Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹത്തിന്റെ നിറം
അനുഭവം ഓർമ്മകൾ കഥ ജീവിതം ബന്ധങ്ങൾ

സ്നേഹത്തിന്റെ നിറം

By Veena SinkarusAugust 17, 2023Updated:August 17, 2023No Comments4 Mins Read85 Views
Bookmark Now
Please login to bookmark Close

No account yet? Register

“കുഞ്ഞോളേ, ചിറ്റ പോയീട്ടോ “

ഫോണിൽ നിന്നും വല്യമ്മേടെ വിതുമ്പലിനൊപ്പം ഉയർന്ന വാക്കുകൾ കേട്ട് ഹൃദയത്തിലേക്ക് ഒരു വിറയൽ പടർന്നു.

“മോൾ നാളെ രാവിലെ എത്തില്ലേ?”

“ഉം “ മൂളിക്കൊണ്ട് കോൾ കട്ട് ചെയ്യാൻ പോലും മറന്നു കട്ടിലിൽ ഒരിരുപ്പ് ഇരുന്നു. കണ്ണുനീർ ധാരധാരയായി കവിളുകളെ നനച്ചുകൊണ്ട് ചാലിട്ടൊഴുകി. ഓർമ്മകളുടെ കടൽ ഇരമ്പങ്ങൾ അവളിലേക്ക് ആർത്തിരമ്പി.

അച്ഛനും അമ്മയും ജോലിക്കാരായതിനാൽ കുഞ്ഞായിരുന്നപ്പോൾ മുതൽ ചിറ്റയായിരുന്നു കൂട്ട്. ഊട്ടാനും ഉറക്കാനും ഉടുപ്പിടുവിക്കാനും എന്തിനും ഏതിനും ചിറ്റ തന്നെ വേണം. വൈകുന്നേരം അച്ഛനും അമ്മയും ജോലി കഴിഞ്ഞെത്തിയാലും ചിറ്റയുടെ ഒപ്പമേ ചിന്നു ഇരിക്കുള്ളൂ.

ചിന്നു സ്കൂളിൽ പോകാറായപ്പോഴേക്കും ചിറ്റയ്ക്ക് ജോലി കിട്ടി. അവൾ സ്കൂളിൽ നിന്നും വീട്ടിലെത്തുമ്പോഴേക്കും ചിറ്റ എത്തിയിട്ടുണ്ടാകണേ എന്നു പ്രാർത്ഥിച്ച് റോഡിലൂടെ ഓടും. ചിറ്റയെങ്ങാനും വരാൻ താമസിച്ചാൽ മുഖം വീർപ്പിച്ചു കോലായിൽ ഇരിപ്പുറപ്പിക്കും.

“അപ്പൂപ്പനും മോൾക്കും കൂടി പോയി പൂക്കേക്ക് വാങ്ങി വന്നാലോ?” വഴക്ക് മാറ്റാൻ അപ്പൂപ്പനും അമ്മൂമ്മയും പല തന്ത്രങ്ങളും പുറത്തെടുക്കും. ചിന്നു അതൊന്നും മൈൻഡ് ചെയ്യുക പോലുമില്ല.

“ചിറ്റ വരട്ടെ “ ചിറ്റ വരും വരെ അങ്ങിനെ തന്നെയിരിക്കും. പഞ്ചസാരത്തരികൾ വിതറി ജാം പുരട്ടിയ ജാം റോളും മഞ്ഞ നിറത്തിൽ പതുപതുത്ത പൂക്കേക്കും കൊണ്ടായിരിക്കും ചിറ്റ വരിക. ചിറ്റ വന്നു മേലൊക്കെ കഴുകിച്ച് അവളുടെ ഉടുപ്പ് മാറ്റി രണ്ട് പേരും കൂടെ ഒന്നിച്ചിരുന്നു ചായ കുടിക്കും.

