Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സാസ്‌ -ബഹു
കഥ ബന്ധങ്ങൾ

സാസ്‌ -ബഹു

By Nisha PillaiNovember 15, 2023Updated:November 18, 20239 Comments9 Mins Read428 Views
Bookmark Now
Please login to bookmark Close

No account yet? Register

വിദ്യാസമ്പന്നയായ ചിത്രയെ, നാട്ടിലെ ഒരു സമ്പന്നമായ തറവാട്ടിലേയ്ക്കാണ് വിവാഹം കഴിപ്പിച്ചയച്ചത്. പ്രവാസിയായ സുദേവനായിരുന്നു വരൻ. ചിത്രയുടെ വീട് പോലെ ഒരു നിലയൊന്നുമല്ല, സുദേവന്റെ വീട്. മൂന്നുനിലയാണ്. വലിയ കാർ പോർച്ചിനുള്ളിൽ മൂന്ന് പോഷ് കാറുകൾ, വീടിന്റെ വലിയ പൂമുഖത്ത് കസവു ഷർട്ടുമിട്ട് ചാരു കസേരയിൽ ഇരിക്കുന്ന സുദേവന്റെ അമ്മയുടെ അച്ഛൻ, അഥവാ സുധീരൻ അപ്പൂപ്പൻ, കാരണവർ. 

അവരുടെ വീട്ടിൽ പഠിച്ചവരാരുമുണ്ടായിരുന്നില്ല, സുദേവനൊരു ആഗ്രഹമേയുണ്ടായിരുന്നുള്ളൂ, നല്ല പോലെ പഠിച്ചൊരു പെണ്ണ് വേണം. അങ്ങനെയാണ് സുദേവന്റെ അമ്മ ചിത്രയെ തെരഞ്ഞെടുത്തത്. പുത്തൻ പണത്തിന്റെ പ്രതാപം കാണിക്കുന്ന ഒരു കുടുംബമാണ് സുദേവന്റേത്. 

വലിയ തറവാടെന്നൊക്കെ പറച്ചിലിലേയുള്ളു. സുദേവന്റെ അപ്പൂപ്പന്റെ അപ്പൂപ്പനൊക്കെ വളരെ പാവപ്പെട്ടവരായിരുന്നു. സാധാരണ കൂലിപ്പണിയൊക്കെ ചെയ്താണ് അപ്പൂപ്പനൊക്കെ കഴിഞ്ഞിരുന്നത്, അതും പഴയൊരു ഓല മേഞ്ഞ വീട്ടിൽ. അപ്പൂപ്പൻ പണ്ടൊരു ഉത്തരേന്ത്യൻ സാഹിബിനെ വെള്ളത്തിൽ വീണപ്പോൾ രക്ഷിച്ചു. അതോടെ ആ കുടുംബം രക്ഷപ്പെട്ടു, അപ്പൂപ്പനും രക്ഷപ്പെട്ടു. 

ആലപ്പുഴയിലെ, പുന്നമടക്കായലിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തിയതാണ് രാജസ്ഥാൻകാരായ നവദമ്പതികൾ. അപ്പൂപ്പൻ കൂലിപ്പണി കഴിഞ്ഞു കായലിൽ ഇറങ്ങി തൂമ്പയും കാലുമൊക്കെ തറയിൽ ഉരച്ചു ചെളി കളഞ്ഞു കൊണ്ട് നിന്നപ്പോഴാണ്, ആപ്പിൾ നിറമുള്ള ഒരു പെൺകുട്ടി കുറച്ചകലെ നിന്ന് നിലവിളിക്കുന്നത് കണ്ടത്, എതിർ വശത്തെ കരയിലാണ് അവൾ നിൽക്കുന്നത്. അപ്പൂപ്പൻ പിന്നൊന്നും ആലോചിച്ചില്ല, എടുത്തു വെള്ളത്തിലേക്ക് ചാടി. നല്ല ചോര തിളപ്പുള്ള പ്രായം, മുന്നിൽ ഒരു സുന്ദരി പെൺകുട്ടി. ആ പെങ്കൊച്ചിനു വേണ്ടി സ്വന്തം ജീവൻ കൊടുക്കാൻ തയാറായിട്ട്, നീന്തി ചെന്ന് അവളെ പിടിച്ചപ്പോൾ അവൾ വെള്ളത്തിലേക്ക് കൈചൂണ്ടി കാട്ടി. അപ്പൂപ്പൻ നോക്കിയപ്പോൾ വെള്ള പാറ്റയെ പോലെ വിളറിയ ഒരുത്തൻ ദാണ്ടെ വെള്ളത്തിൽ കിടന്നു കൈകാലിട്ടടിക്കുന്നു. പെങ്കൊച്ചിന്റെ കണ്ണുകളാകട്ടെ നിറഞ്ഞു തുളുമ്പിയിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല വീണ്ടും വെള്ളത്തിലേക്ക് ഒറ്റ ചാട്ടം, ഒറ്റ കുതിപ്പ്, വെള്ള പാറ്റയെ രണ്ടു കൈകൊണ്ടും പൊക്കിയെടുത്ത് കൊണ്ട് ആ ആപ്പിൾ കൊച്ചിന്റെ അടുത്തേയ്ക്ക് അപ്പൂപ്പൻ നീന്തി. അവൾ നോക്കി നിൽക്കെ അപ്പൂപ്പൻ വെള്ള പാറ്റയെ കമഴ്ത്തി കിടത്തി, വയർ അമർത്തി കുടിച്ച വെള്ളം മുഴുവൻ പുറത്തു ചാടിച്ചു. അവന്റെ തേരട്ട പോലെ നേർത്ത് ചുവന്ന ചുണ്ടു കണ്ടപ്പോൾ കരിവെട്ടി നിറമുള്ള അപ്പൂപ്പന് ഓക്കാനം വന്നു. അപ്പൂപ്പൻ പെങ്കൊച്ചിനെ നോക്കി, അവൾ അപ്പൂപ്പനെ നോക്കി കൈകൂപ്പി കരഞ്ഞു കൊണ്ട് നില്ക്കുവാണ്, അപ്പൂപ്പന്റെ ചങ്ക് തകർന്നു പോയി. 

