Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 6
തുടർക്കഥ / സീരീസ് ത്രില്ലർ

ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 6

By ദേവദാസ്October 11, 2023Updated:November 3, 20235 Comments6 Mins Read235 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻ അദ്ധ്യായങ്ങൾ: അധ്യായം 1, അദ്ധ്യയം 2, അദ്ധ്യായം 3, അദ്ധ്യായം 4, അദ്ധ്യായം 5

അദ്ധ്യായം 6

“ഡോ. ഉമ ഗണപതിയല്ലേ സർജൻ?”, ഡോ.കൃഷ്ണ ചോദിച്ചു.
“ഷി ഈസ് ഔട്ട് ഓഫ് സ്റ്റേഷൻ. അസിസ്റ്റൻ്റ് പോലീസ് സർജൻ കുമാറാണ് അറ്റൻഡ് ചെയ്തത്.”, ഇൻസ്പെക്ടർ പ്രതിവചിച്ചു.
“ഡിഡ് യു മീറ്റ് ഹിം?”
“ഉം. മറ്റെന്തെങ്കിലും രീതിയിൽ കൊല നടന്നതിൻ്റെ ഫിസിയോളജിക്കൽ ട്രേസസ് ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്.”
“ഓക്കെ. എനി അദർ ഫൈൻഡിങ്ങ്സ്?”
“യെസ്. മരണത്തിനു മുൻപ് സെക്സ് നടന്നിട്ടുണ്ട്.”
“ഫോഴ്സ്ഡ്?”
“അതിൻ്റെ ലക്ഷണങ്ങളില്ല. കോൺസെൻഷ്വൽ എന്നു കരുതാം.”
“ഓക്കെ. ബൈ ദ വേ, 104 ൽ നിന്നു കിട്ടിയ സിറിഞ്ചിൻ്റെ കെമിക്കൽ എക്സാമിനേഷൻ എന്തായി? ”
“അയച്ചിട്ടുണ്ട്. മൈറ്റ് ടേക്ക് ടൈം.”
“ഓകെ ദെൻ.”, ഡോ. കൃഷ്ണ സംഭാഷണം അവസാനിപ്പിച്ചു. അദ്ദേഹത്തിന് നിരാശ തോന്നി.

* * * * *
“അയാൾ മനഃപൂർവം ബൈക്ക് ഇടിപ്പിക്കുകയായിരുന്നു എന്ന് സിസ്റ്റർക്ക് ഉറപ്പാണോ?”
സിസ്റ്റർ ജയശ്രീയോട് ഫോണിൽ സംസാരിക്കുകയായിരുന്നു, ഡോ. കൃഷ്ണ. ആദ്യമവർ പ്രതികരിക്കാൻ വിസമ്മതിച്ചു. ഡോ. പ്രവീണിൻ്റെ സുഹൃത്താണ്, അദ്ദേഹം പറഞ്ഞിട്ടാണ് എന്നാക്കെ നുണ പറഞ്ഞപ്പോഴാണ് അവർ സംസാരിച്ചത്.

”അതേ സർ.”, ഫോണിൽ ജയശ്രീയുടെ ശബ്ദം മുഴങ്ങി: “മൊബൈലടിച്ചപ്പോൾ ഞാൻ സ്കൂട്ടറൊതുക്കി, കാളെടുക്കുകയായിരുന്നു. അപ്പഴാ പിറകിൽ നിന്നു വന്ന ബൈക്ക് സ്കൂട്ടറിൽ ഇടിച്ചത്.”
“അയാൾ നിറുത്തിയില്ലേ?”
“ഇല്ല. തലയിൽ നിന്ന് ഹെൽമറ്റ് പൊക്കി തിരിഞ്ഞു നോക്കിയിട്ട് ഓടിച്ചു പോയി.”
“വണ്ടിയുടെ നമ്പർ?”
‘ശ്രദ്ധിച്ചില്ല സർ.”, ഒന്നു നിറുത്തിയിട്ട് സിസ്റ്റർ തുടർന്നു: “സർ, അതൊരു പുതിയ തരം ബൈക്കായിരുന്നു. ഉയർന്ന ഹാൻഡിലുമൊക്കെ ആയിട്ട്.”
“സിസ്റ്ററെ ആരാണ് ആശുപത്രിയിൽ എത്തിച്ചത്?”
“അതാണ് സാർ ഭാഗ്യം. മെറ്റിൽഡ സിസ്റ്റർ അപ്പോൾ അതു വഴി വന്നു. സിസ്റ്റർ അവർ വന്ന ഓട്ടോയിൽ തന്നെ എന്നെ ആശുപത്രിയിൽ എത്തിച്ചു. പകരം നൈറ്റ് എടുക്കാമെന്നും സമ്മതിച്ചു.”

