Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശാപമോക്ഷം
ത്രില്ലർ

ശാപമോക്ഷം

By Nishiba MSeptember 21, 2023Updated:September 21, 20239 Comments4 Mins Read165 Views
Bookmark Now
Please login to bookmark Close

No account yet? Register

ഹെലനും ഡേവിഡുമാണ് റോസ് വില്ലയിലെ താമസക്കാർ. വിവാഹം കഴിഞ്ഞു മൂന്നു വർഷം അമേരിക്കയിലായിരുന്നു രണ്ടു പേരും. ഡേവിഡിന് അവിടെയായിരുന്നു ജോലി. ഡേവിഡിന്റെ അപ്പച്ചനും അമ്മച്ചിയും പെട്ടെന്നുണ്ടായ അപകടത്തിൽ ഇല്ലാതായപ്പോൾ വിദേശവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്നു. ഇപ്പോൾ രണ്ടു വർഷമായി.

നാട്ടിലെത്തിയതുമുതൽ ഹെലന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാവാൻ തുടങ്ങി. അതിന്റെ കാരണം രാത്രിയിൽ ആവർത്തിച്ചു വരുന്ന ഒരു സ്വപ്നമായിരുന്നു. രാത്രി നന്നായി ഉറക്കം പിടിച്ചു കഴിയുമ്പോൾ കാലിലെന്തോ വലിഞ്ഞു മുറുകുന്നതുപോലെ തോന്നും. പെട്ടെന്ന് സ്വർണ്ണനിറമുള്ള, നീലപ്രകാശം സ്ഫുരിക്കുന്ന കണ്ണുകളുമായി ഒരു വലിയ സർപ്പം പത്തി വിടർത്തി മുന്നിൽ വന്നു നിൽക്കും. കിടന്നിടത്തു നിന്നും അനങ്ങാൻ കഴിയാതെ വിറങ്ങലിച്ച് മണിക്കൂറുകളോളം കിടക്കും. ഒരിക്കലും ദംശിക്കാനായി ശ്രമിച്ചിട്ടില്ല. അനുദിനമുള്ള ഈ സ്വപ്നം അവളുടെ മാനസികനില തന്നെ തകരാറിലാക്കി. ഡോക്ടർമാരുടെ ഭാഷയിൽ സ്ലീപ്പിംഗ് പരാലിസിസ് എന്ന അവസ്ഥയായി വിധിയെഴുതി. പക്ഷേ കാലിൽ തിണർത്തുകിടക്കുന്ന ചുറ്റിവരിഞ്ഞതിന്റെ പാടിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല.

കുറേ മാസങ്ങൾക്കു ശേഷം തലേദിവസം രാത്രി ഹെലൻ നന്നായി ഉറങ്ങി. രാവിലെ അറിഞ്ഞ സന്തോഷം ഡേവിഡിനോട് സർപ്രൈസായി പങ്കുവെക്കാമെന്ന ചിന്തയിൽ ഉന്മേഷത്തോടെ തന്റെ ജോലികൾ ചെയ്യുന്നതിനിടയിലാണ് ഡേവിഡിന്റെ അമ്മച്ചിയുടെ ഡയറി കയ്യിൽ കിട്ടിയത്. എന്തോ ഒരു കൗതുകത്തിൽ അതിന്റെ പേജുകൾ മറിക്കവേ അവളുടെ മുഖം രക്തമയമില്ലാതെ വിളറിവെളുത്തു. കയ്യിൽ നിന്നും ഡയറി താഴെ വീണു. ശ്വാസമെടുക്കാൻ കഴിയാതെ ഒരു നിമിഷം പിടഞ്ഞു, വിയർപ്പിൽ കുളിച്ച് തളർന്നു നിലത്തേക്കിരുന്നു.

