Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കലിംഗ അപ്പാർട്ട്മെൻ്റിലെ മൂന്ന് പെണ്ണുങ്ങൾ!
കഥ നര്‍മം വിവാഹം

കലിംഗ അപ്പാർട്ട്മെൻ്റിലെ മൂന്ന് പെണ്ണുങ്ങൾ!

By Sany Mary JohnAugust 23, 2023Updated:August 30, 202311 Comments7 Mins Read269 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്ന് :

ഒന്നിടവിട്ട ദിവസങ്ങളിൽ വീട്ടുജോലിക്ക് വരുന്ന ഡെയ്സിയാണ് 3A യിലെ അമ്മച്ചിയെ അക്കാര്യം അറിയിച്ചത്. മക്കൾ വിദേശത്തായതിനാൽ അമ്മച്ചിയും ഭർത്താവുമാണ് മൂന്നാം നിലയിലെ ആദ്യത്തെ ഫ്ളാറ്റിൽ താമസം.

അമ്മച്ചിയുടെ പ്രായമായ ഭർത്താവ് ഹിയറിങ് എയ്ഡ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു കാര്യം തന്നെ അഞ്ചാറ് വട്ടം പറഞ്ഞാലും ആൾ കേൾക്കില്ല. അക്കാരണത്താൽ സംസാര പ്രിയയായ അമ്മച്ചി പലപ്പോഴും ആത്മ സംയമനം പാലിക്കും. എന്നാൽ ജോലിക്കാരി ഡെയ്സി വരുന്ന ദിവസം ആ സംയമനത്തിൻ്റെ എല്ലാ കെട്ടുകളും അവർ പൊട്ടിക്കും. പ്രായമേറിയതു കൊണ്ടും സ്ത്രീയായതു കൊണ്ടും നാലാളുകളുടെ വിശേഷം കേൾക്കാനും നാലിരട്ടിയായ് ആരോടെങ്കിലുമത് പറയാനും കക്ഷിക്ക് താത്പര്യം കൂടുതലാണ്.

ജോലിക്കാരി ഡെയ്സിയാകട്ടെ, കലിംഗയിൽ തന്നെ അഞ്ചാറ് കുടുംബങ്ങളിൽ നിത്യേന പണിക്ക് പോകുന്നത് കൊണ്ട് പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളുണ്ടു താനും. പകുതിയും പറഞ്ഞ് തീർക്കാതെയാണ് അവരുടെ മടക്കം. ഇനി വരുമ്പോൾ പറയാമെന്ന് വെക്കുമ്പോഴേക്കും അതിലും ചൂടുള്ള വാർത്തകൾ ഡെയ്സിക്ക് കിട്ടുകയായി.അങ്ങിനെ എണ്ണമെടുത്താൽ ആരോടും പറയാതെ, ഡെയ്സി മറന്നു പോയവയാവും കൂടുതൽ.

” അമ്മച്ചി.. അമ്മച്ചി അറിഞ്ഞില്ലേ ? നമ്മുടെ 3D യിലെ ആളുടെ കല്യാണമാണ് ഈ ശനിയാഴ്ചയെന്ന്. “

വന്നു കയറിയതും ഡെയ്സി പൊട്ടിച്ച പടക്കത്തിൻ്റെ പുകമറയിലായിരുന്നു അമ്മച്ചി കുറച്ചു നേരം.

കലിംഗയിൽ ഓരോ നിലയിലും നാലു കുടുംബങ്ങളാണ് താമസം. ഡെയ്സി പറഞ്ഞ 3D അമ്മച്ചിയുടെ നേരെ എതിരെയുള്ള കുടുംബമാണ്. പുകയും വെടിയും അടങ്ങിയപ്പോൾ അമ്മച്ചി നോർമലായി.

തൊട്ടടുത്ത വീട്ടിൽ അഞ്ചാറ് ദിവസങ്ങൾക്കുള്ളിൽ ഒരു കല്യാണം നടക്കുന്നു പോലും. എന്നിട്ടും താനത് അറിഞ്ഞില്ലല്ലോ? ഇനി പുറത്തെങ്ങാനും പോയ സമയത്ത് പുള്ളിക്കാരനെ കാർഡ് ഏൽപ്പിച്ചു അവർ പോയി കാണുമോ? അക്കാര്യത്തിൽ വ്യക്തത വരുത്താൻ നാലഞ്ചു തവണ കൈയ്യും കലാശവും കാണിച്ച് ഭർത്താവിനോട് ചോദിച്ചെങ്കിലും അയാളുടെ കാര്യമായ പിന്തുണ കിട്ടാതെ പിൻവാങ്ങി.

