Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മനസ് തൊട്ട മഴവില്ല്
അറിവുകൾ പുസ്‌തകം പ്രചോദനം

മനസ് തൊട്ട മഴവില്ല്

By Saritha SunilAugust 18, 20232 Comments4 Mins Read177 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ത്യൻ റെയിൻബോ
ഒരു പട്ടാളക്കാരിയുടെ ഓർമ്മക്കുറിപ്പുകൾ.
Lt.Col. Dr. Sonia Cherian.
********

കുറച്ചു നാൾ മുൻപ് കുടെ കൂടിയ വേദനയുടെ ഭാഗമായി ECHS ന്റെ ഡെന്റൽ സെക്ഷനു മുന്നിൽ ഊഴം കാത്തിരിക്കവേയാണ് ആ പേര് കണ്ണിലുടക്കിയത്. Dr. Sonia Cherian.
നീലാകാശവും മഴവില്ലും മഞ്ഞുമലയും നിറഞ്ഞ ബാക്ഗ്രൗണ്ടിൽ കോംബാറ്റ് യൂണിഫോമിൽ ചിരിച്ചു നിൽക്കുന്നൊരു മുഖം മനസ്സിൽ തെളിഞ്ഞു.എന്റെ വേദന കാണിയ്ക്കുക എന്നതിനേക്കാൾ, പുസ്തകമെഴുതിയ ആൾ തന്നെയാണോ അകത്ത് എന്നറിയാനുള്ള ആകാംക്ഷയായിരുന്നു. ഊഴമെത്തി അകത്തേക്കു കയറിയപ്പോൾ ഡോക്ടറോടു മടിച്ചു മടിച്ചാണ് ചോദിച്ചത്, ‘ഇന്ത്യൻ റെയിൽ ബോ’ എഴുതിയ ഡോക്ടറല്ലേന്നു. അവിടുന്ന്, ഹൃദയം കൊണ്ടുള്ള ചിരിയും ആർദ്രതയുള്ള ചേർത്തു പിടിക്കലുമായി എത്ര വേഗമാണ് ഡോക്ടർ മനസ്സിലിടം പിടിച്ചത്.

മാതൃഭൂമി പത്രത്തിന്റെ വാരന്ത്യപതിപ്പിൽ ഡോക്ടർ എഴുതിയിരുന്ന ഓർമ്മക്കുറിപ്പുകളാണ് ഇന്ത്യൻ റെയിൻബോ എന്ന പുസ്തകമായി…. പട്ടാള ജീവിതത്തിന്റെ കാണാക്കാഴ്ചകളായി രൂപാന്തരപ്പെട്ടത്.

കാറ്റിന്റെ ചിറകുകളിൽ, അപ്പൂപ്പൻ താടിയെപ്പോലെ പറന്നു നടക്കാൻ മോഹിച്ച പെൺകുട്ടിയിൽ നിന്നും Lt.Col. Dr. Sonia Cherian നിലേക്കുള്ള ദൂരമാണ് പുസ്തകത്തിന്റെ ആദ്യ രണ്ട് അദ്ധ്യായങ്ങളിൽ കാണാൻ കഴിയുക.ഡോക്ടർ എഴുതിയ പോലെ വിൻഡോ സീറ്റിലിരുന്ന് കണ്ണിമ ചിമ്മാതെ ആസ്വദിച്ച മഴവില്ല്.അതായിരുന്നു ഇന്ത്യൻ റെയിൻബോ.

ആദ്യ നിയമനം തന്നെ അതിർത്തിയോടു ചേർന്ന ഫീൽഡ് ഹോസ്പിറ്റലിലേക്ക്, ഡോക്ടറോടൊപ്പം വായനക്കാരും യാത്ര തുടങ്ങുകയായി. ഒരു ചലച്ചിത്രത്തിലെന്ന പോലെ ഓരോ ദൃശ്യവും മുന്നിലേക്കെത്തുന്നത്ര മിഴിവായിരുന്നു ഇതിലെ അക്ഷരങ്ങൾക്ക്.