“പ്രസവിച്ചത് ഞാനാണേലും അവൾടെ അമ്മ നീയാ ശോഭേ “ അമ്മ ഇടയ്ക്കിടെ പറയുന്നത് കേൾക്കാം. അപ്പോളൊക്കെ ചിറ്റയുടെ മുഖത്ത് നിറതിങ്കൾ പൂത്തപോലെ ഒരു ചിരി പരക്കും.

കാലം കടന്നുപോയി. ചിറ്റയ്ക്ക് കല്യാണലോചനകൾ നടന്നുകൊണ്ടിരിക്കുന്ന സമയം.

ഒരു ദിവസം കൂട്ടുകാരോടോത്ത് അമ്പലത്തിൽ നിന്നും മടങ്ങും വഴി തെക്കേതിലെ ഉമ ചേച്ചി പറയുന്നത് കേട്ടു.

“ദിവാകരൻ കൊച്ചേട്ടന്റെ മക്കളിൽ ഏറ്റവും മുഖശ്രീ ശോഭയ്ക്കാണേലും അവൾ മാത്രം സെന്റ് ജോർജ് കുടേടെ പോലത്തെ നിറമായി പോയില്ലേ? അതാ ആലോചനകളൊന്നും ശരിയാവാത്തെ “

വീട്ടിലെത്തിയ പാടെ ഉമ്മറത്തിരുന്ന സെന്റ് ജോർജ് കമ്പനിയുടെ കറുത്ത കുടയിൽ അവളുടെ കണ്ണുടക്കി.

“അമ്മമ്മേ ഈ കുടേടെ നിറാണോ നമ്മടെ ചിറ്റയ്ക്ക്. അല്ലല്ലോ? പിന്നെത്തിനാ ഉമ ചേച്ചി ചിറ്റ കറുത്തതാണെന്ന് പറഞ്ഞേ?”

അവൾ ചെന്ന് അമ്മമ്മയോട് ചോദിച്ചു. കേട്ടു നിന്ന എല്ലാവരുടെയും മുഖത്തെ ഭാവം മാറുന്നത് അവളുടെ കുഞ്ഞുകണ്ണുകൾ അന്ന് ശ്രദ്ധിച്ചതേയില്ല.

“എന്താ അമ്മമ്മ മിണ്ടാത്തെ? “ അമ്മമ്മ ഒന്നും മിണ്ടിയതേയില്ല.

“ഇനീപ്പോ സെന്റ് ജോർജ് കുടേടെ കളർ ആണേലും എന്റെ ചിറ്റയെ എനിക്കിഷ്ടാലോ “ അവൾ ഓടിച്ചെന്നു ചിറ്റയെ കെട്ടിപ്പിടിച്ചു.

പെട്ടെന്ന് രണ്ട് തുള്ളി വെള്ളം അവളുടെ നെറുകയിൽ പതിച്ചു.

“ഓട് പൊട്ടീട്ടുണ്ടോ ആവോ? എന്തോ വെള്ളം തലയിൽ വീണല്ലോ? ഇനി പല്ലി മുള്ളീതാവുമോ?” അവൾ ഒന്ന് പിടഞ്ഞു.

“പല്ലി മുള്ളീതാണേൽ ഇനി സോപ്പിട്ട് കുളിച്ചാൽ പോകുവോ? ചിറ്റയോട് ചോദിക്കാം. അവൾ മുഖമുയർത്തി ചിറ്റയെ നോക്കി. ചിറ്റ കരഞ്ഞിട്ടാണ് തന്റെ നെറുകയിൽ തുള്ളികളിറ്റ് വീണത് എന്നവൾക്ക് അപ്പോൾ മനസിലായി.

“ചിറ്റ എന്തിനാ കരയണേ? വെശക്കണുണ്ടോ? ഞാൻ ചപ്പാത്തീം മൊട്ടക്കറീം കഴിച്ചിട്ടില്ലല്ലോ. എന്റെ പങ്ക് ചിറ്റയ്ക്ക് തരാവേ “ അവൾ ഉത്സാഹത്തോടെ പറഞ്ഞു. അവളെ കസേരയിൽ ഇരുത്തി ചിറ്റ മുറിയിലേക്ക് പോയി.