ഡോ. കൃഷ്ണ സിസ്റ്റർക്ക് നന്ദി പറഞ്ഞ് ഫോൺ ഡിസ്കണക്ട് ചെയ്തു. ഒരു കാര്യം പെട്ടെന്ന് അദ്ദേഹത്തിന്റെ ഓർമ്മയിൽ വന്നു. മെറ്റിൽഡയുടെ ബാഗിൽ നിന്നു കിട്ടിയ ഇടപ്പള്ളി പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിലെ സ്ലിപ് ആയിരുന്നു അത്. ആശുപത്രിയിൽ രാത്രി ചെലവഴിക്കാൻ മെറ്റിൽഡ കണ്ടു പിടിച്ച വഴിയാണ് ആക്സിഡൻ്റ് എന്നദ്ദേഹം ഊഹിച്ചു.

* * * * *
അന്ന് ഡോ. വർമ്മ വൈകിയാണ് പ്രാതലിനിരുന്നത്. പെട്ടെന്ന് മൊബൈൽ ശബ്ദിച്ചു. ഇൻസ്പെക്ടർ ചന്തുനാഥായിരുന്നു ലൈനിൽ.
അഭിവാദ്യപ്രത്യഭിവാദ്യങ്ങൾക്കു ശേഷം ഇൻസ്പെക്ടർ ചോദിച്ചു : “കാൻ യൂ കം റ്റു ദ പോലീസ് കമ്പ്യൂട്ടർ സെന്റർ?”
“ഇൻ നോ ടൈം.”
അദ്ദേഹം പെട്ടെന്ന് തയ്യാറായി.

ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോൾ ഡോ. കൃഷ്ണയുടെ കാർ പോലീസ് കമ്പ്യൂട്ടർ സെന്ററിന്റെ ഗേറ്റ് കടന്നു. പാർക്കിംഗ് ഏരിയയിൽ വാഹനം നിറുത്തിയ ശേഷം അദ്ദേഹം സെന്ററിനകത്തേക്ക് നടന്നു. ഇൻസ്പെക്ടർ ചന്തുനാഥ് റെസെപ്ഷനിൽ തന്നെയുണ്ടായിരുന്നു.

“ടെൽ മീ ഇൻസ്പെക്ടർ.”, പടിക്കെട്ടു കയറുന്നതിനിടയിൽ ഡോ. കൃഷ്ണ പറഞ്ഞു. അദ്ദേഹത്തിൻ്റെ സ്വരത്തിൽ ആകാംക്ഷ പ്രകടമായിരുന്നു.
“കീർത്തി ഓപ്റ്റിക്കൽസിലെ സിസിടിവി ഫൂട്ടേജ് റെഡിയാണ്. ഞങ്ങളുടെ ഐ ടി എക്സ്പെർട്ട് അത് എൻഹാൻസ് ചെയ്തു ക്ലാരിറ്റി വരുത്തി.”,
“ദെൻ ലെറ്റ് അസ് സീ ഇറ്റ്.”

അടുത്ത പത്തു മിനിറ്റ് അവർ രണ്ടു പേരും വീഡിയോ ക്ലിപ്പിംഗുകൾ ശ്രദ്ധയോടെ കണ്ടു. ഡോ.പവിത്രയുടെ വിവരണം ഓർമ്മയുള്ളതിനാൽ, ഡോ. തൻസീറിനെയും അയാളുടെ സഹായിയെയും തിരിച്ചറിയാൻ അവർക്ക് പ്രയാസമുണ്ടായില്ല. “ദോസ് ടു മാച്ച് വിത് ഡോ. പവിത്രാസ് ഡിസ്ക്രിപ്ഷൻ.” – ഡോ. കൃഷ്ണ ഇൻസ്പെക്ടറോടു പറഞ്ഞു. ആശുപത്രിക്ക് പിന്നിലെ വഴിയിൽ താൻ കണ്ട പ്രത്യേകതയുള്ള ഷൂ പാടുകൾ തൻസീറിൻ്റെതാണെന്ന് അദ്ദേഹം ഉറപ്പിച്ചു.