ഒപ്പം ജോലി ചെയ്ത പട്ടാളക്കാർ, അവരുടെ കുടുംബങ്ങൾ, പട്ടാള ജീവിതത്തിൽ രാജ്യസ്നേഹത്തോടൊപ്പം പരസ്പരമുള്ള സ്നേഹവും സാഹോദര്യവും, അവരുടെ അപാരമായ ധൈര്യം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധതരം വേഷവിധാനങ്ങൾ, ആചാരങ്ങൾ, ഭക്ഷണരുചികൾ, പലതരം പക്ഷികൾ, മൃഗങ്ങൾ, മലനിരകൾ മുതലായവയ്ക്കൊപ്പം ആസ്വാദനത്തിന്റെ വാതായനങ്ങൾ നമുക്കു മുമ്പിൽ തുറന്നിടുന്നു ഈ പുസ്തകം. ഒപ്പം ഡോക്ടറുടെ സ്വന്തം സ്കെച്ചു ചിത്രങ്ങളും, പുസ്തകത്തിന്റെ അവസാനമുള്ള ചിത്രങ്ങളും വായനയുടെ ആസ്വാദ്യത ഏറ്റുന്നവയാണ്.

കൂടാര രാത്രികൾ എന്ന അദ്ധ്യായത്തിൽ മരുഭൂമിയിലെ പട്ടാള ജീവിതത്തെ കുറിച്ചുള്ള എഴുത്തിനോടൊപ്പം, കുഞ്ഞിനു നൽകേണ്ട മുലപ്പാൽ വാഷ്റൂം ടെന്റിന്റെ ടാർപോളിനിലേക്ക് ചീറ്റിത്തെറിപ്പിച്ചു കളയേണ്ടി വന്ന അമ്മമനം നെഞ്ചിൽ സങ്കടമിറ്റിച്ച നോവായി.വീട്ടിൽ ഹൃദയം സൂക്ഷിച്ചു വച്ചിട്ട് യുദ്ധം ചെയ്യാൻ വന്ന പട്ടാളക്കാരുടെ മനസ്സ് അക്ഷരങ്ങളാൽ എഴുതി ചേർക്കപ്പെട്ടപ്പോൾ, കഴിഞ്ഞ ഇരുപത്തിനാലു വർഷം (ഇപ്പോൾ റിട്ടയറായി) പട്ടാളം നിശ്വാസമായൊരാളിന്റെ ഭാര്യയാണ് ഞാനെന്നതിനാലാവാം എനിക്കു വല്ലാതെ വേദനിച്ചത്.

വേനലിലെ പഴമരങ്ങൾ എന്ന അദ്ധ്യായത്തിൽ ഡോക്ടർ വരച്ച രാജസ്ഥാനി പെൺകുട്ടി ഗുഡിയയുടെ സ്കെച്ചിനൊപ്പം സങ്കടപ്പെടുത്തിയൊരു ജീവിതമുണ്ട്. കുഞ്ഞു പ്രായത്തിലേ വിവാഹിതയായി, അമ്മയാകാൻ തയ്യാറെടുക്കുന്ന ഗുഡിയ.അക്ഷരങ്ങൾ എഴുതി പഠിക്കാൻ ഡോക്ടർ നീട്ടിയ നോട്ട് പാഡുകൾ, ഗുഡിയയുടെ അമ്മായിയച്ഛൻ പറഞ്ഞ വാക്കുകളിൽ പൊള്ളിയിട്ടുണ്ടാവും.
ഡാബയിൽ ഇഷ്ടം പോലെ പണികളുള്ളപ്പോൾ മരുമകൾ പഠിക്കേണ്ട ആവശ്യമില്ലായ്മ കണ്ടെത്തലിലും അവളുടെ മകൻ പഠിക്കട്ടെയെന്ന് പറഞ്ഞത് വായിച്ചപ്പോൾ, പിറന്നു വീണത് ആൺകുഞ്ഞായിരിക്കുമെങ്കിൽ,ആ കുഞ്ഞിനെങ്കിലും പഠിക്കാൻ സാധിച്ചിട്ടുണ്ടാകുമെന്ന് ആശ്വസിച്ചു.
സ്ത്രീകൾക്കു പഠിത്തം നിഷേധിക്കാത്ത നല്ലൊരു നാട്ടിൽ ജനിച്ചതിന്റെ പ്രിവിലേജിനെ കുറിച്ച്, നമ്മുടെ സ്വന്തം നാടിന്റെ നന്മകളെ കുറിച്ച് ഡോക്ടറുടെ വരികൾ അർത്ഥവത്തായവയാണ്.

