Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അച്ഛൻ
കഥ

അച്ഛൻ

By JAYASANKAR PAZHAYA VARIYAMSeptember 24, 202316 Comments4 Mins Read164 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇരുട്ടിനെ കീറിമുറിച്ചുവന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ടു.

നരച്ച താടിയുള്ള അല്പം കഷണ്ടി കയറിയ മുഖം. തവിട്ടും മഞ്ഞയും കലർന്ന ഖാദിതുണികൊണ്ടു തുന്നിയ ഒരു മുറിക്കൈയ്യൻ ഷർട്ട്. പച്ചക്കരയുള്ള ഖാദിയുടെ ഒറ്റമുണ്ട്. തോളിൽ ഒരു തുണിസഞ്ചിയും.

നടന്നു ഞാൻ അടുത്തെത്തിയപ്പോൾ ആ രൂപം എന്നോട് ചോദിച്ചു:

‘കുട്ടീ, ഇവിടെ ഒരു ക്വാർട്ടേഴ്‌സ് ഉള്ളത് എവിടെയാണ്?’

ഞാൻ എന്റെ മൊബൈൽ ഫോണിലെ ലൈറ്റ് ഓൺ ചെയ്തു താഴേക്കടിച്ചു. ഇപ്പോൾ അയാളുടെ മുഖം വ്യക്തമല്ലെങ്കിലും കുറേശ്ശേ കാണാം.

‘ക്വാർട്ടേഴ്‌സോ. ക്വാർട്ടേഴ്സിൽ ആരെയാ കാണേണ്ടത്?’

‘രമേശനെ’. അയാൾ പറഞ്ഞു. അവിടെയാണ് ഞാൻ താമസിക്കുന്നത്. ക്വാർട്ടേഴ്‌സ് എന്നാണ് അതിന്റെ ഉടമയും നാട്ടുകാരും വിളിക്കുന്നത്. സത്യത്തിൽ അത് അഞ്ചുകുടുംബങ്ങൾക്ക് താമസിക്കാനുള്ള ലൈൻ വീടുകളാണ്. ഒരു പൂമുഖം അതിനു പിന്നിൽ ഒരു ബെഡ്‌റൂം അതിന്നും പിന്നിൽ അടുക്കള അതിനപ്പുറം ഒരു ചെറിയ മുറി. ആകെട്ടിടത്തിന്റെ പിന്നിൽ അതിൽ നിന്നുമാറി അഞ്ചു ടോയ്‌ലെറ്റുകളും അഞ്ചു കുളിമുറികളും ഇത് പോലെ തന്നെ നിരയായി പണിതിരിക്കുന്നു. ടൗണിൽ നിന്നും അര മണിക്കൂർ ബസ് യാത്രയെ ഉള്ളൂ ഇവിടേയ്ക്ക്. ടൗണിൽ വീടെടുക്കാൻ കഴിവില്ലാത്ത ആളുകളാണ് ഇതുപോലുള്ള ക്വാർട്ടേഴ്‌സുകളിൽ വാടകക്ക് താമസിയ്ക്കുന്നത്.

‘ഞാൻ രമേഷേട്ടന്റെ തൊട്ടടുത്ത റൂമിലാണ് താമസിക്കുന്നത്. രമേഷേട്ടന്റെ ആരാണ്?’ ഞാൻ ചോദിച്ചു.

‘അച്ഛനാണ്.’

‘പക്ഷെ രമേഷേട്ടൻ രാവിലെതന്നെ ചേച്ചിയുടെ വീട്ടിലേക്കു പോകുന്നു എന്നാണല്ലോ പറഞ്ഞത്?’

‘ആണോ?’ കാരണവരുടെ ശബ്ദത്തിൽ നിരാശ ഉണ്ടായിരുന്നു.

ഇനിയെപ്പഴാ ടൗണിലേക്ക് ബസ്?’ കാരണവർ ചോദിച്ചു. ഇന്നത്തെ ബസ്സെല്ലാം പോയി കഴിഞ്ഞു. ഇനി നാളെ രാവിലെയേ ബസ്സുള്ളൂ.