“സീ ദ വേ തൻസീർ സൈൻസ്. അയാൾ ഒരു ഇടങ്കയ്യനാണ്.”, തൻസീറിൻ്റെ വീഡിയോ ദൃശ്യം സൂക്ഷ്മമായി ശ്രദ്ധിച്ചു കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞു. ഡോ. കൃഷ്ണയും അതു ശ്രദ്ധിച്ചിരുന്നു. ഇൻസ്പെക്ടറുടെ നിർദ്ദേശ പ്രകാരം, ഒപ്റ്റിക്കൽസിലെ ടെക്നീഷ്യൻ പറഞ്ഞ സമയത്ത് കടയിൽ വന്നവരുടെ ഫോട്ടോകൾ സെന്ററിലെ ജീവനക്കാർ തയ്യാറാക്കി.

“ഇൻസ്പെക്ടർ, ഷാൽ വി സെന്റ് ദീസ് സ്റ്റിൽസ് ഫോർ ഐഡൻ്റിഫിക്കേഷൻ ആൻഡ് കൺഫർമേഷൻ?”
”ഷുവർ.”
ഇൻസ്പെക്ടർ ഉടനെ തന്നെ ഫോട്ടോകളും നിർദ്ദേശങ്ങളും അടങ്ങിയ മെസേജുകൾ ഡോ.പവിത്രയ്ക്കും കീർത്തി ഒപ്റ്റിക്കൽസ് ഉടമ സന്തോഷ് ലാലിനും അയച്ചു.

“വെൻ ദേ റിപ്ലൈ, പ്ലീസ് ലെറ്റ് മി നോ. ഐ ഹാവ് സംവൺ റ്റു മീറ്റ്.”, ഡോ. കൃഷ്ണ ഇൻസ്പെക്ടറോട് യാത്ര പറഞ്ഞിറങ്ങി.

ഡോ. കൃഷ്ണയുടെ കാർ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി ക്കഴിഞ്ഞപ്പോൾ, ഗേറ്റിന് എതിർവശത്തു നിന്നയാൾ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അദ്ദേഹത്തെ പിന്തുടർന്നു.

******
മെഡികെയർ ഹോസ്പിറ്റലിൻ്റെ മൂന്നാം നിലയിലെ സ്റ്റാഫ് വാർഡിലായിരുന്നു സിസ്റ്റർ ആശ. തലയിണയിൽ ചാരി ബെഡിൽ ഇരിക്കുകയായിരുന്നു അവർ. ഡോ. കൃഷ്ണയെ കണ്ടപ്പോൾ അവർ പുഞ്ചിരി തൂകി.

“ഹൗ ആർ യൂ നൗ?”, ഡോ.കൃഷ്ണ ചോദിച്ചു.
“കുഴപ്പമില്ല.”
“ആശാ”, അല്പം കഴിഞ്ഞപ്പോൾ ഡോ. കൃഷ്ണ ചോദിച്ചു: അന്നു രാത്രിയിൽ നടന്നത് ഓർമ്മയുണ്ടോ?”

പെട്ടെന്ന് ആശയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. ആ രാത്രിയുടെ ഓർമ്മ പോലും അവരെ ഭയപ്പെടുത്തുന്നതു പോലെ തോന്നി. ഒരു നിമിഷം കഴിഞ്ഞാണ് അവർ സംസാരിച്ചത്:
“സാർ പറഞ്ഞ പോലെ 105 പൂട്ടിയിട്ട് ഞാൻ തിരിച്ചു വരികയായിരുന്നു ഞാൻ. അപ്പോൾ 104 ൽ എന്തോ അനക്കം കേട്ടു. ഞാൻ ഡോറിലെ ഗ്ലാസിലൂടെ അകത്തേക്ക് നോക്കി. ആരോ അകത്തുണ്ടെന്ന് മനസ്സിലായപ്പോഴാ ഞാൻ സാറിനെ വിളിക്കാൻ ഓടിയത്. അപ്പോഴേക്കും പിന്നീന്ന് തലയ്ക്ക് അടി വീണു.”
അത്രയും പറഞ്ഞപ്പോഴേക്കും അവർ വിയർക്കുന്നുണ്ടായിരുന്നു.
“ആളെ സിസ്റ്റർ കണ്ടോ?”, അല്പം കാത്ത ശേഷം ഡോ.കൃഷ്ണ ചോദിച്ചു.
“ഇല്ല. പക്ഷേ, അവർ രണ്ടു പേരുണ്ടായിരുന്നു. അൺ കോൺഷ്യസ് ആവുന്നതിന് മുമ്പ് അവരെ ഞാൻ നിഴൽ പോലെ കണ്ടു.”

