Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കലാശക്കൊട്ട്
കഥ ജീവിതം പ്രണയം

കലാശക്കൊട്ട്

By Sany Mary JohnNovember 10, 2023Updated:November 15, 20237 Comments7 Mins Read63 Views
Bookmark Now
Please login to bookmark Close

No account yet? Register

” കലാമന്ദിറി”ൻ്റ  മുൻവാതിൽ തുറക്കാൻ സമയം വൈകുന്തോറും കൗമുദിക്ക് ആശങ്കയേറി. രണ്ട് തവണ അമ്മുവിൻ്റെ സന്ദർശനത്തിനുള്ള അപേക്ഷ നിഷ്ക്കരുണം തിരസ്കരിച്ചയിടമാണ്. കേരളത്തിൻ്റെ തനത് കലകളെക്കുറിച്ചുള്ള അവളുടെ പഠനത്തിൻ്റെ  ഭാഗമായാണ് സന്ദർശനം. കലാമന്ദിറിൻ്റെ പേര് അവളോട് നിർദ്ദേശിച്ചത് കൗമുദി തന്നെയായിരുന്നു.

കലാമന്ദിറിൽ പോവുമ്പോൾ കൗമുദിയെ കൂടെ കൂട്ടണമെന്ന് അമ്മുവിനെ നിർബ്ബന്ധിച്ചത് കൗമുദിയുടെ ഭർത്താവാണ്. അപ്പൂപ്പനും കൊച്ചു മോളും തമ്മിലുള്ള അടുപ്പം കാണുമ്പോൾ സ്വന്തം അച്ഛനുമായി തനിക്കുണ്ടായിരുന്ന അടുപ്പം കൗമുദിയോർക്കും. ചില ബന്ധങ്ങളൂട്ടിയുറപ്പിക്കാൻ പ്രാണൻ പകുത്ത് നൽകേണ്ടി വരും.

ഒരു മാസം മുമ്പ് പത്രത്തിൽ വന്ന ഒരു ചരമക്കുറിപ്പുമായി അമ്മു അവരുടെ അടുക്കലേക്ക്   ചെന്നു.

” അമ്മമ്മേ… നോക്കൂ.. കലാമന്ദിറിൻ്റെ ആ വയസൻ നടത്തിപ്പുകാരൻ വടിയായി. ”

പത്രത്തിൽ കണ്ട  മുഖം കൗമുദിക്ക് അപരിചിതമായിരുന്നു.

” ഇയാളാണ് ആശാനെ കാണാനെന്നെ സമ്മതിക്കാതിരുന്നത്. ഇനി നല്ല മനുഷ്യർ ആരെങ്കിലുമവിടെ വന്നാൽ മതിയായിരുന്നു. ”

മറ്റൊരു വൈകുന്നേരം ചെടി നനച്ചു, കൗമുദി തോട്ടത്തിൽ നിൽക്കുമ്പോൾ  അമ്മു അവരുടെ അടുക്കലേക്കോടിയെത്തി. പ്രായം മറന്ന് കെട്ടിപിടിച്ച് അവരെ വട്ടം കറക്കി.

“എന്താ അമ്മു? ” ശാസന കലർന്ന ശബ്ദത്തിൽ  കൗമുദി ചോദിച്ചു. കിതപ്പു മാറാതെ അവൾ പറഞ്ഞു.

“ഓൾഡ് ലേഡി.. യു വോണ്ട് ബിലീവ് മീ ”

ശരിയാണ്.. അവൾ പറഞ്ഞത് കേട്ടപ്പോൾ അവർക്ക്  വിശ്വസിക്കാനായില്ല. ഒടുവിൽ അമ്മുവിന് കലാമന്ദിറിലേക്ക് അപ്പോയ്ൻറ്മെൻറ് കിട്ടിയിരിക്കുന്നു.. കലാമന്ദിറും ഒപ്പം ആശാനേയും കാണാനുള്ള അവസരം.  കഥകളി ആശാൻ സുകുമാരൻ… സുകു… ആ പേരോർത്തതും ഒരു കുളിർക്കാറ്റ് തന്നെ തലോടി കടന്നു പോയ പോലെ അവർക്ക് തോന്നി. നിമിഷ മാത്രകൊണ്ട്  അതില്ലലിഞ്ഞില്ലാതായ  മഴമേഘമായി കൗമുദി മാറി.

