Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 8
തുടർക്കഥ / സീരീസ് ത്രില്ലർ

ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 8

By ദേവദാസ്October 15, 2023Updated:October 17, 20235 Comments7 Mins Read125 Views
Bookmark Now
Please login to bookmark Close

No account yet? Register

 മുൻ അദ്ധ്യായം

അദ്ധ്യായം 8

തന്റെ അടുത്തേക്ക് കുതിച്ചെത്തുന്ന നിഴൽരൂപത്തെ ഡോ. കൃഷ്ണ കണ്ടു. അദ്ദേഹം പടിക്കെട്ടിന്റെ കൈവരികളിൽ പിടിച്ച് താഴേക്ക് ചാടി. ഇരുമ്പ് വടി കൈവരിയിൽ ഊക്കിൽ പതിച്ചതിന്റെ ശബ്ദം മുഴങ്ങി ഉയർന്നു. നിലത്തേക്ക് ചാടിയ ഡോ. കൃഷ്ണ സമനില വീണ്ടെടുക്കുമ്പോഴേക്കും എതിരാളി അദ്ദേഹത്തെ ലക്ഷ്യമാക്കി കുതിച്ചു ചാടി. ഒഴിഞ്ഞുമാറിയ ഡോ. കൃഷ്ണയെ അവൻ പിന്നിൽ കൂടി പിടികൂടി. കുതറിത്തിരിഞ്ഞ കൃഷ്ണയുടെ കൈക്കുള്ളിൽ എതിരാളിയുടെ വലതുകൈയുടെ മണിബന്ധം ഒടിഞ്ഞു തൂങ്ങി. അവൻ നിലവിളിച്ചു കൊണ്ട് പിന്നോട്ടു മാറി. നിമിഷാർദ്ധത്തിൽ ഊക്കോടെ ഉയർന്ന അദ്ദേഹത്തിന്റെ വലതുപാദം അവൻ്റെ നാഭി തകർത്തു. ഞരങ്ങിക്കൊണ്ട് അവൻ പടിക്കെട്ടിലേക്ക് ചാരി. അദ്ദേഹത്തിൻ്റെ വലതുകൈപ്പത്തി ഒരു കത്തി പോലെ അവൻ്റെ കഴുത്തിൽ വീശിപ്പതിച്ചു. അടുത്ത നിമിഷം അവൻ ബോധരഹിതനായി നിലം പതിച്ചു നിശ്ചലനായി.

ടോർച്ചിന്റെ വെളിച്ചത്തിൽ ഡോ. കൃഷ്ണ ചുറ്റും പരതി. പടിക്കെട്ടുകൾക്ക് പിന്നിൽ ആരോ ഞരങ്ങുന്ന ശബ്ദം കേട്ട് അദ്ദേഹം അവിടേക്ക് ഓടി. ഇൻസ്പെക്ടർ ചന്തുനാഥ് പടിക്കെട്ടുകൾക്ക് പിറകിൽ ചാരിയിരിക്കുകയായിരുന്നു.
“ഇൻസ്പെക്ടർ, ആർ യൂ ഓകെ?”
ഇൻസ്പെക്ടർ കൈയുയർത്തി വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. ഡോ. കൃഷ്ണ കാറിനടുത്തേക്ക് ഓടിപ്പോയി വെള്ളവുമായി തിരിച്ചെത്തി.

“അപ്രതീക്ഷിതമായിരുന്നു അടി. പിൻ കഴുത്തിലാ കിട്ടിയത്.”, വെള്ളം കുടിച്ച് സമനില വീണ്ടെടുത്ത ശേഷം ഇൻസ്പെക്ടർ പറഞ്ഞു.
“ആർ യൂ ഫീലിംഗ് ബെറ്റർ?”
“ഐ ആം ഓകെ നൗ.”, ഇൻസ്പെക്ടർ കഴുത്തിന്റെ പിൻഭാഗം തടവിക്കൊണ്ട് തുടർന്നുചോദിച്ചു: “എന്തായി?”
“ആക്രമിച്ചവനെ പിടികൂടിയിട്ടുണ്ട്.”
“വേറേ ആരെങ്കിലും?”
“ഇല്ലെന്നു തോന്നുന്നു. ലെറ്റ് മി ചെക്ക് ദി അപ്സ്റ്റെയർസ്.”
”ബി കെയർഫുൾ.”