അപ്പുപ്പൻ കുനിഞ്ഞിരുന്നു, കൈ കൊണ്ട് അവന്റെ മൂക്കടച്ചു പിടിച്ചു, അവന്റെ ചുണ്ടുകൾ അപ്പൂപ്പന്റെ വായിലാക്കി ആഞ്ഞങ്ങു ഊതി. ആപ്പിളിന്റെ ചുണ്ടുകളായിരുന്നു അപ്പോൾ അപ്പൂപ്പന്റെ മനസ്സിൽ. അതോർത്തു ആത്മാർത്ഥത കൂടിയത് കൊണ്ടാവണം, മൂന്നാമത്തെ ഊതലിൽ വെള്ള പാറ്റയൊന്നു ചുമച്ചു, പിന്നെ മെല്ലെ കണ്ണ് തുറന്നു. ചുറ്റും കണ്ണോടിച്ചു, ആപ്പിളിനെ കണ്ടപ്പോൾ അയാളുടെ കണ്ണ് വിടർന്നു. അപ്പൂപ്പനെ നോക്കി കൈ കൂപ്പി. 

അപ്പൂപ്പൻ വെള്ള പാറ്റയെ ചുമലിൽ ചൊമന്നു അവർ താമസിച്ചിരുന്ന ഹോട്ടലിൽ കൊണ്ട് ചെന്നാക്കി. ഭാഷ അറിയാത്തതു കൊണ്ട് അപ്പൂപ്പന് ആപ്പിൾ പറഞ്ഞതൊന്നും മനസിലായില്ല. ഹോട്ടലിലെ ജീവനക്കാരൻ പറഞ്ഞാണ് അറിഞ്ഞത്. ആപ്പിൾ രാജസ്ഥാനിലെ ഏതോ രാജ കുടുംബത്തിൽ നിന്നാണ്. രണ്ടാഴ്ചത്തെ ഹണിമൂൺ ട്രിപ്പിന് വന്നതാണ്. കായലിലൂടെ ഒഴുകുന്ന ആഫ്രിക്കൻ പായലിലെ വയലറ്റ് പൂവ് കണ്ടപ്പോൾ അപ്പിളിനൊരു മോഹം തോന്നി. ആപ്പിളിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ നീന്തലറിയാത്ത പാവം വെള്ള പാറ്റ വെള്ളത്തിൽ ചാടിയതാണ്. അപ്പൂപ്പന് ആ സമയത്തു അവിടെ വരാനും ആപ്പിളിനെ കാണാനും തോന്നിയത് ഭാഗ്യം, അല്ലെങ്കിൽ പാവം വെള്ള പാറ്റയുടെ മൂക്കിലിപ്പോൾ വെള്ള പഞ്ഞി തിരുകി വച്ചേനെ. 

എന്തായാലും ആ രണ്ടാഴ്ച അപ്പൂപ്പൻ ജോലിക്കൊന്നും പോയില്ല. മുഴുവൻ സമയവും അവരോടൊപ്പം ആയിരുന്നു. കെട്ട് വള്ളത്തിൽ നാട് ചുറ്റിക്കുക, മധുര കള്ള് വാങ്ങി നൽകുക. എന്തായാലും അപ്പൂപ്പനും ആപ്പിളും തമ്മിൽ നല്ല അടുപ്പമായി. വെള്ള പാറ്റയെ കള്ള് കുടിപ്പിച്ചു ഫ്ലാറ്റാക്കിയിട്ടു അപ്പൂപ്പനും ആപ്പിളും കൂടെ പാടത്തും പറമ്പത്തും ഒക്കെ പ്രേമിച്ചു നടന്നെന്നാണ് നാട്ടുകാരൊക്കെ അസൂയ കൊണ്ട് പറഞ്ഞു നടക്കുന്നത്. പോകാൻ നേരം ആപ്പിൾ അപ്പൂപ്പനെ കെട്ടി പിടിച്ചു പൊട്ടിക്കരഞ്ഞെന്നാണ് ടാക്സി ഡ്രൈവർ കുഞ്ഞപ്പേട്ടൻ പറഞ്ഞത്. 