ആശയോട് നന്ദി പറഞ്ഞ് ഡോ.കൃഷ്ണ വാർഡിനു പുറത്തേക്ക് നടന്നു. ആ രണ്ടു പേർ തന്നെയാവണം താഴെ വച്ച് എന്നെ ആക്രമിച്ചത്.- അദ്ദേഹം സ്വയം പറഞ്ഞു കൊണ്ട് ലിഫ്റ്റിൽ കയറി.

******

കാർ പാർക്കിംഗിന് ഏരിയയ്ക്ക് എതിരെ തന്നെയായിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറുടെ മുറി. ‘Dr. Nishad Koya, MBBS, PGDM’ എന്നെഴുതിയ ബോർഡിനു താഴെയുള്ള വാതിൽ പൂട്ടിക്കിടന്നു. ഡോ. കൃഷ്ണ ഫോണിൽ ഡോ. നിഷാദ് കോയയുടെ നമ്പർ ഡയൽ ചെയ്യുമ്പോഴേക്കും ഒരു കാർ വന്നു നിന്നു. അതിൽ നിന്നിറങ്ങിയ ആൾ അദ്ദേഹത്തിൻ്റെ അടുത്തേക്കു വന്നു.
“ഹലോ ഡോ. കൃഷ്ണ. ഞാൻ ഡോ.നിഷാദ്.”, അയാൾ സ്വയം പരിചയപ്പെടുത്തി: “നമുക്ക് അകത്തേക്കിരിക്കാം.”
അയാൾ മുറി തുറന്ന് അകത്തേക്കു കയറി. പിന്നാലെ ഡോ.കൃഷ്ണയും.