ഡോ. കൃഷ്ണ ശ്രദ്ധാപൂർവം പടിക്കെട്ടുകൾ കയറി മുകളിലെത്തി. അദ്ദേഹം അരയിൽ നിന്ന് പിസ്റ്റളെടുത്തു. പിന്നെ വാതിലിൽ നിന്ന് ഒഴിഞ്ഞു നിന്ന് പാളികൾ മെല്ലെ തള്ളി. ഒരു ഞരക്കത്തോടെ വാതിൽ അകത്തേക്ക് തുറന്നു. ഒരു നിമിഷം കാത്ത ശേഷം അദ്ദേഹം പതുക്കെ, ശ്രദ്ധിച്ച് അകത്തേക്ക് കടന്നു. മുറിയിൽ ആരുമുണ്ടായിരുന്നില്ല. മങ്ങിക്കത്തുന്ന ബൾബിന്റെ വെളിച്ചത്തിൽ, മാറാല മൂടിയ മച്ചിനു താഴെ, നിഴൽപ്പാടുകൾ വീണ മുറി ഒരു വിചിത്രലോകം പോലെ തോന്നിച്ചു.

ഏതാനും നിമിഷങ്ങൾക്കു ശേഷം ഡോ. കൃഷ്ണ തിരികെ ഇൻസ്പെക്ടറുടെ അടുത്തെത്തി.
”ആരുമില്ല.”, ചോദ്യഭാവത്തിൽ നോക്കിയ ഇൻസ്പെക്ടറോട് അദ്ദേഹം പറഞ്ഞു.: ‘ലെറ്റ് അസ് ഗോ.”

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ, പിടികൂടിയവനെ പിൻസീറ്റിൽ കിടത്തിയ ഡോ. കൃഷ്ണയുടെ കാർ ഇടറോഡ് വിട്ട് ‘പ്രധാന വഴിയിലേക്ക് കയറി.

******

പത്തു മണിക്കൂറുകൾക്കു ശേഷം, പിടികൂടപ്പെട്ടവന്റെ മുന്നിൽ നിൽക്കുകയായിരുന്നു ഡോ. കൃഷ്ണയും ഇൻസ്പെക്ടർ ചന്തുനാഥും. ഡോ. കൃഷ്ണയുടെ വീടിൻ്റെ സെല്ലാർ ഫ്ലോറിലുള്ള ഒരു ഇടുങ്ങിയ മുറിയിലെ കസേരയിൽ, ബന്ധിക്കപ്പെട്ട നിലയിൽ, അവനിരുന്നു. അവൻ്റെ തല ക്ഷീണം കാരണം ഒരു വശത്തേക്ക് ചരിഞ്ഞിരുന്നു.

“വാട്ട്സ് യുവർ പ്ലാൻ. ഒരു കാരണവുമില്ലാതെ ഇവനെ പിടിച്ചു വയ്ക്കാൻ പറ്റില്ല.”, ഇൻസ്പെക്ടർ ഡോ. കൃഷ്ണയെ നോക്കി.
“ആദ്യം ചില കാര്യങ്ങൾ ചോദിച്ചറിയണം.”, അദ്ദേഹം പ്രതിവചിച്ചു.
“താങ്കൾ അവനെ വീണ്ടും ഭേദ്യം ചെയ്യാൻ പോകുന്നോ?”, ഇൻസ്പെക്ടറുടെ സ്വരത്തിൽ ആശങ്ക കയ്ചു.
“അല്ലാതെ തന്നെ അവൻ പറയും.”, ഡോ. കൃഷ്ണ പുഞ്ചിരി തൂകിക്കൊണ്ടു തുടർന്നു: “ഇന്നലത്തെ വേദന അവൻ മറക്കില്ല.”