പിന്നെ എന്തായി എന്നൊന്നും ആർക്കും അറിയില്ല. എന്തായാലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ അപ്പൂപ്പനൊരു കത്തും ട്രെയിൻ ടിക്കറ്റും പോസ്റ്റിൽ വന്നു. അപ്പുപ്പൻ എങ്ങോട്ടോ വണ്ടി കയറി, അമ്മുമ്മയ്ക്ക് സങ്കടമൊന്നും തോന്നിയില്ല, മാസാമാസം പതിനായിരത്തോളം തുക ബാങ്കിൽ വരും, പിന്നെ അത് ഇരുപതിനായിരവും മുപ്പതിനായിരവുമൊക്കെയായി. നീണ്ട എട്ടു വർഷം കഴിഞ്ഞാണ് അപ്പുപ്പൻ നാട്ടിൽ എത്തുന്നത്, കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു, രണ്ടു വയസുള്ള കുഞ്ഞു ആപ്പിൾ. അതാണ് സുദേവന്റെ അമ്മ താരക. 

രാജസ്ഥാനിൽ ചെന്ന് അപ്പുപ്പൻ ഡ്രൈവിംഗ് പഠിച്ചു, ആപ്പിളിന്റെ സ്വകാര്യ ഡ്രൈവറായി മാറി. എല്ലാം നല്ലതു പോലെ നടന്നു. വെള്ള പാറ്റ ഗൾഫിൽ ബിസിനസ്സ് തുടങ്ങി. അപ്പൂപ്പനെയും അവർ അങ്ങോട്ട് കൊണ്ട് പോയി. അപ്പൂപ്പന്റെ പേരിൽ ആരുമറിയാതെ ആപ്പിൾ സ്വകാര്യമായ ഒരു ബിസിനസ്സ് തുടങ്ങാൻ പ്ലാനിട്ടിരുന്നു. എല്ലാം പെട്ടെന്ന് മാറി മറിഞ്ഞു. ആപ്പിളിന്റെ രണ്ടാമത്തെ പ്രസവത്തിൽ കുഞ്ഞു മരിച്ചു. പ്രസവ പിഴവ് മൂലം ആപ്പിൾ കിടപ്പിലുമായി. വെള്ള പാറ്റ ആപ്പിളിനെ ഉപേക്ഷിച്ചു. ആപ്പിളിന്റെ ചുമതല അപ്പൂപ്പൻ ഏറ്റെടുത്തു. ആപ്പിളിൻ്റെ മകളാണ് താരിക. 

അമ്മുമ്മയുടെ അടുത്ത് കുട്ടിയെ ഏല്പിച്ചു അപ്പുപ്പൻ ആപ്പിളിന്റെ അടുത്തേയ്ക്കു മടങ്ങി പോയി. കുഞ്ഞു താരിക വളർന്നു വന്നപ്പോൾ അപ്പൂപ്പൻ്റെ കള്ളം പുറത്തു വന്നു. ആപ്പിളിന്റെ നിറമുള്ള താരികയ്ക്ക് അപ്പൂപ്പന്റെ ചേലായിരുന്നു. അമ്മൂമ്മയ്ക്ക് അവളെ വെറുപ്പായിരുന്നെങ്കിലും, മാസാമാസം അപ്പൂപ്പന്റെ പണം വരുന്നത് താരികയുടെ പേരിലായിരുന്നു. ഇതിനിടയിൽ ആപ്പിൾ മരണപ്പെട്ടു. ബിസിനസ്സ് നോക്കി നടത്താൻ അപ്പൂപ്പൻ ഗൾഫിൽ തന്നെ തുടർന്നു. നാട്ടിൽ അപ്പൂപ്പന്റെ വക്കീൽ വന്നു മാസം തോറും താരികയുടെ സൗഖ്യം രേഖപ്പെടുത്തി പോകും. 

ആപ്പിളിന്റെ നിറം മാത്രമേ താരികയ്ക്കുണ്ടായുള്ളു, ബുദ്ധി അപ്പൂപ്പന്റെ ആയിരുന്നു. പഠിച്ചു പഠിച്ചു പത്താം ക്ലാസ്സിൽ തോറ്റു തൊപ്പിയിട്ടു. അതോടെ പഠനം നിലച്ചു. മകളുടെ സൗന്ദര്യം കണ്ടു അപ്പൂപ്പന് ആധിയായി. മതിൽ പൊക്കി കെട്ടാൻ ജോലിക്കാരെ ഏർപ്പെടുത്തി. വീട്ടിൽ മതില് പണിക്കു വന്ന മോഹൻ കുമാറിന്റെ കൂടെ താരിക ഒളിച്ചോടി. ഒടുവിൽ എല്ലാം വിട്ടെറിഞ്ഞു അപ്പൂപ്പൻ നാട്ടിൽ വന്നു. മോഹൻ കുമാറിനെ ഗൾഫിലേക്ക് പറഞ്ഞു വിട്ടു. 

താരികയുടെ അമ്മയുടെ ഫോട്ടോ പൂമുഖത്തു മാലയിട്ടു വച്ചിട്ടുണ്ട്. ചുവന്നു തുടുത്ത സുന്ദരിയായ ഒരു രാജസ്ഥാനി സ്ത്രീ. താരികയുടെ രണ്ടാമത്തെ മകനാണ് സുദേവൻ, മൂത്ത മകൾ സുരേഖ കുമാരി. അമ്മയെ പോലെ തന്നെ ബുദ്ധിയുടെ നിലവാരം ആയതിനാൽ മകനും മകളും പത്താം ക്ലാസ്സുവരെ മാത്രമേ പഠനം തുടർന്നുള്ളു. സുദേവനെയും അപ്പുപ്പൻ ഗൾഫിലേക്ക് പറഞ്ഞയച്ചു. സുരേഖ കുമാരിയെ പ്രവാസിയായ ആനന്ദ് ബാബുവിന്റെ കൂടെ കല്യാണം കഴിച്ചയച്ചു. 

