Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു ജീവന്റെ വില
കഥ

ഒരു ജീവന്റെ വില

By Ramzeena NasarOctober 1, 2023Updated:November 12, 202413 Comments5 Mins Read402 Views
Bookmark Now
Please login to bookmark Close

No account yet? Register

പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. ഒരേ കോളേജിൽ ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ അടുത്തടുത്തായിരുന്നു ഞങ്ങൾ. പോവുന്നതും വരുന്നതും. എന്തിനു എല്ലാ കുസൃതികൾക്കും തല്ലിനും വഴിക്കിനുമൊക്കെ ഒരുമിച്ചുണ്ടായിരുന്നവൾ. 

പഠിക്കാൻ മാത്രമല്ല, പഠ്യേതര  വിഷയങ്ങളിലും മിടുമിടുക്കിയായിരുന്നവൾ. ജന്മനാ പുഷ്ടിയുള്ള ശരീര പ്രകൃതിയായിരുന്നു അവൾക്ക് അതുകൊണ്ടു വയസ്സിനേക്കാൾ പ്രായം തോന്നിയിരുന്നു. സ്കൂൾ തലത്തിൽ തന്നെ അവൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങിയിരുന്നു. പൊതുവേ ഒരുപാട് സംസാരിക്കുന്ന സ്വഭാവക്കാരി ആയിരുന്നത് കൊണ്ട് തന്നെ കുഞ്ഞുനാൾ മുതൽ അവൾക്ക് ഒരുപാട് പഴിക്കേൽക്കേണ്ടി വന്നിരുന്നു. “നീ ഒരു പെൺകുട്ടിയാണെന്നും, നിന്റെ ശബ്ദം വീടിന്റെ ഉത്തരത്തിൽ കേൾക്കാൻ പാടില്ലെന്നും, നീ അന്യവീട്ടിൽ പോവേണ്ടവളാണെന്നും. അടുക്കള പണിയൊക്കെ പഠിച്ചു വെച്ചില്ലേൽ വീട്ടിൽ അമ്മയെ വളർത്തു ദോഷം പറയുമെന്നൊക്കെ”. കുഞ്ഞുനാൾ മുതലേ കേട്ടു വളർന്നതുകൊണ്ടു വിവാഹം അവൾക്കൊരു പേടിസ്വപ്നമായിരുന്നു. 

നമ്മുടെ നാട്ടിലെ ദുഷ്ചിന്തകളിൽ ഒന്നാണല്ലോ പെൺകുട്ടികൾ കല്യാണപ്രായം കഴിഞ്ഞു വീട്ടിലിരിക്കാൻ പാടില്ല എന്നത്‌. 

അവൾ എന്തോ വലിയ തെറ്റുകാരിയാണെന്നും സ്വഭാവ ദൂഷ്യമുള്ളവളാണെന്നും സമൂഹവും ജനങ്ങളും വിലയിടും. അത്യാവശ്യം പേരെടുത്ത തറവാട്ടുകാരായിരുന്നു അവളുടേത്. അച്ഛനും സമൂഹത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനമൊക്കെ ഉള്ള ആളായതുകൊണ്ട് തന്നെ ആളുകളുടെ ചോദ്യം ഭയന്ന് അവളെ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരുന്നു. സ്വന്തം അച്ഛന്റെ അഭിമാനവും നിസ്സഹായത നിറഞ്ഞ അമ്മയുടെ മുഖവും അവളെ തളർത്തി. അങ്ങനെ വിവാഹമെന്ന പേടിസ്വപ്നം അവളിൽ യാഥാർഥ്യമായി. 

വളരെ ഗംഭീരമായിരുന്നു വിവാഹ ചടങ്ങുകൾ. ആവശ്യത്തിലധികം സ്വർണ്ണവും പണവും കാറുമൊക്കെ സ്ത്രീധനമായി കൊടുത്തായിരുന്നു ആ കല്യാണം. വിവാഹത്തിന്റെ ആദ്യനാളുകളിൽ അതീവ സന്തോഷവതിയായിരുന്നു അവൾ. പഠനം കല്യാണത്തിന് ശേഷവും തുടർന്നിരുന്നു. ഭർത്താവുമൊന്നിച്ചുള്ള വരവും പോക്കും എല്ലാമായി വളരെ ഉത്സാഹവതിയായി കാണാൻ കഴിഞ്ഞപ്പോൾ ഞാനും ഒരുപാട്‌ സന്തോഷിച്ചു. പക്ഷെ ആ സന്തോഷത്തിനു ആയുസ്സ് കുറവായിരുന്നു. 

