Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 7
തുടർക്കഥ / സീരീസ് ത്രില്ലർ

ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 7

By ദേവദാസ്October 13, 2023Updated:October 15, 20235 Comments7 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻ അദ്ധ്യായം:  അദ്ധ്യായം 6

അദ്ധ്യായം 7

“വാട്ട്?!”
ഇൻസ്പെക്ടർ ചന്തുനാഥിൻ്റെ സ്വരത്തിൽ ഞെട്ടൽ പ്രകടമായിരുന്നു.
“യെസ്, ഇൻസ്പെക്ടർ. തൻസീർ തറക്കണ്ടത്തിന്റെ ബൈസ്റ്റാന്റർ കൊല്ലപ്പെട്ടു.”
“ഹൗ?”
“ഹിറ്റ് ആൻഡ് റൺ. എ പ്ലാൻഡ് ആക്സിഡൻറ്.”, ഡോ. കൃഷ്ണ ഒന്നു നിറുത്തിയിട്ട് തുടർന്നു: “പ്ലീസ് സെൻഡ് യുവർ ടീം ടു ഡീൽ വിത് ദ സിറ്റ്വേഷൻ.”

സംഭാഷണം അവസാനിപ്പിച്ച് ഡോ. കൃഷ്ണ മൃതദേഹത്തിന്റെ അടുത്തേക്ക് ചെന്നു. ചുറ്റും ആളുകൾ കൂടിയിരുന്നു. അദ്ദേഹം മൃതദേഹം വിശദമായി പരിശോധിച്ചു. മൂക്കിലും ഇടതു ചെവിയിലും മുറിപ്പാടുകൾ കാണാമായിരുന്നു. ആശുപത്രിക്കു പിന്നിൽ വച്ച് തന്നെ ആക്രമിച്ചവരിൽ ഒരാൾ ഇയാളായിരിക്കാമെന്ന് അദ്ദേഹമൂഹിച്ചു.
വലതു ചെവിയിൽ ഒരു സ്റ്റീൽ കുരിശിന്റെ കമ്മലുണ്ടായിരുന്നു. മറു ചെവിയിലെ കമ്മലാണ് മെറ്റിൽഡയുടെ കൈയിൽ നിന്ന് താൻ കണ്ടെടുത്തതെന്ന് ഡോ. കൃഷ്ണയ്ക്ക് മനസ്സിലായി.

പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു മൊബൈൽ ഫോണും പഴ്സും ഡോ. കൃഷ്ണ കണ്ടെടുത്തു. പഴ്സിൽ കുറച്ചു പണമല്ലാതെ മറ്റു രേഖകളൊന്നുമുണ്ടായിരുന്നില്ല. ഫോണിലേക്കുള്ള വിളികൾ മിക്കതും ലാൻഡ് ലൈൻ നമ്പറുകളിൽ നിന്നായിരുന്നു. അദ്ദേഹം തന്റെ ഫോണിൽ ചില നമ്പറുകൾ ഡയൽ ചെയ്തു നോക്കിയെങ്കിലും പ്രതികരണങ്ങൾ ഇല്ലായിരുന്നു.

ഇൻസ്പെക്ടർ ചന്തുനാഥും സംഘവും സ്ഥലത്തെത്തിയപ്പോഴേക്കും ഡോ. കൃഷ്ണ പോകാൻ തുടങ്ങുകയായിരുന്നു.

“ഹൗ ഡിഡ് ദിസ് ഹാപ്പൻ?”, ഇൻസ്പെക്ടറുടെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞു.
ഡോ. കൃഷ്ണ കാര്യങ്ങൾ വിശദീകരിച്ചു.
“ഡിഡ് യു ഗെറ്റ് എനിതിങ് ടു ഐഡൻ്റിൈഫൈ ഹിം?”, ഒടുവിൽ ഇൻസ്പെക്ടർ ചോദിച്ചു.
“ഒന്നുമില്ല. മേ ബി ഹിസ് വെഹിക്കിൾ ആൻഡ് ഫോൺ വിൽ ഹെൽപ്.”

