Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നൂൽപ്പാലത്തിലൂടെ
കഥ മാനസികാരോഗ്യം

നൂൽപ്പാലത്തിലൂടെ

By Soumya A cSeptember 10, 2023Updated:September 10, 20233 Comments3 Mins Read242 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഛാ ഛാ ” വിളിച്ചു കൊണ്ട് അടുത്തേക്കോടി വരുന്ന കുഞ്ഞിനെ നന്ദൻ ഇമവെട്ടാതെ നോക്കി. ഒരു വയസായെ ഉള്ളൂ, തന്റെ പൊന്നുമോൾ. രാവിലെ കാണാതായപ്പോൾ അന്വേഷിച്ചു വന്നതാണ്. നന്ദൻ ചെന്ന് കുഞ്ഞിനെ വാരിയെടുത്തു. കുഞ്ഞു പല്ലുകൾ കാട്ടിയുള്ള ആ ചിരിയിലേക്ക് കുറച്ചു നിമിഷങ്ങൾ അവന്റെ ലോകം ചുരുങ്ങിപ്പോയി.

കുഞ്ഞിനേയും എടുത്തു പിന്നാമ്പുറത്തെത്തിയതും, ആ കണ്ണുകൾ അവിടമാകെ പരതി.

“അവൾ പണിക്ക് പോയി “, അമ്മയാണ്.

“ഉം ” എന്നൊരു മൂളലോടെ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് തന്നെ കയറിപ്പോയി.

മുറിയിൽ ചെന്ന് കുഞ്ഞിനെ കട്ടിലിൽ ഇരുത്തി, അവളെ നോക്കി കിടന്നു. ശരിക്കുറങ്ങിയിട്ട് ദിവസങ്ങൾ ആകുന്നു. പുലർച്ചെ ആയപ്പോൾ ആണ് കണ്ണടച്ചത്. തലയൊക്കെ വേദനിക്കുന്ന പോലെ. ഇന്ദുവിനെ കാണാൻ തോന്നുന്നുണ്ട്. അവൾ വരാൻ വൈകും. പാവം ചെറിയ കുഞ്ഞിനേം ഇട്ടു പ്ലാസ്റ്റിക് കമ്പനിയിൽ പണിക്ക് പോവാണ്. കഴിഞ്ഞ തവണ ആശുപത്രി ബില്ലടക്കാൻ എവിടുന്നൊക്കെയോ കടം വാങ്ങിയതാണ്. തിരിച്ചു കൊടുക്കണം. ബാധ്യതകളുടെ ഓർമ വന്നതും കിട്ടിയ ഷർട്ട്‌ എടുത്തിട്ട് കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു പോവാനിറങ്ങി.

കമ്പനിയിൽ എത്തിയപ്പോ നേരം പത്തായിരുന്നു. ചെന്ന പാടെ ചൂളയിൽ കയറി. ദിവാകരേട്ടൻ കണ്ടപ്പോൾ ഒന്നു ചിരിച്ചു. പണിയെടുത്തു നേരം പോയതറിഞ്ഞില്ല. ഉച്ചക്ക് ഉണ്ണാൻ വീട്ടിൽ പോവാൻ നിന്നപ്പോഴാണ്, തൊട്ടടുത്തു കല്യാണം ഉണ്ടെന്നോർമ വന്നത്. പെട്ടന്ന് കൈയും മുഖവും കഴുകി അങ്ങോട്ട് പോയി. ഉണ്ണാനിരിക്കുമ്പോ ആണ്, അടുത്തുള്ളവർ ഒക്കെ ശ്രദ്ധിച്ചു നോക്കുന്നത് കണ്ടേ. ആരെയും നോക്കാതെ തല താഴ്ത്തി ഇരുന്നു. ഒന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല. വിശപ്പൊക്കെ ചത്തുപോയിട്ട് നാളുകൾ ആയിരിക്കുന്നു. ജീവിക്കാൻ തന്നെ കൊതിയില്ല.

