Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അന്നൊരു വെള്ളിയാഴ്ച
കുട്ടികൾ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

അന്നൊരു വെള്ളിയാഴ്ച

By Dr SreelakshmiAugust 18, 2023Updated:August 18, 2023No Comments5 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

പെരേല് അന്തി തിരി കൊളുത്തണ നേരത്താണ്, നാരായണൻ മാസ്റ്റർടെ വീട്ടിലെ കണക്ക് ട്യൂഷൻ കഴിഞ്ഞ് ചായക്കടകാരൻ രാജുവിന്റെ മകൻ ഉണ്ണിയും ഓട്ടോറിക്ഷക്കാരൻ ബാബുവിന്റെ മോള് ദേവൂവും ബസ് കണ്ടക്ടർ ചന്ദ്രന്റെ മകൻ അനന്ദുവും പടിഞ്ഞാറേ കാവിന്റെ പിന്നിലൂടുള്ള ഇടവഴിയിലൂടെ ഐസ് മിട്ടായിയും നുണഞ്ഞുകൊണ്ട് നടന്ന് നീങ്ങിയത്.

” നിങ്ങളൊന്നു വെക്കം വരണുണ്ടോ, ഇന്ന് വെള്ളിയാഴ്ചയാ, പടിഞ്ഞാറേ കാവിലെ നാഗത്തന്മാർ പാല മരത്തേന്ന് കുളത്തിൽ നീരാട്ടിന് ഇറങ്ങണ ദിവസമാണ്. ആ നേരത്ത് ആരെയെങ്കിലും ഇവിടെ കണ്ടാൽ നാഗത്താൻമാർ കോപിക്കും!” ദേവൂന്റെ വർത്താനം കേട്ടപ്പോൾ ഉണ്ണിയ്ക്ക് ചിരി പൊട്ടി.

“നീയൊന്ന് പോയെ ദേവു…അതൊക്കെ ഓരോരുത്തര് പടച്ചു വിടുന്ന കഥകളാണ്.”

“പിന്നെ ഇവിടെ നാഗത്താൻമാര് രാത്രി സഞ്ചാരം നടത്തണ കഥ പടച്ചറക്കിയിട്ട് ആർക്ക് എന്ത് കിട്ടാനാ?” ദേവു തർക്കിക്കുന്നത് കേട്ടപ്പോൾ അത്‌ ന്യായമാണെന്ന് അനന്ദുവിനും തോന്നി.

“നിങ്ങൾക്കൊരു കാര്യമറിയ്യോ?” ഉണ്ണി സ്വരം താഴ്ത്തി പറഞ്ഞു. “ന്റെ അച്ഛൻ പറഞ്ഞതാ… ആഴ്ച കൂലി കിട്ടണ പണിക്കാർ കാവിലെ കുളക്കരയിൽ രഹസ്യമായി ഇരുന്ന് വെള്ളമടിക്കാൻ വേണ്ടി ആണത്രേ ഈ വെള്ളിയാഴ്ച കഥ പറഞ്ഞിറക്കിയത്”

“ചുമ്മാ…എന്നോട് മുത്തശ്ശി പറഞ്ഞതാ. നിക്ക് മുത്തശ്ശിയെ വിശ്വാസമാ…അതോണ്ട് നിക്ക് പേടിയുമാ”

ദേവു നടത്തതിന്റെ വേഗത കൂട്ടികൊണ്ട് പറഞ്ഞു.

“നിനക്ക് പിന്നെ എന്താ പേടിയില്ലാത്തെ? കാവ് പേടി, ഇരുട്ട് പേടി, നായ കുരച്ചാൽ അതും പേടി…കണക്ക് മാഷിന്റെ ചൂരൽ കഷായത്തിന്റെ കാര്യം പറയേം വേണ്ട”

ഉണ്ണി അത്‌ പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ ദേവൂന് കലശലായ ദേഷ്യം വന്നു. അൽപ്പം മുൻപ് കിട്ടിയ കണക്ക് മാഷിന്റെ ചുരൽ വടികൊണ്ടുള്ള അടിയുടെ നീറ്റൽ ഓർമയിൽ വന്നപ്പോൾ,അവൾ കൈവെള്ള പാവാടയിൽ തിരുമ്മി. അവളും വിട്ട് കൊടുത്തില്ല.

