Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുരു
Contests ചരിത്രം / പൗരാണികശാസ്ത്രം ജീവിതം

പുരു

By Thamjeed TOctober 22, 2023Updated:October 30, 20236 Comments10 Mins Read118 Views
Bookmark Now
Please login to bookmark Close

No account yet? Register

‘ഞാൻ എന്തപരാധമാണ് ചെയ്തത്? എന്റെ പ്രജകൾ..’

ഝലം നദി അന്ന് പൌരവരക്തത്താൽ ചനാബിനെ ആലിംഗനം ചെയ്തു. മഹത്തായ വിറ്റാസ്റ്റ യുദ്ധത്തിൽ (Battle of hydaspes) പുരു രാജാവു(Poros) പരാജയപ്പെട്ടുകൊണ്ടിരുന്നു. മാസിഡോണിയയിൽ നിന്നുള്ള സുമുഖനായ കുറിയ യവനൻ ഉത്തര ആര്യവർത്തത്തിലേക്ക് തന്റെ പ്രിയ കുതിരയെ തെളിച്ചു കയറ്റുന്നു. യവന പതാകകളുമായി സൈന്യം വിജയാഘോഷം മുഴക്കി തുടങ്ങിയിരിക്കുന്നു. പൌരവരുടെ കൊടികളത്രയും രണത്താലും ചെളിയാലും ചുവന്നു കൊണ്ടിരുന്നു.

തന്റെ സർവ്വ ശക്തിയുമെടുത്ത് പുരു പോരാടുന്നുണ്ടായിരുന്നു. കൺമുന്നിൽ ചിതറിയോടുന്ന സൈന്യത്തെ അയാൾ ചേർത്തു നിർത്തുവാൻ ആവത് ശ്രമിച്ചു.

“ഇല്ല ഇനിയുമാവില്ല. മാ പൌരേ ക്ഷമിച്ചാലും.”

അയാൾ തന്റെ ആയുധം സ്വന്തം ഹൃദയം ലാക്കാക്കി തിരിച്ചു. പൊടുന്നനെ ആരോ തടുത്തത് പോലെ. കാർമേഘം മൂടിയടയുകയാണോ? അതോ ദേവേന്ദ്രൻ തന്നെ തോൾ ചേർത്തുയർത്തുകയാണോ? അയാൾ ഇരുട്ടിലേക്ക് ആഴ്ന്നു പോവുകയായിരുന്നു.

‘അംബി താങ്കളായിരുന്നു ശരി. താങ്കൾ മാത്രം.’

ബിസി 326.. വിറ്റാസ്റ്റ യുദ്ധത്തിനും നാലു മാസങ്ങൾക്കു മുന്നേ ഒരു ദിവസം. പൌരവ രാജ്യത്ത് അതിപ്രാധാന്യമുള്ള ഒരു സഭ കൂടുകയാണ്. പ്രധാന മന്ത്രി ലോപവൻടെ അദ്ധ്യക്ഷതയിലുള്ള തീർപ്പ് സഭയിൽ പൌരവ ദേശത്തെ സാമന്തർ ഒത്തു ചേർന്നിരുന്നു. പടിഞ്ഞാറൻ പ്രദേശത്ത് യവനന്മാർ വിജയിച്ചിരിക്കുന്നു. കമ്പോജ (Persia) അവര്ക്കു വിധേയപ്പെട്ടിരിക്കുന്നതിന്റെ അങ്കലാപ്പ് അവരുടെ മുഖത്ത് വ്യക്തമാണ്. ആര്യാവർത്തം കീഴടക്കി കിഴക്ക് കലിങ്ക സാഗരം വരെവിസ്തീർണ്ണമുള്ള രാജ്യമാണ് യവനന്മാരുടെ ലക്ഷ്യം.

പുരു നിർവ്വികാരനായിരുന്നു. ഇന്നോളം നടന്ന ചെറുതും വലുതുമായ യുദ്ധചരിത്രം ബദ്ധ വൈരികളും അയ്യൽക്കരുമായ തക്ഷശിലയോടും പിന്നെ വടക്ക് കിഴക്കൻ കുന്നുകളിൽ വസിക്കുന്ന ദസ്യുക്കളോടും മാത്രമാണ്. യുദ്ധമെന്ന് തന്നെ പറയുക കഷ്ടം. എന്നാൽ ഇന്നിതാ ശക്തമായ പോരാട്ടം ആസന്നമായിരിക്കുന്നു. കേവലം വെങ്കലത്തോടും, എല്ലുകളോടുമല്ല, മറിച്ചു അതിശക്തമായ ഇരുമ്പിനോടായിരുന്നു.

“പ്രഭോ, ദേവി ഝലം മാത്രമാണ് നമ്മുടെ പ്രതിരോധം.”

പുരു ദൃഷ്ടിയുയർത്തി അയാളെ നോക്കി. സൈന്യാധിപനായ ഋഷഭ യായിരുന്നു അത്. അയാൾ സൈന്യാധിപനോട് തുടരുവാൻ കണ്ണാലെ അനുമതി നല്കി.

“പ്രഭോ, ഇന്നും ശൈശവം മാറാത്ത ശക്തിശാലിയാണ് ഝലം നദി. കുതറിമാറിയൊഴുകുന്ന വെള്ളപ്പാച്ചിലിനെ പിടിച്ചു കെട്ടാൻ തക്ക ശക്തിയുള്ള യാതൊന്നും ത്രിലോകത്തിലില്ല. ജല പാതയ്ക്ക് സമാന്തരമായി നമ്മുടെ സൈന്യത്തെ അണി നിരത്തിയാൽ യവനന്മാർക്കു ഒന്നും തന്നെ ചെയ്യുവാനാകയില്ല.”

വിജയഭാവത്തിൽ ഋഷഭ തന്റെ തന്ത്രം വിശദീകരിച്ചു. സഭയിലന്നുയർന്നു വന്ന ആശയങ്ങളിൽ തന്നെ ഉത്ക്രിഷ്ടവും അംഗീകാര്യവുമായ ആശയമായി അംഗങ്ങൾ അതിനെ കണക്കാക്കി.