ആണുങ്ങളൊക്കെ പ്രവാസികളായതിനാൽ താരികയും അച്ഛനുമാണ് കുടുംബ ഭരണം. അങ്ങനെയൊരു സെറ്റപ്പിലേക്കാണ് നമ്മുടെ കഥാനായിക ചിത്ര, എം എ, ബിഎഡ്, സെറ്റ്, നെറ്റ് കടന്നു ചെല്ലുന്നത്. പത്താം ക്ലാസും ഗുസ്തിയുമുള്ള താരികയും സുരേഖയും ഒരു വശത്ത്, പുതുപെണ്ണായ ചിത്ര എതിർ വശത്ത്. 

പഠിച്ചു പോയി എന്നതായിരുന്നു ചിത്രയിൽ അമ്മയും മകളും കണ്ട കുറ്റം. ടിപ്പിക്കൽ സാസൂ -ബഹു അടിപിടികളായിരുന്നു ആ വീട്ടിൽ നടന്നത്. ചിത്ര എന്ത് ചെയ്താലും കുറ്റം തന്നെ. കറിക്കു ഉപ്പു കൂടിയാൽ പച്ചക്കറി കൂടുതൽ വാങ്ങിയാൽ, മീൻ വെട്ടി വൃത്തിയാക്കുമ്പോൾ ഇപ്പോഴും പരാതിയോട് പരാതിയാണ്. 

പരാതികൾ കേട്ട് കേട്ട് ചിത്ര മടുത്തു തുടങ്ങി. 

കല്യാണം കഴിഞ്ഞു രണ്ട് വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാനുള്ള സൗഭാഗ്യം ചിത്രയ്ക്ക് ഉണ്ടായില്ല. പല പ്രാവശ്യം അവൾ തന്റെ ആഗ്രഹം ഭർത്താവായ സുദേവനെ അറിയിച്ചിട്ടും അയാൾക്ക്‌ നാട്ടിൽ വരാനോ അവളുടെ ആഗ്രഹം നടത്തി കൊടുക്കാനോ പറ്റിയില്ല. സുദേവന് അമ്മയെയും പെങ്ങളെയും പേടിയായിരുന്നു. 

ഫോണിലൂടെ അവൾ നിരന്തരം സുദേവനോടുമായി വഴക്കുണ്ടാക്കി. അയാൾക്ക്‌ നാട്ടിൽ വരണമെന്നും സന്തോഷത്തോടെ ചിത്രയുടെ ഒപ്പം കഴിയണമെന്നും ആഗ്രഹമുണ്ട്. പക്ഷെ താരികയുടെ അനുവാദമില്ലാതെ അപ്പൂപ്പൻ പോലും ഒന്നും ചെയ്യാറില്ല. എല്ലാവർക്കും അവരെ പേടിയാണ്. 

“ആദ്യം സുരേഖയ്ക്ക് ഒരു കുഞ്ഞുണ്ടാകട്ടെ, അവളുടെ കല്യാണം കഴിഞ്ഞു എട്ടു വർഷമായി. അത് കഴിഞ്ഞു മതി ചിത്രാ നമുക്കൊരു കുട്ടി. “

“അപ്പോൾ സുരേഖ പ്രസവിച്ചില്ലെങ്കിൽ ഞാനും പ്രസവിയ്ക്കണ്ട അല്ലേ. അവൾക്കു സന്തോഷം ഇല്ലേൽ, ഞാനും സന്തോഷിക്കണ്ട അല്ലേ. “

സുദേവനാകട്ടെ അമ്മയും പെങ്ങളും പറയുന്നത് മാത്രമാണ് വേദവാക്യം. ചിത്രയ്ക്ക്, വീട്ടിലേയ്ക്കു മടങ്ങണമെന്ന് തോന്നി. മടങ്ങാമെന്നു വിചാരിച്ചാൽ, ഇളയ രണ്ടു അനിയത്തിമാരുടെ പഠനത്തിനും കല്യാണത്തിനും, ചിത്രയുടെ ഭർതൃ ഗൃഹത്തിലെ സഹായത്തിനായി കാത്ത് നിൽക്കുകയാണ് അവളുടെ അച്ഛൻ. അവളുടെ ജീവിതം ഹോമിച്ചു വേണം അനിയത്തിമാർക്കു നല്ലൊരു ജീവിതം നല്കാൻ. 