വാച്ചിലേക്ക് ഒന്ന് കൂടിനോക്കി ഉറപ്പുവരുത്തിക്കൊണ്ടു ഞാൻ പറഞ്ഞു.

‘ഇനിയിപ്പോ എന്ത് ചെയ്യും?’ കാരണവർ ചിന്താധീനനായി.

‘അങ്കിൾ രാത്രി എന്റെ കൂടെ കൂടിക്കൊള്ളൂ.’ ഞാൻ പറഞ്ഞു.’രാവിലെ പ്പോകാം.’

‘കുട്ടിക്ക് അതൊക്കെ ബുദ്ധിമുട്ടാവില്ലേ?’

‘എനിക്കെന്തു ബുദ്ധിമുട്ട്. ഞാനൊറ്റക്കാണ്‌ താമസം’.

‘ആണോ. എന്നാൽ അങ്ങിനെ ആകട്ടെ.’ കാരണവർ സമ്മതിച്ചു.

മെയിൻ റോഡിൽ നിന്നും പിരിഞ്ഞു ചെറിയ റോഡിലൂടെ ഒരു കൊച്ചു കയറ്റം കയറുമ്പോൾ ഞാൻ ചോദിച്ചു: ‘അങ്കിൾ രമേഷേട്ടനെ ഒന്ന് വിളിച്ചു വന്നാൽ മതിയായിരുന്നില്ലേ? ഇപ്പോൾ ഇതുവരെ വന്നത് വെറുതെയായില്ലേ?’

നടന്നു കൊണ്ടിരുന്ന കാരണവർ എന്റെ മുഖത്തേക്കൊന്നു നോക്കിയത് ഞാൻ ആ ഇരുട്ടിലും കണ്ടു. ‘അതേയ്, ഞാനൊരു പഴയ ആളാണ്. ഈ മൊബൈൽ ഫോണൊന്നും ഉപയോഗിക്കാറില്ല. പിന്നെ വീട്ടിലെ ലാൻഡ് ലൈൻ ആണെങ്കിൽ കേടായി കിടക്കുവാണ്. നാളെ ഞാറാഴ്ച അല്ലെ അവനും കുടുംബോം ഇവിടെത്തന്നെ ണ്ടാവും എങ്കുടും പോവണ്ടാവില്യ എന്ന് ഞാൻ നിരീച്ചു.’

ഞാൻ ആലോചിച്ചു. ഞാൻ ഇവിടെ എത്തിപ്പെടുന്നതും രമേഷിനെയും കുടുംബത്തെയും പരിചയപ്പെടുന്നതും മൂന്നാഴ്ച മുമ്പ് മാത്രമാണ്. എങ്കിലും ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരു ബാച്‌ലർ ആണെങ്കിലും, രമേഷ് ഒരനിയനെപ്പോലെതന്നെ എന്നെ പരിഗണിക്കുന്നുണ്ടെന്നു എനിക്ക് മനസ്സിലായി. വീട്ടിൽ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കിയാൽ കൊണ്ടുവന്നു തരും. മാത്രമല്ല ഞായറാഴ്ച ഉച്ചക്ക് ഊണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും കൂടെ വേണം എന്ന് രമേശിന് നിർബന്ധമാണ്.

സംസാരിച്ചു ഞങ്ങൾ ക്വാർട്ടേഴ്സിൽ എത്തി. എന്റെ റൂമിന്റെ മുമ്പിലെത്തിയപ്പോൾ ഞാൻ തൊട്ടപ്പുറത്തെ റൂം കാണിച്ചു കാരണവരോട് പറഞ്ഞു: ‘രമേഷേട്ടൻ ദാ ഇവിടെ ആണു താമസിക്കുന്നത്.’

‘ഓ നന്നായി.’ കാരണവർ പറഞ്ഞു.

‘അങ്കിൾ കുളിക്കേ മേക്കഴകേ വേണെങ്കിൽ ചെയ്തോളൂ. ഞാൻ കൊറച്ചു ചോറും കൂട്ടാനും ഉണ്ടാക്കട്ടെ.’ ഞാൻ കാരണവർക്ക് ടോയ്‌ലെറ്റും ബാത്റൂമും കാണിച്ചു കൊടുത്തു.