ഒരു ദിവസം കോളേജിൽ വന്നു എന്നെ കെട്ടിപ്പിടിച്ചു നിർത്താതെ കരയുന്ന അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. പണിപ്പെട്ടു കണ്ണു തുടച്ചു കോളേജ്‌ ക്യാന്റീനിൽ കൊണ്ട് പോയി കാര്യം അന്വേഷിച്ചപ്പോഴും ഒന്നും പറയാനാവാതെ വാവിട്ടു കരയുന്ന അവളെയാണ് ഞാൻ കണ്ടത്. ഒന്നിച്ചു കളിച്ചു ചിരിച്ചു നടന്ന അവളെ ആ അവസ്ഥയിൽ കണ്ടപ്പോൾ ഞാനും ഒരുപാട്‌ സങ്കടപ്പെട്ടു. 

അവൾ ഭയന്നിരുന്നത് പോലെ തന്നെ സംഭവിച്ചു. അവൾ ജീവിച്ച സാഹചര്യത്തിന്റെ നേർവിപരീതം ആയിരുന്നു ആ വീട്. അപ്പോൾ ഇത്രയും ദിവസം അവൾ കാണിച്ച സന്തോഷം ? അതൊരു അഭിനയമായിരുന്നു. ആ വീട്ടിൽ അവൾക്ക് ഏക ആശ്വാസമായിരുന്നത് അവളുടെ ഭർത്താവായിരുന്നു. പക്ഷെ അയാൾ ഒരു പ്രവാസിയായത് കൊണ്ട് അവധി കഴിഞ്ഞു തിരിച്ചു പോവേണ്ടി വന്നു. പിന്നെ അവിടെ ഉള്ളവരുടെ പെരുമാറ്റം അവൾക്ക് ഒരിക്കലും സഹിക്കാൻ കഴിയുന്നതായിരുന്നില്ല. 

പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന അവളെ വലിയ ചങ്ങലകളാൽ ബന്ധനത്തിലാക്കിയ അവസ്ഥ. ഒരുപാട്‌ സംസാരിച്ചും കളിച്ചുചിരിച്ച അവൾ പെട്ടന്ന് മൗനിയായി. 

കൊടുത്ത സ്ത്രീധനം പോരാതെ വീട്ടിൽപോയി ഇനിയും വാങ്ങിവരാൻ പറഞ്ഞു ബുദ്ധിമുട്ടിക്കുന്ന അമ്മായിഅമ്മ, അവളുടെ അച്ഛന്റെ കഴിവിനേക്കാൾ അധികം സ്ത്രീധനം കൊടുത്തു കെട്ടിച്ചയച്ചത്, ഇനിയും അതും പറഞ്ഞു വീട്ടിൽ പോവാൻ പാടില്ല എന്നവൾ ഉറച്ചപ്പിച്ചിരുന്നു. എല്ലാം ഉള്ളിലൊതുക്കി മാനസിക സമ്മർദ്ദം അവളുടെ ശരീരത്തെയും ബാധിക്കാൻ തുടങ്ങി. പൊതുവെ അസുഖങ്ങൾ എത്തിനോക്കാത്ത അവളെ അസുഖങ്ങൾ വിടാതെ പിൻതുടർന്നു. അങ്ങനെ ഭർതൃ വീട്ടുകാർ അവൾക്ക് അസുഖക്കാരിയെന്ന പേരും സമ്മാനിച്ചു. മാനസികമായി ഒരിക്കലും ഒത്തുപോവാൻ പറ്റാത്ത ആ വീട്ടിൽ കടിച്ചമർത്തി നിൽക്കുകയായിരുന്നവൾ. സ്വന്തം വീട്ടിലേക്കു വരുന്ന ദിവസങ്ങളെണ്ണി കലണ്ടറിൽ മനസ്സുകൊണ്ട് വരച്ചിടുമായിരുന്നു. ആ വീട്ടിൽ അവൾക്ക് സംസാരിക്കാൻ വിഷയം ഇല്ലായിരുന്നു എന്നിട്ടും സംസാരിക്കാത്തതിന്റെ പേരിൽ പഴികേൾക്കേണ്ടി വന്നു. വിവാഹം കഴിഞ്ഞാൽ പെൺകുട്ടികളുടെ വികാരങ്ങൾക്കും വിചാരങ്ങൾക്കും സ്ഥാനമില്ല പോലും. അവൾക്കൊന്നു സങ്കടപ്പെടാൻ പോലും അവകാശമില്ലായിരുന്നു. ഒരിക്കലും സന്തോഷമില്ലാത്ത അവൾ യാന്ത്രികമായി മറ്റാർക്കോ വേണ്ടി ചിരി അഭിനയിച്ചു. ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യമായിരുന്നു അവൾക്കത്. വിഷമിച്ചിരുന്ന മുഖം കണ്ടാൽ നാട്ടുകാർ പറയുംപോലും. സ്വന്തം വീട്ടുകാരുടെ സമാധാനത്തെക്കാൾ നാട്ടുകാരുടെ പറച്ചിൽകേൾക്കുന്നതിൽ ആയിരുന്നു ആ വീട്ടിൽ പ്രസക്തി. 