അകറ്റി നട്ട മരങ്ങളെന്ന അദ്ധ്യായത്തിൽ സുന്ദരികളായ ഗോത്രവർഗ്ഗ പെൺകുട്ടികളെ കാണാം.ഒപ്പം ബാർട്ടർ സിസ്റ്റം ഇന്നും നിലനിൽക്കുന്ന, പെണ്ണുങ്ങളും കൈമാറ്റ വസ്തുക്കളാകുന്ന കാഴ്ചകളും സങ്കടപ്പെടുത്തും. അങ്ങനെ എത്രയെത്ര ജീവിതങ്ങളാണ് ഡോക്ടർ ഈ പുസ്തകത്തിൽ അക്ഷരങ്ങളിലൂടെ വരച്ചു കാട്ടുന്നത്.

മരിച്ചിട്ടും അതിരു കാക്കുന്നുവെന്നു പട്ടാളം വിശ്വസിക്കുന്ന ജസ്വന്ത് ബാബയെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ശിഖകളിൽ ശിഖരങ്ങൾ പടർത്തുന്നവർ എന്ന അദ്ധ്യായത്തിൽ.മഞ്ഞിന്റെ ദംശനം കാരണം മൂക്കിന്റെ തുമ്പും ചെവിയുടെ അറ്റവും നഷ്ടപ്പെട്ടവരുടെ വേദനയെ കുറിച്ച് സങ്കൽപ്പിക്കാനാകുമോ നമുക്ക്?

മലയുടെ ഉച്ചിയിലുള്ള ബുദ്ധശ്മശാനത്തിൽ ഉറങ്ങുന്നൊരു കുഞ്ഞ്. പട്ടാളക്കാരൻ പാണിയുടെ കുഞ്ഞ്. വയറ്റിൽ വച്ചു മരിച്ചു പോയ ആ കുഞ്ഞിനെ വിളിച്ച്, അദ്ദേഹത്തിന്റെ ഭാര്യ ദേബ് ജാനി ഉച്ചത്തിൽ നിലവിളിച്ചതു വായിച്ചതിനേക്കാളേറെ ശബ്ദമില്ലാതെ ഞാൻ കരഞ്ഞത്… ഒരിക്കൽ കുഴിച്ചിട്ട കുഞ്ഞു ശരീരം, നായ്ക്കൾ മാന്തിയെടുക്കുമോ എന്ന ഭീതിയിൽ ഇരുട്ടത്ത് വീണ്ടും മലകയറി ആഴത്തിൽ കുഴിയെടുത്ത് വീണ്ടും അദ്ദേഹം ആ കുഞ്ഞു ശരീരം കുഴിച്ചിട്ടത് വായിച്ചപ്പോഴാണ്.അന്ന് ദേബ് ജാനിക്ക് കെട്ടിപ്പിടിച്ചു പതം പറഞ്ഞ് കരയാനായി കൂട്ടിരുന്ന ഡോക്ടറെ ഞാൻ മനസ്സാ നമിച്ചു. പദവിയേക്കാൾ സ്ഥാനമാനങ്ങളേക്കാൾ മനുഷ്യത്വമാണ് വലുതെന്ന കരുതലായിരുന്നുവല്ലോ അത്.

ചന്ദ്രോത്സവങ്ങളിലെ കറുത്ത പക്ഷത്തിൽ, ഉത്തരേന്ത്യയിൽ വിവാഹിതരായ സ്ത്രീകൾ ആഘോഷിക്കുന്ന ‘കർവ്വാചൗത്ത് എന്ന ആഘോഷത്തിന്റെ വിവരണത്തോടൊപ്പം അദിതിയുടെ ജീവിതത്തിലെ വർണ്ണപ്പൊലിമയുടേയും, അതുപോലെ തന്നെ തൊട്ടടുത്ത നിമിഷം അവൾ അനുഭവിക്കേണ്ടി വന്ന വൈധവ്യത്തേയും വായിച്ച് നെഞ്ചു പിടഞ്ഞു.

“എല്ലാ പട്ടാളക്കാരുടേയും ഭാര്യമാർ എന്നും ചങ്കിൽ കൊണ്ടു നടക്കുന്ന ഭീതിയുടെ ആ കനൽക്കൂമ്പാരം എരിഞ്ഞാളിക്കത്തിയുയരുന്ന ആളൽ” എന്ന് ഡോക്ടർ എഴുതിയത് അക്ഷരം പ്രതി ശരിയായിരുന്നല്ലോ എന്നോർക്കവേ….
വിളിച്ചാൽ കിട്ടാത്ത, അല്ലെങ്കിൽ അറ്റൻഡു ചെയ്യാൻ സാധിക്കാതെ പോയ എത്രയെത്ര ഫോൺ വിളികളാണ് ചങ്കിൽ ആധിയുടെ തീ തന്ന് കടന്നു പോയതെന്ന ഉരുകലിലായിരുന്നു ആ വേള ഞാനും.