കാരണവർ ബാത്‌റൂമിൽ പോയി വന്നപ്പോഴേയ്ക്കും ഞാൻ കുക്കറിൽ ചോറും കൂട്ടാൻ കഷ്ണങ്ങളും വേവിച്ചെടുത്തു. പിന്നെ ഞാൻ കുളിച്ചുവന്നു.

കൂട്ടാന്റെ ബാക്കിപണികൾ ചെയ്തു തീർത്തു. അലമാരയിൽ നിന്നും മോരും അച്ചാറും എടുത്തു വെച്ച് ഉണ്ണാനൊരുങ്ങി.

കാരണവർ ഈ സമയത്തു തൻ്റെ തുണിസഞ്ചിയിൽ നിന്നും ഒരു കവർ എടുത്തു എനിക്ക് നീട്ടി. ‘ഇത് രമേശന്റെ പാസ്പോർട്ട് ആണ്. അവൻ വീട്ടിൽ വച്ചിരുന്നു. തിങ്കളാഴ്ച ഏജൻസിയിൽ കൊടുക്കാനുള്ള അവസാന ദിവസം ആണ്. കുട്ടി ഇതൊന്നു അവന്റെ കൈയ്യിൽ കൊടുക്കണം.’

ഞാൻ ആ കവർ വാങ്ങിക്കൊണ്ടുപറഞ്ഞു: ‘രമേശേട്ടൻ പറഞ്ഞിരുന്നു. ഒറിജിനൽ പാസ്പോർട്ട് തിങ്കളാഴ്ച എങ്കിലും കൊടുക്കണം എന്ന് . അത് കാണാനില്ല എന്നും പറഞ്ഞിരുന്നു. അതും കൂടി തിരയാനാണ് ഇന്ന് ചേച്ചിയുടെ വീട്ടിലേക്ക് പോയത്. ഞാൻ ഇപ്പത്തന്നെ വിളിച്ചു പറയാം അങ്കിൾ അത് കൊണ്ടുവന്നുവെന്നും ഇപ്പോൾ അങ്കിൾ എന്റെ കൂടെയുണ്ടെന്നും.’

‘വേണ്ട.’ കാരണവർ തടഞ്ഞു. ‘അവൻ എപ്പഴും അങ്ങിനെയാണ്. ചില കാര്യങ്ങളിലൊന്നും ശ്രദ്ധ പോരാ.’ ഞാൻ കാരണവരുടെ മുഖത്തേക്ക് നോക്കി. ‘നാളെ അവൻ വരുമ്പോൾ കുട്ടി അവന്റെ കൈയ്യിൽ കൊടുത്താൽ മതി. അതുവരെ ഇത് കൈയ്യികിട്ടീന്നു ഫോണിലും കൂടി പറയാൻ പോകണ്ട. കുറച്ചു തിരഞ്ഞു ബുദ്ധിമുട്ടട്ടെ. അപ്പഴേ കാര്യഗൗരവം വരൂ.’

ഞാനോർത്തു രമേഷേട്ടൻ എപ്പഴും പറയാറുണ്ട് ഈ ജോലി കൊണ്ടൊന്നും ജീവിച്ചു പോകാൻ പറ്റില്ല. എങ്ങിനെയെങ്കിലും കടലു കടക്കണം. അതിനായൊരു നിരന്തര ശ്രമത്തിലായിരുന്നു. അത് ശരിയായി വരുമ്പോഴാണ് ഒറിജിനൽ പാസ്പോർട്ട് മിസ്സായതായി ശ്രദ്ധയിൽ പെട്ടത്.

ഊണ് കഴിഞ്ഞു ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. അതിനു ശേഷം കാരണവരെ ഞാൻ ഒരാൾക്ക്‌ കിടക്കാവുന്ന എന്റെ ഇരുമ്പുകട്ടിലിൽ കിടത്തി, താഴെ പായവിരിച്ചു കിടന്നു. നാളെ രാവിലെ ആദ്യത്തെ ബസ്സിന്‌ തന്നെ അദ്ദേഹത്തിന് പോകണം. നാളെ വൈകുന്നേരം രമേശേട്ടൻ വരും. രണ്ടു ദിവസം അവരുടെ കൂടെ നിന്നിട്ടു പോയാൽ പോരെ എന്ന് ചോദിച്ചു.