“പിന്നെ പേടിയില്ലാതൊരാൾ… നിന്റെ അമ്മ പറഞ്ഞല്ലോ നീ ഇന്നാളൊരു ദിവസം പാറ്റയെ കണ്ട് നിലവിളിച്ചു വീട്ടിൽ നിന്നെറങ്ങി മുറ്റത്തേക്കോടി എന്ന്.”

“അത്‌ പിന്നെ പെട്ടെന്ന് കുപ്പായത്തിൽ പാറ്റയെ കണ്ടാൽ ഏത് പട്ടാളക്കാരനും പേടിക്കും” ചെറിയ ചമ്മൽ മറച്ചു വെച്ച് അവൻ പറഞ്ഞു.

“പിന്നെ പിന്നെ…അനന്തു…നിനക്കെന്തിനയാ ഏറ്റവും പേടി?” ദേവൂന്റെ ചോദ്യം കേട്ട് അനന്തു ഒരു നിമിഷം ആലോചിച്ചു.

“യ്യോ! ഇന്ന് വെള്ളിയാഴ്ച അല്ലെ? അച്ഛൻ വന്നിട്ടുണ്ടാകും. ഞാൻ പോവ്വാ…നാളെ കാണാം.”

അനന്തു പിന്നെ അവിടെ നിന്നില്ല, കയ്യിലെ ഐസ് മിട്ടായി പൊന്ത കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ് വീടിനെ ലക്ഷ്യമാക്കി ഒരൊറ്റ ഓട്ടമായിരുന്നു.

” പറഞ്ഞിട്ട് പോ… അനന്തു” എന്ന് ദേവു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. പിന്നെ കാവിന്റെ ഓർമ വന്നപ്പോൾ അവൾ തന്നെ കൈകൊണ്ട് വായ പൊത്തി. അനന്തു ഓടിയതിന് പിന്നാലെ ഉണ്ണിയും ഇരുൾ മൂടി തുടങ്ങിയ വഴിയിലൂടെ ഓടിയപ്പോൾ “നിൽക്ക് ഓടല്ലേ… ഞാനുമുണ്ട്.” എന്ന് പറഞ്ഞു ഒരു കയ്യിൽ പുസ്തക സഞ്ചിയും മറു കൈയ്യിൽ ഐസ് മിട്ടായിയുമായി ദേവൂവും അവർക്ക് പിന്നാലെ ഓടി.

അനന്തു വീടിന്റെ വേലിക്കലെത്തിയപ്പോൾ തന്നെ വീടിന്റെ ഇറമ്പിൽ ഇരിക്കുന്ന വെസ്പ സ്കൂട്ടർ കണ്ണിലുടക്കി. അച്ഛൻ വന്നിട്ടുണ്ട്. അവന്റെ നെഞ്ച് പട പട മിടിച്ചു. ഉമ്മറത്തിണ്ണയിൽ നിലവിളക്ക് കൊളുത്തി, ചെറിയേച്ചി നാമം ജപിക്കുന്നുണ്ട്. പൈപ്പിൻ ചോട്ടിൽ ചെന്ന് കയ്യും മുഖവും കഴുകി, അകത്ത് കയറിയപ്പോൾ ശ്രദ്ധിച്ചു, പടിയ്ക്കൽ അച്ഛന്റെ നീളമുള്ള ലെദർ ചെരിപ്പില്ല. അപ്പൊ വന്നിട്ട് എങ്ങോട്ടോ പോയിരിക്കയാവും. ഹാവു അവൻ അറിയാതെ ഒരു ദീർഘ നിശ്വാസം വിട്ടു. എങ്കിലും അച്ഛൻ വരുമ്പോഴുണ്ടാകുന്ന മൂകത അവിടെ തളം കെട്ടി നിന്നിരുന്നു. നാമം ചൊല്ലുന്ന ചേച്ചിയുടെ കണ്ണിലും ഭീതി നിഴലിച്ച് നിൽക്കുന്നു. അമ്മ അടുക്കളയിൽ കറിക്ക് അരിയുന്നുണ്ട്‌. അമ്മയുടെ ഇടത്തെ കവിൾതടം ചുമന്ന് കല്ലിച്ചിരിക്കുന്നത് അവന്റെ കണ്ണിലുടക്കി.