കൗമുദി അടഞ്ഞ വാതിലിലേക്ക് ആകാംഷയോടെ നോക്കി. അമ്മുവും അവരോടൊപ്പം അക്ഷമയോടെ കാത്ത് നിൽക്കുകയാണ്. ആ കാത്തുനിൽപ്പിൽ വെറുതെ  മുറ്റത്തേക്കവർ കണ്ണോടിച്ചു. മതിലിനരികെ, ഒരിലപോലുമില്ലാതെ മുഴുവൻ പൂത്തു നിൽക്കുന്ന ചെമ്പകം. ഓർമ്മകൾ ഉള്ളിൽ പൂത്തു നിൽക്കുന്ന പോലെ…

കലാക്ഷേത്രയുടെ പിന്നിലും ഇതുപോലൊരു ചെമ്പകമുണ്ടായിരുന്നു.അതിൻ്റെ ചുവട്ടിൽ നിന്നാണ് കലാമന്ദിറെന്ന സ്വപ്നം സുകു അവരുമായി പങ്ക് വെച്ചിരുന്നത്. അതോടൊപ്പം രണ്ട് പേരും കൂടിയുള്ള ജീവിതവും. രണ്ടിലും ഒപ്പം കൂടാൻ കൗമുദിക്ക് സാധിച്ചില്ല. ഒന്നിച്ചു കൂട്ടിയ സ്വപ്നങ്ങളെ ഒറ്റക്കീ വിധം പടുത്തുയർത്താൻ അയാൾക്ക് കഴിഞ്ഞല്ലോ? കലാമന്ദിറിൻ്റെ മുന്നോട്ടുള്ള ഓരോ കാൽവെയ്പ്പുകളറിയുമ്പോഴും  കൗമുദി  അയാളെ മനസിൽ പലവട്ടം അഭിനന്ദിക്കാറുണ്ടായിരുന്നു. ഒരിക്കല്ലെങ്കിലും അയാളെ കാണണമെന്നും നേരിട്ടഭിനന്ദിക്കണമെന്നും അവർ  വിചാരിച്ചിരുന്നു. അതറിയാവുന്നത് കൊണ്ടാണ്  അവരുടെ ഭർത്താവ് ഈ യാത്രയിൽ അമ്മുവിനൊപ്പം അവരെ അയച്ചത്. പക്ഷെ അത് മാത്രമല്ല, സന്ദർശനത്തിൻ്റെ ലക്ഷ്യമെന്ന് കൗമുദിക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ.

സ്വന്തം ജീവിതത്തിൽ “പ്രണയ “ത്തിനോട് നീതി പുലർത്താത്തവളായിരുന്നു താനെന്ന കുറ്റബോധം കൗമുദിയുടെ ജീവിതത്തിലുടനീളം അവരെ പിന്തുടർന്നു.  ഉദ്യോഗത്തിനായി പഞ്ചാബിലേക്ക് പോയ മകൾ, തുഷാർ അഗർവാളെന്ന ഹിന്ദിക്കാരനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ മുൻകൈയെടുത്ത് അത് നടത്തി കൊടുത്തു. അത് മാത്രമാണ് ‘പ്രണയ’ത്തോട് അവർ ചെയ്ത ഏറ്റവും വലിയ ശരി. അതു കൊണ്ട് മാത്രമാണ് ശ്രേയ അഗർവാളെന്ന അമ്മു ഇന്നവരുടെ ജീവിതത്തിൻ്റെ സൂര്യനായതും.

കാത്തിരിപ്പിനൊടുവിൽ,   വാതിൽ  തുറന്ന് സുന്ദരനായ ഒരു ചെറുപ്പക്കാരൻ പ്രത്യക്ഷനായി. തന്നെ തീരെ അവഗണിച്ച് അയാൾ അമ്മുവിനോട് സംസാരിക്കുന്നത് കണ്ട് കൗമുദിക്ക് ചിരി വന്നു. മുതിർന്നവർക്ക് ബഹുമാനം കൊടുക്കാത്ത തലമുറ.

“യൂ മിസ്.ശ്രേയ അഗർവാൾ?”

അമ്മു ചിരിച്ചു കൊണ്ട് അയാൾക്ക് ഹസ്തദാനം കൊടുത്തു .”അതെ, എനിക്ക് മലയാളം നന്നായറിയാം.”