‘അനിയത്തീടെ മകളെ കാണാൻ ചിലര് വരും. അവൾടെ ഭർത്താവു നേരത്തെ തന്നെ മരിച്ചു പോയതാ. വേറെ ആരൂല്യാ. ഞാൻ തന്നെ വേണം എന്താച്ചാ ചെയ്തു കൊടുക്കാൻ.’ കാരണവർ പറഞ്ഞു.

പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നപ്പോഴേക്കും കാരണവർ എണീറ്റിരുന്നു. കുളിച്ചു വന്നപ്പോഴേക്കും ഞാൻ ചായയുണ്ടാക്കി. ചായ കുടിച്ചിരുന്നപ്പോൾ ഞാൻ പറഞ്ഞു: ‘അങ്കിളിന്റെ കൂടെ ഞാൻ ബസ് സ്റ്റോപ്പിൽ വരാം. ‘വേണ്ട. കുട്ടി ബുദ്ധിമുട്ടേണ്ട. ഇത്ര ദൂരല്ലേ ള്ളൂ ഞാൻ തന്നെ പൊയ്ക്കോളാ.’ കാരണവർ പറഞ്ഞു.

കാരണവർ പോയ ശേഷം ഞാൻ ഒറ്റക്കായിരുന്നു. ഉച്ചയൂണ് കഴിഞ്ഞു ടി വി കണ്ടു ഞാനൊന്നു മയങ്ങി. പുറത്തു നിന്നും ശബ്ദം കേട്ടപ്പോളാണ് ഞാൻ ഉണർന്നത്. വാതിൽ തുറന്നു നോക്കുമ്പോൾ രമേഷേട്ടന്റെ രണ്ടു വയസ്സായ മകൻ മുറ്റത്ത്‌ ശബ്ദമുണ്ടാക്കിക്കൊണ്ടു ഓടുകയാണ്. അപ്പുറത്തു രമേഷേട്ടൻ എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുന്നു. മുഖം കഴുകിയശേഷം ഞാൻ അങ്കിൾ തന്ന കവർ പിന്നിൽ മറച്ചു പിടിച്ചുകൊണ്ടു രമേശേട്ടന്റെ അടുത്തേക്ക് നടന്നു. അടുത്തെത്തിയപ്പോഴാണ് രമേഷേട്ടൻ എന്നെ കണ്ടത്. മുഖത്ത് സാധാരണത്തെ പ്രസന്നത ഉണ്ടായിരുന്നില്ല.

‘പാസ്പോർട്ട് കിട്ടിയല്ലോ രമേശേട്ടാ ല്ലേ?’ ഞാൻ ചോദിച്ചു. രമേഷേട്ടൻ

എന്റെ മുഖത്ത് നോക്കി പക്ഷെ ഒന്നും പറഞ്ഞില്ല. മുഖം തിരിച്ചു ദൂരത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു: ‘ആ ചാൻസ് പോയെടാ.’

ഞാൻ കവർ നീട്ടിക്കൊണ്ടു പറഞ്ഞു: ‘ഇത് രമേഷേട്ടനുള്ളതാണ്‌.’

താൽപ്പര്യമില്ലാത്ത മട്ടിൽ വാങ്ങികൊണ്ടു ചോദിച്ചു. ‘എന്താണിത്?’

‘തുറന്നു നോക്കൂ.’

രമേഷേട്ടൻ ആ കവർ തുറന്നു പാസ്പോർട്ട് കൈയ്യിലെടുത്തു. അദ്‌ഭുതത്തോടെ എന്നോട് ചോദിച്ചു: ‘ഇത് നിന്റെ കൈയ്യിൽ എങ്ങിനെ എത്തി?’

‘ഇന്നലെ രാത്രി ഒരാൾ വന്നിരുന്നു. അയാൾ തന്നതാണ് രമേശേട്ടന് തരാൻ

വേണ്ടി.’

‘ആരാ അയാൾ?’

‘രമേഷേട്ടന്റെ അച്ഛൻ.’