തന്നെ വേട്ടയാടുന്ന സ്വപ്നത്തിന്റെ സത്യം വിരൽചൂണ്ടുന്ന യാഥാർത്ഥ്യത്തിനു തന്റേയും ഡേവിഡിന്റേയും തന്റെയുള്ളിൽ കുരുത്ത ജീവന്റേയും വിലയുണ്ടെന്ന തിരിച്ചറിവ് അവളെ വല്ലാതെ തളർത്തി. റോസ് വില്ല ഒരു ഡ്രാക്കുള കോട്ട പോലെ തലയുയർത്തി നിന്നു. അമ്മച്ചിയെഴുതിയ സൂചകങ്ങളിലൂടെ മനസ്സിരുത്തി വായിച്ചപ്പോൾ കഴിഞ്ഞ രണ്ടു വർഷത്തിലെ സംഭവങ്ങളെല്ലാം ഒരു തിരശ്ശീലയിലെന്നവണ്ണം തെളിഞ്ഞു. മുന്നോട്ട് ചിന്തിക്കുമ്പോൾ ഇനിയുള്ളത് വെറും രണ്ടാഴ്ചത്തെ സമയം മാത്രം. മറ്റൊരാളുമായി രഹസ്യം പങ്കുവെക്കാതെ വൈതരണികളെ മറികടന്നു ലക്ഷ്യത്തിലേക്കെത്തിയാൽ ഒരുപക്ഷേ വരാനിരിക്കുന്ന ദുരന്തത്തിനു തടയിടാൻ കഴിയും.

ആ യാത്ര തുടങ്ങേണ്ടത് നിലവറയിൽ നിന്നായിരുന്നു. അവിടെ നിന്നെടുക്കേണ്ടത് കൂർത്തമുനയുള്ളൊരു വലിയ ആണിയായിരുന്നു. അതിനെ വെളുത്ത പട്ടിൽ പൊതിഞ്ഞു ഒരു രാത്രി പ്രാർത്ഥനാമുറിയിൽ വെക്കണം. ഉടുക്കാനുള്ള വസ്ത്രവും ഭക്ഷണവുമൊഴികേ മറ്റൊന്നും കയ്യിൽ കരുതാൻ പാടില്ല. പിറ്റേന്നാൾ രാവിലെ തുടങ്ങുന്ന യാത്ര മൂന്നാം നാൾ കർമ്മനിർവഹണത്തിനു ശേഷം തിരിച്ചെത്തണം. ഇല്ലെങ്കിൽ വലിയ ദുരന്തത്തിന്റെ ആരംഭമായിരിക്കും പിറ്റേന്നാളത്തെ പുലരി.