“എൻ്റെ അമ്മച്ചി.. ഇങ്ങനെ തൊള്ള തുറക്കണ്ട. കല്യാണ കാർഡ് അയാൾ തന്നാൽ ഇവിടെ തന്നെ കാണുമല്ലോ? നമുക്ക് നോക്കാം”

അപ്പറഞ്ഞതിൽ കാര്യമില്ലാതില്ല. അമ്മച്ചിയും ഡെയ്സിയും കൂടെ വീടിൻ്റെ മുക്കും മൂലയും അരിച്ചുപെറുക്കി. ഒടുവിൽ അമ്മച്ചിക്ക് മനസിലായി. ആ പരമദ്രോഹി കല്യാണം വിളിച്ചിട്ടില്ല. ഇല്ലാത്ത കുറി എവിടെ നിന്ന് കിട്ടാൻ?

” അവിടെ കല്യാണമാണെന്ന് നീ എങ്ങനെയറിഞ്ഞു? “

” അത് ആ ഭാനുവില്ലേ? അവൾക്ക് അയാൾ ക്ഷണക്കത്ത് കൊടുത്തിരിക്കുന്നു. ഞാൻ കണ്ടതാ.. എൻ്റെ രണ്ടു കണ്ണും കൊണ്ട്..”

ഭാനുമതി കലിംഗയിൽ പൊതുവെയുള്ള അടിച്ചുതളിക്കാരിയാണ്. രാവിലെ എല്ലാ വാതിൽക്കലും വന്ന് കച്ചറ എടുത്ത്, കോറിഡോറുകൾ അടിച്ചു തുടച്ചു പോവുന്ന അവൾ, താമസക്കാരോട് ഒട്ടും തന്നെ സംസാരിക്കാറേയില്ല. എന്തിനധികം ആരുടേയും മുഖത്ത് നോക്കുകയോ ചിരിക്കുകയോ പോലുമില്ല. അമ്മച്ചിയുടെ ഭാഷയിൽ തനി മൂശേട്ട. അവൾക്കുള്ള വില പോലും തൊട്ടയൽവക്കത്തുള്ള തനിക്ക് അയാൾ കല്പിച്ചിട്ടില്ല. അഹങ്കാരി തന്നെ.

“എന്നാലും അയാളെന്നോട് ഒരു വാക്കു പോലും പറഞ്ഞില്ലല്ലോ? എത്ര കൊല്ലമായ് മുഖത്തോട് മുഖം നോക്കി താമസിക്കുന്നു”.

” കല്യാണക്കത്ത് തലേന്നും കൊടുക്കാമല്ലോ അമ്മച്ചി. ഇന്ന് ചൊവ്വയല്ലേ ആയുള്ളൂ”. ഡെയ്സി അമ്മച്ചിയെ ആശ്വസിപ്പിച്ചതിന് ശേഷം തിരച്ചിൽ നിർത്തി.

തൻ്റെ പണികൾ ആരംഭിച്ചു. അവൾ ചെയ്യുന്നതും നോക്കി അമ്മച്ചി സോഫയിലിരുന്നു.

അയാൾ താമസിക്കുന്ന 3D നേരെ എതിരെയാണ്. ഡെയ്സി വന്നാൽ പോകുന്നത് വരെ ഫ്ളാറ്റിൻ്റെ മുൻ വാതിൽ അമ്മച്ചി തുറന്നിടും. സോഫയിലിരുന്നാൽ 3D യുടെ അടഞ്ഞ വാതിൽ വ്യക്തമായി കാണാം. ശനിയാഴ്ച ആ വീട്ടിൽ കല്യാണമാണ് പോലും. ഒരാളോ അനക്കമോ ഇല്ലാത്ത കല്യാണം… വല്ലാത്ത കല്യാണം തന്നെ.

