Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നോവിന്റെ നിഴൽവഴികൾ
ഓർമ്മകൾ കഥ ജീവിതം ബന്ധങ്ങൾ

നോവിന്റെ നിഴൽവഴികൾ

By Nishiba MNovember 18, 20234 Comments3 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

“അച്ഛമ്മേ, ഈ ഏട്ടനെന്നെ നുണ പറഞ്ഞു പറ്റിച്ചു.”

“ആണോ, എന്താ കുട്ടാ ഇത്. അവള് ചെറിയ കുട്ടിയല്ലേ. അവളെ കരയിക്കാവോ.”

ഒന്നൂല്ല, അച്ഛമ്മേ, അവള് ചുമ്മാ വാശി പിടിച്ചതാ. ഇളയകുട്ടിയായതിന്റെ കുറുമ്പാണ് കുശുമ്പിക്ക്.”

“രണ്ടുപേരും ഇങ്ങ് വന്നേ, അച്ഛമ്മ ഒരു കഥ പറഞ്ഞുതരാം.”

“മക്കൾ രണ്ടുപേരും വല്യമുത്തശ്ശനെ കണ്ടിട്ടില്ലേ, ഹാളിലെ ഫോട്ടോയിൽ. ”

“ഉം. വല്യ മുത്തശ്ശിയും അച്ഛച്ഛനും ചെറിയ അച്ഛച്ഛനും കൂടിയുണ്ടല്ലോ. അതെന്താ അച്ഛമ്മേ ചെറിയ അച്ഛച്ഛന്റെ ഫോട്ടോ മാത്രം കുട്ടിക്കാലത്തെ ഫോട്ടോ ആയത്.”

വലിയ മുത്തശ്ശൻ മുത്തശ്ശിയെ കല്യാണം കഴിക്കുമ്പോൾ മുത്തശ്ശന് ഇരുപത്തിനാല് വയസ്സും മുത്തശ്ശിക്ക് പതിനാല് വയസ്സുമായിരുന്നു പ്രായം. ഇന്നത്തെക്കാലമല്ല, അന്നു ബാലവിവാഹം നടക്കുന്ന സമയമായിരുന്നു. കല്യാണം കഴിഞ്ഞു ഏറെ വൈകാതെ നിങ്ങളുടെ അച്ഛച്ഛനെ വലിയ മുത്തശ്ശി പ്രസവിച്ചു. കുട്ടിക്കളി മാറാത്ത പ്രായത്തിൽ കുട്ടിയോടൊപ്പം മുത്തശ്ശിയും വളർന്നു. വീട്ടുഭരണവും കൃഷിയും മേൽനോട്ടവുമൊക്കെയായി കാലം കടന്നുപോയി.

അച്ഛച്ഛന്റെ ഇരുപത്തിയെട്ടാം വയസ്സിലായിരുന്നു എന്നെ കല്യാണം കഴിച്ചത്. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഞാൻ നിങ്ങളുടെ അച്ഛനെ ഗർഭം ധരിച്ച സമയത്താണ് വല്യ മുത്തശ്ശിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഗർഭിണിയാവുന്നത്. അതൊരു രസകരമായ കാലമായിരുന്നു. രണ്ടു ഗർഭിണികൾ പരസ്പരം താങ്ങായി അങ്ങനെ സന്തോഷകരമായ ദിവസങ്ങൾ. വല്യമുത്തശ്ശനും അച്ഛച്ഛനും മത്സരിച്ച് രണ്ടുപേരേയും പരിചരിച്ചു. ദിവസങ്ങളുടെ വ്യത്യാസത്തിൽ ഞങ്ങൾ പ്രസവിച്ചു. രണ്ടുപേരും ആൺകുട്ടികൾക്കാണ് ജന്മം നൽകിയത്.

