Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 9
തുടർക്കഥ / സീരീസ് ത്രില്ലർ

ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 9

By ദേവദാസ്October 16, 2023Updated:October 18, 20235 Comments6 Mins Read166 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻ അദ്ധ്യായം

അദ്ധ്യായം 9

തന്നെ ആരോ പിന്തുടരുന്നു എന്നു മനസ്സിലാക്കിയ തൻസീർ നടത്തം വേഗത്തിലാക്കി. അയാൾ ഇടതുവശത്തെ മൈതാതാനത്തിലേക്ക് കയറി. പിന്നാലെ വന്നയാളും നിഴൽ പറ്റി മൈതാനത്തിനു മുന്നിലെത്തി.

നിമഷങ്ങൾക്കുള്ളിൽ ഡോ.കൃഷ്ണ അവിടെ കുതിച്ചെത്തി. വിജനമായ മൈതാനം ഇരുട്ടിൽ മുങ്ങിക്കിടന്നു. അദ്ദേഹം മൈതാനത്തിലേക്കു കയറി. തെരുവു വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ അക്രമിയുടെ കൈയിലെ കത്തിയുടെ തിളക്കം അദ്ദേഹം കണ്ടു. അക്രമിയുടെ പിടിയിൽ കുതറുന്ന തൻസീറിൻ്റെ കഴുത്തിന് നേരെ ഉയർന്നു നില്ക്കുകയായിരുന്നു ആയുധം.

നിമിഷാർദ്ധത്തിൽ ഡോ.കൃഷ്ണ കുതിച്ചു ചാടി. അദ്ദേഹത്തിൻ്റെ വലതുപാദം അക്രമിയുടെ തോളെല്ലിൽ ഊക്കോടെ പതിച്ചു. തൻസീറിൻ്റെ ശരീരത്തിലെ പിടി വിട്ട് അയാൾ നിലത്തു വീണു. അടുത്ത നൊടിയിൽ അയാൾ നിവർന്നുയർന്നു. ചാട്ടുളി പോലെ പാഞ്ഞു വന്ന കത്തിയിൽ നിന്ന് ഡോ. കൃഷ്ണ ഒഴിഞ്ഞുമാറി. നിമിഷാർദ്ധത്തിൽ അദ്ദേഹത്തിൻ്റെ വലതു മുഷ്ടി അയാളുടെ തൊണ്ടമുഴയിൽ ഊക്കിൽ പതിച്ചു. ഞരങ്ങിക്കൊണ്ട് അയാൾ പിന്നോട്ടു മാറി; കൈയിലെ കത്തി തെറിച്ചു പോയി. ഡോ. കൃഷ്ണയുടെ വലതുകൈപ്പത്തി ഒരു കത്തി പോലെ അയാളുടെ കഴുത്തിൽ പതിച്ചു. അയാൾ നിലത്തേക്കു വീണ് നിശ്ചലനായി.

ഡോ. തൻസീർ അപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു. ‘ഒന്നുകിൽ അയാൾ റോഡിലിറങ്ങി രക്ഷപ്പെട്ടു കാണും, അല്ലെങ്കിൽ മൈതാനത്തിലെവിടെങ്കിലും ഒളിച്ചിട്ടുണ്ടാവണം’ – ഡോ.കൃഷ്ണ കരുതി. ഒന്നാലോചിച്ച ശേഷം അദ്ദേഹം ചുറ്റും നോക്കി. അടുത്തു തന്നെ ഒരു ഗോൾ പോസ്റ്റ് ഉണ്ടായിരുന്നു. അദ്ദേഹം വീണുകിടന്നവനെ വലിച്ചിഴച്ച് ഗോൾ പോസ്റ്റിനടുത്തു കൊണ്ടുപോയി. പിന്നെ പോസ്റ്റിലെ വല വലിച്ചെടുത്തു അയാളെ തൂണിൽ ബന്ധിച്ചു. ഒന്നാലോചിച്ചിട്ട് പോക്കറ്റിൽ നിന്ന് ടോർച്ച് എടുത്തു തെളിച്ചു കൊണ്ട് അദ്ദേഹം മൈതാനത്തിലെ ഇരുട്ടിലേക്ക് നടന്നു. തൻസീറിനെ തിരയുകയായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം.

