Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മക്കാലങ്ങൾ
അനുഭവം ഓർമ്മകൾ പാരന്റിങ്

അമ്മക്കാലങ്ങൾ

By SHAMNA N MOctober 3, 2023Updated:October 4, 20236 Comments3 Mins Read294 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യമായി എഴുതിയ പി.എസ്.സി പരീക്ഷയുടെ റിസൾട്ട്‌ വരുമ്പോൾ ഞാൻ പ്രസവിച്ച് കിടപ്പാണ്.

നോക്കുമ്പോൾ നവജാത ശിശുവിന്റെ ഉമ്മ ലിസ്റ്റിലുണ്ട്.

വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ചയായിരുന്നു, എച്ച്.എസ്.എസ്.ടി പരീക്ഷ.

ബി.എഡ് ന് പഠിക്കുന്ന സമയത്ത് തന്നെ സെറ്റ് കിട്ടിയത് കൊണ്ട് അപ്ലൈ ചെയ്തിട്ടതാണ്.

അടുക്കളയിൽ പലവിധ പാചക പരീക്ഷണങ്ങളിൽ മുഴുകിയ നവവധു ഒരുവിധം പരീക്ഷ എഴുതി വന്നുവെന്നേ ഉണ്ടായിരുന്നുള്ളൂ.

ലിസ്റ്റിൽ നമ്പർ വന്നതോടെ ഉള്ളിൽ വീണ്ടും പ്രതീക്ഷയുടെ നാമ്പുകൾ മുളച്ചു.

സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇന്റർവ്യൂവും പി.എസ്.സി യുടെ പട്ടത്തുള്ള മെയിൻ ഓഫീസിൽ വെച്ചാണ്.

മൂന്നുമാസം തികയാത്ത കുഞ്ഞിനേയും കൊണ്ട് പോകുക തന്നെ!

അങ്ങനെ കെട്ട്യോനും കെട്ട്യോളും കുഞ്ഞും തിരുവനന്തപുരത്തിന് വെച്ച് പിടിച്ചു.

രാവിലെ ഒൻപത് മണിക്ക് എത്താൻ പാകത്തിലാണ് യാത്ര.

കെട്ട്യോൻ വെയിറ്റ്റിങ് ലിസ്റ്റിലാണ്.

ആകെ കിട്ടിയ വിൻഡോ സീറ്റ് ബെർത്ത്‌ ആക്കി മോനെയും കൊണ്ട് കിടന്നു.

കോഴിക്കോട് പിന്നിട്ടപ്പോൾ കുറേ നാടോടി സ്ത്രീകൾ കയറി.

പച്ച, ചുവപ്പ്,വയലറ്റ് തുടങ്ങിയ നിറങ്ങളിലുള്ള ചേല ചുറ്റി തല നിറയെ കനകാംബരാപ്പൂക്കളും കൈ നിറയെ കുപ്പിവളകളും അണിഞ്ഞ ആ സ്ത്രീകൾ കലപിലെ സംസാരിച്ച് തുടങ്ങിയപ്പോൾ എനിക്ക് പിന്നെ കണ്ണടയ്ക്കാൻ തോന്നിയില്ല.

ഉള്ളിൽ ഭയത്തിന്റെ നനുത്ത വേരുകൾ പടർന്നു കയറുന്നത് പോലെ.

കുടുംബത്തിൽ മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ ഒരു നാടോടി സ്ത്രീ കടത്തിക്കൊണ്ട് പോകുവാൻ ശ്രമിച്ചു പിടികൂടിയ ചരിത്രമുണ്ട്.

അത് ഓർമ വന്നതോടെ ഞാൻ കണ്ണ് തുറന്ന് പിടിച്ചു തന്നെ കിടന്നു.

ഉറങ്ങിപ്പോയാൽ കുഞ്ഞിനേയും എടുത്ത് അവർ ഏതേലും സ്റ്റേഷനിൽ ഇറങ്ങിപ്പോയാലോ എന്ന് ഞാൻ ഭീതിപ്പെട്ടു.

കെട്ട്യോൻ ഏതോ ബർത്തിൽ പോയി കിടന്ന് അഗാധ നിദ്രയിൽ ആണ്ടു.

അത് പിന്നെ കുഞ്ഞുങ്ങൾ അമ്മമാരുടെ മാത്രം ബാധ്യതയാണല്ലോ!