ഒടുവിൽ ഒരു രാത്രി അവിടെ നിന്നു ആരുമറിയാതെ പുറത്ത് കടക്കാനായി ചിത്ര തീരുമാനമെടുത്തു. നല്ല നാലഞ്ചു ജോഡി വസ്ത്രങ്ങൾ ഒരു ചെറിയ ബാഗിലാക്കി, അത്യാവശ്യം പണവും സ്വർണവുമെടുത്തു മുറിയുടെ വാതിൽ തുറന്നവൾ പുറത്തിറങ്ങി. ഹാളിൽ ചെറിയ വെട്ടം ഉണ്ടായിരുന്നു. ആപ്പിളിന്റെ ഛായാ ചിത്രത്തിന് മുന്നിലെ നീല വെളിച്ചം അവളെ വല്ലാതെ പേടിപ്പെടുത്തി. അടുക്കള വാതിൽ പൂട്ടി താക്കോൽ എപ്പോഴും താരികയുടെ കയ്യിലാകും. മുൻവശത്തെ വാതിൽ തുറക്കാൻ നോക്കിയപ്പോൾ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. ഇതെന്തു കഥ? ഇനി പൂട്ടാൻ മറന്നതാണോ. സാധാരണ ഇതൊക്കെ ചെയ്യുന്നത് സുരേഖയാണ്. അവളുടെ മുറി മുകളിലെ ഒരു മൂലയ്ക്കാണ്. വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആ മുറിയിൽ ചെറിയ വെട്ടം കണ്ടു. പെട്ടെന്ന് അവൾക്കു പേടി തോന്നി. തന്നെ ആരെങ്കിലും കണ്ടാലോ. അവൾ തിരികെ മുറിയിലേയ്ക്കു കയറി. തന്റെ ബാഗ് ആരും കാണാത്ത വിധം സേഫ് ആക്കി വച്ചു. 

പിന്നെ ഒരു ഡിറ്റക്റ്റീവിന്റെ തലയെടുപ്പോടെ മെല്ലെ വാതിൽ പൂട്ടി. അപ്പൂപ്പന്റെ മുറി താഴെയാണ്, തുറന്നു നോക്കി. അപ്പുപ്പൻ നല്ല ഉറക്കമാണ്. ശബ്ദമുണ്ടാക്കാതെ പടിക്കെട്ടുകൾ കയറി, താരികയുടെ മുറി ഉള്ളിൽ നിന്നും പൂട്ടിയിരിക്കുകയാണ്. സുരേഖയുടെ മുറിയുടെ അടുത്തേക്ക് നടന്നു. അകത്തു നിന്നും അടക്കി പിടിച്ച ചിരി കേൾക്കാം. ഒരാണിന്റെ ശബ്ദം. ഇനി അവളുടെ ഭർത്താവെങ്ങാനും നാട്ടിൽ വന്നോ? എന്തായാലും ഒന്ന് കാത്തിരിക്കാം. താക്കോൽ ദ്വാരത്തിലൂടെ എത്തിനോക്കിയെങ്കിലും ഒന്നും കാണാൻ വയ്യ. അവൾ മെല്ലെ പടിക്കെട്ടുകൾ ഇറങ്ങി, മുറിയിൽ പതുങ്ങിയിരുന്നു. 

ഏകദേശം മൂന്നര കഴിഞ്ഞപ്പോൾ ആരൊക്കെയോ പടിയിറങ്ങി വരുന്ന ശബ്ദം. മുൻപിൽ സുരേഖയാണ്. വെള്ള നിശാ വസ്ത്രത്തിൽ അവളൊരു മദാലസയെ പോലെ തോന്നിയിരുന്നു. പിറകിൽ ഒരാൺ രൂപം. പൂട്ടിയ വാതിൽ അവൾ അതിശയത്തോടെ നോക്കി. മെല്ലെ വാതിൽ തുറന്നു ആൺരൂപം പുറത്തിറങ്ങി. വാതിക്കൽ വച്ചു അവളവനു ഉമ്മ കൊടുത്തു പറഞ്ഞയച്ചു. പിന്നെ വാതിൽ കുറ്റിയിട്ടു. 

“ഇതാരപ്പാ. ഈ നേരത്തു. “

അവൾ ആലസ്യത്തോടെ പടിക്കെട്ടുകൾ കയറി പോയി. ചിത്രയുടെ കണ്ണുകൾ തള്ളി പോയി. ഇതെന്തൊക്കെയാ ഈ വീട്ടിൽ നടക്കുന്നത്. ചുമ്മാതല്ല അവൾ പകൽ മുഴുവൻ ഉറങ്ങി കിടക്കുന്നത്. നല്ല ക്ഷീണം കാണും. എന്നാലും ആറടി പൊക്കമുള്ള ആ മനുഷ്യൻ ആരാണ് ? അവൾക്കു അന്ന് ഉറക്കം വന്നതേയില്ല. 

ഉച്ചയ്ക്ക് അപ്പൂപ്പന് ഊണ് വിളമ്പി കൊടുത്തപ്പോഴാണ് അടുത്ത വീട്ടിൽ താമസിക്കുന്ന അമ്മാവന്റെ മകൻ വന്നത്. അയാൾ സ്ഥിരം അവിടെ വരുമെങ്കിലും ചിത്ര അന്നാണ് ആദ്യമായി അയാളെ ശ്രദ്ധിയ്ക്കുന്നത്. അയാൾക്ക്‌ ആറടി പൊക്കമുണ്ട്. സുരേഖ അയാൾക്ക്‌ ഊണ് വിളമ്പി കൊടുത്തു. 

ചിത്ര അയാളെ ശ്രദ്ധിക്കുന്നത് കണ്ടാണ് വേലക്കാരി ഇങ്ങനെ അവളോട് പറഞ്ഞത്. 

