Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ട്യൂഷൻ സ്മരണകൾ (ഭാഗം 2)
ഓർമ്മകൾ കുട്ടികൾ തുടർക്കഥ / സീരീസ് നര്‍മം

ട്യൂഷൻ സ്മരണകൾ (ഭാഗം 2)

By AJITH VALLOLIAugust 21, 2023Updated:November 3, 20237 Comments6 Mins Read370 Views
Bookmark Now
Please login to bookmark Close

No account yet? Register

(ഒന്നാം ഭാഗം വായിക്കാതെ രക്ഷപ്പെട്ട ഭാഗ്യവാന്മാർക്ക്, ഹതഭാഗ്യരാകാൻ വേണ്ടി ലിങ്ക് ഇതാ ഇവിടെയുണ്ട് )

ഞാനും എന്റെ ജമഗയും

**********************************

രാജി ചേച്ചിയുടെ വീട്ടിൽ നിന്നും, കാലിൽ കിടന്ന ഷേവിങ് ബ്ലേഡ് പോലെയുള്ള എന്റെ ഹവായ് ചെരുപ്പും ഊരി കയ്യിൽ പിടിച്ചു നൂറേ നൂറ്റിപത്തിൽ പറന്നു വീട്ടിലെത്തിയ ഞാൻ പിന്നീട്‌ ജീവിതത്തിൽ “ട്യൂഷൻ” എന്ന വാക്ക് ഓർക്കുന്നതും, കേൾക്കുന്നതും വർഷങ്ങൾക്കോ മാസങ്ങൾക്കോ ശേഷമല്ല. നേരെ പിറ്റേന്ന് വൈകുന്നേരം സ്‌കൂളിൽ നിന്നും വന്നയുടൻ പരിയമ്പറത്തുള്ള അലക്ക് കല്ലിന്റെ മുകളിൽ കയറി അയ്യപ്പൻ ഇരിക്കുന്ന പോലെ ഒരിരിപ്പിരുന്നു കൊണ്ട് അന്ന് സ്‌കൂളിൽ നടത്തിയ സ്റ്റിക്കർ ട്രേഡിങ്ങിന്റെ, പ്രൊഫിറ്റ് മാർജിൻ ആയ ഹീമാൻ, ബാറ്റ്മാൻ,സ്പൈഡർമാൻ, റാംബോ, പടങ്ങളുള്ള ഇന്റർ നാഷണൽ വിപണിയിൽ വൻ ഡിമാന്റുള്ള ഒട്ടിപ്പൊ സ്റ്റിക്കറുകളുടെയും, മായാവി,നമ്പോലൻ ലുട്ടാപ്പി, കപീഷ് മുതലായ ലോക്കൽ കറൻസീസും ഒക്കെ എണ്ണിപെറുക്കികൊണ്ടിരിക്കുമ്പോൾ പെട്ടന്ന്,

“ഇതും കഴിച്ചിട്ട് ഉടനെ ട്യൂഷന് പോകാൻ നോക്ക്” എന്ന ശബ്ദം കേട്ടപ്പോളാണ്

ഹോ.. അമ്മയായിരുന്നോ? ഹെഡ് മാഷ് സ്റ്റിക്കർ വേട്ടയ്ക്ക് വന്നതാണെന്ന് കരുതി.
അനധികൃതമായി സ്റ്റിക്കറുകൾ കൈവശം വെച്ചിരുന്ന ഏതൊരു സ്‌കൂൾ വിദ്യാർത്ഥിക്കും അന്ന് ഉണ്ടായിരുന്ന ഭയമായിരുന്നു ഹെഡ്മാസ്റ്ററുടെ “ഓപ്പറേഷൻ നെയിം സ്ലിപ്”. സ്‌കൂൾ തുറന്ന സമയമായതിനാൽ ഇപ്പോൾ നെയിംസ്ലിപ്പ് ആണ് ട്രെൻഡിങ് സ്റ്റഫ്.
മഴക്കാലം ഓഫ് സീസനായതിനാൽ നമ്മുടെ മറ്റൊരു ട്രേഡ് ആയ “തീപ്പെട്ടി പടം” ലേശം ഡൾ ആണ്. അത് കൊണ്ട് ചെരുപ്പ് വാങ്ങുമ്പോൾ കിട്ടണ അട്ടപ്പെട്ടികളിൽ നിറച്ചു മച്ചിൻ പുറത്തു കയറ്റിവെച്ചിരിക്കുകയാണ്. ഇവയ്ക്കൊക്കെ പുറമെ സ്‌കൂളിലെ “ഡബ്ബർ മാഫിയ”യിലെ ഒരു കുപ്രസിദ്ധ കണ്ണി കൂടെയാണ് ഞാൻ.

