Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാലും നാൽപ്പതും പതിനാറും
അനുഭവം സ്‌കൂൾ / കോളേജ് സൗഹൃദം

നാലും നാൽപ്പതും പതിനാറും

By JISHA RAJESHSeptember 15, 2023Updated:December 4, 202330 Comments5 Mins Read343 Views
Bookmark Now
Please login to bookmark Close

No account yet? Register

പുതിയ വീട്ടിലേയ്ക്ക് താമസം മാറിയതിനൊപ്പം  പുതിയ നഴ്സറി സ്കൂളും കുഞ്ഞു ജീവിതത്തിൻ്റെ ഓരം ചേർന്ന നാളുകൾ. സൂസമ്മ ടീച്ചറിൻ്റെ അങ്കണവാടിയിൽ നിന്നും ജോസഫൈൻ സിസ്റ്ററിൻ്റെ നഴ്സറിയിലേയ്ക്ക് പറിച്ചുനട്ടതിൻ്റെ വാട്ടത്തിലായിരുന്നു ആദ്യ ദിവസം. മറ്റ് കുട്ടികളെല്ലാം നേരത്തെ തന്നെ കൂട്ടുകാരായവർ. ഞാൻ മാത്രം  ഒറ്റയ്ക്ക്. മനസ്സിൽ കൂടുകൂട്ടിയ സങ്കടത്തോടെ, പഴയ കൂട്ടുകാരെ ഓർത്ത് വിഷാദിച്ചിരുന്ന നാല് വയസ്സ്കാരിയുടെ അടുത്തേയ്ക്ക്, മാമാട്ടിക്കുട്ടിയമ്മയെപ്പോലെ മുടി മുറിച്ചിട്ട ഒരു സുന്ദരിക്കുറുമ്പി പരിചയ ഭാവത്തിൽ വന്നു. സ്വാതന്ത്ര്യത്തോടെ തോളത്ത് കൈയിട്ട് പറഞ്ഞു.

“വാ, പുറത്തേയ്ക്ക് വാ, ഒരു സൂത്രം പറയാം. ” മടിച്ച് മടിച്ച് എണീറ്റ് പുറത്തേയ്ക്ക് വന്ന എന്നോട്, ആ കുറുമ്പി ശബ്ദം താഴ്ത്തി, വലിയ കണ്ണുകളിൽ ആശ്ചര്യം വാരിയൊഴിച്ച് പറഞ്ഞു.

“നമ്മുടെ സിസ്റ്ററിനേ, നല്ല നീണ്ട മുടിയുണ്ട്. കഴിഞ്ഞ ദിവസം ഞാനത് കണ്ടു.  ആരോടും പറയരുതെന്നാ പറഞ്ഞത്.കൊച്ചും ആരോടും പറയല്ലേ.”

ഞാൻ തലയാട്ടി. സിസ്റ്ററിൻ്റെ നീണ്ട മുടി കാണാൻ എനിക്കും കൊതി തോന്നി. ആ നഴ്സറി സ്കൂൾ, അതിനോട് ചേർന്ന സെബസ്ത്യാനോസ് പുണ്യവാളൻ്റെ ദേവാലയം, മുറ്റത്തെ മരങ്ങൾ, പൂക്കൾ, ചെടികൾ ,മറ്റ് കുട്ടികളുടെ പേരുകൾ, അവളുടെ വീട്ടിലെ സകല മനുഷ്യരുടെയും  ജീവജാലങ്ങളുടെയും വിവരങ്ങൾ അങ്ങനെ  ആ കുഞ്ഞു മനസ്സിലുള്ളതൊക്കെയും വാതോരാതെ പറഞ്ഞ്  കേൾപ്പിച്ച്  എൻ്റെ സങ്കടത്തെ തൂത്തെറിഞ്ഞവൾ.  എൻ്റെ ബാല്യത്തിൽ ദൈവം കൊണ്ടുത്തന്ന വില പിടിപ്പുള്ള സമ്മാനം.   അന്ന് തൊട്ടിന്നു വരെ ആ സമ്മാനം  അടുത്തും അകന്നും മനസ്സിലൊരു മാണിക്യമായുണ്ട്.