ഡോ. കൃഷ്ണ ഇരുട്ടിലേക്ക് മറഞ്ഞു കഴിഞ്ഞപ്പോൾ മൈതാനത്തിൻ്റെ ഗേറ്റിൽ ഒരു കാർ വന്നുനിന്നു. അതിൽ നിന്നിറങ്ങിയ ആൾ മൈതാനത്തേക്കു കടന്നു. അയാൾ ഗോൾ പോസ്റ്റിൽ കെട്ടിയിട്ടവൻ്റെ അടുത്തുചെന്ന് മുട്ടുകുത്തിയിരുന്നു.

തൻസീറിനെ കാണാതെ മടങ്ങിയ ഡോ.കൃഷ്ണ മൈതാനത്തിന് പുറത്തേക്ക് ഓടിപ്പോകുന്ന നിഴൽരൂപത്തെ കണ്ടു. അദ്ദേഹം ഓടിയെത്തിയപ്പോഴേക്കും അതു കാറിൽ കയറി പാഞ്ഞു പോയി. കാറിൻ്റെ നമ്പർ വായിക്കാൻ ശ്രമിച്ചെങ്കിലും അത് അകലെ എത്തിയിരുന്നു. കാർ മുമ്പ് എവിടെയോ കണ്ടിട്ടുള്ളതാണെന്ന് അദ്ദേഹത്തിനു തോന്നി. അദ്ദേഹം ഓടി ഗോൾ പോസ്റ്റിനടുത്തെത്തി കെട്ടിയിട്ടിരുന്നവനെ പരിശോധിച്ചു. അയാൾ മരിച്ചുകഴിഞ്ഞിരുന്നു. കഴുത്തിൽ തറച്ച നിലയിൽ കണ്ട ഇൻജക്ഷൻ നീഡിൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ തിളങ്ങി.

ഡോ. കൃഷ്ണ ശ്രദ്ധാപൂർവം ചുറ്റും പരതി. നിലത്തു കിടക്കുന്ന ഒരു വസ്തു അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു. ഒരൊഴിഞ്ഞ ഇൻജക്ഷൻ വയലായിരുന്നു അത്. ഒരു നിമിഷമാേലാചിച്ച ശേഷം അദ്ദേഹം ഇൻസ്പെക്ടർ ചന്തുനാഥിന് ഫോൺ ചെയ്തു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ ഡോ.കൃഷ്ണ തിരികെ തൻസീർ താമസിക്കുന്ന വീട്ടിനടുത്തെത്തി. വീട് അപ്പോഴും പൂട്ടിക്കിടക്കുയായിരുന്നു.
******
“ജോസഫ് ഇവിടില്ല സാറേ.”, ജോസഫിൻ്റെ അമ്മ പറഞ്ഞു. മെറ്റിൽഡയുടെ വീട്ടിലെത്തിയതായിരുന്നു ഡോ.കൃഷ്ണയും ഇൻസ്പെക്ടർ ചന്തുനാഥും. അവരുടെ ഭർത്താവ് ജോസഫും അമ്മയും തിരിച്ചെത്തി എന്ന് ഇൻസ്പെക്ടർ നിയോഗിച്ചിരുന്ന കോൺസ്റ്റബിൾ രാവിലെ അറിയിച്ചതിനെ തുടർന്നായിരുന്നു അവരുടെ സന്ദർശനം.