ദിവസങ്ങൾ കഴിഞ്ഞുപോയി. ചിറ്റയുടെ കല്യാണം തീരുമാനമായി.

നിശ്ചയത്തിന്റെയന്ന് പുതിയ ഉടുപ്പിട്ട് അവൾ പൂമ്പാറ്റയെപ്പോലെ പാറിനടക്കുമ്പോഴാണ് ഉമ ചേച്ചി അങ്ങോട്ട് വന്നത്.

“ചിന്നൂന്റെ കളിയൊക്കെ തീർന്നല്ലോ. ചിറ്റ ഇപ്പൊ കല്യാണം കഴിഞ്ഞു പോവൂലെ?”

അവരുടെ വർത്താനം കേട്ട് അവൾക്ക് ദേഷ്യം വന്നു.

“ആരാ ഇവരെ ഇങ്ങോട്ട് വിളിച്ചേ, അപ്പൂപ്പാ ഈ ചേച്ചിയാ ചിറ്റ സെന്റ് ജോർജ് കൊടെടെ പോലെ ആണെന്ന് പറഞ്ഞേ “

അവൾ കേട്ട കാര്യം കൃത്യമായി ഓർത്തെടുത്തെന്ന പോലെ പറഞ്ഞു. ഉമ ചേച്ചീടെ മുഖം വല്ലാതായത് അവൾ കണ്ടു.

“അതൊന്നും സാരമില്ല ചിന്നൂട്ടീ. മോൾ അവിടെപ്പോയി കളിച്ചോ “ ചിറ്റ ഉമ ചേച്ചിയെയും കൂട്ടി അകത്തേക്ക് പോകുന്നത് അവൾ കണ്ടു.

വിവാഹം കഴിഞ്ഞു പോയതിൽപ്പിന്നെ ചിറ്റയെ വല്ലപ്പോഴുമാണ് കാണാറുള്ളത്. ചിറ്റയ്ക്കൊരു മോനുണ്ടായി. ഒപ്പം ചിന്നുവും വലുതായി.

“ അന്ന് ഞാൻ സെന്റ് ജോർജ് കുടേടെ കാര്യം പറഞ്ഞപ്പോൾ ചിറ്റയ്ക്ക് ഒരുപാട് നൊന്തുകാണും അല്ലേ? എനിക്കന്ന് ഇതൊന്നും അറിഞ്ഞൂടായിരുന്നു “

“അതൊന്നും സാരമില്ല ചിന്നൂട്ടി. ന്റെ മോൾക്ക് അറിവില്ലാഞ്ഞിട്ടല്ലേ? “

“എന്നാലും ചിറ്റയ്‌ക്കെന്താ ഉമചേച്ചിയോട് ദേഷ്യം തോന്നാഞ്ഞേ?”

“ഒരുപാട് പേർ അതൊക്കെ പറഞ്ഞു കളിയാക്കിയിട്ടുണ്ട്. അതിലൊരാൾ മാത്രമായിരുന്നു ഉമ ചേച്ചി. അവരോട് ദേഷ്യം കാണിച്ചിട്ടെന്തിനാ? ന്റെ മോൾ ഇനി അതൊന്നും ഓർക്കേണ്ട “ ചിറ്റ അവളുടെ തലമുടിയിഴകളിൽ പതിയെ തലോടി.

കാലം അതിന്റെ ഒഴുക്കിനനുസരിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. സ്കൂളും കോളേജും കടന്നു ജോലിയും നേടി ചിന്നു വലിയ പെൺകുട്ടിയായി. എങ്കിലും ചിറ്റയ്ക്ക് അപ്പോഴും ചിന്നു തന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങിയ ആ കൊച്ചുകുഞ്ഞിനെപ്പോലെയായിരുന്നു.

