Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിശ്വാസം മരവിക്കുമ്പോൾ
അനുഭവം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

നിശ്വാസം മരവിക്കുമ്പോൾ

By Akhilesh ParameswarSeptember 25, 20234 Comments4 Mins Read100 Views
Bookmark Now
Please login to bookmark Close

No account yet? Register

inbound2436853033109635591നിങ്ങൾ കാമാത്തിപ്പുര കണ്ടിട്ടുണ്ടോ? ഇന്ന് കാണുന്ന കാമത്തിപ്പുരയല്ല 2018 ന് മുൻപുള്ള കാമത്തിപ്പുര.. കണ്ടിട്ടില്ലാത്തവരോടാണ് –

ചതിക്കപ്പെട്ട ജീവിതങ്ങളുടെ നേർസാക്ഷ്യമായിരുന്നു ആ ചുവന്ന തെരുവ്. 2018 ൽ മഹാരാഷ്ട്ര സർക്കാർ അവിടം ഇടിച്ചു നിരത്തും വരേയും കരഞ്ഞും കണ്ണീരടക്കിയും ചോരയും വിയർപ്പുമൊഴുക്കി ജീവിച്ചു മരിച്ച ആയിരങ്ങൾ അവിടെയുണ്ടായിരുന്നു.

മുംബൈയിലെ വലിയ തെരുവുകളിൽ ഒന്നായ അന്ധേരിയിലെ ആ കറുത്ത ഇടനാഴി ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുവന്ന തെരുവായിരുന്നു.

2015 ലാണ് ഞാൻ കാമത്തിപ്പുരയിലേക്കുള്ള വലിയ കമാനം കടന്ന് ചെന്നത്, അന്ന് ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണുന്നത് വലിയൊരു മാർക്കറ്റായിരുന്നു. പച്ചക്കറികൾ, മത്സ്യം, വസ്ത്രം ഒക്കെ വിൽക്കുന്ന വലിയൊരു മാർക്കറ്റ്.

അൽപ്പം കൂടി ഉള്ളിലേക്ക് കടന്നാൽ കച്ചവട വസ്തുക്കളായ സ്ത്രീകളെ കാണാം.

19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും മനുഷ്യക്കടത്തിന്റെ ഫലമായി യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും എത്തിച്ചേർന്നവരായിരുന്നു അവിടുത്തെ ലൈംഗികത്തൊഴിലാളികളുടെ മുൻഗാമികൾ. അവർ ബ്രിട്ടീഷുകാർക്ക് വേണ്ടിയും ഇന്ത്യക്കാർക്ക് വേണ്ടിയും ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടു.

1795 -ൽ മുംബൈയിലെ കോസ്‌വേ നിർമാണ സമയത്ത് അതിനായി വന്നെത്തിയ തൊഴിലാളികളാണ് കാമത്തിയിൽ ആദ്യമായി താമസം തുടങ്ങുന്നത്. അന്ന് കാമത്തിയുടെ പേര് ലാൽ ബസാർ എന്നായിരുന്നു.

തൊഴിലാളികളിൽ ചിലരും പിന്നീട് തദ്ദേശീയരായ സ്ത്രീകളും അവിടെ താവളമുറപ്പിച്ച് ലൈംഗിക തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം നടത്താനാരംഭിച്ചു. കൂടെ മറ്റെവിടെ നിന്നൊക്കെയോ എത്തിപ്പെട്ടവരും.

ഒരു നേരത്തെ അന്നത്തിന് മറ്റു വഴികളൊന്നും തെളിയാതെ വന്നപ്പോൾ സ്വശരീരം വിൽക്കേണ്ടി വന്നവരായിരുന്നു കൂടുതൽ.

ഓജസ്സും തേജസ്സും നശിച്ച് ആശയും ആഗ്രഹങ്ങളും ബലികഴിച്ച് ഒടുവിൽ അവിടെ തന്നെ ഒടുങ്ങാൻ വിധിക്കപ്പെട്ടവർ.