“പണ്ട് രണ്ടും പൊരിഞ്ഞ പ്രേമമായിരുന്നു. അവന്റെ പേരിൽ രണ്ടു മൂന്നു ക്രിമിനൽ കേസുണ്ടായത് കൊണ്ടാണ് അപ്പുപ്പൻ സുരേഖയെ അവനു കെട്ടിച്ചു കൊടുക്കാഞ്ഞത്. അവനിപ്പോൾ ഭാര്യയെയും കളഞ്ഞു നാട്ടിൽ വന്നു നില്ക്കുന്നതെന്തിനാന്നാ കുഞ്ഞിന്റെ വിചാരം. അമ്മയും മോളും ഭർത്താക്കന്മാരെ നാട്ടിൽ നിർത്തില്ല. ഭർത്താക്കന്മാർ കൂടെയുണ്ടേൽ ഇവരുടെ കള്ളക്കളിയൊന്നും നടക്കില്ലല്ലോ. “

സുദേവനോട് പറഞ്ഞാൽ താരികയും അപ്പൂപ്പനും അറിയും, തന്നെ കുറ്റപ്പെടുത്തി അവളെ വിശുദ്ധയാക്കപ്പെടും. എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയം കിട്ടുന്നില്ല. ഇനി സുരേഖയുടെ അവിഹിതം കയ്യോടെ പിടിച്ചാൽ, തെളിവുകൾ ശേഖരിച്ചു വച്ചാൽ അത് വച്ചൊരു കളി നടത്താം. പിന്നെ ഈ വീടും ഭരണവും തന്റെ കയ്യിലാകും. കുടുംബ ബിസിനസ്സ് ഒക്കെ നടത്തി സുദേവേട്ടനെ നാട്ടിൽ തന്നെ നിർത്താം. വെറുതെ അന്യ നാട്ടിൽ പോയി കഷ്ടപ്പെടുന്നത് എന്തിനാണ്. ഇട്ടു മൂടാൻ സ്വത്തുണ്ട് സുരേഖയുടെയും സുദേവേട്ടന്റെയും പേരിൽ. പിന്നെ എന്തിനാ ഈ കഷ്ടപ്പാടൊക്കെ?

സുരേഖയെന്ന മകളാണ് താരികയുടെ വീക്‌നെസ്സ്. അവളെ കുടുക്കാനുള്ള തെളിവുകൾ കിട്ടിയാൽ ചിത്രയുടെ മുന്നിൽ അമ്മായിയമ്മയ്ക്കു അടിയറവു പറയേണ്ടി വരും. മകളുടെ ദാമ്പത്യവും കുടുംബത്തിന്റെ സൽപ്പേരും അവർ നഷ്ടപ്പെടാൻ ആഗ്രഹിക്കില്ല. 

അവൾ അവളുടെ ദുഃഖങ്ങൾ താത്കാലികമായി മറന്നു. രാത്രി അവൾ ഉറങ്ങാതെ കാത്തിരുന്നു. പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ മുകളിലെ സുരേഖയുടെ മുറിയിൽ വെളിച്ചം കണ്ടു. ആരോ ശബ്ദമുണ്ടാക്കാതെ വാതിൽ തുറക്കുന്നു. അവൾ ഒളിച്ചിരുന്നു. അതവനായിരുന്നു പ്രശാന്ത്, അമ്മാവന്റെ മകൻ. അവളോടൊപ്പം അവൻ പടികയറി മുകളിലേയ്ക്കു പോകുന്നത് അവൾ കണ്ടു. പെട്ടെന്നായിരുന്നു അവൾക്കു വീഡിയോ പിടിക്കാമെന്ന ആശയം ബുദ്ധിയിൽ ഉദിച്ചത്. അവൾ ശബ്ദമുണ്ടാക്കാതെ മുകളിലേയ്ക്കു നടന്നു. ഒരു പക്ഷെ അവർ തന്നെ കണ്ടു പിടിച്ചാൽ അവർ തന്നെ കൊന്നു കളയുമെന്ന് അവൾക്കു പേടി തോന്നി. അവർ മുറിയിൽ കയറിയില്ല. പുറത്തെ ബാല്ക്കണിയിലായിരുന്നു അവരുടെ പ്രണയ സല്ലാപം. അവൾക്കു തന്റെ ഫോൺ ഓണാക്കാൻ പേടി തോന്നി. 

ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം അവൾ തീരുമാനിച്ചു. അവർ മുറിയിൽ കയറിയപ്പോൾ അവൾ തന്റെ ഭർത്താവിനെ വിളിച്ചു. നടന്ന സംഭവങ്ങൾ ഒക്കെ താൻ ഷൂട്ട് ചെയ്‌തെന്നും എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് വരണമെന്നും അറിയിച്ചു. ഇരുട്ടിൽ ഷൂട്ട് ചെയ്ത ചില ചിത്രങ്ങൾ മാത്രമേ അവളുടെ കയ്യിലുണ്ടായിരുന്നുള്ളു. 