“എവിടെപ്പോയതാണ്?”, ഇൻസ്പെക്ടർ ചോദിച്ചു.
“അറിയത്തില്ല. ഇന്നലെ വൈകുന്നേരം പോയതാ. ഫോണും എടുക്കുന്നില്ല.”
“ജോസഫിന് എന്തായിരുന്നു ജോലി?”
“അവനും നഴ്സാരുന്നു. പക്ഷേ കുറച്ചു കാലമായി ജോലിക്ക് പോണില്ല.”
“അതെന്താ?”, ഡോ.കൃഷ്ണയാണ് അതു ചോദിച്ചത്.
“അവന് കുറച്ചു കാലമായി ലോഷൻ്റെയൊക്കെ മണം പിടിക്കാതായി. അതടിച്ചാ അപ്പം ശ്വാസമുട്ടലും വെപ്രാളവും വരും. ഏതാണ്ട് കടുത്ത അലർജിയാണെന്നാ പറേന്നത്.”
”ജോസഫും മെറ്റിൽഡയും തമ്മിൽ എങ്ങനായിരുന്നു പ്രശ്നങ്ങൾ എന്തെങ്കിലും?”
“അതേ ഒള്ളാരുന്നു.” “അയാള് പണിക്ക് പോകാത്തതിൻ്റെ പേരിലാണോ?”
“അതു മാത്രമല്ല സാറേ. അവൾക്കാണേൽ വീണ്ടും ഗൾഫിൽ പോണംന്നായിരുന്നു. അവനാണേൽ സമ്മതിക്കത്തില്ല. അതിൻ്റെ പേരിൽ…”
“മെറ്റിൽഡ ഗൾഫിലായിരുന്നോ?”, ഇൻസ്പെക്ടർ ഇടയ്ക്കു കയറി.
“ഉം. എട്ടു പത്തുകൊല്ലം മുൻപ്. ജോസഫും അവിടാരുന്നു. ഒരേ ആശുപത്രിയിൽ.”
“വിവാഹം കഴിഞ്ഞ് പോയതാണോ?”
“അതെ.”
“മെറ്റിൽഡ ആളെങ്ങനെയായിരുന്നു? മറ്റാരെങ്കിലുമായും…?”, ഒന്നാലോചിച്ച ശേഷം ഡോ.കൃഷ്ണ ചോദിച്ചു.
സ്ത്രീ കണ്ണുകൾ താഴ്ത്തി; തല കുനിച്ചു.പിന്നെ ഇടറിയ ശബ്ദത്തിൽ പറഞ്ഞു: ”എന്നാലും അവന് അവളെ വല്യ ഇഷ്ടമായിരുന്നു, സാറേ.”,
“മെറ്റിൽഡയെ ഇടയ്ക്ക് ആശുപത്രീന്ന് പറഞ്ഞു വിട്ടിരുന്നോ?, ഒരു നിമിഷം കഴിഞ്ഞ് ഡോ.കൃഷ്ണ ചോദിച്ചു.
“ഉം… അവള് എന്തോ കുഴപ്പമുണ്ടാക്കി. പിന്നെ ഞാൻ ആ പ്രവീൺ സാറിനെക്കണ്ട് കാലു പിടിച്ചിട്ടാ തിരിച്ചെടുത്തത്.”
“ഗൾഫിൽ ഏതാശുപത്രിയിലായിരുന്നു മെറ്റിൽഡ?”
“പേരൊന്നും എനിക്ക് അറിയത്തില്ല.”

ജോസഫിൻ്റെ നമ്പർ വാങ്ങി ഡോ.കൃഷ്ണയും ഇൻസ്പെക്ടറും മെറ്റിൽഡയുടെ വീട്ടിൽ നിന്നിറങ്ങി. ഒരു കാര്യം ഡോ.കൃഷ്ണ ശ്രദ്ധിച്ചു – പോർച്ചിലെ കാർ അവിടെയുണ്ടായിരുന്നില്ല.

“അകത്തറിയുന്നതിനെക്കാൾ കൂടുതൽ ചിലപ്പോൾ പുറത്തറിയും.”, ഇൻസ്പെക്ടറോടു പറഞ്ഞു കൊണ്ട് ഡോ.കൃഷ്ണ കാറിൽ നിന്നിറങ്ങി. ചങ്ങമ്പുഴ പാർക്ക് സ്റ്റേഷനടുത്തുള്ള ആട്ടോസ്റ്റാൻ്റിനു മുന്നിലായിരുന്നു അവർ. ഒരോട്ടോക്കാരൻ ഇൻസ്പെക്ടർ ചന്തുനാഥിനെ തിരിച്ചറിഞ്ഞു. അയാൾ കാറിനടുത്തേക്കു വന്നു.
“ജോസഫിനെ അറിയാമോ? മരിച്ചു പോയ ആ നഴ്സിൻ്റെ…”, ഇൻസ്പെക്ടർ അയാളോടു ചോദിച്ചു.
“അറിയാം സാറേ. എന്താ കാര്യം?”
“അവനാളെങ്ങനെ?”‘
“പൊകയും വെള്ളവുമാ സാറേ, വേറെ കൊഴപ്പമില്ല.”
“പുകയോ?”, ഡോ.കൃഷ്ണയാണതു ചോദിച്ചത്.
“ഉം. കൊറച്ചു കാലമായി ആ ചാത്തൻസേവക്കാരുടെ കൂടെയാ. അവിടുന്ന് കിട്ടുന്നതാന്നാ പറയുന്നെ.”
“ഇയാൾ എവിടെക്കാണും.”
“ആ വോൾഗാ ബാറാണ് താവളം.”
“ഇന്ന് ആളെ ഇവിടെങ്ങാനും കണ്ടിരുന്നോ?”
ഓട്ടോക്കാരൻ ഇല്ലെന്നു തലയാട്ടി.