ചെറുപ്പക്കാരൻ അകത്തേക്കവരെ ക്ഷണിച്ചു.  ചെരുപ്പഴിച്ചു വെച്ച് ഈശ്വര ചിന്തയോടെ വലത് കാൽ അകത്തേക്ക് കുത്തിയപ്പോൾ  കൗമുദിയുടെ ശരീരം ചെറുതായി വിറച്ചു.  മനസിൽ കേളികൊട്ടുണർന്നു. കളി വിളക്ക് തെളിഞ്ഞു. അരങ്ങുണർന്നു. ഈ പ്രായത്തിൽ മറ്റാരും കെട്ടിയാടാത്ത വേഷത്തിലാണ് താനിപ്പോഴെന്ന ബോധം ഇല്ലാതായി.

കലാക്ഷേത്രയുടെ മുന്നിൽ തനിക്കായി കാത്ത് നിൽക്കുന്ന സുകുവിനൊപ്പം ഉത്സാഹത്തോടെ നടന്ന് നീങ്ങുന്ന കൗമുദിയെന്ന പഴയ കാമുകിയായി അവർ.

വിശാലമായ ഹാളിലേക്കാണ് ചെറുപ്പക്കാരൻ അവരെ കൂട്ടികൊണ്ട് പോയത്. മനോഹരമായ ചിരിയോടെ ഇരിക്കാൻ പറഞ്ഞയാൾ അകത്തളത്തിലേക്ക് വീണ്ടും അപ്രത്യക്ഷനായി.

കൗമുദിയുടെ ശ്രദ്ധ ഭംഗിയിൽ അലങ്കരിച്ച മുറിയിലും  ചുവരുകളിലേക്കുമായി. ചുവരിൽ നിറയെ കഥകളി വേഷത്തിൽ നിൽക്കുന്ന സുകുവിൻ്റെ പലവർണ്ണച്ചിത്രങ്ങൾ. പച്ച, കത്തി, താടി… ഏതു വേഷവുമിണങ്ങുന്ന കളിക്കാരൻ്റെ പല ഭാവങ്ങളും രസങ്ങളും മുദ്രകളും ആകർഷണീയമായി പകർത്തിയ വലുതും ചെറുതുമായ ചിത്രങ്ങൾ.  അതിൽ തനിക്കേറെ പ്രിയമുള്ള കൃഷ്ണ വേഷത്തിലായിരുന്നു കൗമുദിയുടെ മിഴികൾ . കൃഷ്ണൻ്റെ രാധയായ് സ്വയം പകർന്നാടിയ രാസ്വപ്നങ്ങൾ തിളക്കം മങ്ങിയ അവരുടെ മിഴികൾക്ക് ഉണർവേകി. അതിലൊരു ചിത്രത്തിൽ വിരലോടിച്ച്, ഉള്ളിലെ കടൽ പോലിരമ്പുന്ന മനസിനെ ശാന്തമാക്കാനവർ വെമ്പി.

അമ്മു മേശപ്പുറത്തിരുന്ന ‘ഹസ്തലക്ഷണ ദീപിക’ മറിച്ചു നോക്കുകയാണ്.  കൈകളും വിരലുകളും കൊണ്ട് പുസ്തകത്തിലെ ചില മുദ്രകൾ  അനുകരിക്കാൻ ശ്രമിച്ച് അവൾ പരാജയപ്പെടുന്നു.

“എത്ര വർഷത്തെ പരിശ്രമമാണ് കുഞ്ഞേ, ഓരോ കഥകളി കലാകാരന്മാർക്ക് പിന്നിലും. ”

കൊച്ചുകുട്ടിയോട് മുത്തശ്ശിക്കഥകൾ പറയുന്നയീണത്തിൽ അവർ പറഞ്ഞു തുടങ്ങി.

“അമ്മു.. 24 മുദ്രകളാണ് കഥകളിക്കുള്ളത്. ”

പതാക, മുദ്രാക്യം….അർദ്ധചന്ദ്രം, അരാളം, മൃഗശീർഷം, സർപ്പശിരസ്, മുഷ്ടി… കട… അല്ല… കടകം..കൗമുദിയുടെ ഓർമ്മകൾ കൽപാത്തി പുഴയിലെ ഓളങ്ങൾ പോലെ തിരയിളക്കി. എല്ലാ മുദ്രകളും എന്നേ വിസ്മൃതിയിലായി. വർഷങ്ങൾക്ക് മുന്നേ 24 മുദ്രകളും ക്രമാനുസൃതമായ് ഏതു ഗാഢനിദ്രയിലും ഒറ്റ ശ്വാസത്തിൽ പറയുമായിരുന്നു.  പക്ഷെ, ഉള്ളിൽ തെളിഞ്ഞ ഏതാനും മുദ്രകളെ പേര് ചൊല്ലി വിളിക്കാനാവാതെ കൗമുദിയിന്ന് കുഴഞ്ഞു. അവർ മെല്ലെ  ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു, ഒരു പൂവിതൾ വിടരും പോലെ.