“മോനെ… അമ്മ ചായ എടുക്കട്ടെ?” അവനെ കണ്ടമാത്രയിൽ, അവൻ കാണാതിരിക്കാൻ സാരിതലപ്പ് കൊണ്ട് കണ്ണീർ തുടച്ച് കൊണ്ട് അവർ ചോദിച്ചു.

” വേണ്ട” എന്ന് മാത്രം മറുപടി നൽകി, തിരിഞ്ഞ് മുറിയിലേയ്ക്ക് നടക്കുമ്പോൾ അവന്റെ ഉള്ളിൽ സങ്കട കടൽ ഇരമ്പുകയായിരുന്നു. എല്ലാമറിയാമെങ്കിലും ഒന്നും അറിയാത്തവനെ പോലെ അവൻ നടിക്കുന്നത് ഒരർത്ഥത്തിൽ ആ അമ്മയ്ക്ക് ആശ്വാസമായിരുന്നു. മകളെ ആശ്വസിപ്പിക്കുന്നത് പോലെ അവനെ ആശ്വസിപ്പിക്കണ്ട, സമാധാനിപ്പിക്കണ്ട. അവൻ ഒന്നുമറിയാത്ത കുഞ്ഞല്ലേ എന്നോർത്ത് അവർ സമാധാനിച്ചു. വാസ്തവത്തിൽ അച്ഛൻ ജോലി സ്ഥലത്ത് നിന്നും മടങ്ങി വരുന്ന ഓരോ വെള്ളിയാഴ്ചയും അവന് ഭീതിപ്പെടുത്തുന്ന ഓർമയായിരുന്നു. അന്ന് വീട്ടിൽ ചേച്ചിയുടെയും അമ്മയുടെയും കളിചിരി വർത്തമാനമില്ല. പകരം ഇടയ്ക്കിടെ ഉള്ള തേങ്ങലുകൾ മാത്രം പതിഞ്ഞു കേൾക്കാം. ചിലപ്പോൾ അച്ഛൻ തന്നെ അടുത്ത് വിളിക്കും, പേടിച്ച് പേടിച്ച് അടുത്ത് ചെല്ലുമ്പോൾ ഒരു വൃത്തികെട്ട മണം അവന്റെ മുക്കിലേയ്ക്ക് ഇരച്ച് കയറും. ചിലപ്പോൾ അറിയാതെ മുഖം തിരിച്ചാൽ,