ഒരദ്ധ്യായത്തിൽ ഫാൽസിപ്പാരം മലേറിയ ബാധിച്ച് അവശയായിപ്പോയ ഡോക്ടറിനെ കുറിച്ച് ആധിയോടെയാണ് വായിച്ചത്.
മരണത്തിൽ നിന്നും തിരികെ വന്നതിനെ കുറിച്ചെഴുതിയ,

“കൈവിട്ടു താഴെപ്പോയിട്ടും പൊട്ടാതെ പിടിച്ചെടുത്ത പളുങ്കു പാത്രം പോലെ ജീവിതം” എന്ന വരിക്ക് എന്തൊരു മനോഹാരിതയാണ്.

ഓഫീസർ ട്രെയിനിംഗ് ക്യാമ്പിലെ പരിശീലനത്തെ കുറിച്ച്, മരണാനന്തര ബഹുമതി കിട്ടിയ പട്ടാളക്കാരെ കുറിച്ച്, പഹാഡി, ഗോത്ര വർഗ്ഗ ജീവിതങ്ങൾ, ബുദ്ധ സന്യാസിമാരുടെ ജീവിതരീതികൾ, അങ്ങനെ അങ്ങനെ എഴുതിയാലും തീരാത്ത ഒരുപാട് വസ്തുതകൾ ഈ പുസ്തകത്തിലുണ്ട്. അത് വായിച്ചു തന്നെ അറിയുക.

ഐഡികാർഡിലെ ഫോട്ടോ ഇളക്കി മാറ്റി, കത്രിക കൊണ്ടു ചെറിയ കഷ്ണങ്ങളാക്കി പിന്നെയതു കത്തിച്ചതു വായിച്ചപ്പോൾ നിറഞ്ഞു പോയ കണ്ണു തുടച്ച് ഞാനോർത്തത്…

“ഇന്നെന്റെ ഐകാർഡു കത്തിച്ചു” വെന്ന് ഇടറിയ ശബ്ദത്തിൽ ഞാൻ കേട്ടൊരു ഫോൺകോളിനെ കുറിച്ചും കൂടെയായിരുന്നു.

പതിനാലു വർഷം അണിഞ്ഞ യൂണിഫാം ഊരി വച്ച്,ബഷീറിയൻ വരികൾ ഓർത്തെടുത്ത്,കരഞ്ഞാലും ചിരിപ്പിക്കുമെന്നു പറഞ്ഞ്,

ജീവിതത്തിലെ സുന്ദരസുരഭിലമായ പതിനാലു വർഷങ്ങൾ നീ എന്തു ചെയ്തുവെന്ന് ബഷീർ സാറാമ്മയോടു ചോദിച്ചതിന്റെ മറുപടി പോലെ..

“ഞാനോ ഞാൻ പട്ടാളത്തിൽ ചേർന്നുവെന്ന്” ഡോക്ടർ എഴുതി നിർത്തുമ്പോൾ…

ഡോക്ടർക്ക് അക്ഷരങ്ങൾകൊണ്ട്, ഹൃദയം കൊണ്ടൊരു സല്യൂട്ട് നൽകി ഞാൻ വായന അവസാനിപ്പിച്ചെങ്കിലും,പിന്നെയും പിന്നെയും ആ കാണാക്കാഴ്ച്ചകൾ എന്റെ മുന്നിലിങ്ങനെ നിരനിരയായി വന്നുകൊണ്ടേയിരുന്നു.

പ്രിയപ്പെട്ട ഡോക്ടർ ഇനിയുമെഴുതുക വായിക്കാനായി കാത്തിരിക്കുന്നു. അക്ഷരങ്ങളുടെ ലോകത്ത് എല്ലാ നന്മകളും ആശംസിക്കുന്നു.
******

സരിത സുനിൽ ✍️

Post Views: 30
3
Saritha Sunil

പ്രണയമാണ് അക്ഷരങ്ങളോട് മഴയോട്,മഞ്ചാടി മണികളോട്,കുപ്പി വളകളോട്…എല്ലാറ്റിലുമുപരി എന്റെ മാത്രം പ്രിയനോട്❤❤❤️❤️ Author of Rupali ❤️

2 Comments

  1. മന്ന മെരീസ on August 27, 2023 9:56 AM

    ❤️❤️

    Reply
    • Saritha Sunil on August 29, 2023 10:17 PM

      Thank you 😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.