എന്നാലും അവന് ഒരു വാക്ക് പറയാൻ തോന്നിയില്ലല്ലോ? 17 കൊല്ലം മുന്നേ കലിംഗയുടെ പണി തീർന്നപ്പോൾ തന്നെ അമ്മച്ചി ഇവിടെ താമസം തുടങ്ങിയതാണ്. അന്ന് അവരോടൊപ്പം 3D വാങ്ങിയവർ അമേരിക്കയിൽ സ്ഥിരതാമസമാക്കി. അപ്പോഴവിടെ താമസമായതാണ് ഇയാൾ. വാങ്ങിയ അന്നു കുറെക്കാലം ആ ഫ്ളാറ്റ് പൂട്ടിയിട്ടിരുന്നു. അയാൾക്ക് ജോലി ചെന്നൈയിലാണെന്നാണ് ആരോ പറഞ്ഞു കേട്ടത്. വിവാഹം കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പിന്നീട് ഇവിടെ താമസമായപ്പോഴാണ് അയാളും അമ്മയും മാത്രമേയുള്ളൂ എന്നറിഞ്ഞത്. എന്തായാലും കല്യാണപ്രായം നല്ലപോലെ അതിക്രമിച്ചു. ഇനി കെട്ടിയതാണോ അതോ കെട്ടിയിട്ട്‌ വിട്ടതാണോ? കർത്താവ് തമ്പുരാന് മാത്രമറിയാം. ഇത്ര മനുഷ്യത്വം ഇല്ലാത്തവരുടെ കൂടെ ആര് കഴിയാൻ?

എന്നാലും നേരെ മുന്നിൽ താമസിക്കുന്ന തന്നോട് ഒരു വാക്ക് പറഞ്ഞാൽ കല്യാണം നടക്കില്ലേ? അതോ താനീ വിവാഹം മുടക്കി കളയുമോ? ഇങ്ങനെയുമുണ്ടോ മനുഷ്യർ?

” പെണ്ണിനും പ്രായം കാണുമല്ലോ ഡെയ്സി.. നാല്പതെങ്കിലും കാണാതിരിക്കില്ല. അല്ലേ?” ഡെയ്സി നാല് പേരോട് ചെന്ന് പറയുന്നെങ്കിൽ പറയട്ടെന്ന് വെച്ച് അമ്മച്ചി ആദ്യ ബോംബിട്ടു. എന്തായാലും യുവമിഥുനങ്ങൾ എന്നൊന്നും പറയാൻ പറ്റില്ല. ഇംഗ്ലീഷിലാണെങ്കിൽ എല്ലാവരും കപ്പിൾസ്‌ തന്നെ.

” ഉണ്ടാവും അമ്മച്ചി. ഇങ്ങോട്ടല്ലേ വരുന്നത്.. നമുക്ക് കാണാമല്ലോ?”

“ഓ എന്തോന്ന് കാണാൻ.. അവനെ പോലെ മൂക്കിൽ പല്ല് മുളച്ച ഒരുത്തിയാവും. അല്ലേല് തന്നെ എന്തോ കാണാൻ ? ആർക്ക് കാണണം? മനുഷ്യത്വം തീണ്ടിട്ടിയിട്ടില്ലാത്ത വർഗം.. തൊട്ടയൽവക്കത്തെ വിളിക്കാതെ കല്യാണം. അല്ല, കൊല്ലമിത്രയായിട്ടും ആ തള്ളയോ മകനോ നേരാംവണ്ണം രണ്ടക്ഷരം മിണ്ടിയിട്ടുണ്ടോ? അത് പോട്ടെ ചിരിച്ചിട്ടുണ്ടോ ? ഇങ്ങനെയുമുണ്ടല്ലോ മനുഷ്യർ… ഇതൊക്കെ എൻ്റെ വീടിന് മുന്നിൽ തന്നെ വന്ന് താമസവുമായല്ലോ “

അമ്മച്ചി പ്രതിഷേധമെന്നോണം എഴുന്നേറ്റു പോയി വലിയ ശബ്ദത്തിൽ വാതിൽ വലിച്ചടച്ചു.

