Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൽപ്പടവും ആൽമരവും
കഥ പ്രണയം

കൽപ്പടവും ആൽമരവും

By നിഖിൽ തമ്പിNovember 26, 2023Updated:November 26, 20234 Comments5 Mins Read83 Views
Bookmark Now
Please login to bookmark Close

No account yet? Register

 അന്നൊരു വൈകുന്നേരം.. നല്ല മഴയുള്ള സമയം. ആൽമര തറയുടെ മുന്നിലെ വഴിയിലൂടെ അവളെയും ചേർത്ത് പിടിച്ചു ഒരു കുടകീഴിൽ നടന്നത് ഇന്നലെയെന്നത് പോലെ ഓർക്കുന്നു. വർഷങ്ങൾ ഒരുപാടായി. ഇപ്പോൾ അവൾ എവിടെയായിരിക്കും. ഇതുവരെയും അന്വേഷിച്ചിട്ടില്ല. 

അവൾ സമ്മാനിച്ച ഓർമകളിൽ ഒരു ഭ്രാന്തനെ പോലെ ജീവിക്കുകയാണ് ഞാൻ. അവളിപ്പോ ഭാര്യയായി അമ്മയായി ഒരു പക്ഷെ അമ്മൂമ്മയായി ജീവിതം ആഘോഷിക്കുകയാവും. 

  ഒട്ടു മിക്ക പ്രണയങ്ങളും പോലെ പാതി വഴിയിൽ പിരിയാനായിരുന്നു ഞങ്ങളുടെയും വിധി. 

 ചെറുപ്പം തിളച്ചു നിന്ന കാലം. ഞങ്ങളുടെ പ്രണയകാലം. ഒരേ നാട്ടുകാരായിട്ടും കണ്ടുമുട്ടിയത് കോളേജിൽ വെച്ചാരുന്നു. ആദ്യ വർഷം കണ്ടിട്ടും മിണ്ടാതെ നടന്നു. അറിയാതെ നടന്നു. അടുത്ത വർഷം. അറിഞ്ഞു. മനസുകൾ ഒന്നായി. പക്ഷെ അവസാന വർഷം.. ഇല്ല അവൾ വന്നില്ല. നീണ്ട വെക്കേഷന് ശേഷം അവൾ കോളേജിൽ തിരിച്ചു വന്നില്ല. ആരോ പറഞ്ഞു കല്യാണം കഴിഞ്ഞു എന്ന്. മനസ്സിൽ നീറി പുകഞ്ഞു കരഞ്ഞത് കൊണ്ടാണോ എന്തോ കണ്ണുകൾ കവിൾത്തടങ്ങളെ നനച്ചില്ല. പക്ഷെ ഞാൻ മാറുകയായിരുന്നു. 

 പ്രണയം എന്നെ തോൽപ്പിച്ചു. ശരിയാണ്, പക്ഷെ അവൾ ജയിച്ചിരുന്നോ.. അറിയില്ല. അറിയാൻ ശ്രമിച്ചില്ല. ഇതുവരെയും. വീടിന്റെ ഉള്ളിൽ അടച്ചിട്ട ഇരുട്ടുമുറിയിൽ എന്റേതായ ലോകത്തു ഞാൻ ജീവിച്ചു. കൂട്ടിനു ഇരുട്ട് മാത്രം. അല്ല.. ഇരുളിൽ കിലുങ്ങുന്ന ചങ്ങല കിലുക്കവും. മനസിന്റെ സമനില തെറ്റിയതും ഭ്രാന്തനെന്ന മുദ്രകുത്തി മുറിയിൽ അടച്ചതും നീ അറിഞ്ഞിരുന്നോ. നീണ്ട ഏഴ് വർഷങ്ങൾ. കാലം എന്നെ പിന്നെയും മടക്കിക്കൊണ്ടു വന്നു. ഒരു പുതിയ ജീവിതത്തിലേക്ക്. 