ഡേവിഡിനോട് പള്ളിക്വയർ ടീമിന്റെ പുണ്യയാത്രയുടെ കള്ളം പറഞ്ഞു വിശ്വസിപ്പിച്ച് പട്ടിൽ പൊതിഞ്ഞ ആണിയുമായി അതിരാവിലെ വീട്ടിൽ നിന്നിറങ്ങി. സെമിത്തേരിയിൽ പോയി അപ്പച്ചന്റേയും അമ്മച്ചിയുടേയും അനുഗ്രഹം വാങ്ങി. സെമിത്തേരിയുടെ പുറകിലുള്ള ഇടവഴിയിലൂടെ നടക്കാനാരംഭിച്ചു. ബസ്സ് സ്റ്റോപ്പിലെത്തി അടുത്ത ടൗണിലേക്കുള്ള ടിക്കറ്റെടുത്തു. ആരോ നയിക്കുന്നതു പോലെയായിരുന്നു ഓരോ കാര്യങ്ങളും. അവിടെ നിന്നും മൂന്നു ബസ്സുകൾ മാറിക്കയറി സീതയമ്മൻ കോവിൽപ്പടിയിലെത്തുമ്പോൾ നേരം രാത്രിയായി. കേരളാതമിഴ്നാട് ബോർഡറിലെ ഒരു ഉൾഗ്രാമമായിരുന്നു അത്. അവിടെ തങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അതിരാവിലെ എഴുന്നേറ്റ് കുളിച്ചു ശുദ്ധമായി അമ്മനെ തൊഴുതു. പൂജാരി ഒരു ചരടും ഒരു മുല്ലപ്പൂ മാലയും അവളുടെ കയ്യിൽ കൊടുത്തു. ഒപ്പം അമ്മന്റെ ചരണസിന്ദൂരം നിറുകയിലണിയാൻ കൊടുത്തു. എല്ലാം മംഗളമായി വരാൻ അനുഗ്രഹിച്ചു. അവിടെ നിന്നിറങ്ങിയതും മനസ്സുനയിക്കുന്ന വഴിയിലൂടെ മുന്നോട്ട് പോവാൻ തുടങ്ങി. ജനവാസകേന്ദ്രങ്ങൾ പിന്നിട്ട് വനപ്രദേശങ്ങളിലേക്ക് വഴിതിരിഞ്ഞു. കാട്ടുവഴിയിലൂടെ മുന്നോട്ട് പോകും തോറും പാത ദുഷ്കരമാവാൻ തുടങ്ങി. എത്രനേരം നടന്നുവെന്നറിയില്ല. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ആരോ തെളിച്ചിട്ട പോലെയൊരു വഴി മുന്നിൽ നീണ്ടു നിവർന്നു കണ്ടു. കാടിനു നടുവിൽ ഒരു പടിപ്പുര പോലെയൊരു കമാനത്തിന്റെ ശേഷിപ്പുകൾ കാട്ടുവള്ളികളാൽ മൂടപ്പെട്ടു കിടക്കുന്നു. അതു വകഞ്ഞുമാറ്റി ഉള്ളിലേക്ക് കടന്നപ്പോൾ വൃക്ഷങ്ങൾ തണൽ വിരിച്ച നടവഴി തെളിഞ്ഞു. അതു ചെന്നെത്തിയത് നാശോന്മുഖമായ കൊട്ടാരത്തിലേക്കായിരുന്നു. കമാനങ്ങളും തൂണുകളുമെല്ലാം ഏതോ കൊടുങ്കാറ്റിൽ തകർന്നതു പോലെ പലയിടത്തായി വീണു കിടക്കുന്നു. കിഴക്കുഭാഗത്തെ അറ മാത്രം കേടുപാടുകളില്ലാതെ നിലനിൽക്കുന്നു. അതിനുമുകളിൽ വലിയൊരാൽമരം പടർന്നു പന്തലിച്ചു നിൽക്കുന്നു.

അവിടേക്ക് നടക്കാൻ തുടങ്ങിയതും പെട്ടെന്ന് കയ്യിൽ ദേവീപ്രസാദമായി കിട്ടിയ മുല്ലമാല തലയിലണിയാനൊരു ഉൾവിളിയുണ്ടായി. മാലയെടുക്കാൻ കൈനിവർത്തിയതും കൂടെയുണ്ടായിരുന്ന ചരട് നിലത്തു വീണു. പെട്ടെന്ന് അതു വളർന്നു വലിയൊരു സർപ്പമായി. രാത്രി സ്വപ്നത്തിൽ കാണാറുള്ള അതേ,സർപ്പം. മുല്ലമാല കയ്യിലിരുന്ന് വിറച്ചു. പെട്ടെന്ന് ഭയമകന്ന് കണ്ണടച്ച് കൈകൂപ്പി പ്രാർഥിച്ചു. തന്റെ ശരീരത്തെ ചുറ്റിവരിയുന്നതറിയുമ്പോഴും അങ്ങനെ തന്നെ നിന്നു. കണ്ണു തുറന്നപ്പോൾ അതു ചെറുതായി അരഞ്ഞാണച്ചരടുപോലെ അരയിൽ തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. മുല്ലമാല തലയിലണിഞ്ഞ് അറയ്ക്കരികിലേക്ക് നടന്നു.