രമേഷേട്ടന്റെ മുഖം വിളരുന്നത് ഞാൻ കണ്ടു. കുറച്ചു നിമിഷങ്ങൾ അയാളൊന്നും മിണ്ടിയില്ല. പിന്നെ പതുക്കെ പറഞ്ഞു: ‘എന്റെ അച്ഛൻ മരിച്ചു പോയിട്ട് പന്ത്രണ്ടു കൊല്ലമായെടാ. നിനക്കെന്താ പ്രാന്തായോ?’

അത് കേട്ടപ്പോൾ എന്റെ നാഡീഞെരമ്പുകളിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു പോയി. എന്ത് പറയണം എന്നറിയാതെ ഞാൻ അന്തം വിട്ടു നിന്നു.

‘നീ പോയി ആ അലമാരയിലെ ഫോട്ടോ നോക്ക്. എന്റെ അച്ഛന്റെ ഫോട്ടോ ആണത്.’ രമേഷിന്റെ ശബ്ദം ഉച്ചത്തിൽ ഉയർന്നു.

ഞാൻ രമേശിന്റെ വീടിന്റെ ഉമ്മറത്തേക്ക് കയറി. അവിടെ ചില്ലലമാരയിൽ നൂലുകൊണ്ട് ഉണ്ടാക്കിയ മാല ചാർത്തിയ ഫോട്ടോയിലേക്കു നോക്കി. അവിടെ വച്ചിരുന്ന പല ഫോട്ടോകളിൽ ഒന്ന്. അതിൽ നരച്ച താടിയും അൽപ്പം കഷണ്ടിയും ഉള്ള തവിട്ടും മഞ്ഞയും ചേർന്ന ഖാദിത്തുണികൊണ്ട് തുന്നിച്ച ഷർട്ടിട്ട രൂപം ആയിരുന്നു. ഇന്നലത്തെ രാത്രി എന്റെ കൂടെ ചെലവഴിച്ച അതേ ആൾ!

– പി വി ജയശങ്കർ

******

Post Views: 22
9
JAYASANKAR PAZHAYA VARIYAM

I am based at Mumbai interested in reading everything and writing short stories.

16 Comments

  1. Priya murali on October 5, 2023 6:43 PM

    മനോഹരം 👌👌

    Reply
    • ജയശങ്കർ on October 5, 2023 10:50 PM

      സന്തോഷം.നന്ദി.

      Reply
  2. Divya Sreekumar on October 3, 2023 12:05 AM

    മനോഹരം, നന്നായി അവതരിപ്പിച്ചു 👍🩷

    Reply
    • ജയശങ്കർ on October 3, 2023 3:16 PM

      നന്ദി. സന്തോഷം.

      Reply
  3. Nishiba M on October 2, 2023 11:58 PM

    മനോഹരം

    Reply
    • ജയശങ്കർ on October 3, 2023 3:16 PM

      സന്തോഷം.നന്ദി.

      Reply
  4. Aathira Sethu on October 2, 2023 9:15 PM

    ♥️ നന്നായി എഴുതി

    Reply
    • ജയശങ്കർ on October 3, 2023 3:16 PM

      സന്തോഷം.നന്ദി.

      Reply
  5. Shreeja R on October 2, 2023 8:30 PM

    നന്നായിട്ടുണ്ട് 👍

    Reply
    • ജയശങ്കർ on October 3, 2023 3:17 PM

      സന്തോഷം.നന്ദി.

      Reply
  6. Vimitha on September 25, 2023 1:12 AM

    നന്നായിട്ടുണ്ട് 🥰🥰

    Reply
    • ജയശങ്കർ on September 25, 2023 7:43 AM

      നന്ദി. സന്തോഷം.

      Reply
      • anjuranjima on October 3, 2023 12:28 PM

        മക്കളുടെ സന്തോഷം ആണ് അച്ഛനമ്മമാരുടെ സ്വർഗം!

        Reply
        • ജയശങ്കർ on October 3, 2023 3:17 PM

          സന്തോഷം.നന്ദി.

          Reply
    • Silvy Michael on October 2, 2023 10:19 PM

      Beautiful 👌👌

      Reply
      • ജയശങ്കർ on October 3, 2023 3:17 PM

        സന്തോഷം.നന്ദി.

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.