“നിനക്കെന്താ എൽസി.. അവർക്കിഷ്ടമുള്ളവരെ അവര് വിളിക്കട്ടെ “, അനാവശ്യ സമയങ്ങളിൽ അശരീരി പോലെ ഭർത്താവിൻ്റെ ശബ്ദം. അമ്മച്ചി അയാളുടെ കാതിലേക്ക് സൂക്ഷിച്ചു നോക്കി. ഇല്ല, പതിവ് പോലെ കേൾക്കുന്ന സൂത്രം ഇന്നും വെച്ചിട്ടില്ല. എന്നാൽ ആവശ്യമുള്ളത് വല്ലതും കേൾക്കുമോ ? അതുമില്ല. വല്ലാത്ത ജന്മം തന്നെ. ഇതെല്ലാം കൂടെ എനിക്കിട്ട് തന്നെ നീവെച്ചല്ലോ ദൈവമേ! മക്കൾ വിളിക്കുമ്പോൾ ഈ വേഷം കെട്ടലിനെക്കുറിച്ച് പറഞ്ഞിട്ട് തന്നെ കാര്യം. നശിച്ച മറവി കാരണം അന്നേരമൊന്നും ഓർക്കുകയുമില്ല.

ഡെയ്സി പണി കഴിഞ്ഞ് പോയതും അമ്മച്ചി മൊബൈൽ ഫോൺ കൈയ്യിൽ എടുത്തു.താൻ സംസാരിക്കുന്നത് ഭർത്താവ് കേൾക്കാതിരിക്കാൻ അതുമായി കിടപ്പുമുറിയിലേക്ക് നടന്നു.

രണ്ട്

ആമസോണിൽ നിന്നും ഓൺലൈനായി വാങ്ങിയ സാധനങ്ങൾ താഴെ എത്തിയതറിഞ്ഞ് കോണിപ്പടികൾ ചാടിയിറങ്ങുമ്പോഴാണ് റീമയുടെ കുർത്തിയുടെ പോക്കറ്റിൽ നിന്നും ഫോൺ ശബ്ദിച്ചത്. അതിൽ എൽസി ആൻ്റിയുടെ നമ്പർ തെളിഞ്ഞു.ഈ തള്ള എന്താ ഈ നേരത്ത് ? താൻ വാതിൽ പൂട്ടുന്ന ശബ്ദം അകത്തിരുന്നു കേട്ട് കാണും. ഭർത്താവിന് ചെവി കേട്ടു കൂടെങ്കിലും അതു കൂടെ ഭാര്യക്കുണ്ട്.ഇലയനക്കം കേട്ടാൽ മതി.നൂറ് ചോദ്യങ്ങളുമായി വാതിൽക്കൽ അപ്പോഴെത്തും. എവിടെ പോകുന്നു, എന്തിന് പോകുന്നു.. താൻ അവിവാഹിതയാണെല്ലോ? അവരുടെ ഒരു കണ്ണ് എപ്പോഴും തൻ്റെ മേൽ ഉണ്ടെന്നറിയിക്കാനുള്ള വിളിയാവുമിതും.

റീമ ഫോൺ കൈയ്യിലെടുത്ത് ഹലോ പറയും മുന്നേ ആൻറിയുടെ ചോദ്യം –

“ റീമ.. കല്യാണത്തിന് പോവുന്നില്ലേ?”

കല്യാണമെന്ന വാക്കു കേൾക്കുമ്പോൾ തന്നെ റീമക്ക് നെഞ്ചിനുള്ളിൽ വല്ലാത്ത ഭാരം അനുഭവപ്പെടും. മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ടും യോജിച്ച ഒരാൾ വരാത്തതിൻ്റെ പ്രയാസം മുഴുവൻ ദേഹമാകെ ഇരച്ചു കയറി, മേലാകെ തളരും. ആ അവസ്ഥ അനുഭവിച്ചവർക്കേ മനസിലാവൂ.

താനിപ്പോൾ വീട്ടിലില്ലെന്നും തിരിച്ചു വന്നിട്ട് വിളിക്കാമെന്നും പറഞ്ഞ് റീമ ഫോൺ വെച്ചു. ആദ്യം കല്യാണമെന്ന് കേട്ടപ്പോഴുണ്ടായ തരിപ്പും തളർച്ചയും മാറട്ടെ.

