Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുറ്റ ബോധത്തിന്റെ തടവറയിൽ…
കഥ പ്രചോദനം പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം സ്ത്രീ സൗഹൃദം

കുറ്റ ബോധത്തിന്റെ തടവറയിൽ…

By VaidhehiOctober 26, 20232 Comments4 Mins Read102 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മേ, അച്ഛൻ വന്നു…

അനുവിന്റെ നീട്ടിയുള്ള വിളി കേട്ട് അഖിൽ ചെവി കൂർപ്പിച്ചു. കിടക്കയിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

പോയ കാര്യം എന്തായി?  അമ്മയാണ്

ഇല്ല ഈ കല്യാണം നടക്കില്ല…

അഖിൽ കേട്ടത് വിശ്വസിക്കാനാവാതെ തരിച്ചു നിന്നു.

നീ അവനെ വിളിക്ക്. വെറുതെ വെറുതെ വിസ്തരിക്കാൻ വയ്യ.

അഖീ…. അമ്മയുടെ നീട്ടിയുള്ള വിളി കേട്ട് അവൻ പതിയെ നടന്നു.

മോനെ, ഈ ബന്ധം നമുക്ക് വേണ്ടാ…

അച്ഛാ…. അച്ഛനെന്താ ഈ പറയുന്നത്.

മോനെ ഞാൻ അവിടെ പോയി. പക്ഷേ.. നമുക്ക് വേണ്ടാ ഇത്.

ഞാൻ എല്ലാം പറഞ്ഞതല്ലേ. നമ്മളെക്കാൾ എത്രയോ താഴെയാണവർ. അവളും അമ്മയും അനിയനും മാത്രം.

നീ എല്ലാം പറയാൻ വിട്ട് പോയതാണോ മറച്ചു വെച്ചതാണോ എന്നെനിക്കറിയില്ല. ഞാനവിടെ ചെന്നപ്പോ രണ്ടു കാര്യങ്ങൾ അറിഞ്ഞു. അതിൽ ഒന്ന് വിടാം മറ്റേത് വിടാൻ പറ്റില്ല.

നിങ്ങള് കാര്യം പറയ്.

കാര്യം അവര് നമ്മളെക്കാൾ താഴെയാ. സ്വത്തിലും മുതലിലും ഒന്നും വലിയ കാര്യമില്ല. പക്ഷേ കുടുംബം അത് നോക്കണം.

അച്ഛൻ കാര്യം ഒന്ന് തെളിച്ചു പറയോ.

അവളുടെ അമ്മക്ക് ഭ്രാന്താണ്. അതറിയോ. അതോ അറിഞ്ഞിട്ട് മറച്ചു വെച്ചതോ.

അത്… അതെനിക്കറിയില്ല. പക്ഷേ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞിരുന്നു. അതോണ്ടാ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ അവൾ വീട്ടുകാരെയും കൊണ്ട് വരാൻ പറഞ്ഞത്.

അയ്യോ…. ഒരു ഭ്രാന്തിയുടെ മോളെയാണോ നിനക്ക് കിട്ടിയുള്ളൂ. ഇനി അവരെയും നമ്മൾ നോക്കണ്ടി വരും.

അമ്മേ… അസുഖം ആർക്കും വരാം.

മിണ്ടരുത് നീ. ഇന്നത്തോടെ നിർത്തിക്കോ അവന്റെ ഒരു പ്രേമം.

അമ്മ അവനു നേരെ തിരിഞ്ഞു.

എന്തു പറയണമെന്നറിയാതെ അവൻ അകത്തേക്ക് കയറി പോയ്‌. മുറിയുടെ വാതിൽ തുറന്ന് വലിച്ചടച്ചു.

ഡാ…. ദേഷ്യം വാതിലിൽ തീർക്കേണ്ട.

അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു. കട്ടിലിൽ ഇരുന്ന് ഫോൺ ഓപ്പൺ ചെയ്തു.

അവളുടെ നമ്പർ ഇല്ലല്ലോ ഇനിയെന്തു ചെയ്യും. ഫോൺ എടുത്ത് കട്ടിലിലേക്ക് ഇട്ടു.