രാത്രി മുറ്റത്തെ പ്ലാവിന്റെ മുകളിൽ വന്നിരിക്കുന്ന കൂമൻ നോക്കുന്ന പോലെ കിഴക്കോട്ട് തിരിഞ്ഞിരുന്നു പടിഞ്ഞാറോട്ട് കഴുത്തു ചരിച്ചു നോക്കിയ ഞാൻ കണ്ടത് ചായക്കൊപ്പം അവിലിൽ, പാലും,പഞ്ചസാരയുമിട്ടു നല്ലോണം കലക്കി കുതിർത്തിയതിന്റെ രൂപത്തിൽ മറ്റൊരു നേർച്ച കൂടെ എടുത്തുകൊണ്ട് വന്നിരിക്കുകയാണ് അമ്മ. എന്തിനാ?? പുന്നാര മോനെ ട്യൂഷന് തള്ളി വിടാൻ.

“അത് ശരി അപ്പൊ അമ്മ രണ്ടും കല്പിച്ചിട്ടാണ് ല്ലേ..?” സംഭവം ഈ ട്യൂഷൻ എന്നു പറയുന്ന പരിപാടി നമ്മളുദ്ദേശിക്കുന്ന പോലെ അത്ര സുഖമുള്ള പരിപാടിയല്ല. നമ്മളത് ഇന്നലയേ വിട്ടു. പക്ഷെ അമ്മ വിടുന്ന മട്ടില്ല. ഇനിയിപ്പോ പോകാൻ പറ്റില്ലന്നു പറഞ്ഞാൽ തീർന്നു. വീണ്ടും അമ്മയുടെ സായുധ സമരമുറകൾ പുറത്തിറങ്ങും.
ഞാൻ ഈ കേസ് മറന്നേ പോയി. അല്ലെങ്കിൽ എന്തെങ്കിലും ഒരു നമ്പറിട്ട് എസ്കേപ്പ് ആകാമായിരുന്നു. ശെടാ. ഇനിയിപ്പോ എന്ത് ചെയ്യും?? അവിടെ പോയാൽ ഇന്നും കണക്ക് ചെയ്യേണ്ടി വരും. ഉം… ?? ഞാനൊന്ന് കുഞ്ഞിത്തലച്ചോറിലെ സീറോ വാട്സിന്റ മിന്നാമിന്നി വിളക്ക് കത്തിച്ച് നോക്കി. നടക്കുന്നില്ല…അടുത്ത വഴി,