ഫ്ളാറ്റിൽ ചെന്ന് കയറി രണ്ട് ഗ്ലാസ് വെള്ളം കുടിച്ചയുടൻ റീമ ആൻ്റിയെ വിളിച്ചു. അല്ല, അറിയണമല്ലോ.. ആരാണിപ്പോൾ കല്യാണം കഴിക്കുന്നത്?

“നമ്മുടെ 3D യിലെ പുളളിയുടെ കല്യാണം. ഈ വരുന്ന പതിനാലാം തീയതി ശനിയാഴ്ചയാണെന്ന്. അഞ്ചു മണിക്ക് ബസിലിക്കയിൽ കല്യാണവും തുടർന്ന് ടാജിൽ റിസപ്ഷനും”

റീമയുടെ തരിപ്പും പിടപ്പും വീണ്ടും തിരിച്ചു വന്നു. അവൾ തളർന്ന് കസേരയിലിരുന്നു.

ഇവിടെ താമസമായിട്ട് ഏഴ് മാസത്തോളമായി. അയാളുടെ കുടുംബവുമായി മാത്രം ഒരു ബന്ധവുമില്ല. പരസ്പരം ഒന്നും മിണ്ടിയിട്ടില്ലെങ്കിലും അപ്പുറത്ത് ഒരവിവാഹിതനുണ്ടെന്നുളളത് ഇത്രനാളും ആശ്വാസമായിരുന്നു. റീമയുടെ ബെഡ് റൂമിൽ നിന്നാൽ അയാളുടെ മുറി കാണാം. കർട്ടനിടയിലൂടെ ജനലരികിലിരിക്കുന്ന അയാളെ അവൾ കൺനിറയെ കാണാറുണ്ട്.

തിരിച്ചുകിട്ടിയില്ലെങ്കിലും ചിലതെല്ലാം മനസുഖം നൽകുന്ന കാര്യങ്ങളാണ്.ഇത്തരം കൊച്ചു കൊച്ചു മനോസുഖങ്ങൾ മാത്രമേ പാവം റീമയുടെ അവിവാഹിത ജീവിതത്തിലാകെയുള്ളൂ.

” ഞാനിവിടെ വന്നിട്ട് 7 മാസമല്ലേ ആയുള്ളൂ ആൻറി? അയാളെ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ടെന്നല്ലാതെ എനിക്ക് പരിചയമില്ല. വർഷങ്ങളായി ഇവിടെയുള്ളവരെ കല്യാണം വിളിക്കാതെ എന്നെ എന്തായാലും വിളിക്കില്ല. “

“എന്നാലും എന്തൊരു മനുഷ്യരാ ഇത്. തൊട്ടയൽവക്കമല്ലേ.. ഒന്ന് പറയണ്ടേ. എൻ്റെ പ്രായമുളള ഒരു സ്ത്രീയുളള വീടല്ലേ അതും? ആരേലും അവരെ ഇതുവരെ പുറത്ത് കണ്ടിട്ടുണ്ടോ. ഇങ്ങനെയുമുണ്ടോ മര്യാദയില്ലാത്ത മനുഷ്യർ? എങ്ങനെയിങ്ങനെ വീടിനകത്ത് അടച്ചു പൂട്ടിയിരിക്കുന്നു.”

” വിളിക്കാൻ സമയമിനിയുമുണ്ടല്ലോ ആൻറി. ഇൻവിറ്റേഷൻ കാർഡ് തലേന്നും തരാലോ..ആൻറിയെ വിളിക്കാതിരിക്കില്ല. എന്നാലും ഈ കൊറോണ കാരണം ആൻറി എങ്ങനെ പോവും? പോവാതിരിക്കുന്നതാണ് സേഫ്. “

“ഹേയ് ,വിളിച്ചാലും ഞാൻ പോവില്ല. പിന്നെ ഇനി ഞാനൊരു കാര്യം പറയട്ടെ.. ഞാൻ പലപ്പോഴു വിചാരിക്കാറുണ്ടായിരുന്നു. റീമയെ അവന് വേണ്ടി ഒന്നാലോചിച്ചാലോയെന്ന്.. ഇനി ആ വഴിക്ക് ആലോചിക്കേണ്ട. “

തള്ളക്ക് കല്യാണാലോചന പറയാൻ കണ്ട നേരം.എന്നാൽ പിന്നെ നേരത്തെ ഇവർക്ക് ആലോചിച്ചു കൂടായിരുന്നോ? എല്ലാം കഴിഞ്ഞപ്പോൾ മന: പൂർവ്വം തന്നെ വേദനിപ്പിക്കാൻ എഴുന്നെള്ളിച്ചുകൊണ്ടു വന്നിരിക്കുന്നു.