അറയ്ക്കരികിലെത്തിയതും ആൽമരം ശക്തമായ കാറ്റിലെന്നപോലെ ഉലയാൻ തുടങ്ങി. അറവാതിലിൽ ശക്തമായ മുട്ടലുകൾ കേൾക്കാൻ തുടങ്ങി. അകത്തുനിന്നും പുറപ്പെട്ട അശരീരിയിൽ നിന്നും കാര്യങ്ങൾ വ്യക്തമാവുകയായിരുന്നു.

രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് തറവാട്ടിൽ പ്രസിദ്ധനായ ഒരു അച്ചനുണ്ടായിരുന്നു. ഫാദർ. സെബാസ്റ്റിനോസ്. ആണിയച്ചൻ എന്നായിരുന്നു വിളിപ്പേര്. ആണിത്തുമ്പിൽ പ്രേതബാധകളും ആത്മാക്കളേയും ബന്ധിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. കനകപുരം കൊട്ടാരത്തിന്റെ ശാപമായിരുന്നു വേട്ടപെരുമാൾ എന്ന രാജകുമാരൻ. തന്റെ ദുഷ്ചെയ്തികളാൽ ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചിരുന്നു അയാൾ. സ്വന്തം അച്ഛനമ്മമാരേയോ സഹോദരങ്ങളേയോ ബന്ധുക്കളേയോ ഒരു തരത്തിലും മാനിക്കാറില്ലെന്നു മാത്രമല്ല തരം കിട്ടിയാൽ അവരെ വേദനിപ്പിച്ച് രസിക്കുകയും ചെയ്യും. അവസാനം ഒരു നാട് തന്നെ ഒത്തു ചേർന്നു അവനെ കിഴക്കേയറയിൽ പൂട്ടിയിട്ടു. രക്ഷപ്പെടാൻ പഴുതില്ലാതെ അവിടെ കിടന്നു അന്ത്യശ്വാസം വലിച്ചു. പക്ഷേ അന്നു തൊട്ട് നാടിന്റെ ശാപത്തിനു മറ്റൊരു തുടക്കമായി. വേട്ടപെരുമാളിന്റെ ആത്മാവ് തന്റെ മരണത്തിനുത്തരവാദികളായ ഓരോരുത്തരേയും ഇല്ലായ്മ ചെയ്തു വംശം തന്നെ ഇല്ലാതാക്കാൻ തുടങ്ങി. വംശസംരക്ഷണത്തിനും നാടിന്റെ രക്ഷയ്ക്കുമായി കനകപുരാധിപൻ പെരുമാൾ സെബാസ്റ്റിനച്ചന്റെയടുത്ത് അപേക്ഷയുമായി വന്നു. അച്ചൻ, സഹായിയായി തന്റെ സഹോദരനേയും കൂട്ടി കനകപുരത്തെത്തി. അതികഠിനമായ പ്രയത്നത്തിനൊടുവിൽ ആത്മാവിനെ കിഴക്കേയറയിൽ തളച്ചു. കൊട്ടാരവാസികളോടും ദേശവാസികളോടും അവിടം വിട്ടു പോവാൻ കല്പിച്ചു. പിന്നെ ആത്മബലിയിലൂടെ ആത്മാവിനെ അറവാതിലിനുള്ളിൽ തളച്ചിട്ടു. ഓരോ രണ്ടാം തലമുറയിലും അടുത്തതലമുറ സൃഷ്ടിക്കപ്പെട്ടതിനു ശേഷം ആത്മ ബലി ആവർത്തിക്കണമെന്നും അതു ചെയ്യേണ്ടത് അടുത്ത തലമുറയുടെ ജനനിയാണെന്നും അതിന്റെ രീതികളും എഴുത്തോലയിലെഴുതി തന്റെ ആണിയും ചേർത്തു സഹോദരന്റെ കൈവശം കൊടുത്തയച്ചു. തറവാടിന്റെ രക്ഷയ്ക്കായി നാഗരൂപത്തിൽ ആണിയിൽ ചുറ്റി അച്ചന്റെ ആത്മാവും അതോടൊപ്പം തറവാട്ടിലെത്തി. കാലാകാലങ്ങളിൽ താളിയോലയിൽ പറഞ്ഞ കാര്യങ്ങൾ അനുവർത്തിച്ചു വന്നു. അതിന്റെ അവസാനവരികളിൽ ആരും വായിക്കാത്ത ഒരു സത്യമുണ്ടായിരുന്നു.