കണ്ണാടിയുടെ ചരിത്രത്തോളം പഴക്കമുള്ള, താഴെ പെട്ടികടയും, പോസ്റ്റാപ്പീസുമുള്ള, പിസാഗോപുരത്തേക്കാൾ ചെരിവുണ്ടായിട്ടും, ലോക വിസ്മയം ആകാത്ത ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഓടിട്ട ആ ഇരുനില കെട്ടിടത്തിന്റെ തട്ടിൻ മേലെ പണിക്കരിരുന്ന് കവടി നിരത്തി ഗണിക്കുന്ന പോലെ, മണ്ണിൽ കിടന്ന കല്ലും കക്കയും കുപ്പിച്ചിലും പെറുക്കി അലക്ക് കല്ലിന്റെ മുകളിൽ നിരത്തി വെച്ചു ഞാനൊന്ന് ഗണിച്ചു നോക്കി. ഇന്നിപ്പോ വെള്ളി, നാളെയും മറ്റന്നാളും പോകേണ്ട കാര്യമില്ല. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ, കണ്ണാടി പാത്തിക്കൽ കവലയിൽ ഇടയ്ക്ക് വരുന്ന ലാഡ വൈദ്യന്മാർ പറയുന്ന വയറുവേദന, തലവേദന, കൈകാൽ വേദന, ആർശസ്, ഗുമ്മൻ, ഗ്യാസ് ട്രബിൾ, പല്ലുവേദന, മോണ വീക്കം, മെടുല്ല ഒബ്ലാങ്കേട്ടയിൽ നീർക്കെട്ട്, ഗാൾ-ബ്ലാഡറിൽ പഴുപ്പ് മുതലായ ഓരോരോ ഐറ്റംസ് ആയി പുറത്തിറക്കി ആ ഒരാഴ്ച എങ്ങിനെയെങ്കിലും ഒഴിവാക്കണം. ബാക്കി പിന്നെ നോക്കാം.
ഇന്നും കൂടെ പോയി അങ്ങ് അഡ്ജസ്റ് ചെയ്തേക്കാമെന്നൊരു പരിഹാരക്രിയ സ്വയം നിർദ്ദേശിച്ചു ഞാൻ, ചുണ്ണാമ്പ് വെള്ളത്തിൽ ബ്രഷ് മുക്കി “ജമഗ”എന്നെഴുതിയ എന്റെ സൈക്കിൾ ടയറും അതിന്റെ ആക്സിലേറ്റർ കം ബ്രേക്കുമായ മരക്കമ്പും, മറുകയ്യിൽ പുസ്തകങ്ങളും എടുത്തു മുന്നോട്ട് നീങ്ങി.

“ജമഗ”യും കറക്കി ഇടവഴി തിരിപ്പോൾ, ദാ നിൽക്കുന്നു വഴിയിൽ നമ്മുടെ കൂട്ടാരന്മാർ കുട്ടിച്ചാത്തന്മാർ പമ്പരവും കളിച്ചോണ്ട്. ഇവന്മാരുടെ നടുക്ക് കൂടെ വേണം എനിക്ക് മുന്നോട്ട് പോകാൻ. “ഹൗ പതെറ്റിക്” അല്ലെങ്കിൽ ഈ സമയത്ത് എന്റെ “ജമഗ” പാർക്ക് ചെയ്തിട്ടിട്ട് ഇവന്മാരുടെ ക്ലബ്ബിൽ കളിക്കേണ്ട ഒരു അന്താരാഷ്ട്ര പമ്പർ പ്ലെയർ ആണ് ഞാൻ.
ഹും മിനിഞ്ഞാന്നത്തെ ടൂർണമെന്റിൽ ഞാൻ ചിങ്കിയെറിഞ്ഞ പമ്പരം, നാളികേരം ഉടയ്ക്കണ പോലെയാണ് ഓരോരുത്തരുടെ പമ്പരത്തെ വെട്ടി പൊളിച്ചത്. ഞാനിന്ന് കളിക്കാനുണ്ടാകില്ലെന്നറിഞ്ഞ അവന്മാർ ദൂരെ നിന്ന് ഞാൻ പുസ്തകവും പിടിച്ചു വരുന്ന കണ്ടിട്ട് എന്നെ വെല്ലു വിളിക്കുന്നു. “വാടാ.. വാ..ഇപ്പൊ കളിക്കാൻ വാടാ” എന്നും പറഞ്ഞോണ്ട്. ഞാൻ ഇന്നലെ മുതൽ ട്യൂഷന് ചേർന്ന കാര്യം അതിനോടകം നാട്ടിൽ പാട്ടായി കഴിഞ്ഞുവെന്ന് മനസിലായി. അതു പിന്നെ ഈ സെലിബ്രിറ്റികൾ എന്ത് ചെയ്യുന്നുവെന്നു വായും പിളർന്ന് നോക്കിയിരിക്കുകയാണല്ലോ ഈ ഫാൻസ് എന്ന ഉണ്ണാക്കന്മാരുടെ പ്രധാന ജോലി.” വഴിയിൽ ഒരു നിമിഷം നിന്ന് കണ്ണുകൾ അടച്ചു രണ്ടു ദിവസം മുൻപ് വരെയുള്ള പമ്പരം കളിയിലെ എന്റെ പെർഫോമൻസും ഓർത്തു നെടുവീർപ്പിട്ടു. ആ വഴി പോയ ഒരു ശരിക്കും ജമഗാ ബൈക്ക്കാരൻ പീ..പീ.. ന്നു ഹോണടിച്ചു “വഴീന്ന് മാറടാ ഡാഷ് മോനെ” എന്നു പറഞ്ഞപ്പോഴാണ് പിന്നെ കണ്ണ് തുറന്നത്. എന്നോട് സ്‌ഥിരം തോൽക്കാറുള്ള ഗോപുക്കുട്ടൻ ആണ് അന്നവിടെ നെഞ്ചും വിരിച്ചു മാനോഫ് ദി മാച്ചിനുള്ള കളസവും തയ്പ്പിച്ചു നിൽകുന്നത്. എന്നെ കണ്ടപാടെ ഒരു ചോദ്യവും.. “ന്ത്രാ? നീ പഠിക്കാൻ പൂവ്വാ..? എന്നോട് കളിക്കാണ്ടോറാ?? ണ്ടെങ്കി വാടാ..” ഞാൻ പമ്പരവും കൊണ്ട് വരുന്നത് കണ്ടാൽ കണ്ടം വഴി ഇറങ്ങി ഓടിയിരുന്നവനാ. ഏതായാലും വേൾഡ് കപ്പിൽ, അർജന്റീനയും ബ്രസീലും ഒരുമിച്ചു ചേർന്നാലുണ്ടാകുന്ന എഫക്ട് ആണ് പമ്പരം കളിൽയിൽ ഞാൻ. ആ ഞാനില്ലാത്ത ഈ ലോകകപ്പ് ഒന്ന് കണ്ടു കളയാമെന്ന് കരുതി അവന്മാരുടെ കളിയും കണ്ടുകൊണ്ട് അവിടെ നിന്നു.