കൈ കഴുകി ഇറങ്ങാൻ നേരമാണ് അയലോക്കത്തെ നാണി തള്ളയെ കണ്ടത്. കിഴവി, അടുത്ത് വന്നിട്ട് നിന്റെ സൂക്കേടൊക്കെ മാറിയോന്നൊരു ചോദ്യം. എല്ലാവരും കൂടെയൊരു ചിരി. പെട്ടന്ന് അവിടെ നിന്നോടി കമ്പനിയിലെത്തി. ഓടുകൾ അട്ടിയിട്ടതിനിടക്ക് നിന്ന് ശബ്ദമില്ലാതെ കരഞ്ഞു. ഇടക്ക് തലയൊക്കെ വെട്ടിപ്പിളരുന്നപോലെ. ഒരുവിധം അടങ്ങിയപ്പോൾ പിന്നേം പണിക്ക് കേറി. വൈകുന്നേരമായപ്പോഴേക്ക്, ക്ഷീണം കൊണ്ട് വീണ് പോകുമെന്ന് തോന്നി. ചൂളക്കുള്ളിലെ ചൂട് ശരീരം പൊള്ളിക്കുന്നതിനൊപ്പം, തലയ്ക്കുള്ളിൽ എന്തൊക്കെയോ….  ശ്വാസം എടുക്കാൻ പോലും പറ്റുന്നില്ല. കഴുത്തിലെ ഞരമ്പുകളൊക്കെ തളരുന്നു. ഒരു വിധത്തിൽ കമ്പനിയിൽ നിന്നിറങ്ങി, ദിവാകരേട്ടന്റെ കൂടെ നേരെ പോയത് ബാറിലേക്കായിരുന്നു.

ലഹരി ഉള്ളിലേക്ക് ചെന്നപ്പോൾ കുറച്ചാശ്വാസം തോന്നി. വേച്ചു വേച്ചു വീട്ടിലേക്ക് ചെന്നപ്പോൾ പടിക്കൽ തന്നെ കുഞ്ഞിനേയും എടുത്ത് നിൽപ്പുണ്ടായിരുന്നു ഇന്ദു.

“ഇന്നും കുടിച്ചിട്ടാണല്ലേ വന്നേ? ഡോക്ടർ പറഞ്ഞതല്ലേ ഇനി കുടിക്കല്ലെന്നു, നന്ദേട്ടൻ നശിക്കാൻ തന്നെ തീരുമാനിച്ചോ? അസുഖം മാറണ്ടേ?”

അവളെ നോക്കി ചിരിച്ചു ഒന്നും മിണ്ടാതെ അകത്തു കയറിപ്പോയി.

“ചോറ് വേണ്ടേ?” വന്നപാടെ കട്ടിലിൽ വീണ എന്നെ കണ്ട് ഇന്ദു ചോദിച്ചു.

“വേണ്ടാ, ഗുളികേം വേണ്ടാ ”

അവളെ നോക്കാതെ കമിഴ്ന്നു കിടന്നു. ഇന്ദു ഒന്നും മിണ്ടാതെ പോയെന്ന് തോന്നുന്നു.

കുറച്ചു കഴിഞ്ഞു അവൾ അടുത്ത് വന്നു കിടന്നു. മോളെ നടുക്ക് കിടത്തി. ഇരുട്ടിൽ എന്റെ മുടിയിലൊന്ന് തലോടി. നെഞ്ചിൽ നിന്നുയർന്നുവന്നൊരു കരച്ചിൽ ഞാൻ അടക്കി. ഇന്ദുവിന്റെ എങ്ങലടികൾ കേൾക്കാമായിരുന്നു. അധികം വൈകാതെ ബോധം മുഴുവനായി ലഹരി കീഴടക്കി. കണ്ണുകൾ അടഞ്ഞു പോയി.