വർഷങ്ങൾക്ക് മുൻപത്തെ ആ യാത്രയിൽ കാമത്തിപ്പുരയിലെ കാഴ്ചകൾ കണ്ട് വിറങ്ങലിച്ചു നിന്നിട്ടുണ്ട് ഞാൻ.. അന്ന് രഹസ്യം പറയും പോലെ ശബ്ദം താഴ്ത്തി അവിടുത്തെ കഥ പറഞ്ഞു തന്നു പേരറിയാത്ത ഒരു ലൈംഗിക തൊഴിലാളി.

എൺപത് കാലഘട്ടത്തിൽ മുംബൈ അധോലോകത്തിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായ ഹാജി മസ്താനും ദാവൂദ് ഇബ്രാഹിമും അവിടെ നിരന്തര സന്ദർശനം നടത്തിയിരുന്നു.

അവിടുത്തെ സ്ത്രീകളിലേക്ക് വന്നാൽ ചിലർ ചതിക്കപ്പെട്ടവരാണ്. കാമുകനാൽ, ജോലി നൽകാം എന്ന് പറഞ്ഞു പറ്റിച്ച അടുത്ത വീട്ടിലെ ചേട്ടനാൽ അല്ലെങ്കിൽ ചേച്ചിയാൽ, മറ്റു ചിലർ സ്വന്തം ഭർത്താവിനാൽ.

ബാക്കിയെല്ലാം മാറ്റി നിർത്തിയാലും താലി കെട്ടിയവൻ തന്നെ കൂട്ടിക്കൊടുത്ത് കാശു വാങ്ങിയ കഥകൾ കേൾക്കുമ്പോൾ എത്ര കഠിനഹൃദയമെന്ന് പറഞ്ഞാലും ഒന്നുലഞ്ഞ് പോകും.

അവരുടെ കണ്ണുകളിൽ നോക്കിയാൽ നിസ്സഹായതയുടെ വെള്ളത്തുള്ളികൾ കാണാം. കണ്ണീർ എന്നതിനെ വിളിക്കുവാൻ സാധിക്കില്ല. കാമത്തിന്റെ കനലാട്ടങ്ങൾ ആ കണ്ണുകൾ മറന്നു പോയിരിക്കുന്നു. നിസ്സഹായതയുടെ നിറം മങ്ങിയ വെളിച്ചമാണ് അവർക്കാശ്രയം

കൈ മാടി വിളിക്കുമ്പോൾ വന്നു ചേരുന്നവനും തേടി വരുന്നവനും കാമ വെറി ഒടുക്കി മടങ്ങുമ്പോൾ നൽകുന്ന മുഷിഞ്ഞ നോട്ടുകൾ ബ്ലൗസിനിടയിലേക്ക് തിരുകി സൂക്ഷിക്കുന്നവർ. മണിക്കൂറിന്റെ ദൈർഘ്യത്തിൽ ശരീരം വിറ്റ് വിശപ്പടക്കാൻ വിധിക്കപ്പെട്ടവർ.

സിനിമയിൽ കാണുന്ന ചുവന്ന ചുണ്ടുകളുളള സെക്സ് വർക്കേഴ്സിന്റെ ക്ലീഷേയില്ല. വിളറി മെലിഞ്ഞ ശരീരവും നിറം മങ്ങിയ വസ്ത്രങ്ങളുളള സ്ത്രീകളും അവിടുത്തെ യാഥാർത്ഥ്യമായിരുന്നു.

ആരെങ്കിലും തന്നെ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയോടെ ചുവരിൽ ചാരി നിൽക്കുന്ന ജീവിതങ്ങളും ആ തെരുവിന്റെ ഭാഗമാണ്.

മുൻപോട്ടുള്ള ഇടുങ്ങിയ വഴിയുടെ ഇരുവശങ്ങളിലും വലുതും ചെറുതുമായ ഒറ്റമുറി കെട്ടിടങ്ങളുടെ വാതിലിനു മുന്നിൽ നിന്ന് പെണ്ണുങ്ങൾ കൈ മാടി വിളിച്ചു. ചിലർ ഇറങ്ങി വന്ന് “ആയിയെ ഭായ് സാബ്”എന്ന് പറഞ്ഞു കൊണ്ട് കൈയ്യിൽ കടന്ന് പിടിച്ചു.