വീടിനോട് ചേർന്നുള്ള മാവിൻ കൊമ്പിൽ ഒരു കാക്ക വന്നിരിന്നു. അത് കാരണമറിയാതെ കരഞ്ഞു കൊണ്ടിരുന്നു. ദേഷ്യം വന്ന അവൻ എഴുന്നേറ്റ് ജനൽ തുറന്നു.

പോ കാക്കേ…. നാശം പിടിച്ചത്.

കാക്ക എങ്ങോട്ടോ പറന്നു പോയി. ഇന്ന് അവളുടെ വീട്ടിലേക്ക് വീട്ടുകാരെ വിടാമെന്ന് പറഞ്ഞതാണ്. ഗോപിക അതായിരുന്നു അവളുടെ പേര്. മൂന്നു മാസമേ ആയിട്ടുള്ളു അവളെ കണ്ടിട്ട്. അന്ന് മൈക്രോ ഫിനാൻസിന്റ ബ്രാഞ്ച് മാനേജരായി ചുമതലയേറ്റ ദിവസം ഇറങ്ങുമ്പോൾ രാത്രി ഒമ്പതു മണിയായി.ചെറിയ മഴയുമുണ്ട്. ബസ് സ്റ്റോപ്പിൽ അവസാനം ബസ് കാത്തു നിൽക്കുന്ന അവളെ കണ്ടത്. സ്ത്രീകൾ ആരും ഉണ്ടായിരുന്നില്ല. ഇവിടെ നിൽക്കുന്നത് അപകടമാണെന്നും വീട്ടിൽ വിടാമെന്നും പറഞ്ഞപ്പോൾ അവൾ എന്നെ നോക്കിയ നോട്ടം. പക്ഷേ അങ്ങനെ വിട്ടിട്ട് വരാൻ തോന്നിയില്ല. ചിലപ്പോൾ ബസ് ഉണ്ടാവില്ലെന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്തു കണ്ട ഭയം. ഓട്ടോയിൽ പോകാൻ കാശുണ്ടാവില്ലെന്ന് ആ മുഖത്തു നിന്ന് വായിച്ചെടുത്തു. കുടയില്ലാതെ പെയ്യുന്ന മഴത്തുള്ളികൾ അവളെ നനയ്ക്കുന്നുണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞിട്ടും അവൾ അവിടെന്ന് വരാൻ കൂട്ടാക്കിയില്ല. അവിടവിടെ മാറി നിൽക്കുന്ന കഴുകൻ കണ്ണുകൾ അവളെ പിന്തുടർന്നപ്പോൾ നിവർത്തിയില്ലാതെ അവൾ തന്റെ കൂടെ വന്നു. അവൾ പറഞ്ഞ വഴിയെ മഴ നനഞ്ഞു പോകുമ്പോൾ എന്തിനാണ് ഈ സാഹസമെന്ന് അറിയില്ലായിരുന്നു.

പിന്നീട് പലപ്പോഴും അവളെ കണ്ടു മുട്ടി. ഒരു ചിരിയിൽ ചില വാക്കുകളിൽ ഒതുങ്ങി പോകുന്ന കൂടിക്കാഴ്ച്ച. ഒരുപാട് ചുമതലകൾ ആ നെഞ്ചിലുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരിക്കൽ മെഡിക്കൽ ഷോപ്പിൽ നിൽക്കുന്നത് കണ്ടു. ചോദിച്ചപ്പോൾ അമ്മക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനുള്ള മരുന്നാണ് ഇതൊന്നും പറഞ്ഞു. പിന്നീടെപ്പോഴോ അവളെന്റെ മനസിൽ ചേക്കേറി. എന്റെ ജീവിതത്തിലെക്ക് ക്ഷണിച്ചപ്പോൾ വീട്ടുകാരെയും കൂട്ടി നേരിട്ട് വരാനാ പറഞ്ഞത്. വീട്ടിൽ പറഞ്ഞപ്പോൾ നല്ല പെൺകുട്ടികൾ അങ്ങനെയെ ചെയ്യുവെന്ന് അച്ഛൻ പറഞ്ഞു. പക്ഷേ എന്നിട്ടിപ്പോ…

പോകാമെന്ന് പറഞ്ഞതല്ലെ പോകണം. നേരിട്ട് പോയി തന്നെ വിവരങ്ങൾ അറിയണം. ഇനിയിപ്പോ എന്താണെങ്കിലും അവള് മതി എന്റെ ജീവിതത്തിൽ.ഫോണെടുത്ത് പോക്കറ്റിലിട്ടു. വാതിൽ തുറന്നു പുറത്തേക്കിറങ്ങി.

