Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പീലിക്കുന്നിലെ ഓണവെയിൽ (കഥ)
കഥ ജീവിതം ബന്ധങ്ങൾ വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

പീലിക്കുന്നിലെ ഓണവെയിൽ (കഥ)

By Joyce VargheseAugust 25, 2023Updated:December 4, 202335 Comments10 Mins Read407 Views
Bookmark Now
Please login to bookmark Close

No account yet? Register

അനന്തമായ ആകാശത്തിനും നിയതമായ ഭൂമിക്കുമിടയിൽ സുശീലയും ഓണത്തിരക്കുകളിൽ ഓടി നടന്നു. സ്പന്ദിക്കുന്ന ജീവബിന്ദുക്കളിലെല്ലാം ഓണം എന്ന മന്ത്രം മാത്രം തുടിച്ചു.

കർക്കിട മഴയിൽ പൊടിച്ച പുല്ലു ചെത്തിക്കോരി പഴയ തറവാടിന്റെ മുറ്റത്തിന്റെ അരികുകൾ വൃത്തിയാക്കിയിരിക്കുന്നു. ഒതുക്കു കല്ലിലെ പൂപ്പൽ എത്ര ഉരച്ചു കളഞ്ഞിട്ടും സുശീലക്കു തൃപ്തി തോന്നിയില്ല.

നവവധുവിനെ പോലെ തറവാടും തൊടിയും അണിഞ്ഞൊരുങ്ങുന്നത് ഓണത്തിനു മാത്രം.

തൊടിയിൽ തുമ്പപ്പൂവും കൊങ്ങിണിപ്പൂവും കിണറ്റിൻ കരയിൽ മുക്കുറ്റിപ്പൂവും ഓണത്തിന് വിരുന്നെത്തിയിരിക്കുന്നു.

മുററത്തെ വാടാർമല്ലിയും കോളാമ്പിയും പവിഴമല്ലിയും ചെണ്ടുമല്ലിയും തെച്ചിയും ചെമ്പരത്തിയും മന്ദാരവും വയലറ്റും മഞ്ഞയും ചുവപ്പും വെള്ളയും പൂക്കൾ ചൂടി നിൽക്കുന്നു.

ചാണകം മെഴുകിയ മുററത്തു പൂക്കളമിട്ടിരുന്ന ഈ തറവാട്ടിലെ കുട്ടികൾക്കൊപ്പം താനുമുണ്ടായിരുന്നു. വേലക്കാരിയുടെ മകളായിട്ടില്ല, സുശീല അവരുടെ കളിക്കൂട്ടുകാരി കൂടിയായിരുന്നു. മക്കൾ എല്ലാവരും ഉദ്യോഗവും വിവാഹവുമായി വലിയ തറവാട്ടിൽ നിന്നും പറന്നു പോയിരിക്കുന്നു.

ആ വീട്ടിലിപ്പോൾ, പല മുറികളും ഭാരമേറിയ ചേർത്തടച്ച മരവാതിലുകൾക്കു പിറകൽ ഇരട്ടും മാറാലയും പൊടിയും കുടിപ്പാർത്തു.
ജനാലയഴികളിലും മരസ്സാമാനങ്ങളിലും ചേക്കേറിയ പ്രാണികളും ഇരട്ടവാലൻ പുഴുക്കളും ഇരുട്ടിലും പൊടിയിലും യഥേഷ്ടം വിഹരിച്ചു.

ചാക്രിക ചലനം പോലെ തറവാട്ടിൽ, തന്റെ അമ്മയ്ക്കു ശേഷം സുശീല ജോലികൾ ഏറെറടുത്തു. വീടു നിറയുന്ന ദിവസത്തിനു മുന്നൊരുക്കമായി, ദ്രവിച്ച ജനാലക്കീറുകൾ കരഞ്ഞു തുറന്നു മലർന്നു. സുശീല വൃത്തിയാക്കി തുറന്നിട്ട ജനാലയുടെ മരയഴികളിലൂടെ മുറികളിൽ ഓണവെയിൽ ഒളിച്ചു നോക്കി. അഴികൾ കടന്നെത്തിയ വെളിച്ചം, മുറികളുടെ തറയിൽ ജനാലയഴികളുടെ നിഴൽ ചിത്രം തീർത്തു.

മക്കൾ ദൂരെയായപ്പോൾ, ഒററപ്പെട്ടുപ്പോയ കരുണൻ മാഷും മാധവേടത്തിയും മാത്രമുള്ള തറവാട്. അവരെ മകളെ പോലെ നോക്കാൻ, അവരുടെ ശാഠ്യങ്ങൾക്കു ഒപ്പം നിൽക്കാൻ, മനസ്സു തുറക്കലുകൾക്ക് കാതു ചേർക്കാൻ, ചെറിയ യാത്രകൾക്കു കൂട്ടു പോകാൻ, സ്നേഹപൂർവ്വം ശാസിക്കാൻ ഇപ്പോൾ സുശീല മാത്രം.

ധൃതിയിൽ ജോലികൾ തീർത്തു വെയ്ക്കുമ്പോഴും സുശീലയുടെ മനസ്സിൽ അമ്മയെ കാത്തിരിക്കുന്ന തന്റെ രണ്ടു പെൺമക്കളുടെയും വൃദ്ധമായ അമ്മയുടെയും ചിന്തകൾ അലട്ടി.

ചെറിയ ഉരുളികളിൽ നിറഞ്ഞ കാളനും എരിശ്ശേരിയും കൂട്ടുക്കറിയും
മാമ്പഴപുളിശ്ശേരിയും മാങ്ങാക്കറിയും വാഴയില മുറിച്ചെടുത്തു മൂടിവെച്ചു. ഇലയുടെ പച്ചപ്പിനടിയിൽ സ്വാദും മണവും കൂട്ടിക്കലർന്നു. മൺക്കലങ്ങളിലെ പുളിയിഞ്ചിയും നാരങ്ങക്കറിയും കഴുത്തിലെ നേർത്ത വെള്ളത്തുണിക്കെട്ടുമായി സുശീലയുടെ കൈപ്പുണ്യമായി, മണം പരത്തി.

ഒരാഴ്ചയായി, ഉരുളിയിലെ കാഞ്ഞ വെളിച്ചെണ്ണയിൽ മൊരിഞ്ഞു കോരിയ കായുപ്പേരിയും ശർക്കരവരട്ടിയും വലിയ ചില്ലു ഭരണികളിൽ അറ നിറച്ചു.

“മക്കൾക്ക് തിരിച്ചു പോകുമ്പോൾ, കൊടുത്തയക്കാനുള്ളത് പൊതിഞ്ഞു വെച്ചോ സുശീലെ?, നേര്യേതിന്റെ ചുളിവുകൾ വലിച്ചിട്ടു മാധവേടത്തി ചോദിച്ചു.