നഴ്സറി ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ മൂന്ന് സ്കൂളുകളിലായി ഞങ്ങൾ പഠിച്ചു. കാൽനടയായും ബസ്സ് കയറിയും  സ്കൂളുകളിലെത്തി. ചില്ലു ഭരണികളിലെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ത്രാണിയില്ലാതെ, ബസ്സ് കൂലി ലാഭിച്ച്, പല വർണ്ണങ്ങളാൽ നിറഞ്ഞ മധുരവും ഉപ്പും പുളിയുമൊക്കെ രുചിച്ചു. സ്കൂൾ വിട്ട് വരുന്ന വഴിക്ക് വയലിൻ്റെ ഓരം ചേർന്നൊഴുകുന്ന കൈത്തോടുകളിൽ ഇറങ്ങി കുഞ്ഞൻ മീനുകളെ പിടിച്ച് കുപ്പിയിലാക്കി വീട്ടിൽ കൊണ്ടുപോയി. മൊട്ട പായൽ പെറുക്കിയെടുത്ത് ചിരട്ടയിലെ വെള്ളത്തിലിട്ട് അതിന് കുഞ്ഞുങ്ങളുണ്ടാകുന്നത് കണ്ട് ലോകം കീഴടക്കിയത് പോലെ സന്തോഷിച്ചു. ആരുടെയൊക്കെയോ പറമ്പുകളിൽ പരിലസിച്ചിരുന്ന പേരയ്ക്കയും മാങ്ങയും ചാമ്പങ്ങയും വാളൻപുളിയും ജാതിയ്ക്കയുമൊക്കെ മാറി മാറി തിന്ന് കൊണ്ട്, വാതോരാതെ കലപില കൂട്ടി, കൂട്ടം ചേർന്ന് നടന്നു.

എൻ്റെ വീട്ടിൽ അവൾക്കും അവളുടെ വീട്ടിൽ എനിക്കും സർവ്വ സ്വാതന്ത്ര്യമായിരുന്നു.  എന്നെക്കാളും സ്നേഹത്തോടെ എൻ്റെ അമ്മ അവൾക്ക് ചോറും കറിയും വിളമ്പിക്കൊടുത്തു. വീടുകൾ തീരെ അടുത്തല്ലായിരുന്നെങ്കിലും അവധി ദിവസങ്ങളിൽ ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു. ബാലരമയും പൂമ്പാറ്റയും ബോബനും മോളിയും കൈമാറി, ഇലുമ്പൻ പുളിയുടെയും  പേരയ്ക്കാമാവിൻ്റെയും ചില്ലകളിൽ കയറിയിരുന്ന് വായിച്ച് ചിരിച്ചു മറിഞ്ഞു.

പഠിച്ച സ്കൂളുകളിൽ ഈശ്വര പ്രാർത്ഥനയും ദേശീയ ഗാനവും മൈക്കിൻ്റെ മുമ്പിൽ നിന്ന് ഒന്നിച്ചു പാടി. ലളിതഗാനം, സമൂഹ ഗാനം, തിരുവാതിര, നാടകം, പദ്യം ചൊല്ലൽ, പ്രസംഗം, കഥാപ്രസംഗം ,ഫാൻസിഡ്രസ്സ് എന്നിങ്ങനെ  സകല മത്സരയിനങ്ങളിലും ഒരുമിച്ച് പേര് കൊടുക്കുകയും മത്സരിക്കുകയും ചെയ്തു. തോൽവിയും ജയവും ഒരു പോലാഘോഷിച്ചു.

പള്ളി പെരുന്നാളിന് ഗാനമേളയും നാടകവുമെല്ലാം കടല കൊറിച്ചുകൊണ്ട് കണ്ണും മിഴിച്ച് കണ്ടിരുന്നു. ചിന്തിക്കടകൾ  കയറിയിറങ്ങി കടക്കാരനെക്കൊണ്ട് സ്പ്രിംങ്ങ് വളകൾ കൈകളിൽ അണിയിച്ചു നോക്കി കിലുകിലെ ചിരിച്ചു. ഉണ്ണീശോ പുല്ലുകൾ പറിച്ചെടുത്ത് ക്രിസ്തുമസ്സിന് പുൽക്കൂടുണ്ടാക്കുകയും കാറ്റിലാടുന്ന നക്ഷത്ര വിളക്കിന് തീപിടിക്കാതിരിക്കാൻ നേർച്ച നേരുകയും ചെയ്തു. പാതിരാക്കുർബാനയും പള്ളിക്വയറുമൊക്കെ എന്തു രസമായിരുന്നു.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ബസ്സിൻ്റെ പെട്ടിപ്പുറത്തിരുന്നാണ് സ്കൂളിലേയ്ക്കുള്ള യാത്ര. പോകും വഴി ഒരു സ്റ്റോപ്പിൽ ബസ്സ് നിർത്തുമ്പോൾ എതിർവശത്തുള്ള ബസ്സ് സ്റ്റോപ്പിൽ രണ്ട് പൊടിമീശക്കാർ എന്നും കണ്ണിൽപ്പെട്ടു. അതിലൊരാളെ ഒരു ദിവസം കാണാതിരുന്നാൽ എന്തൊക്കെയോ ഒരു വിഷമം, സങ്കടം, ദേഷ്യം ഈ വക വികാരങ്ങൾ കൂട്ടത്തോടെ വരികയായി. അങ്ങനെ എന്നും നോക്കുന്ന പോലെ അന്നും നോക്കി ആ കോമളനെ.  എൻ്റെ നോട്ടം മനസ്സിലാക്കിയിരുന്ന കോമളൻ എൻ്റെ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരിയുടെ നേരെ വിരൽ ചൂണ്ടി ആംഗ്യ ഭാഷയിൽ എന്നോട് സംവദിച്ചു. “നിന്നെയല്ല, ഞാൻ നോക്കുന്നത് അവളെയാണ് എന്ന്. ”

