ്യൻ കഷ്ടപ്പെടാൻ പാടില്ല. നേരം വെളുക്കുന്നതിന് മുൻപ് തിരിക കൊണ്ട് ചെന്ന് വയ്ക്കണം. ഞാൻ പോയി വരാം. പിടിയ്ക്കപ്പെട്ടാൽ നീ സോണിയെ വിളിയ്ക്കണം ഞാനെന്തായാലും പിടിയ്ക്കപ്പെടേണ്ടവനാണ്. “

“ഞാനും നിന്റെ കൂടെയുണ്ട് കെവിൻ. “

“വേണ്ട ധ്രുവൻ, നീ നിരപരാധിയാണ്. മാധവനും മധുവിനും നിന്നെ വേണം സഹായത്തിന്. പൗലോസേട്ടനെയും ചേട്ടത്തിയേയും ചതിയ്ക്കാൻ വയ്യ. “

കെവിൻ്റെ പിന്നിൽ സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു. വളരെ വേഗതയിൽ പാഞ്ഞ് ചെന്നപ്പോഴേക്കും വളരെ വൈകിയിരുന്നു. 

ഒരു രാത്രിയിൽ, സഹതാപം തോന്നി അഭയം കൊടുത്ത് രണ്ട് ചെറുപ്പക്കാരുടെ തിരോധാനം ചേട്ടനെ വിഷമിപ്പിച്ചിരുന്നു, അതും പൊന്ന് പോലെ സൂക്ഷിച്ചിരുന്ന പഴയ സ്കൂട്ടറും മോഷ്ടിച്ചു കടന്നതിൽ നല്ല വിഷമമുണ്ട് പൗലോസേട്ടന്. 

കടയുടെ മുന്നിൽ താടിക്ക് കയ്യും കൊടുത്തിരുന്നു പൗലോസേട്ടൻ തൻ്റെ വണ്ടി മടങ്ങി വരുന്നത് കണ്ട് ചാടി എഴുന്നേറ്റു. ചുവന്ന്, വലിഞ്ഞ് മുറുകിയ ചേട്ടൻ്റെ മുഖം അത്ര പന്തിയല്ല എന്ന് കണ്ട് കെവിൻ തൻ്റെ അഭിനയമികവ് പുറത്തെടുത്തു. 

✍️✍️✍️നിഷ പിള്ള

(തുടരും. )

മരണത്തിന്റെ പര്യവസാനം 11

Post Views: 68
2
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.