മോതിരവിരൽ മദ്ധ്യത്തിൽ മടക്കുന്നതാണ് ആദ്യ മുദ്രയായ  പതാക. സൂര്യൻ, തമസ്, സന്ധ്യ, രാജാവ് തുടങ്ങി അമ്പതോളം കാര്യങ്ങൾ  ഈ മുദ്രയിൽ പെടും. സുകു, തന്നെ ആദ്യമായി പഠിപ്പിച്ച മുദ്ര. ആദ്യമാദ്യം കൗമുദിയുടെ  മോതിരവിരൽ നടുവിൽ തൊടാൻ മടിച്ചു നിന്നപ്പോൾ  അയാളതിൽ ഞൊടിച്ചു.  വേദനയോടെ കൗമുദി വിരൽ വലിച്ചു. ‘ഹാവൂ…’

“എന്താ അമ്മമ്മേ?” കൗമുദി വിരൽ തടവുന്നത് കണ്ട് അമ്മു ചോദിച്ചു. ഒന്നുമില്ലെന്നവർ ശിരസ് കുലുക്കി. ഓർമ്മകൾക്ക് കൊടിയ നീറ്റലാണ്. എങ്കിലും മുറിവുകൾക്ക് മേലെ ശുദ്ധജലമൊഴുകുമ്പോൾ അതൊരു സുഖമാണ്.കേശാദിപാദം ശുദ്ധിയാകലാണ്.

അടുത്തെവിടെയോ വീൽചെയർ തറയിലുരയുന്ന ശബ്ദം കേൾക്കെ ഒരു കൗമാരക്കാരി കൗമുദിയുടെയുള്ളിൽ നിന്നും  പാദസരം കിലുക്കി കലാക്ഷേത്രയുടെ പടിക്കെട്ടുകൾ അമർത്തി ചവിട്ടി അകത്തേക്കോടി. അമ്മുവിനെ നോക്കുന്ന അതേ വാത്സല്യത്തോടെ അവരവളെ നോക്കി നിന്നു.

” മുത്തേ.. അവിടെ നിൽക്കൂ. അച്ഛൻ ക്ലാസ് എടുക്കുകയാണ് .” കലാക്ഷേത്രയിൽ തന്നെ മോഹിനിയാട്ടം അദ്ധ്യാപികയായ അമ്മ അവളെ തടഞ്ഞു. കോളേജവധിക്ക് കൗമുദി ഓടിയെത്തുന്നത് പ്രിയപ്പെട്ട അച്ഛനെ കാണാനായിരുന്നു. എങ്കിലും സുകുവിനെ പരിചയപ്പെടും വരെ അവൾ അമ്മയുടെ മോഹിനിയാട്ടത്തിൻ്റെ, ആ ലാസ്യത്തിൻ്റെ ആരാധികയായിരുന്നു.  ചിലങ്ക കെട്ടിയാടുന്നതും അമ്മയുടെ ശിക്ഷണത്തിലായിരുന്നു. കലാ കുടുംബത്തിൽ നിന്നു വന്നിട്ട് ഒന്നാടുകയോ പാടുകയോ ചെയ്യാത്ത കലാകാരിയാണ് എൻ്റെ ഭാര്യയെന്ന് കൗമുദിയുടെ ഭർത്താവ് പരിഭവിക്കുമായിരുന്നു. സുകുവിനെ പിരിഞ്ഞപ്പോൾ മറ്റൊരു പ്രണയത്തോട്  പിണങ്ങി നിന്നവൾ. ചിലങ്കയും സുകുവുമൊത്തുള്ള നിമിഷങ്ങളും കൗമുദിക്ക് ഒരു പോലെയായിരുന്നു. ഒന്ന് തൊടുന്ന മാത്രയിൽ നിർത്താതെ പൊട്ടിച്ചിരിക്കുന്നവ.