ഡോ.കൃഷ്ണ ഇൻസ്പെക്ടറോട് യാത്ര പറഞ്ഞു കാറിനടുത്തേക്കു നടന്നു.
* * * * *
ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷന് പിറകിലുള്ള റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു പോകുന്ന വഴിയിലെ, മെറ്റിൽഡയുടെ വീടിനു മുന്നിൽ നില്ക്കുകയായിരുന്നു ഡോ. കൃഷ്ണ. വീട്ടിൽ ആരുമുണ്ടായിരുന്നില്ല; പോർച്ചിൽ ഒരു പഴയ മോഡൽ കാറ് കിടപ്പുണ്ടായിരുന്നു; ഗേറ്റ് പുറത്തു നിന്ന് പൂട്ടിയിരുന്നു.

“അവിടാരുമില്ല സാറേ.”.
ശബ്ദം കേട്ട് ഡോ. കൃഷ്ണ തിരിഞ്ഞു നോക്കി. ഒരു വഴിപോക്കനായിരുന്നു. അയാൾ തുടർന്നു:
“ബോഡിയുമായി കെട്ടിയോനും അയാടമ്മേം നാഗർകോവിലേക്ക് പോയതാ.”
“നാഗർകോവിലോ?”
“ആ ചത്ത പെണ്ണിൻ്റെ കുടുംബവീട് അവിടെങ്ങാണ്ടാ.”
“എന്നു തിരിച്ചു വരും?”
“അറിയത്തില്ല. അവര് നാട്ടുകാരുമായി ഒരു സഹകരണവുമില്ലാരുന്നു. ശവം നാഗർകോവിലിൽ കൊണ്ടു പോണ കാര്യം തന്നെ ആംബുലൻസ് ഡ്രൈവറ് പറഞ്ഞതാ.”
“അവരുടെ ഭർത്താവ് എന്തു ചെയ്യുന്നു?”
“അയാള് ഒരു പണിക്കും പൊണത് കാണാറില്ല. വീട്ടിത്തന്നെ ചുരുണ്ട് കൂടിയിരിക്കും. അതിൻ്റെ പേരിൽ ആ പെണ്ണുമായി എന്നും വഴക്കാരുന്നു.”
“മെറ്റിൽഡ ആളെങ്ങനെ?”
“അവളൊരു ചാട്ടക്കാരിയാരുന്നു സാറേ. ചെല ദിവസങ്ങളി പാതിരാത്രിക്കൊക്കെയാ വീട്ടി വരുന്നത്. അന്നു നേരം വെളുക്കും വരെ ഒച്ചേം വിളിയുമാരിക്കും.”