അസ്ത്ര പ്രജ്ഞയൊന്നുമായില്ലെങ്കിലും അതി വിദഗ്ധമായി ചമ്മലൊളിപ്പിച്ച ഞാൻ അവളെ തോണ്ടി വിളിച്ച് കാര്യം പറഞ്ഞു.  പിറ്റേ ദിവസം ദൂതൻ വഴി അവൾക്കൊരു പ്രേമലേഖനം. എനിക്ക് ചെറിയ തോതിലുള്ള വിഷമമൊക്കെ വന്നെങ്കിലും ഞാനതങ്ങ് സഹിച്ചു. അല്ലാതെന്തു ചെയ്യും? പക്ഷേ, അവളെന്നെ ഞെട്ടിച്ചു കളഞ്ഞു. “നിന്നെ വിഷമിപ്പിച്ചിട്ട് എനിക്കൊരുത്തൻ്റേം ഒരു പ്രേമലേഖനോം വായിക്കണ്ടാന്നും” പറഞ്ഞ് ഹൃദയം കഠിനമാക്കി കുനുകുനാ കീറി കാറ്റിൽ പറത്തിക്കളഞ്ഞത്. അത് വായിച്ചു നോക്കേണ്ടതായിരുന്നു എന്ന് പറഞ്ഞ്  പിന്നീട് ഞങ്ങൾ ഒരുമിച്ച് കുണ്ഠിതപ്പെടുകയും ചെയ്തു. പിന്നെയൊരു പ്രേമലേഖനം വായിക്കാൻ ഇടയായിട്ടുമില്ല.

പത്താം ക്ലാസ്സ് കഴിഞ്ഞ് പ്രീഡിഗ്രിക്കാലം. വീഡിയോ കാസറ്റ് എടുത്ത് സിനിമകൾ കണ്ടുതുടങ്ങിയത് ആ സമയത്താണ്. വീട്ടുകാരുമൊത്ത് സിനിമാ തീയറ്ററിൽ പോയും സിനിമകൾ കണ്ടിരുന്നു. അങ്ങനെ കണ്ട് കണ്ട് ഞങ്ങൾക്കൊരാഗ്രഹം.  തീയറ്ററിൽ പോയി ഞങ്ങൾക്ക് തനിയെ സിനിമ കാണണം. അതും ക്ലാസ്സ് കട്ട് ചെയ്ത് ആരുമറിയാതെ കാണണം.  അതീവ വിജയകരമായി ഞങ്ങളത് നടപ്പാക്കി.  സിനിമ കഴിഞ്ഞിറങ്ങിയതും രണ്ട് പരിചിത മുഖങ്ങൾ  തൊട്ടടുത്ത്. പക്ഷേ ഞങ്ങളെ കണ്ടിട്ടില്ല. ഞങ്ങളുടെ പിതാക്കന്മാരുടെ  ആത്മമിത്രവും ഭാര്യയുമായിരുന്നു ആ പരിചിത മുഖങ്ങൾ.