“നഹി”എന്ന് പറഞ്ഞ് മുൻപോട്ട് നടക്കുമ്പോൾ പിന്നിൽ അവരുടെ ചീത്ത വിളി കേൾക്കാമായിരുന്നു, പതിയെ അത് ദയനീയമായ അപേക്ഷയായി മാറും. ചിലർ ശപിക്കുന്നു.

ലൈംഗികത അവർക്കൊരു ഉപജീവന മാർഗ്ഗമാണ്.ഒരു നേരത്തെ അന്നത്തിനുള്ള വക കണ്ടെത്താനുള്ള ഉപാധി. ഓരോ മുറികളിലും തകര്‍ന്നടിയുന്നത് ഒരായുസ്സിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്.

പുരുഷ വർഗ്ഗം കാമം തീര്‍ത്ത് മടങ്ങുമ്പോൾ ഇല്ലാതായത് നാളെയുടെ വാഗ്ദാനങ്ങളായിരുന്നു, പ്രതീക്ഷകളായിരുന്നു.

ചായങ്ങൾ പടർന്ന് പൊളിഞ്ഞു തുടങ്ങിയ ചുവരുകൾക്ക് ഒരായിരം കഥകള്‍ പറയാനുണ്ടാവും. വലിയൊരു ചതിയുടെ, തച്ചു തകർക്കപ്പെട്ട സ്വപ്‌നങ്ങളുടെ,കൂട്ടിക്കൊടുപ്പിന്റെ കഥകൾ, അല്ല ചരിത്ര സത്യങ്ങൾ.

പതിനഞ്ച് തികയാത്ത കുട്ടി മുതൽ യുവത്വത്തിൽ നിന്നും വാർദ്ധക്യത്തിന്റെ പടിയോളം എത്തി നിൽക്കുന്നവരെ വരെ ഞാനവിടെ കണ്ടിട്ടുണ്ട്.

അമ്മ മാനം വിറ്റതിന്റെ പങ്ക് പറ്റി പുല്ല് മുട്ടായിയും പേടയും വാങ്ങാൻ മത്സരിച്ചോടുന്ന കുരുന്നുകൾ. അവർക്കറിയില്ലല്ലോ അവിടെന്ത് നടക്കുന്നുവെന്ന്.

അകത്തൊരു ഹാളിൽ നിരത്തി കെട്ടിയ തുണി തൊട്ടിലുകളിൽ ഒന്നുമറിയാതെ ഉറങ്ങുന്ന കുരുന്നുകളെ കണ്ടു, കാമത്തിന്റെ കത്തലടക്കാൻ വന്നവരാരൊക്കയോ ആർക്കൊക്കയോ നൽകിയ ഉപഹാരം.

ഞെട്ടിക്കുന്ന മറ്റൊരു കാര്യം കൂടെ വന്ന സുഹൃത്ത് പറഞ്ഞു, ഇവിടെ ജനിക്കുന്ന കുട്ടികൾ പെണ്ണ് ആണെങ്കിൽ ഇവിടെ വളർത്തും. ആൺ കുട്ടി ആണെങ്കിൽ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ടു ചെന്നാക്കും. പെൺകുട്ടികൾ വളർന്നു വലുതായാൽ അവരെയും ഇവിടെ വില പറഞ്ഞു വിൽക്കും.

35 വയസ്സിന് ശേഷം സ്ത്രീകളെ അവിടെ നിന്നും പുറത്താക്കുമായിരുന്നത്രെ. കാരണം പിന്നീട് അവരെയാർക്കും വേണ്ട. വിലയില്ലാത്ത ശരീരങ്ങളായി മാറുമ്പോൾ അവരെ പുറന്തള്ളും. പിന്നെ മുംബൈയിലെ മറ്റേതെങ്കിലും ഒരു തെരുവിൽ മരവിച്ച മനസ്സുമായി അവർ കഴിഞ്ഞു കൂടുന്നു. ചിലർ മനോനില തെറ്റി അലയുന്നു.