ഡോ. കൃഷ്ണയുടെ കുക്ക് മൂന്നു ഗ്ലാസുകളിൽ പഴച്ചാറുമായി എത്തി. അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരു ചെറിയ പായ്ക്കറ്റ് എടുത്തു. അതിൽ നിന്ന് ഒരു ചെറിയ ഗുളിക ഒരു ഗ്ലാസിലെ പഴച്ചാറിൽ ചേർത്തു. പിന്നെ സ്പൂൺ കൊണ്ട് ഇളക്കി യുവാവിനു നല്കി.
“നിങ്ങൾ എന്താണീ ചെയ്യുന്നത്?”, ഇൻസ്പെക്ടർ അസ്വസ്ഥനായി.
“എ സ്മാൾ ഡോസ് ഒഫ് കാപ്റ്റഗൺ. അവനൊന്നുഷാറാകട്ടെ.” ഡോ.കൃഷ്ണ പഴച്ചാറിൻ്റെ ഗ്ലാസ് ഇൻസ്പെക്ടർക്ക് നല്കിക്കൊണ്ടു പറഞ്ഞു.
“കാപ്റ്റഗണോ?”
“ഉം. പണ്ടേ ബാൻ ചെയ്ത ഒരു നെർവ് സ്റ്റിമുലൻ്റ് ഡ്രഗാണ്. ഇൻഹിബിഷൻ കുറച്ച് ഉന്മേഷം നല്കുമെന്നതാണ് ഇവൻ്റെ ഗുണം.”, തൻ്റെ പഴച്ചാർ നുണഞ്ഞു കൊണ്ട് ഡോ.കൃഷ്ണ തുടർന്നു: “ഐസിസ് പോലുള്ള തീവ്രവാദി ഗ്രൂപ്പുകൾ ചവേറുകൾക്ക് ഇതു നല്കാറുണ്ട്.”
“ഹൗ ഡിഡ് യു…?”
“പാക്കിസ്ഥാനിലുള്ള ഒരു സുഹൃത്തു വഴി സംഘടിപ്പിച്ചതാ. ഹാവ് യൂസ്ഡ് ഇറ്റ് ഏർളിയർ ആൾസോ.”

ജ്യൂസ് ഉള്ളിൽ ചെന്നതോടെ കസേരയിലിരുന്നവൻ ഉണർവിലെത്തി. ഡോ. കൃഷ്ണ ഒരു കസേര വലിച്ചിട്ട് അവന്റെ അടുത്തിരുന്നു; അടുത്തൊരു കസേരയിൽ ഇൻസ്പെക്ടറും. ഡോ. കൃഷ്ണ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവ ശാന്തമായി കാണപ്പെട്ടു.
“എന്താണ് നിൻ്റെ പേര്?”, ഡോ.കൃഷ്ണ ചോദിച്ചു.
“സേവ്യർ”, അവൻ്റെ മറുപടി ഉദാസീനമായിരുന്നു.
“ഇയാളാരാണെന്നറിയാമോ?”, ഡോ. കൃഷ്ണ പോക്കറ്റിൽ നിന്ന് ഡോ. തൻസീറിൻ്റെ സഹായിയുടെ ഫോട്ടോ പുറത്തെടുത്തു കാണിച്ചിട്ട് ചോദിച്ചു.
“അറിയാം. ഫ്രാൻസിസ്.”
“എങ്ങനെ അറിയാം?”
“ഞങ്ങളുടെ ഗ്രൂപ്പിലുണ്ടായിരുന്നു.”
“എന്ത് ഗ്രൂപ്പ്?”
അവനൊന്നും മിണ്ടിയില്ല.
”എന്താണ് നിന്റെ ഗ്രൂപ്പിന്റെ പേര്?”, ചോദിച്ചത് ഇൻസ്പെക്ടറായിരുന്നു.
“കിസ്.”, അവൻ പറഞ്ഞു.
“കിസ്?!”, ഇൻസ്പെക്ടർ സംശയത്തോടെ അവനെ നോക്കി.
“അതേ ഇൻസ്പെക്ടർ”, ഡോ. കൃഷ്ണയാണ് മറുപടി പറഞ്ഞത്: “Knights in Satan’s Service. ഒരു പോപ്പുലർ സാത്താനിക് കൾട്ട് ആണ്.”