ഇത് ഞങ്ങളല്ല, ഞങ്ങളെപ്പോലെ വേറാരോ എന്ന ഭാവം മുഖത്തണിഞ്ഞ് ഞങ്ങൾ രംഗം കാലിയാക്കി. വീട്ടിൽ അറിയും  എന്ന് ഏകദേശം  ഉറപ്പായി. അവർ ഞങ്ങളെ കണ്ടോ എന്ന് നിശ്ചയമില്ല എങ്കിലും ഹൃദയം ബാൻഡ് മേളം  തുടങ്ങുകയും  ഉപമയും ഉൽപ്രേക്ഷയുമൊക്കെ സമാസമം ചേർന്ന അനാവശ്യ ചിന്തകൾ ലവലേശം മര്യാദയില്ലാതെ ഡപ്പാംകൂത്ത് തുടങ്ങുകയും ചെയ്തതോടെ സിനിമ കണ്ടതിൻ്റെ സകല സന്തോഷവും അകാല ചരമമടഞ്ഞു.  പക്ഷേ രണ്ട് വീട്ടിലും ഒന്നും സംഭവിച്ചില്ല. എന്നിട്ടും ഞങ്ങൾക്ക് സമാധാനമായില്ല. നിദ്രാവിഹീനമായ രാത്രികളും “എന്നാ പറ്റി മോളേ?” എന്ന ഇടക്കിടയ്ക്കുള്ള മാതാശ്രീ സ്പെഷ്യൽ എരിതീയിൽ എണ്ണയൊഴിക്കലും കൂടിയായപ്പോൾ , രസതന്ത്രത്തിലെ (സിനിമ) രഹസ്യം സൂക്ഷിക്കാനാവാതെ എരിപൊരിസഞ്ചാരം കൊണ്ട ഇന്നസെൻറിനെപ്പോലെ   ഞങ്ങളാ നഗ്നസത്യം വിളിച്ചു പറഞ്ഞു. അപ്പോ പിന്നേം ട്വിസ്റ്റ്!  മക്കൾ സിനിമയ്ക്ക് പോകുന്നത് അറിഞ്ഞ ഉത്തരവാദിത്വമുള്ള കാർന്നോന്മാർ അവർക്ക് പകരം ഏർപ്പെടുത്തിയതായിരുന്നു കൂട്ടുകാരനെയും കുടുംബത്തെയും.  സിസിടിവി ഒന്നും ഒന്നുമല്ല എന്നും ഇന്ന് മനസ്സിലാവുന്നു.

പ്രീഡിഗ്രി കാലത്ത്  ഒരേ കോളേജിൽ ചേരാൻ പറ്റിയില്ല.  അവൾ മാന്നാനത്തും ഞാൻ കോട്ടയത്തും ചേർന്നു. പക്ഷേ എല്ലാ ദിവസവും കോളേജിൽ നിന്ന് വന്ന് ഒരേ ട്യൂഷൻ സെൻററിൽ പഠിച്ച്, ഒരുമിച്ച് വീട്ടിലേയ്ക്ക് മടങ്ങി.  ആ കാലയളവിലാണ് ശനിയാഴ്ചകളിൽ മുടങ്ങാതെ മാന്നാനം പള്ളിയിൽ നൊവേന കൂടാൻ ആരംഭിച്ചത്.  നൊവേന കഴിഞ്ഞ് ബസ് സ്റ്റോപ്പിലുള്ള ഒരു  ബേക്കറിയിൽ കയറി നാരങ്ങാവെള്ളവും  പഫ്സും കഴിക്കും. അവിടുത്തെ ആൻ്റിയും ഞങ്ങളുടെ കൂട്ടുകാരിയായി.

പ്രീഡിഗ്രി കഴിഞ്ഞപ്പോളാണ് ഞങ്ങൾ വേർപിരിഞ്ഞത്.  അവൾ കുടുംബസമേതം വിദേശത്തേയ്ക്ക് ചേക്കേറി. ഞാൻ തുടർപഠനത്തിനും ചേർന്നു. പിന്നീട് കത്തുകളിലൂടെ വിശേഷങ്ങൾ പങ്കുവച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ പഠനത്തിനായി അവൾ തിരിച്ചു വന്നു.  ആ ദിവസങ്ങളിൽ ഒന്നിലാണ് ഞങ്ങൾ അവസാനമായി  നേരിട്ട് കണ്ടത്. അന്നും ഞങ്ങൾ  തിയറ്ററിൽ പോയി സിനിമ കണ്ടു. ഒരു റസ്റ്റോറൻ്റിൽ കയറി കാപ്പി കുടിച്ചു. ഒരുപാടൊരുപാട് സംസാരിച്ചു. തിരിച്ച് പോന്നപ്പോൾ വലിയ മഴയായിരുന്നു. അന്നാ മഴയത്ത്, കുട നിവർത്താതെ മഴ നനഞ്ഞ്, കൈ വീശി റ്റാറ്റാ പറഞ്ഞ്  ഞങ്ങൾ വീടുകളിലേയ്ക്ക് പോയി.

