Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സങ്കടം ലേശമില്ലാത്ത അത്ഭുത ദ്വീപ്: സങ്കട ദ്വീപ് റിവ്യൂ
പുസ്‌തകം സൗഹൃദം

സങ്കടം ലേശമില്ലാത്ത അത്ഭുത ദ്വീപ്: സങ്കട ദ്വീപ് റിവ്യൂ

By Anju RanjimaSeptember 25, 20233 Comments4 Mins Read176 Views
Bookmark Now
Please login to bookmark Close

No account yet? Register

വിത്ത് മുളച്ച തരിശുനിലങ്ങൾ വയലേലകൾ ആയി മാറുന്നത് കണ്ടിട്ടുണ്ടോ?

ഓരോരോ ജീവിതങ്ങളും കഥാപാത്രങ്ങളായി സ്വപ്നം കാണുന്നതും കരയുന്നതും പ്രണയിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും കണ്ടിട്ടുണ്ടോ?

മറ്റുള്ളവരുടെ ജീവിതത്തി ലേക്ക് ഒന്ന് എത്തി നോക്കുമ്പോൾ സന്തോഷിക്കുകയും സങ്കടപ്പെടുകയും നോവുകയും പ്രാണൻ പിടയുന്ന വേദന കൊണ്ട് കണ്ണുകൾ നിറയുകയും ചെയ്തിട്ടുണ്ടോ?

ഇല്ലെങ്കിൽ ഇപ്പോഴും നിങ്ങൾ ‘സങ്കട ദ്വീപ് ‘ വായിച്ചിട്ടില്ല.

ഇത് അമൽ ഫെർമിസ് എന്ന എഴുത്തുകാരിയുടെ ഭാവന മാത്രമല്ല.

അവരറിഞ്ഞതും കണ്ടതും കേട്ടതും ആയ ഒരുപാട് പേരുടെ നോവനുഭവങ്ങളാണ്.ഇതിലെ ഓരോ മനുഷ്യരെയും നമ്മൾ കണ്ടിട്ടുണ്ട്.പരിചയപ്പെട്ടിട്ടുണ്ട് .അല്ലെങ്കിൽ അവരിലാരെങ്കിലും നമ്മൾ തന്നെ ആയിരിക്കാം.

ഇത് സങ്കടങ്ങളുടെ ദ്വീപാണെന്നാണ് അമലിത്ത പറയുന്നത്.

പക്ഷേ ഈ ദ്വീപിൽ സങ്കടങ്ങളുണ്ട്,സ്നേഹമുണ്ട്,പ്രണയമുണ്ട്,തല കുനിഞ്ഞു നിൽക്കേണ്ടി വന്ന അപമാനത്തിന്റെ കയ്പ് നീർ മണത്ത കണ്ണീരുണ്ട്,നുണയും സത്യവുമുണ്ട്,തെളിഞ്ഞു നിൽക്കുന്ന പ്രതീക്ഷകളുമുണ്ട്.

 

പുസ്തകങ്ങളെയും വായനയെയും എഴുത്തിനെയും ഭ്രാന്തമായി സ്നേഹിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു.

അതിനോടുള്ള ഇഷ്ടമൊന്ന് കൊണ്ട് മാത്രം ജീവിതത്തിൽ തകർന്ന് നിൽക്കേണ്ടി വന്ന നിമിഷങ്ങളെയെല്ലാം അതിജീവിച്ച് സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ കഥകളുടെ രാജകുമാരി.

‘അമൽ ഫെർമിസ്’

 

ഇത്തയുടെ ഓരോ കഥയും ഓരോ ജീവിതങ്ങളാണ്.

 

‘ലോക്കോപൈലറ്റ്’ വായിക്കുമ്പോൾ തോന്നും ഈ എഴുതിയ ആൾ ശരിക്കും ഒരു ട്രെയിൻ എഞ്ചിൻ ഡ്രൈവർ ആണോ എന്ന്.