“അതൊക്കെ ഇന്നലെ തന്നെ ചെയ്തു. ഇനി പായസത്തിനുള്ളതു ഒരുക്കി വെക്കണം. ബാക്കി കറികളും പായസോം നാളെ ശര്യാക്കാം”, അവൾ പറഞ്ഞു.

വലിയ ഉരുളികളും ചെമ്പും തവികളും ആയാസപ്പെട്ടു മച്ചിൻ മുകളിൽ നിന്നും അവൾ വലിച്ചിറക്കി, കിണറ്റിങ്കരയിലേക്ക് ചുമന്നു.

“എന്തിനാ ഇതൊക്കെ ഒററക്കു ചെയ്യണ്യ കുട്ടി, സഹായത്തിനു പറമ്പു പണിക്കാരെ ആരെങ്കിലും വിളിയ്ക്കാർന്നില്ലെ? കോലായിൽ നിന്നും കരുണൻ മാഷ് വിളിച്ചു ചോദിച്ചു.

“അവരൊക്കെ ഇന്നിത്തിരി നേരത്തെ പോയി, ഉത്രാടല്ലെ”, അവൾ തനിക്ക് വീട്ടിൽ ചെയ്തു തീർക്കാനുള്ളവയുടെ പട്ടികയിലൂടെ ഒരാവർത്തി കടന്നുപ്പോയി.

‘രാഘവേട്ടന്റെ തുന്നൽക്കട അടക്ക്വോ ആവോ?, കുട്ടികൾ ഓണപ്പുടവയ്ക്കു കാത്തിരിക്ക്ണുണ്ടാവും അമ്മേടെ മരുന്നു വാങ്ങണം പച്ചക്കറിയും വെളിച്ചെണ്ണയും പപ്പടവും വാങ്ങണം.’

ഉരുളികളിൽ ചാരവും ചകിരിയും ചേർത്തുരഞ്ഞു. വിയർപ്പു മുത്തുമണികളായി സുശീലയുടെ മുഖത്തും കഴുത്തിലും തങ്ങി നിന്നു. ഒഴുകിയിറങ്ങിയ വിയർപ്പു ദേഹം നനച്ചു. വലിയ പാത്രങ്ങളിൽ, മുക്കിയൊഴിച്ച വെള്ളം തെറിച്ചു വസ്ത്രങ്ങൾ കാൽമുട്ടിനു താഴെ നനഞ്ഞൊട്ടി

കിഴക്കെ മുററത്തു ഉണക്കാനിട്ട വിറകു തണുത്തു തുടങ്ങിയിരിക്കുന്നു. അവൾ കഴുകി വെളുപ്പിച്ച പാത്രങ്ങൾ അടുക്കള കോലായിൽ കയറ്റി വെച്ചു, ധൃതിയിൽ ഉണക്കാനിട്ട വിറകു വാരിക്കൂട്ടി.

വെയിൽ പിൻവാങ്ങി സന്ധ്യ പരക്കാൻ തുടങ്ങിയിരുന്നു

“മതി… സുശീലേ, ബാക്കി പണി നാള്യാവാം, നല്ലോണം സന്ധ്യാവുണു “, മാധവേടത്തി മുറ്റത്തേക്കിറങ്ങി.

“എന്തിനാ… വയ്യാണ്ട് ഈ ചവിട്ടുപ്പടിയൊക്കെ കയറിയെറങ്ങണെ?”, വല്ലോടോം തട്ടിത്തടഞ്ഞു വീണാല് മക്കളു് എന്ന്വാ പറയാട്ടാ, സുശീല ഉറക്കെ ചിരിച്ചു.

” ഹും… ഹും, എനിക്കൊന്നും വരില്ല, നീ ദേവൂനോടും കുട്ട്യോളോടും ഓണുമുണ്ണാൻ വരാൻ പറയണം ട്ടോ “, അവർ വീണ്ടും സുശീലയെ ഓർമ്മിപ്പിച്ചു.

“അയ്യോ… അമ്മക്ക് തീരെ നടക്കാൻ വയ്യ. ഇത്രടം വരാൻ ബുദ്ധിമുട്ടാകും, വയസ്സായില്ലെ? അവർക്കെന്തെങ്കിലും ഞാൻ വെച്ചുണ്ടാക്കി കൊടുക്കാം. “, സുശീലയുടെ സ്വരം നെടുവീർപ്പിൽ ചിലമ്പിച്ചു നേർത്തു.

“എന്നാല് തയ്യാറായേന്ന് ഇച്ചിരിയെടുത്തു ഞാൻ തന്നയക്കാം. നിനക്കു നാളെ നേരത്തെ പണിക്ക് വരേണ്ടതല്ലെ… ന്നാലും കുട്ട്യോളോടു എന്തായാലും വരാൻ പറയണം. അശോകനും ഭാര്യേം നാളെ പുലർച്ചെ വണ്ടിക്കെത്തും. ”

സുശീല പുഞ്ചിരിച്ചു. മാധവേടത്തിയുടെ കണ്ണിൽ, മാതൃഭാവങ്ങൾ തിരയിളക്കുന്നതവൾ കണ്ടു.

വീട്ടിലെ ഏകമകൻ, അശോകൻ.എത്ര തിരക്കിലും ഓണത്തിനു അവധിയെടുത്തു അയാളും ഭാര്യയും ദൽഹിയിൽ നിന്നും വീട്ടിലെത്തും. താനില്ലെങ്കിൽ അച്ഛനുമമ്മയ്ക്കും ഓണമുണ്ടാകില്ലെന്നു അയാൾക്കറിയാം. അശോകനും സഹോദരിമാരും കുട്ടികളും കൂട്ടുകാരും ഒത്തുകൂടുന്ന ചുരുക്കം ദിവസങ്ങളുടെ ഓർമ്മകൾ, പൊന്നോണ്ണമായി ഒരാണ്ടു പേറുന്ന വൃദ്ധ ദമ്പതികളുടെ മനസ്സു തന്നോളം വേറെ ആരാണ് മനസ്സിലാക്കിയിട്ടുണ്ടാവുക?, സുശീല സ്വയം ചോദിച്ചു. പക്ഷെ ഉത്തരത്തിനായി അവൾ കാത്തു നിന്നില്ല. അവളെ ചൂഴ്ന്നിറങ്ങുന്ന ഉത്തരവാദിത്വങ്ങൾ അവളുടെ കാലുകളെ വേഗത്തിൽ ചലിപ്പിച്ചു കൊണ്ടിരുന്നു.

മാധവേട്ടത്തി മരയലമാരയിലെ അടക്കു പാത്രങ്ങൾ തിരഞ്ഞു. സ്റ്റീൽ പാത്രത്തിന്റെ അടുക്കുകളിൽ കറികൾ നിറച്ചു.

