Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » റിയാലിറ്റി ഷോ
കഥ

റിയാലിറ്റി ഷോ

By JAYASANKAR PAZHAYA VARIYAMOctober 1, 2023Updated:October 25, 20231 Comment4 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

റിയാലിറ്റി ഷോകളും റിയൽഅല്ലാത്ത ഷോകളും ചാനലുകളിൽ കൊടികുത്തി വാഴുന്ന കാലത്താണ് നമ്മുടെ കഥാനായികയ്ക്ക് പാട്ടുപാടുന്ന ഒരു ഷോയിൽ പങ്കെടുക്കണം എന്ന് ആശയുദിച്ചത്. സ്ഥലകാലമുഖന്യായങ്ങളെല്ലാം ഒരു സ്ഥലത്തു സംഗമിച്ച ഒരു ശുഭമുഹൂർത്തത്തിൽ അവൾ ഇത് അച്ഛൻ വിക്രമൻ നായരെ വിനയപുരസ്സരം ബോധ്യപ്പെടുത്തി. നായർ ആലോചിച്ചു. ‘മകൾ ഒരുവിധം നന്നായിപാടും. എന്നുമാത്രമല്ല, എന്റെ ചെറുപ്പത്തിൽ നാടകത്തിൽ അഭിനയിക്കണം എന്നായിരുന്നു എന്റെ മോഹം. പക്ഷെ ജീവിതപ്രാരാബ്ധത്തിൽ അത് നടന്നില്ല. ഒരേയൊരു മകളാണ്. അവൾക്കു അങ്ങിനെയൊരു ആഗ്രഹമുണ്ടെങ്കിൽ അത് നടത്തിക്കൊടുക്കണം.’
തനി ഗ്രാമീണന്റെ നിഷ്കളങ്കമനസ്സുള്ള വിക്രമൻനായർ കുടിയും മടിയുമില്ലാത്ത ഒരു സാധാരണ കർഷകനായിരുന്നു. കുടുംബസ്നേഹിയായ അദ്ദേഹം നേരെ വാ നേരെ പോ സിദ്ധാന്തം പിന്തുടർന്നിരുന്നു.
അങ്ങിനെയാണ് ശ്രുതി തെറ്റാതെ ഒരുവിധംപാടുന്ന ശ്രുതിയും അച്ഛൻ വിക്രമൻ നായരും റിയാലിറ്റി ഷോയുടെ ഓഡിഷനിൽ എത്തിയത്. ജഡ്ജിമാർ ഐകകണ്ഠമായിത്തന്നെ അവളെ തെരെഞ്ഞെടുത്തു. ഷോയുടെ ഷൂട്ടിങ്ങിനെക്കുറിച്ചും അതിനുവേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും ഒക്കെ അതിന്റെ അണിയറപ്രവർത്തകർ വിശദമായി പറഞ്ഞുകൊടുത്തു.
ആദ്യ എപ്പിസോഡ് ഷൂട്ടിങ്ങും ടെലികാസ്റ്റും കഴിഞ്ഞു. ശ്രുതിയ്ക്കു ജഡ്ജിമാരിൽ നിന്നും നല്ല കമന്റ്സും കാണികളിൽ നിന്നും നല്ല എസ്എംഎസ്സും ലഭിച്ചു. അതോടുകൂടിത്തന്നെ സ്വന്തം നാട്ടിലും കോളേജിലും അവൾ ഒരു സ്റ്റാറായി മാറി. രണ്ടും മൂന്നും എപ്പിസോഡ് കഴിഞ്ഞു, ആദ്യത്തെ എലിമിനേഷൻ റൗണ്ടും അനായാസം ചാടിക്കടന്നു.
രണ്ടും മൂന്നും എലിമിനേഷൻ റൗണ്ടും അവൾ സെർജി ബൂബ്ക, പോൾവോട്ടു ചാടി കടന്നപോലെ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് കടന്നു. ജഡ്ജിമാർക്ക് അവളോടുള്ള ബഹുമാനവും പ്രേക്ഷകർക്ക് അവളോടുള്ള സ്നേഹവും തിരയടിച്ചുയർന്നു.