” ഇനി ദേവിയെ അവൻ വിളിച്ചോ എന്തോ. എൻ്റെ കൈയ്യിൽ അവളുടെ നമ്പറും ഇല്ല..”

“അത് ഞാൻ ചോദിക്കാം ആൻ്റി.. “

ആൻറി ഫോൺ വെച്ചപ്പോൾ റീമ വിയർത്തു . അയാളെ കണ്ടാൽ നാൽപതോ അതിൽ കൂടുതലോ പ്രായം പറയും. തൻ്റെ പ്രായമുള്ള ഒരുത്തിയെയാവും മിക്കവാറും കെട്ടി കൊണ്ട് വരുന്നത്. അങ്ങിനെ അയാൾക്കും കല്യാണമായി.

കുറച്ച് ദിവസങ്ങൾക്ക് മുന്നേ മുകളിലേക്ക് വരാൻ ലിഫ്റ്റിൽ കയറുമ്പോൾ റീമയോടൊപ്പം അയാളുമുണ്ടായിരുന്നു. ലിഫ്റ്റിൻ്റെ ബട്ടൺ അമർത്താൻ കൈ ഉയർത്തിയപ്പോൾ അയാളുടെ കൈവിരലുകളിൽ അറിയാതെ സ്പർശിച്ചു. റീമ പെട്ടെന്ന് കൈ വലിച്ചു. ഇടംകണ്ണിട്ട് നോക്കിയപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ അയാൾ നിൽക്കുന്നു..

ഇയാളൊക്കെ പെണ്ണ് കെട്ടിയിട്ട് എന്ത് കാര്യം? വെറുതെ വെയ്സ്റ്റുകൾ..

പരവേശം മാറ്റാൻ രണ്ട് ഗ്ലാസ് വെള്ളം കൂടെ കുടിച്ച്,

റീമ ഫോൺ കൈയ്യിലെടുത്തു.

മൂന്ന്

സാമ്പാറിന് കടുക് വറുത്തതിനു ശേഷം, മൂക്ക് വിടർത്തി കായത്തിൻ്റെ അളവ് മണത്ത് പരിശോധിക്കുമ്പോഴാണ് ഫോണിൻ്റെ ‘ ടിങ്ങ് ടിങ്’ ശബ്ദം. ദേവി അടുക്കളയുടെ ജനലരികിൽ വെച്ചിരുന്ന ഫോണിലേക്ക് എത്തി നോക്കി. റീമയുടെ വോയ്സ് മെസേജാണല്ലോ.. ഈ നേരത്ത് പതിവില്ലാത്തതാണ്.

“ടോ.. തന്നെ കല്യാണം വിളിച്ചോ”

“ആരുടെ? ” ദേവി സാമ്പാറും കായവും എല്ലാം മറന്നു.

ഉടനെ തന്നെ തിരിച്ച് മെസേജ് അയച്ചു.

റീമയുടെ മറുപടി കണ്ട് ദേവി ശരിക്കും ഞെട്ടി. അതോടൊപ്പം അവൾക്ക് നല്ല ദേഷ്യവും വന്നു. മൂന്നാമത്തെ നിലയിൽ എല്ലാ കുടുംബങ്ങളോടും അടുപ്പം കാണിക്കുന്ന വ്യക്തി എന്ന നിലയിൽ ദേവിക്ക് തന്നോട് തന്നെ പലപ്പോഴും ബഹുമാനം തോന്നാറുണ്ട്. ഭർത്താവ് ജോലിക്കും കുട്ടികൾ സ്കൂളിലും പോയാൽ ദേവി മിക്കവാറും പുറത്തെ കോണിപ്പടിയിൽ പുറം കാഴ്ചകളും കണ്ടിരിപ്പാണ്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യമെങ്കിൽ, ദേവിയുടെ ആ ഇരിപ്പിൽ കാര്യങ്ങൾ പലതും നടക്കും.