ഡോ. കൃഷ്ണ വീണ്ടും അവനു നേരേ തിരിഞ്ഞു.
“ഫ്രാൻസിസ് കൊല്ലപ്പെട്ട കാര്യം നിനക്കറിയാമോ?”,
“അറിയാം. ആന്റണി പറഞ്ഞിരുന്നു.”
“ആൻറണി?!”
“ഞങ്ങളുടെ ഗ്രൂപ്പിന്റെ ലീഡറാണ്.”
ഡോ. കൃഷ്ണ ഒരു നിമിഷമാലോചിച്ചു. പിന്നെ ചോദിച്ചു: ”ഈ ആന്റണിയിപ്പോൾ എവിടെയുണ്ട്?”
”അറിയില്ല.”
അദ്ദേഹം അവന്റെ കണ്ണിലേക്ക് നിശിതമായി നോക്കി: ”നിനക്കറിയാം.”
“ഇല്ല സാർ. മൂന്നാലു ദിവസം മുൻപാണ് അവസാനം കണ്ടത്. ഒരു ജോലി തീർക്കാനുണ്ട് എന്നു പറഞ്ഞാണ് പോയത്.”
“എന്തു ജോലി?”
” അറിയില്ല.”
“പറയെടാ.”, ഇൻസ്പെക്ടർ ഇടപെട്ടു.
“വേണ്ട. അവൻ്റെ സ്റ്റോക്ക് തീർന്നു.”, അല്പമാലോചിച്ച ശേഷം ഡോ. കൃഷ്ണ തുടർന്നു:
ആസ്ക് യുവർ മെൻ ടു ടേക് ഹിം ടു ഹോസ്പിറ്റൽ.”,