മൂന്നാമത്തെ എലിമിനേഷനും കഴിഞ്ഞു അടുത്ത എപ്പിസോഡ് ഷൂട്ട് ചെയ്യാൻ ശ്രുതിയും വിക്രമൻനായരും എത്തി. അപ്പോഴാണ് പ്രൊഡ്യൂസർ, നായരെ സ്വന്തം ക്യാബിനിലേയ്ക്ക് വിളിപ്പിച്ചത്.
ക്യാബിനിലെത്തിയ നായരെ പ്രൊഡ്യൂസർ അയാളുടെ മേശയ്ക്കു മുന്നിലിട്ട കസേരയിൽ ഇരിയ്ക്കാൻ ക്ഷണിച്ചു. ഒരു പുഞ്ചിരിയോടെ സംഭാഷണം തുടങ്ങി:
‘മോളിപ്പോൾ കോണ്ടെസ്റ്റന്റ്‌സിൽ നമ്പർ വൺ ആണ്. She is a very talented artist. ടാലന്റഡ് ആയ ഒരു കൊച്ചിന്റെ അച്ഛനും വളരെ ടാലന്റഡ് ആയിരിയ്ക്കുമല്ലോ? ചേട്ടൻ എങ്ങിനെ പാടുമോ?’
വിക്രമൻനായർ പരുങ്ങി: ‘ഇല്ല ഞാൻ നാടകത്തിലൊക്കെ ചെറുതായി അഭിനയിച്ചിട്ടുണ്ട്.’
‘നന്നായി.’ പ്രൊഡ്യൂസർ തുടർന്നു: ‘ചേട്ടാ, ഈ പ്രായത്തിൽ ചേട്ടൻ ഇനി ഒരു മമ്മൂട്ടിയോ മോഹൻലാലോ, ഞാൻ ഒരു മുകേഷ് അംബാനിയോ ആകാൻ പോകുന്നില്ല. പക്ഷെ നമുക്ക് ചെയ്യാൻ കഴിയുന്ന, നമ്മൾ ചെയ്യേണ്ട ഒരു കാര്യമുണ്ട്.’
നായർ ആകാംക്ഷയോടെ പ്രൊഡ്യൂസറുടെ മുഖത്തേയ്ക്കു നോക്കി.
‘നമ്മുടെ മക്കളുടെ സ്വപ്നം സഫലമാകാൻ അവരെ സഹായിയ്ക്കുക എന്നുള്ളതാണ്.’
ഞാൻ എന്താണ്ചെയ്യേണ്ടത് എന്ന ഭാവത്തിൽ വിക്രമൻനായർ പ്രൊഡ്യൂസറെ നോക്കി.
‘ഞാൻ അതാണ് പറഞ്ഞുവരുന്നത്.’ പ്രൊഡ്യൂസർ ഒന്ന് നിർത്തി തുടർന്നു: ‘ചേട്ടന്റെ മകൾ നമ്മുടെ ഈ റിയാലിറ്റി ഷോയിലൂടെ കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, മലയാളികൾ ലോകത്തിന്റെ എവിടെയൊക്കെ ഉണ്ടോ, അവിടെയൊക്കെ പ്രശസ്തയായി. വളരെ നല്ലത്. ഇനിയും ഒരുപാട് ഉയരങ്ങൾ ആ കൊച്ചു കീഴടക്കട്ടെ. ശ്രുതിയുടെ ഈ വിജയത്തിന്റെ ഒരവകാശി ഈ ഷോ ആണെന്ന് ചേട്ടൻ സമ്മതിയ്ക്കുന്നല്ലോ?’
‘ഉവ്വ്’ വിക്രമൻ നായർ കൈകൾ കൂപ്പി.
‘ഞങ്ങൾക്കിവിടെ ചെറിയ ചില മാമൂലുകളുണ്ട്. ചേട്ടനും മനസ്സിലായല്ലോ ഇത്തരം ഒരു ഷോ നടത്താൻ എത്ര പണച്ചെലവുണ്ടെന്നു? അപ്പോൾ ഒരു രണ്ടു ലക്ഷം രൂപ ചേട്ടൻ ഈ ഷോയുടെ ഭാഗമായിട്ട് ഞങ്ങൾക്ക് തരണം. ക്യാഷായിട്ടു മതി.’