  ഞാൻ ആസ്വദിക്കുകയായിരുന്നു നീയില്ലാത്ത നമ്മുടെ സ്വപ്‌നങ്ങൾ ഇല്ലാത്ത ഒരു ജീവിതം. എഴുതി ഒരുപാട്. ഒക്കെയും വേദന നിറഞ്ഞവ. ഉള്ളിൽ പതഞ്ഞു പൊന്തുന്നതല്ലേ പുറത്തു വരൂ. പ്രണയം. വിരഹം. മരണം. അങ്ങനെ ഭാവനയുടെ മായാ പ്രപഞ്ചങ്ങൾ ഞാൻ അറിയുകയായിരുന്നു. 

പതിനേഴ്  വർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടും നിന്നെ ഓർത്തു. ഇരുട്ടു മുറിയിൽ മറന്നതിനു ശേഷം ആദ്യമായി.. കാരണം ആയതു ന്റെ മകൻ. അല്ല ന്റെ വളർത്തു മകൻ. വെളിച്ചത്തിൽ എഴുതാൻ തുടങ്ങിയ നാളുകളിൽ റെയിൽവേ സ്റ്റേഷൻ ചാരുബെഞ്ചിൽ ആകാശം നോക്കി കിടന്നപ്പോൾ ന്റെ അരികിൽ വന്നവൻ. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഒരുപാടു പേരോട് ഇരക്കുന്നവൻ. അന്ന് ഞാൻ അവനോടു പറഞ്ഞു. ഒരു നേരത്തെ തരാൻ ഇല്ല. വേണേൽ എന്റെ മരണം വരെ നിനക്ക് ഞാൻ ഭക്ഷണം തരാമെന്ന്. അവൻ കൂടെ വന്നു. എന്റെ ലോകത്തു ഒരു അംഗമായി..

പതിനൊന്ന് വർഷങ്ങൾ. അവനു ഇപ്പൊ ഇരുപത്തിയൊന്ന്  വയസ്സ്.. പഴയ വീടിന്റെ അടച്ചിട്ട മുറികൾ തുറന്നതും. ചിതറിക്കിടന്ന കടലാസ് കഷ്ണങ്ങൾ പെറുക്കി കൂട്ടിയതും അവൻ തന്നെ. അതിനിടയിൽ എവിടെയോ അവൻ നിന്നെ കണ്ടെത്തി. ന്റെ കൈകളിലേക്ക് നിന്റെ ആ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം തന്നിട്ട് അവൻ എന്നെയൊന്നു നോക്കി. എന്നിട്ടു മെല്ലെ പറഞ്ഞു ഇതാണല്ലേ ആ രാജകുമാരി എന്ന്. ഞാൻ അത്ഭുതപ്പെട്ടു കാരണം ന്റെ ഒരു കഥയും അവനറിയില്ലായിരുന്നു. പക്ഷെ അവനതു കണ്ടെത്തിയത് എന്റെ അക്ഷരങ്ങളിൽ നിന്നായിരുന്നു… 

 അതെ.. വെറുതെ കുത്തിക്കുറിക്കുന്ന വരികളിൽ പോലും നിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഞാനറിയാതെ സംഭവിക്കുന്ന ഒന്ന്. എന്റെ അക്ഷരങ്ങളിൽ ഞാൻ ഒളിപ്പിച്ചു വെച്ച. നീയെന്ന രാജകുമാരിയെ അവൻ കണ്ടെത്തി. നീയോ ? പിന്നെ അവനോടു എനിക്കെല്ലാം പറയേണ്ടി വന്നു. എല്ലാം. ഓർമകളുടെ പുസ്തക താളുകൾ ഞാൻ തുറക്കുകയായിരുന്നു. നിറം മങ്ങിയ ചിത്രങ്ങളും പഴകിയ കുറെ കഥാപാത്രങ്ങളും. എല്ലാം വീണ്ടും മനസിലേക്ക് വരികയായിരുന്നു.. ജീവിതത്തിന്റെ പാതി വഴിയിൽ നഷ്‌ടമായ സമ്പാദ്യങ്ങൾ… സ്വപ്‌നങ്ങൾ.. 

