Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചെറിയമ്മ
അറിവുകൾ പുസ്‌തകം ബന്ധങ്ങൾ

ചെറിയമ്മ

By Saritha SunilSeptember 6, 2023Updated:September 7, 20234 Comments2 Mins Read71 Views
Bookmark Now
Please login to bookmark Close

No account yet? Register

പുസ്തകം..ചെറിയമ്മ
എഴുതിയത്..സജ്ന ഷാജഹാൻ
*********************

ഞാവൽപ്പഴ മധുരങ്ങളിലൂടെ വായനക്കാർക്കു മുന്നിലെത്തിയ കുരുവിയെന്ന കുട്ടി. പിന്നെയും ഓർമ്മയെഴുത്തുകളുമായി നറുനിലാപ്പൂക്കളിലൂടെയും, ഒഴിവുകാലത്തിലൂടെയും അക്ഷരങ്ങളെ ഒഴുക്കി വിട്ട് സുഖദമായ വായന സമ്മാനിച്ചു.ഇപ്പോഴിതാ ചെറിയമ്മയെന്ന പുതിയ ഓർമ്മക്കുറിപ്പുകളിലൂടെ വീണ്ടും…….

ജീവിതത്തിലെ ദുരിതപർവ്വം താണ്ടി വാർദ്ധക്യത്തിലെത്തി നിൽക്കുന്ന ചെറിയമ്മയോടൊപ്പം കുട്ടിക്കൂട്ടങ്ങളും കുസൃതിയുമായിയെത്തിയ ഈ പുസ്തകം അത്രമേൽ ഹൃദയംഗമമായ വായന സമ്മാനിക്കുന്നു.ഓർമ്മച്ചിരാതിന്റെ വെട്ടത്താൽ തന്റെ നൈർമ്മല്യമുള്ള അക്ഷരങ്ങളിൽ കുട്ടിയെഴുതുമ്പോൾ ആ വായന മനോഹരമായ അനുഭവമാകുന്നു.

ശിവരാത്രിയോർമ്മകൾ എന്ന അദ്ധ്യായത്തിൽ ജാതിമത വേർതിരിവുകൾ കണികാണാൻ പോലുമില്ലാത്തൊരു സുന്ദരകാലമാണ് കുറിക്കപ്പെട്ടിരിക്കുന്നത്.കൽമഷമില്ലാത്ത സ്നേഹങ്ങൾ കാണവേ കുട്ടിയനുഭവിച്ച ആ സ്നേഹത്തണലുകളോർത്ത് സന്തോഷം തോന്നി.ഇത്ര നിഷ്കളങ്കരായ മനുഷ്യരുള്ള ചുറ്റുപാടിൽ വളരാൻ സാധിച്ചതിനാലാവാം കുട്ടിയുടെ ഓർമ്മയെഴുത്തിന് അത്രമേൽ മാധുര്യം.കുട്ടിക്ക് സർവ്വൈശ്വര്യങ്ങളും നേരുന്ന മുരളിയേട്ടനെന്ന സ്നേഹമഞ്ഞിനെ ഓർക്കാതെ ഒരദ്ധ്യായം പൂർത്തിയാക്കാനാവില്ല.എല്ലാ ഓർമ്മയെഴുത്തിലും വായിച്ചറിഞ്ഞ വാത്സല്യക്കടലായിരുന്നല്ലോ മുരളിയേട്ടൻ.

ശിവയെന്ന കുഞ്ഞിന്റെ വർത്തമാനം പോലും അതേപടി ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ക്രിസ്മസ് ഓർമ്മകളെന്ന അദ്ധ്യായം.മതഭേദങ്ങൾ തൊട്ടു തീണ്ടാതെ,ലാസറേട്ടന്റെ ക്രിസ്മസ് നക്ഷത്രങ്ങൾ എല്ലാ വീടുകളിലും തൂക്കിയിരുന്ന ആ കാലം….. തന്റെ ഭാഗം കേക്കു കൂടെ ലതയ്ക്ക് പങ്കുവച്ചു നൽകുന്ന കുരുവിയും, കുരുവിയുടെ മഞ്ഞ നക്ഷത്രത്തിനു വാശിപിടിക്കുന്ന,എന്തു കിട്ടിയാലും കുരുവിക്കു വേണോയെന്ന് ചോദിക്കുന്ന കുഞ്ഞു ശിവയും ക്രിസ്മസ് ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു.