നേരം ഇരുട്ടാറായപ്പോൾ എല്ലാവന്മാരും പമ്പരവും ചാട്ടയുമെടുത്തു അവരവരുടെ റെസിഡൻസിലേക്കായി പലവഴിക്കു പിരിഞ്ഞപ്പോഴാണ് ഞാൻ ആ ദുഃഖസത്യം ഓർത്തത്. ഞാൻ ഇറങ്ങിയത് എന്തിനായിരുന്നുവെന്ന്.

“ഓഹ് ഷിറ്റ്”!!. ഞാൻ ജമഗയും സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി.

രാജിച്ചേച്ചിയുടെ വീട്. ബാക്കി പിള്ളേരൊക്കെ പഠിപ്പ് കഴിഞ്ഞു പോയെന്ന് തോന്നുന്നു.
രംഗം ശാന്തം (എന്നു തോന്നുന്നു😢)

“ഉം..?? അഞ്ചരക്ക് ഇവിടെ എത്തണം എന്നല്ലേ പറഞ്ഞത്?? നീഎവിടെയായി…”

ഇത് പ്രതീക്ഷിച്ചതാണ്.. ബുദ്ധിമാനായ ഞാൻ ഇതിനുള്ള ഉത്തരവും കണ്ടെത്തികഴിഞ്ഞു. ചോദ്യം മുഴുമിപ്പിക്കാനുള്ള അവസരം കൊടുക്കാതെ വായ്ക്കകത്തു കയറി എന്റെ ആയുധ ശേഖരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട റഷ്യൻ നിർമ്മിത ഓട്ടോമാറ്റിക് കലാഷ്നിക്കോവ് തോക്ക് തന്നെ എടുത്തൊരു പെടയങ്ങു പെടച്ചു.