ഒന്നും സ്വന്തം അച്ഛനെയും അമ്മയെയും അറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കി സഹിച്ചു കാരണം അവൾക്ക് താഴെ രണ്ടു അനിയത്തിമാരുണ്ട് അവരുടെ ഭാവിയോർത് എല്ലാം സഹിച്ചു. മാനസിക സമ്മർദ്ദംകൊണ്ട് അവൾക്ക് ഇടക്കിടക്ക് പാനിക് അറ്റാക്ക്‌ വരെ വന്നുതുടങ്ങി. അത് കൊണ്ട് തന്നെ കോളേജ് പഠനവും നിർത്തിവെച്ചു അതോടെ പഠനവും പാതി വഴിയിലായി അവളുടെ. 

അങ്ങനെ നാളുകൾ കഴിഞ്ഞു പോകവേ അവൾക്ക് ഭർത്താവിന്റെ അടുത്തേക്ക് സന്ദർശനവിസയിൽ പോകാൻ ഒരവസരം കിട്ടി. അതിനെ ചൊല്ലി ഭർതൃവീട്ടിൽ വലിയ വിപ്ലവം തന്നെ ഉണ്ടായി. പക്ഷെ സാരമില്ല കുറച്ചു നാൾ ആശ്വാസം ഉണ്ടാവുമല്ലോ എന്നോർത്തു അവൾ അതെല്ലാം സഹിച്ചും ക്ഷമിച്ചും നിന്നു. അപ്പോഴതാ അമ്മായമ്മയുടെ ഒരു ഡിമാൻഡ് അവൾ ഗൾഫിൽ പോവാൻ സമ്മതിക്കണമെങ്കിൽ അവളുടെ പത്തു പവൻ സ്വർണ്ണം അവർക്കു സ്വന്തമായി കൊടുക്കണമെന്ന്. സ്വർണ്ണതേക്കാൾ സമാധാനമാണല്ലോ വലുത്‌ അതുകൊണ്ട് തന്നെ അവൾക്ക് തരില്ലെന്ന് പറയാൻ കഴിഞ്ഞില്ല. പക്ഷെ അതവളുടെ ജീവിതത്തിന്റെ മറ്റൊരു ദുരന്തത്തിലേക്കുള്ള കാൽവെപ്പാണെന്ന് അവളറിഞ്ഞിരുന്നില്ല. 