പലതരം ആധികളും ആവലാതികളും പ്രകൃതി അമ്മമാർക്ക് മാത്രമയങ്ങു നീക്കിവെച്ചിരിക്കുകയാണ്!!!

കുഞ്ഞ് ഇടക്കിടെ ഉണർന്നു കരയും

ഞാൻ പാലൂട്ടും

പിന്നെ ഉറക്കമാകും

അപ്പോഴും എനിക്ക് ഉറങ്ങാൻ തോന്നില്ല.

കുഞ്ഞുറങ്ങുമ്പോൾ ഉറങ്ങിക്കൂടെ എന്ന് ഒരു സ്ത്രീ തിരക്കിയതും ഞാൻ വേവലാതിയോടെ മോനെ ചേർത്തു പിടിച്ച് ‘ഇല്ലില്ല ‘എന്ന് നിഷേധം പ്രകടിപ്പിച്ചു.

ചുരുക്കത്തിൽ ഞാൻ ഒരു പോള കണ്ണടയ്ക്കാതെ കുഞ്ഞിനെ നോക്കിയിരുന്നു നേരം വെളുപ്പിച്ചുവെന്ന് പറയാം!

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സമീപത്ത് കണ്ട ഹോട്ടലിൽ കയറി മുറിയെടുത്തു കുളിച്ച് സാരി ചുറ്റി വെളിയിൽ ഇറങ്ങിയപ്പോൾ ‘ഏതോ പ്രേതസിനിമയിലെ നായികയെപ്പോലെ’ ഉണ്ട് കാണാനെന്ന് കെട്ട്യോൻ കളിയാക്കി.

രാത്രി മുഴുക്കെ ഉറക്കമിളച്ച എന്റെ കണ്ണുകൾ ചുവന്നു കലങ്ങി കുഴിഞ്ഞു കിടന്നു.

‘ദുഷ്ടൻ’ എന്ന് ഞാൻ ഉള്ളിൽ മാത്രം കലമ്പി ചിറികോട്ടി!

വല്ലവിധേനയും സാരിഞൊറികൾ നേരെയാക്കിക്കൊണ്ട് കുഞ്ഞിനേം തൂക്കി ഇന്റർവ്യൂന് ചെന്ന് കയറിയപ്പോൾ ആദ്യം സെർട്ടിഫിക്കറ്റ് പരിശോധനയാണ് നടക്കുക എന്ന് മനസ്സിലാക്കി.

കാറികരയുന്ന കുഞ്ഞിനേയും കൊണ്ട് കെട്ട്യോൻ വെളിയിൽ നിന്നു.

മുമ്പിലിരുന്ന ഓഫീസർമാർ നോക്കുമ്പോൾ നോട്ടിഫിക്കേഷൻ വന്ന സമയത്ത് ഞാൻ ബി.എഡ് പാസായിട്ടില്ല.

എന്റെ ബി.എഡ് റിസൾട്ട്‌ വന്നത് പിന്നേം ആറുമാസം കഴിഞ്ഞാണ്.

ബി.എഡ് ഇല്ലാത്തവരുടെ അഭാവത്തിൽ സെറ്റ് ഉള്ളവരെയും പരിഗണിക്കും എന്ന് വിജ്ഞാപനത്തിൽ വയ്ക്കുന്നത് വെറും നേരംപോക്കാണെന്ന് മനസ്സിലായി!

എന്റെ നെഞ്ച് കലങ്ങി.

അന്ന് കേരളത്തിൽ ആകെ മൂന്നോ നാലോ പേര് മാത്രം സെറ്റ് പാസ്സായിക്കൊണ്ടിരുന്ന കാലമാണ്. അതിൽ ഉൾപ്പെട്ടു എന്ന അഹന്ത ക്ഷണനേരം കൊണ്ട് വീണുടഞ്ഞു.

ഇനി കുട്ടീനേം പെട്ടീനേം എടുത്തു തിരിച്ചു പോകുക തന്നെ!

കണ്ണ് നീറുന്നു.

“ഒഹ്… വെറുതെ കുറേ ക്യാഷ് കളഞ്ഞ്…” കെട്ട്യോൻ പിറുപിറുക്കുന്നു.

പിന്നേയ്… ഫസ്റ്റ് ക്ലാസ്സ്‌ എ.സിയിൽ ആണല്ലോ വന്നത്.