“പ്രഭോ, അത് മാത്രം മതിയാകില്ല. നദിയുടെ ഉറവിടം വരെയും നമ്മുടെ ദൃഷ്ടി എത്തിച്ചേരണം. അതിനായി എനിക് 100 സൈനികരെ നല്കിയാലും.”

പറഞ്ഞത് മറ്റാരുമായിരുന്നില്ല. പൌരവ രാജ്യത്തിന്റെ യുവരാജാവ് പുരുവിന്റെ വാത്സല്യ പുത്രനായ മാല്യഘേതു ആയിരുന്നു. സൂര്യപ്രഭയുള്ള ചെറുപ്പക്കാരനെ സദസ്സ് അഭിനന്ദിച്ചു.

“പൌരവ സാമ്രാജ്യം വീഴില്ല പ്രഭോ. നമ്മുടെ യുവരാജാവുള്ളിടത്തോളം നമ്മൾ വീഴില്ല.”

“പൌരവ രാജ്യം നീണാൾ വാഴട്ടെ”

“പുരു രാജൻ യവനർക്കു മേൽ വിജയം പാറിക്കട്ടെ”

“യവനനെ വെന്ന മാമന്നൻ വിജയിക്കട്ടെ.”

അകത്തളം വിജയാഭിവാദ്യത്തിൽ ഉന്നതിപ്രാപിച്ചു കൊണ്ടിരുന്നു. തെല്ലിട നേരം കഴിഞ്ഞു അവരോടു നിശബ്ദരാകുവാൻ പുരു ആംഗ്യം നല്കി. അദ്ദേഹം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് സഭയെ അഭിസംബോദന ചെയ്തു.

“പ്രിയരേ. ഏറ്റവും അഭികാമ്യവും അംഗീകരിക്കപ്പെടേണ്ടതുമായ തന്ത്രമാണ് സൈന്യാധിപനും യുവരാജനും മുന്നോട്ട് വച്ചിരിക്കുന്നത്. അംഗങ്ങളുടെ പ്രസന്നതയിൽ തന്നെ അത് വ്യക്തവുമാണ്. എന്നിരുന്നാലും. അത് മാത്രം മതിയാകുമോ എന്നു എനിക്കു സന്ദേഹമുണ്ട്. മാതുല രാജ്യമായ തക്ഷശിലയുടെ സഹായമില്ലാതെ യവനരേ തടുക്കുക പ്രയാസമാകും. അമാത്യരെ നിങ്ങൾക്കെന്ത് തോന്നുന്നു.”

അത്രയും നേരം നിശബ്ദനായിരുന്ന ലോപവൻ എഴുന്നേറ്റു.

“പ്രഭോ അല്പം സന്ദേഹമുളവാക്കുന്ന ഒരു കാര്യം കൂടി എന്നിക്കുണർത്തിക്കുവാനുണ്ട്”

“എന്താണത്?”

“തക്ഷശില യവനരുടെ മുന്നിൽ കീഴടങ്ങിയിരിക്കുന്നു. നമുക്കെതിരെ നിൽക്കുവാൻ അവരും ഉണ്ടാവും. ”

പുരു നിശബ്ദനായി. അമ്പിയുടെ വഞ്ചനയെ അയാൾ ഉള്ളാലെ ശപിക്കുകയായിരുന്നു. വൈദേശികാക്രമണമുണ്ടാകുമ്പോൾ ഈ നാട് എന്നാണ് ഒന്നായി നിന്നിട്ടുള്ളത്.

“അമാത്യരെ ആദ്യ തന്ത്രം പാളിയാൽ നമുക്ക് പിടിച്ചു നിൽക്കുവാൻ തക്ക മറുതന്ത്രം അനിവാര്യമാണ്. നീചരാജ്യങ്ങൾക്കപ്പുറം ശക്തമായ ഒരു രാജ്യമുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. നന്ദ സാമ്രാജ്യം. അവരുടെ സഹായം ലഭിക്കുമോ?”

“പ്രഭോ പൂർവ്വാര്യവർത്തത്തിൽ നിന്നും അത്തരം ഒരു സഹായം ലഭിച്ചാൽ തന്നെയും. അതിനുമെത്രയോ മുന്നേ യുദ്ധം വന്നു ചേരും”

“ഉം. ഈ യുദ്ധത്തിൽ നാം ഒറ്റക്കാണ് അല്ലേ?”

അയാൾ തെല്ലിടനേരം മൌനിയായി. അവരുടെ മിഴികളിലേക്ക് നോട്ടം പടർത്തി. ശേഷം

“എങ്കില്‍ നമ്മളെന്തിന് താമസിക്കണം. വേഗം തന്നെ തയ്യാറെടുപ്പുകൾ തുടരു. ഋഷഭ, താങ്കൾ തന്നെ മേൽനോട്ടം നൽകണം. പൌരവ രാജ്യം കീഴടങ്ങുകയില്ല.”

അംബി

യവനരുടെ താത്കാലിക കൂടാരത്തിൽ അംബി നിർവ്വികാരനായിരുന്നു . സിന്ധൂനദിയുടെ മണൽപ്പരപ്പിൽ അനേകം യുദ്ധ കൂടാരങ്ങൾ തയാറാക്കി യവനർ കാത്തു നിൽക്കുകയാണ്. പോരുകൾ കൊണ്ടോ പ്രശസ്തി കൊണ്ടോ തക്ഷശില സമ്പന്നമല്ല. എന്നിരുന്നാലും നിഷ്കളങ്കരായ പ്രജകളാൽ അംബി കുബേരനായിരുന്നു.