പിറ്റേ ദിവസം രാത്രിയിൽ ആണ് സുദേവൻ എത്തിയത്. അയാൾ വരുന്ന കാര്യം വീട്ടിൽ ആരോടും പറഞ്ഞതുമില്ല. രാത്രിയിൽ ആരോടും പറയാതെ സുദേവൻ വന്നു കയറി. രാത്രിയിൽ പടിക്കെട്ടിൽ ആളനക്കം ഉണ്ടായി. രണ്ടുപേർ ശബ്ദമുണ്ടാക്കാതെ കെട്ടിപിടിച്ചു കയറി പോകുന്നത് ചിത്രയോടൊപ്പം സുദേവനും കണ്ടു. അവർ ഉള്ളിൽ കയറിയപ്പോൾ സുദേവൻ പുറത്തുനിന്നും വാതിൽ പൂട്ടി. അമ്മയെ വിളിച്ചുണർത്തി. മകനെ പെട്ടെന്ന് കണ്ടു അമ്മ ദേഷ്യപ്പെട്ടു. 

“നീയെന്താ പറയാതെ വന്നത്. ?”

“അതൊക്കെ പറയാം അമ്മയിങ്ങോട്ടു വന്നേ, സുരേഖയുടെ മുറിയിൽ ആരാ ഉള്ളത് ? അമ്മയറിഞ്ഞിട്ടാണോ ഇതൊക്കെ ഇവിടെ നടക്കുന്നത്. “

അവർ മൂന്നുപേരും കൂടെ സുരേഖയുടെ മുറിയിൽ തട്ടി. കുറെ നേരത്തിനു ശേഷം അവൾ വന്നു വാതിൽ തുറന്നു. 

“എന്താ അമ്മേ ഈ പാതിരാത്രിയിൽ. ഉറങ്ങാനും സമ്മതിക്കില്ലേ”

പെട്ടെന്ന് സുദേവൻ മുന്നോട്ടു നീങ്ങി നിന്ന് മുറിയുടെ ലൈറ്റ് തെളിയിച്ചു. കർട്ടന് പിന്നിൽ മറഞ്ഞു നിന്ന അമ്മാവന്റ മകനെ കണ്ടു സുദേവനും അമ്മയും ഞെട്ടി. സുദേവൻ പ്രശാന്തിനെ തല്ലാൻ ശ്രമിച്ചപ്പോൾ സുരേഖ മുന്നിലേയ്ക്ക് നീങ്ങി നിന്നു. 

“തൊട്ടു പോകരുത്, ഏട്ടനെ. ഞാൻ കല്യാണത്തിന് മുൻപേ പറഞ്ഞതാണല്ലോ, എനിക്ക് പ്രശാന്തേട്ടനെ മതിയെന്ന്. പിന്നെയെന്തിനായിരുന്നു എനിക്ക് വേറെ കല്യാണം നടത്തിയത്. “

പെട്ടെന്നായിരുന്നു സുലേഖയുടെ കവിളിൽ ചിത്രയുടെ വലത്തേ കൈ ആഞ്ഞ് പതിച്ചത്. സുരേഖയുടെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. താരികയും സുദേവനുമടക്കം എല്ലാവരും നിശ്ശബ്ദരായി. 

“നിനക്കിവനെ മതിയെങ്കിൽ പിന്നെയെന്തിനാടി നീ ആ മനുഷ്യനെ വേഷം കെട്ടിയ്ക്കുന്നത്. അഭിമാനവും സത്യസന്ധതയും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഇരുട്ടിന്റെ മറവിൽ ജീവിയ്ക്കേണ്ടി വരില്ലായിരുന്നു. നീയും നിൻ്റമ്മയും ഒടുക്കത്തെ ഭരണവും. പത്രാസ് പുറമേ പറഞ്ഞ് നടന്നാൽ പോരാ. എനിക്ക് ഈ വീട്ടിലെ പൊറുതി മതിയായേ. നാണംകെട്ട ആൾക്കാർ. ഇനിയെങ്കിലും അവളെ അവൾക്കിഷ്ടപ്പെട്ട ആളിന്റെ കൂടെ കഴിയാൻ വിടൂ. എനിക്ക് വിവാഹ മോചനം വേണം. “

ശബ്ദം കേട്ട് അപ്പുപ്പൻ ഉണർന്നു വന്നു. സംഗതി അറിഞ്ഞു ആ മുഖം വല്ലാതെയായി. ഒരു കൈ കൊണ്ട് നെഞ്ചിൽ അമർത്തി പിടിച്ചു, ഭിത്തിയിൽ ചാരി നിൽക്കുന്ന അപ്പൂപ്പനെ ചിത്ര താങ്ങി പിടിച്ചു. സുദേവൻ അപ്പൂപ്പനെ സെറ്റിയിൽ കിടത്തി, താരിക വീശി കൊടുത്തു. ചിത്ര കാറിന്റെ താക്കോലുമായി ഓടി വന്നു. 

“പെട്ടെന്ന് ആശുപത്രിയിൽ കൊണ്ട് പോകൂ ചേട്ടാ, “

“അതൊന്നും വേണ്ട മോളെ. “

കുറച്ചു കഴിഞ്ഞപ്പോൾ അപ്പുപ്പൻ എഴുന്നേറ്റിരുന്നു. എല്ലാവരോടും തനിക്കു ചുറ്റും ഇരിക്കാൻ പറഞ്ഞു. 