“താങ്കൾ ഡോ. പ്രവീണിനെ കാണാൻ വന്ന ദിവസം ഞാൻ ലീവായിരുന്നു.”, ഇരിക്കുന്നതിനിടയിൽ ഡോ. നിഷാദ് പറഞ്ഞു.
“മെറ്റിൽഡ കൊല്ലപ്പെട്ടതിൻ്റെ അടുത്ത ദിവസം, അല്ലേ? “, ഡോ.കൃഷ്ണയുടെ ചോദ്യം പെട്ടെന്നായിരുന്നു.
“അതെയതെ”, ഡോ.നിഷാദ് ഒന്നു പതറി: “ചില പേഴ്സണൽ എക്സിജൻസീസ്.”
“ഈസ് ഇറ്റ്?”
“ഉം… ഇഫ് യു ഡോണ്ട് മൈൻഡ്… ” ഡോ.കൃഷ്ണയുടെ മറുപടിക്കു കാക്കാതെ അയാൾ ഒരു സിഗരറ്റ് കൊളുത്തി. പിന്നെ ചോദിച്ചു:
“ടി, കോഫി?”
“നോ. താങ്ക്സ്… മെറ്റിൽഡയെ ഇടയ്ക്ക് സസ്പെൻഡ് ചെയ്യാൻ എന്താണ് കാരണം?”, ഡോ.കൃഷ്ണയുടെ സ്വരം ഗൗരവപൂർണ്ണമായിരുന്നു.
“ജോലിയിലെ വീഴ്ച തന്നെ.”
“മീൻസ്?”
“ഡോ. രവിചന്ദ്രൻ, ഐ മീൻ, ഡോ. പ്രവീണിൻ്റെ ഫാദർ ചികിത്സയിലായിരുന്നപ്പോൾ മെറ്റിൽഡയായിരുന്നു എക്സ്ക്ലൂസീവ് നഴ്സിംഗ് സപ്പോർട്ട്. ഡോക്ടർക്കും അത് കംഫർട്ടബിൾ ആയിരുന്നു.അവർ പണ്ടേ കൊളീഗ്സ് ആയിരുന്നല്ലോ.”
“എന്തായിരുന്നു രവിചന്ദ്രൻ്റെ അസുഖം?”
“കാൻസറായിരുന്നു. വെരി അഡ്വാൻസ്ഡ് സ്റ്റേജ്.”, ഒന്നു നിറുത്തിയിട്ട് നിഷാദ് തുടർന്നു: “ഒരു ദിവസം ഉച്ചയ്ക്ക് ഡോക്ടറുടെ കണ്ടീഷൻ വളരെ മോശമായി. ആ സമയത്ത് മെറ്റിൽഡ അവിടെയില്ലായിരുന്നു. ആരെയും പകരം ഏല്പിച്ചുമില്ല. മരണവെപ്രാളത്തിലാവണം ഡോക്ടർ നിലത്തു വീണു. ശബ്ദം കേട്ട് ജീവനക്കാർ ഓടി എത്തുമ്പോഴേക്കും, ഹി വാസ് ഡെഡ്.”
“ഓ…അൺഫോർചുനേറ്റ്.”
“യെസ്. ക്വൈറ്റ് അൺഫോർചുനേറ്റ്. ഞാൻ ജോയിൻ ചെയ്ത സമയത്താണ്. സൊ റിയലി ഷോക്കിംഗ് ഫോർ മി.”
“അതിനു മുൻപ് ഡോക്ടർ എവിടെയായിരുന്നു?”, ഡോ.കൃഷ്ണ പെട്ടെന്നു ചോദിച്ചു.
“ഓ… ഐ വാസ് ഇൻ ദ മിഡിൽ ഈസ്റ്റ്.. എബൗട്ട് ഫോർട്ടീൻ ഇയേഴ്സ്.”
“മിഡിൽ ഈസ്റ്റിൽ എവിടെ?”
“ഷാർജ. ഹംദാൻ ഹോസ്പിറ്റൽ.”
“വെൻ ഡിഡ് യു ജോയിൻ ഹിയർ?”
“മെയ് ലാസ്റ്റ്.”
”സസ്പെൻഡ് ചെയ്ത മെറ്റിൽഡയെ പിന്നെ തിരിച്ചെടുത്തു അല്ലേ?”
“അവർ പല തവണ ഡോ. പ്രവീണിനെ വന്നു കണ്ടെങ്കിലും അദ്ദേഹം സസ്പെൻഷൻ പിൻവലിച്ചില്ല. ജോസഫ് ഒരിക്കൽ ഭീഷണിപ്പെടുത്തിയതോടെ അദ്ദേഹത്തിനും വാശിയായി.”
“ജോസഫ്?”
“മെറ്റിൽഡയുടെ ഹസ്ബൻ്റ്.”, ഒന്നു നിറുത്തിയിട്ട് നിഷാദ് തുടർന്നു: “പിന്നെ അയാളുടെ അമ്മ വന്ന് കരഞ്ഞു കാലു പിടിച്ചപ്പോഴാ ഡോക്ടർ വഴങ്ങിയത്.”
താങ്ക് യൂ ഫോർ ദ ഇൻഫോ.”
എക്സിക്യൂട്ടീവ് ഓഫീസർക്ക് നന്ദി പറഞ്ഞ് ഡോ.കൃഷ്ണ മുറി വിട്ടിറങ്ങി. പിന്നിൽ എക്സിക്യൂട്ടീവ് ഓഫീസർ അസ്വസ്ഥനായിരുന്നു. ഡോ. കൃഷ്ണ അതു കാണാതിരുന്നില്ല.

ഡോ. കൃഷ്ണയുടെ കാർ ആശുപത്രി ഗേറ്റ് കടന്ന് മെയിൻ റോഡിലേക്ക് കയറി. ഉച്ച തിരിഞ്ഞ നേരമായതിനാൽ റോഡ് പൊതുവേ വിജനമായിരുന്നു. അല്പം കഴിഞ്ഞപ്പോൾ, ഒരാൾ തൻ്റെ കാറിനെ പിന്തുടരുന്നുണ്ടെന്ന് ഡോ. കൃഷ്ണയ്ക്ക് തോന്നി. കാറിന്റെ വേഗത്തിനനുസരിച്ച് പിന്തുടരുന്നയാളും വാഹനത്തിന്റെ വേഗം മാറ്റുന്നുണ്ടായിരുന്നു.

ഡോ. കൃഷ്ണ പെട്ടെന്ന് വണ്ടി റോഡിന്റെ ഓരം ചേർത്തു നിറുത്തി അയാളെ ശ്രദ്ധിച്ചു. അയാൾ ബൈക്ക് പെട്ടെന്നു നിറുത്തി. പിന്നെ സൈഡ് റോഡിലേക്ക് കയറി അപ്രത്യക്ഷനായി. അയാൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം അദ്ദേഹത്തിനു വ്യക്തമായില്ല. പക്ഷേ, വാഹനം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ആൾട്രേഷൻ വരുത്തിയ, ഉയർന്ന ഹാൻഡിൽ ബാറുള്ള ബൈക്കായിരുന്നു അത്.