‘എന്തിനാണ് ഈ പരാക്രമം.’ അയാളോർത്തു. ‘കാൽക്കീഴിലെ സർവ്വവും തന്നിലേക്ക് വലിച്ചടുപ്പിക്കുവാൻ തക്ക ഭ്രാന്ത് എന്തിനാണ്. നിശ്ചയം ഇത്തരം ഭോഷ്കുകൾ മാത്രമാണ് ലോകം കൊട്ടിയാടുക. സാർവ്വജനനീയമായ സ്നേഹത്തെക്കാൾ പ്രേക്ഷകകർക്ക് ഇഥംപ്രദമായത് രക്തരൂക്ഷിതതമായ നദീപ്രവാഹമാണ്. ഒരിക്കലും യവനന്മാരെ വെല്ലുവാൻ എനിക്കു സാധിക്കില്ല. പിന്നെ എന്തിന് ഈ യുദ്ധം. ചിലപ്പോൾ എന്റെ  തീരുമാനം ജനങ്ങളെ നീരസപ്പെടുത്തിയേക്കാം. വാക്കുകൾ അവരെ ലജ്ജിപ്പിച്ചേക്കാം. എന്നിരുന്നാലും മൃതിയോളം ഭയാനകമല്ലല്ലോ ലജ്ജ. പ്രിയ പ്രജകളെ ഞാൻ നിശ്ചയിച്ചു കഴിഞ്ഞു.’

ഏറെ നാഴികകൾ വൈകിയില്ല. യവനതലവന്റെ ആകമനം ഉണ്ടാവുന്നു എന്നറിയിപ്പ് കിട്ടിയിരിക്കുന്നു. അംബിയുടെ ശ്വാസോച്ഛാസം ത്വരിതഗതിയിലായി. താൻ എന്ത് പറയുമെന്നയാൾ കണക്ക് കൂട്ടിക്കൊണ്ടിരുന്നു.

യവനരാജൻ കടന്നു വന്നു. തലയിൽ മുഖം മറക്കത്തക്കമുള്ള ശീല പുതച്ചിരുന്നു. ഒപ്പം രണ്ടു മുഖംമൂടികളായ ഭടന്മാരും എത്തിച്ചേർന്നു. എഴുന്നേൽക്കുവാൻ ഭാവിച്ച അംബിയോട് ഇരിക്കുവാൻ ആംഗ്യം കാണിച്ചു കൊണ്ട് അയാൾ മേശയുടെ മറുതലക്കൽ ഉപവിഷ്ടനായി. ഭടന്മാരിലൊരുവൻ ആഗമനോദ്ദേശ്യം ആരാഞ്ഞു. അംബി രാജാവിന് നേരെ മുഖം തിരിച്ചു.

“പ്രഭോ, നിസ്വാർത്ഥമായ ഈ ലോകത്തിൽ യുദ്ധം കൊണ്ടും മണ്ണ് കൊണ്ടും അങ്ങ് എന്താണ് നേടുക എന്നു എനിക്ക് അറിയുവാനാകുന്നില്ല. ക്ഷേമവും ഐശ്വര്യവും പ്രാധാനം ചെയ്യുവാൻ ദിക്കുകൾ നീണ്ട രാജ്യം വേണമോ? എന്നും അറിയില്ല. എന്നാൽ ഒന്നറിയാം അനാദിയായ ഭൂവിൽ ഒരല്പം സ്നേഹം മതിയാകും ക്ഷേമവും ഐശ്വര്യങ്ങളും ചൊരിയുവാനും. തൃപ്തനാകുവാനും. എന്നിരുന്നാലും, അങ്ങേക്ക് ഈ യുദ്ധം എത്രത്തോളം അനിവാര്യമാണോ അത്രയും പ്രാധാന്യമുള്ളതാണ്  എനിക്ക് എന്റെ പ്രജകളോടുള്ള കടമയും. അവരിലൊരുവന്റെ ജീവൻ ത്യജിക്കുവാൻ പോലും ഞാനൊരുക്കമല്ല. അങ്ങേക്കെന്റെ നാട് വേണം എങ്കില്‍ ഞാൻ അത് നല്കാം അങ്ങേക്ക് എന്റെ ജീവനാണ് പ്രിയമെങ്കില്‍ അതും ഞാൻ നല്കിടാം. എന്നിരുന്നാലും ഈ യുദ്ധം ഒഴിവാക്കണം എന്നു അപേക്ഷിക്കുന്നു. തക്ഷശില കേവലം ഒരു നാട്ടുരാജ്യം മാത്രമാണ്. അങ്ങേക്കിവിടെ നഷ്ടമാകുന്ന ഓരോ യോദ്ധാവും നാളെ ശക്തരായ മഗധന്മാരെ നേരിടുമ്പോൾ ആവശ്യമായി വന്നേക്കാം. ഞാൻ, അംബി രാജ്. തക്ഷശിലയുടെ രാജ്യത്തലവൻ എന്റെ കിരീടം അങ്ങയുടെ കാൽകീഴിൽ സമർപ്പിക്കുന്നു.”

അംബി എഴുന്നേറ്റു കര്മ്മം ചെയ്യുവാൻ തയ്യാറായി. ഉടനടി യവന ഭടൻ അംബിയെ തടഞ്ഞു കൊണ്ട് പിടിച്ചു നിർത്തി. അംബിയുടെ അന്ധാളിപ്പ് അടങ്ങുന്നതിനു മുന്നേ  അവർ മുഖ കവചം ഊരിമാറ്റി. സൌന്ദര്യം തുളുമ്പുന്ന ഊർജ്ജസ്വലമായ മുഖം. യവനരാജനും മറ്റ് ഭടനും അയാളുടെ മുന്നിൽ പ്രണാമം അർപ്പിക്കുന്നു. അംബി ഒരേ സമയം ഔത്സുക്യവും അമ്പരപ്പും പ്രകടിപ്പിച്ചുകൊണ്ട് ആ ഭടനെ തന്നെ നോക്കി നിന്നു.

‘ആരാണിയാൾ’ അംബി മനസ്സിലോർത്തു. അയാളുടെ തേജോവഹമായ മുഖത്ത് നിന്നു അംബി അത് വായിച്ചെടുക്കുകയായിരുന്നു.