“കുട്ട്യോൾക്കു കൊടുക്ക്”, കടലാസ്സുപ്പൊതികളിൽ വറവു പലഹാരം ഉരസ്സി ശബ്ദമുണ്ടാക്കി.

“നാളെ ഞാൻ നേരത്തെ വരാം ട്ടോ”, തനിക്കു പിറകിൽ നടന്നെത്തിയ മാധവേടത്തിയോടവൾ പറഞ്ഞു.

“മരുന്നു കഴിക്കാൻ മറക്കണ്ട, മാഷെ, ചൂടുവെള്ളം ഊണുമേശമേലുണ്ട്, പാത്രങ്ങൾ തൂക്കി, ചവിട്ടുപ്പടികൾ ഇറങ്ങുന്നതിനിടയിൽ, ഉമ്മറത്തെ ചാരുപ്പടിയിൽ ചാരിയിരിക്കുന്ന മാഷെ അവൾ ഓർമ്മിപ്പിച്ചു.

“ങും… അയാൾ തലയാട്ടി. നടന്നു നീങ്ങുന്ന അവളെ പിന്തുടരുന്ന അവരുടെ കണ്ണകളിൽ സഹതാപം നങ്കൂരമിട്ടു.
” പാവം…,അവൾ തന്നെ എല്ലാടത്തും ഓടിയെത്തേണ്ടെ?, അയാളുടെ സ്വരമിടറി.

ദേവുവിന്റെ മകൾ സുശീലയ്ക്കു വിവാഹാലോചന നടത്തിയത്, മാഷും ഭാര്യയുമായിരുന്നു. പണി അന്വേഷിച്ചെത്തിയ ബാല്യക്കാരൻ. നാടും വീടുമില്ലാത്ത യുവാവ് നല്ലൊരു പണിക്കാരനാണെന്ന് മാഷ്ക്കു തോന്നി. അവൻ സുശീലയ്ക്കു നല്ല ഭർത്താവും വീട്ടിലെ ആൺ തുണയുമാകുമെന്നയാൾ കരുതി. സുശീലയുടെ അമ്മ ദേവുവിന്റെ സമ്മതം തേടാൻ ഭാര്യയെ മാഷ് ഏല്പിച്ചു

“ഓനെ നമ്മുടെ സുശീലയ്ക്കു കല്യാണം ആലോചിച്ചാലോ എന്നാ മാഷു പറയണെ, ദേവുവിനോടു മാധവിയേട്ടത്തി പറഞ്ഞു.

“നല്ലതാണെന്ന് നിങ്ങൾകൊക്കെ തോന്നാണെങ്കിലു് അങ്ങനെ നടക്കട്ടെ, ഇനിയൊക്കെ അവളുടെ യോഗം പോലെ”, ദേവു എന്ന നിർധനയായ അമ്മയ്ക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.

എവിടെയാണ് കണക്കുകൂട്ടലുകൾ പിഴച്ചത്?,  മാഷ് ആലോചിച്ചു. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറെറടുക്കാൻ വിമുഖത കാണിക്കുന്ന സുശീലയുടെ ഭർത്താവിനെ, പലപ്പോഴും നേർവഴിക്ക് നയിക്കാൻ ശ്രമിച്ചെങ്കിലും നാടോടിയായ അയാൾക്ക് ഒരിടത്തു ഒതുങ്ങി താമസിക്കാൻ വേഗം തന്നെ താല്പര്യമില്ലാതായി.

“അയാള് പോയി മാധവേട്ടത്തി, കെഴക്കൻ മലയിലേക്ക് പണിക്കു പോണൂന്നാ പറഞ്ഞെ”, അവളെ ചുറ്റിപ്പറ്റി നിൽക്കുന്ന മകളുടെ തലമുടിയിൽ തലോടി സുശീല പറഞ്ഞു. അവളുടെ ഉദരത്തിൽ തുടിക്കുന്ന മറെറാരു ജീവൻകൂടി അയാൾ അനാഥമാക്കിയിരുന്നു. നീരുവന്ന കാൽപ്പാദം വലിച്ചു നീങ്ങുന്ന സുശീല, പിഴച്ചു പോയ കണക്കുകളിലെ കത്രികപ്പൂട്ടെന്നെ തിരിച്ചറിവിൽ ദേവുവും മാഷും മാധവിയേട്ടത്തിയും നീറി.

ദിവസങ്ങൾ ഇരുട്ടി വെളുത്തു, ഋതുക്കൾ മാറി മറഞ്ഞു.
“അവനിനി വരില്യാന്ന് തോന്നുണു”, കാത്തിരിപ്പിന്റെ അറ്റമില്ലാത്ത ചരടിൽ പിടിച്ചു നടന്നവർ പറഞ്ഞു.

“പാവം… അവൻ ആ പെണ്ണിനെ കഷ്ടത്തിലാക്കി, നാട്ടുകാർ അടക്കം പറഞ്ഞു. ചിലർ പരിഹസിച്ചു ചിരിച്ചു. സഹതാപവും പരിഹാസവും ഇരുത്തല മൂർച്ചയുള്ള വാളായി ചെറുപ്പക്കാരിയായ സുശീലയ്ക്കു ചുറ്റും സീൽക്കാരമുയർത്തു. എന്തിനേയും പ്രതിരോധിക്കുന്ന പടച്ചട്ടയായി മൗനം കനത്തു. തന്നെ മാത്രം ആശ്രയിക്കുന്ന അമ്മയുടെയും പെൺമക്കളുടേയും ആവശ്യങ്ങൾ, തന്റെ കടമകൾ മാത്രമായി, അവൾ എടുത്തണിഞ്ഞു. ആ യുദ്ധത്തിൽ ഒരു നിമിഷം പതറാതെ , ഒററയാൾപ്പടയായി അവൾ പോരാടി.

ഉത്രാട തിരക്ക് കവലയിലെ കടകളിൽ ആളുകളെ നിറച്ചു. രാഘവേട്ടന്റെ കടയിൽ മുനിഞ്ഞു കത്തുന്ന ബൾബിനു താഴെ വീതിയുള്ള തയ്യൽ മേശയിൽ സുശീലക്കുള്ള തുണിപ്പൊതി അയാൾ കരുതി വെച്ചിരുന്നു. ബീഡിക്കറയുള്ള ചുണ്ടിൽ ചിരിപ്പരത്തി, സുശീലക്കു അതെടുത്തു കൊടുത്തു.

” രാഘവേട്ടന്റെ ഓണക്കോടിയുടെ തയ്പ്പൊക്കെ നന്നായോ എന്ന് കുട്ട്യോളോട് ചോദിക്കണം. നിന്റെ കൂടി തുണി തന്നിട്ടു വേണം, എനിക്ക് വീട്ടിൽ പോകാൻ “, പഴയ തയ്യൽ മെഷീൻ വൃത്തിയാക്കി അയാൾ പറഞ്ഞു.