അങ്ങനെ ഗൾഫിലെത്തി ജീവിതം ആരംഭിച്ചപ്പോൾ ഭർത്താവിന്റെ അമ്മയുടെ അടുത്ത ആവിശ്യം വന്നു. അവളുടെ വീട്ടിൽനിന്നും 4 ലക്ഷംരൂപ അവളുടെ അച്ഛൻ ഭർത്താവിന്റെ അമ്മയുടെ കയ്യിൽ കൊടുന്നുകൊടുക്കണമെന്ന്. എങ്കിൽമാത്രമേ അവളെ ഗൾഫിൽ നിൽക്കാൻ അനുവദിക്കൂയെന്ന്. അന്നുവരെ താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വീട്ടിലറിയിക്കാതെ നിന്നിട്ട് എങ്ങനെ അച്ഛനോട് ഇതു പറയും? ഭർത്താവിന് സ്നേഹമുണ്ടെങ്കിലും അമ്മയുടെ വാക്കിനു എതിരെ പറയാനും പ്രവർത്തിക്കാനും ഭയവും. 

ഈ കാരണത്തിന്റെ പേരിൽ അധികം പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന അവർക്കിടയിലും മുറുമുറുപ്പ് തുടങ്ങി. പൈസക്കായി നിരന്തരം ശല്യം ചെയ്യുന്ന അമ്മായിഅമ്മ, അവരോട് മറുത്തൊന്നും പറയാതെ എല്ലാം കേട്ടുനിൽക്കുന്ന ഭർത്താവ്, ഈ കാര്യങ്ങളൊന്നും സ്വന്തം വീട്ടിലറിയിക്കാൻ പറ്റാതെ അവളും. 

ഭർത്താവിന് സ്നേഹമുണ്ടെങ്കിലും സ്വന്തമായൊരു  അഭിപ്രായം ഇല്ലാത്തവനായതുകൊണ്ട് അതുമവൾക്ക് സഹിക്കാൻ പറ്റാതെയായി. 

ഭർത്താവിന്റെ അമ്മയുടെ നിരന്തരമുള്ള പൈസയുടെ ആവശ്യം കൂടി വന്നപ്പോൾ അവൾ ഭർത്താവിനോട് കയർത്തു സംസാരിച്ചു. 

ഇനി താൻ അയാൾക്കൊപ്പം ജീവിക്കണമെങ്കിൽ അയാളുടെ അമ്മയോട് നാലു ലക്ഷം രൂപ തരാൻ കഴിയില്ലെന്ന് തുറന്ന് പറയണമെന്ന്, പക്ഷെ അയാൾക്ക് സ്വന്തം അമ്മയോട് ഇല്ല എന്ന് പറയാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു, മാത്രമല്ല അവളുടെ അച്ഛനോട് നാല്‌ ലക്ഷം രൂപ അയാളുടെ അമ്മയുടെകയ്യിൽ കൊടുക്കണമെന്ന് അയാൾ കർശന സ്വരത്തിൽ പറയുകയും ചെയ്തു. എന്നാലേ ഇനിഅയാളോടൊപ്പം മുന്നോട്ടുള്ള ജീവിതം സാധ്യമാകു എന്ന അന്തിമ സ്വരവും. 

തന്റെ ജീവന് കേവലം നാല്‌ ലക്ഷം രൂപ വില കല്പിച്ച അയാളോട് അവൾക്ക് പുച്ഛവും വെറുപ്പും തോന്നി. 

ഒടുവിൽ അവൾ അയാളറിയാതെ ആ വീട്ടിൽ നിന്നും ഇറങ്ങി ഇനിയൊരു തിരിച്ചു വരിവില്ല എന്നുറപ്പിച്ചു തന്നെ. അടുത്ത് തന്നെ അവളുടെ ഒരു ബന്ധുവീടുണ്ടായിരുന്നു, അവിടെക്കായിരുന്നു അവളിറങ്ങി വന്നത്. പിന്നീട് വിവരങ്ങളെല്ലാം നാട്ടിൽ അച്ഛനെ അറിയിക്കാതെ വേറെ ഒരു വഴിയും അവൾക്കില്ലായിരുന്നു. നാട്ടിൽനിന്നും അവളുടെ അച്ഛൻ പൈസ കൊടുക്കാൻ തയ്യാറാണെങ്കിലും തന്റെ അഭിമാനം സമ്മതിക്കാത്തത്കൊണ്ടും വെറും നാല്‌ ലക്ഷത്തിനു തന്റെ ജീവന് വിലയിട്ട അയാളോടൊപ്പം ജീവിക്കാൻ അവൾ തയ്യാറല്ലായിരുന്നു. ബന്ധുവിന്റെ സഹായത്തോടെ നാട്ടിലേക്കു ടിക്കറ്റ് എടുത്തു അവൾ സ്വന്തം വീട്ടിൽ തിരിച്ചു വന്നു. അപ്പോഴാണ് അവൾ അനുഭവിച്ച കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കഥ വീട്ടുകാർ അറിഞ്ഞത്. ഇനി അങ്ങനെ ഒരു ഭർത്താവിനെ തന്റെ മകൾക്ക് വേണ്ടെന്ന് ആ അച്ഛൻ തീരുമാനമെടുത്തെങ്കിലും കൂനിന്മേൽ കുരു പോലെ മറ്റൊരു സത്യം അറിഞ്ഞത്. അവൾ ഗർഭിണി ആണെന്ന്. ഈ വാർത്തയറിഞ്ഞപ്പോൾ സന്തോഷത്തിനു പകരം കടുത്ത ദുഃഖം ആയിരുന്നു ആ വീട്ടിൽ. 