ഇന്നലെ പതിവ് പോലെ കോണിപ്പടിയിൽ ഇരിക്കുമ്പോൾ അയാൾ പുറത്തേക്ക് പോവുന്നത് കണ്ടതാണ്. പതിവുപോലെ ചിരിച്ചെങ്കിലും കല്യാണത്തിൻ്റെ കാര്യം ഒരക്ഷരം പോലും തന്നോട് പറഞ്ഞില്ലല്ലോ… സാമ്പാറിലേക്ക് കുറച്ച് കായം കൂടെ അവൾ കുടഞ്ഞിട്ടു. നാശം.. ഒരു മണവുമില്ല, ഗുണവുമില്ല. അയൽപക്കത്തെ മനുഷ്യരെ പോലെ തന്നെ.

തൊട്ടെതിരെ താമസിക്കുന്ന റീമ പകൽ സമയങ്ങളിൽ വാതിൽ തുറക്കാറേയില്ല. കൊറോണ തുടങ്ങിയതിൽ പിന്നെ അവളുടെ ജോലി വീട്ടിലിരുന്നു തന്നെ. താമസം ഒറ്റക്കായതിനാൽ വല്ലതും വാങ്ങാൻ രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ പുറത്തേക്ക് പോയാലായി.

അറുപത് കഴിഞ്ഞവർ പ്രത്യേക ശ്രദ്ധിക്കണമെന്നുള്ളത് കൊണ്ട് എൽസി ടീച്ചറും ഭർത്താവും വീടിന് വെളിയിൽ വരാറില്ല. ടീച്ചറെ, ദേവിക്ക് കണ്ണടുത്താൽ കണ്ട് കൂടാ. പരദൂഷണത്തിന് കൈയ്യും കാലും വച്ചാൽ ടീച്ചറിൻ്റെ രൂപമാകും. കൂടെ നിന്ന് എപ്പോൾ കാല് വാരുമെന്ന് മാത്രം നോക്കിയാൽ മതി. അനുഭവങ്ങൾ പലതുള്ളത് കൊണ്ട് ദേവി ഇപ്പോൾ ആ ഭാഗത്തേക്ക് നോക്കാറില്ല. അതു കൊണ്ട് ടീച്ചർ റീമയെ സോപ്പിട്ടു നിർത്തിയിട്ടുണ്ട്. രണ്ടും കൂടെ എന്നാണ് അടിച്ചു പിരിയുക എന്ന് മാത്രം ഇനി അറിഞ്ഞാൽ മതി.

എന്നാലും ആരെയാവും അയാൾ കെട്ടി കൊണ്ട് വരുന്നത്? വല്ലപ്പോഴും അടുക്കളയിൽ ഉളളിയോ ഇഞ്ചിയോ ഇല്ലെങ്കിൽ ഒന്നോടി ചെന്നിരുന്നത് അങ്ങോട്ടാണ്. വെയ്പ്പും തീനും കുറവായതിനാൽ റീമയുടെ പക്കൽ ഒരു നേരവും ചോദിക്കുന്നതൊന്നും കാണില്ല. ടീച്ചറിനാണെങ്കിൽ തന്നെ കാണുന്നത് പുച്ഛമാണ്.

ഒന്നും കാര്യമായി സംസാരിക്കാൻ നിന്നില്ലെങ്കിലും അയാളുടെ അമ്മ, ദേവി ചോദിക്കുന്നത് എല്ലാം കൊടുക്കുമായിരുന്നു. ഇന്നലെ കൂടി അവിടെ ചെന്ന് പൈസ വാങ്ങിയതാണ്.ഒരു മുന്നറിയിപ്പുമില്ലാതെ, ബുക്ക് ചെയ്ത അന്ന് തന്നെ ഗ്യാസ് കൊണ്ട് വന്നാൽ പൈസ വേണ്ടേ?

അയാൾ കെട്ടി കൊണ്ട് വരുന്നവൾ എങ്ങിനെയുളളവൾ ആയിരിക്കുമോ? മനുഷ്യ പറ്റുണ്ടായാൽ മതിയായിരുന്നു. സഹായിക്കാനുള്ള മനസും. മൂത്ത് നരച്ചു കെട്ടി വരുന്നവർക്ക് ഇതു വല്ലതും കാണുമോ എന്തോ?