ഡോ.കൃഷ്ണ ഒരു നിമിഷം ആലോചിച്ചിട്ട് ഫോണിൽ ചന്തുനാഥിൻ്റെ വിളിച്ചു: ” ഹലോ ഇൻസ്പെക്ടർ, ഐ നീഡ് എ ഹെൽപ്.”
******
“ഹലോ, ഡോ.കൃഷ്ണ.”
വോൾഗാ ബാറിലെ കൗണ്ടറിൽ വിസ്കി നുണഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഡോ.കൃഷ്ണ. അദ്ദേഹം തല തിരിച്ചു നോക്കി. അടുത്തേക്കു വന്ന ഡോ. പ്രവീൺ ചന്ദ്രൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു: “ഗുഡ് ഈവനിംഗ്.”,
“ഈവനിംഗ്”, ഡോ.കൃഷ്ണ പുഞ്ചിരിയോടെ പ്രത്യഭിവാദ്യം ചെയ്തു.
ഡോക്ടർ അടുത്ത സ്റ്റൂളിൽ ഇരിപ്പുറപ്പിച്ചു
“ഇന്ദ്രി, വൺ ഷോട്ട്.”, അടുത്തുവന്ന ബാർ ടെൻഡറോട് വിസ്കി ഓർഡർ ചെയ്തിട്ട് അദ്ദേഹം ഡോ.കൃഷ്ണയ്ക്ക് നേരേ തിരിഞ്ഞു: താങ്കൾ ഇവിടുത്തെ സ്ഥിരം കസ്റ്റമറ്റാണോ? ”
“എയ്. ഇടയ്ക്കൊക്കെ.”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ ചോദിച്ചു: ”ഫാദറിനു ക്യാൻസറായിരുന്നല്ലേ? ”
എങ്ങനെ അറിഞ്ഞു എന്ന ഭാവത്തിൽ ഡോക്ടർ അദ്ദേഹത്തെ നോക്കി.
“എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.”
“ഓ, ഓക്കെ. സി എ ഇസോഫാഗസ്.
“മീൻസ്?”
“അന്നനാളത്തിലെ ക്യാൻസർ. ഡയഗണോസിസ് വാസ് വെരി ലേറ്റ്. ഡിറ്റക്ടഡ് മെയ് ലാസ്റ്റ് ഇയർ. ഒരു വർഷത്തിനുള്ളിൽ…”
ഡോക്ടർ ഒരു നിമിഷം മൗനത്തിലായി. പിന്നെ ഗ്ലാസിലെ വിസ്കി മൊത്തത്തിൽ വിഴുങ്ങി. ഡോ. കൃഷ്ണ വറുത്ത കപ്പലണ്ടിയുടെ പ്ലേറ്റ് അദ്ദേഹത്തിൻ്റെ മുന്നിലേക്ക് നീക്കിവച്ചു: ”പ്ലീസ് ടേക്ക്.”
“നോ. താങ്ക്സ്.”
‘വൺ മോർ’ എന്ന് ടെൻഡറോട് നിർദ്ദേശിച്ചിട്ട് ഡോക്ടർ ഡോ.കൃഷ്ണയ്ക്കു നേരേ തിരിഞ്ഞു: “എന്തായി മെറ്റിൽഡയുടെ കേസ്?”
“നോട്ട് മച്ച് പ്രോഗ്രസ്.”
”തൻസീറിൻ്റെ എന്തെങ്കിലും വിവരം?”
“വെരി ലിറ്റിൽ.”
“മെറ്റിൽഡയുടെ സസ്പെൻഷൻ പിൻവലിക്കാൻ പാടില്ലായിരുന്നു.”, വിസ്കി സിപ്പ് ചെയ്തു കൊണ്ട് ഡോക്ടർ ആത്മഗതമെന്ന പോലെ പറഞ്ഞു.
“വൈ?”, ഡോ.കൃഷ്ണ ചോദിച്ചു.
“ദാറ്റ് ഒൺലി ക്രിയേറ്റഡ് ദിസ് മെസ്സ്.”, ഒന്നു നിറുത്തിയിട്ട് അദ്ദേഹം തുടർന്നു: ”ഹോസ്പിറ്റൽസ് റെപ്യുട്ടേഷൻ ഈസ് നൗ അറ്റ് സ്റ്റേക്ക്.”
“ഡോണ്ട് വറി. വി വിൽ നാബ് ദ കൾപ്രിറ്റ് സൂൺ.”, ഡോ.കൃഷ്ണ ഡോക്ടറുടെ പുറത്തു തട്ടി. തൻ്റെ ഗ്ലാസ് കാലിയാക്കി എഴുന്നേറ്റ് ഡോക്ടറോട് യാത്ര പറഞ്ഞ് അദ്ദേഹം പുറത്തേക്കു നടന്നു.

ഡോക്ടറെയും ഡോ. കൃഷ്ണയെയും ബാറിൻ്റെ ഇരുണ്ട മൂലയിലെ ടേബിളിൽ ഇരിക്കുന്നയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഡോ. കൃഷ്ണ പോയതോടെ അയാളും പുറത്തേക്കിറങ്ങി. പിന്നെ വാക്കിംഗ് സ്റ്റിക്കിൻ്റെ സഹായത്തോടെ ഇരുട്ടിലേക്ക് നടന്നകന്നു.
******
“കൃഷ്ണാ, ഐ എക്സ്ട്രാക്ടഡ് ആൻഡ് എൻഹാൻസ്ഡ് 3-4 ഇമേജസ് ഫ്രം ദ വീഡിയോ.”, USB ഡ്രൈവ് ഡോ. കൃഷ്ണയ്ക്ക് നൽകിക്കൊണ്ട് ടോമി കുരിശിങ്കൽ പറഞ്ഞു. ടോമിയുടെ ഓഫീസിലായിരുന്നു ഇരുവരും.

കൂട്ടാളി മരിച്ച സ്ഥിതിക്ക് തൻസീർ തറക്കണ്ടത്തെ എത്രയും പെട്ടെന്ന് കണ്ടെത്താൻ ഡോ. കൃഷ്ണ തീരുമാനിച്ചിരുന്നു. അതിനെത്തുടർന്നാണ് കീർത്തി ഓപ്റ്റിക്കൽസിൽ നിന്നുള്ള വീഡിയോ ക്ലിപ്പ്, തൻസീറിൻ്റെ സ്റ്റില്ലുകൾ തയ്യാറാക്കാൻ ടോമിക്ക് നൽകിയത്.