പിന്നീടും കത്തുകൾ ഞങ്ങൾക്കു വേണ്ടി സംസാരിച്ചു. രണ്ടാൾക്കും ജോലിയായി. പുതിയൊരു കുടുംബമായി അതിൻ്റെ തിരക്കുകളായി.  എൻ്റെ വിവാഹത്തിന് അവൾ കൊടുത്തയച്ച വിവാഹ സമ്മാനവുമായി അവളുടെ പപ്പ എത്തിയിരുന്നു.  വിവാഹ ചിത്രങ്ങളും  കുഞ്ഞുങ്ങളുടെ ചിത്രങ്ങളുമൊക്കെ കത്തുകൾക്കൊപ്പം അങ്ങുമിങ്ങും സഞ്ചരിച്ചു.
ഇടയ്ക്കെവിടെയോ വച്ച് ഞങ്ങൾക്കിടയിലെ സംസാരം മുറിഞ്ഞു.
വിവാഹം എന്ന രണ്ടാം ജീവിതം തുടങ്ങിക്കഴിയുമ്പോൾ ,പെണ്ണിന് (എല്ലാവർക്കുമല്ലായിരിക്കും) ഭൂതകാലത്തെ പെട്ടിയിൽ അടക്കം ചെയ്യേണ്ടി വരും.  ഒന്നിനും സമയം തികയാതെ വരും. വീടും വിലാസവും ജോലി സ്ഥലവുമൊക്കെ മാറിയതും ഒരു കാരണമായി. അവൾക്ക് സോഷ്യൽ മീഡിയയിലും വിലാസമില്ല. ഞങ്ങൾക്കിടയിലെ  നിശബ്ദതയും  സ്ഥലങ്ങൾ തമ്മിലുള്ള ദൂരക്കൂടുതലും പരസ്പരമുള്ള അകൽച്ചയ്ക്ക് ആക്കം കൂട്ടി.  പക്ഷേ മനസ്സിൻ്റെ അടിത്തട്ടിലെവിടെയോ അടുപ്പത്തിൻ്റെ ഒരു കനൽത്തുണ്ട് അണയാതെ മിന്നി ക്കൊണ്ടിരുന്നു.

കുറെ കാലങ്ങൾക്ക് ശേഷം അവളുടെ അനിയത്തിയും ഞാനും ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടുകയും അവളെന്നെ വിളിക്കുകയും ചെയ്തു. ഏകദേശം രണ്ട് മണിക്കൂർ പണ്ടത്തെ സ്കൂൾ കുട്ടികളായി ഞങ്ങൾ  സംസാരിച്ചു. ചിരിയും കരച്ചിലുമൊക്കെ ഞങ്ങളെ കടന്നു പോയി. ഇപ്പോൾ വിരൽത്തുമ്പത്തവളുണ്ട്. നേരിട്ട് കാണാൻ ഉള്ള ആഗ്രഹം ഇനിയും ബാക്കിയാണ്. അതുടനെ സാധ്യമാകും എന്ന് വിശ്വസിക്കുന്നു.

പരസ്പരം നേരിൽ കണ്ടിട്ട് ഇരുപത്തിനാല് സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു. രൂപത്തിലും ഭാവത്തിലുമൊക്കെ അടിമുടി മാറ്റങ്ങളാണ്. എങ്കിലും ഞങ്ങളുടെ കുട്ടിത്തം ഇപ്പോഴും ഉള്ളിലുണ്ട്. അന്ന് മീൻപിടിക്കാനും ജാതിക്ക പറിക്കാനും കൂട്ടം കൂടിയ ചിലരെക്കൂടി ചേർത്ത് ഞങ്ങൾക്ക് സിനിമയ്ക്ക് പോണം, ചാവറയച്ചൻ്റെ അടുത്ത് നൊവേനയ്ക്ക് പോകണം, പഫ്സും നാരങ്ങാ വെള്ളവും കഴിക്കണം , സ്കൂൾ മുറ്റത്ത് പോയി നിന്ന് ദേശീയ ഗാനം പാടണം. പിന്നെ, നല്ല പെരുമഴയത്ത് ഇറങ്ങി നിന്ന് നനയണം. ഇവർക്ക് വട്ടാണെന്ന് പറയുന്നവരെ നോക്കി ആർത്ത് ചിരിക്കണം. എഴുതിയാലും എഴുതിയാലും തീരാത്തത്ര വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കണം.