അച്ഛൻ്റെ ക്ലാസിന് പുറത്ത് നിന്ന് ജനലഴികളിലൂടെ അകത്തേക്ക് നോക്കുമ്പോൾ പ്രണയഭാവത്തിൽ ചലിക്കുന്ന വിടർന്ന  മിഴികളും ഇടതൂർന്ന കറുത്തപുരികവുമാണ് കൗമുദി ആദ്യം കണ്ടത്. കൃഷ്ണമൃഗത്തിൻ്റെ വേഗതയായിരുന്നു മുകളിലേക്കുയരുന്ന പുരികക്കൊടികൾക്കും  പാതിയടഞ്ഞും തുറന്നും ലാസ്യമാടുന്ന മിഴികൾക്കും. ഒരു പുരുഷൻ്റെ ചലനത്തിനിത്ര മനോഹാരിത.. എന്തൊരു വശ്യത!

” അജിതാ ഹരേ ജയ മാധവ വിഷ്ണോ…

അജിതാ ഹരേ ജയ മാധവ വിഷ്ണോ….

അജ മുഖ..ദേ….വാ നാ… ഥാ… ”

മിഴികൾ  അർദ്ധനിമീലിതങ്ങളായി നിൽക്കെ, മെല്ലെ ചലിക്കുന്ന  കരങ്ങളും വിരലുകളും. അസാധാരണമായ നീളമായിരുന്നു മെലിഞ്ഞു നീണ്ട വിരലുകൾക്ക്. യഥാർത്ഥ കലാകാരന്മാരുടെ വിരലുകൾ നീളമേറിയതാവുമെന്ന് എവിടെയോ വായിച്ചത് കൗമുദി ആ നിമിഷം ഓർത്തു. മിഴികൾക്കൊപ്പം മീൻ പോലെ പിടയുന്ന വിരലുകൾ… ആ കാഴ്ച ശരീരത്തിൽ വിദ്യുത് തരംഗം സൃഷ്ടിച്ചു.

കഥകളി…

ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നീ ചതുർവിധ അഭിനയത്തിൽ വിരിയുന്ന കഥകളിക്ക് ഭംഗിയേറെയാണെന്ന് ആദ്യമായി കൗമുദി മനസിലാക്കി. അതവളെ മനസിലാക്കി കൊടുക്കാൻ കലാക്ഷേത്രയിൽ പുതുതായി ജോലിക്ക് വന്ന അദ്ധ്യാപകനായ സുകു വേണ്ടി വന്നു.

അകത്തെ മുറിയുടെ കർട്ടൻ മാറ്റി ചെറുപ്പക്കാരൻ വീൽചെയറുരുട്ടി വന്നു. അതിൽ തളർന്നിരിക്കുന്ന സുകു. ക്രമാതീതമായി വളർന്ന  നരച്ച മുടികളാൽ സമ്പന്നമായ ശിരസ്, ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നു. കൃഷ്ണമൃഗത്തിൻ്റെ വേഗതയാർന്ന മിഴികൾ പാതിയും അടഞ്ഞിരിക്കുന്നു. മഷിയെഴുതി കറുപ്പിക്കേണ്ട ആവശ്യകതയില്ലായിരുന്ന പുരികക്കൊടികൾ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ വ്യക്തമാകൂ. ശരീരം നന്നേ മെലിഞ്ഞുണങ്ങി .  ഒരുകാലത്ത് കാണികളെ ത്രസിപ്പിച്ച കഥകളിക്കാരൻ്റെ ശരീരത്തിൻ്റെ നിശ്ചലാവസ്ഥ, ഒറ്റനോട്ടത്തിൽ  തിരിച്ചറിയാം.

പലവട്ടം പത്രങ്ങളിലും ടി.വിയിലും കണ്ടിരുന്നെങ്കിലും നേരിൽ കണ്ട സുകുവിൻ്റെ രൂപം കൗമുദിയെ വേദനിപ്പിച്ചു. ഹൃദയത്തിലൊരായിരം മുള്ളുകൾ കുത്തിക്കയറുന്ന പോലെ..

“കൃഷ്ണാ… എനിക്കിത് താങ്ങാൻ കരുത്തു നൽകണേ..”കൗമുദി കണ്ണുകളടച്ചു. അറിഞ്ഞോ അറിയാതെയോ ഇങ്ങനെയൊരു വിധിയിലേക്ക് സുകുവിനെ തള്ളിയിടാൻ താനൊരു കാരണമായിരുന്നുവെന്ന് അവരുറച്ചു വിശ്വസിച്ചു.