അമ്മേ അച്ഛനെവിടെ?

അച്ഛൻ കഞ്ഞി കുടിക്കുന്നു.

അവൻ അടുക്കളയിലേക്ക് നടന്നു.

അച്ഛാ ഞാൻ അവളുടെ വീട്ടിലെക്ക് പോകുകയാണ്.

എന്തിനാ…

അവൾക്ക് പറയാനുള്ളത് കേൾക്കണം. അതുമല്ല ഇന്ന് പോകാമെന്ന് പറഞ്ഞതല്ലെ? പോയില്ലെങ്കിൽ എന്റെ വാക്കിനു വിലയില്ലെന്ന് കരുതും. പിന്നെ നാട്ടുകാർ പറയുന്നതല്ലല്ലോ കാര്യം. പിന്നെ ഒറ്റയ്ക്ക് പോകാൻ ഒരു മടി.

ആ വണ്ടിയെടുക്ക് ഞാനും വരാം. എങ്ങനെ പോയാലും എനിക്ക് മനസമാധാനം ഇല്ല.

ചെറിയ ഓടിട്ട വീടിനു മുന്നിൽ വണ്ടി നിന്നു. വണ്ടിയുടെ ശബ്ദം കേട്ട് അകത്തു നിന്ന് അവളുടെ അനിയൻ ഇറങ്ങി വന്നു.

ചേച്ചി… അവരെത്തി.

വഴിയോട് ചേർന്ന് ചുറ്റും വേലി കെട്ടി തിരിച്ചിട്ടുണ്ട്. വൃത്തിയുള്ള മുറ്റം. വീടിനു പിന്നിലൂടെ ഉടുത്തിരുന്ന ചുരിദാറിൽ കൈ തുടച്ചു കൊണ്ട് അവൾ ഓടി വന്നു. അവളെ കണ്ടാലറിയാം അലക്കു നിർത്തിയുള്ള വരവാണ്.

വരൂ… അകത്തേക്ക് ഇരിക്കാം.

ചെരിപ്പഴിച്ചു വെച്ച് അവർ അകത്തേക്ക് കയറി. വീടിനകവും അടുക്കും ചിട്ടയോടെയും ഒരുക്കി വെച്ചിട്ടുണ്ട്.അവർ കസേരയിൽ ഇരുന്നു.

പ്രായമായ ഒരാൾ അകത്തു നിന്നും ഇറങ്ങി വന്നു.

മോള് പറഞ്ഞിരുന്നു. എന്തേ വരാൻ താമസിച്ചത്.

അത് പിന്നെ…. ചെറിയൊരു തടസം..

ഞങ്ങൾ കരുതി വന്നിട്ട് തിരിച്ചു പോയെന്ന്.

അതെന്താ അങ്ങനെ പറഞ്ഞത്?

അല്ല മുടക്കാൻ ഒരുപാട് പേരുണ്ടല്ലോ.

ഇവിടെ വേറെ ആരുമില്ലേ?

അവളുടെ അമ്മയുണ്ട്. അവർക്ക് തീരെ വയ്യാതെ കിടപ്പാണ്.

എന്താ അസുഖം..