‘അലക്സാണ്ടർ.’

“പ്രഭോ, ക്ഷമിച്ചാലും.”

ആ കുറിയ മനുഷ്യൻ അംബിയെ പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു.

“രാജൻ അങ്ങ് എന്നെ തോല്പ്പിച്ചു കളഞ്ഞല്ലോ. കേവലം വാക്കുകളിൽ കൂടി അതിവിപുലമായ ചിന്താധരണികളെ ഉണർത്തിക്കളഞ്ഞു. മനുഷ്യനുള്ളിടത്തോളം നില നിൽക്കുന്ന ചോദ്യമെറിഞ്ഞു താങ്കളെന്നെ ആത്മസന്ഘർഷത്തിലാക്കിക്കളഞ്ഞല്ലോ.”

ഗ്രീസിലെ രാജകുമാരൻ. മഹാനായ യുദ്ധ വീരൻ അലക്സാണ്ടർ ചക്രവർത്തി അംബിയെ ഗാഡാലിംഗനം ചെയ്തു. അന്ന് ആ രാവിൽ അംബി ഗഗനത്തോളം ഉന്നതി പ്രാപിച്ചു. അലക്സാണ്ടർ ഭൂമിയോളം വിനയനുമായി.

‘തക്ഷശിലയുടെ മന്ന.. അങ്ങ് തന്നെ ഇനിയും ആ രാജ്യം ഭരിക്കും. അങ്ങ് തന്നെ ജനങ്ങള്ക്ക് ക്ഷേമം നല്കും. പക്ഷേ വിശാലമായ ഗ്രീക്ക് രാജ്യം ഞാൻ എന്റെ പൂർവ്വികർക്ക് നല്കിയ വാക്കാണ്. അതിനാൽ എന്നോടു സഹകരിച്ചാലും. എന്നോടു ക്ഷമിച്ചാലും, ഞാൻ ഇനിയും പൂർവലോകത്തേക്ക്  കടന്നു പോകുവാനാഗ്രഹിക്കുന്നു. എത്രമാത്രമെന്ന് അറിയില്ല. എങ്കിലും കിഴക്കൻ സാഗരം തൊട്ട് വന്ദിക്കും വരെ ഞാൻ മുന്നോട്ട് നീങ്ങും. അങ്ങയുടെ രാജ്യം എന്നും പുലരുന്നപ്പോലെ തന്നെ നാളെയും ഉദിക്കും. അങ്ങ് തലപ്പത്ത് ഭരണവും നടത്തും. ഇതെന്റെ വാക്ക്. എന്റെ വാക്ക് തന്നെ ആണ് യവനന്മാരുടെ ശപഥവും. എന്നിയിരുന്നാലും സിന്ധു  നദി കടന്നു പോകുവാൻ എനിക്കങ്ങയുടെ സഹായം വേണം.”

അംബി തന്റെ വാക്ക് നല്കി. പ്രസന്നമായ മനസ്സോടെ അയാൾ തിരികെ കൊട്ടാരത്തിലേക്ക് തിരിച്ചു ഒപ്പം സംശയത്തോടെയും. പേരുകേട്ട യവനകുതിരകൾക്ക് ഒരിക്കലും വശ്യമായ ഝലത്തിന്റെ കബളിപ്പിക്കലിനെ നേരിടാനാകയില്ല. സിന്ധു നദി കടക്കുവാനെന്നാലുതകുന്ന കൈത്താങ്ങ്. അത് മാത്രമാണ് അദ്ദേഹം ചോദിച്ചതും. എന്നിരുന്നാലും എപ്രകാരമാവും ഝലം കടക്കുവാൻ തീരുമാനിച്ചിട്ടുണ്ടാവുക? എപ്രകാരമാവും പൌരവ രാജ്യം കീഴടക്കുവാൻ നിശ്ചയിച്ചിട്ടുണ്ടാവുക. പുരു ദൃഡമനസ്കനാണ്. അയാൾ കീഴടങ്ങുകയില്ല. നാശനഷ്ടങ്ങളുടെ, അനന്തര സംഘർഷങ്ങളുടെ വരും കാലത്തിലേക്കാവാം ഇതെത്തി നിൽക്കുക. അതിന്റെ പ്രതിധ്വനികൾ എത്ര ശതകങ്ങൾ നീണ്ടു നിന്നേക്കുമോ?

പുരു

“പ്രഭോ അവർ തയാറായിക്കഴിഞ്ഞു. യുദ്ധ കാഹളം മുഴക്കട്ടെയോ?”

സൈന്യാധിപൻ ഋഷഭ പതിവിലും പ്രസന്നനായിരുന്നു. വൈദേശിക ശ്വേതരൂപികളെ ആര്യലോകത്തിന്റെ വക സ്പഷ്ടമായ ഒരു പാഠം പഠിപ്പിക്കുവാൻ തന്നെ അയാൾ തീർച്ചപ്പെടുത്തി.  പുരു തന്റെ പോർ വസ്ത്രങ്ങളണിഞ്ഞു തുടങ്ങി. ധാരണത്തിനിടയിലും അദ്ദേഹത്തിന്റെ സ്മരണകൾ തന്റെ പുത്രരാലും  മഹാറാണിയാലും നിറഞ്ഞു നിന്നു.യൂദ്ധമുഖത്ത് ഉത്സാഹിയായി നിൽക്കുന്ന മാന്യഘേതുവിനെ അരികിലേക്ക് വിളിപ്പിച്ചു.

“എന്താണ് പിതാവേ. എന്തിനെന്നെ വിളിപ്പിച്ചു?”

