Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒറ്റച്ചിലങ്ക
തുടർക്കഥ / സീരീസ് ത്രില്ലർ പ്രണയം

ഒറ്റച്ചിലങ്ക

By Akhilesh ParameswarNovember 23, 2023Updated:February 4, 20244 Comments5 Mins Read115 Views
Bookmark Now
Please login to bookmark Close

No account yet? Register

സിദ്ധാ ഒരു കഥ പറഞ്ഞു താ. മുംതാസ് ഒരു കുറുകലോടെ സിദ്ധാർഥിന്റെ നെഞ്ചിലേക്ക് നൂണ്ട് കയറിക്കൊണ്ട് കെഞ്ചി.

“എനിക്ക് തീരെ വയ്യ മുത്തേ, നാളെ പറയാം.”, സിദ്ധാർഥ് ഒഴിയാൻ നോക്കിയെങ്കിലും മുംതാസ് വിട്ടില്ല.

വീണ്ടും തർക്കിക്കാൻ നിന്നാൽ മുംതാസിന്റെ കണ്ണ് നിറയുമെന്നറിയാവുന്നത് കൊണ്ട് അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ട് സിദ്ധുവെന്ന സിദ്ധാർഥ് ഒരു നിമിഷം കണ്ണടച്ചു.

കോട്ടയം കോവിലകത്തെ ഇളമുറക്കാരനായ സിദ്ധാർഥ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടാണ്.

മുസ്ലിമായ മുംതാസിനെ ജീവിതസഖിയാക്കിയതോടെ കോവിലകത്തിന്റെ പടിപ്പുര അയാൾക്ക് മുൻപിൽ കൊട്ടിയടയ്ക്കപ്പെട്ടു.

സിദ്ധാ.. മുംതാസിന്റെ അക്ഷമ നിറഞ്ഞ വിളിയിലെ അപായസൂചന മനസ്സിലാക്കിയ സിദ്ധാർഥ് അവളെ ഒന്ന് കൂടി നെഞ്ചിലേക്ക് അമർത്തി നിറുകയിൽ ഒരു ചുംബനം നൽകി.

മനസ്സ് വല്ലാതെ അസ്വസ്ഥമാവുകയാണ്. ഒരു പകലിനപ്പുറം നടക്കാൻ പോകുന്ന കാര്യങ്ങളോർത്തുള്ള അസ്വസ്ഥത. സിദ്ധാർഥ് കണ്ണുകൾ ഇറുക്കിയടച്ചു മനസ്സ് ദിവസങ്ങൾ പിന്നോട്ട് പാഞ്ഞു.

•••••••

ജീർണത ബാധിച്ച് പകുതിയോളം നിലംപൊത്തിയ ഇല്ലിക്കൽ തറവാടിന്റെ ക്ഷയിച്ചു കുത്തിയ പൂമുഖം നോക്കി സിദ്ധാർഥ് നിന്നു.

പൗർണ്ണമി നിലാവിന്റെ തെളിഞ്ഞ പ്രകാശത്തിൽ മുങ്ങി നിൽക്കുന്ന ചെമ്പകത്തിന്റെ ചുവട്ടിൽ പൊഴിഞ്ഞു വീണ പൂക്കളുടെ പരിമളം നാസികയിലൂടെ തലച്ചോറിലേക്ക് നൂണ്ട് കയറുന്നുണ്ട്.

‘സാറേ. ഈ വിലങ്ങൊന്ന് അഴിക്കോ?’, പതിഞ്ഞതും ശാന്തവുമായ ചോദ്യത്തോടെ വളരെ നിർവികാരതയോടെ വിഷ്ണു വിലങ്ങിട്ട കൈകൾ അയാൾക്ക് നേരെ നീട്ടി.

എന്ത് മറുപടി പറയണമെന്നറിയാതെ  ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി. പിന്നെ ചുണ്ടുകൾക്കിടയിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് ഒന്ന് കൂടി ആഞ്ഞു വലിച്ച് പുകയൂതിക്കൊണ്ട് ദൃഷ്ടി മാറ്റി.