അനിലന്റേം ദേവികയുടേയും മഞ്ഞു പോലെ ആർദ്രമായ പ്രണയം വരച്ചു കാട്ടുന്ന പ്രണയദിന സ്മരണകൾ.അതുപോലൊരു പ്രണയം പിന്നീടൊരിക്കലും കുട്ടി കണ്ടിട്ടില്ലെന്നു സാക്ഷ്യപ്പെടുത്തുമ്പോൾ കൊല്ലും കൊലയും പ്രതികാരവും നിറയുന്ന ഇന്നത്തെ പ്രണയങ്ങളെ കുറിച്ചും വെറുതേ ഓർത്തു.

ചെറിയമ്മ….. മനോഹരമായൊരു സ്നേഹത്തുരുത്തായിരുന്നു കുട്ടിക്ക്.കുട്ടീടെ സന്തോഷങ്ങളും സങ്കടങ്ങളും ആവലാതികളും എന്നുമെന്നും കേൾക്കാൻ വിധിക്കപ്പെട്ടയാൾ.കുട്ടിക്ക് അമ്മയേക്കാൾ ഇഷ്ടമായിരുന്നു ചെറിയമ്മയോട്.ചെറിയ പ്രായത്തിൽ വിവാഹം കഴിഞ്ഞ്, ദുരിതപൂർണ്ണമായ ചെറിയമ്മയുടെ ജീവിതം വായിക്കവേ എന്തെന്നറിയാത്ത സങ്കടം ഉള്ളിൽ നിറഞ്ഞത് അത്രയും സ്നേഹപൂർവ്വമായ എഴുത്തായതുകൊണ്ടു തന്നെയാണ്.മുതിർന്നപ്പോൾ, കുട്ടി ചെറിയമ്മയോട്,

“ചെറിയമ്മയ്ക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടോയന്നു ചോദിക്കുന്നുണ്ട്”.

“എന്നോട് ആരും ഇതുവരെ ഇങ്ങനെ ചോദിച്ചിട്ടില്ലെന്ന” മറുപടിയിൽ ചെറിയമ്മ കരയുമ്പോൾ,നമ്മളോടാരും ആഗ്രഹങ്ങൾ ചോദിക്കാത്ത,നമ്മളാരോടും ആഗ്രഹങ്ങൾ അന്വേഷിക്കാത്ത നാളുകളെയോർത്ത് ഹൃദയം മെഴുകുതിരിപോലെ ഉരുകി.പാവം ചെറിയമ്മയുടെ ഒരാഗ്രഹം മാത്രം ഒരിക്കലും സാധിക്കാൻ കഴിയാത്ത ഒന്നായിരുന്നല്ലോ.സജ്നേച്ചി എഴുതിയ പോലെ….. എത്ര എഴുതിയാലും തീരാത്ത തുടർക്കഥയായി ഇനിയുമൊരുപാടു കാലം ചെറിയമ്മ കൂടെയുണ്ടാകട്ടേയെന്നു പ്രാർത്ഥിക്കുന്നു.

കാലം കാത്തു വച്ചത് എന്ന അദ്ധ്യായത്തിൽ ഗുരുവായൂരിൽ സപ്താഹം തുടങ്ങുമ്പോൾ കുട്ടിയുടെ വീട്ടിലെത്തുന്ന വിശിഷ്ടാതിഥിക്കായി,(മലയാള സിനിമയിലെ ഐശ്വര്യമുള്ള അമ്മ മുഖമായിരുന്ന ശ്രീമതി.ആറമ്മുള പൊന്നമ്മ) വീട്ടിൽ നിന്നും അകറ്റി നിർത്തുന്ന മത്സ്യമാംസാദികൾ.പകരം അമ്മൂമ്മയ്ക്കായി പ്രത്യേകം തയ്യാറാക്കപ്പെടുന്ന സദ്യയും പരിവട്ടങ്ങളും. അതിനൊക്കെ ഏറെ സന്തോഷത്തോടെ മേൽനോട്ടം വഹിക്കുന്ന കുട്ടീടെ അമ്മയും, അക്കാലത്തെ മതാതീത സാഹോദര്യത്തിന്റെ ഓർമ്മച്ചിത്രങ്ങളാകുന്നു.
അതേ അദ്ധ്യായത്തിൽ തന്നെ തങ്കമണിച്ചേച്ചിയെന്ന, സ്നേഹരാഹിത്യം നിറഞ്ഞ മറ്റൊരമ്മയേയും അവരുടെ കള്ളത്തരത്തിന്റെയും തുറന്നെഴുത്തുമുണ്ട്.