എന്തോ പറയാൻ തുടങ്ങിയ അമ്മുവിനെ ചെറുപ്പക്കാരൻ തടഞ്ഞു. അയാളുടെ പേര് ജീവൻ എന്നാണെന്ന് ഇതിനകമവർ  മനസിലാക്കി.

” കഴിഞ്ഞ രണ്ട് വർഷമായി ആശാന് മറവി രോഗമാണ്. അതറിയാമല്ലോ? ചോദ്യോത്തരങ്ങൾക്ക് പ്രസക്തിയില്ല. ഈ സമയം കുറച്ച് നേരം ഇവിടെ ഇരിക്കാറുണ്ട്. നിങ്ങൾക്ക് മന്ദിരം ചുറ്റി കാണാം. ഒന്നോ രണ്ടോ ഫോട്ടോ അദ്ദേഹത്തോടൊപ്പം. അതേ പാടുള്ളൂ. ആശാനെന്തെങ്കിലും സംസാരിച്ചാൽ ഭാഗ്യം തന്നെ.”

“അച്ഛൻ്റെ പ്രിയപ്പെട്ട മകൾക്ക് എന്നോടൊപ്പം വരാൻ കഴിയില്ലെങ്കിൽ എന്തിനായിരുന്നു പ്രണയമെന്ന പേരിൽ പ്രഹസനങ്ങൾ? പ്രണയം.. ഇനിയൊരുവളുടെ പ്രണയവും എന്നെ മോഹിപ്പിക്കില്ല. വിശ്വസിക്കില്ല ആരേയും..” അവസാനമായി സുകു തന്നോട് സംസാരിച്ച വാക്കുകളിലുടക്കി കിടക്കുകയായിരുന്നു കൗമുദിയുടെ മനസ്. കലാക്ഷേത്രയുടെ മുറ്റത്തേക്ക് നീട്ടി തുപ്പി, ഉയർത്തിപ്പിടിച്ച ശിരസുമായി,  ഉറച്ച കാൽവെയ്പ്പുകളോടെ സുകു പടികളിറങ്ങി. അന്ന് രാത്രി പലവട്ടം കൗമുദി അവളുടെ മുഖം തുടച്ചു. ഇന്നും ആ ഓർമ്മകൾ പൊതിഞ്ഞപ്പോൾ അവരുടെ കൊലുന്നനെയുള്ള വിരലുകൾ മുഖത്തേക്ക് നീണ്ടു. കവിളുകൾ നനഞ്ഞിരുന്നു.

വിവാഹ ശേഷം സുകുവിനെ കുറിച്ച് കേട്ടതെല്ലാം അയാളുടെ വളർച്ചയുടെ കഥകൾ മാത്രം. പക്ഷെ, പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും അയാൾ സ്വയം നശിക്കുകയായിരുന്നുവെന്ന് പിന്നീടറിഞ്ഞു. ഒരിക്കൽ അച്ഛനോട് അതേക്കുറിച്ച് ചോദിച്ചു. ” കലാകാരന്മാർ പലരും മദ്യവും മയക്കുമരുന്നും ഉപയോഗിക്കും മുത്തേ. കൂടും കുടുക്കയുമില്ലാതെ താന്തോന്നിയായി നടക്കുന്ന അവൻ്റെ കാര്യം പറയാനുണ്ടോ? അവൻ്റെ കൈയ്യിലെന്തുണ്ട്? കല മാത്രം. ഇന്നതാർക്കും  വേണ്ടാത്ത കാലവും. എൻ്റെ വാക്ക് ധിക്കരിക്കാതിരുന്നതിനാൽ  നീ സുഖമായി ജീവിക്കുന്നു. അച്ഛനത് മതി.”

വിവാഹ ജീവിതം സുഖദു:ഖ സമിശ്രമായിരുന്നു.  എപ്പോഴുമൊരു നീറ്റൽ ഉള്ളിൻ്റെയുള്ളിൽ കൗമുദിയെ തളർത്തി. താൻ മൂലം ഒരാൾ അനാഥനായെന്നും ലക്ഷ്യമില്ലാതെ അലയുന്നുവെന്നുമുള്ള അറിവ് വേദന നൽകി. ഒരു പക്ഷെ.. സുകു ഒരു വിവാഹം കഴിച്ചിരുന്നെങ്കിൽ. നല്ലൊരു കുടുംബ ജീവിതം നയിച്ചിരുന്നെങ്കിൽ കൗമുദി അയാളെ ഓർക്കുമായിരുന്നില്ല.