“ജോസഫ് ഈ കഥയിൽ എവിടെയോ ഉണ്ട്.”, കാറിൽ കയറിക്കൊണ്ട് ഡോ.കൃഷ്ണ പറഞ്ഞു.
*******
ഇത് വളെര സിംപിളാണ് കൃഷ്ണ. രണ്ടിലെയും ബാർകാഡ് എൻേകാഡിംഗ് സെയിം ആണ്. സീ ദ നമ്പേഴ്സ് ബിലോ ദ ബാർസ് “, ടോമി കുരിശിങ്കൽ പറഞ്ഞു. ടോമിയുടെ ഓഫീസ് മുറിയിലിരിക്കുകയായിരുന്നു ഡോ.കൃഷ്ണ.
“ദാറ്റ് മീൻസ് നൂറ്റി നാലാം നമ്പർ മുറിയിൽ നിന്നു കിട്ടിയ പേപ്പർ പീസിലെ ബാർകോഡും മൈതാനത്തിൽ നിന്നു കിട്ടിയ ഇൻജക്ഷൻ വയലിലെ ബാർകോഡും സെയിം ആണ്.”
“എക്സാക്ട്ലി. ദേ ബോത് റെപ്രസൻ്റ് ദ സെയിം പ്രോഡക്ട്.”
“ബാർകോഡിൽ നിന്ന് മറ്റു ഡീറ്റൈയിൽസ് കിട്ടുമോ? ലൈക്ക് ഏതു ബാച്ച് പ്രോഡക്ട് എക്സെട്രാ?”, ഡോ.കൃഷ്ണ ആലോചനയോടെ ചോദിച്ചു.
“ഓ. യെസ്.”, ടോമി പ്രതിവചിച്ചു.
ഡോ .കൃഷ്ണ ഒരു നിമിഷമാലോചിച്ചു.പിന്നെ ഫോണെടുത്ത് ഡയൽ ചെയ്തു. ഡോ. ഷൈൻരാജായിരുന്നു മറുവശത്ത്.

*******
“ഇന്നലെ കൊല്ലപ്പെട്ടവനെ തിരിച്ചറിഞ്ഞു.”, ഡ്രൈവിംഗിൽ ശ്രദ്ധിച്ചു കൊണ്ട് ഇൻസ്പെക്ടർ ചന്തുനാഥ് ഡോക്ടർ കൃഷ്ണയോടു പറഞ്ഞു.
“ആൻറണി, അല്ലേ?, ഡോ.കൃഷ്ണ ചോദിച്ചു.
“എങ്ങനെ മനസ്സിലായി?”
“അവൻ്റെ കൈയിലെ പിരമിഡ് ഐ ഞാൻ ശ്രദ്ധിച്ചിരുന്നു.”
“ഹി ഹാഡ് നോ പഴ്സ്, നോ മൊബൈൽ. ഭാഗ്യത്തിന് അവൻ്റെ കഴുത്തിലെ ലോക്കറ്റിന് പിറകിൽ പേര് കൊത്തിയിട്ടുണ്ടായിരുന്നു.”
ജീപ്പ് ഹൈവേയിൽ നിന്ന് ഡോക്ടേഴ്സ് കോളനി റോഡിലേക്ക് തിരിച്ചു കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞു.
“ആട്ടോപ്സി റിപ്പോർട്ട് കിട്ടിയോ?”
“ഇല്ല. എക്സ്പെക്ടിംഗ് സൂൺ.”
“വി ഹാവ് ടു ഫൈൻഡ് തൻസീർ അറ്റ് എനി കോസ്റ്റ്.”, അല്പം കഴിഞ്ഞ് ഡോ.കൃഷ്ണ പറഞ്ഞു.
“അന്വേഷണം ഫുൾ സ്വിങ്ങിൽ നടക്കുന്നുണ്ട്.”, ഡ്രൈവിംഗിൽ ശ്രദ്ധിച്ചു കൊണ്ട് ഇൻസ്പെക്ടർ പ്രതിവചിച്ചു.
“തൻസീറിൻ്റെ കൂടുതൽ ബാക്ഗ്രൗണ്ട് ഇൻഫോ എന്തെങ്കിലും?”
“വെരി ലിറ്റിൽ. ഫ്രം ജോമോൻ ആൻ്റ് ഔർ എൻക്വയറി”, ഒന്നു നിറുത്തിയിട്ട് ഇൻസ്പെക്ടർ തുടർന്നു: “ഹി ഈസ് ആൻ അനസ്ത്യേഷോളജിസ്റ്റ് ബൈ പ്രൊഫഷൻ. കുറച്ചു കാലം UAE യിലായിരുന്നു. പിന്നെ US ലേക്കു പോയി.”
ജീപ്പ് ഡോ. ഷൈൻരാജിൻ്റെ വീടിൻ്റെ ഗേറ്റ് കടന്ന് അകത്തേക്കു കയറി.