നിങ്ങളുടെ അച്ഛനും ചെറിയഅച്ഛച്ഛനും ഞങ്ങൾ രണ്ടുപേരുടേയും മുലപ്പാൽ കുടിച്ച് ഭേദഭാവമില്ലാതെ വളർന്നു. രക്തബന്ധത്തേക്കാളും വലിയ ആത്മബന്ധമായിരുന്നത്. അങ്ങനെ കാലം കടന്നുപോയി. കുസൃതികളാൽ മനസ്സു നിറഞ്ഞ കാലം ഒരിക്കലും മറക്കാത്ത ഓർമ്മകളേകി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.”

“അച്ഛമ്മ നന്നായി സാഹിത്യം പറയുന്നുണ്ടല്ലോ.”

“അതിന്റെ കുറച്ചു അസ്കിതയുണ്ടെന്നു കൂട്ടിക്കോളൂ. ഇനി കഥ തുടർന്നു പറയാമല്ലേ.”

“അങ്ങനെ രണ്ടുപേരും പത്താം ക്ലാസ്സ് കഴിഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു ഒരു ജോലിയുടെ ആവശ്യത്തിനു അച്ഛച്ഛന്റേയും വല്യമുത്തശ്ശന്റേയും കൂടെ രണ്ടുപേരും പോകുന്നത്. പതിനഞ്ചു വയസ്സിനിടയിൽ ഒരിക്കൽ പോലും പുറത്തുപോകാൻ കഴിയാത്തതുകൊണ്ട് ആ യാത്ര അവരെ സംബന്ധിച്ച് ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പോവാനിറങ്ങുന്നതിന്റെ തൊട്ടുമുൻപ് നിങ്ങളുടെ അച്ഛനെന്തോ വയ്യായ്ക വന്നു യാത്ര ചെയ്യാൻ പറ്റാതായി. ഇരട്ടകളെപ്പോലെ കഴിഞ്ഞിരുന്നവരല്ലേ, വിഷമത്തോടെയാണെങ്കിലും ചെറിയഅച്ഛച്ഛൻ അവരുടെ കൂടെ യാത്രയായി. പ്രതീക്ഷയുടെ തിരിതെളിയിച്ച് ഞാനും വലിയ മുത്തശ്ശിയും കാത്തിരുന്നു. കാരണം പരസ്പരം ഇതുവരെ പിരിഞ്ഞിരുന്നിട്ടില്ലല്ലോ. എന്നാൽ കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു.

പോയവരിൽ രണ്ടുപേർ തിരിച്ചുവന്നു. കൂട്ടത്തിൽ ചെറിയഅച്ഛച്ഛൻ ഉണ്ടായിരുന്നില്ല. ഹൃദയഭേദകമായ കാര്യമാണ് കാരണമായി പറഞ്ഞത്. തിരിച്ചു വരുന്ന വഴി ട്രെയിനിൽ വച്ചു കാണാതായി. ഏറെ തിരഞ്ഞിട്ടും കണ്ടു കിട്ടിയില്ല. തിരിച്ചെത്തിയ അന്നു തന്നെ വല്യമുത്തശ്ശൻ കിടപ്പിലായി. ഏറെ വൈകാതെ അസുഖം മൂർച്ഛിച്ച് മരണത്തിനു കീഴടങ്ങി. വല്യ മുത്തശ്ശി ചെറിയഅച്ഛച്ഛന്റെ തിരിച്ചുവരവിനായി കണ്ണുനീർ തോരാതെ കാത്തിരുന്നു. ആളുടെ സാന്നിധ്യമില്ലെങ്കിലും ഒരാളുടെ അധികം ഭക്ഷണം ഓരോ നേരവും ഇവിടത്തെ അടുക്കളയിലുണ്ടായിരുന്നു.

കാലം കടന്നു പോയി. എത്ര സന്തോഷം വിരുന്നു വന്നാലും എന്തോ നഷ്ടബോധം ഞങ്ങളുടെയുള്ളിൽ ബാക്കിയായി. മുപ്പതു വയസ്സിലാണ് നിങ്ങളുടെ അച്ഛൻ വിവാഹം കഴിക്കുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ കുട്ടനെ പ്രസവിച്ചു നിങ്ങളുടെ അമ്മ. കുട്ടന് ഒരു വയസ്സായപ്പോഴാണ് വല്യമുത്തശ്ശി മരിക്കുന്നത്. അതിനു ശേഷമാണ് ചില രഹസ്യങ്ങൾ ചുരുളഴിഞ്ഞത്.