ഭംഗിയുള്ള ഒരു പൂന്തോട്ടത്തിൽ നിൽക്കുന്ന ഒരു കുഞ്ഞ്. എതിരെ നിന്നും ഒരാൾ ഓടുന്നുണ്ട് അവൾക്കടുത്തേക്ക്. കൈകൊട്ടി ചിരിച്ചു കൊണ്ടവളും ഓടുന്നുണ്ട്. പെട്ടന്നെന്തോ ശക്തിയിൽ വന്നിടിച്ചതും, അയാൾ ദൂരേക്ക് തെറിച്ചു വീണു.

ഞെട്ടിയുണർന്നു നോക്കിയപ്പോൾ സമയം 3 മണി. ഇന്ദുവും കുഞ്ഞും നല്ല ഉറക്കം ആണ്. അവരെയുണർത്താതെ മെല്ലെ എഴുന്നേറ്റു. വാതിലിന്റെ ഓടാമ്പലെടുത്തു മുറ്റത്തേക്കിറങ്ങി. നല്ല നിലാവ്. കുറെ നേരം ആകാശം നോക്കി നിന്നു. പിന്നെ ചവിട്ടുകല്ലിൽ ഇരുന്നു.

ഏറെനാളുകൾക്കു ശേഷം ഇന്നാണ് ഉറങ്ങിയത്. അതും മദ്യം കഴിച്ചിട്ട്. നല്ല ക്ഷീണം തോന്നുന്നുണ്ട്. കിണറ്റുകരയിൽ ചെന്നു, വെള്ളം കോരി കുറച്ചു കുടിച്ചു. ബാക്കി വന്ന വെള്ളം തല വഴി ഒഴിച്ചു.  കഴുത്തിലെ ഞരമ്പുകൾ പിടക്കുന്നു. തല, പൊട്ടിപ്പിളരുന്ന വേദന. ഓടാൻ തോന്നുന്നു. ഓടി. നാട്ടുവഴിയും കടന്ന് മുന്നോട്ട് ഏറെ മുന്നോട്ട്. നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രി. ആ കുളിരിൽ ഓടുമ്പോൾ ക്ഷീണം അറിയുന്നെയില്ല. അകലെയെങ്ങോ ഒരു പൂന്തോട്ടം കാണുന്നു. എന്തുഭംഗി. അവിടെ പോയിരിക്കാം. വീണ്ടും ഓടി. ഓട്ടത്തിനിടയിൽ, പൂന്തോട്ടത്തിനുള്ളിൽ നിന്നും ഒരു കൊച്ച് പെൺകുട്ടി കൈകൊട്ടി ചിരിക്കുന്നു.

“മോളല്ലേ അത്? അതെ മോളാണ് “.

രണ്ടു കൈ വിടർത്തി വീണ്ടും ഓടി. ഓട്ടത്തിനിടയിൽ, എന്തോ വന്നിടിച്ചു.

“ആ…….”

ജീവൻ പോകുന്നയാ നിലവിളി ട്രെയിനിന്റെ ചൂളം വിളിയിൽ മുങ്ങിപ്പോയി. പാളത്തിൽ തല വേർപെട്ടൊരു ശരീരം മാത്രം ശേഷിച്ചു.

നന്ദൻ

വയസ് 35

പുരുഷൻ

ഉയരം 183 സിഎം

തൂക്കം 45 kg

മാനസികാസ്വാസ്ഥ്യം മൂലം ആത്മഹത്യ ചെയ്തു.

Post Views: 30
5
Soumya A c

2 മക്കളുടെ അമ്മ

3 Comments

  1. Sunandha on May 15, 2025 6:37 PM

    ലഹരി മനുഷ്യനെ തളർത്തുന്നു.

    Reply
  2. sree on September 13, 2023 1:21 PM

    നല്ല എഴുത്ത്

    Reply
  3. Silvy Michael on September 11, 2023 10:30 AM

    നോവിക്കുന്ന കഥ 👏👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.