# ബാല്യകാല സഖി

Post Views: 49
12
JISHA RAJESH

30 Comments

  1. Nishiba M on October 15, 2024 4:39 PM

    മനോഹരം. സൗഹൃദത്തിന്റെയാഴം. ഹൃദ്യമായ ഓർമ്മകൾ.

    Reply
    • Jisha Rajesh on October 18, 2024 9:40 AM

      Thanks dear

      Reply
  2. Nishiba M on October 3, 2023 4:28 PM

    മനോഹരം. ഹൃദ്യമായ ഓർമ്മകൾ.

    Reply
    • Jisha Rajesh on October 3, 2023 9:31 PM

      Thanks dear

      Reply
  3. Shyni E T on October 2, 2023 10:09 PM

    വായിച്ചു കഴിഞ്ഞു ഞാനും പോയി ബാല്യസ്‌മൃതികളിലേക്ക്…
    അടിപൊളി ഓർമ്മയെഴുത്തുകൾ 👍

    Reply
    • Jisha Rajesh on October 3, 2023 9:31 PM

      Thanks dear for the support

      Reply
      • Suma Jayamohan on October 15, 2024 5:20 PM

        മനോഹരമായ ഓർമ്മപ്പെടുത്തലുകൾ എന്നെയും ഭൂതകാലത്തിലേക്കു കൂട്ടിക്കൊണ്ടുപോയി
        താങ്ക്സ് ഡിയർ❤️❤️🌷

        Reply
        • Jisha Rajesh on October 18, 2024 9:40 AM

          Thanks dear

          Reply
  4. Silvy Michael on October 2, 2023 8:46 PM

    👌👌👌

    Reply
    • Jisha Rajesh on October 3, 2023 9:32 PM

      Thanks dear

      Reply
  5. lekha on October 2, 2023 8:35 PM

    ♥️♥️♥️

    Reply
    • Jisha Rajesh on October 3, 2023 9:33 PM

      Thanks dear

      Reply
  6. Shreeja R on October 2, 2023 4:41 PM

    മനോഹരം 👌

    Reply
    • Jisha Rajesh on October 2, 2023 7:47 PM

      Thanks a lot🤩

      Reply
  7. Sunandha Mahesh on October 2, 2023 4:24 PM

    ഹാ മനോഹരം 😍😍

    Reply
    • Jisha Rajesh on October 2, 2023 7:47 PM

      Thanks a lot🤩

      Reply
    • Jisha Rajesh on October 2, 2023 8:25 PM

      Thanks a lot

      Reply
  8. Divya Sreekumar on October 2, 2023 3:48 PM

    Super

    Reply
    • Jisha Rajesh on October 2, 2023 8:26 PM

      Thanks dear

      Reply
  9. Amal Fermis on October 2, 2023 2:46 PM

    ന്നാലും അവളെ പേരുപറഞ്ഞ് പരിചയപ്പെടുത്താമായിരുന്നു. എഴുത്ത് എപ്പോഴത്തെയും പോലെ സൂപ്പർ ജിഷാ

    Reply
    • Jisha Rajesh on October 2, 2023 8:27 PM

      Thanks a lot😘😘😘😘She is not interested. Athukondanu.

      Reply
  10. Shreeja R on September 20, 2023 11:11 PM

    👌👌

    Reply
    • Jisha Rajesh on September 21, 2023 1:22 PM

      Thank you🤩

      Reply
  11. Sabira latheefi on September 17, 2023 9:32 AM

    👍🏻👍🏻

    Reply
    • Jisha Rajesh on September 19, 2023 6:45 PM

      Thank you 🤩😍

      Reply
  12. Joyce Varghese on September 17, 2023 2:15 AM

    സൂപ്പർ 👌

    Reply
    • Jisha Rajesh on September 19, 2023 6:46 PM

      Thank you 🤩😍

      Reply
  13. Sobha Narayanasharma on September 16, 2023 3:59 PM

    നല്ല എഴുത്ത് ❤️❤️

    Reply
    • Jisha Rajesh on September 18, 2023 10:35 PM

      Thanks a lot dear

      Reply
    • Jisha Rajesh on September 19, 2023 6:47 PM

      Thank you 🤩😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.