“നീ ആണല്ലെടാ അപ്പൊ ഇതിന്റെ ചൂരൊക്കെ അറിയണ്ടേ?” എന്ന് പറഞ്ഞു താടി പിടിച്ച് അച്ഛൻ മുഖത്തോട് അടിപ്പിക്കും. അമ്മയോ ചേച്ചിയൊ ഇടയ്ക്ക് കയറിയാൽ അവർക്ക് പൊതിരെ തല്ല് കിട്ടും. കറി ഇഷ്ടപ്പെട്ടില്ലെങ്കിൽ, ചിലപ്പോൾ ചട്ടിയോടെ എടുത്ത് മുറ്റത്തേക്കെറിയും. എന്നിട്ട് ഒരു ഭ്രാന്തനെ പോലെ അലറി കൊണ്ട് അമ്മയുടെ മൂടി കുത്തിൽ പിടിച്ച്…ഓർക്കുമ്പോൾ തന്നെ ഭയത്താൽ അവന്റെ കൈകാലുകൾ വിറപൂണ്ടു. അവൻ അറിയാതെ ഒന്ന് നഖം കടിച്ചാൽ കൈയിലിരിക്കുന്നതെന്താണെന്ന് നോക്കാതെ തന്റെ നേർക്ക് നീട്ടി എറിയുമായിരുന്നു അച്ഛൻ. പാവം ചേച്ചിയെയാണ് എപ്പോഴും കൂടുതൽ ഉപദ്രവിക്കുന്നത്. ചിലപ്പോൾ പറയും ചേച്ചി അച്ഛന്റെ മോളല്ല എന്ന്. അതൊക്കെ കേട്ട് അമ്മ ചെവി പൊത്തിയിരുന്നു കരയും. അപ്പുറത്തെ അശോകൻ ചേട്ടനോ സുകേശൻ മാമനോ ചോദിക്കാൻ വന്നാൽ അവരേം ചീത്ത പറയും. അതോണ്ടിപ്പോൾ അവരും വരത്തില്ല.

ശമ്പളം കിട്ടുന്ന പൈസയൊക്കെ അച്ഛൻ കുടിച്ചു തീർക്കും, സർക്കാർ ഉദ്യോഗസ്ഥൻ ആയ കൊണ്ട് വീട്ടുകാർക്ക് അടുത്തുന്നും സഹായം കിട്ടില്ല, എന്നൊക്കെ അമ്മ പറയുന്നത് കേൾക്കാം. പാവം അമ്മ ഇപ്പൊ ചെമ്മീൻ കമ്പനിയിൽ പണിക്ക് പോയിട്ടാണ് വീട്ട് സാധനമൊക്കെ വാങ്ങുന്നത്. ചിലപ്പോൾ അച്ഛൻ, അമ്മയറിയാതെ ചെമ്മീൻ കമ്പനിലെ സാറിനോടും അമ്മേടെ പേരുപറഞ്ഞു പൈസ വാങ്ങി കുടിക്കുമെന്ന് അമ്മ പറയാറുണ്ട്. അന്ന് നാമം ചെല്ലാനോ, പുസ്‌തകം വായിക്കണോ ആനന്ദുന് തോന്നിയില്ല. അതോണ്ട് നേരത്തെ ഇത്തിരി ചോറ് കഴിച്ച്, ചെവി കൂർപ്പിച്ചു കട്ടിലിൽ കിടന്നു. തെറിയും ചീത്തവിളിയുമായി കടന്ന് വന്ന് എല്ലാം തച്ചുടയ്ക്കാനായി…എല്ലാവരെയും ഉപദ്രവിക്കാനായി…അയാൾ ഏത് നിമിഷവും കടന്ന് വരുമെന്ന ഭീതിയിൽ അവൻ ശ്വാസമടക്കി കിടന്നു. അവന്റെ ചേച്ചിയും അമ്മയും അവന്റെ അടുത്ത് തന്നെ ഒഴിഞ്ഞ വയറുമായി അയാളുടെ വരവോർത്ത് ചങ്കിടിപ്പോടെ ഇരിക്കുന്നുണ്ടായിരുന്നു.