*****
“ആ സേവ്യർ ആശുപത്രീന്ന് ചാടിപ്പോയി.”, ഫോൺ ഡിസ്കണക്ട് ചെയ്തു കൊണ്ട് ഇൻസ്പെക്ടർ ചന്തുനാഥ് ഡോ.കൃഷ്ണയോടു പറഞ്ഞു. വൈകുന്നേരം ഡോ. കൃഷ്ണയുടെ ഓഫീസ് മുറിയിൽ ഇരിക്കുകയായിരുന്നു അവർ.
“ദാറ്റ്സ് ഓകെ.”, ഡോക്ടർ പ്രതിവചിച്ചു. പിന്നെത്തുടർന്നു: “തൻസീറിനെ എത്രയും പെട്ടെന്ന് കണ്ടെത്തിയേ മതിയാവൂ.”
“ഉം. ഇനി അയാൾ ആരെയെങ്കിലും കൊല്ലുന്നതിനു മുൻപ്.”, ഇൻസ്പെക്ടർ ആലോചനയോടെ പറഞ്ഞു.
“ഒരു പക്ഷേ, അയാൾ കൊല്ലപ്പെടുന്നതിനു മുൻപ്.”, ഡോ. കൃഷ്ണയുടെ സ്വരത്തിൽ ആശങ്ക നിഴലിച്ചു.
“വാട്ട് ഡൂ യു മീൻ?”, ഇൻസ്പെക്ടർ ഒന്നു പകച്ചു.
“അത് ഞാൻ പറയാം. പക്ഷേ, തൻസീറാണ് മെറ്റിൽഡയെ കൊന്നതെന്ന് താങ്കൾ കരുതുന്നത് എന്തുകൊണ്ടാണ്?”
“കൊലയ്ക്കുപയോഗിച്ച ആയുധം ലിഫ്റ്റിൽ നിന്നും കിട്ടിയിരുന്നു.”, ഒന്നു നിറുത്തിയ ശേഷം ഇൻസ്പെക്ടർ ചന്തുനാഥ് തുടർന്നു: ”ഇറ്റ് വാസ് എ സ്കാൽപൽ ബ്ലേഡ്. സർജറിക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് തൻസീറാണ് കൊലയാളി എന്ന് പോലീസ് കരുതുന്നത്.”
“ഓക്കെ. മെറ്റിൽഡയുടെ ഇടതു ഷോൾഡർ ഫ്ലാപ്പിൽ കണ്ട രക്തക്കറ ആരുടേതാണെന്നു കണ്ടെത്തിയോ?”
“യെസ്. ഫ്രാൻസിസിന്റെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.”
“മുറിയിൽ രക്തക്കറ കാണാത്തതിനാൽ ലിഫ്റ്റിൽ വച്ചായിരിക്കണം കഴുത്ത് മുറിച്ചത്.”
“യെസ്. മുറിയിൽ വച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ കുതറി ഓടിയതാവാം. മെറ്റിൽഡയുടെ ദേഹത്ത് സ്ട്രഗിളിൻ്റെ പാടുകളുണ്ടായിരുന്നു.”
“അതിനാണ് സാധ്യത. അന്നെന്നെ വിളിക്കുമ്പോൾ അവർ കിതയ്ക്കുന്നുണ്ടായിരുന്നു. ”
ഡോ. കൃഷ്ണ ബാഗിൽ നിന്ന് രക്തം ഉണങ്ങിപ്പിടിച്ച ഒരു വെള്ളിക്കുരിശ് പുറത്തെടുത്തു ഇൻസ്പെക്ടർക്ക് നൽകി: ”മെറ്റിൽഡയുടെ വിരലുകൾക്കിടയിൽ നിന്ന് ഞാൻ കണ്ടെത്തിയതാണ്. ഇത് ഫ്രാൻസിസിന്റെ ചെവിയിൽ നിന്ന് ബലപ്രയോഗത്തിനിടയിൽ പറിഞ്ഞു പോയതാണ്. അവൻ മരിച്ച ദിവസം ഞാൻ ഇടതു ചെവി ശ്രദ്ധിച്ചിരുന്നു. അത് ഡ്രസ് ചെയ്തിരുന്നു.”
“വാട്ട് ആർ യു ട്രൈയിംഗ് ടു…?”, ഇൻസ്പെക്ടർ മനസ്സിലാകാത്ത മട്ടിൽ നോക്കി.
“ലിഫ്റ്റിൽ വച്ച് ഫ്രാൻസിസായിരിക്കണം മെറ്റിൽഡയുടെ കഴുത്ത് മുറിച്ചത്. പിറകിൽ നിന്ന് ഇടതു കൈ കൊണ്ട് ബലമായി പിടിച്ചു വച്ച് വലതു കൈയിലെ ബ്ലേഡ് കൊണ്ട്.”, ഒന്നു നിറുത്തിയ ശേഷം ഡോ.കൃഷ്ണ തുടർന്നു: “മരണവെപ്രാളത്തിൽ മെറ്റിൽഡ ഫ്രാൻസിസിൻ്റെ ചെവിയിലെ കുരിശ് വലിച്ചു പറിച്ചതാവണം.”