” അമ്മമ്മ… വരുന്നോ.. ഞാനിവിടം  കാണാൻ പോവുകയാണ് ”

അമ്മുവിൻ്റെ ചോദ്യം കൗമുദിയെ ഉണർത്തി.

” ഇല്ല’

“ആശാനവിടെയിരുന്നോളും. ഇനി ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാൽ മാഡം ആ ബെൽ അമർത്തിക്കോളു..” ജീവൻ ചൂണ്ടി കാണിച്ചിടത്തേക്ക് കൗമുദി നോക്കി.. പിന്നെ തലയാട്ടി. അവർക്കപ്പോൾ വേണ്ടത് സുകുവിനൊപ്പം ചില നിമിഷങ്ങളായിരുന്നു.

അവരിരുവരും  നടന്നകന്നപ്പോൾ കുറെ നേരം കൂടെ സുകുവിനെ നോക്കി കൗമുദി നിന്നു. നിശ്ചലമായിരിക്കുന്ന ആ കാൽക്കീഴിൽ കമിഴ്ന്ന് വീണ്, ഇനിയുളള ജീവിതം കരഞ്ഞു തീർക്കാൻ അവർ ആഗ്രഹിച്ചു. അവരുടെ ദേഹം വിറച്ചു .  താഴേക്ക് വീഴുമെന്ന് തോന്നിയപ്പോൾ അവർ നിലത്തിരുന്നു. സുകുവിന് തൊട്ട് താഴെ… കൈയ്യൊന്നനക്കിയാൽ തൊടാവുന്ന അകലം മാത്രം . അയാളുടെ നരച്ച കൺപീലികൾക്കിടയിലൂടെ കാണുന്ന പാതിയടഞ്ഞ മിഴികൾ ഇപ്പോഴും അനന്തതയിലേക്ക് നീളുന്നു, ഏതോ നഷ്ട സ്വപ്നം തേടിയുളള യാത്രയിൽ.

എവിടേയും തന്നെ മാത്രം  തിരഞ്ഞിരുന്ന കണ്ണുകളായിരുന്നവ. കൺമുനകൾ തമ്മിൽ ഏറ്റ് മുട്ടുമ്പോൾ മിഴികളിൽ തനിക്കായ് മാത്രം കരുതി വെച്ചിരുന്ന പ്രണയത്തിൻ്റെ ഒളിയമ്പുകൾ ഏതവനാഴിയിൽ തിരഞ്ഞാൽ ഇനി കണ്ടെടുക്കാനാവും?

കുറ്റബോധത്താൽ കനം വച്ച ശിരസ്, കൗമുദി  സുകുവിൻ്റെ മടിയിലേക്ക്  മെല്ലെ ചായ്ച്ചു. അയാളുടെ കൈവിരലുകൾ തൻ്റെ ശിരസിനെ തലോടുന്നുവെന്ന മിഥ്യാധാരണയിൽ കണ്ണുകളടച്ചു. പതിയെ ഒരു പദം  മൂളി..

“അജിതാ ഹരേ ജയ മാധവ വിഷ്ണോ…

അജിതാ ഹരേ ജയ മാധവ വിഷ്ണോ….

അജ മുഖ ..ദേ….വാ നാ… ഥാ… ”

അവരപ്പോൾ ഒരു ചെമ്പകച്ചോട്ടിലായിരുന്നു. ഒരില പോലുമില്ലാത്ത നിറയെ പൂക്കളുള്ള ചെമ്പക മരം. അതിനെ പിടിച്ചുകുലുക്കി, പൂക്കൾ അവളുടെ മേലേക്ക് വർഷിക്കാൻ സുകു ശ്രമിക്കേ കൗമുദി ഇളകി ചിരിച്ചു. അവളുടെ കൈവിരലുകളിൽ പ്രണയ മുദ്ര വിരിഞ്ഞു.  സുകു കളിയായ് ചെവിയിൽ നുള്ളി. കൗമുദി വേദനയിൽ പുളഞ്ഞു.