“വിഷ്ണു, നിന്റെ കഥ കേട്ടപ്പോൾ ഒരു സഹതാപം തോന്നി, അത് കൊണ്ട് മാത്രമാണ് ഇത്രയും റിസ്കെടുത്ത് ഈ പാതിരാത്രിക്ക് നിന്നെയും കൊണ്ട് ഞാനിവിടെ വന്നത്. ഇതിനപ്പുറം ഒരു കൺസിഡറേഷനും നീ പ്രതീക്ഷിക്കണ്ട.”

ഒരു തടവുപുള്ളിയെ സെല്ലിൽ നിന്നിറക്കി ജയിലിലെ തൂക്ക് മുറിയുടെ നിലവറ വഴി ജയിലിന് പിന്നിലെ ഗേറ്റിലൂടെ പുറത്ത് കൊണ്ട് വരിക. തന്റെ ജോലി മാത്രമല്ല ജീവിതം തന്നെ ചോദ്യം ചെയ്യപ്പെടുന്ന കുറ്റമാണ്.

ജയിലിലെ എഴുതപ്പെടാത്ത നിയമമാണ് ജീവനോടെ ഒരാളെ പിൻവാതിലിലൂടെ പുറത്തിറക്കുകയെന്നത്. ജീവനുള്ള ഒരാൾ പ്രധാന വാതിലിലൂടെ വരികയും പോവുകയും ചെയ്യുമ്പോൾ ജീവനില്ലാത്ത ശരീരം മാത്രമേ പിൻവാതിലിലൂടെ കടത്തി വിടൂ. താനിന്നാ നിയമം തെറ്റിച്ചിരുന്നു.

“വിലങ്ങഴിച്ചാ ഞാൻ ഓടിക്കളയുമെന്ന് ഭയന്നിട്ടാണോ സാറേ? ഞാൻ ഓടത്തില്ല. അല്ലേത്തന്നെ എന്തിനാ സാറേ ഓടുന്നെ? ഇന്നീ ഭൂമിയിൽ എനിക്ക് സ്വന്തമെന്ന് പറയാൻ ഒന്നുമില്ല, എന്നെ കാത്തിരിക്കാനോ എനിക്ക് തേടിച്ചെല്ലാനോ ആരുമില്ല, പിന്നെന്തിനാ സാറേ ഈ അവസാന നിമിഷം ഞാൻ രക്ഷപെട്ടു പോകുന്നത്?

ഇന്നേ വരെയും ഒരു അപ്പീലിനോ ഹർജിക്കോ പോകാത്ത ഞാൻ ഇന്നിവിടെ നിന്ന് സാറിന്റെ ജോലിയും ജീവിതവും പണയം വച്ച് രക്ഷപെടുമെന്ന് തോന്നുന്നുണ്ടോ? ഒന്ന് വിശ്വസിക്ക് സാറേ.”, വിഷ്ണുവിന്റെ സ്വരത്തിന് ഒരു യാചനയുടെ ഭാവമുണ്ടായിരുന്നു.

ഒരു സിഗരറ്റ് കൂടി ചുണ്ടിൽ തിരുകിക്കൊണ്ട് സിദ്ധു തോക്കിന് മുകളിലൊന്ന് കൈയമർത്തി. പിന്നെ അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പോക്കറ്റിൽ നിന്നും താക്കോലെടുത്ത് വിലങ്ങഴിച്ചു.

കോടതിവിധിക്ക് ശേഷം ജയിലേക്ക് മടങ്ങുമ്പോഴാണ് ഒരു രഹസ്യം പോലെ അവനത് പറഞ്ഞത്.