ഓരോ ലോക്കോപൈലറ്റ്മാരുടെയും ദൈനംദിനചര്യകളൊക്കെ തന്നെ ഇങ്ങനെയായിരിക്കും എന്ന് തോന്നിപ്പിക്കുംവിധം എന്ത് സുന്ദരമായാണ് ഓരോ സംഭവങ്ങളും സംഭാഷണങ്ങളും തമ്മിൽ തമ്മിൽ ഒട്ടിച്ചേർത്ത് ഓരോ കഥാസന്ദർഭങ്ങളെയും മുന്നോട്ട് കൊണ്ട് പോയി അവസാനിപ്പിക്കുന്നത്.

 

‘വിഷാദ തുരങ്ക’ത്തിലെ ഫാൽക്കണിനെ പരിചരിക്കുന്ന കഥാപാത്രത്തെ കാണുമ്പോൾ ഇനി അതായിരിക്കുമോ കഥാകാരിയുടെ യഥാർത്ഥ തൊഴിൽമേഖല എന്ന് തോന്നിപ്പോകും.

അത്രയ്ക്ക് സൂക്ഷ്മതയോടെ പഠിച്ചും ചിന്തിച്ചും മാത്രം കഥാപാത്രങ്ങളെയും സ്ഥലങ്ങളെയും തൊഴിലിടങ്ങളെയും സഹകഥാപാത്രങ്ങളെയും നമുക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു.

 

മനുഷ്യരെ അറിഞ്ഞവൾക്ക് മാത്രമേ ഓരോ മനുഷ്യരിലൂടെയും ഇത്ര ആഴത്തിൽ സഞ്ചരിക്കാൻ കഴിയൂ.അത് തന്മയത്വത്തോടെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കാനും.

 

ഗർഭപൂതി കൊണ്ട രണ്ട് പെണ്ണുങ്ങളുടെ കഥ പറയുന്ന ‘വ്യാക്കൂൺ’.

ലൈക്ക ഭർത്താവില്ലാതെ ഗർഭിണിയാകുമ്പോൾ താമരക്കൊടിയുടെയും ഭർത്താവിന്റെയും പ്രണയത്തിൽ വിരിഞ്ഞ സന്തോഷമാണ് അവളുടെ ഗർഭം.

രണ്ട് പേരുടെയും ഗർഭക്കൊതി ഒരേ പോലെ നിവർത്തിച്ച് കൊടുക്കുന്ന പെറ്റ് വയറൊഴിഞ്ഞ കാലങ്ങളെ കുറിച്ച് ഓർക്കുന്ന നഴ്സിന്റെ കഥാപാത്രം. അന്യരാജ്യത്ത് കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന മറ്റൊരു സ്ത്രീ.

ഓരോ വരികളിലൂടെയും കണ്ണുകൾ പായുമ്പോൾ കണ്ണീരുപ്പും സന്തോഷവും നിറഞ്ഞ എന്റെ ഗർഭകാലം വെറുതെ വന്ന് കുത്തി നോവിച്ചിട്ട്‌ പോയി.എന്തിനോ വെറുതെ കണ്ണുകൾ നിറഞ്ഞത് ആ പെണ്ണുങ്ങളുടെ സ്നേഹം കണ്ടിട്ടോ എന്റെ തന്നെ ഗർഭകാലത്തെ ഓർത്തിട്ടോ? അറിയില്ല.

‘അപൂർണ വിരാമം’ അതിജീവനമാണ്.ഒന്നുമറിയാത്ത ഒരു പാവം ഭാര്യയിൽ നിന്ന് കരുത്തുള്ള ഒരു വിധവയുടെ പരകായപ്രവേശം. ക്യാൻസർ എന്ന വ്യാധിയുടെ തീച്ചൂളയിൽ വെന്ത് ഉരുകുന്ന ബന്ധുക്കലുള്ളത് കൊണ്ട് തന്നെ ആ സ്ത്രീയുടെ വ്യസനവും ആ മനുഷ്യന്റെ വേദനയും മനസ്സിൽ തൊട്ടിരുന്നു.