സൗന്ദര്യവും പ്രായവും നോക്കിയാണ് ഓരോരുത്തരുടേയും വില നിശ്ചയിച്ചിരുന്നത്.

പതിനഞ്ച് മുതൽ മുപ്പത് വരെ 5000,8000 രൂപ ബാക്കി ഉള്ളവർക്ക് 2000. പക്ഷെ ഓരോ സ്ത്രീക്കും ലഭിക്കുന്നത് കേവലം 200 രൂപ മാത്രം ബാക്കി ഇടനിലക്കാർ കൈക്കലാക്കും.

മകളുടെ മുതൽ അമ്മയുടെ വരെയും പ്രായമുള്ള പെൺ ശരീരങ്ങൾക്ക് വില പറഞ്ഞുറപ്പിക്കാനും അവരിലേക്ക് കടന്ന് കയറി ആടിത്തളരാനും ആളുകൾ മത്സരിക്കുന്ന കാഴ്ചയും കണ്ടു.

കപട സദാചാരത്തിന്റെ മുഖാവരണം മാറ്റി കേവലമൊരു മനുഷ്യനായി ചിന്തിച്ചാൽ ഒരു കാര്യം ഉറപ്പാവും അവിടെയാരും വേശ്യകളോ പിഴകളോ ആയിരുന്നില്ല.

ജീവിക്കാൻ വേണ്ടി സ്വയം പിഴച്ചവരേക്കാൾ വലിയ പിഴകളാണ് സുഖത്തിനു വേണ്ടി അവിടെ പോകുന്നത്.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അന്യന് മുൻപിൽ സ്വയം നഗ്നയാവുക എന്നത് അവളുടെ മരണമാണ്.. അവിടെ ജീവിച്ചിരുന്നത് ശവശരീരങ്ങളാണ്. മനുഷ്യരൂപം കൈക്കൊണ്ട കഴുകന്മാർ കൊത്തി വലിക്കാൻ വെമ്പൽ കൊണ്ട ജീവിക്കുന്ന ശവശരീരങ്ങൾ.

1992 -ൽ കാമാത്തിപ്പുരയിലെ ലൈംഗിക തൊഴിലാളികളുടെ എണ്ണം അരലക്ഷമായിരുന്നു. 2009ൽ 1600 ആയി ചുരുങ്ങി. 2018ൽ മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തെ കറുത്ത അദ്ധ്യായത്തെ പൂർണ്ണമായും തുടച്ച് നീക്കാൻ സംസ്ഥാന ഗവണ്മെന്റ് തീരുമാനിച്ചു.

അവിടെ ബാക്കിയായ മുഴുവൻ സ്ത്രീകളേയും പുനഃരധിവസിപ്പിക്കുകയും അവർക്ക് മാസം തോറും ഒരു നിശ്ചിത തുക നൽകുകയും ചെയ്ത ശേഷം ഒരുപാട് ജീവിതങ്ങൾ എരിഞ്ഞടങ്ങിയ, വിയർപ്പും, രക്തവും, രേതസ്സും കൊണ്ട് കുതിർന്ന കെട്ടിടങ്ങൾ ഇടിച്ചു നിരത്തി. അല്ലെങ്കിലും പെണ്ണുടൽ വില പറഞ്ഞിടങ്ങളൊക്കെ ഇടിച്ചു നിരത്തേണ്ടത് തന്നെ.

Post Views: 31
2
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

4 Comments

  1. Nishiba M on November 11, 2023 4:19 PM

    നോവിന്റെ അറിയാത്തയേടുകൾ.

    Reply
  2. Shreeja R on November 11, 2023 2:33 PM

    ദയനീയ ജീവിതങ്ങൾ

    Reply
  3. Silvy Michael on October 18, 2023 3:28 PM

    ഏതോ മൂഢസ്വർഗ്ഗത്തിൽ യാഥാർഥ്യങ്ങളുടെ നഗ്നതയ്ക്കുനേരെ കണ്ണുമടച്ച് നമ്മൾ 😞😞😞

    Reply
    • Akhilesh Parameswar on October 18, 2023 7:30 PM

      Yes❤❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.