ഏഴ്  വർഷങ്ങൾ ഇരുട്ടിലും ചങ്ങലത്തുമ്പിലും കഴിഞ്ഞ അതെ മുറിയിൽ ഞാൻ വീണ്ടും.. നിന്റെ ചിരിയും കളിയും. പിണങ്ങിയുള്ള നിൽപ്പും എല്ലാം മനസിലേക്ക് ഓടിയെത്തി. പതിനേഴു വർഷങ്ങൾക്കു ശേഷം ആദ്യമായി ഞാൻ നിന്നെ പറ്റി ആലോചിച്ചു. 

 എന്തിനാരുന്നു നീ എന്നിൽ നിന്നും അകന്നു പോയത്. എവിടേയ്ക്കായിരുന്നു.. കറങ്ങിയെത്തുന്ന കാല ചക്രം ഒരിക്കൽ കൂടി നമ്മളെ കൂട്ടി മുട്ടിക്കുമോ. അങ്ങനെ ഒരവസരം വന്നാൽ. എനിക്ക് നിന്നോട് ഒന്നേ ചോദിക്കാനുള്ളു. എന്തിനു എന്നെ നീ സ്നേഹിച്ചു.. 

 എന്നെ നിശ്ശബ്ദനാക്കാൻ ഒരായിരം കാരണങ്ങൾ നിനക്കുണ്ടായിരിക്കും. പക്ഷെ നിനക്ക് സാധിക്കില്ല. എനിക്കുള്ള കൃത്യമായ മറുപടി തരാൻ. നിനക്കാവില്ല. 

 ഇപ്പോൾ എനിക്കൊരാഗ്രഹം. ഞാനും നീയും നടന്നു തീർത്ത ആ പാതകളിൽ ഒന്നുകൂടി നടക്കണം. ഇളം കാറ്റേറ്റ് നമ്മളിരുന്നു സംസാരിച്ച ആല്മരച്ചോട്ടിൽ ഒന്നിരിക്കണം. ചെമ്മൺ പാതയവസാനിക്കുന്ന പുഴയരികിൽ. കിളികളുടെ ആരവങ്ങളോട് കൊലുസിന്റെ താളത്തിൽ മറുപടി പറയുന്ന ഓളങ്ങളുടെ ഭംഗി ഒന്നാസ്വദിക്കണം. അങ്ങനെ കുറച്ചു മോഹങ്ങൾ. പക്ഷെ എന്തെല്ലാം സാധിച്ചാലും നിന്നെ മാത്രം ഞാൻ എവിടെ കണ്ടെത്തും. ഒരിക്കൽ എങ്കിലും ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.. 

 ഇന്ന് നല്ല മഴയുണ്ട്. ഇളം തണുപ്പുള്ള മഴത്തുള്ളികൾ മുഖത്തേക്ക് വീണപ്പോൾ… എന്തൊരു സുഖമാണെന്നോ. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണത്. വീടിന്റെ വരാന്തയിൽ നിന്നും മുറ്റത്തിറങ്ങി. മഴ മുഴുവൻ നനഞ്ഞു. ശരീരം മാത്രമല്ല മനസും തണുത്തു.. ഇന്ന് തന്നെ എനിക്ക് തിരിച്ചു വരണം. ആ പഴയ നാട്ടിന്പുറത്തേക്ക്. അടുത്താണെങ്കിലും വർഷങ്ങൾ കൊണ്ട് അകലെയായി പോയ നമ്മുടെ നാട്.. അവിടെ വരുമ്പോൾ ഒരു സങ്കടം മാത്രം ബാക്കി. നീയെന്ന സങ്കടം.. 