“ഒന്നും പറയണ്ടന്റെ രാജി ചേച്ചിയെ.. സ്‌കൂൾ വിട്ട് ഞങ്ങൾ വരുന്ന വഴി നമ്മുടെ യാക്കര പാലത്തിന്റെ മുകളിൽ വെച്ച് സ്‌കൂൾ വാനിന്റെ ബ്രേക്കങ്കിട് പോയി കൈവരിയിൽ ഇടിച്ചു നിക്കാതെ മുന്നിലെ രണ്ടു ചക്രോം ഹൈവേയിൽ നിന്ന് തെന്നി മാറി താഴെയുള്ള പുഴയിലേക്ക്…”

“വീഴാൻ പോയപ്പോൾ നീ ചാടിയിറങ്ങി വാൻ ഒറ്റക്കയ്യിൽ പൊക്കിയെടുത്തു മുകളിൽ കൊണ്ടുവന്നു കാണും ല്ലേ?? വേണ്ടാ.. വേണ്ടാ… ബാലമംഗളത്തിലെ ഡിങ്കന്റെ കഥ ഞാനും വായിക്കാറുണ്ട്..”

ശബാശ് !!! ദേ കിടക്കുന്നു ഞാനും എന്റെ കലാഷ്നിക്കോവും. ഇത് നമ്മൾ വിചാരിച്ചിടത്തു നിൽക്കുമെന്ന് തോന്നുന്നില്ല.

അപ്പോ അതും മൂ…… അല്ലെങ്കിൽ വേണ്ട അപ്പൊ അതും ചീറ്റി. ഏതു കാലത്താണാവോ ഇവർക്ക് ഈ കഥകളൊക്കെ വായിക്കാൻ തോന്നിയത്.

“ഉം.. ഉം… അവിടെ നിന്ന് ചവിട്ടു നാടകം കളിക്കാണ്ട് അകത്തു വാ, ഇന്നലെ ചെയ്യാൻ തന്ന കണക്ക് കാണിക്ക്..”

ക..ക..കണക്കാ?? ഹെന്റ മുത്തപ്പാ… കഴിഞ്ഞ ദിവസം ഇവിടുന്ന് ഇറങ്ങിയോടുന്ന മുൻപ്, ഇന്ന് വരുമ്പോൾ വീട്ടിൽ നിന്ന് ചെയ്‌തൊണ്ട് വരാൻ പറഞ്ഞ കണക്ക്!! തീർന്നു..ഇനിയിപ്പോ എന്ത് ചെയ്യും?? രണ്ടാമത് ഒന്ന് ആലോചിച്ചു നില്കുന്നതിനിടെ എന്റെ പുസ്തകം ചേച്ചി തന്നെ തുറന്ന് നോക്കി. ഇന്നലെ അവർ ചെയ്യാൻ പറഞ്ഞ കണക്ക് എഴുതി തന്നതിന്റെ താഴെ മുതൽ പുസ്തകത്തിന്റെ അവസാനം വരെ നല്ല സോഡാകാരമിട്ട് അലക്കി തേച്ച കുത്താമ്പുള്ളി വെള്ള മുണ്ട് പോലെ നീണ്ട് നിവർന്നങ്കിട് കിടക്കുന്നു. ദേവിയെ.. ഇന്നെന്റെ പുറം മലപ്പുറം ആയത് തന്നെ. അടുത്ത നമ്പരിടാം കഴിക്കുന്നത് പാലക്കാടൻ മട്ടയരിയാണെങ്കിലും
ബുദ്ധിയുടെ കാര്യത്തിൽ നമ്മൾ മാഗി നൂഡിൽസാണ് നിമിഷങ്ങൾ കൊണ്ട് വേവും.

“അതേയ് ഒരു മിനിട്ടേ.. ഞാൻ ഒന്ന് ചൂച്ചോഴിച്ചിട്ട് ഓടി വരാം” എന്തിനാപ്പാ ബെർത്തെ തല്ല് കൊളുമ്പോൾ ഒരു പുണ്യാഹ കർമ്മം കൂടെ? അതങ്കിട് ഒഴിവക്കുകേം ചെയ്യാം ചിലപ്പോ ആ ഗ്യാപ്പില് ആ ഒരു രണ്ടു മിനിറ്റിൽ തലയിൽ വല്ല തീപ്പെട്ടിക്കൊള്ളിയും ഉരഞ്ഞാൽ അതും ആയി.