ഇന്നും നില നിൽക്കുന്ന ചില ആചാരങ്ങളിലെ ഔചിത്യമില്ലായ്മയെ കുറിച്ചും,അതേ സമയം ഇദ്ദയെന്ന ആചാരത്തിന്റെ നല്ല വശങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ഗൾഫിൽ നിന്നു വരുന്നവരുടെ അലിഖിത ആചാരമായ ആ പെട്ടി തുറക്കൽ ചടങ്ങും ഒപ്പമെത്തുന്ന യാർഡ്ലി സോപ്പിന്റെയും ബ്രൂട്ട് മണത്തിന്റെയും ഓർമ്മയുമായി ഒരദ്ധ്യായം.അതിൽ ഈയ്യിടെ അന്തരിച്ച വിളയിൽ ഫസീലയെന്ന മാപ്പിളപ്പാട്ട് ഗായികയുടെ ആദ്യകാല പാട്ടുകളിലൊന്നായ കത്തു പാട്ടിനെ കുറിച്ചും പറയുന്നുണ്ട്.

മഴക്കിനാവുകൾ എന്ന അദ്ധ്യായത്തിൽ മഴയെ സ്നേഹിച്ച പാവം കുഞ്ഞലീമയുടെ ബൽബിലെ മഴപോലെയൊഴുകിയ സങ്കടങ്ങൾ വേദന നിറഞ്ഞ വായനയായിരുന്നു സമ്മാനിച്ചത്.

കണിക്കൊന്ന പൂക്കുന്ന കാലത്തിൽ, അത്രയധികം സുന്ദരമായൊരു വിഷുക്കാലമിങ്ങനെ അക്ഷരങ്ങളായി നമുക്കു മുന്നിൽ നിറയും.കണ്ണുമടച്ച് ആ ഓർമ്മകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാൽ വിഷുക്കട്ടയുടേയും വിഷുസദ്യയുടേയും രുചിയറിയാം.ആഢംബരങ്ങളുടെ അതിപ്രസരമില്ലാത്ത വിഷുക്കണി കണ്ടു കണ്ണു തുറക്കാം.

വാത്സല്യ മധുരമുള്ള രുചികളുമായി ഓർമ്മകളിങ്ങനെ അനർഗ്ഗളമായി ഒഴുകിയ,മനോഹരമായ ഭാഷയും അവതരണവുമായി ചെറിയമ്മയെന്ന പുസ്തകം..ഒരുപാട് വായിക്കപ്പെടട്ടേ.

അവതാരികയിൽ അഷ്ടമൂർത്തി സർ എഴുതിയതു പോലെ, തന്റെ ഓർമ്മക്കഥകളെന്ന അക്ഷയപാത്രവുമായി കുട്ടി വീണ്ടും വരിക. വായനക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

പ്രിയപ്പെട്ട സജ്നേച്ചിക്ക് നിറഞ്ഞ സ്നേഹത്തോടെ ♥️♥️…. എല്ലാ നന്മകളും നേരുന്നു.

സരിത സുനിൽ ✍️

Post Views: 35
2
Saritha Sunil

പ്രണയമാണ് അക്ഷരങ്ങളോട് മഴയോട്,മഞ്ചാടി മണികളോട്,കുപ്പി വളകളോട്…എല്ലാറ്റിലുമുപരി എന്റെ മാത്രം പ്രിയനോട്❤❤❤️❤️ Author of Rupali ❤️

4 Comments

  1. sajna shajahan on September 9, 2023 10:03 PM

    ആഹാ 😍😍😍👍
    വളരെ സന്തോഷം സരിത ❤️❤️
    നിറയെ സ്നേഹം ❤️❤️

    Reply
  2. സരിത സുനിൽ on September 9, 2023 9:22 PM

    സന്തോഷം ♥️♥️

    Reply
  3. Sabira on September 7, 2023 3:44 PM

    നല്ല റിവ്യൂ ❤️❤️

    Reply
    • Saritha Sunil on September 9, 2023 10:10 PM

      Thank you ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.