“കൊറച്ചു കൂടി നേരത്തെ ഇറങ്ങണം എന്നു കരുതീതാ… പറ്റീല്യ രാഘവേട്ടാ”, അവളുടെ സ്വരം നേർത്തു.

“ഏയ്… സാരല്യാന്ന്, എനിക്ക് പണ്ടത്തെപ്പോലെ വല്യ തിരക്കൊന്നൂല്യ, ഇപ്പോ, എല്ലാവർക്കും റെഡിമെയ്ഡ് തുണി മതീല്യേ?, അയാളുടെ കണ്ണിലെ നരച്ച കൃഷ്ണമണികൾ വട്ടം കറങ്ങി.
സുശീല വെറുതെ ചിരിച്ചു.

“നിനക്ക് പിടിപ്പതു പണി കാണില്ലെ? മാഷ്ടെ മക്കളൊക്കെ ഓണത്തിനു എത്തില്ലെ?

“ഉം…, എല്ലാവരും വരും. എന്നാ പിന്നെ കാണാം, എനിക്കൊന്നു കടയിൽ പോകണം”, അവൾ കവലയിലെ മറ്റൊരു കടയിലേക്ക് വിരൽ ചൂണ്ടി.

“ങ്ഹാ… ആയ്ക്കോട്ടെ”, അയാൾ പഴയ കട പൂട്ടി താഴിടാൻ തുടങ്ങി.

പച്ചക്കറിയും പലവ്യജ്ഞനവും വാങ്ങാൻ ആളുകൾ കടയിൽ തിരക്കുകൂട്ടി. വാങ്ങിയ കുറച്ചു പച്ചക്കറികൾ തുണിസഞ്ചിയിൽ നിറക്കുമ്പോളാണ് അവൾ ചാരായത്തിന്റെ വാടയോടൊപ്പം പൊങ്ങിയ ശബ്ദം കേട്ടത്.

” ടീ… ശുശീലേ… നെന്റെ കെട്ട്യോൻ കെഴക്കൻ മലേന്ന് വന്നോടീ?”

“ഔ… ഷാജി… ഇവൻ വല്യ ശല്യമായല്ലോ”, അവൾ പിറുപിറുത്തു.

“ഒററക്കിങ്ങനെ ജീവിക്കാൻ ഒരു സുഖണ്ടോടി ?, ഞങ്ങളൊക്കെ ഇവിടില്ലേ…”, ഷാജിയുടെ ആഭാസച്ചിരി മുഴങ്ങി.
അയാൾ മുണ്ടു മുകളിലേക്കു തെറുത്തു വെച്ചു, മുന്നോട്ടാഞ്ഞു സുശീലയുടെ വഴിത്തടഞ്ഞു.

“മാറണ് ണ്ടോ… വഴീന്ന്, കോപവും സങ്കടവും അവളുടെ ചുറ്റിലും ചീറ്റിയൊഴിഞ്ഞു.

“ടാ… ഷാജ്യേ… നീയവളെ വെറുതെ വിട്ടേയൊന്ന്, അവന്റെ സൂക്കേട്… “, കടയിലെ പരിചയകാരിൽ ഒരാൾ വിളിച്ചു പറഞ്ഞു.

വിയർപ്പും കണ്ണീരും തുടച്ചു അവൾ മരുന്നു കട ലക്ഷ്യമാക്കി നടന്നു. മൗനത്തിന്റെ വിള്ളലിൽ നിന്നും തേങ്ങൽ പുറത്തു വന്നു.

ഭാരമേറിയ സഞ്ചികളുമായി ഇരുട്ടും ചളിയും കൂടിക്കുഴഞ്ഞ ഇടവഴികൾ താണ്ടി സുശീല വീട്ടിലേക്ക് നടന്നു. ചെറിയ വീടിന്റെ മുററത്തു പൂക്കളത്തിൽ, പൂക്കൾ നന്നെ വാടിക്കിടന്നിരുന്നു.

മക്കൾ ഓടിയെത്തി അവളുടെ പക്കൽ നിന്നും സഞ്ചികളും പൊതികളും വാങ്ങിച്ചു. ഓണക്കോടി പുറത്തെടുത്തു, മകൾ നേഹ ഭംഗി നോക്കി. അവളുടെ വിരലുകൾ കോടിയുടെ മിനുപ്പിലൂടെ ഒഴുകിയിറങ്ങുന്നത് കണ്ട് സുശീല കൃതാർഥയായി.

“നാളത്തെ ഓണസദ്യേടെ പണിയൊക്കെ തീർന്നോ?”, സുശീലയുടെ അമ്മ അവളൊടൊപ്പം ഉമ്മറത്തെ തിണ്ണയിൽ വന്നിരുന്നു.

“കൊറെയൊക്കെ തീർന്നു, ബാക്കി നാളെ”, വേദനിക്കുന്ന ചുമലും, പുറവും സുശീല വളച്ചു നിവർത്തി.

“ഒററയ്ക്കിങ്ങനെ വലിച്ചു തീർക്കാനാണ്, ന്റെ മോൾക്കു യോഗം”, ദേവു മകളുടെ വിയർപ്പൊട്ടിയ തലമുടിയിൽ തഴുകി. അവരുടെ കണ്ണുകൾ ഈറനായി.

“ശ്ശേ… നല്ലൊരു ഓണായിട്ടു അമ്മ കരയാണോ?, സുശീല അമ്മയുടെ മരുന്നുപ്പൊതി തിരഞ്ഞു.

“ഞാനൊന്നു കുളിച്ചിട്ടു വരാം”, അവൾ സഞ്ചികൾ തൂക്കിയെടുത്തു അകത്തേക്കു നടക്കുന്ന മൂത്തമകൾ സ്നേഹയോടു പറഞ്ഞു.

മകളുടെ മുഖത്തെ ഗൗരവം അവളെ ചകിതയാക്കി. കൗമാരത്തിന്റെ കളിച്ചിരികൾ, അവൾക്കു കൈമോശം വന്നിരിക്കുന്നു. തങ്ങളെ ചൂഴുന്ന ദാരിദ്രവും അമ്മയുടെ കഷ്ടപ്പാടും അവളെ വേഗം മുതിർന്നവളാകാൻ നിർബ്ബന്ധിക്കുന്നതിൽ സുശീല ഖിന്നയായി.

ഈറൻ മുടിയുടെ തുമ്പിൽ ഉരുണ്ടു നിന്ന വെള്ളത്തുള്ളികൾ തട്ടിക്കളഞ്ഞു, സുശീല അടുപ്പിൽ തീപെരുക്കി. മെല്ലെ കത്തിപ്പടരുന്ന വിറകിൽ നിന്നും പുക ചെറിയ അടുക്കള നിറച്ചു.