ഡോ.ഷൈൻരാജ് തന്നെയാണ് വാതിൽ തുറന്നത്.
“ഹലോ, ഡോ.കൃഷ്ണ. പ്ലീസ് കം.”, ഡോ.ഷൈൻ രണ്ടു പേരെയും അകത്തേക്ക് ക്ഷണിച്ചു.
“ഇറ്റ്സ് ക്വൈറ്റ് ലോംഗ് സിൻസ് വി മെറ്റ്.”, ഇരിക്കുന്നതിനിടയിൽ ഡോ.കൃഷ്ണ പറഞ്ഞു. തുടർന്ന് അദ്ദേഹം ഇൻസ്പെക്ടറെ ഡോ.ഷൈനിന് പരിചയപ്പെടുത്തി. കുശലപ്രശ്നങ്ങൾക്കു ശേഷം ഡോ. കൃഷ്ണ കാര്യത്തിലേക്ക് കടന്നു:
“വി വാൻ്റ് നോ എബൗട്ട് എ ഡ്രഗ്.”, അദ്ദേഹം തൻ്റെ ബാഗിൽ നിന്ന് ഒരു ഇൻജക്ഷൻ വയലെടുത്ത് ഡോക്ടർക്കു നല്കി. ഡോക്ടർ അത് പരിശോധിച്ചു. പിന്നെപ്പറഞ്ഞു:
“ദിസ് ഈസ് സക്സിനൈൽകോളിൻ. ഒരു ജനറൽ അനസ്തെറ്റിക്ക് ആണ് . ഞങ്ങളുടെ ഭാഷയിൽ ന്യൂറോ മസ്കുലർ പരലിറ്റിക്.”
“വാട്ടീസ് ഇറ്റ് യൂസ്ഡ് ഫോർ?”, ഡോ.കൃഷ്ണ താത്പര്യപൂർവം മുന്നോട്ടാഞ്ഞിരുന്നു.
“യൂസ്ഡ് എലോംഗ് വിത് അദർ സെഡേറ്റീവ്സ്. ചില മെഡിക്കൽ പ്രൊസീഡിയേഴ്സിൽ. ലൈക്ക് ട്രക്കിയൽ ഇൻട്യൂബേഷൻ.”
“ഇറ്റ്സ് ലീതൽ, റൈറ്റ്?”
“ഡിപ്പെൻഡിംഗ് ഓൺ ഹൗ യൂ യൂസ് ഇറ്റ്.”
“മീൻസ്?”, ഇൻസ്പെക്ടറാണതു ചോദിച്ചത്.
“ഇൻജക്ട് ചെയ്ത് അര മിനിട്ടിനുള്ളിൽ സക് പേശികളെ മരവിപ്പിക്കും. ഇൻക്ലൂഡിങ്ങ് ഹാർട്ട് ആൻഡ് ലങ്ങ് മസിൽസ്.”, ഡോക്ടർ ഒന്നു നിറുത്തിയിട്ട് തുടർന്നു: “ഇൻ മെഡിക്കൽ പ്രൊസീഡിയേഴ്സ് ദ പേഷ്യൻ്റ് ഈസ് പുട് ഇന്റു റെസ്പിറ്റേറി ആൻറ് അദർ വൈറ്റൽ സപ്പോർട്ട് ബിഫോർ ദ ഡ്രഗ് ഈസ് ഇൻഡ്യൂസ്ഡ്.”
“അപ്പോൾ അത്തരം സപ്പോർട്ടില്ലെങ്കിൽ ലീതലാണല്ലേ?”, ഡോ.കൃഷ്ണ ചോദിച്ചു.
“വെരി മച്ച് ലീതൽ. ഡെത്ത് ഇൻ നൊ ടൈം.”, ഒന്നു നിറുത്തിയിട്ട് ഡോക്ടർ തുടർന്നു: ”
മോർ ഓവർ, ഇൻ ഓട്ടോപ്സി ദ കോസ് ഓഫ് ഡെത്ത് കാൻ്റ് ബി അസേർട്ടൻഡ് കൺക്ലൂസീവിലി. ഇറ്റ് മൈറ്റ് അപ്പിയർ ആസ് നോർമൽ കാർഡിയാക് അറസ്റ്റ്. പർട്ടിക്കുലർലി, ഇഫ് ദ ആട്ടോപ്സി ഈസ് ഡിലേയ്ഡ്.”
“വൈ?”, ഡോ.കൃഷ്ണ ചോദിച്ചു. മെറ്റിൽഡയുടെ ഓട്ടോപ്സി റിപ്പോർട്ടിലെ കണ്ടെത്തലായിരുന്നു അദ്ദേഹത്തിൻ്റെ മനസ്സിൽ.
“ബിക്കോസ് സക് ബ്രേക്ക്സ് ഡൗൺ ഇൻടു മോളിക്യൂൾസ് നോർമലി ഫൗണ്ട് ഇൻ ഹ്യൂമൻ ബോഡി.”