തന്റെ പുത്രനെ, അവന്റെ കണ്ണുകളെ, കറുത്ത് നീണ്ട സുന്ദരൻ മൂടിയിഴകളെ ആപാദചൂഡം വീക്ഷിച്ചും തൊട്ടും തലോടിയും പുരു അടുത്തു നിന്നു. മകൻ അവന്റെ ആദ്യ യുദ്ധത്തിനൊരുങ്ങുന്നു. അവൻ യുവാവായിരിക്കുന്നു. ഇനി തന്റെ പരാക്രമങ്ങൾ തെളിയിച്ചു ദിഗ്വിജയം നേടുവാനുള്ള നേരം ആയിരിക്കുന്നു. എന്നിരുന്നാലും മകൻ, മകൻ തന്നെ അല്ലേ. പുരു രാജാവാണ്. അതേ സമയം ഒരച്ഛനും.

“മകനെ എന്ത് പറയണം എന്നു അറിയില്ല. അതിർത്തിയിലെ സാധാരണ വിപ്ലവങ്ങൾ പോലെ ഇതിനെ കരുതരുത്.  സൂക്ഷിക്കണം. വിജയി ഭവ. ”

അധികം സമയമില്ല. തന്റെ ഓരോ തീരുമാനങ്ങളും നാളെകളിലെ ആര്യാവർത്തത്തിന്റെ ഗതിയെ തന്നെ സ്വാധീനിക്കുമെന്നു  പുരു മനസ്സിലാക്കിയിരുന്നു. അയാൾ യുദ്ധ ഭൂമിയിലേക്ക് കുതിരപ്പുറത്തു വന്നു ചേർന്നു. സൈനികർ പുരുവിന്റെ പിന്നാലെ ഝലം നദിയ്ക്കിപ്പുറം നിരന്നു നിന്നു. എതിരെ തനിക്ക് സമാന്തരമായി  അയാൾ തന്റെ എതിരാളിയെ കണ്ടു. ഒപ്പം യവനസൈനികരെയും. നദി കടന്നിപ്പുറം വരുവാൻ സാമർഥ്യം കാണിക്കുന്ന യവനന്മാരെ എയ്തിടുവാൻ  അസ്ത്ര മുന്നണിക്ക്  നിർദേശം നൽകിക്കൊണ്ട് പുരു തന്റെ സൈനികര്ക്ക് നേരെ തിരിഞ്ഞു

“പ്രിയരേ, ഇന്നത്തെ ദിവസം ഏതേതു ദിവസം പോലെയും കടന്നു പോകും. ഇന്നത്തെ സൂര്യൻ നാളെയും നിങ്ങൾക്കയി പ്രഭ ചൊരിയും. എന്നാൽ, ഇന്നത്തെ നമ്മുടെ കൂട്ടായ്മയുടെ ഫലമാവും നാളെ ഈ ഭൂഖണ്ഡത്തിലെ ജനതയുടെ വിധി നിർണ്ണയിക്കുക. പ്രിയരേ, ചരിത്രത്തിലൊരംശമാകുവാൻ എന്റെ കൂടെ നിങ്ങളുണ്ടാവില്ലേ. മഹത്തായ പൌരവ രാജ്യത്തിന്റെ യശസ്സ് നിങ്ങളുയർത്തില്ലേ? നമ്മൾ പാണ്ഡവരുടെ പിൻഗാമികൾ. നമ്മൾ പൌരവർ വിജയിക്കില്ലെ?.”

പോർഭൂമികളിലിന്നോളമുണ്ടായിട്ടുള്ള പ്രഭാഷണങ്ങളുമായി തുലനം ചെയ്താൽ ഒരു പക്ഷേ ജുഗുത്സാവഹമായതൊന്നും തന്നെയും പുരുവിന്റെ വാക്കുകളിലുണ്ടായിരുന്നില്ല. മാത്രവുമല്ല അയാൾ മികച്ച വാഗ്മിയുമായിരുന്നില്ല. പാരമ്പര്യമായി ലഭിച്ച ഭൂപ്രദേശം ക്ഷേമനുസരണം ഭരിച്ചു കൊണ്ടിരുന്ന സാധുവായ മർത്യൻ. എന്നാൽ. അയാളിൽ കളളമുണ്ടായിരുന്നില്ല. കളങ്കവും. അതു കൊണ്ടു തന്നെ ആവും അംബിയുടെ കീഴടങ്ങലിനെക്കാൾ പുരുവിന്റെ തീരുമാനത്തെ ബഹുഭൂരിപക്ഷം പൌരവരും അനുകൂലിച്ചത്. അന്ന് ആ മണൽപ്പരപ്പിൽ പൌരവ സൈനികർ വീരോടെ അലറിവിളിച്ചു. മറുപുറത്തെ യവനന്മാർ ഇവരുടെ എണ്ണത്തിലും ഗജ സൈന്യത്തിന്റെ ഗാംഭീര്യത്തിലും ഭയന്നു വിറച്ചു. ഒരാളൊഴികെ.