എന്തായാലും 3D യിലേക്ക് ചെന്ന് കുറച്ച് കായം ചോദിച്ചേക്കാം. അവിടെ കല്യാണത്തിൻ്റെ മണമടിക്കുന്നുണ്ടോയെന്നു കൂടെയറിയാം. കൂടാതെ, തന്നെ കാണുമ്പോഴെങ്കിലും വിളിക്കാൻ മറന്നു പോയ കാര്യം അവർ ഓർത്താലോ?

***

പതിനാലാം തീയതി ശനിയാഴ്ച വൈകുന്നേരം കൃത്യം 5 മണിക്ക് കലിംഗയിലെ മൂന്നാമത്തെ നിലയിലെ മൂന്നു വാതിലുകളും ഒരേ സമയം തുറന്നു.

കോറിഡോറിൽ നിന്ന് ആ മൂന്ന് പെണ്ണുങ്ങളും പരസ്പരം നോക്കി .. പിന്നെ വിളിക്കാത്ത കല്യാണത്തിൻ്റെ ഇല്ലാത്ത വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് പങ്കുവെച്ചു തുടങ്ങി.

  • 358062634_6233968470058787_1795280268103147077_n
Post Views: 32
8
Sany Mary John

വായിക്കാനും എഴുതാനും ഒത്തിരി ഇഷ്ട്ടം

11 Comments

  1. Joyce on July 26, 2025 9:36 AM

    👌😊

    Reply
  2. മിനി സുന്ദരേശൻ on July 23, 2025 2:09 AM

    കലിംഗ അപ്പാർട്ടുമെൻ്റിൻ്റെ ഇടനാഴിയിൽ ആകാംക്ഷയോടെ നിൽക്കുകയാണ് ആ കല്യാണപ്പെണ്ണിനെ കാണാൻ …….മനോഹരമായ എഴുത്ത്👍❤️

    Reply
  3. Manju sreekumar on June 7, 2024 10:23 AM

    എൽസിയുടെയും റീമയുടെയും ദേവിയുടെയും മനോവ്യാപാരങ്ങളിലൂടെ വായനക്കാരും കലിംഗയിലെ അന്തേവാസികളായി, ശനിയാഴ്ചത്തെ കല്യാണം കഴിഞ്ഞോ പെണ്ണ് എങ്ങനെ എന്നൊക്കെയോർത്ത് നെടുവീർപ്പിട്ട് കൊണ്ട്.

    Reply
  4. lekha on September 18, 2023 3:00 PM

    Super ♥️♥️

    Reply
  5. Divya Sreekumar on August 24, 2023 9:45 AM

    എഴുത്ത് സൂപ്പർ .ന്നിട്ട് കല്യാണം ശരിക്കും നടന്നോ.അതറിയാൻ സാനി ചേച്ചീടെ കഥയുടെ വാതിൽക്കൽ ആകാംക്ഷയോടെ ഞാനും😀♥️

    Reply
    • sany Mary John on August 24, 2023 9:49 AM

      സന്തോഷം ❤️

      Reply
      • Manna Mereeza on August 30, 2023 10:54 PM

        ഹെന്റെ സാനി!!! ഇതിപ്പോ ആകാംക്ഷയുടെ മുൾമുനയിലായല്ലോ…😀

        Reply
    • Shreeja R on July 23, 2025 7:52 AM

      Super 👍

      Reply
  6. Sunandha Mahesh on August 24, 2023 7:30 AM

    ഇതിപ്പോ കൺഫ്യൂഷനായി ശരിക്കും കല്യാണം ഉണ്ടായിരുന്നോ…
    അടിപൊളി എഴുത്ത് ഡിയർ 👍👍👍

    Reply
    • sany Mary John on August 24, 2023 9:50 AM

      സന്തോഷം ❤️

      Reply
      • nafs nafs on June 7, 2024 5:59 PM

        ഹെൻ്റെ സാനിക്കുട്ടീ . ന്നാലും ഇങ്ങനെ വാതിലിനു മുന്നിൽ ഞങ്ങളെ കെട്ടിയിടണ്ടായിരുന്നു.🙄🥺

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.