“ഒരു രണ്ടു കൂട്ടം ഞാനിപ്പോൾ ഉണ്ടാക്കി വെയ്ക്കാം. പിന്നെ തറവാട്ടിൽ നിന്നും മാധവേടത്തി കുറെ തന്നു വിട്ടിട്ടുണ്ടു്. നാളെ രാവിലെ കറിയുണ്ടാക്കാനൊന്നും നേരം കാണില്ല”, പച്ചക്കറികൾ കഴുകിയെടുക്കുന്ന സ്നേഹയോടവൾ പറഞ്ഞു.

പുകമണം മാറി, അടുക്കളയിൽ സാമ്പാറിലെ കായമണം പരന്നു. കാതിളകിയ ചെറിയ ചീനച്ചട്ടിയിൽ കടുകും മുളകും വേപ്പിലയും മൊരിഞ്ഞുപ്പൊട്ടി.

“മോളു നാളെ പപ്പടം കാച്ചിയെടുത്തോളൂ, ദാ… അവിടെയുണ്ടു്”, സുശീല ചുമരിലെ കരിപ്പിടിച്ച മരത്തട്ടിലേക്ക് വിരൽ ചൂണ്ടി.

“സ്നേഹേ, നീ കൈ പൊള്ളാതെ നോക്കണം, കാഞ്ഞ വെളിച്ചെണ്ണയാണ് “, സുശീല താക്കീത് കൊടുത്തു.

“ശരിയമ്മേ, ഞാനതൊക്കെ നോക്കിക്കോളാം, ഈ അമ്മയുടെ ഒരു പേടി “, സ്നേഹ ഉച്ചത്തിൽ ചിരിച്ചു, അവൾ അടക്കു പാത്രങ്ങളുടെ അടക്കുകൾ തുറന്നു കറികൾ രുചിച്ചു.

‘മകൾ വലുതായി വരുന്നു ‘, സുശീലയുടെ മനസ്സിൽ അഭിമാനവും ആദിയും മത്സരിച്ചു പർടന്നു കയറി.

സുശീല അതിരാവിലെ തറവാട്ടിൽ എത്തുമ്പോൾ തന്നെ മുറികളിൽ വെളിച്ചം തെളിഞ്ഞിരുന്നു.
‘അശോകേട്ടനും ഭാര്യേം എത്തീന്ന് തോന്നുണു ‘, അവൾ മനസ്സിൽ പറഞ്ഞു.

മുറ്റം തൂത്തുവാരുമ്പോൾ ഉണക്കയിലകൾ നനുത്ത ഈർപ്പത്തിൽ കുതിർന്നു ചൂലിൽ കുരുങ്ങി. തന്റെ ഓർമ്മകൾ പോലെ, ഇവിടം വിട്ടു പോകാൻ ഇഷ്ടമില്ലാത്തവയാണിവയും. ഈ തൊടിയിലും ഉമ്മറത്തും തട്ടിൻപ്പുറത്തും മാഷുടെ മക്കളും താനും കളിച്ചു നടന്നിരുന്ന ഓണക്കാലം തെന്നലായി അവളെ തഴുകി കടന്നുപ്പോയി.

“എല്ലാവരും എത്ത്യോ?, പ്രായം മറന്നു ഉത്സാഹത്തിൽ ഓടി നടക്കുന്ന മാധവേട്ടത്തിയോടു സുശീല ചോദിച്ചു.

അശോകനും അദീതിയും പുലർച്ചെയെത്തി. അനസൂയ ഇന്നലെ രാത്രീല് തന്നെ വന്നു. അവളും അദീതിയും കൂടി അമ്പലത്തിലു തൊഴാൻ പോയിരിക്ക്വാ, അവരിപ്പഴെത്തും. ”

അർച്ചനേം കുട്ട്യോളും… ദാ എത്താറായിട്ടുണ്ടു്, യാത്രേലാന്ന് വിളിച്ചു പറഞ്ഞു. പിന്നെ അദീതി, നിന്നെ അന്വേഷിച്ചുട്ടോ… “, അവർ സുശീലയുടെ അടുത്തേക്ക് നീങ്ങി നിന്നു.

“ങും… ങും…, എന്താപ്പോ സ്നേഹം…, സുശീല കണ്ണിറുക്കി ചിരിച്ചു.

“ഈ ഗോസായി പെണ്ണിനെ മാത്രെ അവനു കണ്ടുള്ളുന്ന് പറഞ്ഞു, തുള്ളി തറവാടു വിറപ്പിച്ചയാളാ… “, സുശീല പൊട്ടിച്ചിരിച്ചു.

വർഷങ്ങൾക്കു മുമ്പ്, ദൽഹിയിൽ കണ്ടുമുട്ടിയ കാശ്മീരി പെൺകുട്ടിയെ ഇഷ്ടമാണെന്ന് അശോകൻ പറഞ്ഞപ്പോൾ, അംഗീകരിക്കാൻ ബുദ്ധിമുട്ടിയ അമ്മ. അവർ കരഞ്ഞും കലഹിച്ചും മകനെ ശാസിച്ചും അയാളോടു പരഭവിച്ചും കടന്നുപ്പോയ ദിനങ്ങൾ.

“ഓളെ അത്ര ഇഷ്ടായോണ്ടാവും അശോകേട്ടൻ അതു മതീന്ന് ശാഠ്യം പിടിക്കണെ”, അന്ന് മാധവേടത്തിയോടു സുശീല പേടിച്ചു, അയാളുടെ പക്ഷം പറഞ്ഞു.

“അദീതി നല്ല സ്നേഹള്യോളാ… ഇവടെ എല്ലാരേം അവൾക്ക് വല്യ കാര്യാണ്, തറവാട്ടിലെ കാരണവന്മാരുടെ സുകൃതം “, മാധവേട്ടത്തി നെഞ്ചിൽ കൈത്തലം ചേർത്തു.
കാലം ഓർമകളേക്കാൾ വേഗത്തിൽ കുതിക്കുമെന്ന് സുശീലക്കു തോന്നി.

വാടിയ വാഴയില ചീന്തി, സുശീല നേർമ്മയിൽ അരിമാവണിഞ്ഞു, ഇല ചുരുട്ടി, വാഴനാരുകൊണ്ടു കെട്ടിവെച്ചു. ചരുവത്തിൽ തിളച്ച വെള്ളത്തിൽ ഇലപ്പൊതികൾ പുഴങ്ങിയെടുത്തു. സുശീലയുടെ വിരലുകളുടെ ദ്രുതചലനം അദീതി നോക്കി നിന്നു.

“ഇത് എന്തിനാണ് ?, തുടുത്ത മുഖഭാവത്തോടെ വിക്കി വിക്കി അദീതി ചോദിച്ചു.

” ഇതു പാലടപ്പായസത്തിന്, മലയാളമൊക്കെ പഠിച്ചൂല്ലേ?, സുശീല വിസ്മയം മറച്ചുവെച്ചില്ല.