‘തറവാടിന്റെ കിഴക്കിനിയിലെ എന്റെ തടയലമാരയിൽ ഒരു ഡയറിയുണ്ട് സാറേ, പറ്റുമെങ്കിൽ അതൊന്നെടുത്ത് വായിക്കണം. ഒരു ഉറുമ്പിനെപ്പോലും നോവിക്കാൻ ഇഷ്ടപ്പെടാത്ത ഞാനൊരു കൊലപാതകി ആയതെങ്ങനെയെന്ന് ആ ഡയറി പറയും.’

ആദ്യമത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീടുണ്ടായ ഒരു തോന്നലിന്റെ പുറത്താണ് ആ ഡയറി കണ്ടെത്തി വായിച്ചത്, അതിന് ശേഷം വിഷ്ണുവിനോട് വല്ലാത്തൊരു സ്നേഹം തോന്നി. ആ സ്നേഹമാണ് തന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതും.

വിഷ്ണു കൈകൾ രണ്ടും കൂട്ടി തിരുമ്മിയ ശേഷം ആ വലിയ ചെമ്പകത്തെ വട്ടം പിടിച്ച് അല്പ സമയം കണ്ണടച്ചു നിന്നു. നിമിഷങ്ങളുടെ കൊഴിഞ്ഞു പോക്കിനിടയിൽ മുള ചീന്തും അവനിൽ നിന്നൊരു കരച്ചിലുയർന്നു.

സ്വന്തം അമ്മാവനെ കൈക്കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ, പ്രതിക്കൂട്ടിൽ നിർവികാരതയോടെ ശിക്ഷാവിധി കേട്ടു നിന്നൊരു കൊലപാതകിയാണ് തന്റെ മുൻപിൽ നിൽക്കുന്നതെന്ന് ചിന്തിക്കാൻ പോലും സിദ്ധുവിന് തോന്നിയില്ല.

ഒന്നും രണ്ടും തവണയല്ല ഇരുപത് തവണയാണ് അവൻ സ്വന്തം അമ്മാവനെ വെട്ടിയത്.

ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിഷ്ണു പൊട്ടിക്കരയുന്നു.

ഓടക്കാടിനെ തഴുകിയെത്തിയ കാറ്റിൽ ഓർമകളുടെ കനൽക്കൂമ്പാരം പോലെ ചെമ്പകപ്പൂക്കൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

വിഷ്ണുവിന്റെ കണ്ണുകൾ മുകളിലേക്ക് നീണ്ടു. ശാഖകൾ പടർന്ന് വളർന്ന വെള്ളച്ചെമ്പകത്തിൽ നിറയെ പൂക്കളുണ്ട്. കൊഴിഞ്ഞ പൂക്കൾക്ക് നിറം നന്നേ കുറഞ്ഞിട്ടുണ്ട്, പക്ഷേ മനം മയക്കുന്ന ഗന്ധത്തിനിപ്പോഴും കുറവൊന്നുമില്ല.

അവനൊരു പുഞ്ചിരിയോടെ ആ പൂക്കളെ നോക്കി. മുളങ്കാട്ടിൽ നിന്നെത്തിയ ഈറൻ കാറ്റ് ചെമ്പകമരത്തിന്റെ കൊമ്പുലച്ച് കടന്ന് പോയി. ഉതിർന്ന് വീണ തൂവെള്ള പൂക്കൾ അവന്റെ ശിരസ്സിൽ തട്ടി നര ബാധിച്ച താടിയിലൂടെ ഊർന്ന് തങ്ങി നിന്നു.

പണ്ട് അച്ചുവിന്റെ പ്രധാന വിനോദമായിരുന്നു ചെമ്പകപ്പൂക്കൾ പെറുക്കി മാല കോർക്കുന്നത്. എത്രയെത്ര മാലകളാണ് അവളെനിക്കായി കോർത്തു തന്നിട്ടുള്ളത്.