ഒടുവിൽ അൽപ്പം താഴ്ന്നു കൊടുക്കാൻ അച്ഛനും അമ്മയും നിർബന്ധിച്ചു. ഇല്ലേൽ അച്ഛൻ ജീവിച്ചിരിക്കേ അച്ഛനില്ലാത്ത കുട്ടിയായി വളരേണ്ടി വരുമെന്നോർത്ത് അവൾ ഭർത്താവിന്റെ അമ്മയെ വിളിച്ചു താൻ ഗർഭിണിയാണെന്ന കാര്യം അറിയിച്ചു. പക്ഷെ ഈ വാർത്തയറിഞ്ഞ അമ്മായമ്മയുടെ പ്രതികരണം ഒരു സ്ത്രീക്കും സഹിക്കാൻ പറ്റാത്തതായിരുന്നു. ആ കുഞ്ഞ് തന്റെ മകന്റെ അല്ലെന്നും അതിനെ നശിപ്പിച്ച്‌ പറഞ്ഞ പൈസയും കൊണ്ട് വന്നാൽ സ്വീകരിക്കാം എന്നും. 

വിവരം അറിയിച്ച ഭർത്താവിനും അമ്മ പറഞ്ഞ അഭിപ്രായമല്ലാതെ മറ്റൊരു അഭിപ്രായവും ഇല്ലായിരുന്നു. 

തന്റെ ജീവന് വിലയിട്ടത് അവൾക്ക് സഹിക്കാവുന്നതായിരുന്നു, പക്ഷെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ പിതൃത്വം സംശയിച്ചത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒന്നും അറിയാത്ത ആ കുഞ്ഞിനെ നശിപ്പിച്ച് തനിക്കൊരു ജീവിതം വേണ്ടന്ന് അവൾ മനസ്സിലുറപ്പിച്ചു. അച്ഛനില്ലാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഒരമ്മയുടെ അവസ്ഥ, നാട്ടുകാരുടെ ചോദ്യം, അനിയത്തിമാരുടെ ഭാവി എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമുണ്ടാക്കി അവൾ ഈ ഭൂമിയിലെ ജീവിതം സ്വയം അവസാനിപ്പിച്ചു… 

ഇല്ല എന്ന ഒരു വാക്ക് അവളുടെ ഭർത്താവ് തന്റെ അമ്മയോട് കർശനമായി പറഞ്ഞിരുന്നെങ്കിൽ ഇന്നവൾ നമ്മോടൊപ്പം ഉണ്ടാകാവുമായിരുന്നില്ലേ?

ഇന്നും നമുക്കിടയിൽ ഇത്‌ പോലെ ജീവിക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട്. സംസാരിക്കാൻ കഴിവുണ്ടായിട്ടും മനപ്പൂർവ്വം വായ അടക്കാൻ വിധിക്കപ്പെട്ടവർ, സ്വന്തം കലാവാസനകളും മറ്റു അനേകം കഴിവുകളും പുറത്തു കാണിക്കാൻ ഭയക്കുന്നവർ, എന്തിന് സ്വന്തം വ്യക്തി സ്വാതന്ത്ര്യം പോലും പണയം വെച്ച് ജീവിക്കാൻ വിധിക്കപ്പെട്ടവർ. ഒരുപാട്‌ വിദ്യാഭ്യാസമുണ്ടായിട്ടും പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാതെ ഉരുകി ഒതുങ്ങിക്കഴിയുന്ന ഒരുപാട്‌ പെൺകുട്ടികൾ, ഓരോ വീടിന്റെയും ഇരുണ്ടറകളിൽ ഇന്നും ജീവിച്ചിരിപ്പുണ്ട്. 