” കുറച്ച്, അദീതിയുടെ ചുവന്ന ചന്തമാർന്ന ചുണ്ടുകൾ ചെറുചിരിയിൽ വിടർന്നു.

“ആ… സുശീല പണിത്തിരക്കിലാല്ലേ, ഞാൻ വന്നൂട്ടോ… പിന്നെ എന്തൊക്കെയുണ്ടു നിന്റെ വിശേഷങ്ങൾ ? ഇതു സുശീലയ്ക്ക്”, വലിയ തുണിപ്പൊതി കൈയിൽ ഏല്പിച്ച്, അർച്ചന സുശീലയെ കെട്ടിപ്പിടിച്ചു.

“സുഖം തന്നെ, എന്നാലും ഇതൊന്നും വേണ്ടായിരുന്നു. “, തന്നെ പുണരുന്ന കൂട്ടുകാരിയുടെ കണ്ണുകളിൽ നോക്കാതെ സുശീല പറഞ്ഞു.
” സുശീല പെട്ടെന്ന് ഈ ഓണക്കോടിയൊന്നു ചുറ്റി വന്നെ, എനിക്കൊരു ഫോട്ടോയെടുക്കാനാണ്”, അവൾ സുശീലയെ നിർബ്ബന്ധിച്ചു.

”0e894d6dd7d099c6c9e4300fd835b7bbD7eFNVP”

“ങ് ഹാ… പാലട പായസമുണ്ടാക്കുന്ന ഒരു വീഡിയോ എടുത്താലോ?”

“ഉം…ആയ്ക്കോട്ടെ, നിന്റെ ഇഷ്ടല്ലേ?, സുശീല തലയാട്ടി.

“ഈ പഴയ അടുക്കളേല് വെളിച്ചം പോര. കിഴക്കെമുററത്തെ അടുപ്പിൽ വെച്ചു ചെയ്യാൻ പറ്റ്വോ സുശീലേ ?”, അർച്ചന ചോദ്യമെറിഞ്ഞു.

“പിന്നെന്താ… കുഞ്ഞുമോളു പറഞ്ഞാ സുശീല എന്തിനും റെഡിയല്ലേ?, അടുക്കളയിലേക്ക് വന്ന അശോകനാണ് ഉത്തരം പറഞ്ഞത്. അല്ലേ, അനു?”, അയാൾ അടുത്തു നിൽക്കുന്ന മൂത്ത സഹോദരി അനസൂയയോടു പറഞ്ഞു.

“ആരാ കുഞ്ഞുമോള്?, അർച്ചനയുടെ മകൾ അമ്മാവനെ തോണ്ടി.

“അതു നിന്റെ അമ്മ തന്നെ, ഈ വാശിക്കുടുക്ക”, അയാൾ അർച്ചനയുടെ നേരെ വിരൽ ചൂണ്ടി.

“അതെ… അതൊക്കെ ഒരു രസികൻ കഥ. ദാ… അവിടെയെത്തിയിട്ടു ഏട്ടൻ പറയും”, അനസൂയ ഉരുളിയെടുക്കാൻ സുശീലയെ സഹായിച്ചു.

കിഴക്കെ മുററത്തെ വലിയ അടുപ്പിൽ വിറകു കൊള്ളികൾ തീപ്പടർത്തി. നെയ്യിൽ മൊരിഞ്ഞ വെന്ത അടയിൽ തേങ്ങാപ്പാലും മധുരവവും തിളച്ചു നുരഞ്ഞു.

തലയിൽ തോർത്തുമുണ്ടു വട്ടം ചുറ്റി, വെള്ളമുണ്ടു മടക്കി ചുറ്റി വലിയ ചട്ടുകം കൊണ്ടു പായസമിളക്കുന്ന അശോകനെ കണ്ടു അദീതി അടക്കി ചിരിച്ചു.

“അമ്മാവാ… കഥ”, ഇറക്കം കൂടിയ പട്ടുപാവാട വലിച്ചു കയറ്റി അർച്ചനയുടെ മകൾ ചിണുങ്ങി.

“ഇതുപോലെ ഒരു ഓണത്തിന് ദൂരെ പീലിക്കുന്നിൽ പോയി പൂ പറിക്കണമെന്ന് നിന്റെ അമ്മക്കു വാശി. അന്നു നിന്റമ്മ ചെറ്യേ കുട്ട്യാണ് ട്ടോ. അപ്പോ ഈ സുശീല പറഞ്ഞു, നമുക്ക് എല്ലാവർക്കും കൂടി പോയാലോ, മയിലിനെ ചെലപ്പൊ കാണാൻ പറ്റ്യാലോന്ന്. ”

” അവിടെ മയിൽ ഒക്കെ വര്വോ ?”, അർച്ചനയുടെ മകൾ ചോദിച്ചു.

“ഇത്തിരി ദൂരെയുള്ള അകമലയിൽ നിന്നും ചെലപ്പോ പറന്നുവരും. ”

ചൂടു കുറഞ്ഞ ഓണവെയിലിൽ ഞങ്ങൾ കുട്ടികൾ പൂ പറിച്ച് പൂക്കൂട നിറച്ചു, പറന്നെത്തിയ മയിലുകളെ നോക്കി നിന്നു. ആകാശം ഇരുളുന്നതും മഴക്കാറു പരക്കുന്നതും ഞങ്ങൾ മറന്നു. ഇരുണ്ട മാനം നിറഞ്ഞ മഴക്കാറിൽ പീലി വിടർത്തിയ മയിലുകൾക്കു് ശരിക്കും എന്തു ഭംഗിയായിരുന്നൂന്നോ! കൊഴിഞ്ഞു വീണ പീലികൾ പെറുക്കിയെടുത്തു. സമയം പോയത് ഞങ്ങളറിഞ്ഞില്ല. സന്ധ്യ മങ്ങി, നേർത്ത ഇരുൾ കുന്നിനെ പൊതിയാൻ തുടങ്ങി. ആർത്തലച്ച മഴയും ഇടിമിന്നലും കണ്ടു അർച്ചന പേടിച്ചു കരയാൻ തുടങ്ങി. സുശീലയും അനസൂയവും വിതുമ്പിത്തുടങ്ങി. ഒരു തരത്തിൽ, പേടിച്ചു വിറച്ചു ഞങ്ങൾ വീടെത്തി.

കുട്ടികളെ കാണാതെ അന്വേഷിച്ചു, വിഷമിച്ചു നിൽക്കണ അച്ഛനും അമ്മേം ദേവുടേത്തീം. ആരോടും പറയാതെ പീലിക്കുന്നിൽ പോയതിന് അന്നു ഞങ്ങൾക്കു കിട്ടിയ അടി… അമ്മോ…”, അയാൾ കഥ തുടരാനാകാതെ പൊട്ടിച്ചിരിച്ചു.