“ഫ്രാൻസിസ് പിടിച്ചു വച്ച് തൻസീർ ഇടതു കൈ കൊണ്ട് മുറിച്ചതായിക്കൂടേ. അയാൾ ലെഫ്റ്റ് ഹാൻഡറാണെന്ന് നമ്മൾ കണ്ടതല്ലേ?”, ഇൻസ്പെക്ടർ സംശയം പ്രകടിപ്പിച്ചു.
“അല്ല. മുറിവിൻ്റെ ഡയറക്ഷൻ താഴെ നിന്ന് മുകളിലേക്കായിരുന്നു.”
“സോ, യുവർ തിയറി ഈസ്, ഫ്രാൻസിസ് മെറ്റിൽഡയെ റൂമിൽ വച്ച് കൊല്ലാൻ ശ്രമിക്കുന്നു. ഓടി രക്ഷപ്പെട്ട അവരെ പിന്നീട് ലിഫ്റ്റിൽ വച്ച് കഴുത്തുമുറിക്കുന്നു.”
“യെസ്.”
“പക്ഷേ, അത് തൻസീറിൻ്റെ നിർദ്ദേശപ്രകാരമാണെങ്കിലോ?”
“സാധ്യതയുണ്ട്. പ്രത്യേകിച്ച് മരണകാരണം കഴുത്തിലെ മുറിവല്ല എന്ന് ആട്ടോപ്സിയിൽ തെളിഞ്ഞ സ്ഥിതിക്ക്.”, ഒന്നു നിർത്തിയിട്ട് ഡോ. കൃഷ്ണ തുടർന്നു: “104ൽ വച്ച് എന്തോ സംഭവിച്ചിട്ടുണ്ട്. അതിൽ തൻസീറിനും പങ്കുണ്ടാവാം.”
“പിന്നെ തൻസീർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് നിങ്ങൾ പറയുന്നത്?”, ഇൻസ്പെക്ടർ സംശയം പ്രകടിപ്പിച്ചു.
“കാരണമുണ്ട്. കഴിഞ്ഞ ദിവസം ഞാൻ സിസ്റ്റർ ആശയോടു സംസാരിച്ചിരുന്നു. ബോധം പോകുന്നതിനു മുൻപ് രണ്ടു പേരെ അവ്യക്തമായി കണ്ടു എന്നാണവർ പറഞ്ഞത്.”
“ഒന്ന് ഫ്രാൻസിസും മറ്റേത് തൻസീറും ആയിക്കൂടേ?”
“അപ്പോൾ നാട്ടുവഴിയിലും ചെമ്മൺ പാതയിലും കണ്ട കാൽപാടുകളോ? അത് മുടന്തുള്ള ഒരാൾ നടന്നതിൻ്റെതാണ് എന്നുറപ്പാണ്.”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: “പക്ഷേ, കാൽപാടുകൾ പലതും ‘ കാറിൻ്റെ ടയറുകൾ കയറി മറഞ്ഞിരുന്നു.”
“സോ?”, ഇൻസ്പെക്ടർ സംശയത്തോടെ ഡോ.കൃഷ്ണയെ നോക്കി.
“രണ്ടു പേർ കാറിൽ കയറി രക്ഷപ്പെട്ടത്. എന്നെ അടിച്ചിട്ട ശേഷമാണ്.”
“ഓ, ഓക്കെ. മനസ്സിലായി. സംഭവങ്ങളുടെ ടൈം സീക്വൻസ് നോക്കിയാൽ, തൻസീർ നാട്ടുവഴിയിലൂടെ രക്ഷപ്പെട്ട ശേഷമാണ് രണ്ടു പേർ നിങ്ങളെ ആക്രമിച്ചിട്ട് കാറിൽ രക്ഷപ്പെട്ടത്.”
“എക്സാക്ടിലി.”
“അങ്ങനെയെങ്കിൽ, മെറ്റിൽഡയെ കൊന്നതും ആ രണ്ടു പേർ ചേർന്നാണെങ്കിലോ?”
“ഉം. ആവാം. എന്തോ കാരണത്താൽ ഫ്രാൻസിസ് തൻസീറിന് എതിരാവുന്നു. അയാൾ രണ്ടാമനുമായി ചേർന്ന് മെറ്റിൽഡയെയും തൻസീറിനെയും ആക്രമിക്കുന്നു. മെറ്റിൽഡ കൊല്ലപ്പെടുന്നു; തൻസീർ ഓടി രക്ഷപ്പെടുന്നു.”
“സെൻസിബിൾ ഗസ്.”, ഒന്നു നിറുത്തിയിട്ട് ഇൻസ്പെക്ടർ തുടർന്നു:
“പക്ഷേ എന്തിനാണ് മെറ്റിൽഡ തൻസീറിനെ കാണാനെത്തിയത്? ആർക്കാണ് മെറ്റിൽഡയെയും തൻസീറിനെയും കൊല്ലേണ്ടത്?”
“അറിയില്ല.”, ഡോ.കൃഷ്ണ തുടർന്നു: ”അതറിയാവുന്ന മെറ്റിൽഡയും ഫ്രാൻസിസും ജീവിച്ചിരിപ്പില്ല. അപ്പോൾ പിന്നെ തൻസീറിനെ കണ്ടെത്തിയേ പറ്റൂ.”