“ഗൾഫിലെ ബിസിനസ് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എല്ലാവരും നാട്ടിൽ വരട്ടെ. സുരേഖയ്ക്കു ഇഷ്ടമല്ലെങ്കിൽ വിവാഹമോചനം നടക്കട്ടെ. പക്ഷെ ചതിയും വഞ്ചനയും ഞാൻ സഹിക്കില്ല. ഞാനയാളോട് എല്ലാം തുറന്നു പറഞ്ഞു മാപ്പു ചോദിക്കാം. തെറ്റുകൾ ഞാനും ചെയ്തിട്ടുണ്ട്. പക്ഷെ ഇത്ര നെറികെട്ട ജീവിതം നയിച്ചിട്ടില്ല. മക്കളും കൊച്ചുമക്കൾക്കും വേണ്ടി ഞാൻ ഒന്ന് ഒതുങ്ങി കഴിഞ്ഞു, അത് തെറ്റായി പോയി. “

ചിത്രയെ നോക്കി. 

“ഇവളെ കാണുമ്പോൾ ഒക്കെ എനിക്ക് എപ്പോഴും കുറ്റബോധം തോന്നും. ഇവൾക്ക് വേണ്ടി ഒന്നും ചെയ്തില്ലല്ലോയെന്ന്. താരികയുടെ പേരിലുള്ള കശുവണ്ടി ഫാക്ടറി സുദേവനും ചിത്രയ്ക്കും എഴുതി കൊടുക്കണം. അവരതു കൊണ്ട് ജീവിക്കട്ടെ. ബാക്കിയുള്ളതെല്ലാം ഞാൻ താമസിയാതെ ഓഹരിക്കും. ഇനി എല്ലാം എന്റെ വക്കീൽ പറയുന്ന പ്രകാരമേ നടക്കു. “

സുദേവനെ നോക്കി ഇങ്ങനെ പറഞ്ഞു. 

“വിവാഹം കഴിഞ്ഞ ഒരു സ്ത്രീയുടെ ഏറ്റവും വലിയ സ്വപ്നം അമ്മയാകണമെന്നായിരിക്കും. എല്ലാം മനസിലാക്കി പ്രവർത്തിച്ചാൽ നിന്റെ കൂടെ എന്നും അവളുണ്ടാകും. അല്ലെങ്കിൽ… “

പ്രശാന്തിനോട്, 

“ഇനി നീയിങ്ങോട്ടു വരരുത്, അവളുടെ വിവാഹമോചനം കഴിയുന്നത് വരെ നിനക്ക് കാത്തിരിക്കാമെങ്കിൽ, അവളെ നിനക്ക് കെട്ടിച്ചു തരുന്ന കാര്യം പരിഗണിക്കാം. അതുവരെ മതില് ചാടുന്ന സ്വഭാവം നിർത്തിയേക്കണം. “

താരികയോട്. 

“ഇത്രയും നാൾ നീ പറയുന്നത് മാത്രമാണ് ഞാനും നിന്റെ ഭർത്താവും അനുസരിച്ചത്, ഇനി ഞങ്ങൾ പറയും നീ കേൾക്കും. “

താരിക തലയാട്ടി. 

“എല്ലാവരും പോയി ഉറങ്ങിക്കോളൂ. ബാക്കിയൊക്കെ രാവിലെ തീരുമാനിക്കാം. “

എല്ലാവരും വിഷമിച്ചാണ് ഉറങ്ങാൻ പോയതെങ്കിലും ചിത്രയുടെ മനസ്സിൽ സന്തോഷമായിരുന്നു. അവളുടെ എല്ലാ ആഗ്രഹവും ഒറ്റയടിക്ക് സാധിച്ചിരിക്കുന്നു. ഭർത്താവിനെ കൂടെ കിട്ടി, കുട്ടി എന്ന സ്വപ്നം, നോക്കി നടത്താൻ സ്വന്തമായി ഒരു ഫാക്ടറി. അതൊക്കെ മതി സമാധാനമായി ജീവിക്കാൻ. അവസാനം ചിത്ര യുദ്ധത്തിൽ വിജയിച്ചു. 

✍️നിഷാ പിള്ള. 

Post Views: 84
6
Nisha Pillai

9 Comments

  1. Joyce on April 7, 2025 7:38 PM

    ആപ്പിളും വെള്ളപ്പാറ്റയും ചിരിപ്പിച്ചു. കഥ കുറച്ചു നീണ്ടുപോയോ?
    ഇഷ്ടപ്പെട്ടു.👍❤

    Reply
  2. Shreeja R on December 3, 2023 10:44 AM

    👌👌

    Reply
    • Nisha Pillai on December 6, 2023 8:22 PM

      🥰🥰😍

      Reply
  3. Divya Sreekumar on December 2, 2023 9:10 AM

    ഒരു പ്രിയദർശൻമൂവി കണ്ടപോലെ😃👍👌

    Reply
    • Nisha Pillai on December 6, 2023 8:23 PM

      🥰🥰😍

      Reply
  4. Nafs nafs on December 1, 2023 1:09 PM

    💞💞

    Reply
    • Nisha Pillai on December 6, 2023 8:23 PM

      🥰🥰😍

      Reply
  5. Sunandha Mahesh on November 30, 2023 8:56 PM

    ഒരു സിനിമ കഥ പോലെയുണ്ട് 👍

    Reply
    • Nisha Pillai on December 6, 2023 8:23 PM

      🥰🥰😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.