വിഷ്ണുവിന്റെ കുഴിയിലാണ്ട കണ്ണുകൾ ചിതലരിച്ച് വീഴാറായ തറവാടിന് നേർക്ക് നീണ്ടു. വാഴ നൂലിൽ കോർത്ത ചെമ്പകപ്പൂമാലയും കൊണ്ട് അവൾ വട്ടം ചുറ്റിയ ഉമ്മറക്കോലായിലെ തുരുമ്പ് പിടിച്ച ചങ്ങലയിൽ അവന്റെ കണ്ണുകൾ തറഞ്ഞു നിന്നു.

ഒറ്റപ്പെടലിന്റെ, അവഗണയുടെ, ആട്ടിയോടിക്കലിന്റെ തീരാ വേദനകൾക്കൊടുവിൽ ഭ്രാന്തിയെന്ന് മുദ്ര കുത്തി അവളെ തളച്ച ചങ്ങല അവനെ നോക്കി പല്ലിളിച്ചു. ഓർമ്മകൾ ഇടനെഞ്ചിലൊരു ഒറ്റക്കൊളുത്തു പോലെ ഉടക്കി വലിച്ചു

കണ്ണിയുരഞ്ഞു പൊട്ടിയ കാൽത്തണ്ടയിൽ തെരുപ്പിടിച്ച് കരഞ്ഞു മയങ്ങിയ അവൾ എങ്ങനെയോ ഒരു നാൾ ആ കുടുക്കഴിച്ച് പാഞ്ഞതും കാലിന് പകരം കഴുത്തിലൊരു കുടുക്കിട്ട് ഭ്രാന്തിന് അറുതി വരുത്തിയതും തന്നോളം മറ്റാരെയും തകർത്തു കാണില്ല.

ചെമ്പകപ്പൂക്കളെ സ്നേഹിച്ച അച്ചുവിന്റെ അവസാനവും അതേ ചെമ്പക മരത്തിന്റെ കൊമ്പിലായതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.

ദീർഘനാളത്തെ വിദേശവാസത്തിന് ശേഷം താൻ മടങ്ങിയെത്തുമ്പോൾ ഇല്ലിക്കൽ തറവാടിന്റെ കോലായയിലും അകത്തളങ്ങളിലും പൂത്തുമ്പിയെ പോലെ പാറി നടന്ന അച്ചുവെന്ന അശ്വതി ഉമ്മറത്തൂണിൽ ചങ്ങലക്കിടപ്പെട്ടു കഴിഞ്ഞിരുന്നു.

അച്ചുവിന്റെ മരണശേഷവും അവളെ വിടാതെ കുറ്റം പറഞ്ഞിരുന്ന നാവ് വളച്ച് ഭ്രാന്തി ചത്തത് നന്നായെന്ന് മൂത്തമ്മാവൻ പുലമ്പിയതും ആ ഉമ്മറക്കോലായിലിരുന്നാണ്. ഒടുവിൽ പുലയാട്ട് കേട്ട് അടഞ്ഞു പോയ കാതിന്റെയും കണ്ണീർ കൊണ്ട് കാഴ്ച്ച മങ്ങിയ കണ്ണിന്റെയും കരുത്ത് മുഴുവൻ വലം കൈയ്യിലേക്ക് ആവാഹിച്ച് കൈക്കോടാലി കൊണ്ട് അയാളെ തല വെട്ടിപ്പിളർന്നതും ഇന്നലെ കഴിഞ്ഞ പോലെ.

കണ്ണൊന്നടച്ച് തുറന്നപ്പോൾ ചുറ്റും ഇരുട്ട്. ചെമ്പകമരമില്ല, പൂക്കളില്ല, നിലം പൊത്താറായ തറവാടില്ല, കട്ടപിടിച്ച ഇരുട്ട്, ഇരുട്ട് മാത്രം. അതിനിടയിലെവിടെയോ ഒരു ചങ്ങല കിലുങ്ങിയോ? ചവിട്ടി നിന്ന മണ്ണോന്ന് ഇളകിയോ?. ഒരിക്കൽക്കൂടിയൊരു കാറ്റ് വീശി. മരണത്തിന്റെ തണുപ്പുള്ള കാറ്റ്.