“ആത്മ ബലിയിലൂടെ മാത്രമേ ആയുസ്സിന്റെ കണക്കുപുസ്തകം തിരുത്തപ്പെടൂ. ശാശ്വതമായ പരിഹാരമില്ലാത്ത ഈ കർമ്മം വർഷങ്ങളോളം ആവർത്തിക്കപ്പെടും. ഒരു പുനർജ്ജന്മത്തിനു സമയമാവുമ്പോൾ, വംശവഴിയിൽ സെബാസ്റ്റിനോസ് അച്ചന്റെ പുനർജ്ജന്മമുണ്ടാവും. ആ ശിശുവിന്റെ ജനനിയാൽ ദുരാത്മാവിനു മോക്ഷം ലഭിക്കും.”

അറവാതിലിന്റെ താക്കോൽ പഴുതിലൂടെ ദുരാത്മാവിന്റെ നാവ് ആത്മ ബലി സ്വീകരിക്കാൻ പുറത്തേക്കു വന്നു. പെട്ടെന്നുള്ള ചിന്തയിൽ ഹെലൻ കയ്യിലെ ആണി നാക്കിന്റെ മദ്ധ്യഭാഗത്ത് കുത്തിയിറക്കി വലിച്ചെടുത്തു. അതിഭീകരശബ്ദത്താൽ ചുറ്റും മുഖരിതമായി. കൊടുങ്കാറ്റിലെന്നപോലെ ആൽമരം ഉലഞ്ഞാടി. അചഞ്ചലയായി മിഴികളടച്ച് പ്രാർത്ഥനയോടെ ഹെലൻ നിന്നു. ഒടുവിൽ എല്ലാം ശാന്തമായി. ആൽമരവും അറവാതിലും കൊട്ടാരാവശിഷ്ടങ്ങളുമെല്ലാം മണ്ണിനടിയിലമർന്നു. ഹെലന്റെ രക്ഷകനായ നാഗം നാഗചിഹ്നമായി വയറിൽ പതിഞ്ഞു. ശാപമോക്ഷത്തിന്റെയുണർവുമായി , വിശുദ്ധജന്മത്തിനു ജനനിയാവാനുള്ള മുൾപ്പാതയിൽ ആത്മധൈര്യത്തിന്റെ ചുവടുമായി ഹെലൻ മടക്കയാത്ര തുടങ്ങി.

****നിഷിബ എം നിഷി ****

Post Views: 15
3
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

9 Comments

  1. Divya Sreekumar on December 2, 2023 8:28 AM

    ഭാവനയും അവതരണവും കലക്കി 👌👌

    Reply
    • Nishiba M on December 2, 2023 3:03 PM

      സ്നേഹം 😍

      Reply
  2. Shreeja R on December 2, 2023 7:31 AM

    👌👌

    Reply
    • Nishiba M on December 2, 2023 3:03 PM

      സ്നേഹം 😍

      Reply
  3. Sunandha Mahesh on December 2, 2023 7:25 AM

    നല്ല കഥ, ചിന്തകളെ തുറന്നു വിട്ടുകൊണ്ടുള്ള എഴുത്ത് 👌

    Reply
    • Nishiba M on December 2, 2023 3:03 PM

      സ്നേഹം 😍

      Reply
  4. Nishiba M on September 21, 2023 1:45 PM

    ഏറെ സ്നേഹം സന്തോഷം 😍

    Reply
    • Nisha Pillai on December 1, 2023 8:18 PM

      നല്ല ഭാവന,നല്ലെഴുത്ത്.

      Reply
      • Nishiba M on December 2, 2023 3:04 PM

        സ്നേഹം 😍

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.