എവിടെ?? ഒരൊന്നൊന്നര ലിറ്റർ എ ക്ലാസ് യൂറിയ ആ പറമ്പിലെ തെങ്ങിന് ഒഴിച്ചു കൊടുത്തിട്ടും ഒരു വഴിയും തെളിഞ്ഞില്ല. കുറഞ്ഞത് ഒരു മച്ചിങ്ങയെങ്കിലും എന്റെ തലയിൽ വീഴ്ത്തിയിരുന്നെങ്കിൽ ആ പേരും പറഞ്ഞു തൽക്കാലം തടി തപ്പാമായിരുന്നു. നന്ദി കെട്ട തെങ്ങ്.

ഇനി ഒരു രക്ഷയുമില്ല. കയ്യിൽ ചൂരലുമായി രാജിച്ചേച്ചി നിൽപ്പുണ്ട്. ഇനിയിപ്പോ എന്ത്? ട്രൗസറിന്റെ കുടുക്കുമിട്ടു തിരിഞ്ഞു നടന്നു.

“ഇങ്ങോട്ട് കയറി വാ .. ഞാൻ പറഞ്ഞു തരാം എങ്ങനെയാണെന്ന്.”

ഹൗ.. നാരോ എസ്‌ക്കേപ്. തത്കാലം വാല് മുറിയാതെ രക്ഷപെട്ടു. പാടത്തു പണിയും കഴിഞ്ഞു കൂലിയും വാങ്ങിപ്പോണ ചേച്ചിമാരിൽ ഒരാളെ വിളിച്ചിട്ട് രാജിച്ചേച്ചി പറഞ്ഞു. അതേയ് ഇവന്റെ വീടുത്തുമ്പോ ഒന്നിവന്റെ അമ്മയോട് പറയണം ഇവൻ വരാൻ ലേശം വൈകും, ആരുടെയെങ്കിലും കൂടെ പറഞ്ഞു വിടാം എന്ന്.

അപ്പൊ ഇന്ന് രാത്രിയിലെ ചിത്രഹാറും, അതിൽ ബച്ചേട്ടനും, ശ്രീദിവിയേച്ചിയും കൂടെയുള്ള ഗുധാ ഹവയിലെ പാട്ടും.. ? അതന്നെ.. അതിന്റെ കാര്യം “ഗുധാ ഹവ!!”

അധികം വൈകിയില്ല, നല്ല അടിയുടെ കുറവുള്ളത് കൊണ്ട് അഡിഷൻ അറിയില്ലെന്നും, മൾട്ടിപ്ലിക്കേഷൻ ടേബിൾ എന്നെക്കൊണ്ട് പറയിപ്പിക്കുന്നതിലും എളുപ്പം എന്നെക്കൊണ്ട് ഒരു ഡൈനിങ്ങ് ടേബിളോ, സ്റ്റഡി ടേബിലോ ഉണ്ടാക്കിക്കുന്നതാണെന്നും ചേച്ചിക്ക് മനസിലായി.

പിഞ്ചു കുഞ്ഞുങ്ങളുടെ പോലെയുള്ള നിഷ്കളങ്കമായ മുഖഭാവം മാത്രമല്ല, ഇന്നേവരെ കണ്ടിട്ടില്ലാത്ത ഇത്ര ഭീകരമായ ഒരു മുഖഭാവം കൂടെ ഇവർക്കുണ്ട് എന്ന്, അന്ന് ഞാൻ കണ്ടു. ഇനിയിപ്പോ ഇത് ഗംഗയും, നാഗാവല്ലിയും പോലെ വല്ല സ്പ്ലിറ്റ് പേഴ്സണാലിറ്റിയോ, മൾട്ടിപ്പിൾ പേഴ്‌സണൽ ഡിസോർഡറോ മറ്റോ ആണോ എന്നു വരെ സംശയിക്കാതിരുന്നില്ല

ഏകദേശം ഒരു എട്ടെര വരെ നീണ്ട ആ പൊരിഞ്ഞ പോരാട്ടം അവസാനിക്കുമ്പോളേക്കും ഒരു തീരുമാനമായ എന്നെ, കൊണ്ടുപോകനുള്ള ആംബുലൻസ് ആയ പഴേ സൈക്കിളും ചവിട്ടി കുട്ടിമാമയെത്തി. സൈക്കിളിന്റെ തണ്ടിന്റെ നടുക്ക് എനിക്കിരിക്കാൻ വേണ്ടി പ്രത്യേകം ഉണ്ടാക്കിച്ച മാക്കൻ തവളയുടെ മാത്രം വലിപ്പമുള്ള കുഞ്ഞി സീറ്റിൽ ഞെളിഞ്ഞിരുന്ന എന്നോട് ഒരു രാജിച്ചേച്ചി വീണ്ടുമൊരു ചോദ്യം.