ഇൻസ്പെക്ടറുടെ ഫോൺ ശബ്ദിച്ചു. അദ്ദേഹം ഫോണെടുത്തു. ഹ്രസ്വമായിരുന്നു സംഭാഷണം.
“ആശുപത്രിയിൽ നിന്നു കിട്ടിയ സിറിഞ്ചിൻ്റെ കെമിക്കൽ അനാലിസിസ് റിപ്പോർട്ടു വന്നു. ഇറ്റ്സ് സക്സിനൈൽ കോളിൻ.”, ഫോൺ ഡിസ്ണക്ടാക്കിക്കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞു.
“ക്ലിനിക്കലി പ്രിസൈസ് ഹോമിസൈഡ്.”, ഡോ.കൃഷ്ണ ആത്മഗതമെന്നോണം പറഞ്ഞു.

“ഒരു കാര്യം ഏകദേശം ഉറപ്പാണ് ദാറ്റ് ലീതൽ ഡ്രഗ് വാസ് ഇൻജക്ടഡ് ടു മെറ്റിൽഡ.”, ഡ്രൈവിംഗിൽ ശ്രദ്ധിച്ചു കൊണ്ട് ഇൻസ്പെക്ടർ ചന്തുനാഥ് ഡോ.കൃഷ്ണയോടു പറഞ്ഞു. ഡോ. ഷൈൻ രാജിൻ്റെ വീട്ടിൽ നിന്നും മടങ്ങുകയായിരുന്നു അവർ. അദ്ദേഹം തുടർന്നു: പക്ഷേ കഴുത്തിൽ മുറിവേല്പിച്ചതെന്തിനാണ്?”
ഡോ.കൃഷ്ണ ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷമാണ് മറുപടി പറഞ്ഞത്:
“ഒരൂഹമാണ്. ഡ്രഗ് കഴുത്തിലാണ് ഇൻജക്ട് ചെയ്തതെങ്കിൽ.”
ഇൻസ്പെക്ടർ ചോദ്യഭാവത്തിൽ ഡോ.കൃഷ്ണയെ നോക്കി. അദ്ദേഹം തുടർന്നു:
“ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ടത്തിലും അതിൻ്റെ പാട് ഡിറ്റക്ട് ചെയ്യാതിരിക്കാൻ.”
“സെൻസിബിൾ.”, ഇൻസ്പെക്ടർ അഭിനന്ദനപൂർവം ഡോ.കൃഷ്ണയുടെ തോളത്തു തട്ടിയിട്ട് തുടർന്നു: “പോലീസിനെയും കോടതിയെയും കൺഫ്യൂസ് ചെയ്യിക്കാനും. “ആരാണ് ഡ്രഗ് ഇൻജക്ട് ചെയ്തതെന്നതാണ് അടുത്ത ചോദ്യം.”, ഡോ.കൃഷ്ണ ആലോചനാപൂർവം പറഞ്ഞു.
“വാട്സ് നെക്സ്റ്റ്?”, ഇൻസ്പെക്ടർ ചോദിച്ചു. ഡോ. കൃഷ്ണ ഒന്നും മിണ്ടിയില്ല. അദ്ദേഹം ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു.