ഉണ്ണി പറഞ്ഞത് പോലെ, അച്ഛനും പടിഞ്ഞാറേ കാവിലെ കുളക്കരയിൽ ആകുമോ? അറിയില്ല. അപ്പോൾ അവൻ ദേവുവിന്റെ ചോദ്യത്തെ കുറിച്ചോർത്തു. നിനക്കെന്താണ് ഈ ലോകത്ത് ഏറ്റവും പേടി? നായയോ നരിയോ പ്രേതമോ പിശാചോ? ഒന്നുമല്ല! അറിവും വിവേകവുമുണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യ വർഗത്തെ തന്നെയാണ് പേടി. മദ്യപിച്ച് ബോധം നശിച്ച മനുഷ്യൻ കാട്ടികൂട്ടുന്ന ചെയ്‌തികളാണ് പേടി. ഏതു നിമിഷവും ഒരലർച്ചയൊ കരച്ചിലോ പ്രതീക്ഷിച്ചു കിടന്നെപ്പൊഴോ അവൻ മയങ്ങി. പിന്നെ ഞെട്ടിയുണർന്നപ്പോൾ വീട്ടിൽ ആരല്ലാമോ ഓടി കൂടിയേക്കുന്നു. ചിലരുടെ മുഖത്ത് ഭീതി, ചിലർ കരയുന്നു. എന്തുണ്ടായി ഒരു മൂന്നാം ക്ലാസുകാരന്റെ പരിഭ്രമം, പേടി എല്ലാം അവന്റെ മുഖത്തുണ്ടായിരുന്നു. അമ്മ എവിടെ…ചേച്ചി എവിടെ… മുഖത്തുനിന്നും രക്തതുള്ളികൾ ഒലിച്ചിറങ്ങുന്ന ചേച്ചിയുടെ ഭീതിപ്പെടുത്തുന്ന മുഖം. അവൻ ഒന്നേ നോക്കിയുള്ളു. അമ്മ…അമ്മ എവിടെ?

20 വർഷങ്ങൾക്ക് ശേഷവും പല രാത്രികളിലും ഒരു മൂന്നാം ക്ലാസുകാരന്റെ ഉൾഭയത്തോടെ അവൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരാറുണ്ടായിരുന്നു. അന്നും അവൻ ഞെട്ടി ഉണർന്നു, അമ്മ…ചേച്ചി…തന്റെ കൊച്ച് വീട് അവിടുത്തെ കൊച്ച് സന്തോഷങ്ങൾ…എല്ലാം തകർത്തെറിഞ്ഞ ആ വെള്ളിയാഴ്ച രാത്രിയുടെ ഭീതിപ്പെടുത്തുന്ന ഓർമയിൽ അവന്റെ ശരീരം വിറച്ചു. നെറ്റിത്തടങ്ങളിൽ നിന്നും ഒലിച്ചിറങ്ങിയ വിയർപ്പ് തുള്ളികൾ തൂവാല കൊണ്ട് തുടച്ച്, അവൻ പുറത്തെ ബാൽക്കണിയിലേയ്ക്ക് ഇറങ്ങി. പുറത്ത് നല്ല നിലാവ് ഉണ്ടായിരുന്നു. ഇനി ഇന്ന് ഉറങ്ങാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അയാളുടെ മനസ് അസ്വസ്ഥമായിരുന്നു. അത്കൊണ്ട് അടുത്ത ദിവസം തന്നെ ചേച്ചിയെ കാണാൻ പോകണമെന്ന് അയാൾ നിശ്ചയിച്ചിരുന്നു.

അതിരാവിലെ പ്രഭാത ഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ അയാൾ വീട് പൂട്ടി ഇറങ്ങി. കോട മഞ്ഞ് പെയ്യുന്ന തണുത്ത വെളുപ്പാൻ കാലത്ത്, ഹെയർപിൻ വളവുകൾ താണ്ടി, മലംചെരുവിലൂടെ അയാൾ ഡ്രൈവ് ചെയ്‌ത കാർ സാവധാനം മുന്നോട്ട് പോകുമ്പോൾ അയാളുടെ മനസ് പിന്നെയും അതിവേഗം വർഷങ്ങൾ പിന്നോട്ട് സഞ്ചരിക്കുകയായിരുന്നു. എത്ര മറക്കാൻ ശ്രമിച്ചാലും കൂടുതൽ വ്യക്തതയോടെ തെളിഞ്ഞു വരുന്ന ആ നശിച്ച വെള്ളിയാഴ്ച രാത്രി അയാൾക്ക് മുന്നിൽ വീണ്ടും നിറഞ്ഞാടിയപ്പോൾ അയാൾ കാർ ഒരു വശത്തേക്കൊതുക്കി സ്റ്റിയറിങ്ങിൽ തല ചേർത്തു കിടന്നു.’