ഇനിയൊരു ആത്മഹത്യ വാർത്തയും കേൾക്കാതിരിക്കാൻ വേണ്ടി പെൺകുട്ടികളെ പ്രതികരിക്കാൻ പഠിപ്പിക്കു. ഭർതൃവീട്ടിൽ അടങ്ങി ഒതുങ്ങി കഴിയാൻ ഉപദേശിക്കുന്നതിനു പകരം നിനക്ക് എന്ത് പ്രശ്നം ഉണ്ടായാലും ഈ വാതിലുകൾ എന്നും തുറന്നിരിക്കുമെന്ന ഒരു ആത്മധൈര്യമാണ് മാതാപിതാക്കൾ പകർന്നു നൽകേണ്ടത്. 

അവളെ ശബ്ദമുയർത്തി പ്രതികരിക്കാൻ പഠിപ്പിക്കു. അപ്പോൾ അവൾ പ്രതികരിച്ചിരിക്കും. ഇല്ല /എനിക്ക് പറ്റില്ല എന്ന വാക്ക് പറയാൻ അവളെ പറഞ്ഞു പഠിപ്പിക്കു. 

അവളാണ് ജന്മജന്മാന്തരങ്ങൾക്ക് ജീവൻ നൽകേണ്ടവൾ. 

റംസീന നാസർ

#ഇല്ല /പറ്റില്ല
#എന്റെ രജന

Post Views: 44
6
Ramzeena Nasar

13 Comments

  1. anjuranjima on November 20, 2024 7:12 PM

    യാഥാർഥ്യങ്ങളുടെ നേർ കാഴ്ചകൾ!

    Reply
    • റംസീനനാസർ ramseena on November 20, 2024 8:38 PM

      അതെ അഞ്ചു 🥰🥰🥰🙏🙏🥺🥺🥺

      Reply
    • Shreeja R on May 28, 2025 10:24 AM

      ഓരോ ജീവിതങ്ങൾ 🙏

      Reply
  2. Nishiba M on November 20, 2024 4:51 PM

    നോവുകൾ

    Reply
    • റംസീനനാസർ ramseena on November 20, 2024 8:36 PM

      അതേ കുറേ നോവുകളുള്ള ജീവിതങ്ങൾ നന്ദി nishibaa 🥰🥰

      Reply
    • Shreeja R on November 20, 2024 8:48 PM

      👌❤️

      Reply
  3. shybi shaju on November 20, 2024 1:02 PM

    ഇന്നും ഇതൊക്കെ നടക്കുന്നുണ്ടല്ലോ എന്ന നടുക്കത്തോടെയാണ് വായിച്ച് തീർത്തത്

    Reply
    • റംസീനനാസർ ramseena on November 20, 2024 1:16 PM

      സത്യം 🥰🥰

      Reply
  4. Nafs nafs on November 1, 2023 1:20 PM

    🥰🥰🥰

    Reply
  5. Sreeja Ajith on October 31, 2023 6:44 PM

    നട്ടെല്ലില്ലാത്ത ഒരുവൻ. അയാളെ ചുമക്കേണ്ടി വരുന്ന പെണ്ണിന്റെ ദുർഗതി. 👌👌

    Reply
  6. Sunandha Mahesh on October 31, 2023 2:09 PM

    നട്ടെല്ലില്ലാത്ത ആണുങ്ങളുടെ ഭാര്യയായി തീരേണ്ടിവന്നാൽ അതൊരു നരകമാണ്..

    Good 👍

    Reply
  7. Sabira latheefi on October 1, 2023 3:47 PM

    🥰🥰

    Reply
  8. Vimitha on October 1, 2023 3:46 PM

    ഇങ്ങനെ എത്രയെത്ര ജീവിതങ്ങൾ, ജീവനുകൾ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.