Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബാല്യത്തിന്റെ മാധുര്യം
കഥ കുട്ടികൾ

ബാല്യത്തിന്റെ മാധുര്യം

By Dr SreelakshmiAugust 17, 2023Updated:November 14, 2023No Comments4 Mins Read64 Views
Bookmark Now
Please login to bookmark Close

No account yet? Register

ഡ്രസിങ് ടേബിളിനോട് ചേർന്നുള്ള കണ്ണാടിയിൽ നോക്കി പച്ചയിൽ നേർത്ത ഗോൾഡൻ ബോർഡറുള്ള പട്ടുസാരിയുടെ ഞൊറിവുകൾ നേരെയാക്കുമ്പോഴാണ്, തന്നെ ഉറ്റു നോക്കിയിരിക്കുന്ന മെറിലിനെ അവൾ കണ്ണാടിയിലൂടെ കണ്ടത്. അവളുടെ മുഖത്തിനേക്കാൾ വലുതെന്നു തോന്നിപ്പിക്കുന്ന വട്ട കണ്ണടയ്ക്ക് ഉള്ളിലൂടെ രണ്ട് കുഞ്ഞു കണ്ണുകൾ ഹെലനെ പിന്തുടരാൻ തുടങ്ങിയിട്ട് അല്പംനേരമായിരുന്നു. അവൾ ഐ ലൈനർ കൊണ്ട് കണ്ണ് എഴുതുന്നതും ചുണ്ടുകളിൽ കടും ചുവപ്പ് നിറത്തിലെ ലിപ്സ്റ്റിക്ക് ഇടുന്നതുമെല്ലാം മെറിൽ കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.

“മെറിൽ…ഈ ഫ്രോക്ക് ആണോ നീ പാർട്ടിക്ക് ഇടുന്നെ? നിനക്ക് തീരെ ഡ്രസ്സ്‌ സെൻസ് ഇല്ല കേട്ടോ. പോയി ആ മെറൂൺ പാർട്ടി വെയർ എടുത്തിട്.”

ഹെലൻ ദൃതിയിൽ തന്റെ മേക്കപ്പ് സാമഗ്രികൾ അലമാരയിൽ എടുത്ത് വെയ്ക്കുന്നതിനിടെ പറഞ്ഞു.

“വേണ്ട…മമ്മി. ഇത് മതി ന്നെ. കല്യാണമൊന്നും അല്ലല്ലോ. അവിടുത്തെ ഗ്രാൻഡ്പായുടെ സിക്സ്റ്റിത്ത് ബർത്ത് ഡേ സെലിബ്രേഷൻ അല്ലെ. ഇതൊക്കെ മതി ന്നെ….അല്ലേലും ആ മെറൂൺ ഡ്രസ്സ്‌ എനിക്ക് വലുതാ…മമ്മി. അതിട്ട് നടന്നാൽ കാലിൽ തട്ടും.”

“അത്‌ നിനക്ക് മര്യാദക്ക് നടക്കാനറിയാത്തത് കൊണ്ടാണ്. അതങ്ങനാ ഇപ്പോഴും കൊച്ചു കുട്ടിയാന്നല്ലേ നിന്റെ വിചാരം. അല്ലേലും നിനക്കറിയാമല്ലോ നമ്മുടെ ലൈഫിൽ എന്താ നടക്കുന്നെ എന്ന് നോക്കിയിരിക്കുന്ന ആയിരം കണ്ണുകൾ ഉണ്ട്. നിന്റെ പപ്പാ നമ്മളെ ഉപക്ഷിച്ചതോടെ നിനക്ക് നല്ലൊര് ഡ്രസ്സ്‌ പോലും വാങ്ങി തരുന്നില്ലെന്നാവും അവർ പറയുക…” അവൾ എന്തോ ആലോചിച്ചെന്ന പോലെ പെട്ടെന്ന് നിർത്തി പിന്നെയും തുടർന്നു “അത് കൊണ്ട് പോയി ഡ്രസ്സ്‌ മാറി വാ. ഞാൻ അപ്പോഴേയ്ക്കും ഗിഫ്റ്റ് പാക്ക് ചെയ്യട്ടെ.”

മെറിലിന് അറിയാമായിരുന്നു ഇതിങ്ങനെ അവസാനിക്കുകയുള്ളു എന്ന്. അത് കൊണ്ട് തന്നെ അവൾ ആ തിളങ്ങുന്ന മെറൂൺ ഗൗൺ അലമാരയിൽ നിന്നും പുറത്തെടുത്ത് വെച്ചിരുന്നു. പെട്ടെന്ന് റെഡി ആയി മുഖത്ത് ചെറുതായിട്ട് ഒന്ന് പൌഡറിട്ട് പപ്പാ വാങ്ങിത്തന്ന മാലയും വളയും ഹെയർബാൻറ്റും ഒക്കെ എടുത്തണിയുമ്പോൾ അവൾ വല്ലപ്പോഴും തന്നെ കാണാൻ സമ്മാന പൊതികളുമായി സ്കൂളിൽ വരുന്ന പപ്പയെ പറ്റി ഓർത്തു. നാളെ താനും മമ്മിയും കാനഡയിലേയ്ക്ക് പോയാൽ പിന്നെ എന്നെങ്കിലും പപ്പയെ കാണാൻ പറ്റുമോ?