അനസൂയയും സുശീലയും ആ ഓർമ്മകളിൽ അയാളോടൊപ്പം നൂണ്ടിറങ്ങി. ഏലക്കപ്പൊടി നറുമണം പരത്തി പായസത്തിൽ കലങ്ങിത്തുടിച്ചു.

ഊണു കഴിഞ്ഞു, എച്ചിൽ പാത്രങ്ങൾ അടുക്കളപ്പുറത്തു കുമിഞ്ഞു കൂടി. സുശീല ഓണക്കോടി ഒതുക്കി ചുറ്റി, പാത്രങ്ങളിൽ വെള്ളം പകർന്നു, പാത്രങ്ങൾ കഴുകിയടുക്കി.

” ഇതു കുറെയുണ്ടല്ലോ… ഞാൻ സഹായിക്കാം”, അനസൂയ മുററത്തേക്കിറങ്ങി, അവളോടൊപ്പം ചേർന്നു.

“സുശീലയുടെ മക്കൾ വരില്ലെ?”, അദീതി ചോദിച്ചു.

” ഉവ്വ്… അവരിപ്പോൾ എത്തും. മാധവേട്ടത്തിയും മാഷും പ്രത്യേകം പറഞ്ഞിരുന്നു. അമ്മയ്ക്കു തീരെ വയ്യല്ലോ, അതോണ്ട് ഉച്ചയൂണു അമ്മയോടൊപ്പം കഴിച്ചു വരാൻ പറഞ്ഞിട്ടുണ്ടു്, അദീതി ഏട്ടത്തിക്കു തരാൻ എന്തൊക്കെയൊ നേഹ വരച്ചു കൂട്ടുണുണ്ട്”, സുശീല തലയുയർത്തി അദീതിയെ നോക്കി.

“ഓ… നൈസ്… അവൾ നല്ല ആർട്ടിസ്റ്റാകും”, അദീതിയുടെ മുഖം കൂടുതൽ അരുണാഭമായി.

ഗ്രാഫിക് ഡിസൈനറായ അദീതി, സുശീലയുടെ മകളുടെ വിരൽത്തുമ്പിൽ ഒളിച്ചിരിക്കുന്ന അഭിരുചി നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അവൾക്കായി മികച്ച ചായക്കൂട്ടുകളും ബ്രഷുകളും വാങ്ങിച്ചതിൽ അവൾക്കു ഏറെ സന്തോഷം തോന്നി.

സുശീല ജോലിയിൽ മുഴുകി. ഒരു നിമിഷം, ഓണ ദിവസം പോലും സ്വന്തം വീട്ടിൽ മക്കൾക്കു തന്നോടൊപ്പം ചിലവിടാൻ കഴിയാത്ത നൊമ്പരം നെഞ്ചിൽ നീറി. താൻ ഈ ആരവങ്ങളിൽ ഒററപ്പെട്ടു പോകുന്നതായി അവൾക്കു തോന്നി. തൂങ്ങിയാടുന്ന അയയിൽ കാക്കകൾ വന്നിരുന്നു. ഇടയ്ക്കിടെ താഴെ പറന്നിറങ്ങി, എച്ചിൽ കൊത്തിവലിച്ചു, ഉച്ചത്തിൽ കരഞ്ഞു.

മനുഷ്യന്റെ മാനസികാവസ്ഥകൾ സങ്കീർണമാണല്ലോ, നിനച്ചിരിക്കാതെ തിക്കിത്തിരക്കി മാനം കറുപ്പിക്കുന്ന മേഘങ്ങൾ, പെയ്തു തന്നെ ഒഴിയണമല്ലോ.

” ദേ… ഇപ്പോൾ പറഞ്ഞതേയുള്ളൂ, കുട്ടികളെത്തീലോ…”, അനസൂയ സുശീലയുടെ മക്കളെ ചേർത്തു നിർത്തി.

സുശീലയുടെ മക്കൾ, വിശാലമായ തളത്തിലിരുന്ന് പായസമധുരം നുണഞ്ഞു.

” അശോകാ… സുശീലേടെ മോളു സ്നേഹ ക്ലാസ്സിൽ ഒന്നാമതാ, പ്രസംഗം, കവിതയെഴുത്ത് എല്ലാം ഉണ്ട് ഈ കുട്ടിക്ക്. ”

“പിന്നെ ചെറ്യേമോളു അസ്സലായി ചിത്രം വരയ്ക്കും”, മാഷും മാധവേട്ടത്തിയും അവരുടെ വിജയങ്ങളെക്കുറിച്ചു വാചാലരായി.

” ഓഹോ, മിടുക്കികളാണല്ലോ, രണ്ടു പേരും. സ്നേഹ…, ധാരാളം വായിക്കാൻ ശ്രമിക്കണം. വായന, പാഠപുസ്തകങ്ങൾ മാത്രമാക്കരുത്. എല്ലാ വിഷയങ്ങളും നമ്മൾ വായിച്ചറിയണം. തട്ടിൽപ്പുറത്തെ അലമാരയിൽ എന്റെ കുറെ പുസ്തകങ്ങളുണ്ടു്, എല്ലാം ഒഴിവുപ്പോലെ എടുത്തു വായിക്കണം”, അശോകന്റെ കണ്ണുകളിൽ വാത്സല്യം തുടിച്ചു.

“ഇവൾ പഠിച്ചു മിടുക്കിയാകും സുശീലെ….”, സ്നേഹയുടെ ചുമലിൽ പിടിച്ചു, അശോകൻ പറഞ്ഞു.

“ങും…, സുശീലയുടെ ശബ്ദത്തിൽ, അവളുടെ ജീവിതാവസ്ഥയിലെ നിസ്സഹായതയുടെ രേഖപ്പെടുത്തൽ ഉണ്ടായിരുന്നു.

“സുശീല വിഷമിക്കേണ്ട, അതിനുവേണ്ട പണച്ചിലവു് ഞാൻ നോക്കിക്കോളാം”, തന്റെ ഓർമ്മയിൽ ഉറച്ചുനിൽക്കാത്ത രൂപമായിരുന്ന സ്വന്തം അച്ഛന്റെ വാത്സല്യം മറ്റൊരാളിലൂടെ ഒഴുകിയെത്തുന്നതു സുശീലയുടെ മകളറിഞ്ഞു.

“ദാ… ഇത് ഞാൻ വരച്ചതാ…, ഒന്നു തുറന്നു നോക്ക്യേ…”, ഒരു നീളൻ പൊതിച്ചുരൾ നേഹ അദീതിക്കു കൈമാറി.

“സ്വീറ്റ് ഗേൾ, താങ്ക്യു… പകരം ഈ പ്രസന്റ് നേഹക്ക്”, അദീതി ചായക്കൂട്ടുകളുടെ പെട്ടി അവളുടെ കൈയിൽ വെച്ചുകൊടുത്തു.