കപടകോപത്താൽ തലയുയർത്തവേ, നഷ്ട സ്വപ്നം തേടിയ  മിഴികൾ നീരണിയുന്നത്   കൗമുദി കണ്ടു. തടയാൻ കൈകൾ നീട്ടിയെങ്കിലും  തൊടാൻ മടിച്ചവരിരുന്നു. നീട്ടിയ കൈകളിലേക്കടർന്നു വീണ നീർമണികൾ പ്രസാദം പോലവരേറ്റുവാങ്ങി.

കണ്ണീര് കൊണ്ട് യേശുദേവൻ്റെ  കാൽപാദം കഴുകുന്ന മഗ്ദലന മറിയത്തെ പോലെ ആ കാൽക്കീഴിലേക്ക് വാടി വീഴാൻ കൊതിച്ച് , ഇടറിയ സ്വരത്തിൽ കൗമുദി പാട്ടു തുടർന്നു.

“അജിതാ …ഹരേ ജയ….

അജ …മുഖ .. നാ… ഥാ… ”

ഓർമ്മയുടെ കുഞ്ഞുതിരയിളക്കം ആ മിഴികളിൽ തെളിഞ്ഞോ?

വരികൾ മറന്ന്, പാടാൻ കഴിയാതെ സുകുവിൻ്റെ കാൽക്കീഴിലേക്ക് കൗമുദി  കുഴഞ്ഞു വീണു. ഒരിക്കൽ അവർ വീണടിയാൻ കൊതിച്ച കാൽപാദങ്ങളിൽ, മുഖമമർത്തി വിതുമ്പി.

അവിടെ  കൗമുദി കണ്ടത് പദങ്ങൾക്കൊപ്പം ചുവട് വെക്കുന്ന ചിലങ്കയിട്ട പാദങ്ങൾ. മൈലാഞ്ചി ചുവപ്പണിഞ്ഞ നീട്ടി വളർത്തിയ നഖങ്ങൾ. അവർ മന്ത്രിച്ചു.

“മാപ്പ്… എല്ലാറ്റിനും മാപ്പ്.. കൊതിപ്പിച്ചതിനും കൂടെ കൂട്ടാതിരുന്നതിനും മാപ്പ്. മറവിരോഗത്തിൽ അങ്ങെന്നെ പൂർണ്ണമായും മറന്നപ്പോൾ ആ ഓർമ്മകളിൽ ഓരോ നിമിഷവും നീറുകയായിരുന്നു ഞാൻ. ഒരു മറവിക്കും വേണ്ടാത്തവൾ. ഒരിടത്തും ശാന്തി കിട്ടാത്തവൾ.. മാപ്പ്…. ”

കൗമുദി  കാണാൻ കൊതിച്ച ഒരു മുദ്ര ആ നിമിഷം സുകുവിൻ്റെ വിരലുകളിൽ വിരിഞ്ഞു വിടർന്നു.  പിന്നെയവ വാടിയ പൂങ്കുല പോലെ താഴെക്കൂർന്ന് വീണ് അവരുടെ ശിരസിൽ  തൊട്ടു നിന്നു.

കളിയരങ്ങിൽ  മുഴങ്ങി കേട്ടത് കലാശക്കൊട്ട് മാത്രം!(The end)

Sany Mary John

ചിത്രത്തിന് കടപ്പാട് : Pinterest

Post Views: 22
4
Sany Mary John

വായിക്കാനും എഴുതാനും ഒത്തിരി ഇഷ്ട്ടം

7 Comments

  1. Silvy Michael on December 6, 2023 10:08 AM

    😘😘😘

    Reply
  2. Suma Jayamohan on November 22, 2023 2:37 PM

    നന്നായിരിക്കുന്നു💐👌❤️

    Reply
  3. Shreeja R on November 20, 2023 11:09 PM

    സുന്ദരം 👌

    Reply
  4. Divya Sreekumar on November 18, 2023 9:54 AM

    അതിമനോഹരമായി എഴുതി😍🥰😍

    Reply
  5. Sunandha Mahesh on November 18, 2023 7:53 AM

    ബ്യൂട്ടിഫുൾ…
    പ്രണയത്തിന് മരണമില്ല.. ❤️

    Reply
  6. Sabira latheefi on November 11, 2023 11:38 PM

    നല്ല എഴുത്തു. എത്ര നന്നായി കഥയും കഥാകളിയും കൂട്ടിയിണക്കി. ആദ്യവസാനം നല്ല ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു.

    Reply
    • സാനി മേരി ജോൺ on November 12, 2023 11:01 AM

      താങ്ക്സ് ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.