‘കടപ്പുഴകിയ വൃദ്ധ വൃക്ഷങ്ങൾ ‘ എന്നാരാണ് പറഞ്ഞത്?

ഓരോ വൃദ്ധരും അവരുടെ ജീവിതത്തിലെ ഓരോ റോളും ഭംഗിയായി നിർവഹിച്ചശേഷമാണ് സ്വന്തമായി ഒരു ദിനം സന്തോഷിക്കാനായി തിരഞ്ഞെടുത്തത്.

ഓരോ ലൈഫും വ്യത്യസ്തം എന്നു പറ ഞ്ഞു വച്ച ഈ കഥയിൽ കൗമാരകാലത്തെ ആ പെൺകുട്ടികളുടെ ചിരിയിൽ നിന്നും വെള്ളിവര വീണ തലമുടിയിഴകൾ കോതി തെളിഞ്ഞു ഉയർന്ന വൃദ്ധച്ചിരിയിലേക്ക് അവർ നടന്ന് കയറിയ പടവുകളെത്ര?

കുരുക്ക് വീണ കഴുത്തിലെ മുറുകിയ പാടിലൂടെ വീണ്ടും വിരലോടിച്ച് തിണിർത്ത് കിടക്കുന്നത് സ്നേഹചുംബനമോ ലവ് ബൈറ്റോ ആണെന്ന് വിശ്വസിക്കുന്ന വിവാഹിതയായ പെൺകുട്ടിയുടെ ‘പ്രതിബിംബം’.ഓടി പോകാൻ വഴികൾ ഉണ്ടെങ്കിലും ശമ്പളം ഉള്ള ജോലിക്കാരി ആണെങ്കിലും ആഴ്ചയിലൊരിക്കൽ കിട്ടുന്ന പ്രണയച്ചൂടിലാണ് തന്റെ അസ്തിത്വം എന്ന് കരുതി ചുരുണ്ട് കൂടുന്ന ഒരു പെൺ നായയെ പോലെ ഒരുവൾ.

‘മാനിക്വീൻ’ കണ്ണീരോടെ അല്ലാതെ നിങ്ങൾ വായിച്ചു തീർക്കില്ല.

വടി പോലെ തേച്ച് മിനുക്കിയ പ്രതിമകളെ സാരി ഉടുപ്പിച്ച് ഭംഗിയാക്കി വിലപ്നച്ചരക്കാക്കുന്ന കുറേ പെണ്ണുടലുകളുടെ കഥയാണത്.അറ്റം പിഞ്ചിയ വോയിൽ സാരി കൊണ്ട് കണ്ണുകൾ അമർത്തിത്തുടച്ച് വിലകൂടിയ പട്ട് സാരികൾ ജീവനില്ലാത്ത പ്രതിമയ്ക്ക് ചുറ്റുന്ന അവരുടെ ജീവിതം നിറമില്ലാത്തതത്രേ.

കൊറോണ ദിനങ്ങളെ എത്ര ഭംഗിയായാണ് കഥാകാരി പറഞ്ഞു വച്ചിരിക്കുന്നത്.

ഡിപ്രഷൻ, വേദന,ഒറ്റപ്പെടൽ,മരുന്ന് മണം..

‘കൊറോണ തുരുത്തിലെ യാത്രികർ അവസാനിക്കുന്നത് പ്രതീക്ഷയോടെയാണ്.മനുഷ്വത്വത്തോടെയാണ്.

മൈസൂർ കല്യാണം ഇപ്പോഴും ഉള്ള ഒരു അനാചാരമാണ്.

ഭർത്താവിനോടൊപ്പം സ്നേഹിച്ചും രമിച്ചും സന്തോഷിച്ചും കഴിയാൻ സ്വപ്നം കണ്ട് നടക്കുന്ന പാവപ്പെട്ട പെൺകുട്ടികളെ വിവാഹം എന്ന പേരിൽ കച്ചവടം ചെയ്യുന്ന ക്രൂരത.