യുദ്ധഭൂമിയിൽ രണ്ടു ദിവസങ്ങൾ  കടന്നു പോയിരിക്കുന്നു. ഇരുവശത്തും ചലനങ്ങളുണ്ടാകുന്നില്ല. എന്നിരുന്നാലും പൌരവ സൈന്യത്തിലെ ഗജവീരന്മാരെ കണ്ട യവന്മാർ തെല്ലൊന്നുമല്ല ഭയന്നിരിക്കുന്നത് എന്നു അവരുടെ ശരീരഭാഷ സാക്ഷ്യപ്പെടുത്തി. വാസ്തവത്തിൽ എതിർ സൈന്യത്തിന് മുകളിൽ മാനസികാധിപത്യം നേടുന്നതിൽ പൌരവർ വിജയം നേടിയിരുന്നു. അവരെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്ന മാന്യഘേതുവിനു സംശയം തോന്നിയിരുന്നു. അയാൾ അച്ഛന്റെ അനുമതിയോടെ ഝലം നദിയുടെ ഗർഭത്തിലേക്ക് തേർ തെളിച്ചു.  പൌരവരിലുണ്ടായിരുന്ന ആഹ്ളാദം പക്ഷേ കേവലമൊരു സമാശ്വാസം മാത്രമായിരുന്നു അത്. മൂന്നാമത്തെ ദിവസം പുരു എതിർ നിരയെ വീക്ഷിച്ചു കൊണ്ടിരുന്നു. യവന രാജകുമാരൻ മുന്നിൽ തന്നെ ഉണ്ട് അവർ കൊറേ പേർ ചേര്ന്ന് തടികളുമൊക്കെ ആയി നദിയുടെ തീരത്ത് കര്മ്മനിരതരായിരുന്നു. പുരുവിന്റെ മുഖത്ത് മന്ദഹാസം വിടർന്നു. അവര്ക്കു ഝലം നദിയെ ഇനിയും മനസ്സിലായിട്ടില്ല എന്നയാളോർത്തു. പെട്ടെന്നാണ് അതുണ്ടായത് സൈനികർ പിന്തിരിയുന്നു. അപായ മണി മുഴക്കുന്നു. പുരു തിരിഞ്ഞു നോക്കി. അയാൾ തന്ടെ കണ്ണുകളെ വിശ്വസിക്കാതെ നിന്നു. യവന്മാരുടെ ഒരു സംഘം ഇതാ തന്റെ സൈനികരുമായി യുദ്ധം ചെയ്യുന്നു. അവർ വിറ്റാസ്റ്റ നദി കടന്നിരിക്കുന്നു. എങ്ങനെ? നദീമുഖത്ത് നീക്കങ്ങളുണ്ടാവുന്നു എന്ന സന്ദേശ പ്രകാരം പോയ തന്റെ മകനെ ഓർത്തു പുരു  ഭയന്നു. അവർ നദി കടന്നു എങ്കില്‍ തന്റെ മകൻ? അയാൾ തകർന്നുപോവുകയാണോ? സിരകൾ വറ്റിപ്പോവുകയാണോ?. നിന്ന നിൽപ്പിൽ ഭൂമിയിലേക്ക് ഇറങ്ങിപ്പോയിരുന്നു എങ്കിൽ.. തന്റെ മകന് പകരം എന്നെ കൊണ്ട് പോയിരുന്നു എങ്കിൽ. പുരു കരയുകയായിരുന്നു. ഒരച്ഛൻ വിലപിക്കുകയായിരുന്നു.

ശക്തരെ മുന്നിൽ അണിനിരത്തി തമ്മിൽ ദുർബ്ബലരെ പിന്നിൽ നിരത്തിയാണ് ലോകൈക സൈനികരും നിൽക്കാറുള്ളത്. ഇന്നിതാ തന്റെ സൈന്യത്തിലെ ദുർബലർക്ക് ആദ്യം യുദ്ധം ചെയ്യേണ്ടി വരുന്നു. പുരു സൈന്യത്തെ പൊടുന്നനെ തിരിച്ചു അണി നിരത്തുവാൻ ശ്രമം തുടങ്ങി. പക്ഷേ പരാജയപ്പെട്ടു. പൊടുന്നനെ ഉണ്ടായ ആക്രമണത്തിൽ ഗജസേനയുടെ നിയന്ത്രണം നഷ്ടമായിരിക്കുന്നു. ലക്ഷ്യമില്ലാതെ അവ സകല മനുഷ്യരെയും ചവിട്ടി മെതിച്ചു കൊണ്ട് ഓടിപ്പോയിക്കൊണ്ടിരുന്നു. ചിതറിയോടുന്ന സൈന്യത്തെ കുതറിത്തകർത്തു  വാളോങുന്ന  ചെറുപ്പക്കാരനെ അയാൾ കണ്ടുമുട്ടുകയായിരുന്നു.

‘അലക്സാണ്ടർ’

കേവലം രഹസ്യ സേനകളുടെ വിവരണത്തിലൂടെ തന്നെ ലോകപ്രശസ്തി നേടിയ പോർമന്ൻ

സൈനികർ അലറി വിളിക്കുന്നുണ്ടായിരുന്നു. അന്നോളം എതിർ നിരയിലെ മുന്നിൽ തന്നെ അണിനിരന്നത് അയാളുടെ അപരനായിരുന്നു എന്നു പുരു തിരിച്ചറിയുകയായിരുന്നു. യവനന്മാർ അനങ്ങുന്നുണ്ടോ എന്നു നിർന്നിമേഷം വീക്ഷിച്ചിരുന്ന പൌരവർ പക്ഷേ, ചെറു  സംഘങ്ങളായി തിരിഞ്ഞു നദീമുഖത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നവരെ കണ്ടിരുന്നില്ല. വാസ്തവത്തിൽ സിന്ധു നദി കടന്നു പോകുവാനായിരുന്നില്ല അംബിയുടെ സഹായം അലക്സാണ്ടർ ചോതിച്ചത്. അതിലുപരി തക്ഷശിലയുടെ അറ്റത്തുള്ള ആഴം കുറഞ്ഞ ഝലം നദിയുടെ ആത്മാവിൽ തൊടുവാനും അതിലൂടെ കുതിരകളെ തെളിക്കുവാനും ആയിരുന്നു. മുന്നിൽ നിരന്ന ഗജനങ്ങൾ തിരിഞ്ഞു വന്നപ്പോഴേക്കും പിൻ നിറയെ യവനപ്പട തുടച്ചു നീക്കിയിരുന്നു. നിസ്സഹായതയോടെ അല്ലാതെ പുരുവിനു ആ കാഴ്ച കണ്ടു നിലക്കുവാൻ സാധിച്ചില്ല. അയാൾ സർവ്വശക്തിയും സംഭരിച്ചു പോരാടിക്കൊണ്ടിരുന്നു.

“ആ.. “

അയാൾ അലറിവിളിക്കുകയായിരുന്നു.

“മാ പൌരേ വിജയി ഭവാ.”