“താങ്ക് യൂ ടോമീ”, ഡോ. കൃഷ്ണ പ്രതിവചിച്ചു.
”കൃഷ്ണാ, താങ്കൾക്ക് പ്രയോജനപ്പെട്ടേക്കാവുന്ന ഒരു കാര്യം ഈ വീഡിയോയിലുണ്ട്.”, ടോമി തുടർന്നു.
ഡോ. കൃഷ്ണ താത്പര്യപൂർവം ടോമിയെ നോക്കി. “ടെൽ മി, പ്ലീസ്.”, അദ്ദേഹം പറഞ്ഞു.

ടോമി വീഡിയോ ഫോർവേർഡ് ചെയ്ത് ഒരു സ്ഥലത്തെത്തിയപ്പോൾ നിറുത്തി. എന്നിട്ട് ഫ്രെയിം സൂം ചെയ്തു. ഡോ. കൃഷ്ണ ശ്രദ്ധാപൂർവം നോക്കി.

“ലുക്ക് അറ്റ് ഹിസ് ഷോൾഡർ ബാഗ്.”, ടോമി പറഞ്ഞു.
ഡോ. കൃഷ്ണ സൂക്ഷിച്ചു നോക്കി. തൻസീറിൻ്റെ ബാഗിൽ ഒരു ടാഗ്ഡ് ലേബൽ ഉണ്ടായിരുന്നു – ഖത്തർ എയർവേയ്സ്. എന്നെഴുതിയ ലേബൽ.

“ദാറ്റ്സ് എ റിയൽ പോയിന്റർ.”, ഡോ. കൃഷ്ണ ഉത്സാഹപൂർവം പറഞ്ഞു.
****t**
എയർപോർട്ടിനടുത്തുള്ള ഖത്തർ എയർവേസിന്റെ ഓഫീസിൽ വലിയ തിരക്കുണ്ടായിരുന്നില്ല. ഡോ. കൃഷ്ണ റെസെപ്ഷനിലെത്തി ഷാഹിയെ തിരക്കി. അദ്ദേഹത്തിന്റെ പഴയ പരിചയക്കാരിയായിരുന്നു ഷാഹി ഗുൽസാർ. കൊല്ലത്തു ജനിച്ചു വളർന്ന കാശ്മീരി സുന്ദരി.

“ഗുഡ് മോർണിങ്ങ് ഡോ. കൃഷ്ണ.”, അൽപസമയം കഴിഞ്ഞപ്പോൾ നിറഞ്ഞ പുഞ്ചിരിയുമായി ഷാഹി പ്രത്യക്ഷപ്പെട്ടു. കുശലന്വേഷണങ്ങൾക്കു ശേഷം ഡോ. കൃഷ്ണ കാര്യത്തിലേക്ക് കടന്നു.

“ഷാഹീ, ഖത്തർ എയർവേയ്സിൽ കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്ക് ഒരു തൻസീർ സഞ്ചരിച്ചിരുന്നോ എന്നറിയണം.”
“എക്സാക്റ്റ് ഡേറ്റ് അറിയാമോ?”
“ഇല്ല, പക്ഷേ, നവംബർ പതിമൂന്നിനോ അതിനു മുൻപോ ആണ്.”
“ഫുൾ നെയിം?”
“ഡോ. തൻസീർ തറക്കണ്ടം.”
“പേരിൽ തന്നെ ഒരു തറയുണ്ടല്ലോ.”
“ആളും അങ്ങനെയാണോ എന്തോ?”, രണ്ടു പേരും ചിരിച്ചു. ‘പ്ലീസ് വെയ്റ്റ് ‘ എന്നു പറഞ്ഞിട്ട് ഷാഹി അകത്തേക്ക് പോയി. നിമിഷങ്ങൾക്കുള്ളിൽ അവൾ തിരിച്ചു വന്നു
“ഡള്ളസിൽ നിന്ന് നവംബർ 13 ന് രാവിലെ ,എത്തിയ ഫ്ലൈറ്റിൽ ഈ തൻസീർ യാത്ര ചെയ്തിട്ടുണ്ട്.”, ഷാഹി പറഞ്ഞു. ഡോ. കൃഷ്ണ ഒരു നിമിഷമാലോചിച്ചു: ”ക്യാൻ ഐ ഗെറ്റ് മോർ ഡീറ്റൈൽസ് എബൗട്ട് ഹിം. ലൈക്ക് അഡ്രസ്.”
”സോറി. വി ഡോൺഡ് ഇൻസിസ്റ്റ് പാസഞ്ചർ ടു ഡിക്ലയർ സച്ച് എ പി ഐ ഡ്യൂറിംഗ് ഫ്ലൈറ്റ് ബുക്കിംഗ്.”
“എ പി ഐ?”
“അഡ്വാൻസ്ഡ് പാസഞ്ചർ ഇൻഫർമേഷൻ.”
ഡോ. കൃഷ്ണ ഒന്നാലോചിച്ചിട്ട് ചോദിച്ചു: “ഡു യു കീപ് പാസ്പോർട്ട് നമ്പർ ഇൻ ഫ്ലൈറ്റ് റെക്കോഡ്സ്?”
“ഉം. വി ഡൂ.”
“ദെൻ പ്ലീസ് ഗെറ്റ് മി തൻസീർസ് പാസ്പോർട്ട് നമ്പർ.”
“ഓ, ഷുവർ.”, ഷാഹി വീണ്ടും അകത്തേക്ക് പോയി.