വല്യ മുത്തശ്ശി മരിച്ചതിന്റെ കർമ്മത്തിനിടയിലാണ് അച്ഛച്ഛൻ നിയന്ത്രണംവിട്ടു പൊട്ടിക്കരഞ്ഞു വല്യ മുത്തശ്ശിയുടെ കാൽക്കൽ വീണു ചില സത്യങ്ങൾ ഏറ്റു പറഞ്ഞത്. വല്യമുത്തശ്ശനു നൽകിയ വാക്കിനു കടപ്പെട്ടു , ചെറിയഅച്ഛച്ഛൻ മരിച്ചു എന്ന കാര്യം വലിയമുത്തശ്ശിയിൽ നിന്നും ഞങ്ങളെല്ലാവരിൽ നിന്നും ഇത്രയും കാലം മറച്ചു വെക്കുകയായിരുന്നു. അന്നത്തെ യാത്രയിൽ സംഭവിച്ച അപകടത്തിൽ അച്ഛച്ഛന്റെ കൈയിൽ കിടന്നതായിരുന്നു അവൻ മരിച്ചത്. വിവരം അറിഞ്ഞപ്പോൾ എല്ലാവരും അച്ഛച്ഛനെ കുറ്റപ്പെടുത്തി. ഒരു ആശ്വാസത്തിനു എന്റെ നേർക്കു നീട്ടിയ മിഴികളെ അവഗണിച്ചു, മൗനം കൊണ്ടു ഞാൻ പ്രതിരോധം തീർത്തു. എവിടേയും ഒരിറ്റു ആശ്വാസം കിട്ടാതെയുഴറി പാവം ഹൃദയം പൊട്ടിയാണ് ഒടുവിൽ യാത്രയായത്. വർഷങ്ങളായി വേദനയും കുറ്റബോധവും പേറിയ ആ മനസ്സിനെ ഞാൻ തിരിച്ചറിയുമ്പോഴേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത ദൂരത്തേക്ക് അദ്ദേഹം കടന്നുപോയിരുന്നു.”

ധാരധാരയായൊഴുകുന്ന കണ്ണീർ തുടച്ചു മക്കളിരുവരും എന്നെ കെട്ടിപ്പിടിച്ചു.

“മക്കളേ, അച്ഛമ്മ ഒരു കാര്യം പറയട്ടെ, കളിയായി പോലും ഒരു കളവ് പറയരുത്. ഒടുവിൽ കാലത്തിനും തിരുത്താൻ പറ്റാത്ത തെറ്റായി മാറിപ്പോയേക്കാം. ഒരു ജീവിതകാലം നുണയുടെ ഭാരവും പേറി, അതിന്റെ അനന്തരഫലങ്ങളും പേറി ജീവിക്കുന്ന അതിലും നല്ലത് മരണമാണ്. അച്ഛമ്മയുടെ വാക്കുകൾ ഒരിക്കലും മറക്കരുത്. ഇനി രണ്ടുപേരും പോയി കളിച്ചോളൂ.”

തന്നെ തഴുകുന്ന കാറ്റിൽ സാന്ത്വനത്തിന്റെ വിരൽസ്പർശമേകുന്നതു പ്രിയപ്പെട്ടവരാണെന്ന തിരിച്ചറിവിൽ മിഴി അടയ്ക്കുമ്പോൾ മനസ്സു ശാന്തമാവുന്നതറിയുന്നു.

★★★നിഷിബ എം നിഷി★★★

Post Views: 25
2
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

4 Comments

  1. Neethu V. R on November 19, 2023 11:21 PM

    🥰🥰

    Reply
    • Nishiba M on November 20, 2023 12:17 AM

      സ്നേഹം 😍

      Reply
  2. Sabira latheefi on November 19, 2023 4:56 PM

    ❤️❤️

    Reply
    • Nishiba M on November 20, 2023 12:17 AM

      സ്നേഹം 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.