‘അയാൾ നിന്നെ തിരക്കി വന്നിരുന്നു, ജീവപര്യന്തം കഴിഞ്ഞു ഇറങ്ങിയിട്ട് ഒരാഴ്ചയായി എന്ന്. നിന്നെയും ചേച്ചിയെയും കാണണമെന്നും മാപ്പ് പറയണമെന്നുമൊക്കെ പറയുന്നുണ്ട്. ആൾക്ക് നല്ല കുറ്റബോധമുണ്ട്. ഞാൻ എന്താ പറയേണ്ടത്?’ പഴയ ചങ്ങാതി ഉണ്ണി ഫോണിലൂടെ തലേ ദിവസം രാത്രി പറഞ്ഞ കാര്യങ്ങൾ വീണ്ടും അയാളുടെ ചെവിയിൽ അപ്പോൾ മുഴങ്ങി കേട്ടു. ‘അയാളോട് മദ്യം തലയ്ക്കു പിടിച്ചപ്പോൾ…സംശയവും ഭ്രാന്തും മൂത്ത് തലയ്ക്കടിച്ചു കൊന്ന എന്റെ അമ്മയെ തിരിച്ച് തരാൻ പറയൂ! അയാൾ ഇല്ലാതാക്കിയ ഞങ്ങളുടെ കുട്ടിക്കാലം, എന്റെ ചേച്ചിയുടെ മുഖത്തെ ചിരി…അവയൊക്കെ തിരിച്ച് നൽക്കാൻ പറ്റുമോ അയാൾക്ക്?’ അവന്റെ ചോദ്യങ്ങൾ നിശബ്ദം കേട്ടു നിന്ന ഉണ്ണിയുടെ ഉള്ളിലും അപ്പോൾ നൊമ്പര കടൽ അണപ്പൊട്ടിയിരുന്നു.

സ്റ്റിയറിങ്ങിൽ തലവെച്ച് കിടന്ന് അയാൾ വീണ്ടും ആ മൂന്നാം ക്ലാസ്സ്‌ കാരനെ കണ്ടു. പെട്ടെന്ന് ഒരു ദിവസം അനാഥാലയത്തിലെയ്ക്ക് പറിച്ചു നടപ്പെട്ടവൻ. പിന്നീട്‌ സ്കൂൾ കോളേജ് കാലഘട്ടത്തിൽ അവന്റെ സന്തോഷങ്ങൾ തച്ചുടച്ച മദ്യത്തിനെതിരെയും അനാഥ ബാല്യത്തിന് വേണ്ടിയുമുള്ള പോരാട്ടങ്ങൾ. ജീവിതത്തിൽ വിജയവും ഉയർച്ചയും തേടിയെത്തിയപ്പോഴും അവന്റെ മനസിലെ ഉണങ്ങാത്ത നോവുകൾ അവനെ നൊമ്പരപ്പെടുത്തുമായിരുന്നു. അപ്പോഴൊക്കെ അവൻ ചേച്ചിയെ കാണാൻ ഇത്പോലെ ഓടിയെത്തും. എന്നെങ്കിലുമൊരുനാൾ തന്നെ ചേച്ചി തിരിച്ചറിയുകയും അനന്ദുട്ടാ…എന്ന് വിളിച്ച് വാരിപ്പുണരുകയും ചെയ്യുമെന്ന പ്രതീക്ഷയിൽ അയാൾ,കാർ ലിറ്റിൽ ഫ്ലവർ മെന്റൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി മുന്നോട്ടെടുത്തു.

 

Post Views: 18
0
Dr Sreelakshmi

എഴുത്തിഷ്ട്ടം.... വായന ഇഷ്ട്ടം

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.