അലറി വിളിച്ചു കൊണ്ടയാൾ യവനപ്പടക്കിടയിലേക്ക് പാഞ്ഞു കയറി. ഖഡ്ഗം തലങ്ങും വിലങ്ങും  ചുഴറ്റി അയാൾ യവന രകതമൊഴുക്കി. മകന്റെ പേരു അലറി വിളിച്ചയാൽ ഇരുട്ടിലേക്കിടിച്ചു കയറുകയായിരുന്നു. തടയുവാൻ ഋഷഭയെവിടെ, മകനെവിടെ, മൃതിയിലയാഴ്ന്നു പോയ സൈനിക കവചമെവിടെ. ഇരുട്ട് മാത്രം. പൂർണ്ണമായ, അനന്ദമായ കറുപ്പ്.

ലോകം  ഇരുളുകയായിരുന്നു. ആര്യവർത്തം വരുംകാല വിപ്ലവങ്ങള്ക്കും ഉന്മൂലനങ്ങള്ക്കും ഉള്ള വാതിൽ തുറന്നിടുകയായിരുന്നു. ചരിത്രം തിരുത്തി എഴുതുകയായിരുന്നു. ആര്യാധിനിവേശം, പിന്നാലെ വന്ന ഗ്രീക്ക് പടകൾ. അതിനു പിറകിലായി പേർഷ്യക്കാർ, മങ്കോളിയക്കാർ. ഇസ്ലാമികർ, മുഗുളന്മാർ .. അങ്ങനെ നിരവധി അനവധി കടന്നു കൂടലിന്, സാംസ്കാരിക സാമ്പത്തിക ലയനത്തിന്നൊക്കെ നിമിത്തമായ കാലം. ബിസി 326.

യുദ്ധഭൂവിൽ പുരു  അനാഥനായിരുന്നു. പൌരവരുടെ ഉടലിനുമേൽ യവനർ ആനന്ദനൃത്തമാടുന്നു. പുരു  ഏകനായിരുന്നു. സൂര്യനോളം ഏകൻ. അലക്സാണ്ടർ പുരുവിന്റെ മുന്നിൽവന്നു നിന്നു.

“പോറസ് താങ്കൾ ധീരനാണ്. താങ്കളുടെ സൈനികവീര്യം അസാമാന്യവും. ഞാൻ എങ്ങനെ ആണ് അങ്ങയെ കാണേണ്ടത്?”

“ഒരു രാജാവു മറ്റൊരു രാജാവിനെ കാണുന്നത് പോലെ.”

ധീരതയോടെ പുരു മറുപടി നല്കി. അന്നോളം അലക്സാണ്ടർ നേരിട്ട യുദ്ധങ്ങളിൽ വച്ചേറ്റവും ഭീകരവും തീവ്രവുമായിരുന്നു. വിറ്റസറ്റ യുദ്ധം. തന്റെ നാശനഷ്ടങ്ങളുടെ വലുപ്പം അയാളെ പരിഭ്രമിപ്പിച്ചു. ഒപ്പം തന്റെ മുന്നിൽ തോൽവിയിലും അഭിമാനിയായി നിലകൊള്ളുന്ന പുരുവിൽ മതിപ്പുളവാകുകയും ചെയ്തു. പുരുവിനെ തോളിൽപിടിച്ചുയർത്തി അലക്സാണ്ടർ പറഞ്ഞു.

“പ്രഭോ, അങ്ങയുടെ നാട് അങ്ങയുടേത് തന്നെ ആണ്. എന്റെ മേൽക്കോയ്മ അംഗീകരിച്ചാൽ മാത്രം മതിയാകും.”

വിശ്വപ്രസിദ്ധമായ യുദ്ധാനന്തരം പരാജയമേറ്റുവാങ്ങിയ രാജാവിനോടു ഭരണം തുടരുവാൻ നിർദ്ദേശം നല്കിയ അലക്സാണ്ടറിനെ തന്നെ നോക്കി നിന്നു പോയി. ആയിരം തിരകളെക്കാൾ ഉയരത്തിൽ തന്റെ മുന്നിലേയ്ക്ക് പാഞ്ഞടുക്കുന്ന ചോദ്യ ശരങ്ങൾ നിമിത്തം പുരു വിഷണ്ണനാവുകയായിരുന്നു.

‘എന്തിന് വേണ്ടി? തന്റെ ഈ രാജ്യവും ഭരണവും തിരികെ നല്കി കേവലമൊരു മേൽനാമം മാത്രം ചോതിച്ചു വാങ്ങി അയാൾ കടന്നു പോകുവാനൊരുങ്ങുന്നു. പിന്നെ ഞാൻ എന്തിന് വേണ്ടി ഈ യുദ്ധം ചെയ്തു. ആർക്ക് വേണ്ടി എന്റെ മകൻ ജീവൻ ത്യജിച്ചു? എന്തിന് വേണ്ടി എന്റെ പ്രചകൾ രകതമൊഴുക്കി? ഞാൻ എന്ത് മാത്രം അപരാധം ചെയ്തു.’

ചിന്തകളുടെ വേലിയേറ്റം പൌരവ രാജനെ വലച്ച് കൊണ്ടിരുന്നു. യുദ്ധത്തിനു മുന്നോടിയായി കൊട്ടാരത്തിൽ സന്ധിക്കായി വന്ന അംബിയുടെ ദൂതനെ ആയാളോർത്തു.