“നാളെയും മാറ്റന്നാളും സ്‌കൂൾ ഇല്ലലോ ല്ലേ?”

“അതേയുള്ളൂ തൽകാലം ഒരാശ്വാസം. നാളെ രാവിലെത്തന്നെ കളിക്കാൻ പോണം. അതു കഴിഞ്ഞ്, ഉച്ചക്ക് ഊണും കഴിഞ്ഞു കുളത്തിൽ ചൂണ്ടലിടാൻ പോണവരുടെ കൂടെ പോയി മീൻ പിടിക്കണം, വൈകുന്നേരം വീണ്ടും കളിയും തുടർന്ന് തെണ്ടലും” ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഇല്ല എന്നു ഇടം-വലം തലയാട്ടി.

“എങ്കിൽ രാവിലെത്തന്നെ ഇങ്ങു വന്നോണം” വൈകുന്നേരം വരെ ഇവിടെയിരുന്നു പഠിക്കാം.”

“ആ പിഷ്ക്യാ… ”

ആ ഡയലോഗിനൊപ്പം എന്തോ പറന്നു നെഞ്ചത്തേക്ക് വന്നു….ഹമ്മേ… ഭാഗ്യം വെടിയുണ്ടയൊന്നുമല്ല… ” ന്നാ ഇതും കൊണ്ടൊയ്ക്കോ എന്നും പറഞ്ഞു രാജിച്ചേച്ചി തൂക്കിയെടുത്തു വീശിയെറിഞ്ഞ “ജമഗ” കഴുത്തിൽ വന്നു വീണതാണ്.

നെഞ്ചത്തു റീത്തും വെച്ച ശവത്തെ എഴുന്നള്ളിച്ചു കൊണ്ടു പോകുന്നത് പോലെ കുട്ടിമാമയുടെ സൈക്കിളിൽ ആ വിലാപയാത്ര സ്വവസതിയിലേക്ക് നീങ്ങി.

തുടരും…………………😊

ട്യൂഷൻ സ്മരണകൾ (ഭാഗം 3)

Post Views: 71
6
AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

7 Comments

  1. Pingback: ട്യൂഷൻ സ്മരണകൾ (ഭാഗം 1) - By AJITH VALLOLI - കൂട്ടക്ഷരങ്ങൾ

  2. Pingback: ട്യൂഷൻ സ്മരണകൾ (ഭാഗം 1) - By AJITH VALLOLI - കൂട്ടക്ഷരങ്ങൾ

  3. RBK on August 21, 2023 11:39 PM

    ഒരു രക്ഷയും ഇല്ലല്ലോ വീരഗാഥകൾ

    Reply
    • AJITH VALLOLI on August 22, 2023 10:48 AM

      Ha ha.. thanks a lot 🙂

      Reply
      • suresh on July 18, 2025 12:57 PM

        വിശുദ്ധ വള്ളോളീസ് പുണ്യളൻ്റെ ‘ഓരോ അത്ഭുത പ്രേക്ഷിത പ്രവർത്തനങ്ങൾ ‘👌❤️💯🙏 പുണ്യാളൻ സുപർ👍👌❤️❤️💯😃

        Reply
    • AJITH VALLOLI on August 23, 2023 11:50 AM

      Ha ha.. thanks a lot 🙂

      Reply
  4. AJITH VALLOLI on August 21, 2023 1:52 PM

    ഒന്നാം ഭാഗം വായിക്കാൻ ധൈര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

    https://koottaksharangal.com/kuttikal/20230819-tution-smaranakal-bhagam1/?swcfpc=1

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.