* * * *

“ഇൻസ്പെക്ടർ, വി നീഡ് സം ഇൻഫോ ഫ്രം ദ പാസ്പോർട്ട് ഡിപ്പാർട്ട്മെന്റ്.”, ഡോ. കൃഷ്ണ പറഞ്ഞു. ഇൻസ്പെക്ടർ ചന്തുനാഥിൻ്റെ ഓഫീസിലായിരുന്നു അദ്ദേഹം.

“എന്താണ് വേണ്ടത്?”, ഇൻസ്പെക്ടർ ചോദിച്ചു. ഡോ. കൃഷ്ണ കാര്യങ്ങൾ വിശദീകരിച്ചു.
“ദാറ്റ് വി കാൻ അറേഞ്ച്. എന്റെ ഒരു സഹപാഠിയുണ്ട് കൊച്ചി പാസ്പോർട്ട് ഓഫീസിൽ. ഒരു ജോമോൻ. വീ കാൻ സീക്ക് ഹിസ് ഹെൽപ്.”

“എനി വൈറ്റൽ ഇൻഫോ എബൗട്ട് ഔർ ഡെഡ് മാൻ?”, ഡോ. കൃഷ്ണ അല്പനേരം കഴിഞ്ഞ് ചോദിച്ചു.
“ആ ബൈക്കിന്റെ നമ്പർ വച്ച് അന്വേഷിച്ചു.” ഇൻസ്പെക്ടർ പറഞ്ഞു.: “കൊച്ചിയിലെ ഒരു ബൈക്ക് റെന്റൽ ഏജൻസിയുടേതാണ് വണ്ടി.”
“അവർ ഐ ഡി പ്രൂഫ് വാങ്ങിയിട്ടല്ലേ വാഹനം നൽകുന്നത്?”
“അതേ. പക്ഷേ അയാൾ കൊടുത്ത ഐ ഡി വ്യാജമായിരുന്നു. ഞങ്ങളന്വേഷിച്ചു.”
“അയാളുടെ മൊബൈൽ ഫോൺ?”
”അതിന്റെ കോൺടാക്ട് ലിസ്റ്റ് എംപ്റ്റിയായിരുന്നു. സിം കാർഡ് മെറ്റിൽഡയുടെ പേരിലാണ്.”
”സോ കൊല്ലപ്പെട്ടവൻ മെറ്റിൽഡയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്.”
“അതെ. CDR എടുക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. മേ നോട്ട് ഹെൽപ് മച്ച്, ദോ.”
“ഇൻക്വസ്റ്റിൽ എന്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞോ?”, അല്പം കഴിഞ്ഞ് ഡോ. കൃഷ്ണ ചോദിച്ചു.
“നതിംഗ് വൈറ്റൽ. എക്സപ്റ്റ് ഒരു പച്ചകുത്തിയ പാട്. വലതു നെഞ്ചിൽ മുകളിലായി.”
“നാച്വറലി. ദ മാൻ വാസ് എ ഫാഷൻ ലവർ.”
“ബട്ട് ഡോ. കൃഷ്ണ, ഈ സിംബൽ ഞാൻ മുമ്പൊരിക്കൽ എവിടെയോ കണ്ടിട്ടുണ്ട്. ബട്ട്, അണേബിൾ ടു റികളക്ട്.”
“വാട് വാസിറ്റ്?”
“ഇമേജ് ഓഫ് ആൻ ഐ ഇൻസൈഡ് എ ട്രയാംഗിൾ.”