ഞാൻ ഉള്ളിൽ കെറുവിച്ചു.

ഞാൻ അഴിഞ്ഞു തൂങ്ങുന്ന സാരിയും പാൽ നിറഞ്ഞു നോവുന്ന നെഞ്ചിൽ അളിപ്പിടിച്ച് കരയുന്ന കുഞ്ഞിനേം കൊണ്ട് പി.എസ്.സി ഓഫീസിന് വെളിയിലിറങ്ങി.

എന്റെ കണ്ണുകളിൽ നീർത്തുള്ളികൾ ഉരുണ്ടുകൂടിക്കിടന്നു.

ഞാൻ തിരിച്ചു വരും…

അടുത്ത കോളേജ് ലക്‌ചർന്റെ അഭിമുഖത്തിന്.

ഞാൻ ശപഥം ചെയ്തു

അന്ന് പ്രസ്തുത പോസ്റ്റിലേക്ക് വിജ്ഞാപനം വന്നിട്ടൊന്നുമില്ല.

പക്ഷേ മനസ്സ് മുറിഞ്ഞു നീറിയെടുത്ത പ്രതിജ്ഞയാണ്‌.

തിരിച്ചു നടക്കുവാൻ കാലിന് കരുത്തുകിട്ടുവാൻ അത്രയെങ്കിലും കൂടിയേ തീരൂ!

കെട്ട്യോൻ ഞങ്ങൾക്ക് മുമ്പേ നടന്ന് ഒരു മൈൽ താണ്ടിക്കഴിഞ്ഞു.

വെറുതെ സമയവും കാശും കൊണ്ട് പോയി കളഞ്ഞതിലുള്ള ഈറയാണ്.

പെട്ടെന്ന് മഴ കോരിച്ചൊരിഞ്ഞു.

കുടയെടുത്തിരുന്നില്ല.

നിറഞ്ഞൊഴുകുന്ന മിഴികളോടെ കുഞ്ഞിനെ നെഞ്ചോടടുക്കി പിടിച്ച് സർട്ടിഫിക്കറ്റ് വെച്ച ഫയൽ കുഞ്ഞിന്റെ മീതെ കുടയായി നിവർത്തി ഞാൻ നടന്നു.

ദൂരയാത്രയായത് കൊണ്ടോ എന്തോ കുഞ്ഞിന് വയറിളകിത്തുടങ്ങിയിരുന്നു.

എന്റെ കയ്യിലൂടെ ചൂടുള്ള മഞ്ഞവെള്ളവും മഴത്തുള്ളികളും ചാലിട്ടൊഴുകി……

വർഷങ്ങൾക്ക് ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഫസ്റ്റ് ക്ലാസ്സ്‌ എ.സി ടിക്കറ്റിൽ വന്നിറങ്ങി, റോയൽ പ്ലാസയിൽ മുറിയെടുത്ത് കോളേജ് ലക്ചറുടെ ഇന്റർവ്യൂവിൽ പങ്കെടുത്ത് മികച്ച പെർഫോമൻസ് കാഴ്ച വെച്ച് മടങ്ങിയത് ചരിത്രം. നാലുവയസ്സുകാരൻ അന്ന് മുഴുക്കെ ഉപ്പയുടെ കയ്യിൽ തന്നെയായിരുന്നുവെന്ന് വെറുതെ ഓർക്കുന്നു!

Post Views: 45
8
SHAMNA N M

ഓർമകളുടെ കാവൽക്കാരി

6 Comments

  1. Nishiba M on October 15, 2024 4:31 PM

    നിശ്ചയദാർഢ്യത്തിന്റെ തിളക്കം..

    Reply
  2. Deepika Ajith on May 12, 2024 10:51 PM

    ❤️

    Reply
  3. Divya Sreekumar on October 7, 2023 4:43 PM

    ആശിച്ചത് നേടിയല്ലോ❤️💐💐❤️

    Reply
  4. Nishiba M on October 7, 2023 3:44 PM

    കാലം നൽകിയ കരുത്ത്. നന്നായി എഴുതി

    Reply
  5. Shreeja R on October 7, 2023 2:33 PM

    മധുരപ്രതികാരം 👌

    Reply
  6. Sabira latheefi on October 3, 2023 1:01 PM

    💐💐💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.