അവൾക്ക് മാനസിക പ്രശ്നമാണ്. ജീവിതം വഴി തിരിയാൻ ഇത്തിരി നേരം മതിയല്ലോ. ഒരേയൊരു മകനായിരുന്നു. കുടുംബജീവിതത്തിലെ പലതരം പ്രശ്നങ്ങൾ. അവൻ മദ്യപിക്കുമായിരുന്നു അതുകൊണ്ട് തന്നെ എന്നും അടിയും വഴക്കും. ഒരിക്കൽ നിവർത്തിയില്ലാതെ അവൾ കുഞ്ഞിനെയുമെടുത്ത് ഇറങ്ങി വന്നു. ഒരുപാട് തവണ അവൻ അവളെ വന്ന് വിളിച്ചു പക്ഷേ അവൾ പോയില്ല. ഇനിയൊരിക്കലും കുടിക്കിലെന്ന് അവനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു. അതിനു ശേഷം വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോയി. പക്ഷേ വീണ്ടും അവൻ അവളറിയാതെ കുടിക്കാൻ തുടങ്ങി. പതിയെ പ്രശ്നങ്ങൾ കൂടി വന്നു. വീണ്ടും ഇനിയൊരു മടക്കമില്ലെന്ന് പറഞ്ഞു കൊണ്ട് അവൾ വീട്ടിലേക്ക് തിരികെ വന്നു.. മാപ്പ് പറച്ചിലും സത്യം ചെയ്യലുമായി ദിവസങ്ങൾ പലതും കഴിഞ്ഞു.  കുടി നിർത്തി പണിക്ക് പോകാൻ തുടങ്ങി. തിരികെ ചെന്നില്ലെങ്കിൽ അവൻ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞിട്ടും അവൾ പോകാൻ തയ്യാറായില്ല. ഒരു ദിവസം രാത്രി അവൻ ഇവിടെ വന്ന് കുറെ വിളിച്ചു. പക്ഷേ അവൾ പോയില്ല. പിറ്റേന്ന് രാവിലെ നേരത്തെ ഉണർന്ന് എന്നെയും കൂട്ടി അവിടെ ചെല്ലുമ്പോൾ കണ്ടത് അവന്റെയും അവന്റെ അമ്മയുടെയും വിറങ്ങലിച്ച ശരീരത്തെ കാത്തിരിക്കുന്നവരെയാണ്.. ഇവിടന്ന് പോയതും അവൻ ഒരു മുഴം കയറിൽ ജീവിതം തീർത്തു. രാവിലെ അതുകണ്ട അമ്മയുടെ ഹൃദയം തകർന്ന് അവരും അവനു കൂട്ടായി യാത്രയായി. അന്ന് തകർന്നതാണ് എന്റെ മോള്. മൂന്നാം ദിവസം അവന്റെ അച്ഛനും ഒരു മുഴം കയറിൽ എല്ലാ സങ്കടങ്ങളെയും മുറുക്കി കെട്ടി.
ഇവരെ നോക്കി വളർത്തിയത് ഞാനായിരുന്നു.
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അയാൾ തോളിലെ തോർത്തെടുത് കണ്ണ് തുടച്ചു.

അഖി അച്ഛന്റെ മുഖത്തേക്ക് നോക്കി.
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
കണ്ണുകൾ ഇറുക്കെ അടച്ചു കൊണ്ടയാൾ കൈ ഉയർത്തി അവന് അനുവാദം നൽകി. ചുണ്ടിൽ വിരിഞ്ഞ ചിരിയുമായ് അകത്തേക്കവൻ  നടന്നു. അനിയന്റെ കണ്ണുകൾ അടുക്കളയിലേക്ക് നീണ്ടു. അവൻ ചെല്ലുമ്പോൾ കരിപുരണ്ട അടുക്കളയിലെ ചുമര് ചാരി നിൽക്കുകയാണവൾ. കാൽപെരുമാറ്റം കേട്ടപ്പോൾ കണ്ണു തുറന്നു. മുന്നിൽ നിൽക്കുന്നവനെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു വാടിയ ചിരി വിരിഞ്ഞു.

നിന്നോട് അനുവാദം ചോദിക്കാതെ ഞാനെല്ലാം ഉറപ്പിക്കുകയാണ്. അവനവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചവളുടെ കണ്ണുകളിലേക്ക് നോക്കി. നിറഞ്ഞു വന്ന മിഴികൾ ഇറുക്കെ അടച്ചവൾ അവനോട് ചേർന്നു നിന്നു..

Post Views: 28
1
Vaidhehi

നിളയോഴുകും പോലെ അക്ഷരങ്ങളിലൂടെ കാണാ തീരം തേടി ഒഴുകി കൊണ്ടേയിരിക്കണം

2 Comments

  1. Suma Jayamohan on October 26, 2024 7:13 AM

    നല്ല കഥ❤️👌🌷

    Reply
  2. Sunandha Mahesh on October 29, 2023 8:01 PM

    എന്താ ചെയ്യാ ല്ലെ..
    ഭയമാണ് മനുഷ്യർക്ക്..
    ഇത്തരം അവസ്ഥകളിൽ നമ്മൾ എങ്ങനെയാകും പ്രതികരിക്കുക ?

    അതൊരു ചോദ്യചിഹ്നമാണ്…

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.