വറ ചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്ന വണ്ണം വേദനയിൽ നിന്ന് അതിവേദനയിലേക്ക് കാൽ കുത്തിയ സമീറയുടെ ജീവിതം.വേശ്യ എന്ന് മുദ്ര കുത്തപ്പെട്ട സുബൈദ തനിക്ക് ശേഷം മറ്റൊരു സമീറ ഉണ്ടാകാതെ ഇരിക്കാൻ അവളെയും കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടുമ്പോൾ പടച്ചോൻ അവരുടെ കൈ പിടിച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

പലതരം ആളുകളെയും കഥകളെയും കൊണ്ട് പാളത്തിലൂടെ പായുന്ന തീവണ്ടി.അതിൽ പുകയോടൊപ്പം ഉയരുന്ന തീയിൽ ആരുടെയൊക്കെയോ സ്വപ്നങ്ങൾ കത്തി ചാമ്പൽ ആകുമോ?

വിത്തുകൾ മുള പൊട്ടുന്ന ഇടത്ത് പല നിലങ്ങളിൽ വിത്ത് വീണു മുളച്ച് അവയിൽ പലതും പാഴും നല്ലതും ആയി മാറുന്നു.

സ്നേഹവും സങ്കടവും നൈരാശ്യവും പ്രതീക്ഷയും വേദനയും ഒക്കെയായി ഓരോ മനസ്സിലൂടെയും കടന്ന് പോകുന്ന ആത്മാനൊമ്പരങ്ങളുടെ കഥ.

കഥയിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിക്കാതെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ നോവും നനവും കൊണ്ട് നമ്മളെ ബന്ധിക്കുന്നു.

ഇച്ചായനും അന്നാമ്മയും മനസ്സിൽ സന്തോഷവും സങ്കടവും വാരി വലിച്ച് ഇട്ടേച്ച് പോയ രണ്ട് പേർ. ഇരു മെയ്യും ഒരു മനവുമായി നമുക്കിടയിൽ ഉണ്ടാകുമായിരിക്കും അവർ.

തെറ്റിദ്ധാരണയും പിണക്കവും വിശപ്പും മരണവും ഒക്കെ ചേർന്ന് ദുരിതം മാത്രം നൽകിയ ഒരു സ്ത്രീ.”ഉമ്മാ” എന്നൊരു വിളിയിൽ ലോകം നിലച്ച് പോയ അവരുടെ കഠിനതകൾ മാത്രം ബാക്കിയാക്കി ചുറ്റും അരക്ഷിതത്വത്തിന്റെ ജലം പേറുന്ന “സങ്കടദ്വീപ്”

‘ഗദ്ദാമ’ കറവ യന്ത്രമാണ്.സന്തോഷമോ സ്നേഹമോ ഒന്നും സ്വന്തമായി ഇല്ലാത്ത, സ്വപ്നങ്ങൾ കണ്ടു കൂടാത്ത പണം സമ്പാദിക്കുന്ന യന്ത്രം.

തങ്ങളെ നോക്കാതെ സ്വന്തം സുഖം തേടി പോയെന്ന് മക്കൾ ആരോപിക്കുമ്പോൾ പണി എടുത്ത് തഴമ്പിച്ച് പോയ ശുഷ്കിച്ച വിരലുകൾ വിറ കൊണ്ടിട്ടുണ്ടാകാം.

നുണകൾ കൊണ്ട് സ്നേഹം പടുത്ത് ഉയർത്താൻ പാട് പെടുന്ന ബന്ധങ്ങൾ.ആ നുണകൾക്ക് സൗന്ദര്യമുണ്ട്.സ്നേഹമുണ്ട്.പരസ്പര വിശ്വാസമുണ്ട്.’കേൾക്കാൻ ഇമ്പമുള്ള നുണ കഥ’ വായിക്കാനും ഏറെ ഇമ്പം.