സ്വന്തം മകനേക്കാൾ ചിറ്റയ്ക്ക് സ്നേഹം ചിന്നൂനോടായിരുന്നു. അവളുടെ കല്യാണത്തിന് താൻ കാലങ്ങളായി നിധി പോലെ കരുതി വെച്ച രണ്ട് കിളികൾക്കുചുറ്റും മുത്തുകളും കല്ലുകളും വെച്ച ജിമിക്കിയാണ് ചിറ്റ സമ്മാനമായി നൽകിയത്. അതണിഞ്ഞാണ് അവൾ വിവാഹപ്പന്തലെത്തിയതും.

അവൾ വിവാഹിതയായി ഒരു വർഷം തികയും മുൻപേ ചിറ്റയ്ക്ക് വയ്യായ്ക തുടങ്ങിയിരുന്നു. ഒരുപാട് ടെസ്റ്റുകൾക്ക് ശേഷമാണ് ചിറ്റയുടെ ശരീരം അർബുദത്തിന്റെ നീരാളിപ്പിടുത്തത്തിലാണെന്നു കണ്ടെത്തുന്നത്.

എങ്കിലും ചിറ്റയ്ക്ക് തന്നെ വിട്ട് എങ്ങും പോകാനാകില്ലെന്നു അവൾ വിശ്വസിച്ചിരുന്നു.

ചിന്നൂനൊരു കുഞ്ഞുണ്ടായെന്നറിഞ്ഞപ്പോൾ അവശതയിലും ചിറ്റ ഓടി അരികിലെത്തിയിരുന്നു. കുഞ്ഞ് ദേവുവിനെ നെഞ്ചോട് ചേർത്ത് ചിറ്റയിരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് തന്റെ കുട്ടിക്കാലം ഓർമ്മ വന്നു.

ചിറ്റയുടെ നെഞ്ചിലെ ചൂടായിരുന്നു എന്നും അവളുടെ അഭയസ്ഥാനം. മറ്റാരെക്കാളും തന്നെയറിഞ്ഞതും ചേർത്തുപിടിച്ചതും ചിറ്റ തന്നെയാണ്.

“അസുഖമൊക്കെ മാറീട്ട് എന്റെ കുഞ്ഞിച്ചിന്നൂന് ഒരു ജിമിക്കീം കൊണ്ട് ഞാൻ വരണുണ്ട് “ എന്നാണ് അവസാനം കാണാൻ പോയപ്പോഴും ദേവുവിന്റെ കുഞ്ഞുവിരലുകളിൽ മുത്തമിട്ടുകൊണ്ട് ചിറ്റ പറഞ്ഞത്.

അത് പക്ഷേ അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നതേയില്ല. ഓർമ്മകളിൽ അവളുടെ ഹൃദയം വല്ലാതെ പൊള്ളിപ്പിടഞ്ഞു. കട്ടിലിൽ കിടന്നുറങ്ങുന്ന ഒരു വയസുകാരി ദേവുവിനെ ചേർത്തുപിടിച്ച് അങ്ങിനെ കിടന്നു.

പിറ്റേന്ന് രാവിലെ ചിറ്റയെ അവസാനമായി കാണാൻ അവൾ യാത്രയായി. വെള്ളപുതച്ചു കിടക്കുന്ന ചിറ്റയുടെ നെറ്റിയിൽ അവസാനമായി ഉമ്മ വെയ്ക്കുമ്പോൾ സെന്റ് ജോർജ് കുടയുടേതെന്നു പലരും കളിയാക്കി വിളിച്ച ആ ഉടലിന് ഒരിക്കലും മായാത്ത സ്നേഹത്തിന്റെ നിറമാണെന്ന് അവൾക്ക് തോന്നി. കണ്ണുനീർ ഇടതടവില്ലാതെ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുമ്പോൾ പുറത്ത് മഴ ശക്തിയോടെ പെയ്തിറങ്ങുന്നുണ്ടായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Post Views: 23
0
Veena Sinkarus

💜

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.