സുശീലയുടെ കഥകളിൽ നിന്നും നേഹ കേട്ടറിഞ്ഞ ഓണപ്പൂക്കൾ വിടർന്നുനിറഞ്ഞ പീലിക്കുന്നും അവിടെ കാർമേഘങ്ങളെ നോക്കി പീലി നിവർത്തിയാടുന്ന മയിലുകളും ചിത്രത്തിൽ ചുരുൾ നിവർന്നു.

” ഈ സാരി… ഏട്ടത്തിക്കു നന്നായി ചേരുന്നുണ്ട്”, അർച്ചന അദീതിയുടെ ഓണക്കോടിയുടെ ഭംഗി ആസ്വദിച്ചു.

പ്രദേശവും ഭാഷയും അതിരിടാത്ത സംസ്ക്കാരസമന്വയം കസവുപ്പുടവയിൽ നെയ്തു ചേർത്തിരുന്നു.

അദീതിയുടെ സാരിയിലെ മയിൽപ്പീലി ചിത്രം ചെറുകാറ്റിൽ ഇളകിയാടി.
മുററത്തു പരന്ന ഓണവെയിലിൽ, ചുവന്ന നിറമുള്ള വാലിളക്കി, ഓണതുമ്പികൾ പാറി.

”20230825_092028xxDoiut”

ചിത്രം: കടപ്പാട് ഗൂഗിൾ.

Post Views: 27
7
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

35 Comments

  1. Jasna on September 17, 2024 10:15 PM

    മനോഹരമായ ഒരു ഓണം. നല്ല പദപ്രയോഗങ്ങൾ. അടിപൊളി എഴുത്ത്.

    Reply
    • Joyce on September 17, 2024 10:29 PM

      നന്ദി, Jasha.🙏❤

      Reply
  2. Silvy on September 17, 2024 7:02 PM

    കഥ മുഴുവൻ visualize ചെയ്തു വായിച്ചു. Detailing is perfect. ഒഴുക്കുള്ള, അഴകുള്ള എഴുത്ത്. Congrats dear ❤️❤️

    Reply
    • Joyce on September 17, 2024 10:29 PM

      ഒത്തിരി സന്തോഷം, നന്ദി❤

      Reply
  3. Shreeja R on September 16, 2024 7:05 PM

    മനോഹരം 😍❤️

    Reply
    • Joyce Varghese on September 17, 2024 5:58 PM

      നന്ദി, ശ്രീജ🙏❤

      Reply
  4. Bini Chandran on August 31, 2023 5:10 PM

    ഓണത്തിന് തറവാട്ടിലെത്തിയ അനുഭവം. നല്ലെഴുത്ത്.. സ്നേഹം. ❤️❤️

    Reply
    • Joyce Varghese on September 4, 2023 5:12 AM

      നന്ദി, സന്തോഷം, സ്നേഹം deari

      Reply
  5. Sujatha Venugopal on August 28, 2023 11:53 PM

    Excellent story 👌👏👏❤️

    Reply
    • Joyce Varghese on September 4, 2023 5:10 AM

      Thank You, Sujatha

      Reply
  6. Divya Sreekumar on August 27, 2023 4:21 PM

    അതിമനോഹരമായ കുടുംബചിത്രം 🥰🥰

    Reply
    • Joyce Varghese on August 27, 2023 6:03 PM

      Thank You Divya, Love…

      Reply
  7. Jisha Johnson on August 27, 2023 2:41 PM

    വളരെ നന്നായിട്ടുണ്ട് ❤️

    Reply
    • Joyce Varghese on August 27, 2023 6:03 PM

      നന്ദി, ഒത്തിരി സന്തോഷം.

      Reply
      • Sobha Narayanasharma on September 16, 2024 6:47 PM

        Perfect. Writing.അതി മനോഹരമായ എഴുത്ത് ..വളരെ ഇഷ്ട്ടമായി .ജോയ്സ് ♥️♥️👌👌👌👌.

        Reply
        • Joyce on September 17, 2024 10:42 PM

          ഒത്തിരി സന്തോഷം, ശോഭ😍

          Reply
    • Suma Jayamohan on September 16, 2024 6:47 PM

      ഒരുപാടിഷ്ടമായി നല്ലൊരു കഥ❤️👌🌷

      Reply
      • Joyce on September 17, 2024 10:43 PM

        Thank You, Suma 🙏❤

        Reply
  8. Amal Fermis on August 26, 2023 9:06 PM

    അസ്സലായിട്ടുണ്ട് .. ജീവസ്സുറ്റ കഥ

    Reply
    • Joyce Varghese on August 27, 2023 6:04 PM

      സ്നേഹം dear…,വായനക്കും അഭിപ്രായത്തിനും.

      Reply
  9. Silvia James on August 26, 2023 8:16 PM

    Lovely story,which reminds our childhood. Great.Keep it up.

    Reply
    • Joyce Varghese on August 27, 2023 6:06 PM

      Thank You Silvy, സ്നേഹം മാത്രം.

      Reply
    • Joyce Varghese on August 27, 2023 6:09 PM

      Thank You so much.

      Reply
    • Sujatha Venugopal on August 28, 2023 11:51 PM

      Excellent story 👌👏👏❤️

      Reply
  10. Sunandha Mahesh on August 26, 2023 7:40 PM

    ഹാ, 👌
    ആ പഴയ ഓണം കോടിയുടുത്തു വന്നപ്പോലെ തോന്നി 😍😍😍

    Reply
    • Joyce Varghese on August 27, 2023 6:07 PM

      ഒത്തിരി സ്നേഹം, വായനക്കും ചില വാക്കുകൾ കുറിക്കാനുള്ള നല്ല മനസ്സിനും നന്ദി.

      Reply
    • Sobha Narayanasharma on August 29, 2023 3:48 PM

      അതി മനോഹരമായ എഴുത്ത് .perfect Onam story!Super craft!👌👌👌👍👍🌹🙏
      വളരെ ഇഷ്ടപ്പെട്ടു.

      Reply
  11. Jayalekshmi krishnan on August 26, 2023 3:37 PM

    സുജാതയെ കാണാൻ തോന്നി..

    Reply
    • Joyce Varghese on August 26, 2023 6:16 PM

      Thank you for reading n comment. Love u. 🙏

      Reply
  12. Manna Mereeza on August 26, 2023 11:29 AM

    നല്ല കഥ….👌👍

    Reply
    • Joyce Varghese on August 26, 2023 6:15 PM

      Thank you dear. ❤

      Reply
      • Silvy Michael on August 27, 2023 4:11 PM

        🥰🥰🥰🥰

        Reply
        • Joyce Varghese on August 27, 2023 6:07 PM

          Thank You.

          Reply
  13. Sabira on August 26, 2023 4:21 AM

    ❤️❤️

    Reply
    • Joyce Varghese on August 26, 2023 7:17 AM

      🙏❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.