“മെറിൽ….ഒന്ന് വേഗം വാ…ഇപ്പൊ തന്നെ ലേറ്റ് ആണ്.”

മമ്മി വിളിക്കുന്നു, അവൾ ആ മെറൂൺ ഗൗൺ ഇരുകൈകൾ കൊണ്ട് ഉയർത്തിപ്പിടിച്ചു തിടുക്കത്തിൽ സ്റ്റെയർ ഇറങ്ങി താഴെ വന്നപ്പോൾ ഹെലൻ കാർ സ്റ്റാർട്ട്‌ ചെയ്‌തു കഴിഞ്ഞിരുന്നു. അവളുടെ പ്രിയപ്പെട്ട ടെഡി ബിയർ പാവയുമെടുത്ത് കീഹോളിൽ കിടന്ന താക്കോൽ കൊണ്ട് വീട് പൂട്ടി, ഓടിവന്നു കാറിൽ കയറിയതും കാർ മുന്നോട്ടെടുത്തതും ഒരുമിച്ചാരുന്നു.

“അല്ലെങ്കിലും യാത്ര പോകുന്നതിന് തലേ ദിവസത്തെ പ്രോഗ്രാംസ് എപ്പോഴും ഒഴിവാക്കുന്നതാണ് നല്ലത്. നൂറുകൂട്ടം കാര്യങ്ങൾ ഉണ്ട് ചെയ്യാൻ. ഇത് പിന്നെ ഗ്രാൻഡ് പാ യുടെ ക്ലോസ് ഫ്രണ്ട് ഇന്റെ ബർത്ത് ഡേ ഫങ്ക്ഷൻ ആയി പോയി. അല്ലെങ്കിലും ബന്ധങ്ങളും കമ്മിറ്റ്മെൻസും എപ്പോഴും നമ്മുടെ ലൈഫിനെ ശ്വാസം മുട്ടിക്കത്തെ ഉള്ളു. ഹാ… ഇന്നൂടെ അല്ലെ ഉള്ളു….ഇനി ഒരു മടക്കമില്ല.” ഹെലൻ അത്‌ പറഞ്ഞു കൊണ്ട് മെറിലിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ, അവൾ പുറത്തെ കാഴ്ചകളിൽ ലയിച്ചിരിക്കികയായിരുന്നു.

“മെറിൽ….”

മമ്മിയുടെ വിളി കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി.

“ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ?”

അവൾ മുഖം കുനിച്ചിരുന്നു.

“അതങ്ങനെ…നാലാം ക്ലാസ്സിലായിട്ടും കൊച്ചു കുട്ടിയാണെന്നല്ലേ നിന്റെ വിചാരം. പാവയും കൊണ്ട് പാർട്ടിക്ക് പോകുന്നു. കഷ്ടമാണ് മെറിൽ നിന്റെ കാര്യം!” അവൾ വീണ്ടും മെറിലിന്റെ മുഖത്തേക്ക് നോക്കി. അപ്പോഴും മെറിൽ മുഖം കുനിച്ചിരിക്കുകയാരുന്നു.

“നിന്റെ പപ്പയുടെ അതെ സ്വഭാവം തന്നെ. എന്തു പറഞ്ഞാലും ഇങ്ങനെ മിണ്ടാതിരുന്നോളും. പറയുന്നവരെ ഇൻസൾട്ട് ചെയ്യുന്നത് പോലെ” അവൾ സ്വയം പിറുപിറുത്ത് കൊണ്ട് ആക്‌സിലറേറ്ററിൽ കാലമർത്തി.

“ഒന്ന് പതുക്കെ പോ മമ്മി” മെറിൽ മമ്മിയോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞപ്പോൾ മെറിലിനെ കടുപ്പിച്ചു ഒന്ന് നോക്കിയെങ്കിലും അവൾ കാറിന്റെ വേഗം അൽപ്പം കുറച്ചു. പിന്നെ ആ യാത്രയിൽ അവർ രണ്ടു പേരും രണ്ട് ധ്രുവങ്ങളിൽ എന്നോണം ഒന്നും മിണ്ടാതെ അവരവരുടെ ചിന്തകളിൽ മുഴുകിയിരുന്നു.