 ഇഴഞ്ഞു നീങ്ങിയ ദിവസങ്ങൾക്കു വേഗത കൂടിയ പോലെ. നഷ്ടമായെന്ന് ഞാൻ കരുതിയ പ്രസരിപ്പ്.. എന്നിലേക്കു തിരിച്ചെത്തിയ പോലെ. നീണ്ട പതിനേഴു വർഷങ്ങൾക്കിപ്പുറം. ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു. ന്റെ മകനോടൊപ്പം. ശരിക്കും അവനാണ് ഇങ്ങോട്ടുള്ള വഴി എനിക്ക് വേണ്ടി വീണ്ടും കണ്ടെത്തിയത്.. അമ്പലത്തിനു മുന്നിലെ ആൽത്തറ ഇപ്പോഴുമുണ്ട്. പഴയതിനേക്കാൾ മനോഹരമായിരിക്കുന്നു. ചുറ്റും നിറഞ്ഞു നിൽക്കുന്ന പച്ചപ്പ്‌ നാട്ടിൻപുറത്തിന്റെ ഗ്രാമീണ ഭംഗി.. കുറച്ചു നേരം ആൽത്തറയിൽ ഇരുന്നു. മുന്നിൽ ആ പഴയ ചെമ്മൺ പാത. ഒരു മാറ്റവും ഇല്ല. മനസിലേക്ക് വീണ്ടും ആ പഴയ ചിത്രം തെളിഞ്ഞു വന്നു. കാസവുമുണ്ടുടുത്തു ദേവനെ തൊഴാൻ വന്ന ന്റെ ദേവി. തൊഴുതു കഴിഞ്ഞു ആൽത്തറയിൽ കാത്തിരിക്കുന്ന എന്റെ അരികിലേക്ക് നടകൾ ഇറങ്ങി വരുന്ന നിന്റെ രൂപം. ഇറങ്ങുകയായിരുന്നില്ല ന്റെ മനസിന്റെ ഉള്ളിലേക്ക് നീ മെല്ലെ കടന്നു വരികയായിരുന്നു. 

 ഓർമകളുടെ അന്തപുരങ്ങളിൽ നിന്നും തിരികെ വന്നപ്പോൾ ഞാൻ നടക്കുകയായിരുന്നു. പുഴയോരത്തേക്കുള്ള ചെമ്മൺ പാതയിലൂടെ. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും മാറ്റമൊന്നുമില്ലാതെ. ഈ വഴിത്താര ആരോ എനിക്ക് വേണ്ടി കാത്തുവെച്ചതു പോലെ.. പരാതിയും പരിഭവങ്ങളും ഇല്ലാതെ അകലെ എവിടെയോ കാത്തിരിക്കുന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്ന പുഴ.. ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ ചാരി നിന്നു എത്രയോ തവണ സ്വപ്‌നങ്ങൾ പങ്കു വെച്ചിരുന്നു.. ഇല്ല. മനസ്സ് വീണ്ടും ഓർമകളുടെ കോവിൽ തിരഞ്ഞു പോകുന്നു. 

 എത്ര നേരം അവിടെ നിന്നു എന്നറിയില്ല. മകൻ വന്നു വിളിച്ചപ്പോഴാണ് ഓർമ്മകളോട് വിട പറഞ്ഞത്.. മകന്റെ കൈ പിടിച്ചു തിരികെ ആൽമരത്തിന്റെ താഴെയെത്തി. നടന്നതിന്റെ ക്ഷീണത്തിൽ ഒന്നിരുന്നു. കണ്ണുകൾ മെല്ലെ അടച്ചു.. 

 ഇളം കാറ്റിന്റെ തഴുകലേറ്റാണ് കണ്ണ് തുറന്നതു. കാറ്റിന് മുല്ലപ്പൂവിന്റെ സുഗന്ധം. എന്റെ സിരകളിൽ പ്രണയത്തിന്റെ ചൂട് പകർന്നു നൽകിയ അതെ സുഗന്ധം.. ഞാൻ ചുറ്റിലും നോക്കി.

 അതാ. അവിടെ.. അമ്പലത്തിന്റെ കല്പടവുകളിറങ്ങി വരുന്ന ഒരു സ്ത്രീരൂപം. നര വീണ മുടികളിൽ ചൂടിയ മുല്ലപ്പൂ. 

  നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ മെല്ലെ മാടിയൊതുക്കി, മലയാള തനിമ വിളിച്ചോതുന്ന കസവുസാരിയുടുത്ത് ന്റെ ദേവി.. ഒരു നിമിഷം. സ്വപ്നമോ എന്ന ശങ്കയാൽ മിഴികൾ അടച്ചു തുറന്നു.. അതെ. എന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്തിയ. എന്റെ പ്രണയത്തിലെ രാജകുമാരി.. 

 ആല്‍മരത്തിനു കീഴെ മുല്ലപ്പൂവിന്റെ ഗന്ധം മാത്രം. 