•••••

കണ്ണിൽ തട്ടിത്തടഞ്ഞ പൂവിൽ നിന്ന് തല വെട്ടിച്ച് കണ്ണ് തിരുമി നോക്കിയതും    സിദ്ധുവിന്റെ തലയിൽ വെള്ളിടി വെട്ടി.

വിഷ്ണുവിനെ കാണാനില്ല.

തലയ്ക്കുള്ളിൽ ആയിരം കടന്നലുകൾ ഇളകിയ പോലെ. ഹൃദയം പെരുമ്പറ മുഴക്കിത്തുടങ്ങി. വിഷ്ണൂ ചുറ്റും നോക്കി അലറി വിളിച്ചെങ്കിലും പതറിപ്പോയ ശബ്ദവീചികൾ കാറ്റ് തട്ടിയെടുത്തു.

ഒറ്റ നിമിഷം കൊണ്ട് ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിലെന്ന് അവനോർത്തു.

തൂക്കാൻ വിധിച്ച പ്രതിയാണ്. നാളെ സെല്ലിൽ അവനില്ല എന്നറിയുമ്പോളുണ്ടാകുന്ന പുകിലുകൾ. സിസി ടീവി കാമറകൾ ഓഫ്‌ ചെയ്തെങ്കിലും റോഡ് കാമറയിൽ ചിത്രങ്ങളുണ്ട്.

കൈയ്യെത്തും ദൂരത്താണ് പ്രമോഷൻ. പക്ഷേ നാളത്തെ ഒറ്റ ദിവസം കൊണ്ട് എല്ലാം തകിടം മറിയും.

ഭൂമി തനിക്ക് ചുറ്റുമാണ് കറങ്ങുന്നതെന്ന് സിദ്ധുവിന് തോന്നി.

“വിഷ്ണൂ” അവൻ ചുറ്റും നോക്കി വീണ്ടും അലറി വിളിച്ചു. പെട്ടന്നാണ് തറവാടിന്റെ പൂമുഖത്ത് ഒരു നിഴലനക്കം കണ്ടത്. ഒരു കുതിപ്പിന് അങ്ങോട്ടെത്തി. പ്രതീക്ഷ തെറ്റിയില്ല. വിഷ്ണു തന്നെ.

തറവാടിന്റെ ചിതലരിച്ച പൂമുഖപ്പടിയിലേക്ക് കാലെടുത്ത് കുത്തിയതും കൈയ്യിലിരുന്ന വിലങ്ങു കൊണ്ട് അവന്റെ പിടലിക്ക് ആഞ്ഞടിച്ചതും ഒന്നിച്ചായിരുന്നു.

“സർ.. ഞാൻ.”

“നായിന്റെ മോനെ. അല്പം കരുണ കാണിച്ചപ്പോൾ ചതിക്കാൻ നോക്കുന്നോ?” സിദ്ധാർഥ് അലറിക്കൊണ്ടവന്റെ കോളറിൽ കുത്തിപ്പിടിച്ച് പുറത്തേക്ക് വലിച്ചിട്ടു.

വിഷ്ണു വലത് കൈയ്യിൽ അടക്കിപ്പിടിച്ചിരുന്ന ഒരു ചില്ല് കുപ്പി നിലത്ത് വീണ് പൊട്ടി.

മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ തറവാടിന്റെ മുറ്റത്തേക്ക് രക്തത്തുള്ളികൾ പോലെ തുടുത്ത മഞ്ചാടി മുത്തുക്കൾ ചിതറി വീണു. കലിയടങ്ങാതെ വീണ്ടും വീണ്ടും ചവിട്ടാൻ കാലുയർത്തിയ സിദ്ധു ഒരു നിമിഷം അമ്പരന്നു നിന്നു.