ആ പാർട്ടിയിൽ മെറിലിനെ ആകാർഷിക്കാൻ പ്രത്യേകിച്ചൊന്നും തന്നെ ഉണ്ടായിരുന്നില്ല. മമ്മിയുടെ കുറെ പരിചയക്കാർ, സുഹൃത്തുക്കൾ അവരുടെ പതിവ് പൊങ്ങച്ചവും പത്രാസും കണ്ടു മടുത്ത അവൾ, ഒരു കോർണറിൽ അധികമാരും ശ്രദ്ധിക്കാത്ത ഒഴിഞ്ഞ ടേബിളിൽ തന്റെ പ്രിയപ്പെട്ട ടെഡിയുമായിരുന്നു. അപ്പോൾ അവളെയും അവളുടെ ടെഡിയെയും കൗതുകത്തോടെ നോക്കി ഒരു കൊച്ചു പെൺകുട്ടി നിന്നിരുന്നു. അവളുടെ നോട്ടം മെറിൽ കണ്ടു എന്ന് മനസിലാക്കിയപ്പോൾ അവൾ പതുക്കെ അവിടെ നിന്നും മാറി. എങ്കിലും ഒളിക്കണ്ണിട്ടവൾ വീണ്ടും നോക്കും. പിന്നീട്‌ നോക്കിയപ്പോൾ മെറിൽ അവളെ അടുത്തേക്ക് വിളിച്ചു. ആദ്യം മടിച്ചെങ്കിലും പിന്നീടവൾ വന്നു.

“എന്താ?”

അവൾ ഗൗരവം നടിച്ചു കൊണ്ട് ചോദിച്ചു.

‘ചുമ്മാ’ മെറിൽ കണ്ണിറുക്കി കൊണ്ട് പറഞ്ഞപ്പോൾ അവൾ വശ്യമായി ചിരിച്ചു. എണ്ണ കറുപ്പാണെങ്കിലും അവളുടെ ചിരി കാണാൻ എന്തു ഭംഗിയാണ്. മെറിൽ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. “ഈ പാവ ഞാനൊന്ന് തൊട്ടോട്ടെ” മടിച്ച് മടിച്ചവൾ ചോദിച്ചു.

“ആഹാ… അപ്പൊ എന്റെ പാവയ്ക്ക് വേണ്ടി ആണല്ലേ, നോക്കിനിന്നെ?”

മെറിൽ അത്‌ പറഞ്ഞപ്പോൾ അവളുടെ മുഖം വിവർണമായി.

“ഞാൻ ചുമ്മാ പറഞ്ഞതാ, കുട്ടി എടുത്തോളൂ.”

മെറിൽ വെച്ചു നീട്ടിയ പാവക്കുട്ടിയെ ചേർത്തു പിടിച്ചു അവൾ അതിന്റെ മിനുത്ത പഞ്ഞി രോമങ്ങളിൽ തലോടികൊണ്ട് ചോദിച്ചു,

“എന്താ ഒറ്റയ്ക്കിരിക്കുന്നെ?”

“ഒന്നുല്ല…ബോർ അടിക്കുന്നു” മെറിൽ വിരസതയോടെ പറഞ്ഞു.

“കുട്ടിക്ക് മിട്ടായി വേണോ?” അവൾ മെറിലിനു നേരെ ഒരു ചെറിയ പേപ്പർ പൊതി നീട്ടി.

“വേണ്ട എനിക്ക് ചോക്ലേറ്റ്സ് ഇഷ്ട്ടമല്ല.” മെറിൽ മിട്ടായി നിരസിച്ചപ്പോൾ അവൾ പിന്നെയും സംസാരം തുടന്നു.

“ഇത് കുട്ടി കഴിക്കുന്ന പോലത്തെ പല്ലിൽ ഒട്ടിപ്പിടിക്കുന്ന മിട്ടായി അല്ല. വായിൽ അലിഞ്ഞു ചേരുന്ന നല്ല മധുരമുള്ള തേൻ മിട്ടായിയാണ്.” മെറിൽ മടിച്ചു മടിച്ചു ഒരെണ്ണം വാങ്ങി വായിലിട്ടു.

“കൊള്ളാമോ?” അവൾ ജിജ്ഞാസയോടെ ചോദിച്ചു.

മെറിൽ നന്നായിട്ടുണ്ട് എന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി. അവൾ ആദ്യമായായിരുന്നു തേൻ മിട്ടായി കഴിക്കുന്നത്.

“ഇങ്ങനത്തെ നിറയെ മിട്ടായി സാമിയർ കടയിലുണ്ട്. പാൽ മിട്ടായി, കോൽ മിട്ടായി, നാരങ്ങ മിട്ടായി. എന്നാലും എനിക്കിഷ്ട്ടം പഞ്ഞി മിട്ടായിയാണ്. പഞ്ഞിപോലെ വായിൽ അലിയുന്ന മധുരമുള്ള പഞ്ഞി മിട്ടായി” പഞ്ഞി മിട്ടായിയെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു വന്നു.