ഇൻസ്പെക്ടറുടെ ഫോൺ ശബ്ദിച്ചു. പാസ്പോർട്ട് ഓഫീസിലെ ജോമോനായിരുന്നു ലൈനിൽ.
* * * * *
മെയിൻ റോഡിൽ നിന്ന് തിരിയുന്ന ചെമ്മൺ പാതയിൽ പത്ത് മിനിറ്റോളം സഞ്ചരിച്ചാണ് ഡോ. കൃഷ്ണയുടെ . വാഹനം ആ വീടിനു മുന്നിലെത്തിയത്. ജോമോൻ തന്ന വിലാസം വച്ച് കുറെ അന്വേഷണങ്ങൾ നടത്തിയ ശേഷമാണ് തൻസീറിൻ്റെ വീട്‌ അദ്ദേഹത്തിന് കണ്ടെത്താനായത്. അന്വേഷണത്തിനിടയിൽ തൻസീറിൻ്റെ ചേട്ടൻ സത്താറാണ് അവിടെ താമസമെന്ന് അറിയാൻ കഴിഞ്ഞു.

വഴിയരികിൽ വാഹനമൊതുക്കിയിട്ട് ഡോ. കൃഷ്ണ വീട്ടു വളപ്പിലേക്കുള്ള പടികൾ കയറി. നടവഴിയിലാകെ കരിയിലകൾ വീണടിഞ്ഞിരുന്നു. പച്ചച്ചായം തേച്ച പഴയ വീടിന്റ വാതിലിൽ അദ്ദേഹം മുട്ടി. ഒരു മധ്യവയസ്കനാണ് വാതിൽ തുറന്നത്.
“അസ്സലാമു അലൈക്കും.”, ഡോ. കൃഷ്ണ ആതിഥേയനെ അഭിവാദ്യം ചെയ്തു. പിന്നെ ചോദിച്ചു: “സത്താറിക്കയല്ലേ?”
“വ അലൈക്കും… അദേ. ആരാ?”, സത്താറിൻ്റെ കണ്ണടയ്ക്കു പിന്നിൽ അപരിചിതത്വം തെളിഞ്ഞു.
“ഞാൻ തൻസീറിൻ്റെ പഴയ ചങ്ങാതിയാണ്”.”, ഒന്നു നിറുത്തിയിട്ട് ഡോ. കൃഷ്ണ തുടർന്നു: “നവംബറിൽ അവൻ നാട്ടിലുണ്ടാവുമെന്ന് പറഞ്ഞിരുന്നു.”
“ഓൻ നാട്ടിലെത്തീട്ടുണ്ട്. പക്ഷേങ്കില്, ഇദ് ബരെ ഇബ്ടെ ബന്നിട്ടില്ല.”
“പിന്നെ?”
“ഫോണിൽ ബിളിച്ചു, രണ്ട് മൂന്ന് പ്രാവിശ്യം.”
“എവിടെയുണ്ടെന്നു പറഞ്ഞില്ലേ?”
“ഇല്ല. അമേരിക്കേലുള്ള ഓൻ്റെ ഒരു ചങ്ങായിയുടെ വീടുണ്ട് കൊച്ചീല്. അബ്ടാരിക്കും. അഞ്ചാറു മാസം മുൻപ് ഓൻ വന്നപ്പോ അബ്ടാരുന്നു താമസം.”
“ഫോൺ നമ്പർ തരാമോ?”