വിക്രമൻ നായർ അമ്പരപ്പോടെ പ്രൊഡ്യൂസറെ നോക്കി. പ്രൊഡ്യൂസർ തുടർന്നു: ‘ചേട്ടാ ക്യാഷ് ഇല്ലെങ്കിൽ ഒരു മൂന്ന് ലക്ഷം രൂപയുടെ ബോണ്ട് സൈൻ ചെയ്തു തന്നാൽ മതി. ഒരു കണ്ടിഷൻ: ഞങ്ങളുടെ മുൻ‌കൂർ അനുവാദം കൂടാതെ ഇനിമുതൽ ശ്രുതി ഒരു ഷോയിലും പങ്കെടുക്കില്ല. ശ്രുതി ഏതെങ്കിലും ഷോയിൽ പങ്കെടുക്കുകയോ ഏതെങ്കിലും ആൽബത്തിലോ സിനിമയിലോ പാടുകയോ ആണെങ്കിൽ അതിന്റെ പ്രതിഫലം ഞങ്ങൾക്കുള്ളതായിരിയ്ക്കും. പ്രതിഫലത്തിന്റെ നെഗോഷിയേഷനും ഞങ്ങൾ ആണ് ചെയ്യുക.’
നായർ സങ്കടവും ദ്വേഷ്യവും വന്നു പ്രൊഡ്യൂസറെ നോക്കി: “ചുരുക്കത്തിൽ അവളുടെ കഴുത്തിൽ നിങ്ങൾ തുടലിട്ടു കൊണ്ടുപോകും. അല്ലെ?’
പ്രൊഡ്യൂസർ ശബ്ദമുണ്ടാക്കിക്കൊണ്ടു ചിരിച്ചു: ‘അങ്ങിനെ പറയാതെ ചേട്ടാ. നമ്മുടെ ചാനലിലെ ഷോകളിൽ ശ്രുതി പാടും. സാറ്റലൈറ്റ് റൈറ്സ് നമ്മൾ എടുക്കുന്ന മൂവിസിലും ശ്രുതിയെകൊണ്ടു പാടിപ്പിയ്ക്കുമല്ലോ. ചേട്ടാ, നാളത്തെ ലതാ
 മങ്കേഷ്കറും പി സുശീലയും കെ എസ് ചിത്രയും ഒക്കെ ആവാനുള്ള കഴിവ് അവൾക്കുണ്ട്. നമ്മൾ അവസരം കൊടുക്കുകയെ വേണ്ടൂ.’
വിക്രമൻ നായർ അതൃപ്തിയോടെ പ്രൊഡ്യൂസറെ നോക്കി:’ ഞാനെന്തിന് നിങ്ങൾക്കു പണം തരണം. അവൾ ഇപ്പോൾ കോണ്ടെസ്റ്റിൽ ഒന്നാമതാണ്. ജഡ്ജിമാരിൽ നിന്നും ഏറ്റവും കൂടുതൽ മാർക്‌സും കാണികളിൽ നിന്ന് ഏറ്റവും കൂടുതൽ എസ്എംസും അവൾക്കാണ്. പിന്നെന്തു വേണം?’
 പ്രൊഡ്യൂസർ ചിരിച്ചു: ‘ചേട്ടാ, ജഡ്ജിമാരുടെ തീരുമാനം ആരാണ് എടുക്കുന്നത്? ഈ ഞാൻ. ജഡ്ജിമാരിലെ ഗായകൻ നാലുവർഷമായി ഒരു സിനിമയിൽ പാടിയിട്ട്. രണ്ടു വർഷമായി ഒരു ഭക്തിഗാനആൽബം പോലും ഇറക്കിയിട്ടില്ല പുള്ളി. പിന്നെ സംഗീത സംവിധായകൻ. അയാൾ ഒരു റെക്കോർഡിങ് സ്റ്റുഡിയോ കണ്ടിട്ട് കൊല്ലം ഏഴായി. ഗായിക മലയാളത്തിൽ ഒരു പാട്ടുപാടിയിട്ടു കാലം മറന്നു. അവരെ വല്ല തമിഴിലോ തെലുങ്കിലോ കോറസ് പാടാൻ വിളിയ്ക്കാറുണ്ട് എന്ന് മാത്രം. ഇവരുടെയൊക്കെ വീട്ടിൽ റേഷൻ വാങ്ങുന്നത് ഞാൻ കൊടുക്കുന്ന കാശ് കൊണ്ടാണ്.’
‘എസ് എം എസ്സിൽ ശ്രുതിയാണല്ലോ ഏറ്റവും മുന്നിൽ’ വിക്രമൻ നായർ വാദിച്ചു. പ്രൊഡ്യൂസർ ചിരിച്ചു. മേശപ്പുറത്തു വച്ചിരുന്ന മഞ്ഞബോൾ എടുത്തു വിരലുകൾക്കിടയിൽ കറക്കി കൊണ്ടിരുന്നു. ‘അത് ഏറ്റവും പിന്നിലാക്കാനും എനിയ്ക്കറിയാം.’