“ആണോ?” മെറിലിനും അപ്പോൾ പഞ്ഞിമിട്ടായി കഴിക്കണമെന്ന് തോന്നി. പല ഇടങ്ങളിലും അത്‌ കണ്ടിട്ടുണ്ടെങ്കിലും ലോക്കൽ, അൻഹൈജിനിക് എന്നൊക്കെ പറഞ്ഞു മമ്മി ഇതൊന്നും വാങ്ങി തരാറില്ല.

“കുട്ടിയിവിടെ നിൽക്കു…ഞാൻ ഇപ്പൊ വരാട്ടോ” എന്ന് പറഞ്ഞു കൊണ്ട് മെറിലിന്റെ മറുപടി കാത്തുനിൽക്കാതെ പാവ ടേബിളിൽ വെച്ചിട്ട് അവൾ ഓടി മറഞ്ഞതും മമ്മി വിളിച്ചതും ഒരുമിച്ചാരുന്നു.

“വാ… മെറിൽ നമുക്ക് പോവണ്ടേ? ചെന്നിട്ടു സാധനങ്ങൾ പലതും എടുത്ത് വെയ്ക്കാനുള്ളതാണ്” തിടുക്കത്തിൽ എല്ലാരോടും യാത്ര പറഞ്ഞവിടുന്നിറങ്ങുമ്പോഴും മെറിലിന്റെ കണ്ണുകൾ തിരഞ്ഞത് ആ കൊച്ചു പെൺകുട്ടിയെ ആയിരുന്നു. കാർ ഗേറ്റ് കടന്ന് മുന്നോട്ട് പോകുമ്പോൾ അതാ അവൾ കയ്യിൽ രണ്ട് പഞ്ഞി മിട്ടായിയുമായി ഓടി വരുന്നു. മെറിൽ കൈ കാണിച്ചത് കാണാതെ അവൾ തിടുക്കത്തിൽ നടന്ന് പോകുകയാണ്.

“മമ്മി…ഒന്ന് കാർ സ്റ്റോപ്പ്‌ ചെയ്യുമോ? ഒരു മിനുട്ട് ഞാൻ ആ കുട്ടിയെ ഒന്ന് കണ്ടിട്ട് വരാം” അവൾ പറഞ്ഞത് കേട്ടതായി പോലും ഹെലൻ ഭാവിച്ചില്ല. നിരാശയോടെയും അതിലേറെ സങ്കടത്തോടെ യും മെറിൽ സീറ്റിൽ തല ചായ്ച്ചിരുന്നു.

അവളെ ശ്രദ്ധിച്ചിട്ടെന്നോണം ഹെലൻ പറഞ്ഞു “ഞാൻ കണ്ടു നീ ആ കുട്ടിയുമായി സംസാരിക്കുന്നതും മിട്ടായി വാങ്ങി കഴിക്കുന്നതുമൊക്കെ. അതവരുടെ സെർവെന്റിന്റെ മോളാണ്. അല്ലെങ്കിലും നീ അങ്ങനെ ഉള്ളവരെ അല്ലെ തിരഞ്ഞു പിടിക്കു. പപ്പയുടെ അതെ സ്വഭാവം!”

മെറിൽ അപ്പോളും ആ കുട്ടിയെ കുറിച്ചോർത്തിരിക്കുകയായിരുന്നു. തന്നെ കാണാതെ അവൾ സങ്കടപെടുന്നുണ്ടാവും.

അപ്പോൾ ഹെലൻ തുടർന്നു “നീ അതിനോട് മിണ്ടുന്നതു കണ്ടോണ്ടാണ് ഞാൻ പോകാൻ തിടുക്കം കൂട്ടിയത്, ആരെന്തു തന്നാലും വാങ്ങി കഴിച്ചോളും!” ഹെലൻ പിന്നെയും എന്താക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

മെറിലിന്റെ മനസിൽ അപ്പോഴും പേരറിയാത്ത ആ പെൺ കുട്ടിയും അവൾ തനിക്കായി വാങ്ങിയ പഞ്ഞി മിട്ടായിയും ആയിരുന്നു. ഒരിക്കലും രുചിയറിഞ്ഞിട്ടില്ലാത്ത പഞ്ഞിമിട്ടായിയുടെ മാധുര്യം പോലെ അവൾക്ക് ബാല്യത്തിന്റെ ശരിക്കുള്ള മാധുര്യവും അറിയില്ലായിരുന്നു.

Post Views: 21
0
Dr Sreelakshmi

എഴുത്തിഷ്ട്ടം.... വായന ഇഷ്ട്ടം

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.