ഡോ. കൃഷ്ണ കാർ വീണ്ടും മുന്നോട്ടെടുത്തു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ബൈക്ക് കാറിനു പിന്നിൽ പ്രത്യക്ഷമായി. അയാൾ തന്നെ പിന്തുടരുകയാണ് എന്ന് അദ്ദേഹം ഉറപ്പിച്ചു.

ഇരുവശത്തു നിന്നും വാഹനങ്ങളില്ലെന്നുറപ്പാക്കിയ ശേഷം, ഡോ. കൃഷ്ണ കാറിന്റെ വേഗത കുറച്ചു. പിന്നെ, പെട്ടെന്ന് കാർ വലത്തേക്ക് തിരിച്ച് റോഡിനു കുറുകേ നിറുത്തി. തികച്ചും അപ്രതീക്ഷിതമായ ആ നീക്കത്തിൽ, നിയന്ത്രണം വിട്ട ബൈക്ക് ടയറുകൾ റോഡിലുരച്ചു ശബ്ദമുണ്ടാക്കിക്കൊണ്ട് നിലത്തേക്ക് നിരങ്ങി വീണു.

ഡോ. കൃഷ്ണ കാറിൽ നിന്നിറങ്ങി. അപ്പോഴേക്കും യുവാവ് ബൈക്കുപേക്ഷിച്ച് ഓടിയിരുന്നു. അദ്ദേഹം അയാളെ പിന്തുടർന്നു. ഓടുന്നതിനിടയിൽ അദ്ദേഹം അരയിൽ നിന്ന് പിസ്റ്റലെടുത്തു.

പെട്ടെന്നാണത് സംഭവിച്ചത്. പിന്നിൽ നിന്നു പാഞ്ഞു വന്ന ഒരു ജീപ്പ് അയാളെ ഇടിച്ചു തെറിപ്പിച്ചു. ഉയർന്നുപൊങ്ങിയ യുവാവ് റോഡിൻ്റെ വലതുവശത്തെ കൾവെർട്ടിൽ തലയിടിച്ച്, തെറിച്ച് നിലംപതിച്ചു. തല തകർന്ന് ചോര ഹെൽമറ്റിനിടയിലൂടെ ചിതറിയൊഴുകി. ജീപ്പിൻ്റെ ഡ്രൈവർ വാഹനം നിറുത്താതെ തന്നെ തല പുറത്തേക്കിട്ടു നോക്കി. പിന്നെ വേഗത്തിൽ ഓടിച്ചു പോയി. ഡോ. കൃഷ്ണ ഓടി എത്തുമ്പോഴേക്കും യുവാവ് രക്തക്കളത്തിൽ പിടഞ്ഞ് നിശ്ചലനായിക്കഴിഞ്ഞിരുന്നു. അദ്ദേഹം യുവാവിൻ്റെ ഹെൽമറ്റെടുത്തു മാറ്റി.

ആളിനെ തിരിച്ചറിഞ്ഞ ഡോ.കൃഷ്ണ ഞെട്ടി പിറകോട്ടു മാറി. പെട്ടെന്ന് അദ്ദേഹത്തിന്റെ ഫോൺ ശബ്ദിച്ചു. ഇൻസ്പെക്ടർ ചന്തുനാഥായിരുന്നു ലൈനിൽ.

“ഡോ. പവിത്ര ഹാസ് ഐഡന്റിഫൈഡ് ഡോ. തൻസീർ ആന്റ് ഹിസ് ബൈ സ്റ്റാൻഡർ.”, ഇൻസ്പെക്ടറുടെ ശബ്ദം ഫോണിൽ മുഴങ്ങി.
“ബട്ട് വൺ ഓഫ് ദെം ഇസ് ഓൾറെഡി ഡെഡ്.”, ഡോ.കൃഷ്ണ നിരാശയോടെ പ്രതിവചിച്ചു.

അടുത്ത അദ്ധ്യായം

Thumbnail image designed by : ജോസ്മോൻ വാഴയിൽ

Post Views: 49
5
ദേവദാസ്

5 Comments

  1. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 7 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  2. Sabira latheefi on October 12, 2023 7:35 PM

    വെയ്റ്റിംഗ്… ഇന്ട്രെസ്റ്റിംഗ്

    Reply
  3. Sreeja Ajith on October 12, 2023 4:31 PM

    👌👌

    Reply
  4. ലിബിന on October 11, 2023 11:09 PM

    Good

    Reply
  5. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 5 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.