‘എന്തിനീ യുദ്ധം? അംബി ചോതിക്കുകയായിരുന്നു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനല്ലാതെ നമ്മൾ ജീവിച്ചിരിക്കുമോ എന്നു പോലും നിശ്ചയമില്ലാത്ത സ്വാർത്ഥ ശ്രമം ആർക്ക് വേണ്ടി.’ പുരു നിർവ്വികാരമായി ഓർത്തു കൊണ്ടിരുന്നു. അന്ന് ആ ദൂതനെ പരിഹസിച്ചിറക്കിയ സദസ്സിനെ അയാൾ സ്മരിച്ചു. ഇന്ന്.. ഇന്നാ പ്രധാന മന്ത്രി എവിടെ, സൈനികനെവിടെ എനിക്കായി വിജയകാവ്യം രചിക്കുമെന്നോതി സ്വർണ്ണക്കിഴികൾ  നേടിയ കവികളെവിടെ? എന്റെ പുത്രനെവിടെ? സഹോദരനെ കാണാതെ കരയുകയാവും എന്റെ രണ്ടാമത്തെ മകൻ. അവരുടെ അമ്മയോട് ഞാൻ എന്ത് പറയും. രാജ്യവും സിംഹാസനവും തിരികെ കിട്ടിയില്ലേ? എനിക്കെന്റെ പുത്രനെ തിരികെ തരൂ എന്നു മഹാറാണി പറഞ്ഞാൽ ഞാൻ എന്ത് ഉത്തരം നല്കും. അംബി.. താങ്കളായിരുന്നു ശരി. താങ്കൾ മാത്രം. ’

“പൌരവ രാജൻ അങ്ങ് എന്താണ് മൌനിയാകുന്നത് . ഈ പ്രദേശങ്ങൾ  എന്റെ 21 ആം സത്രപായി ഞാൻ അഭിസംബോദന ചെയുന്നു. ഒപ്പം സെലൂകസിനെ അതിന്റെ ചുമതല എൽപ്പിക്കും. എന്റെ അഭാവത്തിൽ അങ്ങയുടെ രാജ്യത്തിന്റെ കാവൽക്കാരൻ ഇദ്ദേഹമായിരിക്കും.”

അലക്സാണ്ടർ ചക്രവർത്തി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ശേഷം ദൃഡമായി ഒരു ആലിംഗനം നല്കി അയാൾ പിരിഞ്ഞു. പുരു തന്റെ രാജ്യത്തേക്ക് തിരികെ സഞ്ചരിച്ചു കൊണ്ടിരുന്നു. പോകുന്ന വഴിയിലും അയാൾ ചിന്തയിലാണ്ടിരുന്നു.

‘സർവ ലോകത്തിനും യുദ്ധം നല്കുന്നത് വിനാശം മാത്രമാണ് എന്നിരിക്കിലും പിറന്ന മണ്ണ് സംരക്ഷിക്കുന്നതിലും അത് നേടി എടുക്കുന്നതിലും ആയി അനവധി യുദ്ധങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ലോകത്തിന്റെ ഒരു കോണിൽ ഈ പുരുവും അത് തന്നെ തുടർന്നു. ബുദ്ധനും മഹാവീരനും പഠിപ്പിച്ചതെന്തെ നാം പഠിച്ചതെന്തെ? യവനന്മാർ ഇനിയും കിഴക്കേക് ആഗമിച്ചേക്കാം. എന്ത് നേടുവാൻ ? രാജ്യ  വിസ്തീർണ്ണത്തിനായി ആയുധമെടുക്കുന്നവർ ശിഥിലമാക്കുന്ന അനേകം ഭവനങ്ങൾ എന്നെ നോക്കി ശപിക്കുന്നുവോ? അവരുടെ ശാപവാക്കുകൾ എന്റെ ദേഹം ജീർണ്ണിപ്പിക്കുന്നു. ഞാൻ പഴുത്തൊലിക്കുകയാണോ? ഞാൻ.. ഞാൻ മരണമാകുന്നു. പൌരവ രാജ്യത്തിന്റെ മുഴുവന്‍ ആര്യ ലോകത്തിന്റെ. അതിനുമപ്പുറം നർമ്മദക്ക് തെക്കുള്ള അസുരലോകത്തിന്റെ. കണ്ണിൽ കണ്ടെത്തുവാൻ ആവുന്നതിലുമപ്പുറമുള്ള മാനുഷ ലോകത്തിന്റെ തന്നെ അന്തകൻ’

യാത്ര അവസാനിച്ചിരിക്കുന്നു. തന്റെ ഭവനത്തിലേക്ക് ദേഹം മാത്രമായച്ചു കൊണ്ട് ദേഹി തന്റെ യാത്രയുടെ  ഗതി തിരിച്ചു വിട്ടു. ഹൃദയവേദനയോടെ ആത്മാവു തന്റെ ദേഹം ത്യജിച്ചു. തന്നെ കൂട്ടികൊണ്ടു പോകുവാൻ ദേവഗണങ്ങളോ അപ്സരസ്സുകളോ വന്നില്ല. ബുദ്ധനുമില്ല.. മഹാവീരനുമില്ല. ഒന്നുമില്ല. ഒന്നും. അനന്ദമായ ഇരുട്ടിൽ പുരുവിൻടെ ആത്മാവു മാത്രം. പുരു മരിച്ചിരിക്കുന്നു. സുഖലോകത്ത് നിന്നു ശൂന്യതയിലേക്ക് ഒടുവിൽ ജീവിത ലക്ഷ്യം അയാൾ കണ്ടെത്തിയിരിക്കുന്നു. പിൻഗാമികളോട് പറയുവാൻ കഴിയാത്ത സത്യം. ദിവ്യതേജസ്സായി പരിണമിച്ചയാൾ  പഞ്ചഭൂതങ്ങളോടലിഞ്ഞ് ചേർന്നു. പുരു മരിച്ചിരിക്കുന്നു.

ചിത്രത്തിന് കടപ്പാട്:  ബ്രിട്ടാനിക്ക

Post Views: 28
1
Thamjeed T

nothing worth saying

6 Comments

  1. Sunandha Mahesh on December 3, 2023 9:11 AM

    Good 👍

    Reply
  2. Nishiba M on December 2, 2023 6:05 PM

    മനോഹരം. തീവ്രമായ എഴുത്ത്.

    Reply
    • Shreeja R on December 3, 2023 6:27 AM

      👌👌

      Reply
    • Thamjeed.T on December 3, 2023 7:36 AM

      ഹാ. ഇനിയും എഴുതാൻ ശ്രമിക്കാം ഞാൻ. thanks

      Reply
  3. Silvy Michael on October 25, 2023 9:38 AM

    നല്ലെഴുത്ത് 👏👏👏

    Reply
    • Thamjeed T on October 25, 2023 5:19 PM

      thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.