ഡോ. കൃഷ്ണ ഒരു നിമിഷമാലോചിച്ചു. മരിച്ചവൻ്റെ ചെവിയിൽ കണ്ട കുരിശിന്റെ കമ്മലിനെപ്പറ്റിയാണ് അദ്ദേഹമോർത്തത്. കുരിശ് തല തിരിച്ചായിരുന്നു കൊളുത്തിയിരുന്നത്.

“കാൻ യൂ ജസ്റ്റ് ഗൂഗിൾ ഇൻവെർട്ടഡ് ക്രോസ്?”, അദ്ദേഹം ഇൻസ്പെക്ടറോടു പറഞ്ഞു .
“ഷുവർ.”, ഇൻസ്പെക്ടർ ലാപ്ടോപ്പ് തുറന്ന് ഒരു മിനിട്ടിനുള്ളിൽ ഇൻവർട്ടഡ് -ക്രോസിനെപ്പറ്റിയുള്ള പേജിലെത്തി.
“ഡോ.കൃഷ്ണ, ദിസ് ഈസ് എ സിംബൽ യൂസ്ഡ് ബൈ സാത്താൻ വർഷിപ്പേഴ്സ്.”, ഇൻസ്പെക്ടർ പറഞ്ഞു.
വീണ്ടും പേജിൽ പരതിയിട്ട് അദ്ദേഹം തുടർന്നു: “ഓ, യെസ്. ദ പിരമിഡ് ഐ ഓൾസോ റെപ്രസന്റ്സ് സാത്താൻ.”
“അതിനർത്ഥം കൊല്ലപ്പെട്ടയാൾ അത്തരം സംഘത്തിൽ പെട്ടയാളായിരുന്നു.”
“പോസിബിൾ. ഇത്തരം ചില സംഘങ്ങൾ കൊച്ചിയിലുള്ളതായി പോലീസിന് നേരത്തേ തന്നെ വിവരം കിട്ടിയിരുന്നു.”

പെട്ടെന്ന് എന്തോ ഓർത്തതുപോലെ ഇൻസ്പെക്ടർ പറഞ്ഞു: “യെസ്. നൗ ഐ റിമെമ്പർ.”
ഡോ. കൃഷ്ണ ഇൻസ്പെക്ടറെ താത്പര്യപൂർവം നോക്കി. അദ്ദേഹം തുടർന്നു: “ആറേഴു മാസങ്ങൾക്കു മുൻപ് മട്ടാഞ്ചേരിയിൽ നിന്ന് ഒരുത്തനെ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാർട്ടിൻ. അവന്റെ കൈയിൽ ഈ പിരമിഡ് – ഐ പച്ചകുത്തിയിരുന്നു.”
“എന്തായിരുന്നു കേസ്?”
“ഡ്രഗ് ട്രാഫിക്കിംഗ് ”
“അയാൾ ഇപ്പോഴെവിടെയാണ്?”
“ജാമ്യത്തിലാണെന്നു തോന്നുന്നു.”
“ഇൻസ്പെക്ടർ. അയാളെ കണ്ടെത്തണം”
“തീർച്ചയായും.”, ഇൻസ്പെക്ടർ ഫോൺ കൈയിലെടുത്തു.

* * * *

”ഞാനതൊക്കെ വിട്ടിട്ട് കുറേക്കാലമായി സാറേ.”, മാർട്ടിൻ പറഞ്ഞു. മറൈൻ ഡ്രൈവിലെ പാലത്തിൽ വച്ച് അയാളോട് സംസാരിക്കുകയായിരുന്നു, ഡോ. കൃഷ്ണയും ഇൻസ്പെക്ടർ ചന്തുനാഥും.

“നിനക്കിവനെ പരിചയമുണ്ടോ?”, മരിച്ചയാളുടെ പടം കാണിച്ചിട്ട് ഇൻസ്പെക്ടർ ചോദിച്ചു.
“ഇല്ല.”, നിർവികാരമായിരുന്നു. മാർട്ടിന്റെ മറുപടി. “കൊച്ചിയിൽ ഇത്തരം ഗ്രൂപ്പുകൾ വേറേയും ഉണ്ട് സാറേ.”, അവൻ പറഞ്ഞു.
“ഓകെ. നിന്റെ പഴയ സംഘത്തിൽ പെട്ടവർക്ക് ഇവനെ അറിയാതിരിക്കില്ല. അവരെവിടെയാണുള്ളതെന്നു പറഞ്ഞാൽ മതി.”
”എനിക്കറിയില്ല സാറേ. നിങ്ങള് പോണം. വെറുതേ സീനുണ്ടാക്കാതെ.”