അടിയുടെ വേദനയൊന്നും കാര്യമാക്കാതെ ഒരുതരം ഉന്മാദത്തോടെ വിഷ്ണു ചിതറിത്തെറിച്ച മഞ്ചാടി മണികൾ പെറുക്കിക്കൂട്ടുകയാണ്. ഇടയ്ക്ക് ചില്ല് കൊണ്ട് കൈ മുറിഞ്ഞെങ്കിലും അവനതൊന്നും ശ്രദ്ധിക്കുന്നില്ല.

“ഞാൻ ഓടിപ്പോയെന്ന് വിചാരിച്ചല്ലേ സാറേ?”

ഇരുകൈകളിലും നിറഞ്ഞ മഞ്ചാടി മണികൾ സിദ്ധുവിന് നേരെ നീട്ടിക്കൊണ്ട് വേദന നിറഞ്ഞ ഒരു ചിരിയോടെ അവൻ ചോദിച്ചു.

“ഈ അടുത്തിടയ്ക്കാ സാറിന്റെ കല്യാണം കഴിഞ്ഞതല്ലേ? ഞാൻ അറിഞ്ഞാരുന്നു. അല്ലേലും ഈ സ്നേഹിച്ച പെണ്ണിനെ കിട്ടാൻ ഒരു യോഗം വേണം സാറേ. സാറ് ഭാഗ്യം ചെയ്തയാളാ.”

നിറഞ്ഞ കണ്ണുകൾ ഷോൾഡറിൽ അമർത്തിക്കൊണ്ട് വിഷ്ണു ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

“ഞാനിത് എടുക്കാൻ വേണ്ടി പോയതാ സാറേ, അല്ലാതെ രക്ഷപെടാൻ വേണ്ടിയൊന്നുമല്ല. കേട്ടോ സാറേ എന്റെ അച്ചുവിനെ അതായത് അശ്വതിക്ക്  മഞ്ചാടി ഭയങ്കര ഇഷ്ടാരുന്നേ, ഞാനീ തൊടിയിലും വഴിയിലുമൊക്കെ വീഴുന്ന മഞ്ചാടിയെല്ലാം പെറുക്കിക്കൊണ്ട് കൊടുക്കും അങ്ങനെ കൊടുത്തതാ ദേ ഇത്.”

അവന്റെ വാക്കുകളിടറി.

ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷമവൻ തുടർന്നു.

“ഇത് സാറ് കൊണ്ട് പോകണം. ആ കുട്ടിക്ക് കൊടുക്കണം കേട്ടോ. എനിക്കിപ്പോ ഈ ഭൂമിയിൽ സ്വന്തമെന്ന് പറയാൻ ബാക്കിയുള്ളത് ഇത് മാത്രമാണ്. ആര് തന്നൂന്ന് ചോദിച്ച നല്ലൊരു ജീവിതം സ്വപ്നം കണ്ടൊരു ഗതികെട്ടവന്റെ സമ്മാനമാണെന്ന് പറഞ്ഞ മതി.”

ചോരയും കണ്ണീരും വീണു കുതിർന്ന ആ മഞ്ചാടി മണികൾ സിദ്ധുവിന്റെ കൈകളെ വല്ലാതെ പൊള്ളിച്ചു. ഇണയെ നഷ്ടപ്പെട്ട ഏതോ ചക്രവാകം ചെമ്പകക്കൊമ്പിൽ വന്ന് തളർന്നിരുന്നു.

തുടരും.

Post Views: 30
1
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

4 Comments

  1. Shreeja R on November 25, 2023 8:10 PM

    👌👌

    Reply
  2. Sunandha Mahesh on November 25, 2023 2:00 PM

    സൂപ്പർ 👍👍👍👍

    Reply
    • Nafs nafs on January 17, 2024 9:36 AM

      അടുത്ത പാർട്ട് എപ്പഴാ👌🔥🔥🔥

      Reply
  3. Vaidhehi on November 23, 2023 3:31 PM

    മനസിലൊരു വിങ്ങൽ waiting ❤️❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.