പ്രൊഡ്യൂസർ വീണ്ടും അനുനയത്തിന്റെ ഭാഷയിലേയ്ക്ക് വന്നു. ‘ചേട്ടാ, ശ്രുതി ഇനിയും ഒരുപാടു ഉയരത്തിലേയ്ക്ക് പോകേണ്ടവളാണ്. അവളെ ഒന്ന് പ്രൊമോട്ടു ചെയ്യാൻ നമുക്കൊരു അവാർഡ് സംഘടിപ്പിയ്ക്കാം. യുവപ്രതിഭാപുരസ്‌കാരം എന്നപേരിൽ. അതിനുള്ള സെറ്റപ്പ് ഒക്കെ നമ്മുടെ കയ്യിലുണ്ട്. റേറ്റ് ഒരൽപ്പം കൂടി കൂടും എന്നു മാത്രം…’ പ്രൊഡ്യൂസർ പ്രതീക്ഷയോടെ നായരെ നോക്കി.
‘എന്നാൽ ഞാൻ നിങ്ങൾക്കു ഒരു രൂപ പോലും തരാൻ ഉദ്ദേശിയ്ക്കുന്നില്ല. നായർ തുടർന്നു: ‘അങ്ങിനെ കാശ് കൊടുത്തു അവൾ വലിയ ഗായികയൊന്നും ആകേണ്ട. അവൾക്കു കഴിവുണ്ട്, അവസരങ്ങൾ വന്നുകൊള്ളും’
‘ഇത് നിങ്ങളുടെ അവസാന വാക്കാണോ?’
‘അതെ’
മാറ്റമില്ല? ഒന്ന് കൂടി ആലോചിച്ചോ..’
‘ഇനി ആലോചിയ്ക്കാൻ ഒന്നുമില്ല’. നായർ ഉറപ്പിച്ചു പറഞ്ഞു.
‘ഒരേയൊരു മോളാണ് എന്നല്ലേ പറഞ്ഞത്.’ പ്രൊഡ്യൂസർ തുടർന്നു: ‘അവളെ ഞങ്ങൾ ശരിയാക്കിക്കൊള്ളാം.’
ഇടി മിന്നിയതും വെട്ടിയതും ഒരുമിച്ചായിരുന്നു. പ്രൊഡ്യൂസർ മുഖം പൊത്തി. ‘ഇനി തല്ലരുത് ചേട്ടാ…’ പ്രൊഡ്യൂസർ കരഞ്ഞു. അയാൾ മേശപ്പുറത്തുനിന്നു ടിഷ്യുപേപ്പർ എടുത്ത്ചിരിതുടച്ചു. ചോര! വല്ലാത്ത വേദന. പല്ലു മൂന്നെണ്ണമെങ്കിലും ഇളകിയിട്ടുണ്ടാകും .
വിക്രമൻ നായർ അല്പം ശാന്തനായി. ‘ ഇത് കൈക്കോട്ടും പിക്കാക്സും മടവാളും പിടിയ്ക്കുന്ന കൈയ്യാ. തഴമ്പുണ്ട്. മോനല്പം വേദനിയ്ക്കും. മനസ്സിലായോ? പിന്നെ ഉടുത്ത മുണ്ടു മടക്കി ചുറ്റി പറഞ്ഞു: ‘ഇങ്ങനെ ലക്ഷങ്ങളെല്ലാം അലമാരിയിലും കിടക്കുന്ന കട്ടിലിനടിയിലും പൂഴ്ത്തിവച്ചോ. അവസാനം ഒരു രാത്രി ഒരു അശരീരി കേൾക്കാം. മേരെ പ്യാരാ ദേശ് വാസിയോം എന്ന്. പിറ്റേദിവസം ഈ നോട്ടു കെട്ടുകളെല്ലാം ഗട്ടറിലൂടെ ഒലിച്ചു പോകും.’
വിക്രമൻ നായർ ക്യാബിനു പുറത്തിറങ്ങി. മകൾ ശ്രുതി അവിടെ കാത്തുനിന്നിരുന്നു.
‘വാ മോളെ നമുക്ക് പോകാം.’ അവർ വിശാലമായ ആകാശത്തിനു താഴെ നടന്നു നീങ്ങി.
– പി. വി. ജയശങ്കർ
Post Views: 45
1
JAYASANKAR PAZHAYA VARIYAM

I am based at Mumbai interested in reading everything and writing short stories.

1 Comment

  1. Sunandha Mahesh on October 30, 2023 11:39 AM

    ഇതാണ് ഇന്നത്തെ ലോകം.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.