ഒരു നിമിഷം. മാർട്ടിന്റെ വലതു കൈയിലെ വിരലുകൾ ഡോ. കൃഷ്ണയുടെ കൈക്കുള്ളിൽ ഞെരിഞ്ഞുടഞ്ഞു. മാർട്ടിൻ പിടഞ്ഞു നിലവിളിച്ചു.
അല്പം കഴിഞ്ഞ് അയാൾ പറഞ്ഞു തുടങ്ങി.

* * * *

തോപ്പുംപടി ജംഗ്ഷനിൽ നിന്ന് വലത്തേക്ക് പോകുന്ന, കുണ്ടും കുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡിന്റെ അരികിലുള്ള കാടു നിറഞ്ഞ പറമ്പിലെ കെട്ടിടമായിരുന്നു അവരുടെ ലക്ഷ്യം. മാർട്ടിൻ നല്കിയ സൂചനകൾ പിന്തുടരുകയായിരുന്നു അവർ. കെട്ടിടം കഴിഞ്ഞ് കുറച്ചു കൂടി മുന്നോട്ടു പോയ ശേഷം ഡോ. കൃഷ്ണ കാർ നിറുത്തി. അദ്ദേഹവും ഇൻസ്പെക്ടർ ചന്തുനാഥും പുറത്തിറങ്ങി. പ്രദേശമാകെ ഇരുളിൽ മുങ്ങിക്കിടന്നു. തെരുവ് വിളക്കുകൾ കത്തുന്നുണ്ടായിരുന്നില്ല.

ടോർച്ചിന്റെ വെളിച്ചത്തിൽ ഡോ. കൃഷ്ണയും ഇൻസ്പെക്ടറും കെട്ടിടത്തിനു നേർക്ക് നടന്നു. ഒരു പഴയ ഗോഡൗൺ പോലെയുള്ളതായിരുന്നു  കെട്ടിടം. മുകളിലത്തെ നിലയിൽ മുനിഞ്ഞു കത്തുന്ന ബൾബിന്റെ പ്രകാശത്തിൽ ‘ഐഡിയൽ പാൺ ബ്രോക്കേഴ്സ് ‘ എന്ന മങ്ങിത്തുരുമ്പിച്ച ബോർഡ് കാണാമായിരുന്നു. അകത്തു നിന്ന് അരണ്ട വെളിച്ചം പുറത്തേക്ക് പടർന്നു വീണു.

ഡോ. കൃഷ്ണയും ഇൻസ്പെക്ടറും ശബ്ദമുണ്ടാക്കാതെ കെട്ടിടത്തിനു സമീപമെത്തി. മുകളിലേക്ക് പോകുന്ന ഇടുങ്ങിയ ഇരുമ്പ് ഗോവണി നേരിയ വെളിച്ചത്തിൽ നിഴൽ വീഴ്ത്തി നിന്നു. ഡോ. കൃഷ്ണ മുൻപിലും ഇൻസ്പെക്ടർ പിറകിലുമായി ഗോവണി കയറി.

പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഡോ. കൃഷ്ണ തിരിഞ്ഞു നോക്കി. പിന്നിൽ ഇൻസ്പെക്ടർ ചന്തുനാഥ് ഉണ്ടായിരുന്നില്ല.

അടുത്ത അദ്ധ്യായം

‘Thumbnail image designed by : ജോസ്മോൻ വാഴയിൽ

Post Views: 38
9
ദേവദാസ്

5 Comments

  1. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 6 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  2. Sreeja Ajith on October 14, 2023 9:58 AM

    Waiting 👍

    Reply
  3. ഹരി ശങ്കർ on October 13, 2023 2:29 PM

    സ്റ്റോപ്പില്ലാത്തയിടത്തു ഇറക്കിവിടരുത് 😄

    Reply
  4. ലിബിന on October 13, 2023 1:56 PM

    ഷാഹിയും വന്നു

    Reply
  5. Noorjahan on October 13, 2023 1:17 PM

    ഷാഹിയെ ഇടയ്ക്ക് കയറ്റിയത് കൊള്ളാം 👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.