അപമാനം കൊണ്ട് തല താഴ്ന്ന് പോയ ഒരു പെൺകുട്ടിയുടെ കഥ “പൊലാറ്റ്ച്ചി പൊട്ടി”.പൊട്ടിയുടെ മകൾക്കും അമ്മയ്ക്കും പേരില്ലത്രേ.ജീവിക്കാൻ അവകാശമില്ലത്രേ.

സഹപാഠികളും അധ്യാപകരും ബന്ധുക്കളും ഒരു പോലെ നരകമാക്കുന്ന ആ പൊട്ടിയുടെ മകൾക്ക് നീരുറവ പോലെ ഷംനാദ് ന്റെ സ്നേഹമുണ്ട്.കരുതലുണ്ട്.അതാണ് ആ ജീവിതത്തിൽ എനിക്കുള്ള പ്രതീക്ഷയും.

 

ഇതൊരു ദ്വീപാണ്.സങ്കടദ്വീപ്.നിറയെ കഥകൾ മുത്തും പവിഴവും പോലെ വാരി എടുക്കാവുന്ന അത്ഭുതദ്വീപ്.

ഓരോ ജീവിതത്തിലും അടയാളപ്പെടുത്തിയ വരികൾ ഓരോ നിധിയാണ്.

ഇനിയും അസ്തമിക്കാത്ത പ്രതീക്ഷയാണ്.

നിസഹായതയും സ്നേഹവും കരുത്തും ഒക്കെയും ഓരോ കഥാപാത്രങ്ങളിലൂടെ കൊത്തി വച്ചിരിക്കുന്നു.

സ്ത്രീകളുടെ ഓരോ കാലത്തെയും ചിന്തകളെയും ബാല്യം -കൗമാരം -ആർത്തവം പ്രണയം -കല്യാണം-ഗർഭം- പി എം എസ് -വൈധവ്യം- വാർദ്ധക്യം -മരണം എന്നിങ്ങനെ ഓരോ തലത്തിലൂടെയും കഥാകാരി വരികളിൽ പറഞ്ഞു വച്ചിരിക്കുന്നു.

പെണ്ണുരുക്കങ്ങളിലൂടെ ഒരു സങ്കടക്കടൽ താണ്ടിയ അനുഭവമായിരുന്നു ഈ വരികൾ അവസാനിപ്പിച്ച് പുസ്തകം മടക്കുമ്പോൾ എനിക്ക് ഉണ്ടായത്.

ഒരു പർവം പോലെ പല പെൺ കടലുകളെ ദ്വീപിലൊളിപ്പിച്ച് നമുക്ക് തന്ന അമൽ ഫെർമിസ് എന്ന കഥാകാരി നമ്മുടെ “കൂട്ടക്ഷരങ്ങളിൽ” ഒരാൾ ആണല്ലോ.എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയും സുഹൃത്തും ആണല്ലോ.അതാണ് എന്റെ വലിയ സന്തോഷം.

ആദ്യമായി പുറത്തിറക്കുന്ന പുസ്തകം ആണെന്ന് കൂടി തോന്നാത്ത തരത്തിൽ ഒരു കഥാനുഭവം തന്ന കഥാകാരിക്ക് അഭിനന്ദനങ്ങൾ.

 

Post Views: 28
3
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

3 Comments

  1. Silvy Michael on September 26, 2023 5:34 PM

    .
    സങ്കടദ്വീപിൽപ്പോയി മുത്തുകൾ വാരിപ്പെറുക്കി വന്നൂ ല്ലേ.. ഇനി ഈ പുസ്തകം എങ്ങനെ വായിക്കാതിരിക്കും ❤️❤️❤️❤️

    Reply
  2. Sabira latheefi on September 25, 2023 9:19 PM

    മനോഹരമായ റിവ്യൂ.. വായിക്കാത്തവർ വായിച്ചു പോകും.

    Reply
    • Anju ranjima on September 26, 2023 5:04 PM

      താങ്ക്സ് 💜💜പുസ്തകം വായിക്കണേ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.