സത്താർ പറഞ്ഞ നമ്പർ ഡോ. കൃഷ്ണ ഫോണിൽ ഫീഡ് ചെയ്തു. ഒരു ലാൻഡ് ലൈൻ നമ്പറായിരുന്നു അത്.

“ങ്ങടെ പേരു പറഞ്ഞില്ല.”, ഡോ. കൃഷ്ണ നന്ദി പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോൾ സത്താർ ചോദിച്ചു.
“ഡോ. സമീർ.”, ഡോ. കൃഷ്ണ വായിൽ വന്ന ഒരു പേരു പറഞ്ഞു.
“കാലത്ത് ഓന്റെ വേറൊരു ചങ്ങായി വന്നിരുന്നു.”
“ആര്?!”
“ഒരു ഡോക്ടർ ആൻറണി.”
ഡോ. കൃഷ്ണ ഒന്നു പകച്ചു. പിന്നെ കാറിനടുത്തേക്ക് ഓടി.
******
ഡോ. കൃഷ്ണയുടെ കാർ തമ്മനം റോഡിൽ നിന്ന് വലത്തോട്ട്‌ തിരിഞ്ഞു കയറി മുന്നോട്ടു പോയി. വലതു വശത്ത് അഞ്ചാമത്തെ വീടിനു മുന്നിൽ അദ്ദേഹം വാഹനം നിറുത്തി. സത്താർ നൽകിയ നമ്പറിൽ നിന്നാണ് ടെലിഫോൺ ഡിപ്പാർട്മെൻറിൻ്റെ സഹായത്തോടെ അദ്ദേഹം വീട് കണ്ടുപിടിച്ചത്. അടഞ്ഞുകിടന്ന ഗേറ്റിനുള്ളിൽ വീടും പരിസരവും ഇരുട്ടിലാണ്ടു കിടന്നു. അദ്ദേഹം അകത്തേക്ക് കയറി. വീട് പൂട്ടിയിരിക്കുകയായിരുന്നു.

തിരികെ കാറിനടുത്തെത്തിയ ഡോ. കൃഷ്ണ, ദൂരെ റോഡിലേക്ക് നടന്നു കയറുന്ന നിഴൽരൂപത്തെ കണ്ടു. ചലനങ്ങളിൽ നിന്ന് അയാൾ തൻസീർ ആണെന്ന് അദ്ദേഹം ഊഹിച്ചു. അദ്ദേഹം ഓടി റോഡിലെത്തി. കുറച്ചു മുന്നിൽ ദൂരെയായി ഫുട്പാത്തിലൂടെ അയാൾ വേഗത്തിൽ നടക്കുന്നത് കാണാമായിരുന്നു. ഇടയ്ക്കിടെ അയാൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അദ്ദേഹം അയാളെ പിന്തുടർന്നു.

പെട്ടെന്ന് ഇരുളിൽ നിന്നൊരു രൂപം അയാളുടെ പിന്നിൽ പ്രത്യക്ഷപ്പെട്ടു. ഡോ. കൃഷ്ണ കുതിച്ചു പാഞ്ഞു.

അടുത്ത അദ്ധ്യായം

Thumbnail designed by : Josemon vazhayil

Post Views: 27
9
ദേവദാസ്

5 Comments

  1. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 9 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  2. Nishavidyadhar on October 15, 2023 11:48 PM

    ബാക്കി വായിക്കാൻ തിടുക്കമായി 😄.. 👍👍🥰🥰

    Reply
    • Noorjahan on October 16, 2023 2:10 PM

      👍👍

      Reply
      • Sreeja Ajith on October 17, 2023 7:44 AM

        👌👌super

        Reply
    • ലിബിന on October 16, 2023 8:58 PM

      Good

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.