ഷാർജയിലെ ഹംദാൻ ഹോസ്പിറ്റലിലെ രജനി പ്രഭയുടെ ഫോണിൽ ഡോ.കൃഷ്ണയുടെ നമ്പർ തെളിഞ്ഞു.
*******
സമയം രാത്രി പതിനൊന്നു മണി. ഡോ. കൃഷ്ണ വീടിൻ്റെ മുകളിത്തെ നിലയിലെ സ്റ്റഡി റൂമിലായിരുന്നു. പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു. അദ്ദേഹം ഫോണെടുത്തു.

അതേ സമയം ഡോ.കൃഷ്ണയുടെ മതിൽ ചാടിക്കടന്ന് ഒരാൾ അകത്തേക്കു വന്നു. അയാൾ ഇരുട്ടിൻ്റെ മറപിടിച്ച് വീടിനടുത്തേക്കു നടന്നു. കൂട്ടിൽ ബ്രൂണോ നിറുത്താതെ കുരയ്ക്കാൻ തുടങ്ങി. ഫോൺ ഡിസ്കണക്ട് ചെയ്ത് ഡോ. കൃഷ്ണ ജനലിലൂടെ നോക്കി. തോട്ടത്തിൽ ഒരു നിഴൽ രൂപം നില്ക്കുന്നത് അദ്ദേഹം കണ്ടു. മുറിയിലെ ലൈറ്റ് അണച്ച ശേഷം അദ്ദേഹം പിസ്റ്റലെടുത്ത് അതിൻ്റെ ബ്രീച്ച് തുറന്നു. അതിൽ രണ്ട് വെടിയുണ്ടകളുണ്ടായിരുന്നു. ‘ഒരുത്തന് ഇത് ധാരാളം മതി.’ – സ്വയം പറഞ്ഞു കൊണ്ട് ശബ്ദമുണ്ടാക്കാതെ അദ്ദേഹം പടിക്കെട്ടുകളിറങ്ങി സ്വീകരണമുറിയിലെത്തി. പെട്ടെന്ന് ജനൽ പാളികൾക്കപ്പുറം നിഴൽ രൂപം തെളിഞ്ഞു.

അടുത്ത അദ്ധ്യായം

Thumbnail designed by : Josemon Vazhayil

Post Views: 29
7
ദേവദാസ്

5 Comments

  1. Sreeja Ajith on October 18, 2023 8:12 AM

    👌👌

    Reply
  2. പി.രവീന്ദ്രൻ, വള്ളികുന്നം on October 17, 2023 7:38 PM

    തുടക്കം മുതൽ ആകാംഷ നിലനിർത്താൻ കഴിയുന്നു. ഒരു തിരക്കഥയുടെ മട്ടുണ്ട്. മരുന്നുകളും മരണകാരണം തെളിയാത്ത കൊലപാതക രീതികളും നന്നായി പഠിച്ചിരിക്കുന്നു. ഈ എഴുത്തിന്റെ മേഖലയിൽ ശോഭിക്കാം. അഭിനന്ദനങ്ങൾ👏👏💐

    Reply
  3. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 8 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  4. Noorjahan on October 16, 2023 9:21 PM

    നമ്മുടെ മാലാഖയും ഉണ്ടല്ലോ.

    Reply
  5. Nishavidyadhar on October 16, 2023 9:14 PM

    അങ്ങനെ രജനിയും എത്തി…. 😄… എന്തായാലും സൂപ്പർ ആയി വരുന്നു 👍👍🥰🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.