 മുഖത്തോടു മുഖം നോക്കി അൽപനേരം. മാറ്റങ്ങൾ ശരീരത്തിന് മാത്രം എന്ന് തിരിച്ചറിയുകയായിരുന്നു. മനസിന്‌ ഇപ്പോഴും ചെറുപ്പത്തിന്റെ തിളപ്പ്. 

 ദേവീ…

 കേൾക്കാൻ കാത്തിരുന്ന പോലെ.. 

 ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയായിരുന്നു അവളുടെ മറുപടി.. 

 എന്തെ ഒന്നും പറയാതെ പോയത്. തമ്മിൽ കാണാതിരുന്ന ദിവസങ്ങൾക്കു അത്രയേറെ അകലം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നോ.. 

 ഉത്തരമായതു ഈറനണിഞ്ഞ കണ്ണുകളായിരുന്നു. പതിയെ കവിൾത്തടങ്ങളിലൂടെ താഴേക്കു പതിച്ചു തുടങ്ങിയ കണ്ണീർ മുത്തുകൾ.. കഴിഞ്ഞു പോയ പതിനേഴ്  വർഷങ്ങളുടെ ദുഃഖഭാരം ഒഴുകി ഇല്ലാതാവുകയായിരുന്നു. കൂടെ നിന്ന പയ്യനെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു അവൾ. മുന്നിലേക്ക്‌ നീങ്ങി നിന്നുകൊണ്ട് അവൻ അവള് കേൾക്കെ എന്നോടായി പറഞ്ഞു.. ഇതാണല്ലേ കഥയിലെ രാജകുമാരി.. ഞാൻ ചിരിച്ചു. അത്ഭുതത്തോടെ അവളും.. 

 വർഷങ്ങൾ നീണ്ട കഥ അവൾ തന്നെ പറഞ്ഞു. വിവാഹം കഴിഞ്ഞതും ഒരാഴ്ച തികയും മുന്നേ വിധവയായതും പിന്നെ വീട്ടുകാരുടെ ശാപവാക്കുകൾക്കിടയിലുള്ള ജീവിതവും. യാത്ര പോലും പറയാതെ പോയതിനാൽ തിരികെ അന്വേഷിച്ചു വരാതിരുന്ന സങ്കടവും. ജീവിച്ചു തീർക്കുകയായിരുന്നു എന്തിനോ. പറഞ്ഞു തീർന്നതും ഒരു പൊട്ടിക്കരച്ചിലോടെ എന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു അവൾ. ന്റെ ദേവി.. 

 ഒരിക്കൽ നഷ്ടമായത് വീണ്ടും അങ്ങനെ ആക്കാൻ തോന്നിയില്ല. ചേർത്ത് പിടിച്ചു. പ്രണയിക്കാൻ ഇനിയും ജീവിതം ബാക്കിയുണ്ടെന്ന് മനസ് പറയുന്നുണ്ടായിരുന്നു.. ഇരുട്ട് നിറഞ്ഞ മുറി ഒരു സ്വപ്നം പോലെ മറക്കാൻ തോന്നി. നെഞ്ചോട് ചേർത്ത് നിർത്തിയ അവളെയും കൂട്ടി ഞാൻ നടന്നു. അനുഭവിച്ചറിയേണ്ട അനുഭൂതിയാണ് പ്രണയം എന്ന തിരിച്ചറിവോടെ. ഒരു ചെറു പുഞ്ചിരിയോടെ അവനും. 

 —-പിരാന്തൻ—-

ചിത്രത്തിന് കടപ്പാട് : പിന്റെരെസ്റ്

Post Views: 33
2
നിഖിൽ തമ്പി

അക്ഷര കൂട്ടങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്നവൻ

4 Comments

  1. Nafs nafs on November 29, 2023 9:43 PM

    മനോഹരം👌🥰🥰

    Reply
    • നിഖിൽ തമ്പി on December 2, 2023 9:10 PM

      നന്ദി

      Reply
  2. Sunandha Mahesh on November 29, 2023 2:57 PM

    മനോഹരമായ എഴുത്ത് 👍👍

    Reply
    • നിഖിൽ തമ്പി on November 29, 2023 2:59 PM

      നന്ദി 😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.